ശ്രീ പാർവതി: ഭാഗം 6

Shree parvathi

രചന: സ്‌നേഹ സ്‌നേഹ

രജ്ഞിത്ത് പറഞ്ഞതു കേട്ട് ശ്രീപാർവ്വതി ഞെട്ടലോടെ രജ്ഞത്തിൻ്റെ മുഖത്തേക്ക് നോക്കി നിന്നു. ഞാൻ പറഞ്ഞത് തനിക്ക് വിശ്വാസം ആയില്ല അല്ലേ ഇല്ല. എന്നാൽ ഞാൻ പറഞ്ഞതൊക്കെ സത്യമാണ്. താൻ എനിക്ക് വേണ്ടി ഒരു സഹായം ചെയ്യണം. എന്തു സഹായം. താൻ തൻ്റെ അച്ഛനോട് പറയണം തനിക്ക് ഈ വിവാഹത്തിന് താത്പര്യമില്ലാന്ന് എന്താ രജ്ഞിത്ത് ഈ പറയുന്നത് ഞാനങ്ങനെ പറഞ്ഞാൽ പിന്നെ എന്നെ ജീവനോടെ വെച്ചേക്കില്ല അച്ഛൻ ഇരുപത്തിയെട്ട് വർഷം മുൻപ് അപ്പിച്ചി ചെയ്ത തെറ്റിന് പരിഹാരമാണ് എൻ്റെ ഈ കല്യണം. എനിക്ക് ഒരെത്തു പിടിയും കിട്ടുന്നില്ല ശ്രീപാർവ്വതി. രജ്ഞിത്ത് പ്രഭാകരനങ്കിളിനോട് പറ താനൊരു പെൺകുട്ടിയെ സ്നേഹിക്കുന്ന കാര്യം. നന്നായി. എൻ്റെ അച്ഛനോട് പറയുന്നതിലും നല്ലത് ഞാനെൻ്റെ അന്നയേയും കൊന്ന് ഞാനും ചാവുന്നതാ.അല്ലങ്കിൽ എൻ്റെയച്ഛൻ അതു ചെയ്യും. രജ്ഞിത്തിന് ഇത് നേരത്തെ പറയാമായിരുന്നു നേരത്തെ പറഞ്ഞിരുന്നെങ്കിൽ താൻ പിൻമാറുമായിരുന്നോ. ഇല്ല എനിക്ക് എൻ്റെ അച്ഛനെ ധിക്കരിക്കാനുള്ള ധൈര്യം ഇല്ല. ധൈര്യം ഉണ്ടായിരുന്നെങ്കിൽ ഞാൻ ഈ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു. അതെന്താ താൻ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ? അതോ എന്നെ ഇഷ്ടപ്പെട്ടില്ലേ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് തനിക്ക് എന്നെ ഇഷ്ടമല്ലന്ന് .

