സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 10

Street dancer

രചന: തൻസീഹ് വയനാട്

അവൻ പറഞ്ഞത് കേട്ട് ഞാൻ ചോദിച്ചു. " യൂ മീൻ സ്ട്രീറ്റ് ഡാൻസേഴ്‌സ്...?" "അങ്ങനെയും പറയാം..." തുടരും.... ___------------------____ ഇര്ഫാന്റെ കയ്യിൽ 1000 രൂപ അഡ്വാൻസ് നൽകിയാണ് അവിടെ നിന്നും പോന്നത്.റോഷന്റെ കയ്യിൽ ആണ് ആദ്യം കൊടുത്തത് പക്ഷെ അവൻ തന്നെ ഇര്ഫാന്റെ കയ്യിലേക്ക് വെച്ചു കൊടുക്കാൻ പറഞ്ഞു. അവിടെ നിന്നും തിരികെ വരുമ്പോൾ മനസ്സിന് ഒരു സമാധാനമായിരുന്നു.... ആരൊക്കെയോ കൂടെ ഉണ്ടെന്നുള്ള തോന്നൽ.ഒറ്റപ്പെടലിൽ നിന്നും ഒരു കൂട്ട് കിട്ടിയപോലെ... എന്തായാലും അവരുടെ ഡാൻസ് ഒന്നു പോയി കാണണം . അവിടെ നിന്നും നേരെ പോയത് മാളിലേക്ക് ആയിരുന്നു. ചാച്ചനോട് വിളിച്ചു പറഞ്ഞിരുന്നു വൈകുന്നേരമേ വരു എന്ന്..എനിക്ക് എന്തിനും സപ്പോർട്ട് ആയ ചാച്ചനോട് കൂടുതൽ ചോദിക്കേണ്ടി വന്നില്ല ചാച്ചൻ സമ്മതിച്ചു... അവരുടെ ഡാൻസിന്റെ ടൈം ആയപ്പോൾ ഞാനും സ്റ്റേഡിയം ഗ്രൗണ്ടിലേക്ക് പോയി..അവർ എല്ലാവരും അവിടെ ഒരുക്കത്തിൽ ആണ്.

അവരെ കണ്ടതും ഞാൻ അങ്ങോട്ടേക്ക് പോയി.എന്നെ കണ്ടതും എല്ലാരും പുഞ്ചിരിച്ചു. ബ്ലാക്ക്‌ ഡ്രെസ്സിൽ ആയിരുന്നു അവർ എല്ലാവരും . കൂടെ ഒരു മാസ്‌കും ഉണ്ട്.മാസ്‌ക് കണ്ടപ്പോൾ എനിക്കും ഒരു പൂതി അതൊന്നു വെക്കാൻ ..ഞാൻ മാസ്‌കിൽ ഒന്നു തൊട്ടപ്പോൾ അപ്പുറത്തു ഷൂ ലൈസ് കെട്ടികൊണ്ടിരുന്ന റോഷൻ അവന്റെ പൂച്ചകണ്ണുകൊണ്ട് വലിഞ്ഞൊരു നോട്ടം. ഞാൻ അത് അവിടെ തന്നെ വെച്ചു കൊണ്ടു അവനെ പാവം പോലെ നോക്കി. ഞാൻ ചുമ്മ അവളെ ഒന്നു തറപ്പിച്ചു നോക്കിയത് ആണ്.പെണ്ണിന് എന്നെ പേടിയുണ്ട് .അപ്പോൾ തന്നെ ആ മാസ്‌ക് താഴെ വെച്ചില്ലേ... ? "ഹൊയ്‌ ചേച്ചികുട്ടി എപ്പോ വന്നു" അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ഇർഫാൻ ചോദിച്ചു. "എന്നെക്കാളും നാലു വയസ്സു മൂത്തത് അല്ലെ നീ എന്നിട്ടും എന്നെ ചേച്ചി എന്നു വിളിക്കുമ്പോൾ ലേശം ഉൾപ്പ് വേണ്ടേ ഇർഫാൻ..." അവൾ പരിഭവം വരുത്തി പറഞ്ഞു. "ഉളുപ്പ് എന്ന വാക്കിനു എന്റെ ജീവിതത്തിൽ സ്ഥാനം ഇല്ല.നാലു വയസ്സു ഇളയതായാലും എന്താ കണ്ടാൽ എന്റെ ചേച്ചിയാ എന്നെ തോന്നു.അതോണ്ട് അങ്ങനെയേ വിളിക്കു.." "എന്ന നീ അങ്ങനെ തന്നെ വിളിച്ചോട്ടോ...?"

