ശ്രീ പാർവതി: ഭാഗം 8

Shree parvathi

രചന: സ്‌നേഹ സ്‌നേഹ

അചഛാ പോലീസ്.ശ്രീ പേടിച്ച് ശേഖരൻ്റെ അടുത്ത് ചെന്നു പറഞ്ഞു. ങേ പോലീസോ ഭഗവാനേ ഇങ്ങേരെ തിരക്കി വന്നതാവും ആ കൊലപാതക ത്തിൽ നിങ്ങൾക്കും പങ്കുണ്ടോ മനുഷ്യാ നീ പോടി പോത്തേ വേറെ എന്തേലും ആവശ്യത്തിനായിരിക്കും എന്നും പറഞ്ഞു കൊണ്ടു ശേഖരൻ പോയി വാതിലു തുറന്നു. എന്താ എന്താ സാർ വരു വാ അകത്തിരുന്ന് സംസാരിക്കാം SI യും കൂട്ടരേയും അകത്തേക്ക് ക്ഷണിച്ചു ശേഖരൻ. നിങ്ങളാണോ നെല്ലിശ്ശേരി ശേഖരൻ അതെ ഞാനാണ് നെല്ലിശ്ശേരി ശേഖരൻ എന്താണ് സാർ കാര്യം നിങ്ങളുടെ സഹോദരി ദേവിക ഡേവിഡ് 10 വർഷങ്ങൾക്കു മുൻപ് കൊടുത്ത ഒരു കേസിൻ്റെ പുനരന്വേഷണവുമായി ബന്ധപ്പെട്ടാണ് ഞങ്ങളിപ്പോ വന്നത്. എന്തു കേസാണ് സാർ.ഈ പറയുന്ന ദേവിക 10വർഷം മുൻപ് നാടുവിട്ടു പോയതാണല്ലോ സാർ. നാടുവിട്ടതോ അതോ നാടുകടത്തിയതോ 28 വർഷം മുൻപ് ഒരിക്കൽ ഈ വീടും എന്നേയും വിട്ട് ഒരുത്തൻ്റെ കൂടെ പോയി അവൻ ചത്തുമലച്ചപ്പോ ഞാൻ വീണ്ടും വിളിച്ചോട്ടു വന്ന് ഇവിടെ സുഖമായി കഴിഞ്ഞതാ മോൻ വളർന്നപ്പോ ഇവിടുത്തെ സുഖം പോരാഞ്ഞിട്ട് നാടുവിട്ടു പോയതാ. അതുപോട്ടെ അവരിപ്പോ എവിടെ ഉണ്ടന്ന് താങ്കൾക്ക് അറിയോ? എനിക്കറിയില്ല സാർ അവർ എവിടാന്ന് അറിയുകയും വേണ്ട.

അറിയണ്ട പക്ഷേ അവരു നിങ്ങളുടെ പേരിൽ തന്ന ഒരു പരാതിയുടെ പുനരന്വേഷണത്തിനാണ് ഞങ്ങൾ വന്നത്. അവർക്ക് അവകാശപ്പെട്ട കുടുംബ സ്വത്ത് കാലങ്ങളായി നിങ്ങൾ കൈവശവെച്ചിരിക്കുകയാണെന്നും അവർക്കവകാശപ്പെട്ട കുംടുംബസ്വത്തിൽ അവരുടെ വീതം അവർക്കും കിട്ടണം എന്നുള്ളതുമാണ് പരാതി. അവർക്കിവിടെ ഒരവകാശവും ഇല്ല സാർ. അതു നിങ്ങൾ മാത്രം പറഞ്ഞാൽ പോരല്ലോ നിയമപ്രകാരം അവരു നിങ്ങളുടെ സഹോദരിയാണ്. ആയതിനാൽ നിങ്ങളുടെ കുടുംബസ്വത്തിൽ അവർക്കും അവകാശമുണ്ട് നിങ്ങൾ വാശി കാണിക്കാതെ അവർ ആവശ്യപ്പെട്ടതു അവർക്കു നൽകിയാൽ നിങ്ങൾക്കു കൊള്ളാം. 18 വർഷം നിങ്ങൾ ആ സ്ത്രിയോടും അവരുടെ മകനോടും ചെയ്തതിനും പിന്നെ ഈ ക്കാലം മുഴുവൻ അവർക്കു കൂടി അവകാശപ്പെട്ട സ്വത്ത് നിങ്ങൾ കൈവശം വെച്ചതിനും കൂടി ചേർത്ത് കേസ് ഫയൽ ചെയ്ത് ജയിലിൽ കിടക്കേണ്ടി വരും അതു വേണോ ശേഖരാ വേണ്ട സാർ അവരുടെ ആവശ്യം എന്താണ് സാർ. സ്വന്ത് ഭാഗം വെയ്ക്കുക അവർ ആവശ്യപ്പെടുന്നത് അവർക്കു കൊടുക്കുക. അതും എത്രയും വേഗം തന്നെ. ഞാൻ തയ്യാറാണ് സാർ. എന്നാൽ അവരുടെ ഡിമാൻ്റ് എന്താന്നു പറയാം. ഉം. ഈ സമയം പ്രഭാകരൻ അടുത്തുണ്ടായിരുന്നെങ്കിലെന്ന് ശേഖരൻ ആശിച്ചു.

