ശ്രീ പാർവതി: ഭാഗം 4

Shree parvathi

രചന: സ്‌നേഹ സ്‌നേഹ

.ആ മൂധേവിയും അവളു പിഴച്ചപ്പെറ്റ നശിച്ച ചെറുക്കനും എവിടാന്ന് അന്വേഷിച്ച് നടക്കുവാണോ എൻ്റെ പണി . എൻ്റെ ശേഖരാനീ ഒന്നു ശാന്തനാക് ഇവന് നിങ്ങൾ തമ്മിലുള്ള പ്രശ്നമൊന്നും അറിയില്ല അതുമല്ല ആ ചെക്കനും ഇവനും കളിക്കൂട്ടുകാർ ആയിരുന്നല്ലോ അതുകൊണ്ട് ചോദിച്ചതായിരിക്കും' ചോദിച്ചതു ചോദിച്ചു. ഇനി മേലിൽ ആരും അവനേ കുറിച്ചോ അവൻ്റെ തള്ളേ കുറിച്ചോ ചോദിക്കണ്ട. പിന്നെ നീ എല്ലാം അറിയാൻ വേണ്ടി ഞാൻ പറയുകയാ എനിക്ക് 8 വയസുള്ളപ്പോഴായിരുന്നു എനിക്കൊരു കുഞ്ഞിപെങ്ങൾ ജനിക്കുന്നത്. അവളുടെ ജനനത്തോടെ ഞങ്ങളുടെ അമ്മ ഞങ്ങളെ വിട്ടു പോയി. പിന്നെ അച്ഛനും ഞാനും കൂടി ഒരു രാജകുമാരിയെപ്പോലെയാ അവളെ വളർത്തിയത്. ഒരു ദിവസം നേരം വെളുത്തപ്പോ അച്ഛനും ഞങ്ങളെ വിട്ടു പോയി അറ്റാക്കായിരുന്നു. ജീവിതത്തിന് മുന്നിൽ പകച്ചുപോയ നിമിഷം എനിക്കന്ന് 18 വയസ് അവൾക്കോ 10 വയസും അന്നു ഞാൻ പി ഡി സി കഴിഞ്ഞ് നിൽക്കുന്ന സമയം. അവൾക്ക് വേണ്ടി പഠനം നിർത്തി അച്ചൻ നടത്തി കൊണ്ടിരുന്ന ബിസ്സിനസ് ഏറ്റെടുത്തു അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി കൊണ്ടിരുന്നു.എൻ്റെ കുഞ്ഞിപെങ്ങൾക്ക് ഒരേ സമയം ഞാൻ അച്ഛനും അമ്മയും ഏട്ടനുമായി നിന്ന് അവൾക്കൊരു കുറവും വരാതെ ഞാൻ നോക്കി.

അന്നെനിക്ക് ഏക അശ്വാസം ഉറ്റസുഹൃത്തായിരുന്ന നിൻ്റെ അച്ഛനായിരുന്നു. നിൻ്റെ അച്ഛന് ദേവൂനോടുള്ള ഇഷ്ടം ഞാൻ മനസ്സിലാക്കി ഞാനിവന് വാക്കു കൊടുത്തു. ദേവു നിനക്കുള്ളതാണന്ന്. ഞാൻ എൻ്റെ ദേവൂനെ വിശ്വസിച്ച് പട്ടണത്തിലെ കോളേജിൽ ഡിഗ്രിക്ക് പഠിക്കാൻ " പറഞ്ഞയച്ചു. പക്ഷേ അവൾ കോളേജിൽ പോയത് പഠിക്കാനായിരുന്നില്ല മറിച്ച് പ്രേമിക്കാനായിരുന്നു എന്ന് ഞാനറിഞ്ഞത് അവൾ അവനോടൊപ്പം പോയി കഴിഞ്ഞപ്പോൾ മാത്രമാണ്. എന്നെ ചതിച്ചവളാ അവൾ ഞാനിവന് കൊടുത്ത വാക്ക് അവൾ കാരണം എനിക്ക് പാലിക്കാൻ പറ്റിയില്ല. ഇന്ന് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് അവളേയും അവളുടെ മകനേയും ആണ്. അന്ന് ഞാൻ നിൻ്റെ അച്ഛന് കൊടുത്ത വാക്ക് എനിക്ക് പാലിക്കാൻ പറ്റിയില്ല അതിന് പകരമാണ് എൻ്റെ മോളുടെ ഇഷ്ടം പോലും ചോദിക്കാതെ തന്നെ ഇവൻ നിനക്ക് വേണ്ടി എൻ്റെ മോളെ ചോദിച്ചപ്പോ ഞാൻ സമ്മതിച്ചത്. അങ്കിൾ അപ്പോ ശ്രി പാർവ്വതിയുടെ ഇഷ്ടത്തോടെയല്ലേ ഈ വിവാഹം നടത്തുന്നത്. എൻ്റെ ഇഷ്ടം എന്താണോ അതാണ് അവളുടെ ഇഷ്ടം. ശേഖര കഴിഞ്ഞ കാര്യങ്ങളൊക്കെ നമുക്ക് വിടാം. ശേഖരൻ ജോത്സ്യനെ കണാൻ പോകും എന്ന് പറഞ്ഞിട്ട് പോയോ മുഹൂർത്തം കുറിച്ച് കിട്ടയോ അത് പറയാൻ മറന്നല്ലോ.