എന്നും പറഞ്ഞു അവൾ തറപ്പിച്ചൊന്നു നോക്കി സൈഡിൽ പോയി ഇരുന്നു ഫോണിൽ കുത്താൻ തുടങ്ങി. അവളുടെ ഓരോ ചലനങ്ങളിലേക്കും ശ്രദ്ധ ചലിപ്പിച്ചു കൊണ്ടു ഞാൻ നിന്നു.അവളുടെ കണ്ണുകൾ ഒക്കെ വാടിയ പോലെ.എന്തോ വലിയ ഒരു പ്രശ്‌നം അവളെ പിന്തുടരുന്നുണ്ട്. എന്താകും അത് ? അവളെ നിർബന്ധിപ്പിച്ചു കൊണ്ടു ഒന്നും ചോദിക്കാൻ കഴിയില്ല.അവൾക്ക് താൽപര്യം തൊന്നുമ്പോൾ പറയട്ടെ...?ഒരു ദീർഘനിശ്വാസം വിട്ടു കൊണ്ട് അവളിൽ നിന്നും കണ്ണെടുത്തു ഞാൻ തിരിഞ്ഞതും വിവേകും അമലും അജിത്തും എന്നെ ഒരുമാതിരി നോട്ടം നോക്കി നിൽക്കുന്നുണ്ട്. "എന്താടാ...?" ഞാൻ അവരോടു ചോദിച്ചതും ഒന്നും ഇല്ല എന്നു ഒപ്പം തലയാട്ടി കൊണ്ടു അവർ മാസ്കും എടുത്തു പോയി.... ******* സമയം വൈകുന്നേരം 4 മണി. കുറെ നേരം കാത്തിട്ടും അവരുടെ ഡാൻസ് തുടങ്ങാത്തത് കൊണ്ടു ഞാൻ ഒരു ജ്യൂസ് കുടിച്ചിട്ട് വരാം എന്ന് കരുതി ഗ്രൗണ്ടിൽ നിന്നും പോന്നപ്പോഴാണ് ഒരു അശരീരി കേട്ടത് "നമസ്തേ ഭായ് ഓർ ബഹ്‌നോം ........"

എല്ലാവരും സ്വന്തം തിരക്കുകളിൽ നിന്നും വ്യതിചലിച്ചു കൊണ്ടു ആ ശബ്ദം കേട്ടപ്പോൾ അവിടേക്ക് ഒത്തു കൂടാൻ തുടങ്ങി.ഞാനും വേഗം ജ്യൂസിന്റെ ക്യാഷും കൊടുത്ത് അവിടേക്ക് വേഗം ചെന്നു.അപ്പോഴേക്കും അവിടെ ആൾ ഏകദേശം കൂടിയിരുന്നു. അവർക്കിടയിലൂടെ കുത്തി തിരക്കി ഞാൻ ഫ്രണ്ടിലേക്ക് കയറി. മുമ്പിൽ വന്നപ്പോൾ ആകെ വിവേക് മാത്രം ഉണ്ട് നടുവിൽ ..മ്യൂസിക് നിന്നിട്ടുണ്ട്.ഒന്നും മനസ്സിലകാതെ നിൽക്കൊമ്പോ വീണ്ടും മ്യൂസിക് ഓണാക്കിയതും ആളുകളുടെ ഇടയിൽ നിന്നും ഓരോരുത്തരായി ഇറങ്ങി വരാൻ തുടങ്ങി. പിന്നെ ആ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത് ഒരു തകർപ്പൻ ടീം വർക് തന്നെയായിരുന്നു. ആദ്യം ഒരാളിൽ തുടങ്ങിയ ഡാൻസ് ചെന്ന് അവസാനിച്ചത് റോഷൻ ഒറ്റക്കുള്ള ഡാൻസിൽ ആയിരുന്നു.പിന്നെ എല്ലാവരും കൂട്ടത്തോടെ ഉള്ള ഡാൻസ്... ഇത്രക്കും കഴിവുണ്ടായിട്ടും ഇവർക്ക് ഈ തെരുവിൽ തന്നെ ഒതുങ്ങേണ്ടി വന്നല്ലോ അവർ എന്നു ആ ഡാൻസ് കാണുമ്പോൾ അറിയാതെ തോന്നിപ്പോയി.