ഇങ്ങനെയുള്ള സാഹചര്യങ്ങളെ മറികടക്കാൻ പ്രഭാകരൻ്റെ കൈയിൽ മാർഗ്ഗങ്ങളുണ്ടാകുമായിരുന്നു തറവാടും തറവാടിരിക്കുന്ന അഞ്ചേക്കർ സ്ഥലവും .പിന്നെ നിങ്ങളുടെ അച്ഛൻ നടത്തി കൊണ്ടിരുന്ന കമ്പനികളിൽ രണ്ടു കമ്പനികളും . അതാണ് ദേവിക ഡേവിഡ് ആവശ്യപ്പെട്ടത് അതൊന്നും ശരിയാകില്ല സാർ. ശരിയാകണം ശേഖരാ അല്ലെങ്കിൽ അവരു കേസ് പറഞ്ഞിട്ടായാലും ഇത് മേടിച്ചെടുത്തിരിക്കും. നാണക്കേടും സാമ്പത്തിക നഷ്ടവും. സമയനഷ്ടവും ആയിരിക്കും നിങ്ങൾക്കുണ്ടാവുക. എനിക്കൊന്നാലോചിക്കണം സാർ. ഒന്നും ആലോചിക്കാനില്ല സാർ അവർ ആവശ്യപ്പെട്ടതു അവർക്കു കൊടുക്കണം. അതിന് ശേഖരേട്ടൻ തയ്യറാണ്. ഇങ്ങനെ പറഞ്ഞു കൊണ്ട് ലക്ഷമിയും ശ്രീയും പുറത്തേക്കിറങ്ങി വന്നു. അതു പറയാൻ നീയാരാടി. ഇത് എൻ്റെ അച്ഛൻ്റെ മുതലാണ്‌ അല്ലാതെ നിൻ്റെ തറവാട്ടു സ്വത്തല്ല അച്ഛൻ പറഞ്ഞതു നേരാ ഇത് അമ്മയുടെ തറവാട്ടു സ്വത്തല്ല ശ്രദ്ധിച്ച് ക്കേൾക്കടി എൻ്റെ മോളു പറഞ്ഞത് അവൾക്കു ബുദ്ധിയുണ്ട് അവളെൻ്റെ മോളാ അച്ഛാ ഞാൻ അച്ഛൻ്റെ മോളു തന്നെയാ. അമ്മയുടെ തറവാട്ടു സ്വത്തല്ല പക്ഷേ ഇത് ദേവകി അപ്പിച്ചിയുടെ തറവാട്ടു സ്വത്താ അതു കൊണ്ട്. അപ്പിച്ചിക്ക് അവകാശപ്പെട്ടത് അപ്പിച്ചിക്ക് കൊടുക്കണം. ഇതു കേട്ടു നിന്ന് എസ് ഐ പറഞ്ഞു

. സാറിൻ്റെ മോൾ ബുദ്ധിമതിയാ അതുപോലെ നിയമങ്ങളും അറിയാം ആ കുട്ടി പറഞ്ഞതാ അതിൻ്റെ ശരി. ഈ വയസനാം കാലത്ത് കോടതിയും കേസുമായി നടക്കാതെ അവര് ആവശ്യപ്പെട്ടതു അവർക്കു കൊടുത്തേക്ക് ശേഖരേട്ടാ. അവർക്കു കൊടുത്താലും ഉണ്ടല്ലോ നാലു തലമുറക്ക് തിന്നാനുള്ളത്. അതെയച്ഛാ അച്ഛൻ അപ്പിച്ചിയേയും കിച്ചുവേട്ടനേയും ഒരുപാട് ഉപദ്രവിച്ചതല്ലേ അതിനൊരു പരിഹാരം ആകുമെങ്കിൽ ആകട്ടെ. ശേഖരൻ ഒന്നും മിണ്ടാതെ നിൽക്കുന്നതു കണ്ട് എസ് ഐ രമേശ് പറഞ്ഞു. നാളെ മൂന്നു മണിക്കുള്ളിൽ പ്രമാണം എഴുതിയിരിക്കണം എന്നാണ് കമ്മീഷണറുടെ ഓർഡർ. അവരിപ്പോ എവിടെയുണ്ട് സാർ ശ്രി എസ് ഐ യോടായി ചോദിച്ചു. അതെനിക്കറിയില്ല മേഡം. ഞങ്ങൾക്ക് പരാതി കിട്ടി ഞാനന്വേഷിക്കുന്നു. അത്രയേ എനിക്കറിയോ. അപ്പോ നാളെ പ്രമാണം എഴുതുകയല്ലേ ശേഖരാ. എഴുതാം എന്നാൽ ശരി ശേഖരാ ഞങ്ങളിറങ്ങുന്നു പോലീസ് ജീപ്പ് ഗേറ്റ് കടന്നു പോയതും ശേഖരൻ കലിയിളകി ലക്ഷമിക്കും ശ്രിക്കും നേരെ തിരിഞ്ഞു. എന്നെ ഉപദേശിക്കാൻ മാത്രം ആരും ഇവിടെ വളർന്നിട്ടില്ല കേട്ടോടി ആ പോലീസുകാർ നിന്നതു കൊണ്ടു മാത്രമാ ഞാനപ്പോ ഒന്നും പറയാതിരുന്നത്.

അതുകൊണ്ടാ ഞങ്ങളും ഞങ്ങളുടെ അഭിപ്രായം പറഞ്ഞത്. ശ്ശി പോടി.... അകത്ത് കേറി പോടി ലക്ഷ്മിയും ശ്രീയും അകത്തു കയറി പോയി ശേഖരൻ മുഷ്ടി ചുരട്ടി ഹാളിൻ്റെ അങ്ങോട്ടും മിങ്ങോട്ടും നടന്നു ആ സമയത്താണ് ഹാളിൽ ഇരുന്ന ടെലഫോൺ ബെല്ലടിച്ചു. ഇനി അടുത്ത ഏത് കോപ്പനായിരിക്കും ശേഖരൻ പോയി അനിഷ്ടത്തോടെ ഫോൺ എടുത്ത് ചെവിയോടു ചേർത്തു ഹലോ ആരാണ് ഇത് നെല്ലിശ്ശേരി ശേഖരൻ്റെ വീടല്ലേ അതെ എന്താ നിങ്ങൾ ആരാണ് സാർ ദേഷ്യത്തിലാണന്നു തോന്നുന്നു അത് ചോദിക്കാനാണോ താങ്കൾ വിളിച്ചത് സോറി സാർ ഞാൻ ചോദിച്ചന്നേയുള്ളു. താങ്കൾ വിളിച്ച കാര്യം പറയു . സാർ ഇത് KDSജുവ്വല്ലറിയിൽ നിന്നാണ് വിളിക്കുന്നത്. എന്താ കാര്യം ജുവല്ലറിയുമായുള്ള എല്ലാ ഇടപാടുകളും തീർത്തതാണല്ലോ സാർ അന്നു സാർ ഇവിടെ വന്നപ്പോൾ 25 തിയതി നടക്കുന്ന സമൂഹ വിവാഹത്തിൻ്റെ കാര്യം പറഞ്ഞിരുന്നല്ലോ സാറാണ് ആ ചടങ്ങിനായി ഏറ്റവും കൂടുതൽ സംഭാവന ചെയ്തത്. ആ ദിവസത്തെ വിശിഷ്ടാഥിതികളിൽ ഒരാൾ സാറാണ്. ആ ചടങ്ങിലേക്ക് സാറിനേയും കുടുംബത്തേയും ക്ഷണിക്കാനാണ് ഞാൻ വിളിച്ചത്. കളക്ടറും, കമ്മീഷണറും, MP യും പങ്കെടുക്കുന്ന