ശ്രീ പാർവതി: ഭാഗം 15

Shree parvathi

രചന: സ്‌നേഹ സ്‌നേഹ

കിച്ചുവിൻ്റെ കാർ ചെന്നു നിന്നത് ഇരുനില ഒരു കെട്ടിടത്തിൻ്റെ മുന്നിലായിരുന്നു.ശേഖരൻ കാറിൽ ഇരുന്നു കൊണ്ടു തന്നെ ചുറ്റിലും നോക്കി. ആധുനിക രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഒരു കെട്ടിടമായിരുന്നു. മറ്റുള്ളവരോട് ഇറങ്ങാൻ പറഞ്ഞിട്ട് കിച്ചു കാറിൻ്റെ ഡോർ തുറന്ന് പുറത്തിങ്ങി. ശ്രീയും ലക്ഷ്മിയും ഇറങ്ങിയിട്ടും ഇറങ്ങാതെ മടിച്ചു നിന്ന ശേഖരൻ്റെ ഡോർ കിച്ചു തുറന്നു അമ്മാവാ ഇറങ്ങ് ശേഖരൻ്റെ കൈപിടിച്ച് കിച്ചു കാറിൽ നിന്നിറക്കി. ശേഖരൻ ചുറ്റിലും നോക്കിക്കൊണ്ട് നമ്മളെന്താ മോനെ ഇവിടെ ഇന്നു മുതൽ അമ്മാവനും ആൻ്റിയും ശ്രീകുട്ടിയും ഇവിടെയാണ് താമസം. വേണ്ട മോനെ ആ വാടക വീടു തന്നെ ധാരാളം'. ഇതിന് വാടക ഒരുപാടാകും ഈ അവസ്ഥയിൽ ഈ വിടിന് വാടക കൊടുക്കാനുള്ള സ്ഥിതി എനിക്കില്ല അതിന് ഇതു വാടക വീടാണന്ന് ആരാണ് അമ്മാവനോട് പറഞ്ഞത് ഞാനെല്ലാം പറയാം ആദ്യം നമുക്ക് വീടിനകത്തേക്ക് കയറാം. ശ്രീയും കിച്ചുവും കൂടി ശേഖരനെ താങ്ങി പിടിച്ചു കൊണ്ട് വീടിനകത്തേക്ക് പ്രവേശിച്ചു.

അവരോടൊപ്പം ലക്ഷിയും വീടിനകത്തു കയറിയ ശേഖരൻ ദേവകിയെ അവിടെ കണ്ടപ്പോൾ സന്തോഷത്താൽ ശേഖരൻ്റെ മുഖം വിടർന്നു.എന്നാൽ ദേവകിക്കരികിൽ നിന്ന രജ്ഞിത്തിനേയും അന്നയേയും കണ്ട് ആ സന്തോഷം മാഞ്ഞു ഇവൻ ഇവനാ പ്രഭാകരൻ്റെ മകനല്ലേ ഇവനും ചതിയനാ ഇവനെന്തിനാ ഇവിടെ വന്നത്. പ്രഭാകരൻ്റെ മകൻ മാത്രമല്ല ശേഖരേട്ടാ പ്രഭാകരൻ്റെ ഭാര്യയും വന്നിട്ടുണ്ട്. എന്നും പറഞ്ഞ് ദേവകിയുടെ പിന്നിൽ നിന്ന മീനാക്ഷി ശേഖരൻ്റെ മുന്നിലേക്കു വന്നു. മൂവരേയും അവിടെ കണ്ട് കലി പൂണ്ട ശേഖരൻ വീടിന് പുറത്തേക്കു പോകാനായി ഭാവിച്ചു. എന്നാൽ അമ്മാവനെ തടഞ്ഞു കൊണ്ട് കിച്ചു പറഞ്ഞു. രഞ്ജിത്ത് അമ്മാവനെ ചതിച്ച പ്രഭാവകരൻ്റെ മോനാണെങ്കിൽ ഈ രഞ്ജിത്തിൻ്റെ അച്ഛനാണ് എൻ്റെ അച്ഛനെ കൊന്നത് രഞ്ജിത്തിൻ്റെ ഭാര്യ എൻ്റെ പെങ്ങളും. എന്താ കിച്ചു നീ ഈ പറയുന്നത് രഞ്ജിത്തിൻ്റെ ഭാര്യ നിൻ്റെ പെങ്ങളാണന്നോ. അതെ അമ്മാവാ എൻ്റെ അച്ഛൻ്റെ സഹോദരിയുടെ മകളാണ് അന്ന സ്വന്തം സഹോദരനെ കൊന്നവൻ്റെ മകനാണന്നറിഞ്ഞിട്ടു തന്നെയാ മകളെ കൊടുത്തത്. പരസ്പരം സ്നേഹിക്കുന്നവർ തമ്മിലല്ലേ അമ്മാവാ ഒന്നിച്ചു ജീവിക്കേണ്ടത്.

