സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 15

Street dancer

രചന: തൻസീഹ് വയനാട്

എല്ലാ കാര്യങ്ങളും ചാച്ചനോട് പറഞ്ഞത് കൊണ്ടു തന്നെ അവർ 5 പേരുടെയും ജോലിയുടെ കാര്യം ചാച്ചൻ ശരിയാക്കിക്കോളാം എന്നു പറഞ്ഞു. ജോലി സെറ്റ് ആയ കാര്യം അപ്പോൾ തന്നെ അവരെ വിളിച്ചു പറഞ്ഞു ഫോൺ വെച്ചതും റോഷന്റെ കോൾ എന്നെ തേടിയെത്തി. തുടരുന്നു ___---------------___ അവന്റെ നമ്പർ കണ്ടപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു. കോൾ അറ്റൻഡ് ചെയ്തു ഞാൻ ടെറസിൽ മുകളിലേക്ക് പോയി... "ഹലോ റോഷാ....എന്താ വിളിച്ചത്?" "ഏയ് ഒന്നുല്ലടി ...ചുമ്മാ...." "ഇപ്പൊ ഞാൻ രാഹുലേട്ടനെ ഫോൺ വിളിച്ചതെ ഉള്ളു... അവരുടെ ജോലിയുടെ കാര്യം ഒക്കെ സെറ്റ് ആക്കി.... തനിക്കും വേണ്ടെടോ ഒരു ജോലി...." "വേണ്ടടി എനിക്ക് ഈ ഡാൻസ് ഒക്കെ മതി..." "എന്നാലും....?" "നീ ബുദ്ധിമുട്ടണ്ട പെണ്ണേ.... " "എനിക്ക് അതിനു എന്തു ബുദ്ധിമുട്ടാ ചെക്കാ.....അല്ല എന്താപ്പോ വിളിച്ചതിന്റെ ഉദ്ദേശം....?" "ഒന്നുല്ലടി ....നിന്റെ ചാച്ചൻ എന്തു പറഞ്ഞു എന്റെ കൂടെ കണ്ടതിൽ....?"

"എന്തു പറയാൻ ...നമ്മൾ തമ്മിൽ പ്രണയം ആണോ എന്ന് ചോദിച്ചു.ആ പിന്നെ ചാച്ചൻ കരുതിയിരുന്നത് ഷിബിനും ഞാനും ഇഷ്ടത്തിൽ ആണെന്ന് ആണ്....നല്ല കാര്യം ആയി.ആ ചോദ്യത്തിന് മറുപടിയായി ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞു." "എല്ലാം പറഞ്ഞോ....?അതെന്തായാലും നന്നായി.ഇനി ഇപ്പൊ എന്തായാലും അവന് നിന്നെ തൊടാൻ പറ്റില്ല.അതങ്ങു നേരത്തെ ചെയ്തൂടായിരുന്നോ നിനക്ക്...?" "അതിന് ഒരു ധൈര്യം ഉണ്ടായിരുന്നില്ല.ഞാൻ പറഞ്ഞാൽ എല്ലാവരും വിശ്വസിക്കുമോ എന്ന പേടിയായയിരുന്നു.ഇപ്പൊ എനിക്ക് ഒരു പേടിയുമില്ല...." "അതെന്താ ഇപ്പൊ പേടിയില്ലാത്തെ....?" "കൂടെ നിങ്ങളൊക്കെ ഉണ്ടല്ലോ എന്ന ഒരു ധൈര്യം....." "എന്തോ എങ്ങനെ....?എടി പെണ്ണേ നമുക്ക് നമ്മളെ ഉള്ളു എന്ന കാര്യം എപ്പോഴും ഓർക്കണം... " "അപ്പൊ നിങ്ങൾ ഒക്കെ എന്നെ വിട്ടേച്ചു പോകുവോ...?" ഞാൻ അല്പം നിരാശ കലർത്തി അവനോടു ചോദിച്ചു. "അങ്ങനെ അല്ല പെണ്ണേ പറഞ്ഞേ... ഞാൻ പറഞ്ഞത് എന്താ നീ കേൾക്കുന്നത് എന്താ...."