ചടങ്ങാണ്. താങ്കളും കുടുംബവും ഈ ചടങ്ങിൽ എത്തി വധു വരൻമാരെ അനുഗ്രഹിക്കണം. സാർ ഞാൻ കേട്ടു. ഞങ്ങൾ എത്തും ശരി Thanku സാർ. ഫോൺ കട്ട് ചെയ്ത് ശേഖരൻ സെറ്റിയിലേക്ക് ഇരുന്നു. എന്തൊക്കെയാ ഈ നടക്കുന്നത്‌. ഡേവിഡിൻ്റെ കൊലപാതകി പ്രഭാകരൻ.

എന്നിട്ട് പ്രഭാകരൻ എന്നിൽ നിന്ന് കഴിഞ്ഞ 28 വർഷം മറച്ചുവെച്ചു എന്തിനായിരിക്കും പ്രഭാകരനെ കൊന്നത്.ദേവകിയെ സ്വന്തമാക്കാനായിരുന്നോ? അത്രക്ക് ഇഷ്ടമായിരുന്നോ ദേവകിയെ ശേഖരൻ അന്നത്തെ സംഭവങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ദേവകി ഡേവിഡിനൊപ്പം പോയ അന്ന് ആകെ തകർന്ന അവസ്ഥയിലായിരുന്ന എന്നെ ആശ്വസിപ്പിച്ചത് പ്രഭാകരനാണല്ലോ. മരിക്കാൻ വരെ തയ്യാറായ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് പ്രഭാകരൻ ആയിരുന്നു. ഡേവിഡ് വണ്ടി ഇടിച്ച് മരിച്ചെന്ന് ആദ്യം എന്നെ അറിയിച്ചത് പ്രഭാകരനാണ് അന്നു ബിസിനസ്സ് ആവശ്യത്തിനായി ചെന്നൈക്ക് പോവുകയാണന്നും പറഞ്ഞു പോയത്.ഇതിനായിരുന്നോ. ഡേവിഡ് മരിച്ചതറിഞ്ഞ എന്നോട് പ്രഭാകരൻ ചോദിച്ചു. നമ്മുക്ക് അവിടെ വരെ പോകണ്ടേ ശേഖരാ എന്തിന് ഞാൻ വരുന്നില്ല നീ വരണം ഞാനും വരാം നമുക്ക് ദേവകിയേയും കൂട്ടി കൊണ്ട് വരാം. എനിക്കവളെ കാണുകയും വേണ്ട അവളെ കൂട്ടികൊണ്ടു വന്നിട്ട് എന്തു ചെയ്യാനാ എടാ അവളു പോയിട്ട് മാസം ഒന്നല്ലേ കഴിഞ്ഞുള്ളു. അവളു പോയത് ഈ നാട്ടുകാർ അധികം പേരൊന്നും അറിഞ്ഞിട്ടുമില്ല നിനക്ക് സമ്മതമാണേൽ ഞാൻ കെട്ടിക്കോളാം പ്രഭാകരാ നീ പറയുന്നത് സത്യമാ ശേഖരാ ഞാൻ പറഞ്ഞത്.കൂട്ടുകാരന് ഒരാപത്ത് വരുമ്പോൾ കൂടെ നിൽക്കണ്ടെ എനിക്ക് ഇപ്പോഴും ഇഷ്ടമാ ദേവകിയെ പ്രഭാകരൻ്റെ ആ വാക്കുകൾ പിന്നേയും പ്രതീക്ഷയ്ക്ക് വക നൽകി. അവളു സമ്മതിക്കുമോ പ്രഭാകരാ ഇന്നും നാളെയും അവളു സമ്മതിക്കില്ല.

