സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 17

Street dancer

രചന: തൻസീഹ് വയനാട്

അവൾ അത് പറഞ്ഞു നിർത്തിയതും എന്റെ മനസ്സു പറയുന്നുണ്ടായിരുന്നു. "അങ്ങനെ ഒരാൾ വന്നു കഴിഞ്ഞു വർഷ.....അത് നീ തന്നെയാണ്...." തുടരുന്നു. ___-----------____ "വർഷ..... " അവളെ ഞാനൊന്നു പതിയെ വിളിച്ചു. മനസ്സ് പറയാൻ ആഗ്രഹിക്കുന്ന കാര്യം നേരിട്ടവളോട് പറയാൻ വേണ്ടിയായിരുന്നു ആ വിളി. "എന്താടാ....." വിടർന്ന മിഴികളോടെ അവൾ എന്നോട് ചോദിച്ചതും പറയാൻ വന്നതെന്തോ എനിക്ക് പറയാൻ കഴിഞ്ഞില്ല. "എന്താ ചങ്കേ....?" പറയാൻ കഴിയാതെ മടിച്ചു നിന്നപ്പോൾ അവൾ എന്നോട് വീണ്ടും ചോദിച്ചു. "ഒന്നുല്ലടി.... ചുമ്മാ വിളിച്ചതാ.... " "അതേയ് ചുമ്മാതെ വിളിക്കാൻ അല്ലെ എനിക്ക് പേര് ഇട്ടിരിക്കുന്നെ....കാര്യത്തിന് വിളിച്ചാൽ മതീട്ട....." "ഓഹ്....പിന്നെ......" "ഞാൻ പിന്നൊന്നും അല്ല...." "എന്തു ചളിയാടി....?" "ചളിയോ എവിടെ ......?" "നിന്റെ തലയിൽ.. " പറയാൻ വന്നത് ഉള്ളിൽ തന്നെ മൂടിവെച്ചു കൊണ്ട് അവളോട്‌ ഒന്നും രണ്ടും പറഞ്ഞ് ആ യാത്ര തുടർന്നു....

ഇടയിൽ ഫോണിലേക്ക് ശ്രദ്ധ ചലിപ്പിച്ച അവൾ എന്തോ ഒരു മെസ്സേജ് കണ്ടപ്പോൾ ഒരു ഞെട്ടലോടെ കർത്താവേ എന്നു വിളിച്ചു... "എന്താടി....?" ഞാൻ അതിശയത്തോടെ അവളോട്‌ ചോദിച്ചപ്പോൾ അവളുടെ മുഖത്തു വെപ്രാളമായിരുന്നു... "എടാ എന്റെ പ്ലസ് ടു റിസൾട്ട് പബ്ലിഷ് ചെയ്തു എന്ന്...." അവൾ അത് പറയലും കാറിന്റെ ടയർ പൊട്ടുന്ന ശബ്ദമാണ് കേട്ടത്... വണ്ടി നിർത്തി എന്താ എന്നു നോക്കാൻ വേണ്ടി ഞാൻ ഇറങ്ങി....കൂടെ അവളും. നോക്കിയപ്പോൾ കാറിന്റെ രണ്ടു ടയർ പഞ്ചർ ആയിരിക്കുന്നു. ഇതിപ്പോ എങ്ങനെ....? എന്നു കരുതി റോഡിലേക്ക് നോക്കിയപ്പോൾ അവിടെ അള്ള് കിടക്കുന്നത് കണ്ടു.അപ്പൊ ആരോ മനപ്പൂർവം ചെയ്തതാണ്. ആ പരിസരം മൊത്തം ഒന്നു വീക്ഷിച്ചപ്പോൾ അവിടെ ഒരു മനുഷ്യ കുഞ്ഞിനെ പോലും കാണാൻ ഇല്ല. ആരോ മനപ്പൂർവം കെണിയൊരിക്കിയത് ആണ്.ആര്....? എന്നു ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പെട്ടെന്ന് ഇരു സൈഡിലുമുള്ള കാടുകളിൽ നിന്നും ആരൊക്കെയോ ഇറങ്ങി വരുന്നത് കണ്ടത്.....

