സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 19

Street dancer

രചന: തൻസീഹ് വയനാട്

മുഖത്തു ദേഷ്യം വരുത്തി അവൾ എന്നെ കലിപ്പോടെ നോക്കുമ്പോൾ എന്തോ അവളുടെ മുഖത്ത് എന്നോട് പ്രണയം കണ്ടപോലെ....അവളുടെ മടിയിൽ നിന്നും എഴുന്നേറ്റ് കൊണ്ടു അവൾക്ക് അഭിമുഖം ആയി ഇരുന്നു കൊണ്ടു ഞാൻ കയ്യിൽ വേദനയുണ്ടെങ്കിലും എന്റെ കരങ്ങൾ കൊണ്ടു അവളെ വലയം ചെയ്തു കൊണ്ട് ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഇതുവരെ പറയാൻ മടിച്ച കാര്യം പറയുകയായിരുന്നു. "I love you വർഷ.... നീ ഇല്ലാതെ എനിക്ക് പറ്റത്തില്ലെടി...." തുടരുന്നു. ___---------------____ "I love u to ....." അവൾ നിസ്സാരമായി അത് തിരിച്ചു പറഞ്ഞപ്പോൾ ഞാൻ അവളോട്‌ വീണ്ടും പറഞ്ഞു. "വർഷ ഞാൻ വെറുതെ കളിയായി പറഞ്ഞത് അല്ല i realy love u.. എനിക്ക് നീ ഒരു ഫ്രൻഡ്‌ അല്ല.അതിനെല്ലാം അപ്പുറം എന്തൊക്കെയോ ആണ്. ഞാൻ നിന്നെ പ്രണയിച്ചു പോയി...എന്റെ മനസ്സിൽ കുറെ നാൾ മുൻപ് മൊട്ടിട്ടത് ആയിരുന്നു ഈ പ്രണയം .പറയാൻ ഭയം ആയിരുന്നു നീ എന്നിൽ നിന്നും അകലുമൊ എന്നാലോചിച്ചു കൊണ്ടു"

റോഷന്റെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടിതരിച്ചിരുന്നു.എന്നെ ഇറുകി പിടിച്ചവൻ അത് പറയുമ്പോൾ അവന്റെ കണ്ണുനീർ എന്റെ പിൻകഴുത്തിൽ വീഴുന്നുണ്ടായിരുന്നു. "വർഷ ....നീ എന്നിൽ നിന്നും അകലരുത് എന്റെ കൂടെ വേണം...എനിക്ക് നീ ഇല്ലാതെ പറ്റില്ല..." അവൻ വീണ്ടും അങ്ങനെ പറഞ്ഞപ്പോൾ ഉള്ളിൽ സങ്കടം എരിയുകയായിരുന്നു. എങ്കിലും അവനു എന്നോട് പ്രണയമോ...?വിശ്വസിക്കാൻ കഴിയുന്നില്ല.എന്നും എന്റെ ഒരു നല്ല കൂട്ടുകാരൻ എന്നു കരുതിയ റോഷൻ ...?എന്റെ റോഷൻ അല്ല ഇത്...?അവന് ഇങ്ങനെ പറയാൻ കഴിയില്ല. ഞാൻ അവനെ എന്റെ ശരീരത്തിൽ നിന്നും തട്ടി മാറ്റി. ദേഷ്യത്തോടെ അവിടെ നിന്നും എഴുന്നേറ്റു. "നീ എന്തൊക്കെയാ ഈ പറയുന്നേ റോഷ...നിനക്ക് എന്റെ മനസ്സിൽ നൽകിയ സ്ഥാനം എത്രത്തോളം ആയിരുന്നു എന്ന് നിനക്ക് അറിയാമോ..?" "വർഷ അറിയാം ഞാൻ നിനക്ക് ഒരു ഫ്രൻഡ്‌ ആണെന്ന് പക്ഷെ ഞാൻ നിന്നെ അങ്ങനെ അല്ല........" "നിർത്ത്...."

