സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 22

Street dancer

രചന: തൻസീഹ് വയനാട്

അവൻ ചിരിച്ചു കൊണ്ട് എന്നോടു അത്രയും പറഞ്ഞു കൊണ്ടു അകത്തേക്ക് പോയതും ഞാൻ അവനെ പുഞ്ചിരിയോടെ നോക്കി നിന്നപ്പോൾ ആയിരുന്നു പരിചിതമാർന്ന ശബ്ദത്തിൽ എന്നെ ആരോ വിളിച്ചത്.... തുടരുന്നു... --------------______--------------- "വർഷ..." ശബ്ദം കേട്ട് ഞാൻ പിന്തിരിഞ്ഞു നോക്കിയപ്പോൾ ഷിബിൻ. അവനു മുഖം കൊടുക്കാതെ ഞാൻ നടന്നകലാൻ നിന്നതും അവൻ ഞാൻ കേൾക്കെ പറഞ്ഞു. "രണ്ടാളും കൂടി എന്തു പ്ലാനും ആയിട്ടാണോ ഇറങ്ങിയിരിക്കുന്നത്. നിന്റെ പുറകെ അവൻ വിടാതെ ഉണ്ടല്ലൊടി..നീ ആള് കൊള്ളാല്ലോ...?" റോഷനെ കുറിച്ചാണ് അവൻ പറഞ്ഞത്.പരിഹാസം നിറഞ്ഞ ആ വാക്കുകൾ എന്നെ രോഷം കൊള്ളിച്ചെങ്കിലും ക്ഷമിച്ചു നിന്നു.അവൻ തുടർന്നു. "നീ എന്നോട് ചെയ്തത് ഒന്നും ഞാൻ മറന്നിട്ടില്ല..." അവന്റെ വാക്കുകൾ ദീർഖിക്കുന്നതിനു മുൻപ് അവൻ എന്താണ് പറയാൻ പോകുന്നത് എന്നു അറിയാവുന്നത് കൊണ്ടും ഞാൻ അവനെ തടഞ്ഞു കൊണ്ടു പറഞ്ഞു.

"ഷിബിനെ നീ എന്തെന്നു വെച്ച ചെയ്തോ...അതൊന്നും എന്നെ ഇനി ബാധിക്കുന്ന പ്രശ്നം ഇല്ല.വീട്ടുകാർക്ക് മുന്നിൽ തലതാഴ്ത്തി നിൽക്കൽ ഒന്നും ഇപ്പൊ പുത്തരിയല്ല..." അത്രയും പറഞ്ഞു കൊണ്ട് ഞാൻ അവന്റെ അടുത്തു നിന്നും നടന്നകന്നു. അവന്റെ വാക്കുകൾ ശ്രദ്ധിച്ച്‌ അതിൽ വേവലാതി പെട്ടു നടക്കാൻ എനിക്ക് ഇനി നേരം ഇല്ല... ******* വർഷയുടെ അടുക്കൽ നിന്നും അവളുടെ ചേച്ചിയുടെ അടുക്കലേക്ക് ആയിരുന്നു പോയത്. നിശ്ചയത്തിനു ഇടേണ്ട ഫ്രോക്കിന്റെ ഡിസൈൻ കാണിക്കാൻ. അവളുടെ ചേച്ചിയെ കണ്ടു വർശക്ക് ഇഷ്ട്ട പെട്ടു എന്നു പറഞ്ഞ ഫ്റോക്ക് തന്നെ ഇഷ്ടപ്പെടുവിപ്പിച്ചു. ആ ഡിസൈനെ പറ്റി അല്പം തള്ളേണ്ടി വന്നാലും വിചാരിച്ച കാര്യം നടന്നു. ഉടൻ തന്നെ തൈക്കാൻ ഏൽപ്പിച്ച ലക്ഷ്മി ചേച്ചിയെ വിളിച്ചു ഫ്രോക്കിന്റെ കാര്യങ്ങൾ പറഞ്ഞു സെറ്റ് ആക്കി... ഡ്രെസ്സിന്റെ കാര്യം മാത്രമല്ല നിശ്ചയത്തിനു നടത്തുന്ന ഓരോ കാര്യങ്ങളിലും വർഷയുടെ അഭിപ്രായം നോക്കി തന്നെയായിരുന്നു ചെയ്തിരുന്നത്..

