ശ്രീ പാർവതി: ഭാഗം 3

Shree parvathi

രചന: സ്‌നേഹ സ്‌നേഹ

.തന്നെ തന്നെ നോക്കി നിൽക്കുന്ന ആ രണ്ടു കണ്ണുകൾ രജ്ഞിത്തിൻ്റേതാണന്ന് മനസ്സിലായതും ശ്രി പാർവ്വതി തൻ്റെ കണ്ണുകളെ പിൻവലിച്ചു ഭഗവാൻ്റെ മുന്നിൽ ഒരിക്കൽ കൂടി മൗനമായി പ്രാർത്ഥിച്ചു. അമ്മയോടൊപ്പം അമ്പലത്തിൻ്റെ പടികൾ ഇറങ്ങുമ്പോൾ കണ്ടു ദൂരെയായി കാറിൽ ചാരി നിന്ന് ഫോൺ ചെയ്യുന്ന രജ്ഞിത്തിനെ അമ്മയുടെ മറ പറ്റി വേഗത്തിൽ നടന്നു കാറിൻ്റെ അടുത്ത് എത്തിയ ഞങ്ങളെ കണ്ടതും രജ്ഞിത്ത് ഫോൺ കട്ട് ചെയ്ത് പോക്കറ്റിലിട്ടു. ഹായ് ആൻ്റി അല്ല ഇതാര് രജ്ഞിത്ത് മേനോ മോൻ ആരയോ പ്രതീക്ഷിച്ച് നിൽക്കുവാണന്ന് തോന്നുന്നല്ലോ അതെ ആൻ്റി എനിക്ക് ശ്രി പാർവ്വതിയോട് ഒറ്റക്ക് ഒന്നു സംസാരിക്കണം. എനിക്ക് ആരോടും സംസാരിക്കാൻ താത്പര്യം ഇല്ല എന്തേലും പറയാനുണ്ടങ്കിൽ അച്ഛനോടും അമ്മയോടും പറഞ്ഞാൽ മതി പ്ലീസ് ശ്രീപാർവ്വതി എനിക്ക് തന്നോട് സംസാരിച്ചേ പറ്റു പറ്റില്ലന്ന് ഞാനും പറഞ്ഞല്ലോ അതും പറഞ്ഞ് ശ്രി മുന്നോട്ട് നടന്നു കഴിഞ്ഞു. മോൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ടല്ലോ അപ്പോ സംസാരിക്കാം. ഉം നടന്നാണോ പോകുന്നത് കേറ് ഞാൻ ഡ്രോപ്പ് ചെയ്യാം വേണ്ട മോനേ ഞങ്ങൾ നടന്നു പൊയ്ക്കോളാം ശരി ആൻ്റി അമ്മ എന്തിനാ അയാളോട് മിണ്ടാൻ പോയത്. ഒറ്റക്ക് സംസാരിക്കണം പോലും എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ട് ഇനി എന്താ രഹസും പറയാനുള്ളത്.

മോളെ നാളെ നിൻ്റെ കഴുത്തിൽ താലികെട്ടാനുള്ളവനാ രജ്ഞിത്ത് അവനു പറയാനുള്ളത് എന്താന്ന് മോൾക്കൊന്ന് കേൾക്കാമായിരുന്നു. എനിക്കൊന്നും കേൾക്കണ്ട താലികെട്ട് കഴിയുമ്പോൾ അയാൾ പറയുന്നതെല്ലാം കേട്ടനുസരിച്ച് ജീവിച്ചാ പോരെ. മോൾ കരുതുന്ന പോലെ മനസ്സാക്ഷി ഇല്ലാത്തവനല്ല രജ്ഞിത്ത്. അവൻ്റെ അച്ഛൻ്റെ സ്വഭാവം ഒന്നുമല്ല ആ കുട്ടിക്ക് എന്ത് നല്ല സ്വഭാവമാണേലും എൻ്റെ കിച്ചുവേട്ടൻ്റെ സ്ഥാനത്ത് എനിക്ക് രജ്ഞിത്തിനെ കാണാൻ കഴിയില്ലമ്മേ ഇന്നു മുതൽ മോൾടെ മനസ്സിൽ രജ്ഞിത്തിനേ സ്ഥാനം നൽകാവു. കിച്ചൂ നെ മറക്കണം . ഓരോന്ന് സംസാരിച്ച് അവർ വീട്ടുപടിക്കലെത്തി. വേഗം വാ പോയി ഈ ഡ്രസ്സൊക്ക മാറി ഭക്ഷണം കഴിക്ക് എന്നിട്ട് ഇന്നലെ വാങ്ങി കൊണ്ടുവന്ന ആ കസവ് സാരി ഉടുത്ത് ഒരുങ്ങി നിൽക്ക് അപ്പോഴെക്കും അവരിങ്ങെത്തും അവർ വരുമ്പോൾ ചിരിച്ച മുഖത്തോടെ വേണം അവരെ സ്വീകരിക്കാൻ കേട്ടല്ലോ അമ്മേടെ മോള് ഉം ഞങ്ങൾ വീട്ടിലേക്ക് ചെന്നു കയറുമ്പോളും അച്ഛൻ പൂമുഖത്ത് തന്നെയുണ്ട് അമ്പലത്തിൽ പോയി വരാൻ ഇത്രയും സമയം വേണോ ഞങ്ങൾ നടന്നല്ലേ ശേഖരേട്ടാ പോയത് അതാ ഇത്തിരി ലേറ്റ് ആയത് അതിനല്ലേടി വണ്ടി കൊണ്ടുപോകാൻ പറഞ്ഞത്.