എന്നവൻ പറഞ്ഞു നിർത്തി അവനു ഞാൻ മറുപടി കൊടുക്കാൻ നേരം എന്റെ പുറകിൽ നിന്നും എന്തോ തട്ടി തടഞ്ഞു വീണ ശബ്ദം കേട്ടു. "റോഷാ ഒരു മിനിറ്റ്" എന്നും പറഞ്ഞു ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു. മുമ്പോട്ട് ചെല്ലും തോറും ഒരു നിഴൽ പുറകോട്ടേക്ക് പോകുന്നത് ആണ് കണ്ടത്. "റോഷാ....ഇവിടെ ഒരു നിഴൽ....?" ഞാൻ റോഷനോട് ഫോണിലൂടെ പറഞ്ഞു. "നിഴലോ....?" അവൻ അതിശയത്തോടെ ചോദിച്ചു. "അതേ...." "എടി നീ അങ്ങോട്ടേക്ക് പോകണ്ട വല്ല കള്ളന്മാരും ആകും...ചാച്ചനെ വിളിക്ക് വേഗം..." "റോഷ പേടിയാകുന്നു .." എന്റെ ഉള്ളിൽ ശരിക്കും ഭയം നുരന്തു പൊങ്ങാൻ തുടങ്ങിയിരുന്നു.അതുകൊണ്ടു തന്നെ എന്റെ ശബ്ദത്തിലും ആ വിറയൽ ഉണ്ടായിരുന്നു. "എടി പേടിക്കല്ലേ വേഗം ചാച്ചനെ വിളിക്ക്....?" എന്നവൻ പറഞ്ഞതും ഞാൻ അപ്പൊ തന്നെ അവന്റെ ഫോൺ കട്ട് ചെയ്ത് കൊണ്ട് ചാചന്റെ നമ്പറിലേക്ക് വിളിച്ചു .അലറി വിളിക്കാൻ നിന്നാൽ ഇവിടെ നിന്നും അകത്തേക്ക് കേൾക്കില്ല എന്നു ഉറപ്പായിരുന്നു.

ചാച്ചനെ വിളിച്ചതും നിഴൽ നിന്ന ഭാഗത്തു നിന്നും ചാച്ചന്റെ റിങ് ട്യൂണ് കേട്ടു. അപ്പൊ നിഴലിന്റെ ഉടമസ്ഥൻ ചാച്ചൻ ആണല്ലേ....? ഞാൻ ആർക്കാ ഫോൺ ചെയ്യുന്നത് എന്നതറിയാൻ പമ്മി പമ്മി വന്നതാവും... മനുഷ്യനെ പേടിപ്പിക്കാൻ ... അതേ സമയം തന്നെ റോഷൻ എന്നെ തിരിച്ചു വിളിച്ചു. ഞാൻ അവന്റെ ഫോൺ അറ്റൻഡ് ചെയ്തു വെച്ചു.നമ്മുടെ അമ്മാവന്റെ സംശയം അവൻ കൂടി അറിയട്ടെ.. "ചാച്ചാ മനസ്സിലായി ഇങ്ങു പോര് മനസ്സിലായി...." ഞാൻ അത് പറഞ്ഞതും ചാച്ചൻ ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ടു മറവിൽ നിന്നും വെളിച്ചത്തേക്ക് ഇറങ്ങി വന്നു... ചാച്ചൻ എന്നെ നോക്കി ഒന്നു ഇളിച്ചു കാണിച്ചപ്പോ ഞാൻ രണ്ടു കയ്യും കെട്ടി ചാച്ചനെ കലിപ്പിൽ നോക്കി കൊണ്ടു ചോദിച്ചു . "അല്ല എന്താ നിങ്ങള് ഇവിടെ....?" "ഞാൻ....അത്...പിന്നെ.....അത് അവിടെ നിക്കട്ടെ. ആരാ ഫോണിൽ....?" "ഓഹ് അപ്പൊ ആരാ ഫോണിൽ എന്നറിയാൻ വേണ്ടി കയറി വന്നത് ആണല്ലേ....?" "ആണല്ലോ ഞാൻ നിന്റെ അമ്മാവൻ ആയി പോയില്ലേ...?നിന്റെ പോക്ക് എങ്ങോട്ടേക്ക് ആണെന്ന് എനിക്ക് നോക്കണ്ടെ....?ഫോണിൽ ആ റോഷൻ അല്ലെ...?സത്യം പറയടി നിങ്ങൾ തമ്മിൽ ലൗ അല്ലെ...?" "അയ്യേ എന്തിന്നാണ് ചാച്ചാ.... കഷ്ടം....