നിശ്ചയം വളരെ സിംപിൾ ആയി തന്നെ കഴിഞ്ഞു. അധികം ആഘോഷം ഒന്നും തന്നെയില്ല.മോതിരം മാറ്റൽ മാത്രം. അവരുടെ വീട്ടുകാരുടെ സാന്നിധ്യത്തിൽ വെച്ചു കൊണ്ട് ... അന്ന് വൈകുന്നേരം തിരികെ പോകാൻ വേണ്ടി ബുള്ളറ്റിന്റെ അടുത്തെത്തിയതും ആണ് ബാൽക്കണിയിൽ നിന്നും രണ്ടു കണ്ണുകൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടത്.വേറെ ആരും അല്ല എന്റെ വർഷ തന്നെ... ഞാൻ അവളോട്‌ എന്താ എന്നു പുരികം പൊക്കി ചോദിച്ചപ്പോൾ അവൾ ഒന്നുമില്ല എന്നു ചുമല് പൊക്കി കൊണ്ടു പറഞ്ഞതിന് ശേഷവും എന്നെ തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്... എന്താ എന്നറിയില്ല വല്ലാത്ത ഒരു ഇഷ്ടം ആണ് റോഷനോട്. അത് പ്രണയം ഒന്നും അല്ല.എന്റെ വാക്കിന് വില നൽകി അവൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അവനോടു നേരെ സംസാരിക്കാൻ പോലും അവസരം കിട്ടാറില്ല. അവനെപ്പോഴും ജോലി തിരക്കിൽ ആകും.അല്ലെങ്കിലും ഉത്തരവാദിത്വം വരുന്നത് നല്ലത് ആണ്. അവനിറങ്ങാൻ നേരം അറിയാതെ അവനെ നോക്കി നിന്നു പോയത് ആണ്.എന്റെ മിഴികൾ അവനെ മൂടിയത് കൊണ്ടാവാം അവന്റെ മുഖത്തു അറിയാതെ നാണം വന്നപ്പോൾ ഞാൻ അറിയാതെ ചിരിച്ചു പോയി.

അവൻ എനിക്ക് നേരെ സൈറ്റ് അടിച്ചു ഒരു ഫ്‌ളയിങ് കിസ്സും തന്ന നേരം എന്റെ നോട്ടം രൂക്ഷമായി .ഞാൻ ദേഷ്യത്തോടെ മുഖം തിരിച്ചിരുന്നപ്പോൾ അവൻ എന്നോട് ചിരിക്കാൻ വേണ്ടി പറഞ്ഞു. പോടാ എന്നു ഞാൻ അവനെ പറഞ്ഞതും അവൻ മുഖം വാടിയ പോലെ തലതാഴ്ത്തി നിൽക്കുമ്പോൾ ആയിരുന്നു അവന്റെ അടുക്കലേക്ക് അപ്പ വരുന്നത് കണ്ടത്.അപ്പോൾ തന്നെ ഞാൻ അവനോടു പുറകിലേക്ക് നോക്കാൻ പറഞ്ഞു കൊണ്ട് അവിടെ നിന്നും മാറി നിന്നു . അവൻ പുറകിലേക്ക് നോക്കി അപ്പയെ കണ്ടൊന്നു പുഞ്ചിരിച്ചു. അപ്പ എന്തൊക്കെയോ അവനോടു പറയുന്നുണ്ടായിരുന്നു. അവസാനം കാറിന്റെ കീയും കൊടുത്തു കൊണ്ടു അപ്പ അകത്തേക്ക് പോയി.സംഭവം എന്താ എന്നറിയാൻ വേണ്ടി ഞാൻ താഴേക്കു ഇറങ്ങി വന്ന നേരം റോഷൻ കാർപോർച്ചിൽ കിടന്നിരുന്ന സ്കോർപ്പിയോ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. ഞാൻ അവന്റെ അടുക്കൽ ചെന്നു കാര്യം തിരക്കി. "എന്താ അപ്പ നിന്നോട് പറഞ്ഞേ.....?" "A good news for you..."