ആൾക്കൂട്ടത്തിൽ നിന്നും നല്ലപോലെ പ്രോത്സാഹനം ഉണ്ട്. മുഖത്ത് മാസ്‌ക് വെച്ചത് കൊണ്ടു അവരെ ആരെയും തിരിച്ചറിയുന്നില്ലെങ്കിലും റോഷനെ മനസ്സിലാക്കാൻ അവന്റെ പൂച്ചക്കണ്ണുകൾ മതിയായിരുന്നു.ഇടയിൽ എപ്പോഴോ എന്റെ ശ്രദ്ധ അവനിൽ ചേർന്നപ്പോൾ ആണ് അവന്റെ പൂച്ചകണ്ണുകൾ ഡാൻസിനിടയിലും എന്നെ തന്നെ നോക്കി കൊണ്ടിരിക്കുകയാണ് എന്നു ഞാൻ മനസ്സിൽ ആക്കിയത് . അവൻ എന്നിൽ നിന്നും കണ്ണുകൾ മാറ്റുന്നെ ഇല്ല.അതുകൊണ്ടു തന്നെ ഞാൻ അടുത്തുള്ള ചേച്ചിയുടെ മറവിൽ മറഞ്ഞു നിന്നു. ഇവൻ ഇതെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ എന്നു കരുതി നിൽക്കുമ്പോൾ ആണ് ചാച്ചന്റെ ഫോൺ കോൾ എന്നെ തേടിയെത്തിയത്.ഫോണ് അറ്റൻഡ് ചെയ്ത് ഞാൻ ആൾകൂട്ടത്തിൽ നിന്നും മാറി നിന്നു. "ഹലോ ചാച്ചാ....." "ഹലോ വർഷ നീ എപ്പോഴ എത്താ?നിന്റെ മമ്മ വിളിച്ചിരുന്നു അവർ ഒരു 6 മണി ആകുമ്പോൾ വീട്ടിലേക്ക് വരും എന്ന്.നീ ഇപ്പൊ തന്നെ വീട്ടിലേക്ക് പോ നിന്നെ മേയാൻ വിട്ടു എന്നു പറഞ്ഞു ചേച്ചി ഇനി എന്റെ മെക്കിട്ട് കയറും. "ഞാൻ ഇപ്പോൾ എത്താം ചാച്ചാ..."

