ശ്രീ പാർവതി: ഭാഗം 7

Shree parvathi

രചന: സ്‌നേഹ സ്‌നേഹ

ദിവസങ്ങളോരോന്നായി കടന്നു പോയി. നാളെയാണ് ശ്രീപാർവ്വതിയുടെ വിവാഹ നിശ്ചയം. നിശ്ചയം കൂടാനായി ബന്ധുക്കളെല്ലാം എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു. ശ്രിയാണങ്കിൽ ഭയങ്കര സന്തോഷത്തിലാണ്. ഇതെന്തു പറ്റി ഈ പെണ്ണിന് .കിച്ചുവേട്ടൻ്റെ സ്ഥാനത്ത് രജ്ഞിത്തിനെ കാണാൻ കഴിയില്ലന്നും പറഞ്ഞ് കരഞ്ഞും പിഴിഞ്ഞും നടന്ന പെണ്ണാണ്." ശ്രീ യുടെ മുഖത്തെ സന്തോഷം കണ്ട് ഇങ്ങനെ ചിന്തിച്ച് കൊണ്ട് ലക്ഷ്മി ശ്രിയുടെ അടുത്തേക്ക് ചെന്നു ഇപ്പഴാ എൻ്റെ മോളൊരു കല്യാണ പെണ്ണായത് അതെന്താമ്മെ ഇപ്പോ അങ്ങനെയൊരു തോന്നൽ. അല്ല പെണ്ണിൻ്റെ കളിയും ചിരിയും കണ്ടിട്ടു പറഞ്ഞതാ അതമ്മേ ചീറ്റേം മക്കളും വന്നില്ലേ അതിൻ്റെ സന്തോഷമാണ്. ങേ അതാണല്ലേ ഈ സന്തോഷത്തിന് കാരണം ഞാനോർത്തു അമ്മയെന്താ ഓർത്തത് ഞാൻ പഴയതെല്ലാം മറന്നു എന്നോ ? മറക്കണ്ടെയമ്മേ മറന്നില്ലങ്കിൽ രജ്ഞിത്തിന് വല്യ സംശയവും തോന്നിയാലോ മോളു പറഞ്ഞതു ശരിയാ മറക്കണം എല്ലാം മറക്കണം മോളു ബുദ്ധിമതിയാ മോൾടെ അച്ഛനെ പോലെ ഇപ്പോ അമ്മക്ക് സമാധാനമായി.

എന്നാൽ എൻ്റെ അമ്മ പോയി വിരുന്നുകാരെയെല്ലാം സ്വീകരിച്ചിരുത്ത് നല്ലൊരു ദിവസമായിട്ട് വെറുതെ അച്ഛൻ്റ വഴക്കു കേൾക്കണ്ട. അമ്മ താഴേക്ക് പോയി കഴിഞ്ഞപ്പോൾ ശ്രീ ചിറ്റയുടെയും അമ്മാവൻമാരുടെയും മക്കളുടെ അടുത്തേക്ക് പോയി. ചേച്ചി രജ്ഞിത്തേട്ടൻ ആളെങ്ങനാ സുന്ദരനാണോ പെൺകുട്ടികൾ ശ്രിയുടെ ചുറ്റും കൂടി വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. അങ്ങനെ ആ രാത്രി കടന്നു പോയി ശ്രീ രാവിലെ തന്നെ കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകാനായി താഴെക്ക് ഇറങ്ങി വന്നു. അതു കണ്ടശേഖരൻ നീ ഒറ്റക്ക് പോകണ്ട ആ കുട്ടികളെ ആരെയെങ്കിലും കൂട്ടികൊണ്ടു പോ അച്ഛൻ പേടിക്കണ്ട ഞാനരരുടെയും കൂടെ ഒളിച്ചോടി പോകില്ല അച്ഛനെന്നെ വിശ്വസിക്കാം ഇതും പറഞ്ഞ് ശ്രീ നടന്നു കഴിഞ്ഞു. രജ്ഞിത്തിനെ കാണണം കിച്ചുവേട്ടനെ കുറിച്ച് എന്തേലും വിവരം കിട്ടിയോ എന്നു തിരക്കണം. അതിന് കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ നടക്കില്ല അതാണ് ആരേയും കൂടെ കൂട്ടാത്തത്. ഇപ്പോ അമ്പലത്തിൽ വരുന്നതിന് ഒറ്റ ലക്ഷ്യമേയുള്ളു. രജ്ഞിത്തിനെ കാണണം. കിച്ചുവേട്ടൻ്റെ വിവരം തിരക്കണം. ഓരോ ദിവസവും നിരാശയോടെ മടങ്ങുമ്പോഴും ശ്രീക്ക് പ്രതീക്ഷയുണ്ട്. ഓരോന്നും ചിന്തിച്ച് അമ്പലത്തിലെത്തിയത് അറിഞ്ഞില്ല തൊഴുത് മടങ്ങുമ്പോൾ പതിവുപോലെ രജ്ഞിത്തിനെ കണ്ടു ഇന്നും നിരാശയായിരുന്നു ഫലം. അന്നയുണ്ടാകുമോ കാമുകൻ്റെ വിവാഹ നിശ്ചയത്തിന് ഇല്ല ഞാൻ ക്ഷണിച്ചില്ല ശ്ശൊ കഷ്ടമായി പോയി.

