ശ്രീ പാർവതി: ഭാഗം 13

Shree parvathi

രചന: സ്‌നേഹ സ്‌നേഹ

അന്ന് നെല്ലിശ്ശേരി തറവാട്ടിൽ നിന്നും ഇറക്കിവിട്ട അന്ന് അമ്മയും ഞാനും എന്തു ചെയ്യണമെന്നറിയാതെ എങ്ങോട്ടു പോകും എന്നറിയാതെ വെറുതെ റോഡിൻ്റെ ഓരം പറ്റി നടക്കുകയായിരുന്നു - കൈയിൽ ആണെങ്കിൽ ഒരു രൂപ പോലും ഇല്ല അമ്മേ നമ്മളെങ്ങോട്ടാമ്മേ പോകുന്നത്. അമ്മക്കറിയില്ല കുട്ടി മരിക്കാനാണെങ്കിലും വിഷം വാങ്ങാൻ പോലും കാശില്ല മോനു മരിക്കാൻ പേടിയുണ്ടോ എനിക്ക് പേടിയാമ്മേ നമുക്ക് എവിടേലും പോയി ജീവിക്കാം ഞാൻ പണിക്കു പോകാമ്മേ എവിടേക്കു പോകും മോനെ ആരു നമുക്കൊരു വീടു തരും ഇങ്ങനെ പറഞ്ഞു മുന്നോട്ടു നടക്കുന്നിടയിലാണ് പുറകിൽ നിന്നൊരു വിളി കേട്ടത്. ദേവിക കുഞ്ഞേ അവിടെ ഒന്നു നിന്നേ പുറകിലോട്ടു തിരിഞ്ഞു നോക്കിയ ഞങ്ങൾ കണ്ടത് ഞങ്ങളുടെ ഒപ്പം എത്താനായി വേഗത്തിൽ നടന്നടുക്കുന്ന ഓമാനാമ്മയെ ആണ്. ഓനാമ്മയെ കണ്ട ഞങ്ങൾ അവിടെ നിന്നു. മോളെ ദേവിക കുഞ്ഞേ എന്താ ഓമന ചേച്ചി മോളു ഇതെങ്ങോട്ടാ ഈ മോനേയും കൊണ്ട് അറിയില്ല ചേച്ചി വാ എൻ്റെ വീട്ടിലേക്ക് ചെറുതാണേലും ചെറിയൊരു വീടുണ്ട് അവിടെ ഞങ്ങളോടൊപ്പം താമസിക്കാം ഇല്ല ചേച്ചി ഏട്ടനതറിഞ്ഞാൽ ചേച്ചീടെ ജോലി കൂടെ പോകും. പിന്നെ എവിടെ പോകും കുഞ്ഞേ നീ.

നിൻ്റെ കൈയിൽ കാശ് വല്ലതും ഉണ്ടോ ഇല്ല ചേച്ചി. പിന്നെ നീ എവിടേക്ക് പോകും ഒരു കാര്യം ചെയ്യ് ദാ ഇത്തിരി പൈസ എൻ്റെ കൈയിൽ ഉണ്ട് അതു പിടിച്ചോ എന്നിട്ട് എവിടേലും പോയി ജീവിക്ക് - കുറെ ചില്ലറകളും മുഷിഞ്ഞ കുറച്ചു നോട്ടുകളും അമ്മയുടെ കൈവെള്ളയിൽ വെച്ചു കൊടുത്തിട്ട് ഓമനാമ്മ പറഞ്ഞു. അന്നു ഓമനാമ്മ തന്ന ചില്ലറ തുട്ടുകളും ആ മുഷിഞ്ഞ നോട്ടുകളും ഒന്നിനും തികയില്ലായിരുന്നു. പക്ഷേ ആ പൈസ മതിയായിരുന്നു അചഛൻ്റെ നാട്ടിലേക്കുള്ള വണ്ടിക്കൂലിക്ക് . ഞാനും അമ്മയും അച്ഛൻ്റെ നാട്ടിലെത്തി അച്ഛൻ്റെ തറവാട് അന്വേഷിച്ചു കണ്ടെത്തി അച്ഛൻ്റെ പെങ്ങളും കുടുംബവുമാണ് തറവാട്ടിൽ താമസിച്ചിരുന്നത്. അമ്മയെ കണ്ട് തിരിച്ചറിഞ്ഞ ഡെയ്സി ആൻ്റി ഞങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നെ അവിടുന്നാരംഭിച്ചു ജീവിതം എന്നെ തുടർന്നു പഠിപ്പിച്ചതും ഈ നിലയിലേക്ക് വളർത്തിയതും എൻ്റെ ആൻ്റിയാണ്. നിന്നെപ്പോലെ തന്നെ വഴക്കിടാനും കൂട്ടുകൂടാനും അവിടെ അന്ന ഉണ്ടായിരുന്നു. ഒരിക്കൽ അന്നയാണ് എന്നോട് പറഞ്ഞത് അച്ഛൻ്റെ മരണം അതൊരു കൊലപാതകമാകാൻ സാധ്യതയില്ലേന്ന്. ഞാനും ചിന്തിക്കാൻ തുടങ്ങി അതിനെ കുറിച്ച് പഠനം പൂർത്തിയായി

