ശ്രീ പാർവതി: ഭാഗം 11

Shree parvathi

രചന: സ്‌നേഹ സ്‌നേഹ

രജ്ഞിൻ്റെ കാർ രജിസ്റ്റർ ഓഫീസിൽ മുന്നിലെത്തി. അമ്മയും ശ്രീയും പള്ളിയിലേക്ക് പൊയ്ക്കോളു ദാ ആ വണ്ടിയിൽ. അപ്പോ ഞങ്ങൾക്ക് അന്നയെ കാണണ്ടേ എൻ്റെ പൊന്നു ശ്രീപാർവ്വതി ദാ ഇവിടെ ഒരു ഒപ്പിടുന്ന താമസമേയുള്ളു അതു കഴിഞ്ഞാൽ ഞങ്ങൾ പളളിയിലേക്കു വരും അപ്പോ കാണാലോ ഓ ഞങ്ങളു പോയേക്കാം വാ മീനാക്ഷിയാൻറി പിണങ്ങിയോ എൻ്റെ പെങ്ങളൂട്ടി ഇല്ല ഞങ്ങളു പോണു. രജ്ഞിത്ത് ചൂണ്ടി കാട്ടിയ കാറിൽ കയറി അവരു പോയി.. രജിസ്റ്റർ വിവാഹം കഴിഞ്ഞയുടൻ അന്നയും ശ്രീയും പള്ളിയിലേക്ക് പുറപ്പെടു പള്ളിയുടെ മുറ്റത്തെത്തിയ കാറിൽ നിന്ന് ശ്രീയോടൊപ്പം ഇറങ്ങിയ അന്നയെ കണ്ട് ശ്രീ എവിടെയോ വെച്ചു കണ്ടു നല്ല പരിചയമുണ്ടല്ലോ.? രജ്ഞിത്തിനൊപ്പം തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന അന്നയെ ഇപ്പോ കണ്ടാൽ ഒരു മലാഖയാണന്നേ തോന്നു എവിടയോ വെച്ചു കണ്ടു നല്ല പരിചയം ഉണ്ട്.ശ്രീ അന്നയെ എവിടെ വെച്ചാണ് കണ്ടതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. ഇത് അന്നു കിച്ചുവേട്ടനൊപ്പം കണ്ട ആ സുന്ദരി പെണ്ണല്ലേ ശ്രീ ഓർത്തെടുത്തതും ഹലോ ശ്രീപാർവ്വതി ഇതെന്താ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ. രജ്ഞിത്ത് ഇതാണോ അന്ന ഇതാണ് എൻ്റെ അച്ചായത്തിപ്പെണ്ണ് എൻ്റെ അന്നാമ്മ അന്നയെ തന്നോടു ചേർത്തു നിർത്തി കൊണ്ട് രജ്ഞിത്ത് ശ്രീയോടായി പറഞ്ഞു. ഹായ് ശ്രീപാർവ്വതി. ഹാ.യ് എന്താ ഇവിടെ നടക്കുന്നതെന്നറിയാതെ നിന്ന ശ്രീയോടും അമ്മയോടുമായി രജ്ഞിത്ത് പറഞ്ഞു.

