ശ്രീ പാർവതി: ഭാഗം 10

Shree parvathi

രചന: സ്‌നേഹ സ്‌നേഹ

വണ്ടിയിൽ നിന്നിറങ്ങിയ ആളെ കണ്ട് ശേഖരൻ്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു വണ്ടിയിൽ നിന്നിറങ്ങിയ രജ്ഞിത്ത് പൂമുഖത്തേക്കു വന്നു. എന്താ അങ്കിൾ ബാഗും തൂക്കി പിടിച്ചു നിൽക്കുന്നത് എവിടേക്കെങ്കിലും യാത്ര പോവുകയാണോ ഞങ്ങൾ മോൻ്റെ വീട്ടിലേക്ക് വരാൻ ഇറങ്ങിയതാണ്. ഇവിടെ നിന്നും ഇറങ്ങുകയാ മോനെ ഒരു വീട് ശരിയാകുന്നതുവരെ അവിടെ താമസിക്കാം എന്നാണ് ആലോചിക്കുന്നത്. അതിനെന്താ അങ്കിളെ വരു നമുക്കു പോകാം ശേഖരൻ്റെ കൈയിലെ ബാഗും വാങ്ങി രജ്ഞിത്ത് മുന്നേ നടന്നു.ശ്രീയും ലക്ഷിയും ഓരോ ബാഗുമായി പിന്നാലെ ഇറങ്ങി. ഒരടി നടന്നതിനു ശേഷം ശ്രീ ഒന്നു തിരിഞ്ഞു നോക്കി. കിച്ചു കൈയ്യും കെട്ടി തലയും ഉയർത്തി നോക്കി നിൽക്കുകയാണ് അടുത്തായി അപ്പിച്ചിയും ഉണ്ട്. ആ നിൽപ്പ് കണ്ടാൽ അറിയാം അഹങ്കാരം തലക്കു പിടിച്ചിരിക്കുകയാണെന്ന്‌ രജ്ഞിത്തിൻ്റെ കാർ ഗേറ്റ് കടന്നു പോയതും കിച്ചു ആർത്തലച്ചു ചിരിച്ചു. എൻ്റെ അച്ഛനെ കൊന്നവൻ ജയിലിലും അമ്മയെ ദ്രോഹിച്ചവൻ തെരുവിലും ഈയൊരു കാഴ്ച കാണാൻ വേണ്ടിയാണ് കഴിഞ്ഞ 10 വർഷം കഷ്ടപ്പെട്ടത്. കിച്ചു ഓർത്തോർത്തു ചിരിച്ചു. ഗേറ്റ് കടന്നു വന്ന കാറിൽ നിന്ന് ഓമനക്കൊപ്പം അവളും നെല്ലിശ്ശേരി തറവാടിൻ്റെ മുറ്റത്തിറങ്ങി. ശുദ്ധികലശം കഴിഞ്ഞോ കിച്ചുവേട്ടാ കഴിഞ്ഞു.

ദാ ഇപ്പോ ഇറങ്ങിയേയുള്ളു ഇനി ഗേറ്റിലെ ആ നെയിംബോർഡ് ഇളക്കി മാറ്റണം എന്നിട്ട് പുതിയതൊരെണ്ണം വെയ്ക്കണം. ഓമനാമ്മയാണ് ഇനി മുതൽ ഈ വീടിൻ്റെ കാരണവത്തി കേട്ടേല്ലോ. ഒരു കാലത്ത് ഈ വീടിൻ്റെ പൂമുഖത്തേക്ക് വരാൻ ഭയപ്പെട്ടിരുന്നില്ലേ. ഇനി ആരേയും ഭയക്കണ്ട ഓമനാമ്മയ്ക്ക് ഈ തറവാടിൻ്റെ മുക്കിലും മുലയിലും എവിടേയും സ്വാതന്ത്ര്യത്തോടെ പാറി നടക്കാം ഓമനക്കമ്മ പല്ലില്ലാത്ത മോണക്കാട്ടി ചിരിച്ചു കൊണ്ട് തലയാട്ടി. ####################### ഈ സമയം രജ്ഞിത്തിൻ്റെ കാർ പ്രഭാകരൻ്റെ വീടിനു മുന്നിലെത്തി. കാറിൽ നിന്നിറങ്ങുന്ന ലക്ഷമിയേയും ശ്രീയേയും കണ്ട് മീനാക്ഷി ഓടിയിറങ്ങി വന്നു. അവരേയും കൂട്ടി അകത്തേക്കു പോയി. വരു അങ്കിൾ രജ്ഞിത്ത് ശേഖരനോടായി പറഞ്ഞു. അവരും അകത്ത് ഹാളിൽ എത്തിയപ്പോൾ രജ്ഞിത്ത് അമ്മയോടായി പറഞ്ഞു. അമ്മേ വിശേഷമൊക്കെ പിന്നെ പറയാം അമ്മ പോയി ചായയിട്.ഇവരു കുറച്ചു ദിവസം ഇവിടെ കാണും കുറച്ചു ദിവസമെന്നു പറഞ്ഞാൽ? രജ്ഞിത്ത് ഇന്നു നടന്ന സംഭവമെല്ലാം മീനാക്ഷിയോടു പറഞ്ഞു.