എന്റെ പ്രണയബന്ധം കണ്ടെത്താൻ വന്നതാ...എന്റെ ചാച്ചാ റോഷൻ എന്റെ നല്ലൊരു ഫ്രൻഡ്‌ ആണ് അല്ലാതെ കാമുകൻ ഒന്നും അല്ല...." "ചുമ്മാ നില്ല് മോളെ ആക്ച്വലി നിനക്ക് അവനോടു പ്രണയം അല്ലേ.....?" "പ്രണയമോ..? എനിക്കോ....? " "അതേ നിനക്ക് തന്നെ....?" "ഞാൻ എന്റെ ഈ ജന്മത്തിൽ പ്രണയിക്കില്ല.വെറുപ്പാണ് അതിനോട്..." ഞാൻ പുച്ഛം കലർത്തി ചാച്ചനോട് പറഞ്ഞപ്പോൾ ചാച്ചൻ എന്നോട് വാദിച്ചു. " നീ പ്രണയിക്കുക തന്നെ ചെയ്യും മോളെ.... അതും ഇവനെ തന്നെ....നോക്കിക്കോ നാളെ നീ എന്നോട് വന്നു പറയും ചാച്ചാ എനിക്ക് റോഷനെ ഇഷ്ട്ടം ആണ് മമ്മയോട് പറഞ്ഞു ഞങ്ങളെ ബന്ധം നടത്തിക്കണം എന്ന്." "നോക്കാം ചാച്ചാ .....വേണേൽ ബെറ്റ് വെക്കാം ...ഞാൻ അവനെ പ്രണയിക്കില്ല ....ഇനി ചാച്ചൻ പറഞ്ഞപോലെ ആയാൽ ഞാൻ എന്റെ മുടി വെട്ടും..." " അതിനു ആ പൂച്ചവാല് എന്താ മുറിക്കാൻ ഉള്ളത്.... " ചാച്ചൻ എന്റെ മുടിയെ പരിഹസിച്ചു കൊണ്ടു പറഞ്ഞപ്പോൾ എനിക്കും ശുണ്ഠി കയറി.ഒരു ആവേശത്തിനു എടുത്തു പറഞ്ഞു. "എന്ന ശരി ഞാൻ എന്റെ മുടി മൊട്ടയടിക്കും..." "അത്രക്ക് വേണോ മോളെ....?" "വേണം.... " "എന്നാൽ നിന്റെ മുടിയുടെ കാര്യം ഗോവിന്ദ....

നീ അവനെ പ്രണയിക്കും ഇനി പ്രണയിച്ചില്ലേൽ ഞാൻ എന്റെ മീശ പകുതി വടിക്കും." "അപ്പൊ...നിങ്ങടെ മീശ പകുതി പോയി.ഞാൻ അവനെ പ്രണയിക്കില്ല....." "നോക്കാം നമുക്ക്" "ആഹ് നോക്കാം..." ചാച്ചനും ഞാനും തമ്മിലുള്ള വാദം അങ്ങനെ വലിയൊരു ബെറ്റിലേക്ക് എത്തിച്ചേർന്നു.കൈ കൊടുത്തു കരാർ ഉണ്ടാക്കി എന്നെ നോക്കി ഒന്ന് പുച്ഛിച്ച ചിരിച്ച ശേഷം ചാച്ചൻ താഴേക്ക് പോയി.ചാച്ചൻ എനിക്ക് തന്ന ചിരി ഞാൻ തിരിചും നൽകി. നോക്കാം ആരാ ജയിക്കുന്നെ .ഞാൻ തന്നെയ ജയിക്കുക ... ചാച്ചൻ താഴേക്കു പോയതിനു ശേഷമാണ് റോഷന്റെ കാൾ. അറ്റൻഡ് ചെയ്തു വെച്ചിരിക്കുവാ എന്ന ഓർമ്മ എനിക്ക് വന്നത്. അയ്യോ...അപ്പൊ ഞാൻ പറഞ്ഞത് മൊത്തം അവൻ കേട്ട് കാണുമല്ലോ.ശേ ആകെ നാണക്കേട് ആയി. ഇനി ഇപ്പൊ അവനോടു എന്താ പറയ എന്ന് ആലോചിച്ചു കൊണ്ടു ഞാൻ ഫോണെടുത്തു ചെവിയിൽ വെച്ചു ഹലോ എന്നു പറഞ്ഞതും മറുവശത്തു ഒരു പൊട്ടിച്ചിരി ഉയരുകയായിരുന്നു.ആ ചിരിയിൽ നിന്നു തന്നെ മനസ്സിലാക്കാം അവൻ എല്ലാം കേട്ടു എന്ന്. ******* വർഷയുടെയും അവളുടെ ചാച്ചന്റെയും വാക്ക് തർക്കം വ്യക്തമായി തത്സമയം തന്നെ ഞാൻ കേട്ടു.രണ്ടുപേരും അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും വിട്ടുകൊടുക്കുന്നില്ല.