നമ്പർ കിട്ടിയിരുന്നെങ്കിൽ ഞാൻ ക്ഷണിച്ചേനെ ഒന്നു പോടി ഇന്നുണ്ടാകുമോ അതോ ഇന്നേ ഒളിച്ചോടുമോ ഈ പെണ്ണ് അടി മേടിക്കും എന്നാലേ വേഗം പോയി ഒരുങ്ങി വാ നെല്ലിശ്ശേരി ശേഖരൻ്റേയും വടക്കേപറമ്പിൽ പ്രഭാകരൻ്റേയും മക്കളുടെ വിവാഹ നിശ്ചയത്തിന് .ഞാൻ പോണു. ശ്രീ തിരിച്ച് വീട്ടിലെത്തുമ്പോൾ ശ്രിയെ ഒരുക്കാനുള്ളവർ വീട്ടിലെത്തിയിരുന്നു. ടൗണിലെ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ്. മെറൂൺ കളറുള്ള കസവു സാരിയിൽ അതീവ സുന്ദരിയായിരുന്നു ശ്രി.അതേ കളറുള്ള കുർത്തയും കസവുമുണ്ടും ആയിരുന്നു രജ്ഞിത്തിൻ്റെ വേഷം. എല്ലാവരുടെയും കണ്ണ് ശ്രിയിൽ ആയിരുന്നു. എല്ലാവരും പെണ്ണിൻ്റെ സാരിയെ കുറിച്ചും തിളങ്ങുന്ന ഡൈയമണ്ട് ആഭരണങ്ങളെ കുറിച്ചും വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. വിവാഹ നിശ്ചയം 11 മണിക്കാണ്. ശേഖരനും പ്രഭാകരനും വിളിക്കപ്പെട്ട അതിഥികളെ സ്വീകരിക്കുന്ന തിരക്കിലാണ്. ദേ നോക്കിയെ പ്രഭാകരാ ടൗൺ സ്റ്റേഷനിലെ ഡിവൈഎസ്പിയും എസ്ഐയും കൂട്ടരുമാണല്ലോ നീ ഇവരെ ക്ഷണിച്ചിരുന്നോ. ഞാൻ എസ്പിയെ ക്ഷണിച്ചിരുന്നു അദ്ദേഹത്തിന് വരാൻ പറ്റാത്തതുകൊണ്ട് ഇവരെ അയച്ചതായിരിക്കും.