കാത്തിരിക്കണം. പതുക്കെ നീ കാര്യങ്ങൾ പറഞ്ഞ് സമ്മതിപ്പിക്കണം ഇനി നിന്നെ സങ്കടപ്പെടുത്തില്ല അവൾ കാത്തിരിക്കാൻ ഞാൻ തയ്യാറാ ശേഖരാ അന്ന് ഞാനും പ്രഭാകരനും അവളു താമസിക്കുന്നിടത്ത് ചെന്നപ്പോൾ ഹൃദയം പ്പൊട്ടുന്ന കാഴ്ചയായിരുന്നു കണ്ടത്. ഡേവിഡിൻ്റെ മൃതദേഹത്തെ കെട്ടി പിടിച്ച് അലമുറയിട്ടു കരയുന്ന ദേവകി. അതുകണ്ട് എൻ്റെ കണ്ണുകളും നിറഞ്ഞില്ലേ. ഡേവിഡിൻ്റെ ബന്ധുക്കൾ നാട്ടിൽ നിന്നെത്തി ബോഡി നാട്ടിലേക്ക് കൊണ്ടുപോവുകയാണന്നറിഞ്ഞപ്പോൾ ദേവകിയും ആ കൂടെ പോകുമെന്ന് ഞാനും പ്രഭാകരനും 'ഭയപ്പെട്ടു. അതിനുള്ള അവസരം അവൾക്ക് നൽകാതെ അവളെ ബലമായി പിടിച്ചാണ് വണ്ടിയിൽ കയറ്റി കൊണ്ടുവന്നത്. വീട്ടിലെത്തിയ അവളോട് ഒരു ദാക്ഷണ്യവും കാണിക്കരുതെന്ന് ഉപദേശിച്ചത് പ്രഭാകരനായിരുന്നു. അവളെ എൻ്റെ പഴയ ദേവു ആയിട്ട് കാണാൻ എന്തോ മനസ്സ് അനുവധിച്ചില്ല അങ്ങനെ ദിവസങ്ങൾ കടന്നു പോയി അവളോട് ഒരലിവും മനസ്സിൽ തോന്നിയില്ല. ഒരു ദിവസം അടുക്കളയിൽ ദേവു തല ചുറ്റി വീണു എന്ന് അടുക്കളക്കാരി വന്നു പറഞ്ഞപ്പോ ഇത്തിരി ഉപ്പിട്ട് മോരും വെള്ളം കൊടുക്കാൻ പറഞ്ഞിട്ട് ഞാൻ വശത്തേക്ക് ശ്രദ്ധിക്കാനേ പോയില്ല ദേവു വീട്ടിലെത്തിയിട്ട് മൂന്നു മാസം കഴിഞ്ഞിരിക്കുന്നു ഒരു ദിവസം അടുക്കളക്കാരി ഓമന വന്നു പറഞ്ഞു.

