സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 24

Street dancer

രചന: തൻസീഹ് വയനാട്

"ചെറുപ്പം തൊട്ടെ എല്ലാവരും പറയുന്നത് ആണ് ഇത്..." ഞാൻ അവനോടു പറഞ്ഞു. "എടി നിന്റെ ചാച്ചിയെ എനിക്ക് എന്തോ വല്ലാണ്ട് ഇഷ്ട്ടം ആയി...കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി.എനിക്ക് എന്തോ അമ്മയെ പോലെ തോന്നുന്നു...." തുടരുന്നു.. ___---------------____ "നിനക്ക് ഇഷ്ടായെങ്കിൽ നീ എടുത്തോ....?" ഞാൻ തമാശക്കായി അവനോട് പറഞ്ഞു. "എടുക്കും ട്ടോ...." ചെറു ചിരിയോടെ അവൻ എന്നോട് തിരിച്ചു പറഞ്ഞു. "അങ്ങനെ ഒന്നും ആരുടെയും പഞ്ചാര വാക്കിൽ വീഴുന്ന ആൾ അല്ല എന്റെ ചാച്ചി.." "കാണാം നമുക്ക്...." "ആ കാണാം..." അവിടെ നിന്നും ഞങ്ങൾ പരസ്പരം വെല്ലുവിളി ഉയർത്തുന്ന നേരവും ചാച്ചിയും ചാച്ചനും പരസ്പരം ഒന്നും മിണ്ടാതെ നോക്കി കൊണ്ട് നിൽക്കുകയാണ്. അവർക്ക് ഇടയിലെ ശൂന്യത മുറിച്ചു കൊണ്ട് ഞാൻ ചാച്ചിയോട് യാത്രയുടെ സുഖ വിവരങ്ങൾ എല്ലാം അന്വേഷിച്ചു.ആ സമയം റോഷൻ വണ്ടിയുമായി വന്ന് ലഗേജ് എടുത്തു വണ്ടിയിലേക്ക് വെക്കാൻ തുടങ്ങി. അതിനിടയിൽ ചാച്ചി റോഷനെ പരിചയപ്പെടുകയും ചെയ്തു.

ചാച്ചൻ മാത്രം ഒന്നും മിണ്ടാതെ മാറി നിൽക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു വിഷമം തോന്നി. ഞാൻ റോഷന്റെ അടുക്കൽ ചെന്നു രഹസ്യമായി പറഞ്ഞു. "ടാ..നീയിപ്പോ വണ്ടി സ്റ്റാർട്ട് ആകാത്ത പോലെ അഭിനയിക്കണം...." "അതിപ്പോ എന്തിനാ...?" സംശയത്തോടെ അവൻ എന്നോട് ചോദിച്ചപ്പോൾ നീ അഭിനയിക്ക് കാര്യം എന്താ എന്നു ഞാൻ പറയാം എന്നു പറഞ്ഞു. അവൻ ചെയ്യാം എന്ന് പറഞ്ഞു. ചാച്ചിയുടെ പെരുമാറ്റം കണ്ടാവാം ഒന്നും പറയാതെ പോകാൻ നിന്ന ചാച്ചന്റെ അടുക്കലേക്ക് ഞാൻ ചെന്നു പതിയെ പറഞ്ഞു . "ചാച്ചാ പോകല്ലേ...?" "അതിനു ആരു പോകുന്നു..ഞാനും നിങ്ങടെ കൂടെ വന്നത് അല്ലെ നിങ്ങൾ എന്നെ കൂട്ടാതെ പോകുവാണോ ... " എന്നു പറഞ്ഞു കൊണ്ട് ചാച്ചൻ പോയി ഫ്രണ്ടിൽ കയറി. ചാച്ചന്റെ പ്രവർത്തി കണ്ടു അന്തം വിട്ടുകൊണ്ട് ഞാനും വണ്ടിയിൽ കയറി. ചാച്ചി നേരത്തെ കയറി ഇരുന്നു.ചാച്ചൻ ഫ്രണ്ട് മിററിലൂടെ ചാച്ചിയെ നോക്കി കൊണ്ടിരിക്കുമ്പോൾ കിളിപോയ അവസ്ഥയിൽ ഞാൻ രണ്ടുപേരെയും മാറി മാറി വീക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു റോഷൻ വണ്ടി സ്റ്റാർട്ട് ആക്കാൻ നോക്കിക്കൊണ്ട് മുഖത്തു നിരാശ വരുത്തി കൊണ്ടു പറഞ്ഞത്.