ശേഖരൻ ഒന്നും മിണ്ടാതെ തലയും കുനിച്ചു നിന്നു ശേഖരേട്ടാ പ്രഭാകരൻ ചതിനാണെന്നും വെച്ച് അയാളുമായി ബന്ധമുള്ളവരെല്ലാം ചതിയൻമാർ ആണന്നു കരുതരുത്. പ്രഭാകരന് സ്നേഹം പണത്തിനോട് മാത്രമായിരുന്നു.എന്നാൽ ഞങ്ങൾ വില കൊടുക്കുന്നത് ബന്ധങ്ങൾക്കും സ്നേഹത്തിനും ആണ്. ശേഖരേട്ടനും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണല്ലോ ശേഖരേട്ടൻ പ്രഭാകരനെ സ്നേഹിച്ചതും വിശ്വസിച്ചതും. മീനാക്ഷി പറഞ്ഞു നിർത്തി. അങ്കിൾ എനിക്ക് കുറച്ച് കാര്യങ്ങൾ അങ്കിളിനോട് പറയാനുണ്ട് എന്താണന്നർത്ഥത്തിൽ ശേഖരൻ രഞ്ജിത്തിൻ്റെ മുഖത്തേക്കു നോക്കി. എൻ്റെ അച്ഛൻ അങ്കിളിനെ പറ്റിച്ചും വഞ്ചിച്ചും എൻ്റെ പേരിൽ വാങ്ങിക്കൂട്ടിയ വസ്തുക്കളെല്ലാം ഞാൻ അങ്കിളിൻ്റെ പേരിൽ എഴുതി പ്രമാണമാക്കിയിട്ടുണ്ട്. ഇതാണ് അതിൻ്റെ രേഖകൾ രഞ്ജിത്ത് പ്രമാണങ്ങടങ്ങിയ ഫയലുകൾ ശേഖരനെ ഏൽപ്പിച്ചു - അമ്മാവന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അമ്മാവൻ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത പ്രഭാകരൻ്റെ ചതി മനസ്സിലാക്കാൻ ദൈവം തന്ന ഒരവസരമായി ഇതിനെയെല്ലാം കണ്ടാ മതി. പിന്നെ ടൗണിലെ ആ അഞ്ചേക്കർ സ്ഥലത്തിൻ്റെ ജപ്തി കഴിഞ്ഞു. പക്ഷേ അതു ലേലത്തിൽ പിടിച്ചതു നെല്ലിശ്ശേരിയിലെ ദേവകിയാണ് എൻ്റെ അമ്മ ആ സ്ഥലം അമ്മാവൻ്റെ പേരിൽ എഴുതിയതിൻ്റെ രേഖ അമ്മ തന്നെ അമ്മാവനു തരുന്നതാണ്.

അമ്മാവന് പിറന്നാൾ സമ്മാനമായിട്ട്. ദേവകി പ്രമാണം ശേഖരന് കൈമാറി കൊണ്ട് ഏട്ടനെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു ഹാപ്പി ബെർത്തഡേ ഏട്ടാ ദേവകിയോടൊപ്പം മറ്റുള്ളവരും അതേറ്റു പറഞ്ഞു ശേഖരനെ വിഷ് ചെയ്തു. അപ്പോഴാണ് ശേഖരൻ കഴിഞ്ഞ 28 വർഷമായി താൻ മറന്നു പോയ തൻ്റെ പിറന്നാൾ ദിവസത്തെ കുറിച്ച് ഓർത്തത്. ദേവകി പോയതിൽ പിന്നെ ഇതു വരെ ആരും എൻ്റെ പിറന്നാൾ ഓർത്തിരുന്നിട്ടില്ല ഞാനും ഓർക്കാറില്ല. നീ ഇന്നും ഈ ദിവസം മറന്നിടില്ല അല്ലേ ദേവൂട്ടി. അങ്ങനെ മറക്കാൻ പറ്റോ ഏട്ടാ എനിക്കെൻ്റെ ഏട്ടനേയും എട്ടൻ്റെ പിറന്നാൾ ദിനവും ഏട്ടൻ എനിക്ക് ഏട്ടൻ മാത്രമായിരുന്നില്ലല്ലോ അമ്മയും അച്ഛനും ഏട്ടനും എല്ലാം എൻ്റെ ഏട്ടനായിരുന്നില്ലേ. അതുകൊണ്ടല്ലേ ഏട്ടാ ഏട്ടൻ ഞങ്ങളെ ഉപദ്രവിച്ചപ്പോളും അവിടെ നിന്നും ഓടിപ്പോകാതെ അതെല്ലാം സഹിച്ച് ഏട്ടൻ്റെ കൺമുന്നിൽ തന്നെ ജീവിച്ചത്. അമ്മേ ഇല്ല മോനെ എനിക്കറിയാം നിനക്ക് പഴയതൊന്നും ഓർക്കാൻ ഇഷ്ടമില്ലന്ന്. അമ്മ ഒന്നും പറയുന്നില്ല.