എന്നു പറഞ്ഞു ഞാൻ ഫോൺ വെച്ചു തിരിഞ്ഞതും ഇടയിൽ എപ്പോഴോ ഷിബിനെ കണ്ടപോലെ.സംശയത്തോടെ വീണ്ടും തിരിഞ്ഞു നോക്കിയപ്പോൾ അവനെ കണ്ടില്ല. ഏതു സമയവും അവനെയും പേടിച്ചു നടക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒക്കെ തോന്നുന്നത് . എന്തായാലും വേഗം വീട്ടിലേക്ക് പോകാം .ചാച്ചൻ പറഞ്ഞപോലെ ഞാൻ കറങ്ങി നടക്കുവാണെന്നു എങ്ങാനും മമ്മി അറിഞ്ഞാൽ പിന്നെ അത് മതി. എന്തായാലും അവൻമാരോട് പറഞ്ഞിട്ട് പോകാം. ഞാൻ വീണ്ടും ആൾക്കൂട്ടത്തിനിടയിലേക്ക് ചെന്നപ്പോൾ അവിടെ ഡാൻസ് തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇവരോട് എങ്ങനെ പറയും എന്നു കരുതി നിൽക്കുമ്പോളാണ് അപ്പുറത്തു മാറി നിൽക്കുന്ന ഇര്ഫാനെയും അജിത്തിനെയും കണ്ടത്. ഞാൻ അവരോടു ദൂരെ നിന്നും പോവുകയാണെന്ന് ആംഗ്യം കാണിച്ചു.അവർ ശരി എന്ന് തലയാട്ടുകയും ചെയ്തു. അവിടെ 3 കിലോ മീറ്റർ ദൂരമേ വീട്ടിലേക്ക് ഉണ്ടായിരുന്നുള്ളു. ഓട്ടോ വിളിച്ചു പോകാം എന്ന് കരുതി ഞാൻ ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി ഗ്രൗണ്ടിന്റെ ഇടയിലുള്ള ഷൊർട്കെട്ട് വഴി നടന്നു. പ്രത്യേകമായ കൊത്തു പണികളോട് കൂടിയ കെട്ടിടങ്ങൾക്ക് ഇടയിലൂടെ ആ വഴി പണ്ടെപ്പോഴോ ചാച്ചന്റെ കൂടെ വന്നപ്പോൾ അറിഞ്ഞു വെച്ചത് ആയിരുന്നു.

ഇടവഴി തീരുന്ന ഇടത്ത് വെച്ചു ഞാൻ പരിചിതമായാ ആ ജീപ്പ് നിൽക്കുന്നത് കണ്ടു. അതിനകത്ത് എനിക്ക് പരിചിതമായ ആ മുഖവും."ഷിബിൻ"...അപ്പൊ ഗ്രൗണ്ടിൽ വെച്ചു കണ്ടത് എന്റെ തോന്നൽ ആയിരുന്നില്ല അത് ഇവനെ തന്നെ ആയിരുന്നല്ലേ....?ഇവൻ എന്റെ പുറകെ തന്നെയുണ്ടല്ലോ ....?എന്നെ കൊണ്ടെ പോകു... അവൻ എന്നെ തന്നെ നോക്കി പരിഹാസത്തോടെ നിൽക്കുകയാണ്....അവനെ ഭീതിയോടെ നോക്കുമ്പോൾ ആണ് പുറകിൽ നിന്നും ഞാൻ ആ വിളി കേട്ടത്. "വർഷ....." ഞാൻ തിരിഞ്ഞു നോക്കിയപ്പോ റോഷൻ കിതച്ചു കൊണ്ടു എന്റെ അടുക്കലേക്ക് ഓടി വരുന്നത് കണ്ടത്. അവനെ കണ്ടതും എന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. ഇനി ഞാൻ എന്തിന് ഷിബിനെ പേടിക്കണം. എന്റെ അടുക്കൽ എത്തിയതും കിതപ്പ് ഒതുക്കി അവൻ പറഞ്ഞു. "നീ എന്താ വേഗം പൊന്നേ...?" "അതോ എന്റെ അങ്കിൾ വിളിച്ചിരുന്നു വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു." അവനു മറുപടി നൽകുമ്പോഴും എന്റെ കണ്ണു ശിബിനിൽ ആയിരുന്നു.