"വണ്ടി സ്റ്റാർട്ട് ആവുന്നില്ല....." "അതെന്തു പറ്റി വണ്ടിക്ക്.. ഇപ്പൊ പെട്ടെന്ന്..." ചാച്ചൻ അവനോടായി ചോദിച്ചപ്പോൾ പുറകിൽ നിന്നും ഞാൻ പറഞ്ഞു. "റോഷ...ഒന്നൂടെ നേരെ നോക്ക് ഉറപ്പായും വണ്ടി സ്റ്റാർട്ട് ആകും...." ഞാൻ പറഞ്ഞത് കേട്ട് അവൻ എന്നെ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ ആംഗ്യമായി വണ്ടി സ്റ്റാർട്ട് ആക്കിക്കോളാൻ അവനോട് പറഞ്ഞു. അവൻ എന്നെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ടു കാർ സ്റ്റാർട്ട് ആക്കി. "ദേ ഇപ്പൊ സ്റ്റാർട്ട് ആയല്ലോ...?" വണ്ടി സ്റ്റാർട്ട് ആയത് കണ്ട് കൊണ്ടു ചാച്ചൻ പറഞ്ഞു.... യാത്രയിലുടനീളം ചാച്ചൻ ചാച്ചിയെ തന്നെ ഇടം കണ്ണിട്ട് നോക്കുകയായിരുന്നു.ഡ്രൈവിങ്ങിൽ ആയിരുന്ന റോഷൻ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ ഞാൻ വ്യക്തമായി കാണുക യായിരുന്നു. ചാച്ചി ഇരുട്ടു മൂടിയ വഴികളിലേക്ക് കണ്ണും നാട്ടിരിക്കുമ്പോൾ ഒന്നും പറയാൻ കഴിയാതെ വീർപ്പു മുട്ടി നിൽക്കുന്ന ചാച്ചൻ.ഇടക്ക് ചാച്ചി ചാച്ചനെയും നോക്കുന്നുണ്ട് .ചാച്ചന്റെ one side love ന്റെ ഇടയിൽ കട്ടുറുമ്പായി മാറേണ്ട എന്നു കരുതി ഞാൻ അതൊന്നും കാണാത്ത പോലെയിരുന്നു.

വീട്ടിൽ എല്ലാവരും ചാച്ചിയെ കാത്തിരിക്കുകയായിരുന്നു.അപ്പാപ്പൻ ഒഴികെ.ചാച്ചിയുടെ കൂടെ വന്നിറങ്ങിയ ചാച്ചനെയും എന്നെയും കണ്ട് അപ്പൻ ഞെട്ടിയിട്ടുണ്ട്. അപ്പന് മുന്നിൽ വർഷ എന്റെ കൂടെ വന്നത് ആയിരുന്നു എന്ന കള്ളം പറഞ്ഞു കൊണ്ട് ചാച്ചൻ എന്നെ രക്ഷിച്ചു.ഞാൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു അവർ വിചാരിച്ചിരുന്നത്. .അല്ലെങ്കിലും എന്റെ കാര്യം ആരാ ഇവിടെ ശ്രദ്ധിക്കുന്നത്.എല്ലാവരാലും വെറുക്കയപ്പെട്ടവൾക്ക് അവരുടെ ഹൃദയത്തിൽ എവിടെയാ സ്ഥാനം...? ആലോചിച്ചപ്പോൾ ഉള്ളൊന്നു വിങ്ങി.പെട്ടെന്നെന്റെ കണ്ണുകൾ നിറഞ്ഞു അവ ആരും കാണാതെ തുടച്ചു കൊണ്ട് ഞാൻ അകത്തേക്ക് പോയി. ******* "അപ്പൊ നിന്റെ ചാച്ചന്റെ love ആണ് നിന്റെ ചാച്ചി... വെറുതെ അല്ല ഇന്നലെ ഫ്ലാറ്റ് വാങ്ങാൻ പോയ മനുഷ്യൻ മ്മടെ കൂടെ വന്നത്...." റോഷന് മുമ്പിൽ ഞാൻ ചാച്ചന്റെ love story പറഞ്ഞപ്പോൾ എല്ലാം കേട്ട് കഴിഞ്ഞു അവൻ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു. ഇന്നലെ മുതൽ എന്തിനാ കാർ സ്റ്റാർട്ട് ആകുന്നില്ല എന്നു പറയാൻ പറഞ്ഞത് എന്നു ചോദിച്ചു നടക്കുകയായിരുന്നു