അവരോടൊപ്പം എതിരെ വന്ന ബൈക്കിൽ നിന്നും ഇറങ്ങിയ വ്യക്തിയെ കണ്ടപ്പോൾ ഇതെല്ലാം ആരുടെ പരിപാടിയാണെന്ന് മനസ്സിലായി. :'ഷിബിൻ ',അവൻ പ്രതികാരത്തിന് ഇറങ്ങിയതാണ്. ചിരിയിൽ ഒളിപ്പിച്ചു വെച്ച പുച്ഛത്തോടെ അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നതും വർഷ അവനു നേരെ പരിഹാസത്തോടെ പറഞ്ഞു. "അല്ല ഷിബിനെ നിനക്ക് വേറെ ഒരു പണിയുമില്ലേ......?എന്റെ പുറകെ തന്നെ ആണല്ലോ...? ഒന്നുല്ലെങ്കിൽ ഈ സിറ്റുവേഷൻ എങ്കിലും മാറ്റമായിരുന്നു... .." അല്പം നിർത്തിയ ശേഷം അവന്റെ കൂടെയുള്ള ഗുണ്ടകളെ നോക്കി കൊണ്ടവൾ തുടർന്നു. "1,2,3.......12...അയ്യേ 12 പേരെയുള്ളൂ ഇതൊക്കെ റോഷന് നിസാരം അല്ലെ....?ഞാൻ കാറിൽ ഇരിക്കാം റോഷൻ പണി കഴിച്ചിട്ട് വാ" എന്നവൾ എന്നെ നോക്കി വീര്യത്തോടെ പറഞ്ഞു കാറിൽ കയറി ഇരിക്കാൻ നേരം ഞാൻ അവളെ തടഞ്ഞു... "നീ ഇത് എന്തോന്നാടി പറയുന്നേ അവന്മാരുടെ ബോഡി നോക്ക് എന്റെ ബോഡി നോക്ക്....

എന്നെ കണ്ടാൽ ആ തടി മടന്മാരെ ഒക്കെ ഒറ്റക്ക് ഇടിച്ചു തെറുപ്പിക്കുന്നവൻ ആണെന്ന് തോന്നോ...ഞാൻ തെലുങ്കു സിനിമയിലെ നായകൻ ഒന്നും അല്ല" അവളോട്‌ സ്വകാര്യത്തിൽ അത് പറഞ്ഞതും പെണ്ണ് എന്നെ തറപ്പിച്ചു നോക്കി. "അതൊന്നും പറഞ്ഞാൽ പറ്റില്ല ..ഇടിച്ചോണം...പിന്നെ എന്തിനാ എന്റെ ബോർഡിഗാർഡ് ആകാന്ന് പറഞ്ഞേ...." "അതിനു അവൻ ഈ ഗുണ്ടകളെ കൊണ്ടു വരും എന്ന് ഞാൻ കരുതിയോ....?" "അപ്പൊ സത്യായിട്ടും നിനക്ക് പേടിയാ....?" അവളുടെ മുഖത്തു നിസ്സഹായത പടർന്നു... "ആന്നു...." "ഇനി എന്താ ചെയ്യാ....." "ഇനി ഒന്നേ ചെയ്യാനുള്ളു നമുക്ക് ഓടാം...." "എന്ത്....?" "ഓടാം എന്ന്...." "പോടാ പട്ടി പോയിടിച്ചോളുണ്ട്...." "വർഷ ഇപ്പൊ സമയം എത്രയായി " "എന്തിനാ ഇപ്പൊ സമയം അറിഞ്ഞിട്ട് ?" "പറയടോ.....?" " 5 മണി...." "അയ്യോ ഈ സമയത്തു ഞാൻ അടിക്കൂല്ല...." "ദേ റോഷാ... എന്നെ ദേഷ്യം പിടിപ്പിക്കല്ലേട്ടോ...? അവൾ ദേഷ്യം കൊണ്ടു പല്ലുകൾ ഞെരിച്ചു പറഞ്ഞു . അവരെ ആരെയും ശ്രദ്ധിക്കാതെ ഞങ്ങൾ സ്വകാര്യം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഷിബിൻ ഞങ്ങളെ നേരെക്ക് വന്നു.... "എന്തേ പേടിച്ചു പോയോ റോഷൻ...."