"എന്ത് ഗുഡ് news...?" "പുള്ളിക്കാരന്റെ അനിയത്തി അമേരിക്കയിൽ നിന്നും അവരുടെ മരുമകളുടെ വിവാഹം കൂടാൻ വേണ്ടി വരുന്നു..എന്നോട് കൊണ്ടു വരാൻ വേണ്ടി പറഞ്ഞത് ആണ്.കാര്പോര്ച്ചിൽ കിടക്കുന്ന ഈ വണ്ടി എടുത്തോളാനും പറഞ്ഞു...." അവൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ ഞാൻ നിന്നു.ചാച്ചി വരുന്നു എന്ന്.ഒരിക്കലും പ്രതീക്ഷിച്ചില്ല.എത്ര കാലമായി ചാച്ചിയെ ഒന്നു കണ്ടിട്ട്... നേരെ ഒരു condact പോലുമില്ല.സന്തോഷം അടക്കാൻ കഴിഞ്ഞില്ല. "എടാ സത്യം തന്നെയല്ലേ നീ എന്നെ പറ്റിക്കുകയൊന്നും അല്ലല്ലോ....?" ഞാൻ വിശ്വസിക്കാൻ കഴിയാതെ അവനോടു ചോദിച്ചു. "സത്യായിട്ടും ....വേണമെങ്കിൽ നീയും കൂടെ പോന്നോ എയർപ്പോർട്ടിലേക്ക്...?" അവൻ എന്നോട് അത് പറഞ്ഞപ്പോൾ ആവേഷത്തോട് കൂടി ഞാനും വരാം എന്ന് പറഞ്ഞെങ്കിലും പിന്നീട് ആണ് മമ്മ പോകാൻ അനുവദിക്കില്ലല്ലോ എന്നോർത്തത്. ഞാൻ നിരാശയോട് കൂടി എടാ മമ്മ സമ്മതിക്കില്ല എന്നു പറഞ്ഞതും.. "പിന്നെ നീ എല്ലാ ഇടത്തും മമ്മയോട് പറഞ്ഞിട്ടല്ലേ പോകൽ "

എന്നവൻ ചോദിച്ചു. "അതില്ല..." "എടി നീ പോന്നാലും നിന്റെ വീട്ടുകാരുടെ കാഴ്ചപ്പാട് അനുസരിച്ചു നിന്നെ ആരും തിരയില്ല.ഇനി ഇപ്പൊ തിരഞ്ഞാൽ നിന്നെ ഫോൺ ചെയ്തോളും അപ്പൊ പറഞ്ഞാൽ മതി...പിന്നെ വീട്ടിൽ വന്നാൽ വലിയ ബഹളം ഒന്നും ഉണ്ടാക്കില്ല.നിന്റെ ചാച്ചി വന്ന സന്തോഷത്തിൽ അതൊക്കെ ഒഴുകി പൊക്കോളും..." അവൻ പറഞ്ഞത് കേട്ടു ഞാൻ അത്ഭുദത്തോടെ നിന്നു. "എന്തൊരു വിശാലമായ ബുദ്ധി...എന്റെ റോഷ ഇതൊന്നും നടക്കില്ല.അവർക്ക് എന്നെ വേണ്ടെങ്കിലും എനിക് അവരെ വേണ്ടേ...പിന്നെ എന്നെ അന്വേഷിക്കുക ഒക്കെ ചെയ്യും.എന്നെ എത്ര മനസ്സിലാക്കിയില്ലെങ്കിലുംഎന്റെ അപ്പയും അമ്മയും അല്ലെ അത്..." "നിനക്ക് വരണം എങ്കിൽ ഞാൻ പറഞ്ഞപോലെ ചെയ്താൽ മതി.അല്ലാതെ നിന്നെ വിടത്തില്ല..ഇനി സെന്റിമെൻസ് പിടിച്ചു നിൽക്കുവാണെങ്കിൽ അങ്ങനെ നിന്നോ....?" അവൻ പറഞ്ഞത് കേട്ട് ഞാൻ ഒരുപാട് ചിന്തിച്ചു നോക്കി.അവസാനം അവൻ പറഞ്ഞത് പോലെ തന്നെ ചെയ്യാം എന്ന് തീരുമാനിച്ചു കൊണ്ടു അവന്റെ കൂടെ ചാച്ചിയെ കൊണ്ടു പോകാൻ വേണ്ടി പോയി. *******

