സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 13

Street dancer

രചന: തൻസീഹ് വയനാട്

അതിനിടയിൽ ഏട്ടൻ റോഷനോട് ഒരു സോറി പറഞ്ഞു കൊണ്ട് കെട്ടിപ്പിടിച്ചു. അതു കണ്ടതും ബാക്കി 5 എണ്ണവും അവരുടെ അടുത്തേക്ക് പോയി കൂട്ടത്തോടെ കെട്ടിപ്പിടിച്ചു. തുടരുന്നു ___

____ അവരുടെ ആ സൗഹൃദം ഒരു പുഞ്ചിരിയോട് കൂടി ഞാൻ നോക്കി നിന്നു. ***** "വീട് കൊള്ളാല്ലേ ടാ..." വർഷ പറഞ്ഞ വീടിന്റെ മുമ്പിൽ നിന്നു കൊണ്ടു അജിത് ഞങ്ങളോട് പറഞ്ഞു. അതേ വളരെ മനോഹരമായ വീട്. ഓട് പതിപ്പിച്ച മേൽക്കൂര ഉയർന്നു നിൽക്കുന്നു. യെല്ലോയും വൈറ്റും കൂടി മിക്സ് ആക്കിയുള്ള പൈന്റിങ് വീടിനു ഒന്നു കൂടി ഭംഗിയാക്കുന്നു .വീടിന്റെ പുറകിലായി വിശാലമായ കായൽ... ഞങ്ങൾ വീടിന്റെ ഭംഗിയും ആസ്വദിച്ചു കൊണ്ടു ഗൈറ്റിന് മുന്നിൽ നിൽക്കുമ്പോൾ അവിടേക്ക് ഓട്ടോയിൽ വർഷ വന്നിറങ്ങി.ഞങ്ങൾക്ക് സ്ഥലം പറഞ്ഞു തന്നു വീടിന്റെ താക്കോൽ എടുക്കാൻ പോയത് ആയിരുന്നു അവൾ. ഓട്ടോകാരന് പൈസ കൊടുത്തതിനു ശേഷം ഞങ്ങളെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ടു അവൾ ചോദിച്ചു. "നിങ്ങൾ എത്തിയിട്ട് കുറെ നേരം ആയോ,ഞാൻ വൈകിയോ?" "ഏയ് വൈകിയൊന്നും ഇല്ല.ഞങ്ങൾ ഇപ്പൊ എത്തിയതെ ഉള്ളു" രാഹുലായിരുന്നു അവൾക്ക് മറുപടി നൽകിയത് .

അവൾ ഗൈറ്റ് തുറന്നു അകത്തേക്ക് കയറി കൂടെ ഞങ്ങളും. വീടിന്റെ മുറ്റത്തു മതിലിനരികിൽ വിവിധ നിറത്തിലുള്ള ചെറിയ പൂക്കൾ നട്ടു പിടിപ്പിച്ചിട്ടുണ്ടായിരുന്നു. മൊത്തത്തിൽ ഒരു മനോഹാരിത ആ വീടിനെയും പരിസരവും വലയം ചെയ്തിരുന്നു. അവരെല്ലാം വീടിനകത്തേക്ക് കയറിയപ്പോൾ ഞാൻ ആ ഭംഗിയും ആസ്വദിച്ചു കായലിലേക്ക് നോക്കി നിന്നു.ഒറ്റക്ക് നിൽക്കുമ്പോൾ പലപ്പോഴും പഴയ ഭംഗിയാർന്ന ഓർമ്മകൾ കണ്ണുകൾ നിറക്കുന്നത് സ്വാഭാവികമാണല്ലോ...? ഓർമ്മകളേ തേടി പോയപ്പോൾ ആയിരുന്നു എന്റെ പുറകിൽ ആരോ വന്ന് സ്പര്ശിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ വർഷ. എന്നെ നോക്കി മന്ദഹസിച്ചു കൊണ്ടവൾ ചോദിച്ചു. "എന്താ അകത്തേക്ക് കയറാതെ ഇവിടെ തന്നെ നിൽക്കുന്നത്?വീടൊന്നും കാണണ്ടേ...?" "പുറമെ കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ട്ടം ആയി..അകം കാണണം എന്നില്ല." "അകം കണ്ടു ഇഷ്ട്ടം ആവണം.പുറം പൊള്ളയാണെങ്കിലോ....?അത് വീടാണെങ്കിലും മനുഷ്യൻ ആണെങ്കിലും.അകത്തേക്ക് വ...." എന്നു പറഞ്ഞു അവൾ എന്നെ വിളിച്ചു അകത്തേക്ക് പോയി.