താലികെട്ടിന് സമയമായി വാ നമുക്ക് പള്ളിക്കകത്തേക്ക് പോകാം. രജ്ഞിത്തും അന്നയും അമ്മയുടെ അനുഗ്രഹവും വാങ്ങി പള്ളിക്കകത്തേക്കു പോയി അവരുടെ പിന്നാലെ ശ്രീയും മീനാക്ഷിയും അൾത്താരക്കുമുന്നിൽ അന്നയുടെ കഴുത്തിൽ മിന്നുകെട്ടുന്ന ചടങ്ങ് ആഘോഷമായ പാട്ടുകുർബ്ബാനയോടെ നടന്നു. ഈ സമയമെല്ലാം ശ്രീയുടെ ചിന്ത അന്നയേയും കിച്ചുവിനേയും കുറിച്ചായിരുന്നു. കിച്ചുവേട്ടൻ്റെ ഫ്രണ്ടായിരിക്കും അന്ന. ശ്രീയുടെ കണ്ണുകൾ പള്ളിയുടെ അകത്ത് നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിൽ കിച്ചുവിനെ തിരഞ്ഞു എന്നാൽ കണ്ടെത്താൻ സാധിച്ചില്ല ഫ്രണ്ടിൻ്റെ കല്യാണത്തിന് ഫ്രണ്ട് എന്താണു പോലും വരാത്തത് വിളിച്ചില്ലേ പോലും വിളിക്കാതിരിക്കോ. ഇവിടെ എവിടെയെങ്കിലും കാണുമായിരിക്കും. മിന്നുകെട്ട് കഴിഞ്ഞ് രജ്ഞിത്തും അന്നയും പുറത്തേക്കിറങ്ങി. ഫോട്ടോ എടുപ്പും വീഡിയോ പിടിത്തവുമായി അവർ തിരക്കിലായി. ശ്രീയുടെ കണ്ണുകൾ കിച്ചുവിനെ തിരഞ്ഞു കൊണ്ടേയിരുന്നു. മോള് ആരെയാ നോക്കുന്നത്. ഇല്ല ആൻ്റി ഞാൻ ചുമ്മ ഇവിടെയൊക്കെയൊന്നു കാണുകയായിരുന്നു. ആ സമയം രജ്ഞിത്ത് അവരുടെയടുത്തേക്കു വന്നു കൂടെ അന്നയും ' ശ്രീപാർവ്വതി ആരെയോ ഇവിടെ പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നുന്നല്ലോ ആരെ ചുമ്മ ഓരോന്ന് പറയാതെ പോ രജ്ഞിത്തേ നമ്മൾ പോവുകയാണ്

അമ്പലത്തിലേക്ക് അവിടെ ചെന്നു മാലയിട്ടു കഴിഞ്ഞാണ് ഫംഗഷൻ അമ്പലമുറ്റത്തെത്തി രജ്ഞിത്ത് മുണ്ടും ഷർട്ടും അന്ന സെറ്റുസാരിയും ആണ് വേഷം ദേവിയുടെ മുന്നിൽ നിന്നാണ് മാലയിടൽ രജ്ഞിത്തും അന്നയും ദേവിയുടെ മുന്നിൽ നിന്നു പ്രാർത്ഥിച്ചു.അവരോടൊപ്പം ശ്രിയും കണ്ണുകളടച്ച് പ്രാർത്ഥിക്കുകയായിരുന്നു. അപ്പോഴാണ് തൻ്റെ കഴുത്തിനടുത്തായി ആരുടെയോ നിശ്വാസം പോലെ തോന്നിയത്.ആ നിമിഷം തന്നെ ശ്രിയുടെ കഴുത്തിലൊരു മാലയും വീണു. ഞെട്ടി കണ്ണു തുറന്ന ശ്രീ കണ്ടത് തൻ്റെ മുന്നിൽ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന കിച്ചുവേട്ടനെയാണ്. കിച്ചുവേട്ടനരികിലായി തൻ്റെ അമ്മയും അപ്പിച്ചിയും ആരോ എടുത്തു കൊടുത്ത മാല അമ്മ ശ്രീയുടെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു.ശ്രീ കിച്ചുവിൻ്റെ കഴുത്തിലിട്ടു കൊടുക്ക്. ശ്രീ ആ മാല വാങ്ങി ശ്രീയുടെ കഴുത്തിനു നേരെ കൊണ്ടുപോയി. എന്നാലതു കിച്ചു വിൻ്റെ കഴുത്തിലിട്ടില്ല.തൻ്റെ കഴുത്തിലെ മാലയും ഊരി രണ്ടു മാലയും കൂടി അമ്മയെ ഏൽപ്പിച്ചിട്ടു ശ്രീ ഓടി പോയി കാറിൽ കയറി ഇരുന്നു. ഇതെല്ലാം കണ്ടു പകച്ചു നിന്ന എല്ലാവരും അവിടെ നിന്നും പിരിഞ്ഞു ഭക്ഷണം കഴിക്കാനായി പോയി. മോളെ വാ നമുക്ക് കഴിക്കാം ഇല്ല എനിക്കു വേണ്ട അങ്ങനെ പറയല്ലേ ദേഎല്ലാവരും ശ്രദ്ധിക്കണു.