ഞങ്ങൾക്ക് മുന്നിൽ ഞെളിഞ്ഞു നിന്ന് ചോദിച്ചപ്പോൾ ഒന്നും മറുപടി നൽകാതെ നിന്ന റോഷന്റെ കയ്യിൽ ഞാൻ മുറുകെ പിടിച്ചു...ഷിബിനെ കണ്ട നിമിഷം ഒരു പേടിയും തോന്നിയില്ലെങ്കിലും ഇപ്പൊ ഉള്ളിൽ ചെറുതായൊക്കെ പേടി തോന്നുണ്ട്.... "എന്താ വർഷ ഒന്നും മിണ്ടാത്തെ ?" എന്നും ചോദിച്ചു കൊണ്ടു അവൻ എന്റെ നേരെ വരാൻ നിന്നതും റോഷൻ അവനെ തടഞ്ഞു. "ഷിബിനെ .....നിക്കടോ....നീ എന്തിനാ ഒന്നു പറഞ്ഞതിന് രണ്ടാമത്തേതിനു അവളെ അടുത്തേക്ക് ചെല്ലുന്നെ....?ആൺ പിള്ളേരോട് ഒറ്റക്ക് ഒറ്റക്ക് കളിക്ക് അല്ലാതെ ഇതൊരു മാതിരി ആണത്തം ഇല്ലാത്ത പോലെ ആളെയും കൂട്ടി വന്നേക്കുന്നു.ഒരുപാട് സിനിമ കാണുന്നതിന്റെ എഫക്ക്റ്റെ....?" എന്നു പറഞ്ഞവൻ മുമ്പിലേക്ക് വീണ മുടി ഒതുക്കി കൊണ്ടു അവന്റെ പൂച്ചക്കണ്ണ് ചെറുതാക്കി ഷിബിന്റെ വയറ്റിലേക്ക് ആഞ്ഞു കുത്തി... ഷിബിൻ വയറ്റിൽ കൈവെച്ചു പിന്നിലേക്ക് പോയതും ഞാൻ നീട്ടിയൊരു വിസിൽ അടിച്ചു കൊണ്ട് കാറിന്റെ മുകളിൽ കയറാൻ നിന്നതും ... "എടി ഓടടി എന്നും പറഞ്ഞു കൊണ്ട് റോഷൻ എന്റെ കൈ പിടിച്ചു ഓടി... അപ്പൊ പേടിയാണെന്നു പറഞ്ഞത് കാര്യത്തിൽ തന്നെയാല്ലേ...?

ഇപ്പോഴത്തെ ഡയലോഗ് അടി കണ്ടപ്പോൾ ഞാൻ എന്നെ പറ്റിച്ചത് ആണെന്ന് കരുതി ഖേദിച്ചു കൊണ്ടിരിക്കുമ്പോൾ എന്നെ കൊണ്ട് അവൻ വലിച്ചോടുകയായിരുന്നു. നോക്കി നിൽക്കാതെ അവരെ പിടിക്കടാ.. എന്ന ഗുണ്ടകൾക്ക് നേരെയുള്ളഷിബിന്റെ ആജ്ഞ ഞങ്ങൾ ഓടുമ്പോൾ പുറകിൽ നിന്നും കേൾക്കുന്നുണ്ടായിരുന്നു... "റോഷ നാണക്കേട് ട്ടോ അവരെ ഇടിച്ചു വീഴ്ത്തണം ആയിരുന്നൂ..." ഞാൻ നിരാശയോടെ അത്രയും പറഞ്ഞതും റോഷൻ ഓട്ടം നിർത്തി എന്നെ നോക്കി. "അപ്പൊ ഇടിക്കണോ അവരെ...?" "ആ...." "ഞാൻ ഇടിക്കൂല്ലേടി അവരെ ...?" "അതെന്താ..." " അവർ നമ്മളെ ഇടിക്കൂല്ല അത് തന്നെ...?" "ഏ...?" ഞാൻ ഒന്നും മനസ്സിലാകാത്ത പോലെ അവനോടു ചോദിച്ചതും ... "നീ ഒന്നു പുറകോട്ടു നോക്കിക്കേ വർഷ ...." എന്നവൻ പറഞ്ഞു. ഞാൻ പുറകോട്ടു നോക്കിയപ്പോൾ ആ ഗുണ്ടകൾ ഷിബിന്റെ ചുറ്റും റൌണ്ട് അടിക്കുകയാണ്...