അവൾ പറഞ്ഞതിന്റെ പൊരുൾ സത്യം തന്നെയാണ്. ഒന്നു പുറം തിരിഞ്ഞു ചിന്തിച്ച ശേഷം ഞാൻ അവളോടൊപ്പം അകത്തേക്ക് നടന്നു. വീടിനകത്തേക്ക് കടക്കുമ്പോൾ ആദ്യം കാണുന്നത് വിശാലമായ ഹാൾ ആണ്. ഹാളിന്റെ സൈഡിൽ ആയി വിശാലമായ 3 മുറികളും ഒരു കുഞ്ഞു മുറിയും. ആ വീട്ടിലെ ഓരോ ജനാലകളിലും ഒരോ ആർട് ഉണ്ട്. ഹാളിന്റെ അറ്റത്തു ഒരു വാതിൽ കൂടിയുണ്ട് ആവാതിൽ തുറന്നാൽ മുമ്പിൽ കാണുന്നത് കായലിലേക്ക് ഇറങ്ങി കിടക്കുന്ന മരത്തിന്റെ ഒരു പാലം ആണ്. "ദേ ഈ ചെറിയ മുറി നമുക്ക് അടുക്കള ആക്കാം...പിന്നെ അപ്പാപ്പന്റെ സാധങ്ങൾ തലക്കത്തെ ആ മുറിയിൽ ആണ്. അത് സൂക്ഷിക്കണം.ഇല്ലെങ്കിൽ ചാച്ചൻ എന്നെ കൊല്ലും. 2 ബാത്രൂം ഉണ്ട്.പിന്നെ ഈ ഹാളിൽ നിങ്ങൾക്ക് പ്രാക്ടീസ് നടത്താം... മൊത്തത്തിൽ എല്ലാർക്കും ഇഷ്ട്ടം ആയില്ലേ....? വർഷ അവന്മാർക്ക് വീടിനെ പറ്റി എല്ലാം പറഞ്ഞു കൊടുക്കുകയുമാണ്.അവർക്ക് എല്ലാവർക്കും വീട് ഇഷ്ട്ടം ആയിട്ടുണ്ട്. ഹാളിലെ പുറകിലെ വാതിൽ തുറന്നു ഞാൻ പുറത്തേക്കിറങ്ങി പാലത്തിന്റെ അറ്റത്തു പോയി കാൽ കായലിലേക്ക് താഴ്ത്തി ഇരുന്നു. മനസ്സിനൊരു സുഖം തോന്നുന്നുണ്ട് ഇവിടെ ഇരിക്കുമ്പോൾ.