ഇഷ്ടകേടൊന്നുമില്ല പിന്നെ എന്താണ് പ്രണയം ഉണ്ടോ ഉണ്ടോന്ന് ചോദിച്ചാൽ എന്താ പറയാൻ താത്പര്യമില്ലങ്കിൽ പറയണ്ട. പിന്നെ പറഞ്ഞാലും കുഴപ്പമില്ല .നമ്മൾ തമ്മിലുള്ള ഈ വിവാഹം നടക്കില്ല. വിവാഹം നടക്കാതിരുന്നാൽ എന്താ ഉണ്ടാവുക എന്ന് തനിക്കറിയോ നിങ്ങളെ സമാധാനത്തോടെ ജീവിക്കാൻ പ്രഭാകരനങ്കിളും എൻ്റെ അച്ഛനും സമ്മതിക്കുമെന്ന് തനിക്ക് തോന്നുന്നുണ്ടോ.? ജീവിക്കാൻ അനുവധിച്ചില്ലങ്കിൽ ഒരുമിച്ച് മരിക്കാലോ ?ഇപ്പോ ഇതെൻ്റെ അച്ഛൻ അറിഞ്ഞാൽ ആ കുട്ടിയെ തേടി പിടിച്ച് അവളെ കൊന്നിട്ടായാലും അച്ഛൻ ഈ വിവാഹം നടത്തും. അതാണ് ഞാനിപ്പോ അച്ഛനെ അനുസരിക്കുന്നത്. പക്ഷേ കതിർമണ്ഡപത്തിൽ തൻ്റെ കഴുത്തിൽ താലികെട്ടാൻ ഞാനുണ്ടാകില്ല. ഇതെല്ലാം കേട്ട് ശ്രീയുടെ മനം സന്തോഷത്താൽ തുള്ളുകയായിരുന്നു. അതിൻ്റെ പ്രതിഫലനം മുഖത്തും കാണാം ഞാനിതെല്ലാം പറഞ്ഞിട്ടും തനിക്ക് വിഷമമൊന്നും ഇല്ലാലോ ആരു പറഞ്ഞു. വേഗം തന്നെ സങ്കട ഭാവം മുഖത്തണിഞ്ഞു കൊണ്ട് ശ്രീ ചോദിച്ചു. താനും ഈ വിവാഹം നടക്കരുതെന്ന് ആഗ്രഹിച്ചിരുന്നു എന്ന് തൻ്റെ മുഖം പറയുന്നുണ്ട്. എവിടാ തൻ്റെ അന്നയുടെ വീട്. ആ വീട്ടുകാർക്ക് അറിയോ നിങ്ങളുടെ പ്രണയം. ആ കുട്ടി വീട്ടുകാരെ എതിർത്ത് തൻ്റെ കൂടെ ഇറങ്ങിവരോ?

അവളുടെ വീട്ടുകാർക്ക് ഇതുവരെ അറിയില്ല ഞങ്ങളുടെ ബന്ധം.പിന്നെ തൻ്റെയും എൻ്റേയും അച്ഛൻമാരെ പോലെ ഒരച്ഛനല്ല അവളുടെ അച്ഛൻ. അവളുടെ ഇഷ്ടത്തിന് എതിര് നിൽക്കില്ല അവളുടെയച്ഛൻ എന്നാണ് അവളു പറയുന്നത്. എവിടാ ആ കുട്ടീടെ വീട്. കണ്ണൂരാണ്. അവളുടെ വീട്ടിൽ ഡാഡിയും മമ്മയും പിന്നെ ഒരനിയനും . ഉം ഞാനിപ്പോ എന്താണ് ചെയ്യേണ്ടത് എനിക്കറിയില്ല ശ്രീപാർവ്വതി. വെറുതെ തൻ്റെ മനസ്സിനെ മോഹിപ്പിക്കണ്ടല്ലോ എന്നോർത്താണ് ആദ്യം തൊട്ടെ ഇതു പറയാൻ തൻ്റെ പിറകെ നടന്നത്. തനിക്ക് എന്നെ സഹായിക്കാൻ കഴിയില്ല അല്ലേ ഇല്ല രജ്ഞിത്ത് അപ്പിച്ചി ചെയ്ത തെറ്റിൻ്റെ ഫലം അനുഭവിക്കുന്ന ഒരാളാണ് ഞാൻ എനിക്ക് സ്വന്തമായി ഒരഭിപ്രായം പോലും പറയാൻ എനിക്ക് അവകാശമില്ല എനിക്ക് മാത്രമല്ല എൻ്റെ അമ്മക്കും. അമ്പലത്തിൽ പോകുന്നതിന് മാത്രമെയുള്ളു, അച്ഛൻ്റെ അനുവാദം വേണ്ടാത്തതുള്ളു. തിരിച്ചെത്താൻ താമസിച്ചാൽ അതു മതി. ഇന്ന് അപ്പോ ശകാരം ഉറപ്പാണല്ലേ അതെ. വാ ഞാൻ ഡ്രോപ്പ് ചെയ്യാം വേണ്ട രജ്ഞിത്ത് ഞാൻ നടന്നു പൊയ്ക്കോളാം. നിശ്ചയത്തിന് വരൻ ഉണ്ടാകുമോ ആവോ ഉണ്ടാകും താൻ എന്നെ ചതിക്കില്ലല്ലോ അല്ലേ ഇല്ല ഒരിക്കലും ഇല്ല സ്നേഹിച്ചവരെ ഉപേക്ഷിക്കാതെ ചേർത്ത് പിടിക്കാൻ താൻ കാണിക്കുന്ന മനസ്സുണ്ടല്ലോ അതിനു വേണ്ടി ചെയ്യുന്ന സാഹസം എനിക്കിഷ്ടമായി. വിവാഹ പന്തലിൽ തന്നെ കണ്ടാൽ ഞാൻ ഇയാൾടെ കാലു തല്ലിയൊടിക്കും പറഞ്ഞേക്കാം.