അവൻ പറഞ്ഞത് പൂർത്തിയാക്കാൻ സമ്മതിക്കാതെ ഞാൻ അലറി.... "അതേ എനിക്ക് നീ എന്നും നല്ല ഒരു ഫ്രൻഡ്‌ തന്നെയാ....എന്റെ വിഷമങ്ങളിൽ കൂട്ടായി നിന്നവൻ .എന്റെ സന്തോഷങ്ങൾക്ക് കാരണം ആയവൻ.എനിക്ക് ധൈര്യം തന്നതും ഈ നിൽക്കുന്ന വർഷ ആക്കിയതും നീയാ....പക്ഷെ നീ....." പൂർത്തിയാക്കാൻ കഴിയാതെ എന്റെ ചങ്ക് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.എന്റെ കണ്ണുകൾ കണ്ണുനീരും ദേഷ്യം കൊണ്ടും ചുമന്നു തുടുത്തു . "വർഷ... എനിക്ക് കഴിയില്ലെടി നിന്നെ ഇനിയും മനസ്സിൽ ഒന്നു വെച്ചു കൊണ്ടു ചതിക്കാൻ.ഒരുപാട് വൈകിപ്പോയി എന്നറിയാം വർഷ പറയാൻ.നീ എന്നെ അകറ്റും എന്നു കരുതിയായിരുന്നു പറയാതിരുന്നത്..." "മതി റോഷാ...കെട്ടിടത്തോളം മതി എനിക്ക്.പ്രണയം മനസ്സിൽ വെച്ചു കൊണ്ടു നീ എന്റെ അരികിൽ വരേണ്ട...നീ എന്റെ നല്ലൊരു ഫ്രൻഡ്‌ ആന്നെങ്കിൽ മാത്രം നമുക്ക് ഈ ബന്ധം തുടർന്നാൽ മതി.മറ്റേത് നിന്റെ മനസ്സിൽ നിന്നും മാഴ്ച്ച്‌ കളയണം..."

"ഇല്ല വർഷ എനിക്ക് പറ്റില്ല...ഞാൻ നിന്നെ ഒരുപാട് പ്രണയിക്കുന്നുണ്ട്...." "പ്ലീസ് ടാ... നിന്നെ ഒരു കാമുകൻ ആയി എനിക്ക് കാണാൻ കഴിയില്ല..." ഞാൻ അവനു മുന്നിൽ അപേക്ഷ സ്വരത്തിൽ വീണ്ടും പറഞ്ഞപ്പോഴും അവന്റെ മറുപടിയിൽ മാറ്റം ഉണ്ടായിരുന്നില്ല. "ഇല്ല വർഷ എനിക്ക് നിന്നെ ഒരു ഫ്രൻഡ്‌ ആയി മാത്രം കാണാൻ കഴിയില്ല...." "എങ്കിൽ നമുക്ക് ഈ ബന്ധം ഇവിടെ വെച്ചു നിർത്താം...മറ്റൊന്നും എനിക്ക് പറയാൻ ഇല്ല.." എന്റെ ഉള്ളിലെ സങ്കടത്തെ അടക്കിപ്പിടിച്ചു ഞാൻ പറഞ്ഞപ്പോൾ അവൻ ഞെട്ടലോടെ എന്നെ വിളിച്ചു... "വർഷ......" "അതേ വർഷ തന്നെയാ പറയുന്നേ....പക്ഷെ ഈ മുമ്പിൽ ഇരിക്കുന്നത് എന്റെ റോഷൻ അല്ല.എന്റെ റോഷൻ ആയി നീ മാറുമ്പോൾ ഞാൻ നിന്റെ അടുക്കലേക്ക് വന്നോളാം..." "വാശിക്ക് ആണോ വർഷ...." നിറകണ്ണുകളോടെ അവൻ എന്നോട് ചോദിച്ചു . "വാശിയല്ല റോഷൻ...." "എന്ന ഞാനും പറയുന്നു .നീ എന്നെ പ്രണയിക്കുമ്പോൾ നമുക്ക് ഈ ബന്ധം തുടരാം...." എനിക്ക് മുഖം തരാതെ അവൻ അത് പറഞ്ഞതും അതുവരെ അടക്കിപ്പിടിച്ച എന്റെ കണ്ണുനീർ പൊട്ടിയൊഴുകകയായിരുന്നു.ഞാൻ എന്റെ മുഖം പൊത്തി കൊണ്ടു ആ മുറിയിൽ നിന്നും ഇറങ്ങി