സത്യത്തിൽ എല്ലാം കേട്ടപ്പോൾ ചിരിയാണ് വന്നത്.അവൾ ഫോൺ എടുത്തു ഹലോ പറഞ്ഞതും അത് പൊട്ടിച്ചിരിയായി പുറത്തു വന്നു.കുറെ ദിവസത്തിന് ശേഷം മനസ്സറിഞ്ഞൊന്നു ചിരിക്കുകയായിരുന്നു ഞാൻ. "ഹലോ റോഷ......ഹലോ എന്തിനാട കൊരങ്ങാ ചിരിക്കുന്നെ.... ദേ പട്ടി വെറുതെ കിണിക്കാൻ നിൽക്കേണ്ട...." അവളുടെ ശബ്ദം ഫോണിൽ നിന്നും കേട്ടു കൊണ്ടിരിക്കുന്നുണ്ട്. ചിരി അടക്കിപ്പിടിച്ചു ഞാൻ ഫോൺ എടുത്തു. "ഡീ പോത്തെ...." "എന്താടാ...." അപ്പുറത്ത് ആൾ കട്ട കലിപ്പിലാണ്. "ശെരിക്കും നിനക്കും നിന്റെ ചാച്ചനും വട്ടുണ്ടോ...ഇജ്ജാതി ബെറ്റ്....എനിക്ക് ചിരി സഹിക്കാൻ പറ്റണില്ല." "നീ അവിടെ ചിരിച്ചു ഇരുന്നോ.... ഹും..ഞാൻ ഫോൺ വെക്ക..." കലിപ്പിൽ അവൾ അത്രയും പറഞ്ഞു ഫോൺ വെക്കാൻ നേരം ഞാൻ അവളെ തടഞ്ഞു . "ഫോൺ വെക്കല്ലേടി പെണ്ണേ ...നമുക്ക് നിന്റെ മുടിയങ്ങു മൊട്ടയടിച്ചു കളഞ്ഞാലോ ...?" ഞാൻ അവളോട്‌ ചുമ്മാ അതങ്ങു ചോദിച്ചപ്പോൾ അവൾ മനസ്സിലാകാത്ത പോലെ എന്ത് എന്നു ചോദിച്ചു.

"അല്ല നമുക്ക് അങ്ങു പ്രണയിച്ചാലോ എന്ന് .." അതിന്റെ മറുപടിയായി ദേഷ്യത്തോടെ നാലു തെറിയും വിളിച്ചു അവൾ ഫോൺ കട്ടാക്കി. അവൾ പറഞ്ഞ തെറിയും കേട്ട് സംതൃപ്തിയണഞ്ഞു ഞാൻ അവന്മാരുടെ അടുക്കലേക്ക് പോയി.... ****** ഒരുമാസം കഴിഞ്ഞു വർഷ ഞങ്ങളുടെ കൂട്ടത്തിൽ കൂട്ടിയിട്ട്.കളിയും ചിരിയും വഴക്കും ഇണക്കവും ആയി ഞങ്ങൾ 8 പേരും ഈ സൗഹൃദം ആസ്വദിക്കുകയാണ്.... ഇടക്ക് വന്നെത്തിച്ചേരുന്ന ഡാൻസ് പ്രോഗ്രാംസിന്, ജോലി തിരക്കിനിടയിലും നമ്മുടെ 5 ഫ്രണ്ട്സും സമയം കണ്ടെത്തുമായിരുന്നു. ഞാനും വർഷയും ഇർഫാനും കൂടി ഇടക്ക് നാടു കറങ്ങാൻ ഇറങ്ങും....മിക്കവാറും ബീച്ചിലേക്കോ മാളിലേക്കോ ആവും.ഒരു സിനിമയും കണ്ടു അന്നത്തെ ദിവസം അടിച്ചു പൊളിയാക്കും.... ഇടക്ക് വർഷ അവളുടെ പഴയ ചിലങ്ക എടുത്തണിയും അതും എന്റെ മുമ്പിൽ മാത്രം.അവൾ ഒരു ക്ലാസ്സിക്കൽ ഡാൻസർ ആണെന്ന് എനിക്ക് മാത്രമേ അറിയൂ..... ഒരുമാസങ്ങൾക്കിപുറം ഒരു ദിവസം വർഷ എന്നോട് നിഷയെ കാണാൻ പോകണം എന്നാവശ്യപ്പെട്ടു