ഇന്നേക്ക് 15-ൻ്റെ അന്ന് വിവാഹം നിശ്ചയവും അതായത് ഈ മാസം 20 തിയതി ,25-ാം തിയതി നല്ലൊരു മുഹുർത്തുണ്ട് അന്ന് വിവാഹവും നടത്താം എന്നാണ് ജോത്സ്യൻ പറഞ്ഞത്. അപ്പോ ഇനി അധിക ദിവസം ഇല്ലാലോ കല്യാണം ആർഭാടമായി തന്നെ നടത്തണം. ഇന്നേ അതിനായുള്ള ഒരുക്കങ്ങൾ തുടങ്ങണം അല്ലേ രാഘവാ അതെയതെ. മറ്റെന്നാൾ സ്വർണ്ണവും കല്യാണഡ്രസ്സും എടുക്കാൻ പോയാലോ. ഞങ്ങൾക്ക് തടസ്സമൊന്നുമില്ല രാഞ്ജിത്തേ നീയന്ന് ഫ്രീയല്ലേ അമ്മയെ ഇങ്ങോട് വിളിക്ക് ഇനി അവളുടെ അഭിപ്രായം ചോദിച്ചില്ല എന്നു വേണ്ട അല്ല ശേഖരാ സ്വർണ്ണം ഏത് ജ്വല്ലറിയിൽ നിന്നാണ് എടുക്കുന്നതെന്ന് തീരുമാനിച്ചോ അത് പിന്നെ കഴിഞ്ഞ മാസം ടൗണിൽ പുതുതായി ഉത്ഘാടനം ചെയ്ത KDS ജുവല്ലറിയിൽ നിന്നെടുക്കാം. അവിടുത്തെ മനേജർ എൻ്റെ പഴയ ഒരു പരിചയക്കാരനാണ്‌. ഒരിക്കൽ കണ്ടപ്പോ ഞാൻ മോൾടെ വിവാഹക്കാര്യം അയാളോട് പറഞ്ഞു. അപ്പോ അയാള് ക്ഷണിച്ചു KDS ലേക്ക് അഹാ അതു കൊള്ളാലോ എന്നാൽ അവിടുന്നു തന്നെയാകട്ടെ സ്വർണ്ണമെടുക്കുന്നത്. മീനാക്ഷി മീനാക്ഷി ദാ വരണു പുറത്തെ സംസാരമെല്ലാം കേട്ടിരുന്ന മൂന്നു പേരും വിളിക്കുന്നതു കേട്ട് എഴുന്നേറ്റു എന്നാൽ ഞങ്ങളിറങ്ങട്ടെ മോളെ. ഇനി 20 ദിവസമേയുള്ളു

