ശ്രീ പാർവതി: ഭാഗം 14

Shree parvathi

രചന: സ്‌നേഹ സ്‌നേഹ

ശേഖരനെ ഹോസ്പിറ്റലിലെത്തിച്ചു. ക്വാഷാൽറ്റിക്ക് മുന്നിൽ ശ്രീയോടും ലക്ഷ്മി ആൻ്റിക്കൊപ്പം കിച്ചുവും ഉണ്ട്. ശേഖരൻ്റെ കൂടെ ഉള്ളത് ആരാണ് ക്വാഷാൽറ്റിയിലെ വാതിൽ തുറന്നു ഒരു നേഴ്സ് പുറത്തേക്കു നോക്കി ചോദിച്ചു. ഞങ്ങളാണ് സിസ്റ്റർ കിച്ചു മുന്നോട്ടു ചെന്നു. Dr വിളിക്കുന്നു. ഒരാൾ അകത്തേക്കു വരു കിച്ചുവേട്ടൻ ചെല്ല് ശ്രീ കിച്ചുവിനോടായി പറഞ്ഞു കിച്ചു ലക്ഷ്മി ആൻ്റിയേയും ശ്രീയേയും ഒന്നു നോക്കിയിട്ട് ക്യാഷാൽറ്റിയുടെ വാതിൽ തുറന്നകത്തു കയറി ഡോക്ടർ ശേഖരൻ്റെ കൂടെയുള്ള ആളാണല്ലേ, അതെ ശേഖരൻ്റെ ആരാണു നിങ്ങൾ എൻ്റെ അമ്മാവനാണ് സാർ, ഞാൻ അസി.കമ്മീഷണർ കിഷോർ ഡേവിഡ് ഡോക്ടർ കിച്ചുവിന് ഷെയ്ക്ക് ഹാൻഡു നൽകി. തുറന്നു പറയാലോ അല്ലേ ശേഖരന് അല്പം സീരിയസാണ് Icu വിലേക്ക് മാറ്റി, അറ്റാക്കായിരുന്നു. ഉടൻ തന്നെ ബൈപാസ്സ് ചെയ്യണം. ചെയ്യാം ഡോക്ടർ താമസിക്കണ്ട കിച്ചു വരുന്നതും കാത്തിരുന്ന ശ്രീയുടെയും ലക്ഷ്മിയുടെയും മുന്നിലേക്ക് കിച്ചു ഡോർ തുറന്നിറങ്ങി വന്നു. എന്താ കിച്ചുവേട്ടാ അച്ഛന് എന്താ പറ്റിയത് ഡോക്ടർ എന്താ പറഞ്ഞത്. അതു പിന്നെ എന്താ മോനെ ശേഖരേട്ടന് എന്താ പറ്റിയത് ഒന്നുമില്ല ആൻ്റി ചെറിയ ഒരു ഓപ്പറേഷൻ വേണ്ടി വരും