ഒന്നും മനസ്സിലാകാത്ത പോലെ ഞാൻ റോഷനെ നോക്കിയപ്പോൾ എന്നോട് ചിരിച്ചു കൊണ്ട് "വാ ...."എന്നു പറഞ്ഞു അവൻ അവരുടെ അടുത്തേക്ക് നടന്നു. ****** ശിബിൻ ഇവിടെ ഒരുക്കിവെച്ച നാടകത്തിലെ ഗുണ്ടകൾ നമ്മക്ക് നേരത്തെ പരിചയം ഉള്ളവർ ആണ്.എന്നോടും വർഷയോടും പകരം ചോദിക്കാൻ അവൻ ഏർപ്പാടാക്കിയ ഗുണ്ടകൾ നമ്മടെ കോളനിയിൽ ഉള്ളത് ആയിരുന്നു. ഈ ചേട്ടന്മാർക്ക് ഞങ്ങൾ വളരെ വേണ്ടപ്പെട്ടവരും ആണ്.വല്ല പോലീസ് കേസും വന്നാൽ ചേട്ടൻമാരുടെ ഒളിത്താവളം ഞങ്ങളുടെ റൂം ആണ്.... ഈ ചേട്ടന്മാർ ഞങ്ങളെ ഒന്നും ചെയ്യില്ല എന്നു ഉറപ്പുള്ളത് കൊണ്ടു ഞാനും ഒന്നു അഭിനയിച്ചതായിരുന്നു. "ഷാജിയേട്ട കുറച്ചു വഴി തന്നെ....ഞാൻ ആ മഹാനോട് രണ്ടു ഡയലോഗ് പറയട്ടെ "...എന്നും പറഞ്ഞു ഞാൻ ഷിബിന്റെ അടുക്കലേക്ക് ചെന്നു. അവൻ ഒന്നും മനസ്സിലാകാത്ത പോലെ ആകെ വിറളി വെളുത്തു നിൽക്കുകയാണ്. "ഒന്നും മനസ്സിലായില്ല അല്ലെ ഷിബിനെ...നീ വിളിച്ച ഗുണ്ടകൾ എങ്ങനെ നിനക്ക് നേരെ തിരിഞ്ഞു എന്ന്....?" അവനെ നോക്കി ഒന്നു ചിരിച്ചു കൊണ്ട് ഞാൻ തുടർന്നു . "ഇതൊക്കെ മ്മക്ക് വേണ്ടപ്പെട്ട ചേട്ടന്മാർ ആണ്...

മോനെ ഞങ്ങൾ ഈ കോളനി പിള്ളേരോട് കളിക്കുമ്പോൾ മോന് കുറച്ചു ശ്രദ്ധിക്കുന്നത് നല്ലത് ആട്ടോ....?ഇനി എങ്കിലും ഒന്ന് അടങ്ങടാ.. ചുമ്മാ ചീപ് ഷോയും കാണിച്ചു കൊണ്ടു ...വർഷ നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് അവൾ മനസ വാച ഒന്നും അറിഞ്ഞിട്ടില്ല എന്ന്. ഇനിയും വിളച്ചിലും ആയി വന്നാൽ ബാക്കി നിന്റെ മേത്തു നിരങ്ങുന്നത് ഈ ചേട്ടന്മാർ ആകും കേട്ടല്ലോ....?" "റോഷനെ എതിരെ ആണ് സാർ കൊട്ടേഷൻ തന്നെങ്കിൽ ഞങ്ങൾ വരില്ലായിരുന്നു..." കൂട്ടത്തിലെ ഒരു ചേട്ടൻ പറഞ്ഞു. "റോഷന് എതിരെ സർ വേറെ കൊട്ടേഷൻ എങ്ങാനും കൊടുക്കാൻ നിന്നാൽ സാറേ സാർ വിവരം അറിയും" മറ്റൊരു ചേട്ടൻ പറഞ്ഞു . "കേട്ടല്ലോ അപ്പൊ അടങ്ങി ഒതുങ്ങി ഇരിക്കുന്നത് ആണ് ശിബിന് എന്തു കൊണ്ടും ഉത്തമം...." ഷിബിന്റെ കവിൾ തടത്തിൽ തട്ടി അത്രയും പറഞ്ഞു കൊണ്ട് കുറച്ചു സ്ലോമോഷനിൽ തന്നെ ഞാൻ നടന്നു വന്നു.വർഷ എന്നെ നോക്കി അന്തം വിട്ടു നിൽക്കുകയാണ്.