കുഞ്ഞേ നമ്മുടെ ദേവു മോൾക്ക് നല്ല ക്ഷീണമുണ്ട് ആശുപത്രിയിൽ കൊണ്ടു പോകണമെന്ന് . ഓമന ഒരു കാര്യം ചെയ്യ് അവളെ ഒന്ന് ആശുപത്രിയിൽ കൊണ്ടു പോ എന്നു പറഞ്ഞ് കാശെടുത്തു കൊടുത്തു. ആശുപത്രിയിൽ പോയി വന്ന ഓമന പറഞ്ഞ വാർത്ത കേട്ട് ഞാൻ തകർന്നു പോയി. ദേവു 4 മാസം ഗർഭണിയാണ്. ഇതു .പ്രഭാകരനോടു പറഞ്ഞപ്പോൾ പ്രഭാകരൻ പറഞ്ഞു കുഞ്ഞിനെ നശിപ്പിക്കാംമെന്ന് പ്രഭാകരൻ്റെ പരിചയത്തിലുള്ള ഡോകറെ കണ്ടപ്പോൾ Dr പറഞ്ഞു കുഞ്ഞിനെ നശിപ്പിക്കാനുള്ള സമയം കഴിഞ്ഞു പോയെന്ന്. നിരാശരായി ഞങ്ങൾ അവിടുന്ന് തിരികെ പോരുന്ന വഴിയാണ് പ്രഭാകരൻ പറഞ്ഞത് എന്തൊക്കെയോ പച്ചിലമരുന്നിൻ്റെ കാര്യം. പച്ചിലമരുന്ന് ഓമനയെ ഏൽപ്പിച്ച് ദേവൂനെ കൊണ്ട് കഴിപ്പിക്കണം എന്ന് പറഞ്ഞു. ************* വ്യവസായ പ്രമുഖൻ പ്രഭാകരനെ പോലീസ് അറസ്റ്റു ചെയ്തു.എൻ എസ് കോളേജിലെ അദ്ധ്യാപകനായിരുന്ന ഡേവിഡിനെ സ്വന്തം വാഹനം ഇടിച്ച് കൊലപ്പെടുത്തിയ യതന്നാണ് അറസ്റ്റ് , ഹാളിൽ ടിവി കണ്ടിരുന്ന ലക്ഷമി ടിവിയുടെ വോളിയം കൂട്ടി വെച്ചു.

ടിവിയിലെ വാർത്ത കേട്ട ശേഖരൻ്റെ ശ്രദ്ധ ടിവിയിലേക്കായി. 28 വർഷം മുൻപാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. വ്യവസായിയും പ്രഭാകരൻ്റെ സഹോദരിയുമായ ദേവകിയുടെ ഭർത്താവാണ് ഡേവിഡ്. ഉറ്റ സുഹൃത്തായ ശേഖരൻ തൻ്റെ സഹോദരിയെ വിവാഹ ചെയ്തു തരാം എന്നു വാഗ്ദാനം നൽകി തന്നെ ചതിച്ച കൂട്ടുകാരനോടും സഹോദരിയോടുമുള്ള പകയാണ് കൊല ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് പ്രതി പറഞ്ഞു. ങേ എന്നോടുള്ള പ്രതികാരമാണോ അവനിതു ചെയ്യാൻ കാരണം. ഞാനിതു വിശ്വസിക്കില്ല പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്തു ലക്ഷമിയുടെ കൈയിൽ നിന്നും റിമോട്ട് വാങ്ങി ശേഷം ടി.വി ഓഫാക്കി. ഈ സമയം നമ്മുടെ ശ്രീ പകൽ കിനാവ് കാണുകയാണ്. കിച്ചുവേട്ടനും അപ്പിച്ചിയും ആയിരിക്കും അച്ഛനെതിരെ കേസു കൊടുത്തത്.ഈ നാട്ടിൽ എവിടെയോ കിച്ചുവേട്ടൻ ഉണ്ട് സമാധാനമായി. നാളെ അച്ഛൻ പ്രമാണം എഴുതി കഴിഞ്ഞാൽ ഏതു നിമിഷം വേണമെങ്കിലും കിച്ചുവേട്ടൻ ഇങ്ങോട്ടു വരും അതോർത്തതും ശ്രീയുടെ മനസ്സ് തരളിതമായി ഒന്നു വേഗം വാ കിച്ചുവേട്ടാ ഈശ്രീക്കുട്ടിക്ക് കിച്ചുവേട്ടനെ കാണാൻ കൊതിയായി. എത്ര നാളായി കിച്ചുവേട്ടാ ഞാൻ കാത്തിരിക്കുന്നു കിച്ചുവേട്ടനെ ഒന്നു കാണാനായി -