.എനിക്ക് എങ്ങനെയാ കഴിയ അവനെ ഒരു കാമുകൻ ആയി കാണാൻ.ഇന്നേവരെ ഞാൻ അങ്ങനെ മനസ്സു കൊണ്ടു പോലും ചിന്തിച്ചിട്ടില്ല.... വർഷ മുറിയിൽ നിന്നും ഇറങ്ങി പോയപ്പോൾ പിടിച്ചു നിർത്തിയ എന്റെ കണ്ണുനീരും ഒഴുകി.അവയെ ഞാൻ തന്നെ തടഞ്ഞു നിർത്തി കൊണ്ടു സ്വയം വാക്കുകൾ കൊണ്ട് ആശ്വാസം പടുത്തുയർത്തി. ഇല്ല വർഷ എന്നെ പ്രണയിക്കും.അവൾക്ക് ഒരു നിമിഷം പോലും ഞാൻ ഇല്ലാതെ കഴിയില്ല..ഞാൻ അവളിൽ നിന്നും അകന്നു മാറുമ്പോൾ അവൾ തന്നെ എന്റെ അടുക്കലേക്ക് വരും ...പക്ഷെ അവളില്ലാതെ ഞാൻ എങ്ങനെ...?ഇല്ല അവൾ വരും എന്റെ അരികിലേക്ക് അതികം വൈകാതെ തന്നെ.... ഇര്ഫാനും രാഹുലും വന്നപ്പോൾ വർഷയെ കാണാത്തത് കൊണ്ടു അവൾ എവിടെ എന്നു ചോദിച്ചു. അവൾക്ക് വേഗം പോകേണ്ട അത്യാവശ്യം ഉണ്ടായത് കൊണ്ട് പോയി എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി. ******* രാത്രി ഏറെ വൈകി .ഉറക്കം എന്നെ തിരിഞ്ഞ് നോക്കുന്നില്ല. വീണ്ടും വീണ്ടും റോഷനിൽ ഉണ്ടായ മാറ്റം എന്റെ കണ്ണിനെ ഈറനണിയിപ്പിക്കുകയായിരുന്നു.

കുറെ കരഞ്ഞു. അവനില്ലാതെ എങ്ങനെ ഞാൻ എന്ന ചിന്ത ആയിരുന്നു കൂടുതൽ എന്നെ വേട്ടയാടിയിരുന്നത്. ഇല്ല അവൻ എന്റെ അടുത്തു വരും.എന്റെ പഴയ റോഷനായി തന്നെ ..അവന് ഞാൻ ഇല്ലാതെയും പറ്റില്ല എന്നറിയാം.എന്റെ അകൽച്ച ചിലപ്പോൾ അവനെ പഴയ എന്റെ ഫ്രൻഡ്‌ ആക്കി തന്നെ മാറ്റും....അതുവരെ ഞാൻ അവനിൽ നിന്നും അകന്നു തന്നെ നിൽക്കണം. പിന്നീടുള്ള ദിവസങ്ങളിൽ റോഷന്റെ അസാനിധ്യം ഞാൻ അറിയുകയായിരുന്നു.ഏതൊരു തീരുമാനം എടുക്കുന്നതിനു മുമ്പും അവനോടു വിളിച്ചു അഭിപ്രായം ചോദിക്കുമായിരുന്നു.അവനില്ലാതെ പറ്റുന്നില്ല.അവന്റെ അടുത്തേക്ക് ചെന്നാലോ എന്നു പലപ്പോഴും ചിന്തിക്കുമ്പോഴും വേണ്ട അവൻ പ്രണയം മറന്ന് എന്റെ അടുക്കൽ തന്നെ വരും എന്ന വിശ്വാസം ആയിരുന്നു മനസ്സിൽ. പിണങ്ങിയതിന്റെ പിറ്റേദിവസം അവൻ ജോലി റീസൈൻ ചെയ്തു എന്നറിഞ്ഞപ്പോൾ ഉള്ളൊന്നു പിടഞ്ഞു.അവനെ പോയി കാണണം എന്ന് തോന്നിയെങ്കിലും മനസ്സിനെ തടഞ്ഞു നിർത്തി.