ആയിരിക്കും നീ പോയി അവരെ സ്വീകരിച്ചിരുത്ത് പ്രഭാകരൻ അവരുടെ അടുത്ത് എത്തിയപ്പോഴെക്കും അവർ സ്റ്റേജിന് മുന്നിൽ എത്തിയിരുന്നു. നമസ്കാരം സാർ വരണം വരണം ദാ VIP കൾക്കായുള്ള സീറ്റാണ് ഇവിടെ ഇരിക്കാം എന്നും പറഞ്ഞ് പ്രഭാകരൻ ഷേക്ക് ഹാൻസിനായി കൈ നീട്ടി- ഹലോ പ്രഭാകരാ ഞങ്ങൾ നിൻ്റെ വിരുന്നുണ്ണാൻ വന്നവരല്ല എവിടെ നിൻ്റെ ചങ്ങാതി. ഞാനിവിടെയുണ്ട് സാർ താനും കൂടെ ഇങ്ങോട്ട് മാറി നിൽക്ക്. എന്താ എന്താ സാർ കാര്യം രജ്ഞിത്ത് സ്റ്റേജിൽ നിന്ന് ഇറങ്ങി വന്ന് പോലീസുകാരോട് വിവരം തിരക്കി. എന്താ കാര്യമെന്ന് പറഞ്ഞു കൊടുക്കടാ 1##--&&** മോനെ എന്നു പറഞ്ഞ് പ്രഭാകരൻ്റെ ഷർട്ടിന് പിടിച്ച് തനിക്കഭിമുഖമായി നിർത്തി. എന്താ കാര്യമെന്ന് ഞങ്ങൾക്കു മനസ്സിലായില്ല സാർ ഇവൻ പറയും എനിക്കൊന്നും അറിയില്ല സാർ. എന്നാൽ ഞാൻ പറയാം. എല്ലാവരുടെയും മിഴികൾ ഡിവൈഎസ്പിയുടെ മുഖത്തേക്കായി. 28 വർഷം മുൻപുള്ള ഒരു സംഭവമാണ്. എൻ എസ് കോളേജിലെ അധ്യാപകനായിരുന്ന ഡേവിഡ് മാത്യുവിൻ്റെ മരണം അന്ന്. വെറുമൊരു ആക്സിഡൻ്റ് മരണമായി എഴുതി തള്ളി. ഇടിച്ചിട്ട് നിർത്താതെ പോയ വണ്ടി പോലീസുകാർക്ക് കണ്ടെത്താൻ സാധിച്ചില്ല-- പിന്നെ കൊലപാതകമാണന്ന് തെളിയിക്കാൻ പറ്റിയ തെളിവുകളും ഇല്ലായിരുന്നു.പിന്നെ പരാതിക്കാരും ഇല്ലാത്തതിനാൽ ആക്സിഡൻ്റ് മരണമാക്കി മാറ്റി പോലീസ് ആ ഫയൽ മടക്കി.

എന്നാൽ ഇപ്പോ 28 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിൻ്റെ പെങ്ങൾ ആ ആക്സിഡൻ്റ് മരണത്തിൽ സംശയമുണ്ടന്നും അതൊരു കൊലപാതകമാണന്നും പറഞ്ഞ് തെളിവും സാക്ഷിമൊഴിയും ഹാജരാക്കി പരാതി തന്നു. ഞങ്ങളന്വേഷിച്ചു. അന്വേഷണത്തിൽ ഇയാളാണ് ആ കൃത്യം നിർവ്വഹിച്ചതെന്ന് കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്യാനാണ് ഞങ്ങൾ വന്നത്. നല്ലൊരു ചടങ്ങ് ഇവിടെ നടക്കുകയാണന്നറിയാം ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം മുകളിൽ നിന്നുള്ള ഓർഡർ ആണ് പ്രതിയെ ഇന്നുതന്നെ കസ്റ്റഡിയിൽ എടുക്കണമെന്നുള്ളത്. സാർ ഞാനല്ല സാർ അതു ചെയ്തതു് താനത് കോടതിയിൽ തെളിയിച്ചാ മതി. പിന്നെ താനന്ന് കൃത്യം നടത്തിയ വണ്ടി ഞങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. താൻ തൻ്റെ വണ്ടിയിടിച്ച് ഡേവിഡ് സാറിനെ കൊലപ്പെടുത്തുന്നത് നേരിൽ കണ്ട ആളുടെ മൊഴിയും കിട്ടിയിട്ടുണ്ട്. ഭയന്നു വിറക്കുന്നപ്രഭാകരൻ്റെ മുഖത്തേക്കും നോക്കിയ എല്ലാവർക്കും മനസ്സിലായി. ഡേവിസി ൻ്റെ കൊലപാതകി പ്രഭാകരനാണന്ന്. പോലീസുകാരുടെ മുന്നിൽശേഖരൻ കൈകൂപ്പി കൊണ്ട് ശേഖരൻ പറഞ്ഞു. സാർ പ്രഭാകരൻ അല്ല സാർ അതു ചെയ്തത് പിന്നെ താനാണോ ചെയ്തത്. അയ്യോ ഞാനല്ല സാർ ഈ ഡേവിഡ് എന്നു പറയുന്ന ആളൊരു ഫ്രോഡാണ് സാർ എൻ്റെ പെങ്ങളെ തട്ടികൊണ്ടു പോയി രഹസ്യമായി താമസിക്കുകയായിരുന്നു. അതൊക്കെ താൻ കോടതിയിൽ തെളിയിച്ചാൽ ഞങ്ങളിപ്പോ ഇവനെ കൊണ്ടു പോവുകയാ പ്രഭാകരൻ്റെ കൈകളിൽ വിലങ്ങു വീണു.