"എന്താടി നോക്കി നിൽക്കുന്നെ വാ...." എന്നവൻ പറഞ്ഞതും ഞാൻ ഒരു പാവയെ പോലെ അവന്റെ പുറകെ നടന്നു.എന്റെ കിളി മൊത്തം പോയി കിടക്കുവാ .അതിനിടയിൽ പുറകിലോട്ടു തിരിഞ്ഞു കൊണ്ടു റോഷൻ ശിബിനോട് പറഞ്ഞു... "മോനെ നിന്റെ വണ്ടി ഞാൻ എടുക്കുവാ ,പിന്നെ കാർ നേരാക്കി ദേ.... ഇവളുടെ സേവിയർ അങ്കിളിന്റെ ഗോടൗണിൽ കൊണ്ട് ഇട്ടേക്കണം.... ഈ സംഭവം അങ്ങേര് അറിഞ്ഞാൽ പിന്നെ ഷിബിൻ എണീറ്റ് നടക്കില്ല..." ഇവൻ ഇതെന്താ പറയുന്നേ കാർ ചാച്ചന്റെ ഗോഡൗണിൽ നിന്നും എടുത്തത് ആണെന്നോ....?ഒന്നും മനസ്സിലാകുന്നില്ലല്ലോ കർത്താവേ എന്നു ചിന്തിച്ചു നിൽക്കുമ്പോൾ അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അതിൽ കയറാൻ പറഞ്ഞു.. ഞാൻ അവന്റെ പുറകിൽ കയറി..... ******** ഫർസ്റ്റ് ടൈം എന്റെ ബൈക്കിനു പുറകിൽ വർഷ കയറുന്നു.എന്തോ ഇന്നലെ വരെ അവളോട്‌ തോന്നിയ ഫീലിംഗ് അല്ല എനിക്ക് ഇപ്പോൾ...?i love her....

അവളെന്റെ കൂടെ ബൈക്കിൽ കയറുമ്പോൾ ഹൃദയം വല്ലാണ്ട് മിടിക്കുകയാണ്...ഇപ്പൊ കൂടെ ഒരു മഴ കൂടിയുണ്ടെങ്കിൽ പൊളിച്ചേനെ...?അതെങ്ങനെയാ ആവശ്യ സമയത്തു പിണങ്ങി നിൽക്കുകയാവില്ലേ...? ഒരുപാട് ദൂരം മുന്നോട്ട് പോന്നിട്ടും എനിക്കൊന്നും അവളോട്‌ പറയാൻ കഴിയാതെ ഇരിക്കുമ്പോൾ ആണ് അവളുടെ ശബ്ദം എന്നെത്തേടി എത്തിയത്... "എന്താടാ അവിടെ നടന്നത് ഒക്കെ...?ആ കാർ നീ ചാച്ചന്റെ കയ്യിൽ നിന്നും വാങ്ങിയത് ആണോ...? "ആണല്ലോ ....?നിന്നെ കൂട്ടി ഇങ്ങോട്ടു പോരുന്നതിനു മുൻപ് ഞാൻ നിന്റെ ചാച്ചനെ വിളിച്ചു അനുവാദം ചോദിച്ചിരുന്നു..നിന്റെ വാശി സമ്മതിച്ചോളാൻ പറഞ്ഞതും ചാച്ചൻ ആണ് .ഗോഡൗണിൽ കിടക്കുന്ന കാർ ഏർപ്പാടാക്കി തന്നതും..." അവൻ പറഞ്ഞത് എല്ലാം വിശ്വസിക്കാൻ ആകാതെ ഞാൻ കേട്ടിരുന്നു... "എന്താ നീ ഒന്നും മിണ്ടാത്തെ ....?" അവന്റെ ചോദ്യം എന്നെതേടിയെത്തി. "ഞാൻ എന്ത് മിണ്ടാനാ...?നീ ഒന്നും നേരെ പറയാർ പോലും ഇല്ലല്ലോ...? " "അയ്യോടാ പിണങ്ങിയോ....?" "ആ പിണങ്ങി....." "പിണങ്ങല്ലേടാ......ഞാൻ നിനക്ക് ടെൻഷന് അടിക്കാൻ വേറെ വിഷയം നൽകാം...നിന്റെ റിസൾട്ട് വന്നിരിക്കുവല്ലേ...?"