അവൾ ഒന്നു കൊണ്ടു പോകാമോ നിഷയുടെ അടുത്തേക്ക് എന്ന്. ഞാൻ സമ്മതം അറിയിച്ചെങ്കിലും അന്ന് രാത്രി അവൾ ചാച്ചനോട് പോകുന്ന കാര്യം പറഞ്ഞത് കൊണ്ട് അവളുടെ ചാച്ചൻ എന്നെ വിളിച്ചു പോകേണ്ട എന്നു പറഞ്ഞു. അത് അവളുടെ ചാച്ചൻ പറയാനും കാരണമുണ്ട്.നിഷയുടെ വീട്ടുകാർക്ക് വർഷയോടുള്ള ദേഷ്യം തന്നെ.അവൾ ഇപ്പോഴും ഹോസ്പിറ്റലിൽ ആണ് ഡിസ്ചാർജ് ആയിട്ടില്ല.അവളെ കാണാൻ വർഷ അവിടേക്ക് ചെന്നാലുള്ള അവസ്ഥ .അവരുടെ വാക്കുകൾ കൊണ്ട് വീണ്ടും വർഷ വേദനിക്കും. ചാച്ചൻ പറഞ്ഞിട്ട് വർഷ കേൾക്കുന്നില്ല.അതുകൊണ്ടു എന്നോട് അവളെ പറഞ്ഞു മനസ്സിലാക്കണം എന്നു പറയാൻ വേണ്ടിയായിരുന്നു ചാച്ചൻ എന്നെ വിളിച്ചത്.ചാച്ചൻ പറഞ്ഞത് ശരിയാണെന്ന് തോന്നിയത് കൊണ്ടു തന്നെ ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാം എന്നേറ്റു. അപ്പോൾ തന്നെ അവളെ വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു ....അവൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊണ്ടു ഞാൻ ഒരു മെസ്സേജ് അയച്ചു. *******

ഇന്ന് ഞാൻ ഏറെ സന്തോഷിക്കുന്ന ദിവസമാണ്.ഇന്നെന്റെ നിഷയെ ഞാൻ കാണാൻ പോകുകയാണ്.അതുകൊണ്ടു തന്നെ പതിവിലും നേരത്തെ എണീറ്റു.എല്ലാവരും എഴുന്നേൽക്കുന്നതിനു മുൻപ് ഇവിടെ നിന്നും ഇറങ്ങണം. ഇന്നലെ ചാച്ചൻ പോകേണ്ട എന്നു പറഞ്ഞത് ആണ്.പക്ഷെ എനിക്ക് എന്റെ നിഷയെ കണ്ടെ പറ്റു ... എഴുന്നേറ്റ ഉടനെ ഫോൺ എടുത്തു നോക്കിയപ്പോൾ അത് ഓഫ് ആണ്.ഫോണ് ചാർജിൽ ഇട്ടതിനു ശേഷം നേരെ മുഖം കഴുകാൻ പോയി. ഒരുങ്ങി കഴിഞ്ഞു വന്നതിനുശേഷം ചർജിലിട്ട ഫോണും അത്യാവശ്യം ക്യാഷ് കരുതിയ എന്റെ ബാഗും എടുത്തു വീട്ടിൽ ആരും കാണാതെ പതിയെ പുറത്തിറങ്ങി... ******* നിർത്താതെയുള്ള കാളിംഗ് ബെൽ കേട്ടാണ് എഴുന്നേറ്റത്. തൊട്ടടുത്ത കിടക്കുന്ന വരെല്ലാം കാളിംഗ് ബെൽ കേട്ടിട്ടുമില്ല.ജനാലയുടെ വിരി മാറ്റിയപ്പോൾ നേരം വെളുത്തിട്ടു പോലും ഇല്ല .ഇതിപ്പോ ആരാ ഈ ടൈമിൽ എന്നു കരുതി വാതിൽ തുറന്നപ്പോൾ മുമ്പിൽ വർഷ നിൽക്കുന്നു. എന്നെ കണ്ട ഉടനെ മുഖത്തു ദേഷ്യം വരുത്തി അവൾ ചോദിച്ചു.