അവന്റെ അടുത്തേക്കോ വീട്ടിലേക്കോ ഞാൻ പോകില്ലയിരുന്നു.വഴിയിൽ കണ്ടാൽ പോലും മിണ്ടാൻ ശ്രമിക്കാതെ ഞങ്ങൾ പരസ്പരം അകന്നു കൊണ്ടിരിക്കുമ്പോഴും മനസ്സ് കൊണ്ടു അവനിലേക്ക് അടുക്കുക തന്നെയായിരുന്നു. അവന്റെ പിണക്കം എന്റെ ജീവിതത്തെ പൂർണമായി ബാധിക്കാൻ തുടങ്ങി.ഊണില്ല ഉറക്കമില്ല ,പഠനത്തിൽ നേരെ ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ല.കളിയും ചിരിയും എന്നിൽ നിന്നും അകന്നു എപ്പോഴും ഒരു ചിന്ത മാത്രം... നിഷയോട് മാത്രം എല്ലാം പറഞ്ഞു പൊട്ടിക്കരഞ്ഞു.എന്റെ വിഷമം മനസ്സിലായത് കൊണ്ടു തന്നെ അവളെന്നെ നിസ്സഹായമായി നോക്കി.... സ്നേഹിക്കുന്ന എല്ലാവരും എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നെ...?റോഷ നിനക്ക് എന്റെ പഴയ നല്ല ഫ്രൻഡ്‌ ആയി തിരികെ വന്നുകൂടെ... റോഷന്റെ വിവരങ്ങൾ എല്ലാം ഇര്ഫാൻ വഴിയായിരുന്നു ഞാൻ അറിഞ്ഞത് .ഒരിക്കൽ വിളിച്ചപ്പോൾ റോഷൻ വീട്ടിൽ നിന്നും ഇറങ്ങി പോയെന്ന് പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.പൊട്ടിക്കരഞ്ഞു പോയി.പക്ഷെ അവന്റെ അടുത്തേക്ക് ചെല്ലാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല.... കണ്ണുനീർ തുടച്ചു കൊണ്ടു താഴേക്ക് ഇറങ്ങി വന്നപ്പോൾ ചാച്ചൻ എന്നെ കയ്യോടെ പിടികൂടി...