റോഷൻ.സമയവും സാഹചര്യവും ഒത്തുവന്നില്ല അവനോടു എല്ലാം പറയാൻ.ഇന്ന് അവനെ വിളിച്ചു കൊണ്ടു ടറസിലേക്ക് വന്നു എല്ലാ കാര്യങ്ങളും പറഞ്ഞു. "എടാ നീ എന്റെ കൂടെ നിക്കാവോ....?" ഞാൻ അവനോട് ആയി ചോദിച്ചു. "ഞാൻ നിന്റെ കൂടെ തന്നെ അല്ലെ നിന്നിട്ടുള്ളത്..." "അതല്ലേടാ ....ചാച്ചന്റെ കാത്തിരിപ്പിന് അവസാനം ഉണ്ടാവണം.ചാച്ചനും ചാച്ചിയും ഒന്നിക്കണം..അവരെ ഒന്നിപ്പിക്കാൻ നീ എന്റെ കൂടെ നിക്കാമോ എന്ന്..." "ചാച്ചന്റെ കാര്യത്തിൽ എന്താ ശുഷ്കാന്തി. ചാച്ചന്റെ love story എകദേശം നമ്മുടെ കഥ പോലെ തന്നെയാ .പക്ഷെ എന്റെ മനസ്സ് നീ ഒട്ടും മനസ്സിലാക്കുന്നെ ഇല്ല...." ഒന്നു ഇടം കണ്ണിട്ട് വർഷയെ നോക്കി ഞാൻ അത് പറഞ്ഞതും അവൾ എനിക്ക് നേരെ നൽകിയ മറുപടി എന്റെ ഹൃദയത്തിൽ കൊണ്ടു. " നിന്റെ മനസ്സ് ഒരിക്കലും ഞാൻ മനസിലാക്കൂല്ല മോനെ...ഞാൻ വേറെ കെട്ടിപ്പോകും .നീയും വേറെ കെട്ടും....." അവളുടെ മറുപടി കേട്ട് ഞാൻ മുഖത്തു കോപം നിറച്ചു കൊണ്ടു ശരി നീ വേറെ കെട്ടിപ്പൊയ്ക്കോ എന്നു പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്നും പോകാൻ നിന്നതും അവൾ എന്നെ തടഞ്ഞു.