അതെങ്ങനാ വണ്ടിയിൽ പോയാൽ നാട്ടരുടെ വായിൽ നോക്കാൻ പറ്റോ അമ്മക്കും മോൾക്കും ആവശ്യമില്ലാത്തത് പറയണ്ട ശേഖരേട്ടാ പറഞ്ഞാൽ നീ എന്തു ചെയ്യുമടി അതിനുള്ള മറുപടി ഒന്നു പറയാതെ തന്നെ രണ്ടു പേരും വീടിനകത്തേക്ക് കയറി പോയി. മൂന്നു പേരും പ്രഭാത ഭക്ഷണം കഴിക്കാനായി ഡൈനിംഗ് റൂമിലെത്തി അച്ഛനും മോൾക്കുമുള്ള ഭക്ഷണം വിളമ്പി തനിക്കുള്ളതുമെടുത്ത് ലക്ഷ്മിയും കഴിക്കാനിരുന്നു. ഇന്ന് പെണ്ണുകണ്ട് അവരു പോയാൽ പിന്നെ ഒരു മാസമേ കല്യാണത്തിനുള്ളു ഇതിനിടയിൽ സ്വർണ്ണമെടുക്കണം കല്യാണ ഡ്രസ്സ് എടുക്കണം. ക്ഷണിക്കേണ്ട വരെയെല്ലാം ക്ഷണിക്കണം എല്ലാറ്റിനും ഞാനൊരാളെയുള്ളു. തള്ളക്കും മോൾക്കും ഒന്നും അറിയണ്ടല്ലോ. ആ കിച്ചു ഇവിടെ ഉണ്ടായിരുന്നെങ്കിൽ എല്ലാറ്റിനും അവനോടി നടന്നേനെ ശേഖരേട്ടനൊരു കൈതാങ്ങ് ആയേനെ ഫും ഒരു കിച്ചു എന്നും പറഞ്ഞ് കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് തട്ടി തെറിപ്പിച്ചു കൊണ്ടെഴുന്നേറ്റു. അവനിപ്പോ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എൻ്റെ പെങ്ങൾടെ ഗതി തന്നെ ഇവൾക്കും വന്നേനെ ഇവളെ കൊണ്ട് അവനോടി പോയേനെ ശേഖരേട്ടൻ ഇത്ര ദേഷ്യപ്പെടാൻ ഞാനൊന്നും പറഞ്ഞില്ലാലോ വേണ്ട നീ ഇനി ഒരക്ഷരം മിണ്ടരുത്. അവൻ്റെയോ ആ മൂധേവിയുടെയോ പേര് ഈ വീട്ടിൽ ആരും ഉച്ചരിച്ച് പോകരുത്.