എന്നോട് ഒന്നും സംസാരിക്കാതെ അവൾ സീറ്റിൽ ചാരി പുറം കാഴ്ച കണ്ടു ഇരിക്കുകയായിരുന്നു.ഞാൻ അവളുടെ വാക്കുകൾക്ക് വേണ്ടി കാതോർത്തിരുന്നെങ്കിലും കാത്തിരിപ്പ് മാത്രമായി. അവളോട്‌ എന്തൊക്കെയോ പറയാൻ വന്നെങ്കിലും എന്റെ വാചകങ്ങളേ പിടിച്ചു വെച്ചു കൊണ്ടു ഞാൻ റൊമാന്റിക് മെലഡി സോങ്സ് വെച്ചു.. പാട്ടു കേട്ട് എനിക്ക് നേരെ തിരിഞ്ഞ അവളെ ശ്രദ്ധിക്കാത്ത പോലെ ഞാനും ഇരുന്നു. പതിയെ ഒന്നു മന്ദഹസിച്ചു കൊണ്ടു അവൾ പാട്ട് ആസ്വദിച്ചു കൊണ്ടു വീണ്ടും പുറം കാഴ്ചയിൽ മയങ്ങിയ നേരം എന്റെ കണ്ണുകൾ അവളിലേക്ക് തന്നെ ചേർന്നു നിന്നു......അറിയാതെ എന്റെ അധരങ്ങൾ അവളെ കവിൾ തടത്തിലേക്ക് സ്പര്ശിക്കാൻ നേരം എന്റെ ചിന്തകളിൽ അവളുടെ സമീപനം വലിഞ്ഞു മുറുകി.അവൾ ഒരിക്കലും എന്നെ ഒരു കാമുകൻ ആയി കാണുന്നില്ല.ഞാൻ എന്റെ പ്രണയത്തിന് മേൽ ഇപ്പോ ഇങ്ങനെ ചെയ്താൽ പിന്നീട് വർഷ എന്നിൽ നിന്നും അകലും.... ഞാൻ എന്റെ ആ പ്രവർത്തിയിൽ നിന്നു പിന്തിരിഞ്ഞു