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അരികിലായി അവൾ വന്നിരുന്നു. "എന്താ മാഷേ വന്നപ്പോൾ തൊട്ട് എന്തോ ചിന്തയിൽ ആണോ? എങ്ങനെ ഉണ്ട് പ്ലേസ്?" "നിന്നെപ്പോലെ " "എന്നെപോലെയോ?മനസ്സിലായില്ല?" "അതേ നിന്നെപ്പോലെ അകവും പുറവും ഒരുപോലെ..ഒരുപാട് ഭംഗിയുണ്ട് .മറയില്ലാത്ത നിഷ്കളങ്കത..." ഞാൻ അത് അവളെ നോക്കി പറഞ്ഞപ്പോൾ തെല്ലദിശയത്തോടെ അവളെന്നെ നോക്കി ഒന്നു ചിരിച്ച ശേഷം പറഞ്ഞു. "ഞാൻ അത്ര നല്ലത് ഒന്നും അല്ലാട്ടോ മാഷേ...?എന്തായാലും പറഞ്ഞത് എനിക്ക് ഇഷ്ടമായി.കേൾക്കാൻ നല്ല രസോണ്ട്. എന്തായാലും ഇനിയും പൊക്കിക്കോളു നോ പ്രോബ്ലെം.." "പറഞ്ഞത് കാര്യത്തിലാ പെണ്ണേ...." "ആയിക്കോട്ടെ എന്ന...പിന്നെ ഇവിടെ ഇരുന്നാൽ പോര എല്ലാ സാധങ്ങളും സെറ്റ് ആക്കി വെക്കണം.വീട് നേരെ നോക്കണം ട്ടോ. പിന്നെ പ്രോഗ്രാoസ് ഒക്കെ നിങ്ങളെ തേടിയെത്തും." അവൾ അത് പറഞ്ഞു നിർത്തിയതും രാഹുൽ അവളെ വിളിച്ചു. "വർഷ......" "അയ്യോ ഇപ്പോഴാ ഓർത്തെ രാഹുലേട്ടനോട് ജോബിന്റെ കാര്യം പറയാന്നു പറഞ്ഞിരുന്നു.

ഞാൻ ഇപ്പൊ വരാട്ടോ,ഇവിടെ ഇരിക്കാൻ നല്ല രസാ....അല്ല തന്റെ ക്വാളിഫിക്കേഷൻ എന്തൊക്കെയാ...?" "താൻ എനിക്ക് വേണ്ടി ബുദ്ധിമുട്ടണ്ട. അവരെ കാര്യം ശരിയാക്കിയാൽ മാത്രം മതി...." ഞാൻ അവളോട്‌ ഒരു പുഞ്ചിരിയോടെ പറഞ്ഞു. "ഇതൊന്നും എനിക്ക് ഒരു ബുദ്ധിമുട്ട് അല്ല റോഷാ.. " "നീ ഇപ്പൊ അവരുടെ കാര്യം ശരിയാക്ക് ..എന്റെ കാര്യം പിന്നെ നോക്കാം..." അവൾ തലയാട്ടി കൊണ്ടു ഒന്നു മൂളിയ ശേഷം രാഹുലിന്റെ അടുക്കലേക്ക് പോയി.അവൾ അവിടെ നിന്നും എഴുന്നേറ്റു പോയപ്പോൾ എന്തോ ഒരു ശൂന്യത എന്നിൽ കെട്ടി നിന്നെപ്പോലെ. ഉള്ളിൽ ഒരു ഭാരം കുടുങ്ങിയ പോലെ....അവളിൽ നിന്നും വികര്ഷിക്കാൻ കഴിയാതെ എന്നെ ആകർഷിക്കുന്ന പോലെ... ****** "ഞാനും അമലിനെ പോലെ MBAതന്നെയാ പഠിച്ചത്. പക്ഷെ പറഞ്ഞിട്ട് എന്താ കാര്യം.. " രാഹുലേട്ടൻ എന്നോട് പറഞ്ഞു. "കാര്യമുണ്ട് രാഹുലേട്ട....ആശ ഗ്രൂപ്പ് ഓഫ് കമ്പനീസിലേക്ക് നാളെ നിങ്ങൾ 6 പേരും വരുക.ബാക്കി ഞാൻ ഏറ്റു."