കിച്ചുവേട്ടൻ ഇപ്പോ എങ്ങനെ ആയിരിക്കുമോ ആവോ കാണാനൊക്കെ ശ്രീ മേശുടെ വലിപ്പ് തുറന്ന് ബുക്കെടുത്ത് തുറന്നു.അതിൽ അമ്മ വലിച്ച് കീറി കളഞ്ഞ കിച്ചു വിൻ്റെ ഫോട്ടോ ചേർത്തൊട്ടിച്ചു വെച്ചിട്ടുണ്ട്. ആ ഫോട്ടോ എടുത്ത് നോക്കിക്കൊണ്ട് ശ്രീ ഭാവനയിൽ കണ്ടു. നല്ല തടിച്ചിട്ടുണ്ടാകും അല്ലേ താടിയും മീശയും വെച്ച് നല്ല സുന്ദരനായിട്ടുണ്ടാകും എൻ്റെ കിച്ചുവേട്ടനിപ്പോ ഈ ശ്രീക്കുട്ടിയെ കണ്ടാൽ കിച്ചുവേട്ടന് മനസ്സിലാകുമോ മനസ്സിലാകും അത്രക്ക് ഇഷ്ടാ.കിച്ചുവേട്ടന് കിച്ചുവേട്ടൻ്റെ ശ്രീ കുട്ടിയെ ശേഖരൻ ആലോചിച്ചു ഒരു തീരുമാനമെടുത്തു. അവർ ആവശ്യപ്പെട്ടത് അവർക്ക് കൊടുത്തേക്കാം. അവർക്ക് കൊടുത്താലും തനിക്ക് ഒന്നും നഷ്ടപെടില്ല അത്രക്കുണ്ട് താനും പ്രഭാകരനും കൂടി വാങ്ങിക്കൂട്ടിയത്. ടൗണിൽ ഒരു അഞ്ചേക്കർ സ്ഥലമുണ്ട്.കുടുംബസ്വത്തിൽ പെട്ടതാണ്.പിന്നെ രണ്ടു കമ്പനികളും ഉണ്ട്. പിറ്റേന്ന് രാവിലെ തന്നെശേഖരൻ പോയി പ്രമാണം തയ്യാറാക്കി എസ് ഐയെ ഏൽപ്പിച്ചു. എന്നിട്ടു നേരെ പോയത് സബ്ബ് ജയിലിലേക്കാണ്. പ്രഭാകരനെ കാത്തു നിന്ന ശേഖരൻ്റെ മുന്നിലേക്ക് വന്നത് ഒരു പോലീസ് കാരനാണ്. അയാൾക്ക് ആരേയും കാണണ്ട എന്നു . ഞാനാ ശേഖരനാ വന്നതെന്നു പറഞ്ഞോ പറഞ്ഞു. ആരേയും കാണാൻ താത്പര്യമില്ലന്ന് ശേഖരൻ നിരാശനായി ജയിലിൽ നിന്നും മടങ്ങി .

അവിടുന്നിറങ്ങിയ ശേഖരൻ ടൗണിലുള്ള തൻ്റെ അഞ്ചേക്കർ സ്ഥലത്തിലേക്ക് പോയി. ഒരു എഞ്ചിനിയറിനെ കൂട്ടികൊണ്ടുവരണം പുതിയ മോഡൽ വീടിൻ്റെ ഡിസൈൻ വരപ്പിച്ച് നല്ലൊരു വീട് വെയ്ക്കണം. എല്ലാം പദ്ധതിയും മനസ്സിലോർത്ത് ശേഖരൻ ഡ്രൈവ് ചെയ്യുകയാണ് അപ്പോഴാണ് ശേഖരൻ ആ കാര്യം ഓർത്തത്‌ വർഷങ്ങൾക്കു മുൻപ് പ്രഭാകരന് ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിനായി ലോൺ എടുക്കുന്നതിന് വേണ്ടി ഈ സ്ഥലം പ്രഭാകരൻ്റെ പേരിൽ എഴുതി കൊടുത്തത്. എപ്പോ തനിക്ക് ആവശ്യം വന്നാലും തിരിച്ചെഴുതി തരാം എന്നാണ് വാക്ക് .