"വർഷ ഒന്നിങ്ങോട്ടു വന്നേ...?" അമ്മാമ്മയുടെ അടുത്തേക്ക് പോകാൻ നിന്ന എന്നെ ചാച്ചൻ വിളിച്ചു... "എന്താ ചാച്ചാ...." ഞാൻ ചാച്ചന്റെ അടുത്തേക്ക് ചെന്നു.. "എനിക്ക് നിന്നോട് ചിലത് സംസാരിക്കാൻ ഉണ്ട്....വാ..." എന്നു പറഞ്ഞു കൊണ്ട് ചാച്ചൻ ടെറസിലേക്ക് നടന്നു.ഞാൻ ചാച്ചനെ പിന്തുടർന്നു... അവിടേക്ക് ചെന്നിട്ടും ചാച്ചൻ ഒന്നും മിണ്ടാതെ ചന്ദ്രനെ തന്നെ നോക്കിയിരിക്കുകയായിരുന്നു... "ചാച്ചാ എന്തിനാ എന്നെ വിളിച്ചത്...." ഞാൻ ചാച്ചനോട് ചോദിച്ചപ്പോൾ ചന്ദ്രനിൽ നിന്നും കണ്ണെടുത്തു കൊണ്ടു ചാച്ചൻ എന്നോട് ചോദിച്ചു. "ഞാൻ കുറെയായി നിന്നെ ശ്രദ്ധിക്കുന്നു. നിനക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ആരോടും മിണ്ടുന്നില്ല.നേരെ ഭക്ഷണം ഇല്ല.ഉറക്കം ഇല്ല....കാരണം എന്താ എന്ന് എനിക്കറിയാം.റോഷൻ ...അല്ലെ...?എപ്പോഴും അവനെ കുറിച്ചു മാത്രം പറഞ്ഞു കൊണ്ടിരിക്കുന്ന നിനക്ക് ഇപ്പൊ അവനെ കുറിച്ചു യാതൊരു മിണ്ടാട്ടവും ഇല്ല.അവൻ ജോലി റീസൈൻ ചെയ്തു. കാരണം ചോദിച്ചപ്പോൾ ഒന്നും ഇല്ല..സത്യം പറ നിങ്ങൾ തമ്മിൽ എന്ത പ്രശ്നം ഉണ്ടായത്....?"

"ചാച്ചാ.... അത്......." "നിനക്ക് അവനോടു പ്രണയം തോന്നിയോ....അതോ അവന് നിന്നോടൊ....?" ചാച്ചൻ ആ ചോദ്യം ചോദിച്ചപ്പോൾ ഞാൻ ഒരു ഞട്ടലോടെ ചാച്ചനെ നോക്കി. ചാച്ചന് എങ്ങനെ മനസ്സിലായി ഇത്. "പറ വർഷ...." ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ ചാച്ചന്റെ ശബ്ദം ഉയർന്നു. "അവന് എന്നോടാ പ്രണയം.എനിക്ക് എന്നും അവൻ നല്ലൊരു ഫ്രൻഡ്‌ ആയിരുന്നു ചാച്ചാ... പക്ഷെ അവനിൽ എങ്ങനെ ഈ മാറ്റം എന്ന മനസ്സിലാകാത്തെ...?" ഞാൻ എല്ലാ കാര്യങ്ങളും ചാച്ചനോട് തുറന്നു പറഞ്ഞു ..എല്ലാം കേട്ടതിനു ശേഷം അല്പം നേരം ചാച്ചൻ മിണ്ടാതിരുന്നു.എന്നിട്ട് എന്നോട് ചോദിച്ചു. "നിനക്ക് അവനെ പ്രണയിച്ചൂടെ വർഷ... നിന്നെ അറിയുന്ന നിന്നെ മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയെ കിട്ടുന്നത് തന്നെയല്ലേ അല്ലെ നല്ലത്...അതോ അവൻ നിന്റെ സ്റ്റാറ്റസിന് ഉയരില്ല എന്നു പറഞ്ഞു കൊണ്ട് നീ തടഞ്ഞു നിർത്തുന്നത് ആണോ...?" "ചാച്ചൻ എന്തൊക്കെയാ പറയുന്നേ... സ്റ്റാറ്റസ് നോക്കി ഇഷ്ടപ്പെടാൻ മാത്രം അത്ര തരം താഴ്ന്ന മനസ്സിന് ഉടമയൊന്നും അല്ല ഞാൻ...