എന്റെ മുൻപിൽ ഇരിക്കുന്ന 6 പേരോടും ഞാൻ അത് പറഞ്ഞപ്പോൾ ഇര്ഫാൻ എതിർത്തു പറഞ്ഞു . "ഞാൻ ഒന്നും വരില്ല ജോലി ഈ 5 പേർക്കും കൊടുത്താൽ മതി" "അത് എന്താണാവോ അനിയാ അങ്ങനെ...?" "ഞാൻ ആകെ പ്ലസ് ടു വരെയേ പടിച്ചിട്ടുള്ളൂ ഇവന്മാരെ പോലെ mba യോ m.com ഒന്നും അല്ല.നമുക്ക്ഈ ഡാൻസ് തന്നെ മതിയെ...നമ്മൾ റോഷന്റെ വാല് ആയി തന്നെ നടന്നോളം..." "ആ വാല് ഞാൻ റോഷനോട് പറഞ്ഞു മുറിപ്പിക്കും.plus two വിനു എന്താ കുറവ് .ഞാനും plus two വരെയേ പടിച്ചിട്ടുള്ളൂ." ഞാൻ പറഞ്ഞു. "അതിനു നീ ഇപ്പൊ പ്ലസ് ടു കഴിഞ്ഞിട്ടല്ലേയുള്ളൂ..." "കഴിഞ്ഞിട്ടേ ഉള്ളു പക്ഷെ ഇതോടു കൂടി പഠിപ്പ് നിൽക്കും. പ്ലസ് ടു ഞാൻ തോക്കും ഉറപ്പല്ലേ.... പിന്നെ ബിസിനസ്സ് ആണ് ലക്ഷ്യം." "എന്നാൽ തോറ്റു വരുന്ന കുട്ടിയുടെ ബസിനെസ്സിൽ ഞാനും പങ്കാളി ആയിക്കോളാം" ഇർഫാൻ അത്രയും പറഞ്ഞു ഇളിച്ചിരുന്നപ്പോൾ ഞാൻ അവനു നേരെ തിരിച്ചു ഇളിച്ചു കാണിച്ചു.

അവരോടു എല്ലാവരോടും കാര്യങ്ങൾ ഒക്കെ പറഞ്ഞു സെറ്റ് ആക്കി ഞാൻ അപ്പോൾ തന്നെ വീട്ടിലേക്ക് പോകാൻ നിന്നു.ഇപ്പോൾ തന്നെ നേരം ഒരുപാട് വൈകിയിട്ടുണ്ട്. ഒറ്റക്ക് പോകാൻ നിന്ന എന്റെ അരികിലേക്ക് റോഷന് വന്നു. "താൻ പോകുവാണോ....?" "പിന്നെ പോകാതെ....നേരം ഒരുപാട് വൈകിയിട്ടുണ്ട്..." "പോണ്ട എന്നു ഞാൻ പറഞ്ഞാൽ?" കള്ളച്ചിരിയോടെ അവൻ അതെന്നോട് ചോദിച്ചപ്പോൾ ഞാൻ അവനെ ഒന്നു നോക്കി. "പോകും ഉറപ്പായും പോകും." "അത്രയേ ഉള്ളു അപ്പോ?" മുഖത്ത് നിരാശ വരുത്തിഅവൻ അതു ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു. "എത്രയെ ഉള്ളു?" ചോദ്യ ഭാവത്തിൽ ഞാൻ അവനോടു ചോദിച്ചപ്പോൾ ഏയ് ഒന്നുല്ലടി എന്നു പറഞ്ഞവൻ ഒഴിഞ്ഞു മാറി അവൻ ഇരുട്ടു മൂടാൻ കാത്തിരിക്കുന്ന ആകാശത്തെ നോക്കി. "നല്ല ഭംഗിയുണ്ടല്ലേ ആകാശം കാണാൻ.?" "താൻ പ്രകൃതി സ്നേഹിയാണോ....?ഇവിടെ വന്നപ്പോൾ തൊട്ടു തോന്നിതുടങ്ങിയത് ആണ്." "ആണല്ലോ പ്രകൃതി സ്നേഹി തന്നെയാ.മഴയെയും പുഴയെയും കാറ്റിനെയും കടലിനെയും കാടിനെയും സ്നേഹിക്കുന്നവൻ..."