ശിബിന് ഇവനെ എന്തായാലും ഓർമ്മ കാണും അന്ന് സ്റ്റേഷനിൽ വെച്ചു കണ്ടത് അല്ലെ....? റോഷന്റെ കൂടെ നടക്കുമ്പോൾ ഒരു ധൈര്യമായിരുന്നു.റോഷൻ ഷിബിനെ ശ്രദ്ധിച്ചിരുന്നില്ല... "അല്ല നീ എന്നെ അന്വേഷിച്ചു വന്നത് ആണോ....?" ശിബിനിൽ നിന്നും ശ്രദ്ധ മാറ്റി ഞാൻ റോഷനോട് ചോദിച്ചപ്പോൾ അവൻ ഉത്തരത്തിനായി അല്പം പരധിയെങ്കിലും പിന്നീട് പറഞ്ഞു. "അതേ...നീ അഡ്വാൻസ് ഒക്കെ തന്നത് അല്ലെ നിന്റെ പുറകിൽ സംരക്ഷകൻ ആയി നടക്കുന്നതിന് അപ്പൊ പിന്നെ ഞാൻ എന്റെ പണി ചെയ്യണ്ടെ...നിന്നെ ഒറ്റക്ക് പറഞ്ഞയാക്കാൻ എല്ലാം പറ്റുമോ....?" "അതേ എന്തായാലും നന്നായി" അവനു മറുപടിയായി ഞാൻ പതിയെ പറഞ്ഞതെങ്കിലും അവൻ ചെറുതായി കേട്ടത് കൊണ്ടാവാം എന്തു എന്ന് ചോദിച്ചത്.ഞാൻ ഒന്നുമില്ല എന്നു പറഞ്ഞു. "ഡാൻസ് കഴിഞ്ഞോ...." റോഷനോട് ഞാൻ ചോദിച്ചു. "ആ ....തന്നെ ബോക്കിയപ്പോൾ ഇര്ഫാൻ ആണ് പറഞ്ഞേ നീ പോന്നു എന്ന്..."

ശിബിനിലേക്ക് ശ്രദ്ധ കൊടുക്കാതെ റോഷന്റെ സംസാരം കേൾക്കാൻ കാതോർത്തു നിൽക്കുമ്പോൾ ആണ് റോഷന്റെ ആ പൂച്ചകണ്ണുകൾ ചെറുതാവുന്നത് ഞാൻ ശ്രദ്ധിച്ചത്.മുഖം ആകെ ചുമന്നു തുടുത്തു പുരികം കൂർപ്പിച്ചു അവൻ മുമ്പിലേക്ക് നോക്കുകയാണ്. കാര്യം മനസ്സിലാകാതെ ഇവൻ ഇത് ആരെയാ നോക്കുന്നത് എന്നു വിചാരിച്ചു അവന്റെ ദൃഷ്ടിയെ പിന്തുടർന്നപ്പോൾ അവന്റെ കണ്ണുകൾ ശിബിന് നേരെയാണ്. പെട്ടെന്ന് അവന്റെ നടത്തിനു സ്പീഡ് കൂടി.അവൻ ഷിബിനെ ലക്ഷ്യമാക്കി നടന്നു കൊണ്ടു ജിപ്സിയിൽ ഇരിക്കുന്ന ഷിബിന്റെ കയ്യിൽ നിന്നും അവന്റെ ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു .ആ ഒരേറിനു തന്നെ ഫോൺ പല കഷ്ണങ്ങൾ ആയി ചിന്നിച്ചിതറി. ഷിബിൻ ദേഷ്യം കൊണ്ടു വണ്ടിയിൽ നിന്നും പുറത്തിറങ്ങി റോഷന് നേരെ വരുന്നതിനു മുമ്പ് റോഷന്റെ കൈകൾ ഷിബിന്റെ ഷര്ട്ടിന്റെ കോളറിൽ മുറുകി ഇരുന്നു. എനിക്ക് കാര്യം എന്താ എന്നു മനസ്സിലായില്ല. അമ്പരന്നു ഞാൻ നിൽക്കുമ്പോൾ റോഷന്റെ കൈ ഷിബിന്റെ ദേഹത്തു വീണിരുന്നു.ശിബിന് നേരെ റോഷൻ അലറി "ആരുടെ അമ്മക്ക് $%@& വേണ്ടിയാട നീ ഞങ്ങളുടെ ഫോട്ടോ എടുത്തെ...?"