ഒരിക്കൽ ഞാനും അന്നയും ഈ നാട്ടിലെത്തി ഓമനാമ്മയെ കാണുന്നതിനുള്ള വരവായിരുന്നു അത്. ഓമനമ്മയുടെ അന്നത്തെ അവസ്ഥ കണ്ട് വിഷമം തോന്നി ഞാനെൻ്റെ കൂടെ കൂട്ടിയതാ ഒരിക്കൽ ഓമനാമ്മയാ പറഞ്ഞത് എൻ്റെ അച്ഛൻ മരിച്ചതല്ല കൊന്നതാണന്ന് ഓമനമ്മയുടെ ഇളയ മകൻ കണ്ടതാണന്ന് പ്രഭാകരൻ അവൻ്റെ വണ്ടി ഇടിച്ചു തെറിപ്പിച്ചു എൻ്റെ അച്ഛൻ കൊല്ലുന്നത്.ആ മകനാണ് KDS ജ്വല്ലറി മനേജർ കാർത്തികേയൻ ബാക്കി തെളിവുകൾ ശേഖരിച്ച് ആ ദിവസത്തിനായി കാത്തിരുന്നു. നിങ്ങളുടെ നിശ്ചയത്തിൻ്റെ അന്ന് അയാളെ അറസ്റ്റ് ചെയ്യാൻ വേണ്ടി. അയാളു ക്ഷണിച്ചു വരുത്തിയവരുടെ മുന്നിൽ വെച്ച് എൻ്റെ അച്ഛൻ്റെ കൊലപാതകിയെ അറസ്റ്റ് ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അപ്പോ കിച്ചുവേട്ടൻ അറിയുന്നുണ്ടായിരുന്നല്ലേ എല്ലാം ഉണ്ടായിരുന്നു. എല്ലാം പ്രഭാകരൻ്റെ എല്ലാ കള്ള കളികളും അറിയുന്നുണ്ടായിരുന്നു. മകനെ കൊണ്ട് ശ്രീക്കുട്ടിയെ വിവാഹം കഴിപ്പിച്ച് സ്വത്തെല്ലാം കൈക്കലാക്കാൻ വേണ്ടി ചെയ്തു കൂട്ടിയതെല്ലാം. നിൻ്റെ അച്ഛന് ഈ ലോകത്ത് വിശ്വാസമുള്ള ഒരേ ഒരാൾ പ്രഭാകരനായിരുന്നു പ്രഭാകരൻ നിൻ്റെ അച്ഛനെ ചതിക്കുകയായിരുന്നു എന്ന് നിൻ്റെ അച്ഛൻ ഇതുവരെ മനസ്സിലാക്കിയിട്ടില്ല.

സമൂഹ വിവാഹത്തിൻ്റെ അന്നാണ് അന്നയും രഞ്ജിത്തും തമ്മിലുള്ള പ്രണയം അന്ന പറയുന്നത്. അച്ഛൻ്റെ സ്വഭാവം ഒട്ടും തന്നെ കിട്ടിയിട്ടില്ലാത്ത രഞ്ജിത്തിനെ അളിയനായി സ്വീകരിക്കാൻ എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല പിന്നെ ജാതിയോ മതമോ നോക്കിയില്ല. ഇതൊക്കെയാണ് അന്നു നടന്നത്. ഇനി എത്രനാൾ ഞാൻ കാത്തിരിക്കണം എൻ്റെ പെണ്ണിനെ സ്വന്തമാക്കാൻ ' അച്ഛൻ സമ്മതിക്കും വരെ. അചഛനും അമ്മയും നഷ്ടപ്പെട്ട എൻ്റെ അച്ഛന് പിന്നെ എല്ലാം തൻ്റെ അനിയത്തി ദേവകി അപ്പിച്ചി ആയിരുന്നു. ദേവകി അപ്പിച്ചിക്കു വേണ്ടിയാ പിന്നെ അച്ഛൻ ജീവിച്ചത്. അച്ഛൻ്റെ സ്വപനമായിരുന്നു അപ്പിച്ചിയുടെ വിവാഹം തൻ്റെ ഉറ്റ സുഹൃത്ത് ചതിയനാണന്ന് അറിയുന്നില്ല അച്ഛൻ.ആ സുഹൃത്തിൻ്റെ കൈയിൽ തൻ്റെ സഹോദരിയുടെ ജീവിതം സുരക്ഷിതമായിരിക്കും എന്നോർത്ത് അപ്പിച്ചിയുടെ പോലും സമ്മതം ചോദിക്കാതെ സുഹൃത്തിന് വാക്കു കൊടുത്തു. ഇതൊന്നും അറിയാത്ത അപ്പിച്ചി ഡേവിഡ് അങ്കിളിനൊപ്പം ഇറങ്ങി പോയി. അന്നു മുതൽ അച്ഛൻ്റെ മനസ്സിൽ വിഷം കുത്തിവെച്ചതും പ്രഭാകരനകളാണ്.