ഇതും പറഞ്ഞ് ചാടി തുള്ളി ശേഖരൻ പുറത്തേക്ക് പോയി. അമ്മ എന്തിനാ ഇപ്പോ കിച്ചുവേട്ടനെ കുറിച്ച് പറഞ്ഞത്. വർഷം ഇത്ര കഴിഞ്ഞിട്ടും നിൻ്റെ അച്ഛൻ്റെ കലി അടങ്ങിയിട്ടില്ല എന്നു ഞാനറിഞ്ഞില്ല മോള് വേഗം കഴിച്ച് പോയി ഒരുങ്ങ് അപ്പോഴെക്കും ഞാനിവിടെ ഒന്നു വ്യത്തിയാക്കട്ടേ ഞാനും സഹായിക്കാമ്മേ വേണ്ട മോളു പോയി വേഗം ഒരുങ്ങ് ഇല്ലങ്കിൽ അതിനായിരിക്കും അടുത്ത പുകില്. ശ്രീ പാർവ്വതി മുകളിലെ തൻ്റെ മുറിയിലേക്ക് പോയി. തൻ്റെ മേശഡ്രോ തുറന്ന് പുസ്തകങ്ങൾക്കുള്ളിൽ ഇരുന്ന ഒരു ബുക്കെടുത്ത് തുറന്നു. അതിൽ ഭദ്രമായി സൂക്ഷിച്ച് വെച്ചിരുന്ന കിച്ചു വിൻ്റെ പാസ്സ്പോർട്ട് സൈസ് ഫോട്ടോ എടുത്ത് അതിലേക്ക് ഒന്നു നോക്കി. പ്ലസ്ടുവിന് പഠിക്കുന്ന സമയത്തെടുത്ത ഫോട്ടോയാണ്. സ്കൂളിലെ ഏതോ ആവശ്യത്തിന് ഫോട്ടോ എടുക്കുന്ന കാര്യം പറഞ്ഞപ്പോൾ അച്ഛൻ ഗർജിക്കുകയായിരുന്നു. അനാവശ്യമായി കളയാൻ ഇവിടെ പൈസ ഇല്ലത്രേ അമ്മയോട് ചോദിച്ച് ഞാൻ ഫോട്ടോ ക്കുള്ള പൈസ കൊടുത്തപ്പോൾ ഞാനൊന്നേ ആവശ്യപ്പെട്ടുള്ളു ആ ഫോട്ടോയിൽ ഒരെണ്ണം എനിക്ക് തരണമെന്ന് .അന്നു മുതൽ ആരും കാണാതെ സൂക്ഷിച്ച് വെച്ചിരിക്കുന്നതാ കിച്ചുവേട്ടാ കിച്ചുവേട്ടൻ എവിടാ ഞാനിവിടെ കാത്തിരിക്കുന്ന കാര്യം മറന്നോ

ഇനി അമ്മ പറഞ്ഞതുപോലെ ഈശ്രിക്കുട്ടിയെ മറന്ന് മറ്റൊരു വിവാഹം കഴിച്ചോ.പത്ത് വർഷത്തിനിടക്ക് ഒരിക്കൽ പോലും കിച്ചുവേട്ടൻ്റെ ശ്രിക്കുട്ടിയെ കാണാൻ തോന്നിയിട്ടില്ലേ. കിച്ചുവേട്ടൻ എത്ര വട്ടം എന്നോട് പറഞ്ഞിട്ടും ഈ ലോകത്ത് കിച്ചുവേട്ടന് ഏറ്റവും ഇഷ്ടം എന്നേയും അപ്പിച്ചിയേയും ആണന്ന്. കിച്ചുവേട്ടൻ്റെ ശ്രികുട്ടിയെ ഇന്ന് മറ്റൊരാൾക്ക് വേണ്ടി വാക്കുറപ്പിക്കുകയാണ്. എന്നോട് ക്ഷമിക്കണേ കിച്ചുവേട്ടാ ഒരു നാൾ കിച്ചുവേട്ടൻ എന്നെ തേടി വരുമ്പോൾ ഞാൻ മറ്റൊരാളുടേതായിട്ടുണ്ടാകും എൻ്റെ ഗതികേട് കൊണ്ടാണ് കിച്ചുവേട്ടാ അച്ഛൻ്റെ സ്വഭാവം കിച്ചുവേട്ടന് അറിയാലോ അച്ഛനെ എതിർക്കാനുള്ള ശക്തി എനിക്കില്ലാകിച്ചുവേട്ടാ പൊട്ടിക്കരഞ്ഞുകൊണ്ട് ആ ഫോട്ടോ ചുണ്ടോട് ചേർത്ത് ആയിരം ഉമ്മകൾ നൽകി തൻ്റെ നെ ഞ്ചോട് ചേർത്തുവെച്ച് അങ്ങനെ കിടന്നു കുറച്ച് നേരം' മോളെ ശ്രീ നീ ഇതുവരെ ഒരുങ്ങിയില്ലേ. എന്താ നിൻ്റെ കൈയിൽ കാണിച്ചേ ഒന്നുമില്ലമ്മേ ദാ ഞാനിപ്പോ ഒരുങ്ങാം. അപ്പോഴെക്കും ലക്ഷമി ആ ഫോട്ടോ ശ്രിയുടെ കൈയിൽ നിന്ന് തട്ടി പറിച്ചെടുത്തു. മോളെ ഇന്നു മുതൽ നീ മറ്റൊരാളുടെ പെണ്ണാണ്. അവൻ മാത്രമെ നിൻ്റെ മനസ്സിലുണ്ടാകാവു. കിച്ചു വിൻ്റേതായ ഒന്നും വേണ്ട എൻ്റെ മോൾടെ കൈയിൽ എന്നും പറഞ്ഞ് ആ ഫോട്ടോ ലക്ഷ്മി കീറിക്കളഞ്ഞു.