എന്നാൽ വാ നമുക്കെല്ലാവർക്കും പാൽപായസവും കൂട്ടി പിറന്നാൾ സദ്യ കഴിക്കാം ശേഖരന് ഒരേ സമയം സന്തോഷവും സങ്കടവും തോന്നി. താൻ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും പഴയ സ്നേഹം ഒട്ടും കുറയാതെ തന്നെ എൻ്റെ ദേവൂട്ടിയെ എനിക്കു തിരിച്ചു കിട്ടിയിരിക്കുന്നു. ഇവളെയാണല്ലോ തൻ്റെ ചായ്പിൽ കിടത്തിയതും ഒരു വേലക്കാരിയോടെന്ന പോലെ പെരുമാറിയതും നഷ്ടപ്പെട്ടെന്നു കരുതിയതെല്ലാം തിരിച്ചു കിട്ടായിരിക്കുന്നു. തൻ്റെ ജീവനായ ദേവൂട്ടിക്കൊപ്പം 28 വർഷങ്ങൾക്കു ശേഷം പിറന്നാൾ സദ്യ .ഓരോന്നോർത്ത് ശേഖരൻ്റെ കണ്ണു നിറഞ്ഞു അങ്കിളേ ഞാനൊരു കാര്യം പറഞ്ഞാൽ അങ്കിളിനു ദേഷ്യമാകുമോ ഇല്ലടാ മോനെ നീ പറയ് ഞാൻ പറയാൻ പോകുന്ന കാര്യം അങ്കിളു നടത്തി തരണം. നടത്താൻ പറ്റുന്നതാണെങ്കിൽ ഞാൻ നടത്തും ഇപ്പോ നീയും എൻ്റെ മകനെ പോലെയാണ്. അപ്പോ നിൻ്റെ ആഗ്രഹം അതെൻ്റേതുകൂടിയാണ് അങ്കിളേ ശ്രീപാർവ്വതിയെ നമുക്ക് കിച്ചുവിന് കൊടുത്താലോ ഇതു കേട്ട ശ്രീയുടെ മുഖം ഉദിച്ച ചന്ദ്രനെ പോലെ പ്രകാശിച്ചു. ശ്രീ കിച്ചു വിൻ്റെ നേരെ നോക്കി.

എന്നാൽ കിച്ചു വാതിൽക്കലേക്കും നോക്കി നിൽക്കുകയായിരുന്നു ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഇത് ഞാനെങ്ങനെ നിങ്ങളോട് പറയുമെന്നോർത്തിരിക്കുകയായിരുന്നു. അപ്പോ അങ്കിളിനു സമ്മതം കിച്ചുവിനും ശ്രീക്കും പണ്ടേ സമ്മതം. അപ്പോ ഏറ്റവും അടുത്ത മുഹുർത്തത്തിൽ കിച്ചുവിൻ്റേയും ശ്രീയുടെയും വിവാഹം എല്ലാവർക്കും സമ്മതമല്ലേ? രഞ്ജിത്ത് ചോദിച്ചു നിർത്തിയും കിച്ചു പറഞ്ഞു. എനിക്കു സമ്മതമല്ല എല്ലാവരും കിച്ചു പറഞ്ഞതു കേട്ടു ഞെട്ടി. എന്താടാ നീ പറഞ്ഞത് നിനക്ക് സമ്മതമല്ലന്നോ.? അതെ കിച്ചു സമ്മതിക്കില്ല കിച്ചു സമ്മതിക്കാൻ ഞങ്ങൾ സമ്മതിക്കില്ല ഇങ്ങനെ പറഞ്ഞു കൊണ്ട് ആ സമയം വാതിൽ കടന്നു ഒരു യുവതിയും മദ്യവയസനും അകത്തേക്കു കയറി .....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story