ഓപ്പറേഷനോ എനിക്ക് ശേഖരേട്ടനെ ഒന്നു കാണണം മോനെ പേടിക്കാനൊന്നുമില്ല ആൻ്റി, അമ്മാവൻ ഇപ്പോ Icu വിലാണ്, അച്ഛൻicu വിൽ ആണന്നറിഞ്ഞതും ശ്രീ കരയാൻ തുടങ്ങി. കിച്ചു രഞ്ജിത്തിനെയും അമ്മയേയും വിളിച്ചു വിവരം പറഞ്ഞു ആശുപത്രിയിൽ വേണ്ടുന്ന കാര്യങ്ങളെല്ലാം ചെയ്തു കിച്ചു icu വിനു മുന്നിലെത്തി. ആൻ്റിയും ശ്രീയും കരച്ചിൽ തന്നെ. കിച്ചു ശ്രീയുടെ അടുത്തുചെന്നിരുന്നു. ശ്രീക്കുട്ടി നീ ഇങ്ങനെ കരഞ്ഞാൽ അമ്മക്കു സങ്കടമാകില്ലേ നീ കരച്ചിൽ നിർത്തി പ്രാർത്ഥിക്ക് അമ്മാവനൊന്നും വരില്ല ആ സമയം ദേവകിയും അന്നയും രജ്ഞിത്തും കടന്നു വന്നു. മോനേ കിച്ചു ഏട്ടനെന്താ പറ്റിയത്. അറ്റാക്കായിരുന്നമ്മേ ഭഗവാനേ എൻ്റെ ഏട്ടനെ കാത്തോളണേ ദേവകി ശ്രീയുടെയും ലക്ഷ്മിയുടെയും അടുത്തേക്കു ചെന്നു അപ്പിച്ചി എൻ്റെ അച്ഛൻ കരയാതെ മോളെ ഏട്ടന് ഒന്നുമില്ല ശ്രീയെ ചേർത്തു പിടിച്ചു കൊണ്ടു ദേവകി പറഞ്ഞു ,########################## ശേഖരനെ റൂമിലേക്കു മാറ്റി. ശ്രീയും ലക്ഷ്മിയും റൂമിലുണ്ട്, റൂമിലേക്കു മാറ്റാം എന്നു ഡോക്ടർ പറഞ്ഞതും കിച്ചുവും ദേവകിയും ആശുപത്രിയിൽ നിന്നു വീട്ടിലേക്കു പോയി. അചഛാ അച്ഛനിപ്പോ എങ്ങനെയുണ്ട് കുഴപ്പം ഒന്നുമില്ല മോളെ എന്നാലും ആ പ്രഭാകരനൻ എന്നോടിതു ചെയ്തല്ലോ മോളെ അച്ഛനിപ്പോ അതൊന്നും ഓർത്തു വിഷമിക്കണ്ട ടെൻഷൻ അടിക്കരുതെന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത്. അച്ഛന് സമാധാനം ഇല്ല ജീവിക്കാൻ പോലും ആഗ്രഹം ഇല്ല

അങ്ങനെയൊന്നും പറയാതെയച്ഛാ ഞങ്ങളെത്ര വിഷമിച്ചുന്നറിയോ ആ സമയം കിച്ചുവേട്ടൻ വന്നതുകൊണ്ട് അച്ഛനെ പ്പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റിയത്. കിച്ചു... കിച്ചുവാണോ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുവന്നത് അതെ കൊണ്ടുവന്നു എന്നു മാത്രമല്ല ദാ ഇപ്പോ വരെ അപ്പിച്ചിയും കിച്ചുവേട്ടനും ഇവിടെ ഉണ്ടായിരുന്നു. ഓപ്പറേഷനു വേണ്ടി എല്ലാ കാര്യങ്ങളും ഓടി നടന്നു ചെയ്തതു കിച്ചുവേട്ടനാ പ്രാർത്ഥനയോടെ അപ്പിച്ചിയും. ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ശേഖരൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു ശ്രീ പറഞ്ഞതെല്ലാം കേട്ട്. എന്താ അച്ഛാ കണ്ണൊക്കെ നിറഞ്ഞല്ലോ എനിക്ക് എൻ്റെ ദേവൂട്ടിയെ കാണണം മോളെ ദേവൂട്ടിയെ മാത്രമല്ല കിച്ചുവിനേയും അച്ഛൻ എന്താ പറഞ്ഞത് അപ്പിച്ചിയേയും കിച്ചുവേട്ടനേയും കാണണമെന്നോ? സത്യായിട്ടും പറഞ്ഞതാണോ? അതെ മോളെ എനിക്കവരെ കാണണം ഞാൻ കിച്ചുവേട്ടനെ വിളിച്ചു പറയാം ശ്രീ വിളിച്ചു പറഞ്ഞയുടൻ കിച്ചു ദേവകിയേയും കൂട്ടി ആശുപത്രയിലെത്തി. ദേവകി ശേഖരൻ്റെ ബെഡിനരുകിലെത്തി ശേഖരൻ നല്ല മയക്കത്തിലാണ് ദേവകി ബെഡിനരുകിൽ കിടന്ന കസേരയിൽ ഇരുന്നു ഏട്ടൻ്റെ മുടിയിഴകളിലൂടെ തൻ്റെ വിരലുകളോടിച്ചു. ഏട്ടന് ഒരുപാടിഷ്ടമാണ് ഇങ്ങനെ ചെയ്യുന്നത്.