അവൻ പറഞ്ഞപ്പോൾ ആണ് എനിക്ക് അതിന്റെ ഓർമ്മ വന്നത്. സംഭവം മറന്നിരിക്കുകയായിരുന്നു.... ഒരു ദുരന്തം കഴിയുമ്പോൾ അടുത്ത ദുരന്തം എന്നെ തേടി വരുകയാണല്ലോ....? "കർത്താവേ.... ഞാൻ അത് ഇപ്പോഴാ ഓർക്കുന്നെ...." ഞാൻ വെപ്രാളത്തോടെ പറഞ്ഞു. "എന്ന ഇനി അത് ഓർത്തിരുന്നോളൂ ട്ടോ...?" "റോഷ ....പേടിയാവ ഞാൻ തോക്കും... ഉറപ്പാ...." "പെണ്ണേ പേടിക്കണ്ട ജയിച്ചോളും...." "ഞാൻ exam നേരെ എഴുതിയിട്ടില്ലെടാ....?" എന്നു പറഞ്ഞതും മമ്മയുടെ കോൾ എന്നെ തേടിയെത്തി... " ദേ ടാ മമ്മ വിളിക്കുന്നു...എന്താ ചെയ്യ..." "എന്താ ചെയ്യ എന്നോ ഫോൺ എടുക്ക്..." "ഇല്ല പേടിയാ...." " എടുക്കൂ പെണ്ണേ....?" "റിസൽട്ട്അറിഞ്ഞിട്ടു വിളിക്കയാവും....ഞാൻ എടുക്കില്ല..." "നീ എന്താ എന്നു വെച്ചാൽ ചെയ്യ്...." അവൻ കുറച്ചു കനത്തിൽ പറഞ്ഞു വണ്ടിയുടെ സ്പീഡ് കൂട്ടി.പേടികൊണ്ടു ഞാൻ ഫോണ് എടുത്തതും ഇല്ല. ****** അവളെ വീട്ടിലേക്ക് ആക്കാൻ നേരം അവൾ എന്നോട് വീട്ടിലേക്ക് പോണ്ട പേടിയാ ഞാൻ നിന്റെ കൂടെ വരുകയാണെന്നു പറഞ്ഞു...