"പിണങ്ങല്ലേടോ.... നീ പ്രേമം എടുത്തു പറഞ്ഞാൽ...അത് എനിക്ക് ഒട്ടും ഇഷ്ട്ടം ഇല്ലാത്ത കാര്യമാണ്.അപ്പോൾ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ഞാനും ഇതുപോലെ എന്തേലും കോനിഷ്ട്ട് പറയുന്നു അത്രയേ ഉള്ളു...." "അത്രയേ ഉള്ളു നിനക്ക്...പക്ഷെ എനിക്ക് നീ പറയുന്നത് അത്രക്ക് രസിക്കുന്നില്ല...." "എടാ അത് വിട്ടെ....?അല്ല നീ ഇന്നലെ ഷിബിന്റെ അടുത്തു നിൽക്കുമ്പോൾ എന്നെ ആരെ കാണിച്ചു തരാം എന്ന് പറഞ്ഞ കൊണ്ടു പോകാൻ നിന്നെ...?" അവൾ അത് ചോദിച്ചപ്പോൾ ഉത്തരം പറയാൻ താല്പര്യം ഇല്ലാത്ത മട്ടിൽ ഞാൻ നിന്നു. "ഹാ പറയ് ചെക്കാ..." അവൾ കൊഞ്ചിക്കൊണ്ടു എന്റെ മീശയിൽ പിടിച്ചു അത് ചോദിച്ചതും എന്റെ ദേഷ്യം എങ്ങോ പോയി.ഞാൻ ഒന്നു ചിരിച്ചു കൊണ്ട് അവൾക്ക് മറുപടി നൽകി. "കീർത്തി....നമ്മൾ അവിടെ ഇരിക്കുമ്പോൾ ആയിരുന്നു അവളെ പോലെ ഒരാൾ കുറച്ചപ്പുറത്തിലൂടെ പോകുന്നത് കണ്ടത്.അത് അവൾ തന്നെ ആണോ എന്ന് ഉറപ്പിക്കാൻ വേണ്ടിയായിരുന്നു ഞാൻ നിന്നോട് ഇപ്പൊ വരാം എന്ന് പറഞ്ഞു പോയത്. അവൾ ആണെന്ന് ഉറപ്പിച്ചു.അവൾ എന്നെ കണ്ടിരുന്നില്ല.ശേഷം നിനക്ക് അവളെ ഒന്നു കാണിച്ചു തരാം എന്ന് കരുതി വന്നത് ആയിരുന്നു.പിന്നെ അങ്ങനെ ഒക്കെ ആയി...."

"ശോ... മിസ് ആയി.അവളെ ഒന്നു കാണണം എന്നുണ്ടായിരുന്നു...എന്നിട്ട് മുഖത്തു നോകി 3 എണ്ണം കൊടുക്കാൻ...." നിരാശയോടെ അവൾ അത് പറഞ്ഞതും കളിയായി ഞാൻ പറഞ്ഞു. "തല്ലിയാൽ അവൾക്ക് വേദനിക്കും..." ഞാൻ അത് പറഞ്ഞതും അവളുടെ മുഖം ദേഷ്യം കൊണ്ടു ചുമക്കുന്നുണ്ടായിരുന്നു. "അയ്യോട തല്ലിയാൽ അവൾക്ക് വേദനിക്കും.നിന്നെ അവൾ എത്ര വേദനിപ്പിച്ചു..." "ഓ അവൾ മാത്രം അല്ലല്ലോ നീയും ഇപ്പൊ വേദനിപ്പിച്ചു കൊണ്ടു ഇരിക്കുകയല്ലേ....?" "റോഷ ഞാൻ പലതവണ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് പറഞ്ഞു പ്രണയത്തിലേക്ക് എത്തണ്ട എന്നു.നിനക്ക് ഇതാണ് പറയാൻ ഉള്ളത് എങ്കിൽ ഞാൻ പോക...." എന്നോട് പിണങ്ങി അവൾ താഴേക്ക് പോകാൻ നിന്നപ്പോൾ ഞാനും വിളിക്കാൻ നിന്നില്ല.വാശി അവൾക്ക് മാത്രം അല്ല എനിക്കുമുണ്ട്. എത്രയായി പറയുന്നു ഒന്നു മനസ്സിലാക്കിക്കൂടെ.. അവൾ താഴേക്ക് പോകാൻ നിന്നപ്പോൾ ആണ് ടെറസിലേക്ക് ഷിബിൻ കയറി വരുന്നത് കണ്ടത്. ഞങ്ങളെ രണ്ടുപേരെ കണ്ടവൻ പുഞ്ചിരിച്ചപ്പോൾ വർഷ ആശ്ചര്യത്തോടെ എന്നെ തിരിഞ്ഞു നോക്കി.ഇവനിതെന്തു പറ്റി എന്നു ചിന്തിച്ചു ഞാൻ അവരുടെ അടുക്കലേക്ക് ചെന്നു.