വിവാഹത്തിന് എനിക്കൊരു മോളില്ലാത്തതിൻ്റെ സങ്കടം മാറാൻ പോവുകയാണ്.,, എൻ്റെ മരുമോളായിട്ടല്ല എൻ്റെ മോളായിട്ടാണ് മോളെ ഞാൻ അവിടേക്ക് കൊണ്ടു പോകുന്നത്. ഇത് കേട്ട് ശ്രി ഒന്നു ചിരിക്കുക മാത്രം ചെയ്തു. എന്താ മോൾക്ക് ഒരു സന്തോഷമില്ലാത്തതുപോലെ ഞാൻ വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നതാ ഇനി രഞ്ജിത്തിനെ മോൾക്ക് ഇഷ്ടായില്ലാന്നുണ്ടോ. ഒന്നുമില്ല ആൻ്റി എന്ന് ശ്രി പറയുന്നതിനിടയിൽ കേറി ലക്ഷ്മി പറയാൻ തുടങ്ങി അതു പിന്നെ മീനാക്ഷി ഇത്ര പെട്ടന്ന് ഞങ്ങളെ പിരിയണോല്ലോ എന്നോർത്തുള്ള സങ്കടമാണ് മോൾക്ക്‌ അല്ലാതെ വേറെ ഇഷ്ട കുറവ്വ് ഒന്നുമില്ലാട്ടോ. ശരി മോളെ മറ്റെന്നാൾ സ്വർണ്ണമെടുക്കാൻ പോവുകയല്ലേ അപ്പോ കാണാം ശരിയാൻ്റി ഹാ പിന്നേ ഈ ആൻ്റീന്നുള്ള വിളി നിർത്തണട്ടോ. മോൾടെ അമ്മയെ വിളിക്കുന്ന പോലെ അമ്മേന്ന് വിളിച്ചാ മതിയെ ഉം. മീനാക്ഷി എന്താ നിനക്ക് പോരാൻ മനസ്സില്ലേൽ ഇവിടെയങ്ങു കൂടിക്കോ ഞങ്ങളിറങ്ങുകയാണേ ഞാൻ വരണു എന്ന് വിളിച്ച് പറഞ്ഞതിന് ശേഷം ശ്രിയെ ചേർത്ത് നിർത്തി ആ മൂർദ്ധാവിൽ ചുംബിച്ച ഒരു പുഞ്ചിരി കൂടി സമ്മാനിച്ച ശേഷം ലിവിംഗ് റൂമിലേക്ക് പോയി. പുറകെ ലക്ഷ്മിയും മീനാക്ഷിയും. അപ്പൊ ഞങ്ങളിറങ്ങുകയാണേ പരസ്പരം ഹസ്തദാനം നൽകി പിരിഞ്ഞ അവർ കാറിൽ കയറി കാർ ഗേറ്റ് കടന്ന് പോയതും ശ്രീ ഓടി തന്നെ റൂമിൽ കയറി വാതിലടച്ച് തലയിണയിൽ മുഖമണച്ച് പൊട്ടിക്കരഞ്ഞു. കിച്ചുവേട്ടൻ ഇതു വല്ലതും അറിയുന്നുണ്ടോ