അമ്പടി ഭയങ്കരി ഞാനോർത്തു താനൊരു മിണ്ടാപൂച്ചയാണന്ന്. രജ്ഞിത്ത് അന്നയെ ഉപേക്ഷിക്കരുത്. ആ കുട്ടിക്ക് കൊടുത്ത വാക്ക് പാലിക്കണം. പാലിക്കണം ശ്രീപാർവ്വതി. താൻ എങ്ങനെ പ്രതികരിക്കും എന്നൊരു സങ്കടമുണ്ടായിരുന്നു. അന്ന ഇപ്പോ കൂടി പറഞ്ഞു ശ്രീപാർവ്വതിയെ സങ്കടപ്പെടുത്തരുതെന്ന് എന്താ അതിനർത്ഥം എന്നെ വിവാഹം കഴിച്ചോളാനാണോ ആ കുട്ടി പറയുന്നത്. അവൾക്ക് എൻ്റെയും നിനേറെയും വീട്ടിലെ അവസ്ഥ ഞാൻ പറഞ്ഞറിയാം. അന്നയെ ഇന്നുതന്നെ വിളിച്ച് പറയണം അന്നയുടെ രജ്ഞിത്തിനെ എനിക്ക് വേണ്ടന്ന് സന്തോഷത്തോടെയാണ് തിരികെ തരുന്നതെന്ന്. തനിക്ക് സങ്കടമൊന്നുമില്ലാലോ അല്ലേ സങ്കടമുണ്ടന്ന് പറഞ്ഞാൽ താൻ തൻ്റെ അന്നയെ ഉപേക്ഷിക്കുമോ അതു മാത്രം പറയരുത് വേറെ എന്തു പറഞ്ഞാലും ഞാൻ അനുസരിക്കാം വേറെ എന്തു പറഞ്ഞാലും താൻ അനുസരിക്കുമോ താൻ പറയ് എനിക്ക് പറ്റുന്ന കാര്യമാണേൽ ഞാൻ അനുസരിക്കും ഇത്തിരി റിസ്ക്ക് ആണന്നേയുള്ളു. തനിക്ക് പറ്റുന്ന കാര്യമാണ്. താൻ പറ എന്താ ഇത്ര റിസ്ക്കുള്ള കാര്യമെന്ന് ഞാനൊന്നറിയട്ടെ. എൻ്റെ കിച്ചുവേട്ടൻ എവിടെയുണ്ടന്ന് കണ്ടു പിടിച്ച് എൻ്റെ മുന്നിൽ കൊണ്ടു വരാമോ എന്താ ശ്രീപാർവ്വതി നീയി പറയുന്നത്.