അവളെ സ്നേഹത്തോടെ മിഴികൾ ഒളിപ്പിച്ചു കൊണ്ടു നോക്കി. അവൾ പുറം കാഴ്ചയിൽ നിന്നും കണ്ണെടുത്തു എന്നെ നോക്കി കൊണ്ടു മന്ദഹസിച്ചു.എന്റെ നേരത്തെ മാറ്റം അവൾ അറിഞ്ഞിരുന്നില്ല. അവളുടെ ഷോൾ കൊണ്ടു ഒന്നു പുതച്ചിരുന്നു വണ്ടിയിലെ ഏസി ഓഫ് ആക്കി ഗ്ലാസ് പതിയെ താഴ്ത്തി ...ചെറുതായി മഴ ചാറി കൊണ്ടിരിക്കുന്നുണ്ടായിരുന്നു ആ നിമിഷം.അവൾ ആ മഴത്തുള്ളികളേ കൈ നീട്ടി സ്വീകരിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ അവളെ മുടി ഇഴകളെ പതിയെ സ്നേഹത്തോടെ തലോടിയതും അവളുടെ നോട്ടം എന്നിലേക്ക് തിരിഞ്ഞ് കൊണ്ടു തറപ്പിച്ചോന്നു നോക്കിയതിന്‌ ശേഷം കയ്യിലെ വെള്ളം എന്റെ മുഖത്തേക്ക് കുടഞ്ഞു.... എന്റെ പൂച്ചക്കണ്ണുകൾ ചെറുതാക്കി അവളെ നോക്കി എന്റെ മുടി മുന്നിലേക്ക് വീഴ്ത്തിയതും അവൾ ഇളിച്ചു കൊണ്ട് എന്റെ താടിയിൽ പിടിച്ചു ....എന്റെ നോട്ടം കലിപ്പായപ്പോൾ ചോറി റോഷ എന്നു പറഞ്ഞു മീശ പിടിച്ചു തിരിച്ചു.... അവളുടെ പ്രവർത്തി കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി....

അതുവരെ അവളുടെ കുസൃതികളിൽ ശ്രദ്ധിച്ചിരുന്ന ഞാൻ അതിൽ നിന്നും ശ്രദ്ധ തിരിച്ചു കൊണ്ടു പാടി കൊണ്ടിരിക്കുന്ന പാട്ടിലേക്ക് വന്നു... "വിളി കേൾക്കുമെങ്കിൽ പൊന്നേ.... ഇനി ഏതു ദ്വീപിൻ കോണിൽ.... ഒരുപോലെ നമ്മൾ ചേർന്നു പാടും ആ...ആ..." ആ വരികൾ പെട്ടെന്ന് മനസ്സിൽ ഉടക്കി ...പ്രണയാർധമായ മിഴികളോടെ അവളെ നോക്കിയപ്പോൾ ആ കുരുപ്പ്‌ അപ്പോഴും മത്തുള്ളികളോടു കളിക്കുകയായായിരുന്നു. പിന്നെ ഞാനും പ്രണയത്തെ ഒരുപടി പുറകിലേക്ക് നിർത്തി ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു. എന്റെ മനസ്സ് ഇവൾ എന്നു മനസ്സിലാക്കും ആവോ...? ****** എയർപോർട്ടിൽ ഞങ്ങൾ രണ്ടുപേരും ചാച്ചിയെ കാത്തു നിൽക്കുക ആയിരുന്നു.ഇതിനിടയിൽ എന്നെ അന്വേഷിച്ചു വീട്ടിൽ നിന്നും ആരും വിളിച്ചില്ല എന്നതിൽ വലിയ അത്ഭുതം ഒന്നും എനിക്ക് തോന്നിയില്ല...പിന്നേ ചാച്ചനെ ചാച്ചി വരുന്ന കാര്യം സന്തോഷത്തോടെ വിളിച്ചു പറയാൻ നിന്നതും ചാച്ചൻ ഫോൺ എടുക്കുന്നില്ല.എന്തായാലും ഇനി വീട്ടിലേക്ക് വരുമ്പോൾ ചാച്ചന് ഒരു സർപ്രൈസ് ആയിക്കോട്ടെ ,വേറെ ആരുടെയും വായയിൽ നിന്നും ചാച്ചൻ ചാച്ചി വരുന്ന കാര്യം അറിയതിരുന്നാൽ മതി.