ഒന്നു നിർത്തിയ ശേഷം അവൻ എന്നെ നോക്കി കൊണ്ടു പറഞ്ഞു . "എനിക്ക് എന്തോ തന്നെ പെരുത്തു ഇഷ്ട്ടം ആയി.ഇഷ്ട്ടം എന്ന് പറയുമ്പോൾ പ്രണയം ഒന്നും അല്ല ഒരു പ്രത്യേക തരം ഇഷ്ട്ടം. ഒരുപാട് സംസാരിക്കാൻ തോന്നുന്നു തന്നോട്.." "എന്ന എന്റെ കൂടെ പോര് നമുക്ക് സംസാരിച്ചു കൊണ്ട് നടന്നു പോകാം.ഞാൻ കുറെ ആയി ഈയൊരു നേരത്തു നടന്നു പോകാൻ ആഗ്രഹിക്കുന്നു... " "നിന്റെ വീട് വരെ നടക്കാനോ?" അവൻ അതിശയത്തോടെ എന്നോട് ചോദിച്ചു. "അതേ...ഇവിടുന്നു അത്ര ദൂരം ഒന്നും ഇല്ല എന്നെ...? പിന്നെ ഒരാളോട് സംസാരിച്ചു നടക്കുമ്പോൾ ദൂരം ഒന്നും അറിയില്ല...." ഞാൻ പറഞ്ഞത് കേട്ട് അവൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി എന്റെ കൂടെ നടന്നു. ***** നേരം പൂർണമായും ഇരുട്ട് ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു.വഴിയോര വിളിക്കുകൾ തെളിഞ്ഞു കൊണ്ടിരുന്നു. മരങ്ങളുടെ തണലിൽ റോഡ് സൈഡിലൂടെ ഞങ്ങൾ നടന്നു.അവളാണെങ്കിൽ നിർത്താതെ എന്നോട്‌ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ ഒന്നും മിണ്ടാൻ അനുവദിക്കുന്നില്ല.

"വർഷ.... തനിക്ക് സംസാരിച്ചു വല്ല കടം തീർക്കാനും ഉണ്ടോ...?" എന്റെ ചോദ്യം കേട്ട് ഇളിച്ചു കൊണ്ടവൾ മറുപടി പറഞ്ഞു. "ഉണ്ടോ എന്നോ ....?എത്ര ദിവസം ആയി ഒരാളോട് മനസ്സ് തുറന്നു ഒന്നു സംസാരിചിട്ട് എന്നറിയോ....?ഇനി ഇപ്പൊ എനിക്ക് കൂട്ടുകൂടാനും സംസാരിക്കാനും നിങ്ങളൊക്കെ ഇല്ലേ....? "സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും ല്ലേ നീ...അതുകൊണ്ടായിരിക്കും കൂട്ടുകാരിൽ നിന്നും ഇത്ര വേദന സഹിക്കേണ്ടി വന്നത് അല്ലെ...? ഞാൻ അത് പറഞ്ഞതും അതുവരെ പ്രക്ഷിച്ചിരുന്നു അവളുടെ മുഖമൊന്നു വാടി. "ആയിരിക്കാം അതുകൊണ്ടായിരിക്കാം ... ...എന്നാലും അവരോടു ദേഷ്യം ഒന്നുല്ലാട്ടോ?ഉള്ളിന്റെ ഉള്ളിൽ ഒരു വേദനയുണ്ട്.അവർ ആരും എന്നെ മനസ്സിലാക്കിയില്ലല്ലോ....?" അവളുടെ മിഴികൾ നിറഞ്ഞിട്ടുണ്ടായിരുന്നു അവ പറയുമ്പോൾ.നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു ഒരു ദീർഘനിശ്വാസം വിട്ട് എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു .

"അതൊക്കെ വിട്...അതൊക്കെ ചിന്തിച്ചു മടുത്തിരിക്ക ഞാൻ..ഇനി ചിന്തിക്കില്ല ....." അങ്ങനെ എനിക്ക് മുൻപിൽ പറഞ്ഞെങ്കിലും അവളുടെ ഉള്ളു കരയുന്നത് ആ മുഖം കണ്ടാൽ മനസ്സിലാകാവുന്നതാണ്. "ഞാൻ ചോദിക്കണം എന്നു കുറെ ആയി ചിന്തിക്കുന്നു .തന്റെ ഉള്ളിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഇല്ലേ ...?ബുദ്ധിമുട്ടാവില്ലേൽ താൻ പറഞ്ഞോ ?എനിക്ക് പ്രശ്നം ഒന്നുല്ല കേൾക്കുന്നതിൽ." "പ്രശ്നങ്ങൾ ഇല്ല എന്നു പറയുന്നില്ല ഉണ്ട്...പറയാം ഞാൻ എല്ലാം." "OK തനിക്ക് എപ്പോ തോന്നുന്നുവോ അപ്പോൾ താൻ പറയ് ട്ടോ.... തന്റെ പരന്റ്‌സ് ഫാമിലി ഒക്കെ എവിടെ?അവരെ പറ്റി ഒന്നും ചോദിച്ചില്ല..." "അവരെ പറ്റി ചോദിക്കാൻ ഒന്നുല്ല. i am an orphan" അവനിൽ നിന്ന് ആ വാക്ക് കേട്ടതും ഞാൻ ഞെട്ടി തരിച്ചു നിന്നു.അവൻ ഒരു അനാഥൻ ആണെന്നോ ?എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. "Are you serious?" ഞാൻ അവനോടു ചോദിച്ചു. "പിന്നെ തമാശക്ക് ആരെങ്കിലും ഞാൻ അനാഥനാണെന്നു പറയുമോ.?കാര്യത്തിൽ തന്നെയാ പറഞ്ഞേ .എനിക്ക് അറിയില്ല എന്റെ അച്ഛനും അമ്മയും ആരാ എന്ന്. വളര്ന്നത് സെൻതോമസ് ഓഫനേജിൽ.

ഒരു കമ്പനി ഞങ്ങൾ കുറച്ചു കുട്ടികളെ സ്പോണ്സർ ചെയ്തത് കൊണ്ടു പഠിച്ചു.പഠിച്ചിട്ടും ഉപകാരം ഒന്നും കിട്ടിയില്ല.ഡാൻസ് ഒരുപാട് ഇഷ്ട്ടം ആയിരുന്നു ചെറുപ്പം തൊട്ടേ.അതിന്റെ പുറകെ കൂടി." "എന്നിട്ടെന്താ ജോബ് നോക്കായിരുന്നെ. നല്ല ഓപ്പർചിനിറ്റി ഉള്ള കോഴ്‌സ് അല്ലായിരുന്നോ?" "ജോബ് ഉണ്ടായിരുന്നു.ജോബ് ഉണ്ടായ സമയത്തു തന്നെ ആയിരുന്നു ഞങ്ങൾ ഈ ഗ്യാങ് ഉണ്ടാക്കിയതും. പക്ഷെ മൂന്നുമാസമേ ജോലിക്ക് ആയുസ് ഉണ്ടായാള്ളു...ഏതോ പ്രോജെക്റ്റിൽ വന്ന മിസ്റ്റെക്ക് കാരണം എന്നെ പിരിച്ചു വിട്ടു." "പിന്നെ എവിടെയും നോക്കിയില്ലേ ജോബ്.?" "നോക്കി ...പിന്നെ ഡാൻസ് മാത്രം മതിയെന്നു കരുതി..." അവൻ പറഞ്ഞതിന്റെ എല്ലാം ഞെട്ടൽ എന്നെ വിട്ടു പോകുന്നുണ്ടായിരുന്നില്ല അവ എന്നെ അലട്ടിയത് കൊണ്ടാവാം പിന്നീട് ഒന്നും മിണ്ടാതിരുന്നത്. എന്റെ മൗനം കണ്ടവൻ ചോദിച്ചു. "എന്താടോ സഹതാപം തോന്നുന്നുണ്ടോ ? ഉണ്ടാവും അറിയാം.ഒരു ഓഫൻ ആയതിൽ എനിക്ക് വിഷമം ഒന്നുല്ല.എന്നും ഒറ്റക്ക് ആയിരുന്നു .ആ ഒറ്റപ്പെടൽ എനിക്ക് ശീലമായി." അവന്റെ മുഖത്തു അത് പറയുമ്പോൾ പുഞ്ചിരിയുണ്ടെങ്കിലും അവ കേട്ടപ്പോൾ എനിക്ക് എന്തോ ഹൃദയത്തിൽ കുത്തുന്ന പോലെ തോന്നി.