പരസ്പരം ഒന്നും മിണ്ടാതെ മുഖത്തോട് മുഖം നോക്കി നിൽക്കുമ്പോൾ ആയിരുന്നു അവൻ പറഞ്ഞത് "വർഷ സോറി...." അവന്റെ നാവിൽ നിന്നും ആ വാക്ക് കേട്ടതും ഒന്നും മനസ്സിലാകാതെ ആശ്ചര്യത്തോടെ ഞാൻ നിന്നു.ഇവന് വല്ല ഇരുട്ടടിയും കിട്ടിയോ...? "നിന്നോട് ഞാൻ ചെയ്തതിനു എല്ലാം ഒരു സോറി കൊണ്ടു പകരം ആവില്ല എന്നറിയാം. എല്ലാവർക്കു മുന്നിലും കുറ്റങ്ങൾ ഓരോന്നായി ഞാൻ ഏറ്റു പറഞ്ഞോളാം..എല്ലാം മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയി... ഹഫ്സ എന്നെ ഇന്ന് വിളിച്ചിരുന്നു .കുറച്ചു മുൻപ്.അവൾ എന്നെ വിളിക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു ഞാൻ ഇത്രയും കാലം.വിളിച്ച നേരം അവളുടെ മനസ്സിൽ ഞാൻ ഇല്ല..." അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു പറയുമ്പോൾ. വാക്കിലെ ഇടർച്ചയെ മാറ്റി നിർത്തി അവൻ തുടർന്നു. "എന്നോട് ഹഫ്സ എല്ലാം പറഞ്ഞു. നിസ്സഹായ അവസ്ഥ നീ അവൾക്കു മുന്നിൽ പറഞ്ഞിരുന്നു അല്ലെ...?" ശിബിൻ വർശയോട് അത് ചോദിച്ചപ്പോൾ അവൾ അതേ എന്നു തലയാട്ടി. ഇന്ന് രാവിലെ ഹഫ്സ എന്നെ വിളിച്ചിരുന്നു.എനിക്ക് പറയേണ്ടത് എല്ലാം ഞാൻ അവളോട് പറഞ്ഞു.

ആരും മനസ്സിലാക്കാതെ പോയ എല്ലാ സത്യങ്ങളും.എല്ലാം കേട്ട് എന്നോട് ഹഫ്സ ക്ഷമ യാചിച്ചു. അവളോട്‌ എനിക്ക് ഒരു വൈരാഗ്യമോ ദേഷ്യമോ ഉണ്ടായിട്ടില്ല എന്നാൽ അല്ലെ ക്ഷമിക്കാൻ പറ്റു. ഹഫ്സയായിരുന്നു എന്നോട് പറഞ്ഞത് ശിബിന് എന്നോടുള്ള തെറ്റിദ്ധാരണ അവളായി മാറ്റിത്തരാം എന്നു.എങ്ങനെ എന്നു ഞാൻ ചോദിച്ചപ്പോൾ അവളുടെ കയ്യിൽ അവന്റെ നമ്പർ ഉണ്ടെന്നും ,വീട്ടു തടങ്കലിൽ ആയപ്പോൾ അതിൽ ഒന്നു വിളിക്കാൻ പലതവണ ശ്രമിച്ച അവളെ ഒരിക്കലും കഴിയാത്ത വിധം കാവലിൽ നിർത്തിയിരുക്കുക ആയിരുന്നു എന്നും.ഇടക്ക് ഒന്നോ രണ്ടോ തവണ വിളിച്ചപ്പോൾ സംസാരിക്കുന്നതിനു മുൻപ് ആരോ ഫോൺ വാങ്ങിയെന്നും.അന്ന് എന്നെ പകയോടെ അവൾ വിളിച്ചപ്പോഴും പാതിക്കു വെച്ചു അവളുടെ ഉമ്മ റീസീവർ വാങ്ങി വെച്ചു എന്നെല്ലാം അവൾ പറഞ്ഞു .അന്ന് അവൾ ഷിബിനെ വിളിച്ചിരുന്നു പക്ഷെ കാൾ കിട്ടിയില്ല.ചിലപ്പോൾ ആ ഒരു കാൾ കിട്ടിയിരുന്നു എങ്കിൽ ഇന്ന് ഹഫ്സ ഷിബിന്റെ കൂടെയുണ്ടായേനെ..പക്ഷെ വിധി അവർക്ക് എതിരെ ആയിരുന്നു. വിവാഹത്തിന് ശേഷം പിന്നെ അവൾ ആ ജീവിതത്തിൽ ലയിച്ചു.അതിനിടയിൽ ഷിബിനെ മറക്കുകയായിരുന്നു.