എല്ലാവർക്കും തിരിച്ചടി കിട്ടുവാണല്ലോ ശേഖരേട്ടാ ഇതാ പറയുന്നത് കൊടുത്താൽ കൊല്ലത്തു കിട്ടുമെന്ന് ശേഖരൻ ഒന്നും മിണ്ടാതെയിരുന്ന് പല്ലിറമ്മി മോനെ രജ്ഞിത്തേ പ്രഭാകരനെ ജാമ്യത്തിലിറക്കാനായി വക്കീലിനെ കണ്ടോ.? ഇല്ല വക്കീലിനെ കാണുന്നില്ല എന്താ മീനാക്ഷി ഈ പറയുന്നത് വക്കീലിനെ കാണുന്നില്ലന്നോ ജാമ്യം കിട്ടണമെങ്കിൽ വക്കീലിനെ ഏർപ്പാടു ചെയ്യണം. ജാമ്യം കിട്ടണ്ട. തെറ്റു ചെയ്തവർ ശിക്ഷ അനുഭവിക്കണം. മീനാക്ഷി നീ എന്താ വട്ടു പറയുകയാണോ. അല്ല ശേഖരേട്ടാ എൻ്റെ ഭർത്താവ് ഇത്ര ദുഷ്ടൻ ആണന്നു ഞാനറിഞ്ഞിരുന്നില്ല എന്നെപോലെ ഒരു പെണ്ണാദേവകിയും ആ പെണ്ണിൻ്റെ സ്വപ്നങ്ങളെയാ അല്ല ജീവിതമാണ് അയാളു തല്ലി തകർത്തത്. കിച്ചുവിന് അവൻ്റെ അച്ഛനയാ നഷ്ടപ്പെടുത്തിയത്. എന്നിട്ടോ അവരെ ഉപദ്രവിക്കാൻ ശേഖരേട്ടനൊപ്പം നിന്നു. ഞാനും ഒരു ഭാര്യയാ ദേ ഇവൻ അയാളുടെ മോനും.ഈ ലോകം വെട്ടിപിടിക്കാൻ ഓടുമ്പോൾ മറന്നു പോയ രണ്ടു മനുഷ്യ ജന്മങ്ങൾ. ഇത്രയും വലിയ പാതകം ചെയ്തിട്ടും ഒന്നും അറിയാത്ത മട്ടിൽ അല്ലേ

അയാൾ എന്നേയും ചതിച്ചത്.ഒരു കൊലയാളിക്കൊപ്പമാണല്ലോ ഞാനിത്ര നാളും ജീവിച്ചത് എന്നോർക്കുമ്പോൾ എനിക്കു എന്നോടു തന്നെ വെറുപ്പു തോന്നുകയാ എന്നെ മാത്രമല്ല അയാളു ചതിച്ചത് 'ശേഖരേട്ടനേയും ചതിച്ചില്ലേ എന്നെയോ ഇല്ല എന്നെ ചതിക്കാൻ പ്രഭാകരനു കഴിയില്ല. എന്നോടവന് അത്രക്കും സ്നേഹമാണ്. ആരാ പറഞ്ഞത് ശേഖരേട്ടനോട് സ്നേഹമാണന്ന്. എനിക്കറിയാം അത് ആരും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല എന്നാൽ ശേഖരേട്ടനു തെറ്റി. അയാൾക്കു ആരോടും സ്നേഹമില്ല. അയാൾ ആകെ സ്നേഹിച്ചതു പണത്തെ മാത്രമാണ്. ദേവകിയെ വിവാഹം കഴിക്കാൻ അയാളഗ്രഹിച്ചതു ദേവകിയോടും ശേഖരേട്ടനോടുമുള്ള സ്നേഹ കൊണ്ടല്ല. നിങ്ങളുടെ പേരിലുള്ള കണക്കില്ലാത്ത സ്വത്തു കണ്ടിട്ടാ. ആ സ്വത്തിനോടുള്ള ആർത്തിയാ അയാളെ ഒരു കൊലപാതകി ആക്കിയത്. ശേഖരേട്ടൻ്റെയുള്ളിൽ ദേവകിയോടുള്ള വെറുപ്പ് കുത്തിവെച്ചതും നിങ്ങളെ തമ്മിൽ അകറ്റിയതും അയാളാണ്. ശേഖരേട്ടൻ ശരിക്കൊന്നു ചിന്തിച്ചു നോക്ക് കിച്ചുവിനെ ഉപദ്രവിക്കാൻ ഓരോ കാരണം ഉണ്ടാക്കി തന്നതാരാണന്ന്. കിച്ചു വലുതായി കഴിയുമ്പോൾ ശ്രീയും കിച്ചുവും പ്രണയത്തിലാകുമെന്ന് ശേഖരേട്ടനെ പറഞ്ഞു വിശ്വസിപ്പിച്ചതാരാണ്.