ശ്രദ്ധിക്കട്ടേ. എന്നെ എല്ലാവരും കൂടി പറ്റിക്കുകയായിരുന്നല്ലേ ആരാ മോളെ പറ്റിച്ചത്. എല്ലാവരും രജ്ഞിത്തും അന്നയും അങ്ങോട്ടു വന്നു. ശ്രീ കാറിൽ നിന്നിറങ്ങി അവരുടെ അടുത്തേക്കു ചെന്നു. രജ്ഞിത്തും എന്നെ പറ്റിക്കുകയായിരുന്നല്ലേ അന്നയും കിച്ചുവും പറഞ്ഞപ്പോ ഞാനും കൂട്ടുനിന്നു എന്നുള്ളത് ശരിയാ കിച്ചുവേട്ടൻ്റെ ആരാ അന്ന അന്നയുടെ ബ്രദറാണ്. കിച്ചുവിൻ്റെ അച്ഛൻ്റെ പെങ്ങളുടെ മകളാണ് അന്ന. അപ്പോ രജ്ഞിത്തിന് അറിയാമായിരുന്നല്ലേ കിച്ചുവേട്ടൻ എവിടെയുണ്ടന്ന് ഇല്ല അറിയില്ലായിരുന്നു. അന്നു സമൂഹ വിവാഹത്തിൻ്റെയന്ന് കിച്ചുവും അന്നയും എൻ്റെ വീട്ടിൽ വന്നപ്പോഴാണ് ഞാൻ ഇവരുതമ്മിലുള്ള റിലേഷൻ അറിയുന്നത്. അന്നക്ക് നേരത്തെ അറിയാമായിരുന്നോ. ഇല്ല , സമൂഹ വിവാഹം നടക്കുന്നത് നമ്മുടെ നാട്ടിൽ വെച്ചാണന്നു അറിഞ്ഞപ്പോൾ അന്ന എൻ്റെ കാര്യം കിച്ചുവിനോടു പറഞ്ഞു. അങ്ങനെയാണ് കിച്ചു അന്നയേയും കൂട്ടി ഞങ്ങളുടെ വീട്ടിൽ വന്നത്. ശ്രീക്ക് ഒരു സസ്പെൻസു തരാനാണ് എല്ലാം തന്നിൽ നിന്നു മറച്ചുവെച്ചത്. ഞാൻ കണ്ട നാളു മുതൽ കിച്ചുവേട്ടൻ ഏറ്റവും കൂടുതൽ പറയുന്ന പേരാണ് ശ്രീക്കുട്ടി എന്ന പേര്. കിച്ചുവേട്ടൻ്റെ ഹൃദയത്തിൽ അത്ര ആഴത്തിൽ പതിഞ്ഞു പോയ പേരാണ് ശ്രീക്കുട്ടീടെ തന്നെ കുറിച്ചു പറയാത്ത ഒരു നേരം പോലും ഞാൻ കണ്ടിട്ടില്ല