പണ്ട് താനിങ്ങനെ ചെയ്തു കൊടുക്കാറുള്ളത് ദേവിക ഓർത്തു. പഴയ കാര്യങ്ങളെല്ലാം ഓർത്തു അറിയാതെ ദേവിയുടെ കണ്ണുകൾ നിറഞ്ഞു ഏട്ടാ ഈ ദേവൂട്ടിയോട് ക്ഷമിക്കണേ ഏട്ടനെ വേദനിപ്പിച്ച് ഞാൻ മാഷിനൊപ്പം ഇറങ്ങി പോയത് ഏട്ടനോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല ഏട്ടനെ പോലെ തന്നെ മാഷിനേയും എനിക്കിഷ്ടമായിരുന്നു. മാഷിനെ നഷ്ടപ്പെടുത്താൻ വയ്യാഞ്ഞിട്ടാ എട്ടാ ഞാൻ പോയത്. എൻ്റെ എല്ലാ കുസൃതിയും തെറ്റുകുറ്റങ്ങളും ക്ഷമിക്കുന്ന ഏട്ടൻ ഇതും ക്ഷമിച്ച് ഞങ്ങളെ തിരികെ വിളിക്കുമെന്നോർത്ത് ഞാനാണ് മാഷിനെ നിർബന്ധിച്ചത് എൻ്റെ നിർബദ്ധം കൊണ്ടാണ് മാഷ് എന്നെ കൊണ്ടുപോയത്.. എൻ്റെ ആ പ്രവർത്തി കൊണ്ട് എനിക്ക് നഷ്ടമായത് ഞാൻ ജീവനു തുല്യം സ്നേഹിച്ച എൻ്റെ ഏട്ടനേയും എൻ്റെ മാഷിനേയും ആണ്. കിച്ചുവിന് അവൻ്റെ അച്ഛനെ നഷ്ടപ്പെടുത്തി. എല്ലാറ്റിനും കാരണക്കാരി ഈ ഞാനാ ഏട്ടാ പക്വതയില്ലാത്ത പ്രായത്തിലെ എൻ്റെ എടുത്തുച്ചാട്ടമായിരുന്നു എല്ലാറ്റിനും കാരണം സോറി എട്ടാ ദേവകിയുടെ ഏങ്ങലടി കേട്ട് മയക്കത്തിലായിരുന്ന ശേഖരൻ കണ്ണു തുറന്നു മുന്നിലിരിക്കുന്ന ദേവകിയെ കണ്ട് ശേഖരൻ്റെ മുഖം സന്തോഷം കൊണ് തിളങ്ങി മോളെ ദേവൂട്ടി ശേഖരൻ ബെഡിൽ നിന്നു എഴുന്നേൽക്കാനായി എഴുന്നേറ്റു. വേണ്ട ഏട്ടാ എണീക്കണ്ട ഏട്ടനിപ്പോ എങ്ങനെയുണ്ട്?