മറക്കാൻ കഴിയാതെ അവളുടെ ഓർമ്മയിൽ ഇന്നും അവന്റെ നമ്പർ ഉണ്ട്.വിവാഹ ശേഷം ഒരിക്കലും വിളിക്കില്ല എന്നു കരുതിയത് ആയിരുന്നു അവൾ പക്ഷെ എനിക്ക് വേണ്ടി വിളിച്ചു .മറ്റാരുടെ വാക്കിനു വില നല്കിയില്ലെങ്കിലും അവളുടെ വാക്ക് അവൻ കേൾക്കും എന്നവൾ പറഞ്ഞപ്പോൾ ഒരിക്കലും ഞാൻ കരുതിയില്ല അവൾ പറഞ്ഞത് സത്യം ആകുമെന്ന്..ശിബിൻ ഹഫ്സയെ അനുസരിക്കാൻ കാരണം ഇതാകാം അവന്റെ മനസ്സിൽ വറ്റാതെ കിടക്കുന്ന അവളോടുള്ള ഇഷ്ട്ടം. ആ ഇഷ്ട്ടം ആണല്ലോ എന്നെ ദ്രോഹിക്കാൻ അവനെ പ്രേരിപ്പിച്ചത്.അവർ രണ്ടുപേരും ഒരുമിച്ചിരുന്നെങ്കിൽ എന്ന് ഈ നേരം എന്റെ മനസ്സ് അതിയായി കൊതിച്ചു. ആത്മാർഥ പ്രണയത്തെ വിധി എന്നും അകലങ്ങളിൽ ആക്കുമല്ലോ...? "അവൾ എന്നെ വിളിച്ചിരുന്നു രാവിലെ..." ചിന്തകൾക്ക് ഒടുവിൽ ഞാൻ അവനോട് പറഞ്ഞു. "അവൾ കുറെ കരഞ്ഞു എന്നെ വിളിച്ചിട്ട്.വിധിയാണ് ഈ വിധി തന്നെ ശരിയെന്നു പറഞ്ഞു. നിന്റെ നിരപരാധിത്വം പറഞ്ഞു തുടങ്ങിയപ്പോൾ ആദ്യം ഒക്കെ എനിക്ക് ദേഷ്യം തോന്നി.