കിച്ചൂനെ കണ്ടു പിടിക്കാനോ അവനെവിടാന്നോർത്താ ഞാൻ കണ്ടു പിടിക്കുന്നത്. അതല്ലേ ഞാൻ പറഞ്ഞത് റിസ്ക്കുള്ള കാര്യമാണന്ന്. ഞാൻ ശ്രമിക്കാം ശ്രീപാർവ്വതി. ഞാൻ പഠിച്ചെതെല്ലാം പുറത്തല്ലേ നാടുമായി ഒരു ബന്ധവും ഇല്ല കൂട്ടുകാരും ഇല്ല. കൂട്ടുകാരനെന്ന് ആകെ പറയാനുള്ളത് അന്നു കണ്ട രോഹനാ. രോഹൻ്റെ കൂട്ടും പിടിച്ച് ഒരന്വേഷണം നടത്തി നോക്കാം വെറുതെ ഒരന്വേഷണം നടത്തിയാൽ പോര എൻ്റെ കിച്ചുവേട്ടനെ കണ്ടു പിടിച്ച് എൻ്റെ മുന്നിൽ കൊണ്ടുവരണം. ഈ സമയം ശ്രിയുടെ അച്ഛൻ്റെ കാറു വന്ന് അവരുടെയടുത്തുവന്നു ബ്രക്കിട്ടു നിന്നു. രോഷാകുലനായി കാറിൽ നിന്നിറങ്ങിയ ശേഖരൻ ഒരു ചെറുപ്പക്കാരനുമായി തൻ്റെ മകൾ സംസാരിച്ചു നിൽക്കുന്നതാണ് കണ്ടത്. പുറം തിരിഞ്ഞ് നിന്ന രജ്ഞിത്തിനെ ശേഖരന് മനസ്സിലായതുംമില്ല വന്ന ദേഷ്യത്തിന് - വലതുകൈ വീശി ചെകിടു ചേർത്ത് ഒന്നു കൊടുത്തു. എത്ര നേരമായടി അമ്പലത്തിലേക്കെന്നും പറഞ്ഞ് പോന്നിട്ട് ആരോടാടി നിൻ്റെ ശ്രീഗാരം അങ്കിൾ എന്തിനാ ശ്രീപാർവ്വതിയെ അടിച്ചത് ഞാനാണ് ശ്രീപാർവ്വതിയെ സംസാരിക്കാനുണ്ടന്നും പറഞ്ഞ് പിടിച്ച് നിർത്തിയത്. മോനായിരുന്നോ ഞാനോർത്തു വേറെ ആരോ ആണന്ന്. മോനെ ഞാനിവിടെ പ്രതീക്ഷിച്ചില്ല ശ്രീപാർവ്വതി നല്ല കുട്ടി അല്ലേ അങ്കിൾ. എന്നോടല്ല ഇനി വേറെ ആരോടെങ്കിലും ഒന്ന് സംസാരിച്ചെന്നോർത്ത് ഇങ്ങനെയാണോ ചെയ്യേണ്ടത്. വളരെ മോശമായി അങ്കിൾ. വേറെ ആരോടും സംസാരിക്കണ്ട.

നിന്നോടായത് നന്നായി അല്ലായിരുന്നെങ്കിൽ ഇന്നത്തോടെ നിന്നേനെ ഇവളുടെ അമ്പലത്തിൽ വരവ്വ് - അതിനിപ്പോ എന്താ ഉണ്ടായത്. എന്നോടല്ലേ ശ്രീപാർവ്വതി സംസാരിച്ചത്. ഒരിക്കൽ ഒരുത്തിയെ വിശ്വസിച്ചതിന് അവളെന്നെ ചതിച്ചു. അങ്കിളിനു അങ്കിളിൻ്റെ മോളെ വിശ്വസിക്കാം അത്രക്കും നല്ലൊരു കുട്ടിയാ ശ്രീപാർവ്വതി. മതി ,മതി, വന്ന് കാറിൽ കയറടി ,എന്നും പറഞ്ഞ് ശേഖരൻ കാറിൽ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. ശ്രീപാർവ്വതി പൊയ്ക്കോളും എന്തു മാർഗ്ഗം ഉപയോഗിച്ചും കിച്ചുവിനെ കണ്ടു പിടിക്കാൻ ഞാൻ ശ്രമിക്കും. രജ്ഞിത്തിന് ഒരു പുഞ്ചരി സമ്മാനിച്ചിട്ട് ശ്രീ കാറിൽ കയറി ഇത് എന്തൊരു മനുഷ്യനാ അല്ല ശേഖരനങ്കിളിനെ കുറ്റം പറയാൻ എനിക്കെന്തർഹത ഇതിൻ്റെ മറ്റൊരു പതിപ്പല്ലേ തൻ്റെ വീട്ടിലുള്ളത്. എൻ്റെ അച്ഛൻ (ആത്മ) ഇങ്ങനെ ഓർത്തു ബുള്ളറ്റിൽ കയറിയിരുന്ന് ബുള്ളറ്റ് സ്റ്റാർട്ട് അക്കാൻ തുടങ്ങിയതും പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചു. ഫോണെടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കിയ രജ്ഞിത്തിൻ്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിഞ്ഞു...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story