ഞാൻ അവളെ നിര്ബന്ധിച്ചിട്ടും അവൾ കേട്ടില്ല.റിസൾട്ട് നോക്കാൻ നിന്നപ്പോൾ സൈറ്റ് ബ്ലോക്ക് ആണ്.അവസാനം എനിക്ക് അവളെ ചാച്ചനെ വിളിക്കേണ്ടി വന്നു. അവളെ കൊണ്ടു വരാൻ ചാച്ചൻ തന്നെ നേരിട്ടു വരാം എന്ന് പറഞ്ഞതനുസരിച്ചു കൊണ്ട് ഞങ്ങൾ വഴിയോരത്ത് അവളുടെ ചാച്ചനെയും വൈറ്റ് ചെയ്തിരുന്നു. ചാച്ചൻ വന്നതും പെണ്ണ് കരച്ചിൽ ആയിരുന്നു ചാച്ചാ ഞാൻ എന്തായാലും പൊട്ടും ,പേടിയാവ എന്നു പറഞ്ഞതും ചാച്ചൻ പൊട്ടും എന്നല്ല പൊട്ടി വീട്ടിലോട്ട് വാ നിന്റെ മമ്മ നാളെ വരും നിനക്കുള്ള സമ്മാനവുമായി എന്ന് കൂടി കേട്ടപ്പോൾ അവൾ ഞാൻ വീട്ടിലേക്ക് വരില്ല എന്നു പറഞ്ഞു കൊണ്ട് കരയുകയായിരുന്നു.സത്യം പറഞ്ഞാൽ അവളുടെ കരച്ചിൽ വന്നു അറിയാതെ ചിരിച്ചു പോയി. അവളെ നിർബന്ധിപ്പിച്ചു കൊണ്ടു സേവിയർ സർ കൊണ്ടു പോയി.ഞാൻ തിരികെ വീട്ടിലേക്കും തിരിച്ചു.... ******** വീട്ടിൽ എത്തി ടെൻഷന് അടിച്ചിരിക്കുന്ന എന്നെ ഓരോന്നു പറഞ്ഞു ടെൻഷന് കൂട്ടിപ്പിക്കുകയായിരുന്നു ചാച്ചൻ.

"എന്റെ വർഷ എന്താ ചെയ്യ...ആശേച്ചി നിന്നെ കൊല്ലും...." എന്റെ കണ്ണെല്ലാം നിറഞൊഴുകുന്നുണ്ടായിരുന്നു.അടുത്ത ആത്‍മഹത്യക്കു സമയം ആയെന്നു ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മമ്മയുടെ കോൾ വീണ്ടും എന്നെ തേടിയെത്തിയത് .ഇതും കൂടി കൂട്ടി 10 തവണയാണ് മമ്മ വിളിക്കുന്നത്... വിറയാർന്ന കൈകളോടെ രണ്ടും കൽപ്പിച്ചു കൊണ്ടു ഞാൻ ആ ഫോൺ എടുത്തു.... "എവിടെ പോയി കിടക്കുവാടി നീ...?നിന്റെ റിസൾട്ട് വന്നത് അറിഞ്ഞില്ലേ....?" ഹലോ പറയാൻ പോലും ഒഴിവില്ലാതെ എനിക്ക് നേരെ ആക്രോശിക്കുക ആയിരുന്നു ഫോണ് എടുത്ത ഉടനെ മമ്മ. "മമ്മ .....ഞാൻ കണ്ടില്ലായിരുന്നു....." ഞാൻ വിക്കി വിക്കി പറഞ്ഞപ്പോൾ ചാച്ചൻ പുറകിൽ നിന്നും ചേച്ചി അവൾ പറഞ്ഞത് നുണ യാണ് എന്നു വിളിച്ചു പറഞ്ഞതും ഞാൻ എന്റെ അടുത്തിരുന്ന ഫ്ലേവർ വൈസ് എടുത്തു ചാച്ചനു നേരെ ഓങ്ങി...ചാച്ചൻ dont do dont do എന്നു കാണിച്ചു സോഫയിൽ അടങ്ങി ഇരുന്നു. "നീ എന്തെടുക്കുവായിരുന്നു അവിടെ ...?"