അവനെ ഞാൻ അങ്ങനെ കണ്ടിട്ടില്ല ചാച്ചാ... പിന്നെ എങ്ങനെയാ ഞാൻ അവനെ പ്രണയിക്ക ചാച്ചാ...." എന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. "ഞാൻ നിനക്ക് ഒരു കഥ പറഞ്ഞു തരട്ടെ വർഷ.... ഒരു ജീവിത കഥ....നീ പലപ്പോഴും ചോദിച്ചിട്ടില്ലേ എന്തുകൊണ്ട ഞാൻ വിവാഹം കഴിക്കാത്തത് എന്ന്....അതിനൊരു കാരണം ഉണ്ട്.ഇപ്പൊ റോഷനിൽ ഞാൻ കാണുന്നത് എന്നെ തന്നെയാ..എനിക്കും ഇങ്ങനെ ഒരു പ്രണയം ഉണ്ടായിരുന്നു ..ആളെ നിനക്ക് അറിയാം .അനീറ്റ....നിന്റെ ചാച്ചി...അപ്പയുടെ അനിയത്തി... ചാച്ചനിൽ നിന്നും ആ പേരു കേട്ടതും ഞാൻ ഞെട്ടിത്തരിച്ചു നിന്നു.. "ചാച്ചിയോ....?" ഞെട്ടൽ വിട്ട് മാറാതെ ചോദിച്ചു. "അതേ...അനീറ്റ...എന്റെ അനി..നിന്റെ അപ്പയുടെയും അമ്മയുടെയും വിവാഹം കഴിയുമ്പോൾ അവൾക്ക് മൂന്ന് വയസ്സ്...എനിക്ക് അന്ന് 7 വയസ്സും.ആ ചെറു പ്രായത്തിൽ തന്നെ ഒരു പ്രത്യേക ഇഷ്ട്ടം ആയിരുന്നു എനിക്ക് അവളോട്‌.ഞാൻ വളരും തോറും ആ ഇഷ്ടവും വളർന്നു.അവളോടൊപ്പം ഇരിക്കാൻ ഞാൻ എന്നും ആഗ്രഹിച്ചിരുന്നു.അതുകൊണ്ടു തന്നെ അവളോട്‌ അടുത്തു. പക്ഷെ അവൾ എന്നെ നല്ലൊരു ഫ്രൻഡ്‌ ആയി മാത്രം കണ്ടു.

നിനക്ക് അറിയോ നിന്റെ ചാച്ചിയെ ക്ലാസിക്കൽ ഡാൻസർ ആക്കാൻ ആഗ്രഹിച്ച നിന്റെ അപ്പാപ്പൻ തന്ന അതിനെ എതിർത്തത് എന്തിനാണെന്ന്. നിന്റെ ചാച്ചിക്ക് പ്രണയം ഡാൻസ് പഠിപ്പിക്കാൻ വന്ന മാസ്റ്ററോഡ്.അവളുടെ കൗമാരപ്രായം ...അവൾ ഹൃദയം കൊടുത്തു അയാളെ സ്നേഹിച്ചു..അയാൾക്ക് തിരിച്ചു ഇഷ്ട്ടം ഒന്നും ഉണ്ടായിരുന്നില്ല.പക്ഷെ നിന്റെ അപ്പാപ്പൻ അവരെ തെറ്റിദ്ധരിച്ചു അയാളെ ഇരു ചെവിയറിയാതെ കൊന്നു. ഇന്നും അയാൾ വിശ്വസിക്കുന്നത് അവർ തമ്മിൽ പ്രണയം തന്നെ ആണെന്ന് ആണ്.അതുകൊണ്ടു ആണ് അയാൾക്ക് ഡാൻസിനോട് ഇത്ര വെറുപ്പും.ഇതെല്ലാം എന്നോട് നിന്റെ ചാച്ചി തന്നെ പറഞ്ഞതായിരുന്നു.അവൾ എന്നോട് എല്ലാം പറഞ്ഞ അന്ന് തന്നെ ഞാൻ അവളോട്‌ എന്റെ പ്രണയം തുറഞ്ഞു പറഞ്ഞു.പക്ഷെ അവൾ അത് അംഗീകരിച്ചില്ല.അവളുടെ മനസ്സിൽ എന്നും ഒരാളെ ഉണ്ടാവൂ എന്നു പറഞ്ഞു കൊണ്ട് എന്നിൽ നിന്നും അകന്നു. അന്നുമുതൽ നിന്റെ ചാച്ചി പിന്നീട് നിന്റെ അപ്പനോട് സംസാരിച്ചിട്ടില്ല.അയാളോട് ഒരുതരം പകയായിരുന്നു നിന്റെചാച്ചിക്ക്. വർഷങ്ങൾ കടന്നു പോയി . അവളുടെ കല്യാണം ഉറപ്പിച്ചപ്പോൾ അവൾ എല്ലാത്തിനും നിന്നു കൊടുത്തു.