"ഇപ്പൊ എണീറ്റു വരുന്നേ ഉള്ളു ഇന്ന് നിഷയെ കാണാൻ പോകുവാ എന്നു ഞാൻ പറഞ്ഞതല്ലേ....? "ഇന്ന് പോകേണ്ട എന്നു പറഞ്ഞു ഞാൻ നിനക്ക് മെസ്സേജ് അയച്ചിരുന്നല്ലോ കണ്ടില്ലേ നീ.....?" "എപ്പൊ ഞാൻ കണ്ടില്ല.....?" "വർഷ നിന്റെ ചാച്ചൻ ഇന്നലെ എന്നെ വിളിച്ചിരുന്നു, നിന്നെ കൂട്ടി പോണ്ട എന്ന പറഞ്ഞേ... അത് റിസ്ക് ആണ്." "എന്താ റോഷ ഇങ്ങനെ എന്നെ കൂട്ടി പോക എന്നു പറഞ്ഞത് അല്ലെ ഇന്ന്.എനിക്ക് അറിയാം അവളുടെ വീട്ടുകാരുടെ പ്രതികരണം ഓർത്താണ് നിങ്ങൾ എന്നെ അങ്ങോട്ടു പോകാൻ അനുവദിക്കാത്തത് എന്ന്.... പ്ലീസ് റോഷാ പ്ലീസ് എനിക്ക് അത്രക്ക് ഇഷ്ട്ടമാണ് എന്റെ നിഷയെ.. ഒന്നു കണ്ടാൽ മതി... ആ കയ്യൊന്ന് ചേർത്തു പിടിച്ചാൽ മതി... പ്ലീസ് ....കൂടെ ആരേലും കൂട്ടിനു വേണം എന്നു തോന്നിയത് കൊണ്ടാണ് നിന്നെ വിളിച്ചത്. "

വർഷയുടെ പിടിവാശിക്കു മുന്നിൽ എനിക്ക് സമ്മതിക്കേണ്ടി വന്നു. "എന്ന ശരി ഞാൻ നിന്നെ കൊണ്ടു പോകാം,അവളെ കാണുക തിരിച്ചു പോരുക അത്ര തന്നെ.അവിടെ കിടന്നു മോങ്ങാനോ ,ഇമോഷൻ കൂടി വേറെ ഒന്നും ചെയ്യാനോ പാടില്ല.." ഞാൻ അവളോട്‌ പറഞ്ഞു. "ഇല്ല നീ പറയുന്നത് പോലെ ചെയ്തോളാം... എനിക്ക് അവളെ ഒന്നു കണ്ടാൽ മതി." അവൾ കണ്ണുനീർ തുടച്ചു കൊണ്ടു പുഞ്ചിരി വിടർത്തി പറഞ്ഞു... "എന്ന ഒരു 5 മിനുറ്റ് വൈറ്റ് ചെയ്യ്...." എന്നും പറഞ്ഞു ഞാൻ ഒന്നു ഫ്രഷ് ആകാൻ അകത്തേക്ക് പോയി. പെട്ടെന്ന് തന്നെ റെഡിയായി വന്നു.ഞായറാഴ്ച ആയതു കൊണ്ടു ഇന്ന് എല്ലാരും വൈകിയേ എണീക്കുകയോള്ളൂ.. ആരേലും ഒരാളെ വിളിച്ചു പോകുന്ന കാര്യം പറയാംഎന്നു കരുതിയപ്പോൾ എല്ലാം ഉറക്ക പ്രാന്തിൽ ആണ്. അവന്മാർ വിളിച്ചിട്ട് വിളികേൾക്കാതെ കിടക്കുന്നത് കൊണ്ടു ദേഷ്യം വന്നെങ്കിലും... കടിച്ചു പിടിച്ചു ഇനി എന്നെ കാണാതെ ആകുമ്പോൾ ഫോണിലേക്ക് വിളിച്ചോളും എന്നു വിചാരിച്ചു കൊണ്ടു ഞാൻ അവളെയും കൂട്ടി യാത്ര തിരിച്ചു....തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story