ചാച്ചി വരുന്ന ഫ്‌ളൈറ്റ് അല്പം ഡിലേ ആണെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും അടുത്തുള്ള ചെയറിൽ പോയി ഇരുന്നു. വരുന്നവരുടെയും പോകുന്നവരുടെയും ഓരോ കുറ്റം കണ്ടെത്തി റോഷനോട് പറയുകയായിരുന്നു.എന്നെ ഒരുമാതിരി ആക്കിയ ഇളിയും ആയി കേട്ടിരുന്ന അവൻ അവസാനം മിണ്ടാതെ ഇരുന്നില്ലേൽ തലക്ക് നല്ല മേട്ടം തരുമെന്ന് പറഞ്ഞപ്പോൾ ഞാൻ മുഖം വീർപ്പിച്ചു അവനിൽ നിന്നും തിരിഞ്ഞതും മുമ്പിൽ കണ്ടത് ഷിബിനെ ആയിരുന്നു... എവിടേക്ക് തിരഞ്ഞാലും ഉണ്ടാവും അല്ലോ കർത്താവേ ഇവൻ...അവൻ എന്തായാലും ഞങ്ങളെ കണ്ടിട്ടില്ല.ഇനി കാണാതെ ഇരിക്കാം എന്നു പറഞ്ഞു ഞാൻ അവനെ ശ്രദ്ധ കൊടുക്കാതെ ഇരുന്നതും റോഷൻ ടീ ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു കൊണ്ടു പോയി.റോഷാ പോകല്ലേ എന്നു പറഞ്ഞതും അവൻ പോയിരുന്നു. റോഷൻ പോയപ്പോൾ ഷിബിൻ കാണാതിരിക്കാൻ ഞാൻ ഷോൾ കൊണ്ടു എന്റെ മുഖം മറച്ചു ഇരുന്നു.വേറെ ഒന്നും കൊണ്ടല്ല.

അവൻ കണ്ടാൽ അതും ഞാൻ ഒറ്റക്ക് ആണെന്ന് കണ്ടാൽ അവൻ എന്തെങ്കിലും വന്നു പറയാതിരിക്കില്ല. പക്ഷെ എന്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ടു ഷിബിൻ എന്നെ കണ്ടു .അവൻ എന്നെ ലക്ഷ്യമാക്കി നടന്നു വരുമ്പോൾ ഞാൻ അവിടെ നിന്നും പതിയെ എണീറ്റു പോകാൻ നിന്നതും ആ കാലമാടൻ എന്റെ മുൻപിൽ തന്നെ വന്നു നിന്നു. "എത്ര മുഖം മറച്ചാലും എനിക്ക് നിന്നെ മനസ്സിലാകില്ലേ വർഷ...." എന്റെ അടുക്കൽ വന്ന അവൻ പറഞ്ഞു . എന്തെന്നില്ലാതെ ആ നേരം ഹൃദയം മിടിക്കുന്നുണ്ടായിരുന്നു. "ഷിബിൻ ഇവിടെ വെച്ചു ഒരു സീൻ വേണ്ട..." ഞാൻ ചുറ്റും നോക്കി കൊണ്ടു അവനോടു പറഞ്ഞു... "ഹും....ഇവിടെ വെച്ചു നിന്നെ ഞാൻ ഇൻസൾട്ട് ചെയ്താൽ നീ എന്നെ കൊല്ലാൻ വരെ മടിക്കില്ലല്ലോ അല്ലെ.....?" പുച്ഛത്തോടെ ഷിബിൻ എന്നോട് അത് പറഞ്ഞതും ഒന്നും മനസ്സിലാകാത്ത പോലെ ഞാൻ അവനെ നോക്കി... "നീ എന്താ ഈ പറഞ്ഞു വരുന്നത് ...?" എന്നു ഞാൻ പറഞ്ഞു നിർത്തിയപ്പോൾ ആണ് റോഷൻ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടത്.അവൻ ഷിബിനെ നേരെ മൈൻഡ് ചെയ്യാൻ പോലും നിൽക്കാതെ എന്റെ കൈ പിടിച്ചു കൊണ്ട് "വർഷ നീ ഇങ്ങു വന്നേ വേഗം നീ കാണാൻ ആഗ്രഹിച്ച ഒരാളെ കാണിച്ചു തരാം"