പക്ഷെ കല്യാണത്തിന്റെ തലേന്നു അവൾ usa യിലേക്ക് പോയി.അവിടെ അവൾക്ക് ഒരു ജോബ് ലഭിച്ചിരുന്നു. നിനക്ക് ഓർമ്മയുണ്ടാവും ഈ സംഭവം.നീ അന്ന് കുഞ്ഞാണ്.. 5 6 വയസ്സ് മാത്രം ..നിന്റെ അപ്പാപ്പനോടുള്ള പക ആയിരുന്നു അവളെ കൊണ്ടു അത് ചെയ്യിച്ചത്..നിന്നെ ഡാൻസ് പഠിപ്പിച്ചതും അയാളോടുള്ള ദേഷ്യം കൊണ്ടു തന്നെയാണ്...തിരികെ അവൾ വന്നിട്ടുണ്ടായിരുന്നു അമേരിക്കയിൽ നിന്നും.പക്ഷെ അപ്പനും മോളും തമ്മിൽ വലിയ ബന്ധം ഒന്നുല്ല.. നിന്റെ ചാച്ചിക്ക് വല്ലാത്ത ഒരു വ്യക്തിത്വം ആണ്.അവളെയാണ് ഞാൻ നിന്നിലൂടെ കാണുന്നത്.അവളുടെ ഓരോ വാശിയും ചലനങ്ങൾ വരെ നിന്നിലുണ്ട്...നിന്നോട് എനിക്ക് ഇത്ര ഇഷ്ട്ടം തോന്നാനും അത് തന്നെയാ കാരണം... എനിക്ക് ഇപ്പോഴും ഇഷ്ട്ട അവളെ. അവൾ എന്നിലേക്ക് വരും എന്ന കാത്തിരിപ്പിലാണ്.പക്ഷെ എവിടെ...?ഒരിക്കലും അത് സംഭവിക്കില്ല.പക്ഷെ ഞാൻ കാത്തിരിക്കും. ഒരു കഥ കേൾക്കുന്ന പോലെ ഞാൻ ചാച്ചൻ പറഞ്ഞതെല്ലാം കേട്ടിരുന്നു.എല്ലാം അറിഞ്ഞപ്പോൾ ചാച്ചനോട് ഒരു പ്രത്യേക ഇഷ്ട്ടം തോന്നുകയായിരുന്നു ചാച്ചൻ ചാച്ചിയെ എന്തു കൊണ്ട് മനസ്സിലാക്കിയില്ല എന്ന ചോദ്യവും മനസ്സിൽ ഉണ്ടായിരുന്നു.