"എന്തിനാ റോഷ ഉള്ളിലെ സങ്കടം അടക്കിപ്പിടിക്കുന്നെ...?ആരോടെങ്കിലും മനസ്സു തുറന്നാൽ അത്രയും ആശ്വാസമായിരിക്കും.... ? "ആരോട് മനസ്സു തുറക്കാൻ .ഒരാളോട് മനസ്സു മൊത്തം തുറന്നത് ആയിരുന്നു.അവളെ ചങ്ക് പറിച്ചു സ്നേഹിച്ചിരുന്നു ....അവസാനം എല്ലാം എല്ലാം എന്നെ വിട്ടു പോയി...." അവന്റെ ആ വാക്കുകൾക്ക് അവസാനം ഒരു പൊട്ടിക്കരച്ചിലായിരുന്നു. അവൻ റോഡ് സൈഡിലെ പടിക്കെട്ടിൽ ഇരുന്നു മുഖം പൊത്തി കരഞ്ഞു. അത് കണ്ടു എന്റെ ഉള്ളിലെ സങ്കടം അലയടിക്കുന്നുണ്ടായിരുന്നു. എന്താ ഞാൻ അവനോടു പറയുക ...?അവന്റെ കാര്യങ്ങൾ വെച്ചു നോക്കുമ്പോൾ ഞാൻ സ്വർഗത്തിൽ ആണ്.എനിക്ക് എല്ലാമുണ്ട് എന്തിനാണ് ഒരു കുറവ്...?

അവന്റെ കണ്ണുനീർ തീരുന്നുണ്ടായിരുന്നില്ല.അത്രക്ക് ഉണ്ടാവും അവനിൽ ഒറ്റപ്പെടലിന്റെ വേദന. അവന്റെ അരികിലേക്ക് ഞാൻ ചെന്നു അവന്റെ അടുത്തിരുന്നു പതിയെ അവന്റെ ചുമലിൽ കൈ വെച്ചു അവനെ വിളിച്ചു. "റോഷാ..." അവൻ മുഖമുയർത്തി എന്നെ നോക്കി. "അടക്കിപ്പിടിക്കണ്ട എല്ലാം കരഞ്ഞു തീർത്തേക്ക്..സമാധാനിപ്പിക്കാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ല...കരഞ്ഞു തീർത്തേക്ക് എല്ലാം.പിന്നെ ഒരിക്കലും കരയരുത്...." അവനോടു ഞാൻ അത് പറഞ്ഞതും അവൻ കണ്ണുനീർ തുടച്ചു കൊണ്ടു എന്റെ ചുമലിൽ തല ചാഴ്ച്ചു കിടന്നു.ഞാൻ പതിയെ അവന്റെ മുടി ഇഴകളിൽ തലോടി... "റോഷ... ഞാൻ തനിക്ക് എന്നും ഒരു നല്ല കൂട്ടുകാരി ആയിരിക്കും.ഒരിക്കലും ഇനി ആരുമില്ല തനിക്ക് എന്നു ചിന്തിക്കരുത്.ഞാൻ കൂടെ ഉണ്ടാവും..." " ഒറ്റപ്പെടലിനെക്കാൾ എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നത് ആത്മാർത്ഥമായി വിശ്വസിച്ച ഒരാളുടെ ചതിയാണ്.." എന്റെ ചുമലിൽ നിന്നും തല ഉയർത്തി അവൻ പറഞ്ഞു തുടങ്ങി.......തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story