ഷിബിനെ ഉത്തരം പറയാൻ പോലും അനുവദിക്കാതെ റോഷൻ പിന്നെയും അടിച്ചു നിലത്തു വീഴ്ത്തി.ഷിബിനെ വീണ്ടും അടിക്കുന്നതിനു മുൻപ് ഞാൻ റോഷനെ പിടിക്കാൻ ചെന്നുവെങ്കിലും റോഷൻ ഒതുങ്ങിയില്ല. അവനെ നിലത്തു നിന്നും വലിച്ചെടുത്തു എനിക്ക് നേരെ നിർത്തി കൊണ്ടു ശിബിനോട് റോഷൻ ആജ്ഞാപിച്ചു. "നീ ഒക്കെ സദാചാരം നോക്കാൻ വേണ്ടി ഇറങ്ങിയത് ആണോ ഡാ... നീ എന്റെ ഫോട്ടോ എടുത്തോ കുഴപ്പം ഇല്ല ഒരു പെണ്ണിന്റെ അതും അവൾ അറിയാതെ...നീ ഇതിനി fb യിലും മറ്റും ഇട്ട് നാറ്റിക്കാൻ ആവും.....നീ ചെയ്ത തെറ്റിനു ഇവളോട് സോറി പറ.....സോറി പറയാൻ...." റോഷന്റെ കൈക്കുള്ളിൽ കിടന്നു പിടയുകയാണെങ്കിലും ഷിബിൻ എനിക്ക് നേരെ രൂക്ഷമായി നോക്കുകയാണ് അപ്പോഴും .ഞാൻ ആകെ വിളറി വെളുത്തു കൊണ്ടു അവന്റെ മുമ്പിൽ നിൽക്കുന്നു. ഞങ്ങൾ രണ്ടുപേരും നടന്നുവരുമ്പോൾ വീണ്ടും വീട്ടുകാർക്ക് മുന്നിൽ എന്നെ തലതാഴ്ത്തി നിർത്താൻ ഉള്ള അവന്റെ പുതിയ അടവാകും ഇത്. റോഷൻ കൃത്യ സമയത്തു കണ്ടു.ഞാൻ പറയാതെ തന്നെ അവൻ എന്റെ സുരക്ഷ ഉറപ്പ് വരുത്താൻ തുടങ്ങിയിരിക്കുന്നു.

ഷിബിൻ ഒരക്ഷരം മിണ്ടാതെ ദേഷ്യം അടക്കിപ്പിടിച്ചുള്ള മുഖഭാവത്തോടെ നിൽക്കുമ്പോൾ അവനു നേരെ റോഷൻ വീണ്ടും അലറി. "സോറി പറയാൻ..." ശിബിൻ റോഷന്റെ കൈക്കുള്ളിൽ കിടന്നു വേദന അടക്കിപ്പിടിക്കുകയായിരുന്നു. "സോറി....സോറി....." ഷിബിൻ കിതച്ചു കൊണ്ടു അത് പറഞ്ഞതും റോഷൻ അവന്റെ കൈ വിട്ടു. "ഇനി ഇമ്മാതിരി പോകിർത്തരം കാണിക്കുന്നതിന് മുൻപ് തന്റേടം ഉള്ള ആണ്കുട്ടികളും ഉണ്ടെന്നു ഓർത്തോ....?അവന്റെ ഒരു സദാചാരം......" അത്രയും ശിബിന് നേരെ വാണിംഗ് രൂപത്തിൽ പറഞ്ഞു കൊണ്ട് റോഷൻ അവിടെ നിന്നും നടന്നു.ബഹളം കേട്ട് അവിടെയുള്ള 4 5 ആളുകൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു. "ഇവിടെ എന്താ വല്ല ബ്രെക്ക് ഡാൻസും നടക്കുന്നുണ്ടോ അങ്ങോട്ടേക്ക് നോക്കി നിൽക്കാൻ." പോകുന്നതിനിടയിൽ അവർക്ക് നേരെയും അവൻ ആക്രോശിച്ചു. ഷിബിന്റെ അവസ്ഥ കണ്ടപ്പോൾ അറിയാതെ മുഖത്തു ഒരു സഹതാപം തോന്നി.പക്ഷെ അവൻ എന്നോട് ചെയ്തത് ഒക്കെ ആലോചിച്ചാൽ.....?എന്തായാലും അവനു ഞാൻ കൊടുക്കാൻ കരുതിയത് തന്നെയാ...എനിക്കിട്ട് പണിയാൻ നോക്കിയത് അല്ലെ....?അത് ഓർത്തപ്പോൾ രന്റെ ചുണ്ടിൽ അറിയതെ ഒരു ചിരി വിടർന്നു.