പ്രഭാകരൻ ജയിലിൽ ആയ സ്ഥിതിക്ക് ഇപ്പോ എഴുതി കിട്ടില്ല ഇനി ജാമ്യം കിട്ടി പുറത്തിറങ്ങണം. അതു വരെ കാത്തിരിക്കാം ++++++++++++++++++++++++++++++ 25 തിയതി. രാവിലെ ഇന്നല്ലെ KDS ജ്വല്ലറി നടത്തുന്ന സമൂഹ വിവാഹം അവരു ക്ഷണിച്ചതല്ലേ പോകണം. ലക്ഷ്മിയേയും മോളേയും കൂട്ടി ചടങ്ങ് നടക്കുന്നസഥലത്തെത്തി. അവിടെ ചെന്നെത്തിയപ്പോൾ ആളുകൾ വന്നു തുടങ്ങുന്നേയുള്ളൂ. ശേഖരനേയും കുടുംബത്തേയും കണ്ട രണ്ടു പേർ അവരെ കൂട്ടികൊണ്ടു പോയി മുൻനിരയിൽ vipകൾക്കായി സജ്മാക്കിയിരിക്കുന്ന ചെയറിൽ ഇരുത്തി. നിമിഷങ്ങൾക്കകം ആളുകൾ എല്ലാവരും എത്തിച്ചേർന്നു. സദസ്സിൽ നിന്നും മൈക്കിലൂടെ സുന്ദരിയായ ഒരു പെൺകുട്ടിയുടെ ശബ്ദം എല്ലാവരിലേക്കും ഒഴുകിയെത്തി.

ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി എത്തുന്ന നമ്മുടെ അസിസ്റ്റൻറ് കമ്മീഷണർ ഇവിടെ എത്തിക്കഴിഞ്ഞു. അസിസ്റ്റൻ്റ് കമ്മിഷണർ കിഷോർ ഡേവിഡും KDS ജ്വല്ലറി ഉടമ ദേവകി ഡേവിഡും ഈ വേദിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് നമുക്കെല്ലാവർക്കും കരഘോഷം മുഴക്കി അവരെ ഈ വേദിയിലേക്ക് ആനയിക്കാം. കിഷോർ എന്നു പേരുകേട്ടതും ശ്രീ എഴുന്നേറ്റു നിന്നു പുറകിലേക്ക് നോക്കി കൊണ്ട് ആദ്യം കൈയ്യടിച്ചു.അതേറ്റ് എല്ലാവരും എഴുന്നേറ്റ് നിന്നു കൈയ്യടിച്ചു. കിച്ചുവേട്ടനും കിച്ചുവേട്ടൻ്റെ വലതുവശം ചേർന്നു ഒരു സുന്ദരിയായ പെൺകുട്ടിയും ഇടതു വശത്ത് ദേവകി അപ്പിച്ചിയും. ശ്രീക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.തൻ്റെ ഹൃദയതാളം നിലക്കുന്നതു പോലെ തോന്നി ശ്രീക്ക് വർഷങ്ങളായി താൻ കാണാൻ കൊതിച്ച തൻ്റെ കിച്ചുവേട്ടൻ ഇതാ തൻ്റെ മുന്നിൽ. താൻ ഭാവനയിൽ കണ്ട അതേ രൂപത്തിൽ തൻ്റെ കിച്ചുവേട്ടൻ. അമ്മേ ദേ കിച്ചുവേട്ടനും അപ്പിച്ചിയും അപ്പോഴാണ് ലക്ഷമിയുടെ നോട്ടം അവരിലേക്കെത്തിയത്. കിഷനും പരിവാരങ്ങളും നടന്നു ശ്രീയുടെ അടുത്തെത്തിയതും ശ്രീ പരിസരം മറന്നു വിളിച്ചു കിച്ചുവേട്ടാ.........' കിച്ചുവേട്ടാ..... എന്നാൽ കിച്ചു ആ വിളിയോ വിളിച്ച ആളിനെയോ ശ്രദ്ധിക്കാതെ വേദിയിലേക്ക് കയറി പോയി. തൻ്റെ ഹൃദയം പൊട്ടുന്ന വേദനയോടെ ശ്രീ അവിടെ ഇരുന്നു.അവിടെ നിന്നും ഇറങ്ങി ഓടാൻ ശ്രീക്ക് തോന്നി...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story