"ഞാൻ .....ഞാൻ ബുക് വായിക്കുകയായിരുന്നു മമ്മ...." വായിൽ തോന്നിയ കള്ളം പറഞ്ഞപ്പോൾ ചാച്ചൻ വീണ്ടും നുണ എന്നു വിളിച്ചു പറഞ്ഞതും ഞാൻ ഫ്ലവർവേസ് എടുത്തു എറിഞ്ഞു.ചാച്ചൻ കൃത്യം പിടിച്ചത് കൊണ്ടു തല പോയില്ല... "ഓഹ്.... നീ റിസൾട്ട് നോക്കിയോ...?" വീണ്ടും മമ്മയുടെ ചോദ്യം.. "ഇല്ല മമ്മ സൈറ്റ് ബ്ലോക്ക് ആണ്" ഞാൻ പേടിയോടെ പറഞ്ഞു. "റിസൾട്ട് കിട്ടിയിട്ടുണ്ട്." അത് മമ്മ പറഞ്ഞതും ഉള്ളിലൂടെ ഒരു കാളൽ ആയിരുന്നു... "നല്ല മാർക്ക് ആണ് എന്റെ മോൾക്ക്.നിന്നെ ഓക്കേ എന്തിനാടി പഠിപ്പിച്ച ത്...?" റിസൾട്ട് പറയുന്നതിന് മുൻപ് മമ്മയുടെ ചീത്ത കേട്ടപ്പോൾ ഞാൻ തോറ്റു എന്നു തന്നെ കരുതിയിരുന്നു.പക്ഷെ ജയിച്ചിരുന്നു അതും 75 % മർക്കോട് കൂടി തന്നെ..അത് കേട്ടപ്പോൾ ആയിരുന്നു ആശ്വാസം ആയത്..പക്ഷെ 75%എനിക്കോ എങ്ങനെ...?answer pepar നോക്കിയ ടീച്ചേഴ്സിന് തെറ്റു പറ്റിയോ...? ഞാൻ അറിയാതെ ചിന്തിച്ചു പോയി.. മമ്മക്ക് അന്നത്തെ എന്റേ അവസ്ഥയെന്ത്‌ എന്നു പോലും ചിന്തിക്കാൻ നേരം ഇല്ലാതെ എന്നെ ചീത്ത പറയുകയാണ്.

ഞാൻ ഫോണ് അവിടെ വെച്ചു മുറിയിലേക്ക് പോയി.പറഞ്ഞു തീരുമ്പോൾ ഫോണ് വെച്ചോളും.... ചാച്ചൻ നേരത്തെ റിസൾട്ട് നോക്കിയ കാര്യം എന്നോട് പിന്നെയാ പറഞ്ഞേ...?എന്നെ പേടിപ്പിക്കാൻ മറച്ചു വെച്ചതായിരുന്നു... അതിനുള്ളത് കൊടുക്കാൻ നിന്നപ്പോൾ ചാച്ചൻ നിഷയുടെ റീസൽട്ടിന്റെ കാര്യം പറഞ്ഞു അവൾക്ക് 90 above ഉണ്ട്. എന്റെ നിഷ നല്ലപോലെ പടിക്കും ....?ഇത്ര ശതമാനം മാർക്ക് വാങ്ങിയിട്ടും ഒന്നിനും കഴിയാതെ അവൾ തളര്ന്നു കിടക്കുവല്ലേ ...?ഓർത്തപ്പോൾ നെഞ്ചു വിങ്ങി പൊട്ടി. കണ്ണു നീരിനെ ചാച്ചന്റെ മുമ്പിൽ മറച്ചു കൊണ്ടു ഞാൻ മുറിയിലേക്ക് പോയി. ഒരുപാട് കരഞ്ഞു. എന്നിട്ടും കണ്ണുനീർ തീരുന്നുണ്ടായിരുന്നില്ല... ബെഡിൽ തലവെച്ചു കിടക്കുമ്പോൾ ചാച്ചൻ എനിക്ക് അരികിൽ ആക്ടിവയുടെ ചാവി കൊണ്ട് വെച്ചു... "സങ്കടം തീരുന്നുണ്ടാവില്ല അല്ലെ....റോഷന്റെ അടുത്തേക്ക് പൊയ്ക്കോ...?അവിടെ അല്ലെ നിനക്ക് ആശ്വാസം..." ചാച്ചൻ പറഞ്ഞത് ശരിയാണ്.അവന്റെ കൂടെ ഉണ്ടാവുമ്പോൾ ഞാൻ ഹാപ്പിയാണ്.. എന്റെ വിഷമങ്ങൾക്ക് ആശ്വാസം തന്നെയാണ് അവൻ.he is my best friend.........തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story