"ഇത്രമാത്രം ചാച്ചൻ ചാച്ചിയെ സ്നേഹിക്കാൻ കാരണം എന്തായിരുന്നു...?" ഞാൻ കൗതുകത്തോടെ ചാച്ചനോട് ചോദിച്ചു. "അറിയില്ല.എനിക്ക് അറിയില്ല.അവളെ ഒരുപാട് ഇഷ്ട്ടം ആണ് ഒരുപാട്..." "ചാച്ചനു പോയി പെണ്ണ് ചോദിക്കായിരുന്നില്ലേ....?" "പക്ഷെ എങ്ങനെ മോളെ അനിക്ക് എന്നെ ഇഷ്ട്ടം അല്ലാല്ലോ...?നമ്മൾ സ്നേഹിക്കുന്നവരുടെ ഇഷ്ടത്തിനാവണം നമ്മൾ മുൻഗണന നല്കേണ്ടത്.അവളെ എനിക്ക് ബലം പ്രോയോഗിച്ചു കീഴ്പ്പെടുത്തി എന്റെ വഴിക്ക് കൊണ്ടുവരാം ആയിരുന്നു .പക്ഷെ വേണ്ട...അവളുടെ ഇഷ്ടം നടക്കട്ടെ..ഇഷ്ടം പിടിച്ചു വാങ്ങാൻ ഉള്ളത് അല്ലല്ലോ...." ഒന്നു നേടുവീർപ്പ് ഇട്ടുകൊണ്ടു ചാച്ചൻ തുടർന്നു.. "മോളെ നീ റോഷനെ മനസ്സിലാക്കണം..നീ അവനെ പ്രണയിക്കണം എന്നു പറയുന്നില്ല.പക്ഷെ ഒന്നു മനസ്സിലാക്കാൻ ശ്രമിക്കണം.. നീ അവനോട് ഫ്രൻഡ്‌ എന്ന നിലക്ക് തന്നെ ബീഹേവ് ചെയ്തോ .പക്ഷെ നീ അവനിൽ നിന്നും അകലരുത്.ആ അകൽച്ചയിലെ വേദന എത്രത്തോളം ഉണ്ടെന്നു എനിക്ക് വ്യക്തമായി അറിയാം അതുകൊണ്ടാ പറയുന്നേ...?

അകന്നു കൊണ്ടു നിങ്ങൾ അടുക്കുകയായിരുക്കും..അടുത്ത് കൊണ്ടു നീ അകന്നോ.,നിനക്ക് കഴിയുമെങ്കിൽ മാത്രം...." അത്രയും പറഞ്ഞു കൊണ്ട് അകത്തേക്ക് പോയ ചാച്ചനിൽ തന്നെ ദൃഷ്ടി പതിപ്പിച്ചു ഞാൻ നിന്നു. ചാച്ചന്റെ മനസ്സിൽ ഇന്നും ചാച്ചിയോടുള്ള സ്നേഹം അവസാനം പറഞ്ഞ വാക്കുകളിലെ ഇടർച്ചയിൽ നിന്നും മനസ്സിലാകുന്നുണ്ട്. ചാച്ചൻ പറഞ്ഞതെല്ലാം ശരിയാണ് അകന്നു കൊണ്ട് റോഷനെ എനിക്ക് മറക്കാൻ കഴിയുന്നില്ല.ഞാൻ ഒരു ഫ്രൻഡ്‌ ആയി തന്നെ അവനോടു ബീഹേവ് ചെയ്യും.ഞങ്ങളിൽ ആർക്ക് ആരെ തിരുത്താൻ കഴിയും എന്ന് നോക്കാം.പക്ഷെ എനിക്ക് വിശ്വാസം ഉണ്ട് അവൻ എന്നെ മനസ്സിലാക്കും എന്ന്. ******** പിറ്റേന്ന് തന്നെ എന്റെ റോഷനെ അന്വേഷിച്ചു ഞാൻ ആക്ടിവ എടുത്തു ഇറങ്ങി.രാഹുലേട്ടനെ വിളിച്ചു ഇന്നലെ വീട് വിട്ട് അവൻ എങ്ങോട്ട് ആണ് ഇറങ്ങിയത് എന്നു അറിയുമോ എന്നു ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു മറുപടി. അവർക്ക് ആർക്കും അറിയില്ല.എവിടെ പോയിരിക്കും അവൻ.കുറെ അലഞ്ഞു നടന്നു ഞാൻ.പക്ഷെ കണ്ടില്ല......തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story