ഓരോ കാരണങ്ങളുണ്ടാക്കി ദേവകിയേയും കിച്ചുവിനേയും ഉപദ്രവിച്ച് തറവാട്ടിൽ നിന്നു ഇറക്കിവിടാൻ ശേഖരേട്ടനെ ഉപദേശിച്ചതാരാണ്. കിച്ചു തറവാട്ടിൽ നിന്നാൽ അയാളുടെ ആഗ്രഹപ്രകാരം രജ്ഞിത്തിനെ കൊണ്ടു ശ്രീയുടെ കഴുത്തിൽ താലികെട്ടി നിങ്ങളുടെ സ്വത്തെല്ലാം തട്ടിയെടുക്കാൻ പറ്റില്ലന്നു മുൻകൂട്ടി കണ്ടാണ് കിച്ചുവിനേയും ദേവകിയേയും തറവാട്ടിൽ നിന്നോടിച്ചത്. ഇതെല്ലാം മീനാക്ഷിയോട് ആരാ പറഞ്ഞത്. ആരും പറഞ്ഞതല്ല ശേഖരേട്ടാ എനിക്ക് തോന്നിയതാ എനിക്ക് മാത്രമല്ല ദാ ഇവൾക്കും പ്രഭാകരനെ അറസ്റ്റു ചെയ്തതിനു ശേഷമാണ് ഈ തോന്നലുണ്ടായെ എന്നു മാത്രം. എല്ലാ തോന്നലുകളും ശരിയാകണമെന്നില്ല മീനാക്ഷി . ദാ ഇതുവരെ എല്ലാം എൻ്റെ തോന്നലായിരുന്നു. എന്നാൽ ഇപ്പോ രജ്ഞിത്ത് പറയുന്നതു കേട്ടപ്പോ എൻ്റെ തോന്നലുകളെല്ലാം സത്യമാണന്നു ബോധ്യമായി. എന്ത് ശേഖരേട്ടൻ്റെ ആ അഞ്ചേക്കർ സ്ഥലം ഇപ്പോ ആരുടെ പേരിലാണ്. ശേഖരേട്ടനും അയാളും കൂടി വാങ്ങി കൂട്ടിയതെല്ലാം ആരുടെ പേരിലാണ്. അയാളു നടത്തുന്ന ചിട്ടി കമ്പനി ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മോനുള്ള സ്ത്രീധനം മുൻകൂട്ടി വാങ്ങിയ ലോകത്തിലെ അപ്പനായിരിക്കും അയാൾ. ശേഖരനും എല്ലാം മനസ്സില്ലായി തുടങ്ങി. എന്നേയും അവൻ ചതിക്കുകയായിരുന്നില്ലേ.

അതെ അയാളൊരു ചതിയനാ അതു മനസ്സിലാക്കാൻ വൈകി എല്ലാം കൊണ്ടും തകർന്നശേഖരൻ തളർച്ചയോടെ സെറ്റിയിലേക്ക് ചാരിയിരുന്നു. ഞാനൊരു കാര്യം പറയാം ധിക്കാരമായി തോന്നരുത്. ലക്ഷമിയും ശ്രീ മോളും എത്ര നാളു വേണമെങ്കിലും ഇവിടെ നിന്നോട്ടെ. താൻ താനിവിടെ താമസിക്കാൻ പറ്റില്ല. മറ്റുള്ളവരുടെ വാക്കും വിശ്വസിച്ച് കുടപിറന്നവളെ തെരുവിലേക്കിറക്കി വിട്ടവനാ താനും. ഇത്തിരിയില്ലാത്ത ആ കുഞ്ഞിനെ മാവിൽ കെട്ടിയിട്ടു തല്ലുന്നതു കണ്ട് ആ മാവു പോലും കരഞ്ഞിട്ടുണ്ടാകും. അത്രക്കും ക്രൂരനാ നിങ്ങൾ . പൊറുക്കാൻ പറ്റാത്ത തെറ്റൊന്നുമല്ല ദേവകി ചെയ്തതു താനൊന്നു ക്ഷമിച്ചിരുന്നെങ്കിൽ അവർക്കു താൻ സംരക്ഷകനായിരുന്നെങ്കിൽ ഇന്നും കിച്ചൂൻ്റെ അച്ഛൻ കിച്ചൂൻ്റെ ഒപ്പം ഉണ്ടായിരുന്നേനെ. എല്ലാം കേട്ടു ലക്ഷമിയും ശ്രീയും തകർന്നവസ്ഥയിലായിരുന്നു. ശേഖരൻ വാതിൽ തുറന്നു പുറത്തേക്കു പോയി. അച്ഛാ അച്ഛൻ എവിടെ പോവുകയാ ശ്രീ അച്ഛനെ തടഞ്ഞു കൊണ്ടു ചോദിച്ചു. തത്കാലം നിങ്ങൾ ഇവിടെ നിൽക്കു ഞാനൊരു വീട് റെഡിയാക്കീട്ടു വരാം.ചിലപ്പോൾ കുറച്ചു ദിവസം കഴിയും തിരിച്ചെത്താൻ കൈയിൽ ഒരു രൂപ പോലും ഇല്ലാതെ ശേഖരൻ അവിടെ നിന്നും ഇറങ്ങി നടന്നു. ദിവസങ്ങൾ കടന്നു പോയി.ശേഖരൻ തിരിച്ചെത്തി.