ഇതു കണ്ട് മീനാക്ഷി എല്ലാം നഷ്ടപ്പെട്ടവളെ പോലെ ലക്ഷമിയുടെ ചുമലിലേക്ക് ചാഞ്ഞു പൊട്ടിക്കരഞ്ഞു. ലക്ഷ്മി മീനാക്ഷിയെ ചേർത്തു പിടിച്ച് അവിടെ കിടന്ന കസേരയിലേക്കിരുത്തി. സാർ അച്ഛനെ ഞാൻ കൊണ്ടു വരാം സാർ ഈ ചടങ്ങിന് ശേഷം അതെ സാർ എൻ്റെ മോളുടെ വിവാഹ നിശചയമാണ് ഇന്നിവിടെ നടക്കുന്നത്. വരൻ പ്രഭാകരൻ്റെ മോനാണ്. പറ്റില്ല. ദേ കമ്മീഷനർ ഇപ്പഴും വിളിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തോ എന്നും ചോദിച്ച് പോലീസുകാർ പ്രഭാകരനെ കൊണ്ടു പോകുന്നതു കണ്ട് വിളിച്ചു വന്ന അതിഥികൾ ഇനി ഇവിടെ നിക്കണോ അതോ പോണോ എന്നറിയാതെ പരസ്പരം ചർച്ച ചെയ്യാൻ തുടങ്ങി. പ്രഭാകരൻ ഹാളിൻ്റെ വാതിക്കൽ എത്തിയതും ശേഖരനോടായി പറഞ്ഞു. ശേഖരാ നിശ്ചയം മാറ്റി വെക്കേണ്ട നിശ്ചയം നടത്തിക്കോ ശേഖരൻ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്നിടത്തേക്ക് രജ്ഞിത്ത് എത്തി അങ്കിൾ ശേഖരൻ ഞെട്ടി തലയുയർത്തി രജ്ഞിത്തിൻ്റെ നേരെ നോക്കി. അങ്കിൾ ഈ സാഹചര്യത്തിൽ നിശ്ചയം നടത്താൻ ഞങ്ങൾക്കു ബുദ്ധിമുട്ടു ഉണ്ട്. ഉം. രജ്ഞിത്തിനും എന്താ ഇപ്പോ ഇവിടെ സംഭവിച്ചതു എന്നു പോലും മനസ്സിലായില്ല താനിവിടെ കണ്ടത് സ്വപ്നമോ യഥാർത്ഥ്യമോ. ഒരു കൊലയാളിയുടെ മകനാണോ ഞാൻ എന്തിനായിരിക്കും തൻ്റെ അച്ഛനതു ചെയ്തത് എന്നിട്ട് ഇത്രയും കാലം ഒന്നും അറിയാത്ത പോലെ ജീവിച്ച് എൻ്റെ അമ്മയേയും എന്നേയും ചതിച്ചു