അമ്മേ അമ്മയെന്താ ചെയ്തത് എൻ്റെ ഹൃദയമാണ് അമ്മ ആ കീറികളഞ്ഞത്. ആ ഫോട്ടോ കീറി കളയാനേ അമ്മക്ക് പറ്റു.നന്നേ ചെറുപ്പത്തിൽ എൻ്റെ ഹൃദയത്തിൻ സ്ഥാനമുറപ്പിച്ച കിച്ചുവേട്ടനെ എടുത്തുകളയാൻ ആർക്കും പറ്റില്ല. വിവാഹ ശേഷം അതെല്ലാം മാറിക്കോളും അമ്മക്കുറപ്പുണ്ട്. നീ വേഗം ഒരുങ്ങാൻ നോക്ക്. അമ്മയും സഹായിച്ചു സാരി ഞൊറിഞ്ഞുടുക്കാൻ . മുടി കുളി പിന്നൽ പിന്നി യിട്ടു മോളെ ഇത്തിരി പൗഡറും ഇട്ട് ഒരു പൊട്ടും കുത്ത്. എന്തിനാമ്മേ എന്നെയവർ ആദ്യമായിട്ടൊന്നും അല്ലാലോ കാണുന്നത്. അമ്മ തന്നെ പൗഡറിട്ട് മുഖം മിനുക്കി പൊട്ടും അതിന് മുകളിൽ ചന്ദനം കൊണ്ട് കുറിയും തൊട്ടു. സാരിക്ക് ചേരുന്ന കല്ലു പതിപ്പിച്ച ഡയമണ്ട് നെക്ലേയസും ഇടിപ്പിച്ചു . അമ്മ എന്നെ കണ്ണാടിയുടെ മുന്നിലേക്ക് മാറ്റി നിർത്തിയിട്ട് പറഞ്ഞു. നോക്ക് എന്തേലും കുറവുണ്ടോന്ന്. അമ്മ താഴേക്ക് ചെല്ലട്ടേ അപ്പോഴെക്കും രണ്ടു കാറുകൾ മുറ്റത്തേക്ക് വന്നതറിഞ്ഞു. ല ക്ഷമി അവരിങ്ങെത്തീട്ടോ ഞാൻ ദാ വരണു. അമ്മയും താഴെക്ക് പോയപ്പോൾ എന്തോ ഒരു ഒറ്റപ്പെടൽ അനുഭവപ്പെട്ടു. അമ്മ കീറി കളഞ്ഞ കിച്ചുവേട്ടൻ്റെ ഫോട്ടോയുടെ ക ക്ഷണങ്ങൾ പെറുക്കിയെടുത്ത് ബുക്കിലെടുത്തു വെച്ചു. ബുക്കെടുത്ത് മേശയുടെ ഡോയിലേക്ക് വെച്ചു. വെറുതെ ഒന്നും ചെയ്യാനില്ലാതെ ശ്രീ ആ റൂമിൽ ഒറ്റക്കിരുന്നു.