എന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്നും കൊണ്ടു പോകാൻ നിന്ന നേരം ഷിബിൻ അവന്റെ മുമ്പിൽ കയറി നിന്നു. "രണ്ടു പേരും അങ്ങനെ പോയാലോ....കുറെ പറഞ്ഞു തീർക്കാൻ ഇല്ലേ...." "ഒന്നു പോടാ ചേർക്കാ.." എന്നു പുച്ചതോടെ പറഞ്ഞു കൊണ്ട് അവനെ തട്ടി മാറ്റി റോഷൻ നടന്ന നേരം ഷിബിൻ റോഷന്റെ കോളറിൽ പിടച്ചു..... ഷിബിൻ ദേഷ്യത്തോടെ റോഷനെ നോക്കിയ നിമിഷം റോഷന്റെ കണ്ണുകളിലും ദേഷ്യം പടർന്നു.അവന്റെ പൂച്ചകണ്ണുകൾ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു. ചുറ്റും നോക്കിയപ്പോൾ ചില ആളുകളുടെ ശ്രദ്ധയെല്ലാം ഇങ്ങോട്ട് ആയിരുന്നു. റോഷന്റെ ദേഷ്യം അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ റോഷനോട് അപേക്ഷ സ്വരത്തിൽ പറഞ്ഞു.. "വേണ്ട റോഷ ഇവിടെ വെച്ചു ഒരു സീൻ വേണ്ട....വിട്ടേക്ക്...." അവൾ പറഞ്ഞത് കൊണ്ടു മാത്രം ഞാൻ ക്ഷമയെ കൂട്ടു പിടിച്ചു കൊണ്ട് ശിബിനോട് ഒന്നു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. "ഷിബിനെ എന്തുണ്ടെങ്കിലും നമുക്ക് വീട്ടിൽ വെച്ചു തീർക്കാം.ഇവിടെ വെച്ചു വേണ്ട...."

പക്ഷെ ഷിബിൻ എന്റെ വാക്കുകൾ പുച്ഛിച്ചു തള്ളി വീണ്ടും ഒരു പ്രശ്നത്തിനായി നിന്നപ്പോൾ വർഷ ശിബിന് മുന്നിൽ അപേക്ഷിച്ചു വീണ്ടും വേണ്ട ഷിബിൻ ഇവിടെ വെച്ചു ഒന്നും എന്നു പറഞ്ഞതും അവൻ വർഷയെ മുന്നിൽ നിന്നും തട്ടി മാറ്റി...അവൾ പുറകിലേക്ക് വീഴാൻ പോയതും ഞാൻ പിടിച്ചു.... അവൻ വർഷയെ തൊട്ടപ്പോൾ എന്റെ ക്ഷമയെ ഞാൻ കാറ്റിൽ പറത്തി മുഖം അടക്കി ഒന്നു കൊടുക്കാൻ നിന്നതും വർഷ എന്നെ പിടിച്ചു കൊണ്ട് വന്നു. വർഷ എന്നെ വിട് എന്ന് പറഞ്ഞു കുതറുന്നുണ്ടെങ്കിലും അവൾ കേട്ടില്ല. എന്നെ പിടിച്ചു കൊണ്ടു വരുമ്പോൾ പെട്ടെന്നായിരുന്നു അവളുടെ കണ്ണുകൾ മറ്റാരിലൊക്കെയോ ഉടക്കിയത്.അവളുടെ മുഖം ദയനീയ മായി മാറുന്ന ആ നിമിഷം അവൾ ആരെയാ നോക്കിയത് എന്നു കരുതി ഞാൻ അവളുടെ നോട്ടത്തിനനുസരിച്ചു കണ്ണുകൾ തിരിച്ചപ്പോൾ അവിടെ കണ്ടത് തട്ടം ചുറ്റിയ ഒരു പെണ്കുട്ടിയെ കണ്ടത്. "ഹഫ്സ...." ആ പെണ്കുട്ടിയിലേക്ക് തന്നെ നോക്കി നിൽക്കുന്ന വർഷയുടെ നാവ് ആ പേര് മന്ത്രിച്ചു........തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story