അമ്പലത്തിനടുത്തായി ചെറിയൊരു വാടകവീടെടുത്തു.ലക്ഷ്മിയേയും മോളേയും കൂട്ടി അവിടെ പോയി താമസം തുടങ്ങി. ഒരു ദിവസം ശേഖരനില്ലാത്ത നേരം നോക്കി രജ്ഞിത്ത് വാടക വീട്ടിലേക്ക് കയറി വന്നു. ശ്രീപാർവ്വതി ...... അല്ലാ ഇതാര് രജ്ഞിത്തോ . ഞാനൊരു കാര്യം പറയാൻ വന്നതാ നാളെ എൻ്റെ വിവാഹമാണ്. ആരേയും ക്ഷണിക്കുന്നില്ല. അമ്മയും ഞാനും പിന്നെ എൻ്റെ സഹോദരിയായി നീയും മാത്രം. നാളെ പതിനൊന്നു മണിക്കാണ് വിവാഹം 6 മണിക്കൂർ യാത്രയുണ്ട് കണ്ണൂർ ക്ക് .നമ്മളിന്നു പുറപ്പെടുന്നു. ഞാൻ ഉച്ചകഴിയുമ്പോൾ ഞാൻ കാറുമായി വരും താൻ ഒരുങ്ങി നിൽക്കണം. ശ്രീ ഒന്നും മിണ്ടാതെ തലയാട്ടി നിന്നു. ദാ ഈ സാരിയുടുത്ത് സുന്ദരി ആയി വേണം നാളെ കല്യാണം കൂടാൻ ഉം. അമ്മയോടും അച്ഛനോടും ചോദിക്കാതെ ഞാനെങ്ങനാ വരിക. അങ്കിളിനോടു പറയണ്ട ആൻ്റി യോട് പറഞ്ഞിട്ടു പോകാം അങ്കിളു ചോദിച്ചാൽ മീനാക്ഷിയാൻ്റിയുടെ അടുത്ത് പോയീന്ന് പറയാൻ പറയണം അമ്മയോട് വീണ്ടും ശ്രീ തലയാട്ടി.

എന്നാൽ ഞാനിറങ്ങട്ടെ. ഉം. രജ്ഞിത്ത് പോയതും ശ്രീ ലക്ഷ്മിയോട് അന്നയെ കുറിച്ചും നാളെ നടക്കുന്ന വിവാഹത്തെക്കുറിച്ചും ഇന്ന് പോകുന്ന കാര്യമെല്ലാം പറഞ്ഞു. അമ്മയെ കൊണ്ടു സമ്മതിപ്പിച്ചു. ഉച്ച ആയപ്പോൾ രജ്ഞിത്ത് കാറുമായി വന്നു. മിനാക്ഷി ആൻ്റിക്കും രജ്ഞിത്തിനുമൊപ്പം കണ്ണൂരിലേക്ക് യാത്ര തിരിച്ചു. വൈകുന്നേരത്തോടെ കണ്ണൂരിലെത്തി.അന്നയുടെ വീട്ടുകാർ ഞങ്ങൾക്കു താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. പിറ്റേന്ന് രജ്ഞിത്തിനും അമ്മയോടുമൊപ്പം രജിസ്റ്ററാർ ഓഫിസിലേക്കാണ് ആദ്യം പോയത്.ആദ്യം രജിസ്റ്റർ കല്യാണവും പിന്നീട് പള്ളിയിൽ വെച്ച് താലികെട്ടും അമ്പലത്തിൽ വെച്ച് മാലയിടലും..,....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story