ഇതേ സമയം ശേഖരനും ലക്ഷിയും രജ്ഞിത്തിനേയും വീട്ടുകാരേയും സ്വീകരിക്കുന്ന തിരക്കിലായിരുന്നു. അല്ല മോനെ ബിസിനസ്സുമായി മുന്നോട്ട് പോകാനാണോ മോൻ്റെ പ്ലാൻ. അല്ലാതെ എന്തു ചെയ്യാനാ ശേഖരാ അതിനല്ലേേ MBA എടുപ്പിച്ചത്. ഒരു കണക്കിന് നല്ലതാ എൻ്റെ കാലശേഷം ഇവിടുത്തെ ബിസിനസ്സും നോക്കി നടത്താനൊരു ആളായല്ലോ. അതയതെ അതെല്ലാം മുൻപിൽ കണ്ടല്ലേ ശേഖരാ ഞാനിവിനെ MBA ക്ക് വിട്ടത്. എന്നാൽ പിന്നെ മോളെ വിളിക്കാം അല്ലേ വേണ്ടങ്കിളേ ശ്രീപാർവ്വതിയുടെ മുറി ഏതെന്ന് പറഞ്ഞാ മതി ഞാൻ അവിടേക്ക് പോയി കണ്ടോളാം. എനിക്ക് ശ്രീപാർവ്വതിയോട് തനിച്ചൊന്ന് സംസാരിക്കണം. അതു വേണ്ടശേഖരാ സംസാരമൊക്കെ കല്യാണ ശേഷം മതി. നീ മോളെ വിളിക്ക്. ശേഖരാ നാട്ടുനടപ്പ് അനുസരിച്ച് പെൺകുട്ടിയാ അതിഥികൾക്കും ചെറുക്കനും ചായ കൊടുക്കേണ്ടത്. ലക്ഷ്മി നീ പോയി മോളെ കൂട്ടികൊണ്ട് വാ. ഇരുകൈ കൊണ്ടും ട്രേയിൽ മുറുകെ പിടിച്ച് കൊണ്ട് ശ്രീപാർവ്വതി അവരുടെ മുന്നിലേക്കെത്തി ചായ കപ്പുകളടങ്ങിയ ട്രെ ടി പോയിൽ വെച്ച് ഓരോരുത്തർക്കായി ചായ എടുത്ത് നൽകി.

ഒഴിഞ്ഞ ട്രെ അമ്മയെ ഏൽപ്പിച്ച് ശ്രി അവിടെ മാറി നിന്നു. ശ്രീ പാർവ്വതിക്ക് ബിസിനസ്സിലൊക്കെ താത്പര്യം ഉണ്ടോ ഇല്ല. പിന്നെ എന്തു ചെയ്യാനാണ് മോൾക്ക് ഇഷ്ടം രജ്ഞിത്തിൻ്റെ അമ്മ മീനാക്ഷിയുടെതായിരുന്നു. ചോദ്യം ഞാൻ MEd കഴിഞ്ഞു. ടീച്ചറാകണം എന്നാണ് ആഗ്രഹം. മുക്കാൽ ചക്രത്തിന് നീ പണിത് കൊണ്ടു വന്നിട് വേണ്ട എനിക്കും എൻ്റെ കുടുംബത്തിനും കഞ്ഞി കുടിക്കാൻ. അതു കൊണ്ട് ആ ആഗ്രഹം ഇപ്പഴേ ഉപേക്ഷിച്ചേക്ക് - എന്നിട്ട് രജ്ഞിത്തിൻ്റെ കൂടെ നടന്ന് ബിസ്സിനസ്സൊക്കെ പഠിക്ക്. ഉം. എന്നാൽ മോള് പൊയ്ക്കോ എന്ന് അച്ഛൻ പറഞ്ഞതേ അവിടുന്ന് ഓടി രക്ഷപ്പെട്ടു ശ്രി. ശ്രിയുടെ പുറകെ മീനാക്ഷിയും വന്നു എനിക്ക് മോളെ ഇഷ്ടായിട്ടോ മോൾ അങ്കിൾ പറഞ്ഞതൊന്നും കേട്ട് വിഷമിക്കണ്ടാട്ടോ മോൾടെ ഇഷ്ടത്തിന് അമ്മയും സഹായിക്കാം. ഫാ ആ നായിൻ്റെ മോനും അവൻ്റെ തള്ളയും എവിടാന്ന് ഞാനെങ്ങനാ അറിയുന്നത്. ലിവിംഗ് റൂമിൽ നിന്നുള്ള അച്ഛൻ്റെ അലർച്ചകേട്ട് ഞാനും മീനാക്ഷി ആൻ്റിയും ഞെട്ടിത്തരിച്ചു നിന്നു പോയി....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story