അവനെ നോക്കി ഒരു ഇളി പാസ്സാക്കി ഞാൻ റോഷന്റെ ഒപ്പം നടന്നു. ഇടയിൽ തിരിഞ്ഞൊന്നു നോക്കിയപ്പോൾ ഷിബിന്റെ കണ്ണുകൾ ദേഷ്യം കൊണ്ടു നിറയുന്നുണ്ടായിരുന്നു.ഞാൻ അത് കാര്യമാക്കാൻ നിന്നില്ല.ചിലപ്പോൾ കൂടെ റോഷൻ ഉണ്ടെന്ന ധൈര്യമാകാം അത്. ****** അവന്റെ ഉണ്ണാക്കിലെ ഒരു ഫോട്ടോ എടുക്കൽ കുറെ അവന്മാർ ഉണ്ട് ഇങ്ങനെ ...കുറെ പകൽമാന്യന്മാർ... അവനോടുള്ള ദേഷ്യം മാറാത്തത് കൊണ്ടു തന്നെ ഞാൻ പുറുപുറുത്തു.... "അതേയ്...." വർഷ എന്നെ പതിയെ വിളിച്ചു .ഞാൻ അവളെ നോക്കിയപ്പോൾ അവൾ പറഞ്ഞു. "താൻ ആളൊരു ഹീറോ ആട്ടോ...look like ബാഹുബലി... മറ്റേ സ്ത്രീകൾക്ക് നേരെ കൈ വെക്കുന്നവന്റെ കൈ അല്ല തല വെട്ടണം ...." "പെണ്ണിന് നേരെ ആരു കൈ ഉയർത്തിയാലും ഞാൻ നോക്കി നിൽക്കില്ല.എന്റെ ജീവിതത്തിൽ നിന്നും പഠിച്ചത് ആണ്" എന്റെ വാക്കുകളിൽ അല്പം കനം നിറഞ്ഞിരുന്നു.അത് എന്റെ ജീവിതപാടം ഉരുതത്തിരിപ്പിച്ചത് ആണ് "അല്ല തനിക്ക് അവനെ മനസ്സിലായില്ലേ....?" എന്റെ ചിന്തകൾ കാട് കയറി പോകുന്നതിനു മുൻപ് അവൾ എന്നോട് വീണ്ടും ചോദിച്ചു. "ഇല്ല..." ഞാൻ അവനെ എവിടെയും കണ്ടത് ആയി ഓർക്കുന്നില്ല അതുകൊണ്ട് അവളോട്‌ അങ്ങനെ പറഞ്ഞു. "ചിലപ്പോ താൻ അന്ന് ശ്രദ്ധിച്ചു കാണില്ല.അന്ന് സ്റ്റേഷനിൽ നിന്നും എന്നെ ഇറക്കാൻ എന്റെ അങ്കിളിന്റെ കൂടെ ഇവനും ഉണ്ടായിരുന്നു ......" അല്പം നിർത്തിയ ശേഷം അവൾ വീണ്ടും തുടർന്നു. "ഇവനിൽ നിന്നുമാണ് ഞാൻ എനിക്ക് സംരക്ഷണം വേണം എന്ന് പറഞ്ഞത്"...തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story