അമ്മയുടെ കാര്യം ഓർത്തതും രജ്ഞിത്ത് ചുറ്റിലും നോക്കി അമ്മയെ ബന്ധുക്കളായ സ്ത്രീകളുടെ ഇടയിൽ എൻ്റെ അമ്മ ശ്രീപാർവ്വതിയും ലക്ഷ്മി ആൻ്റിയും ഉണ്ട് അമ്മയുടെ അടുത്ത് .രജ്ഞിത്ത് വേഗം അമ്മക്കരികിൽ എത്തി അമ്മേ മോനെ .........നിൻ്റെ അച്ഛൻ ഒരു കൊലപാതകി ആയിരുന്നെന്ന് നമ്മൾ അറിഞ്ഞില്ലല്ലോ മോനെ. അമ്മ സമാധാനിക്ക്. വാ നമുക്ക് വീട്ടിൽ പോകാം രജ്ഞിത്ത് അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ച് താങ്ങി പിടിച്ചു കൊണ്ട് ആ ഓഡിറ്റോറിയത്തിൻ്റെ പടികളിറങ്ങി. ക്ഷണിച്ചു വന്ന വിരുന്നകാരെല്ലാം ഓരോരുത്തരായി പോയി കൊണ്ടിറങ്ങുന്നു. എല്ലാം നഷ്ടപ്പെട്ടവനെ പോലെ കസേരയിലിരിക്കുന്നശേഖരൻ്റെ അടുത്തേക്ക് ലക്ഷമി വന്നു. ശേഖരേട്ടാ നാണക്കേടായല്ലോടി നിശ്ചയം മുടങ്ങി. പ്രഭാകരനെ പോലീസ് കൊണ്ടുപോയി. ഒരു നിരപരാധിയെ കൊന്നിട്ടല്ലേ പോലീസ് കൊണ്ടുപോയത്. ഒരു കൊലപാതകിയുടെ മകന് മോളെ കൊടുക്കാൻ പറ്റുമോ. എനിക്കൊന്നും അറിയില്ലടി പതിനെട്ടാമത്തെ വയസിൽ എൻ്റെ കൂടെ കൂടിയവനാ പ്രഭാകരൻ. അവനില്ലങ്കിൽ ഞാനില്ലടി അവനായിരുന്നു എനിക്കെല്ലാം എനിക്കായി ഞാനൊന്നും സമ്പാദിച്ചില്ല ഞങ്ങൾക്കു വേണ്ടിയാ ഞങ്ങൾ സമ്പാദിച്ചത്. എൻ്റെ പണവും അവൻ്റെ ബുദ്ധിയുമാണ് ബിസിനസ്സിൽ നിക്ഷേപിച്ചത്.

എന്നാൽ ചെല്ല് പോലീസ് സ്റ്റേഷനിലേക്ക് എന്നിട്ട് പോലീസുകാരോട് പറ - അവനില്ലാതെ പറ്റില്ലന്ന് എന്നിട്ട് അവനോടൊപ്പം ജയിലിലേക്ക് പൊയ്ക്കോ നീ എന്നെ പരിഹസിക്കുകയാണോ മോളും ഭാര്യയും പെങ്ങളും ഒന്നും അല്ലാലോ നിങ്ങൾക്ക് വലുത് എന്തിനും ഏതിനും പ്രഭാകരൻ ഇനി ഈ കൊലക്കും കൂട്ടുണ്ടോ നിങ്ങൾക്ക്. ഇല്ലടി ഇല്ല അവനെന്തിനാ അങ്ങനെ ചെയ്തേ എന്നു പോലും എനിക്കറിയില്ല .ഞാനും വിചാരിച്ചത് അക്സിഡൻ്റ് ആണന്നാ അവനിത്ര നാളും എന്നിൽ നിന്നും മറച്ചുവെച്ചു. എന്തിനാ അവൻ ഡേവിസിനെ കൊന്നത്. അതൊക്കെ പോലീസ് അന്വേഷിച്ചോളും നിങ്ങൾ വരുന്നുണ്ടോ എല്ലാവരും പോയി ഇനി നമ്മൾ മാത്രമേ ഇവിടെയുള്ളു. ശേഖരനും ലക്ഷ്മിയും ശ്രീയും വീട്ടിൽ വന്നു കയറുമ്പോൾ ബന്ധുക്കളെല്ലാം പൊയ് കഴിഞ്ഞിരുന്നു. ശ്രീ മുകളിലെ തൻ്റെ മുറിയിലേക്ക് പോയി - കണ്ണാടിക്ക് മുന്നിലെത്തി വെറുതെ നോക്കിയിരുന്നു കുറെ നേരം ഒരു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു ഡ്രസെല്ലാം മാറി മറ്റൊരു ഡ്രസ്സും എടുത്തിട്ട് ശ്രീ താഴെക്ക് ചെന്നു ആ സമയത്താണ് മുറ്റത്തൊരു പോലീസ് ജീപ്പ് വന്നു നിന്നത് അതിൽ നിന്ന് രണ്ടു പോലീസുകാർ ഇറങ്ങി പൂമുഖത്തേക്ക് വരുന്നത് ശ്രീജനൽ ചില്ലിനിടയിലൂടെ കണ്ടു. കിച്ചുവേട്ടൻ്റെ അച്ഛൻ്റെ കൊലപാതകത്തിൽ തൻ്റെ അച്ഛനും പങ്കുണ്ടാകുമോ..  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story