എല്ലാം കൊണ്ടും തകർന്നു പോയവനാ എൻ്റെ അച്ഛൻ.ജീവനെ പോലെ സ്നേഹിച്ച തൻ്റെ പെങ്ങൾ തന്നേക്കാളും താൻ സ്നേഹിച്ച സുഹൃത്തും ഇനി ഈ മോളും ചതിച്ചെന്നറിഞ്ഞാൽ സഹിക്കില്ല എൻ്റെ അച്ഛൻ. ഇപ്പോ തന്നെ സമനില തെറ്റിയ അച്ഛൻ ജീവനൊടുക്കാൻ പോലും മടിക്കില്ല. നമുക്ക് കാത്തിരിക്കാം കിച്ചുവേട്ടാ ഞാൻ തയ്യറാണ് ശ്രീക്കുട്ടി എനിക്കു മനസ്സിലാകും അമ്മാവൻ്റെ അവസ്ഥ ഈ സമയം കിഷൻ്റെ ഫോൺ ബെല്ലടിച്ചു. രഞ്ജിത്താണല്ലോ. ഹലോ രഞ്ജിത്ത് പറയു മറുതലക്കൽ നിന്നും രഞ്ജിത്ത് പറഞ്ഞ കാര്യം കേട്ട് കിച്ചു വേഗം സംസാരം അവസാനിപ്പിച്ചു എന്താ കിച്ചുവേട്ടാ അത് അമ്മാവൻ്റെ കുടുംബ സ്വത്ത് ടൗണിലെ ആ അഞ്ചേക്കർ അതു പ്രഭാകരൻ സ്വന്തം പേരിലാക്കി ലോണെടുത്തിരുന്നല്ലോ. ലോൺ തിരിച്ചടക്കാതെ വലിയൊരു തുക ബാധ്യതയായി.ആ സ്ഥലം നാളെ കഴിഞ്ഞ് ജപ്തിയാണ്.

ഈ വിവരം ശേഖരനമ്മാവൻ അറിഞ്ഞാൽ തകർന്നു പോകും ഇനി എന്തു ചെയ്യും കിച്ചുവേട്ടാ എന്തു ചെയ്യാനാ ബാങ്കുകാരുകൊണ്ടു പോകും കുടുംബസ്വത്ത് കിച്ചുവേട്ടന് ഒന്നും ചെയ്യാൻ പറ്റില്ലേ ചെയ്യാൻ പറ്റും ജപ്തി ചെയ്ത വസ്തു ബാങ്കുകാർ ലേലത്തിൽ വെയ്ക്കും അപ്പോ അത് ലേലത്തിൽ പിടിക്കാൻ പറ്റും.ചെറിയ തുക അല്ലാലോ പ്രഭാകരൻ ലോണെടുത്തിരിക്കുന്നത്. അത്രയും തുക എൻ്റെ കൈവശം ഇല്ല ഈ സമയം വിവരം അറിഞ്ഞ ശേഖരൻ കേട്ടതു തങ്ങാനാവാതെ കുഴഞ്ഞു വീണു. അമ്പലത്തിൽ നിന്നും ശ്രീയോടൊപ്പം വീട്ടിൽ എത്തിയ കിച്ചു കണ്ടത് അനക്കമില്ലാതെ കിടക്കുന്ന അമ്മാവനേയും അടുത്തു നിന്ന് കരയുന്ന അമ്മായിയും ആണ്. കൂടുതലൊന്നും ആലോചിച്ചു നിൽക്കാതെ കിച്ചു അമ്മാവനും പൊക്കിഎടുത്തു കാറിലാക്കി.ശ്രീയും ലക്ഷ്മിയും കരഞ്ഞു കൊണ്ടു കാറിലേക്കു കയറി. അവരു കയറിയ വണ്ടി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story