എൻ്റെ ഇഷ്ടം പോലും ചോദിക്കാതെ അച്ഛൻ്റെ വാക്ക് പാലിക്കാൻ വേണ്ടി എന്നെ ബലിയാടാക്കുകയാണ്. ഇനി ഇരുപത് നാൾ കൂടി ഉള്ളു കിച്ചുവേട്ടാ ഞാനി വീട്ടിൽ അതു കഴിഞ്ഞാൽ ഞാനും രജ്ഞിത്തുമായുള്ള വിവാഹമാണ്. അവിടുത്തെ അമ്മയെ എനിക്കിഷ്ടായി ആ അച്ഛനൊരു പണക്കൊതിയനാണന്നാ എനിക്ക് തോന്നുന്നത്. എത്ര നേരം അങ്ങനെ കിടന്നു എന്ന് പോലും അറിഞ്ഞില്ല. സ്വർണ്ണമെടുക്കാൻ പോകുന്നതിൻ്റെ തലേന്ന് അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു. പ്രഭാകരൻ ചോദിച്ചത് 501 പവനാണ്. അവൻ ചോദിച്ചതിലും കൂടുതല് കൊടുക്കും ഞാനെൻ്റെ മോൾക്ക്‌ നാളെ രാവിലെ തന്നെ പോകണം.KDS നല്ല തിരക്കുള്ള ജ്വല്ലറിയാണ് വലിയ തിരക്കാകും മുൻപ് നമുക്ക് ചെല്ലണം ഞങ്ങൾ രാവിലെ തന്നെ ഒരുങ്ങിക്കോളാം പിറ്റേന്ന് അതിരാവിലെ തന്നെ അമ്മ വിളിച്ചുണർത്തി. മോള് രാവിലെ തന്നെ അമ്പലത്തിൽ പോയി ഒന്നു തൊഴുത് വരു. കുളിച്ചൊരുങ്ങി കാറും സ്വയം ഡ്രൈവ് ചെയ്ത അമ്പലത്തിനടുത്ത് കാറ് പാക്ക് ചെയ്ത അമ്പലത്തിൻ്റെ പടികൾ കയറാൻ തുടങ്ങവേ കണ്ടു.അമ്പലത്തിൻ്റെ പടികളിറങ്ങി തൻ്റെ നേരെ നടന്നടുക്കുന്ന രജ്ഞിത്തിനെ ഹലോ ശ്രീപാർവ്വതി ഹായ്. ഗ്രീപാർവ്വതി എല്ലാ ദിവസവും അമ്പലത്തിൽ വരാറുണ്ടോ ഇല്ല വല്ലപ്പോഴും വരും ഒറ്റക്കാണോ ഇന്ന് വന്നത്

അതെ എന്നാൽ വേഗം തൊഴുത് വരു ഞാനിവിടെ കാണും എനിക്ക് ശ്രീപാർവ്വതിയോട് സംസാരിക്കാനുണ്ട്. ശ്രി അതിന് മറുപടി ഒന്നും പറയാതെ തന്നെ പടികൾ കയറാൻ തുടങ്ങി. അമ്പലത്തിലെത്തി തൊഴുതിറങ്ങി പടികളിറങ്ങുമ്പോളെ കണ്ടു ദൂരെ രജ്ഞിത്ത് ബുള്ളറ്റിൽ ചാരി നിന്നുകൊണ്ട് ഫോൺ ചെയ്യുന്നത് - എന്തായിരിക്കും രജ്ഞിത്തിന് പറയാനുള്ളത്. എന്തായാലും കേട്ടു നോക്കാം. അങ്ങനെ ചിന്തിച്ച് കൊണ്ട് ശ്രി മെല്ലെ നടന്ന് രജ്ഞിന് അടുത്തെത്തിയതും രജ്ഞിത്തിനടുത്തായി ഒരു കാർ നിർത്തി ഒരു ചെറുപ്പക്കാരനിറങ്ങി. എന്തു ചെയ്യണമെന്നറിയാതെ ശ്രിയുടെ അടുത്തേക്ക് രജ്ഞിത്ത് എത്തി കൂടെ ആ ചെറുപ്പക്കാരനും റോഹൻ ഇത് ഞാൻ പറഞ്ഞ ശ്രീപാർവ്വതി. ഹലോ ശ്രീപാർവ്വതി എന്നു പറഞ്ഞ് റോഹൻ ഷേക്ക് ഹാൻസിനായി കൈ നീട്ടി. ഹായ് എന്നും പറഞ്ഞ് കൈകൂപ്പി വന്ദനം അറിയിച്ചു. ശ്രീ പാർവ്വതി ഇത് എൻ്റെ കോളേജ് മേറ്റ് രോഹൻ രോഹനെ ഒന്നു പുഞ്ചിരിച്ചിട്ട് ശ്രീ അവരെ മറികടന്ന് തൻ്റെ കാറിൽ കയറി അവിടുന്ന് പോയി. നീ പറഞ്ഞോ രജ്ഞി അവളോട് അതെങ്ങനാ ഇന്ന് അവളോടെല്ലാം പറയാമെന്നു .വിചാരിച്ച് അവളേയും കാത്ത് ഞാനിവിടെ നിന്നപ്പോഴല്ലേ നിന്നെ കെട്ടിയെടുത്തോണ്ട് വന്നത്. അല്ല രോഹൻ എനിക്ക് അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ

നിനക്ക് വേറെ ഒരു പണിയും ഇല്ലേ രാവിലെ തന്നെ ഇറങ്ങിക്കോളും കു റ്റീം പറിച്ചോണ്ട് ഞാനോർത്തു നീ എല്ലാം അവളോട് പറഞ്ഞ് കാണുമെന്ന് എന്നാ ലതൊന് ആഘോഷിച്ചേക്കാ ന്ന് ഞാനും ഓർത്തു ആഘോഷം നീ എൻ്റെ പതിനാറാടിയന്തിരം ആഘോഷിക്കും ഈ കണക്കിന് പോയാൽ ഞാൻ സംസാരിക്കണോടാ അവളോട്‌ ചെന്നാലും മതി അവള് നിന്നു തരും നീ പറയുന്നതും കേട്ടോണ്ട്. ഇനി എന്തു ചെയ്യൂടാ നിനക്കൊന്നു പോയി തരാമോ ഇന്ന് സ്വർണ്ണമെടുക്കാൻ പോവുകയാ ഇതിനിടയിൽ സമയം കിട്ടിയാൽ ഞാനൊന്ന് സൂചിപ്പിക്കും എനിക്കെന്താ പറയാനുള്ളതെന്ന് നാളെ അമ്പലത്തിൽ വരണമെന്നും പറയും അതൊരു നല്ല ഐഡിയയാണ് നാളെയും വന്നോണം കുറ്റിംപറിച്ചോണ്ട് ഇല്ലളിയാ നാളെ ഞാൻ ഈ വഴി വരില്ല വരാതിരുന്നാൽ നിനക്ക് കൊള്ളാം ശരിയെടാ നാളെ ഞാൻ നിന്നെ വിളിക്കാം ശ്രിയും അച്ഛനും അമ്മയും KDSജുവല്ലറിയിൽ എത്തി അവരെ കണ്ടതും മനേജർ അവരെ സ്വീകരിച്ചിരുത്തി. അവർക്ക് കുടിക്കാനായി കോഫി ഓർഡർ ചെയ്തു. സാർ വെയിറ്റ് ചെയ്യു ഞാനിപ്പോ വരാം

ഒക്കെ ചെറുക്കൻകൂട്ടർ ഇതുവരെ എത്തിയിട്ടില്ല താൻ പോയിട്ട് വരു മനേജർ നേരെ പോയത് ചില്ലുകൂടിനപ്പുറത്ത് ക്യാമ്പിനുള്ളിലേക്കായിരുന്ന് മേ കമിംഗ് മേഡം എസ് കമിംഗ് പറയു കാർത്തിക് അതു പിന്നെ മേഡം മേഡം ആവശ്യപ്പെട്ടതു പോലെ അവർ സ്വർണ്ണമെടുക്കാൻ വന്നിട്ടുണ്ട്. ശേഖരനും ഫാമിലിയും. ആ ആ ഞാൻ കണ്ടു കാർത്തി അവരു സ്വർണ്ണമെടുത്ത് പോകട്ടെ. ശരി മേഡം. ഓക്കെ കാർത്തി മനേജർ പോയതും ക്യാമ്പിനിൽ ഇരുന്നു കൊണ്ടു തന്നെ അവർ അവരെ വീക്ഷിക്കുന്ന ണ്ടായിരുന്നു. ഈ സമയം ശേഖരൻ്റെ അടുത്തേക്ക് വന്ന പ്രഭാകരനെ കണ്ടതും ആ സ്ത്രിയുടെ കണ്ണുകൾ കത്തിജ്വലിച്ചു. ചുവന്ന കല്ലു പതിപ്പിച്ച മൂക്കുത്തിയും വെട്ടി തിളങ്ങുന്നുണ്ടായിരുന്നു KDS ജുവല്ലറി ഉടമയായ ആ സ്ത്രീയുടെ '....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story