കിച്ചുവേട്ടൻ്റെ ലൈഫിൽ അത്രക്കിഷ്ടാണ് തന്നെ ആ ഇഷ്ടത്തിൻ്റെ ആഴമൊന്നളക്കാൻ വേണ്ടിയാണ് ഞാൻ കിച്ചുട്ടേനെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചത്. ഞാനന്ന് കിച്ചുവേട്ടനൊപ്പം ആ വേദിയിലെത്തിയതും താൻ വിളിച്ചപ്പോൾ തിരിഞ്ഞു നോക്കാൻ തുടങ്ങിയ കിച്ചുവേട്ടൻ്റെ കൈയിൽ നുള്ളു കൊടുത്തതും എല്ലാം എൻ്റെ പൊട്ടത്തരമായിരുന്നു . താൻ ചങ്കുപൊട്ടി വിളിച്ച ആ വിളി കിച്ചുവേട്ടൻ്റെ ഹൃദയത്തിലാണ് വന്നു പതിച്ചത്. തന്നെ ശ്രദ്ധിക്കാതെ കിച്ചുവേട്ടൻ എന്നോടൊപ്പം വേദിയാലേക്ക് കയറി വന്നപ്പോൾ താനവിടെ നിന്നു ഉരുകുന്നത് ഞങ്ങൾ കാണുന്നുണ്ടായിരുന്നു. അന്നു തൻ്റെ മുഖത്തു നിന്നു ഞാൻ വായിച്ചെടുത്തു തനിക്കു കിച്ചുവേട്ടനോടുള്ള പ്രണയത്തിൻ്റെ ആഴം. പരിപാടി കഴിഞ്ഞ് തന്നെ കാണാൻ ഓടിയിറങ്ങി വന്ന കിച്ചുവേട്ടനും ഞാനും തന്നെ കാണാതെ വിഷമിച്ചു.കിച്ചുവേട്ടൻ എന്നെ ഒത്തിരി വഴക്കു പറഞ്ഞു. ഞാൻ കാരണമാണ് ശ്രീക്കുട്ടി മനസ്സു വേദനിച്ച് പിണങ്ങി പോയതെന്നും പറഞ്ഞ്. താൻ മിണ്ടാതെ പോയതിൻ്റെ പകരം വീട്ടലാണ് ഇപ്പോ ഇവിടെ നടന്നത്. താനിങ്ങനെ പ്രതികരിക്കുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല. തൻ്റെ ഇന്നത്തെ ഈ പ്രവൃത്തി കിച്ചുവേട്ടനെ എത്ര വേദനിപ്പിച്ചു

എന്നു തനിക്കറിയോ ഇതിനെല്ലാം കാരണക്കാരി ഞാനാ സോറി ശ്രീപാർവ്വതി പാവം എൻ്റെ കിച്ചുവേട്ടനെ വെറുക്കരുതേ പാവമാ എൻ്റെ കിച്ചുവേട്ടൻ. പൊട്ടിക്കരഞ്ഞുകൊണ്ടു അന്ന രജ്ഞിത്തിൻ്റെ നെഞ്ചിലേക്കു വീണു. എവിടാ എവിടാ എൻ്റെ കിച്ചുവേട്ടൻ എനിക്കെൻ്റെ കിച്ചുവേട്ടനെ കാണണം. അന്നു കിച്ചുവേട്ടനൊപ്പം അന്നയെ കണ്ടപ്പോ ഞാൻ തെറ്റിദ്ധരിച്ചു. എന്നെ മൈൻഡ് ചെയ്യാതെ ഇരുന്നപ്പോൾ ഞാൻ ഓർത്തു. കിച്ചുവേട്ടൻ എന്നെ മറന്നെന്നു .ഞാനൊരു തീരുമാനമെടുത്തു. കിച്ചുവേട്ടൻ്റെ ജീവിതത്തിലേക്ക് ശല്യമ്മായി ഞാനുണ്ടാകരുതെന്ന് കഴിഞ്ഞ പത്തു വർഷമായി കാത്തിരിക്കുന്നതാ ഒന്നു കാണാൻ വേണ്ടി.. ശ്രീ ചുറ്റിനും കണ്ണു പായിച്ചു ശ്രീ കണ്ടു ഇതെല്ലാം കേട്ടുകൊണ്ടുതന്നെ നോക്കി നിൽക്കുന്ന കിച്ചുവേട്ടനെ. തൻ്റെ കിച്ചുവേട്ടൻ തൻ്റെ മാത്രം കിച്ചുവേട്ടൻ.ശ്രീ ഓടി കിച്ചു വിൻ്റെ അടുത്തേക്ക് ഓടി ചെന്നാ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു. ഇടക്ക് മുഷ്ടി ചുരട്ടി നെഞ്ചിൽ ഇടിച്ചു ശ്രീയുടെ ആ സ്നേഹപ്രകടനം അധികനേരം ആസ്വദിച്ച് നിൽക്കാൻ കിച്ചുവിനായില്ല കിച്ചു ശ്രീയെ തൻ്റെ നെഞ്ചോടു ചേർത്ത് ഇറുക്കി പുണർന്ന് ആ മൂർദ്ധാവിൽ ചുംബിച്ചു.,....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story