എനിക്ക് കുഴപ്പമൊന്നുമില്ല ഞാനിപ്പോ ഓക്കെയാണടി.ദേവൂട്ടി - നിനക്ക് എന്നോട് വെറുപ്പാണോ ദേവൂട്ടി അത്രക്കും ഞാൻ നിന്നേയും മോനേയും ദ്രോഹിച്ചില്ലേ. വെറുപ്പോ ഇല്ല ഏട്ടാ എൻ്റെ ഏട്ടനെ വെറുക്കാൻ എനിക്ക് പറ്റില്ല. പക്ഷേ പരിഭവം ഉണ്ടായിരുന്നു. ഇപ്പോ അതും ഇല്ല മോളെ ഏട്ടനു തെറ്റുപറ്റി.ഏട്ടൻ അവനെ ആ പ്രഭാകരനെ അമിതമായി വിശ്വസിച്ചു സ്നേഹിച്ചു. അവൻ്റെ വാക്കു കേട്ട് നിങ്ങളെ ദ്രോഹിച്ചു. ഏട്ടൻ്റെ ദേവൂട്ടി ഏട്ടനോട് ക്ഷമിക്കണം' ഏട്ടാ ഏട്ടനോട് ഞാനല്ലേ ക്ഷമ ചോദിക്കേണ്ടത് ഞാനല്ലേ ഏട്ടനോട് തെറ്റു ചെയ്തത് അല്ല മോളെ . ഏട്ടൻ അവനെ വിശ്വസിച്ച് എൻ്റെ കുട്ടിയെ അവനു നൽകിയിരുന്നെങ്കിൽ ഏട്ടൻ്റെ ദേവുട്ടിയെ ഇപ്പോ ഇങ്ങനെ കാണാൻ പറ്റുമായിരുന്നോ പണത്തിനോട് ആർത്തി മൂത്ത് അവനെൻ്റെ കുഞ്ഞിനെ കൊന്നേനെ. ഏട്ടാ അതൊക്കെ കഴിഞ്ഞു പോയില്ലേ ഇനി അതൊന്നും ഓർക്കണ്ട. ഓരോന്നോർത്ത് വെറുതെ മനസ്സു വിഷമിപ്പിക്കണ്ട ഇല്ലടി ഇപ്പോ ഈ ഏട്ടന് ഒരു സങ്കടവും ഇല്ല. ഏട്ടൻ്റെ ദേവൂട്ടി ഏട്ടനരുകിൽ ഉള്ളപ്പോൾ ഏട്ടന് സങ്കടമൊന്നും ഇല്ല. എട്ടൻ്റെ സന്തോഷം കണ്ടപ്പോ ദേവകിയുടെ മനസ്സുനിറഞ്ഞു.

അതു കണ്ടു നിന്ന ലക്ഷമിയുടെയും ശ്രീയുടെയും കിച്ചുവിൻ്റേയും കണ്ണുംനിറഞ്ഞു. മോനേ കിച്ചു നീ എന്താ മാറി നിൽക്കുന്നത് അമ്മാവനോട് ദേഷ്യമാണോ നിനക്ക് കിച്ചു ബെഡിനരികിലേക്ക് നീങ്ങി നിന്ന് അമ്മാവൻ്റെ കൈയിൽ പിടിച്ചു. മോനേ കിച്ചു അമ്മാവനെത്ര ദ്രോഹിച്ചു മോനേയും ഇവളേയും എന്നിട്ടും നിങ്ങൾക്കെന്നോടു ദേഷ്യമില്ലേ ഇല്ല അമ്മാവാ ദേഷ്യമൊന്നും ചെറിയ ഒരു വാശി ഉണ്ടായിരുന്നു. ആ വാശിയാ എന്നെ ഒരു. ഐ പി എസ് ക്കാരനാക്കിയത്. റൂമിലേക്ക് മാറ്റിയതിൻ്റെ അഞ്ചാംനാൾ ശേഖരനെ ഡിസ്ചാർജ് ചെയ്തു ശേഖരനെ കൂട്ടികൊണ്ടു പോകാനായി കിഷോർ കാറും കൊണ്ട് എത്തി. ശേഖരനും ലക്ഷ്മിയും ശ്രീയും കയറിയ കാർ അവരെ കൊണ്ട് കിച്ചു ആശുപത്രിയിൽ നിന്നും പുറപ്പെട്ടു. വാടക വീടിനു മുന്നിലെത്തിയ കാർ അവിടെ നിർത്തുന്നതിനു പകരം അവിടെ നിന്നും മുന്നോട്ടു പോയി. എന്താ മോനെ അവിടെ നിർത്താത്തത്. എവിടേക്കാ നമ്മൾ പോകുന്നത്. എന്നാൽ കിച്ചു ശേഖരൻ്റ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. കാർ മുന്നോട് പൊയ്കൊണ്ടിരുന്നു. നെല്ലിശ്ശേരി തറവാടും കഴിഞ്ഞ് കാർ മുന്നോട്ടു പാഞ്ഞു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story