പതിയെ അവളുടെ വാക്കുകളിലെ ശരി കണ്ടു തുടങ്ങി.അവൾ എനിക്ക് കാണിച്ചു തന്നു എന്നു തന്നെ പറയാം .നിനക്ക് ഉണ്ടായ ഈ പ്രശ്നങ്ങൾക്ക് കാരണം ഞാൻ തന്നെയാണ്.പക്ഷെ നമുക്ക് ഇടയിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് കാരണം ഈ കുടുംബ വഴക്കാണ്. എല്ലാം തിരിച്ചറിയാൻ ഒരുപാട് വൈകി...ആയിരം വട്ടം sorry ഞാൻ പറഞ്ഞാലും നീ കുടിച്ച കണ്ണുനീരിന് പകരം ആവില്ല എന്നുമറിയാം.... അവൻ ഞങ്ങൾക്ക്മുന്നിൽ കുറ്റം ഏറ്റു പറയുകയായിരുന്നു. "അതൊന്നും സാരല്ല ഷിബിൻ ചേട്ടായി.കഴിഞ്ഞത് ഒക്കെ കഴിഞ്ഞു.ഇനി അത് ഓർക്കാൻ നിന്നാൽ പിന്നെ അതിനെ നേരം കാണു. ഞാൻ എല്ലാം ക്ഷമിച്ചു. എനിക്ക് അതിനു ചേട്ടയിയോട് ദേഷ്യം ഒന്നുല്ല..." പുഞ്ചിരിയോടെ ഞാൻ അത് പറഞ്ഞപ്പോൾ ഷിബിനും ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. "അറിയാം നിനക്ക് ക്ഷമിക്കാൻ കഴിയും എന്ന്.ഇപ്പോൾ പോലും ഈ പുഞ്ചിരിക്ക് പകരം നിനക്ക് എന്നോട് ദേഷ്യപ്പെടാം ആയിരുന്നു. നീ ചെയ്തില്ല.നിന്റെ മാന്യത...

നിന്നെ കൊല്ലാൻ വരെ ഞാൻ നോക്കിയിട്ടുണ്ട്..നീയും എന്നെ കൊല്ലാൻ ശ്രമിച്ചിരുന്നു എന്ന് ഞാൻ ചിന്തിച്ചിരുന്നു .2 തവണ എനിക്ക് ഉണ്ടായ അക്‌സിഡന്റ്. " "ആക്സിഡന്റോ..നിനക്ക് 2 തവണ accidente ഉണ്ടായത് മമ്മ പറഞ്ഞു ഞാനും അറിഞ്ഞിരുന്നു.നിന്നെകൊല്ലണം എന്നു കരുതി ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല " " ചിലപ്പൊ അത് പ്രതീക്ഷിതമായി സംഭവിച്ചതും ആകാമല്ലോ .... എനിക്കും അങ്ങനെ ഒരു accident നടന്നിരുന്നു.. അതൊക്കെ നമ്മൾ ആരോ കല്പിച്ചുകൂട്ടി ചെയ്യുന്നത് ആണെന്ന് പറയാൻ കഴിയുമോ...?ആരെങ്കിലും കല്പിച്ചുകൂട്ടി ചെയ്യാൻ മാത്രം നിനക്ക് ശത്രു ഉണ്ടോ..?"(റോഷൻ) " അല്ല അപ്രതീക്ഷിതമായല്ല...ആരാണ് accident ഉണ്ടാക്കിയത് എന്നും അറിയാം.പോലീസിന്റെ അല്ലെങ്കിലും എന്റെ വ്യക്തിപരമായ ഒരു അന്വേഷണം എത്തിച്ചെന്നത് നിന്റെ കുടുംബത്തിലേക്ക്..നിങ്ങടെ ലോറി. ഞാൻ അത് അറിഞ്ഞു വന്ന സമയത്തു ആയിരുന്നു നമ്മുടെ കുടുംബം രണ്ടും ഒരുമിച്ചത്....

നീ തന്നെ ഏർപ്പാടക്കിയത് ആവും എന്നു തന്നെ കരുതി.ഹഫ്സയിൽ നിന്നും സത്യം അറിഞ്ഞപ്പോൾ എല്ലാം ഒന്ന് currect ആക്കി ചിന്തിച്ചു നോക്കി.നിനക്ക് എന്നോട് ദേഷ്യം ഇല്ല പിന്നെ എന്തിന് നീ എന്നെ കൊല്ലാൻ ശ്രമിക്കണം." ഷിബിൻ പറഞ്ഞത്എല്ലാം കേട്ടപ്പോൾ എന്റെ ഉള്ളിൽ ആദ്യം വന്ന മുഖം അപ്പാപ്പന്റെ ആയിരുന്നു.അപ്പാപ്പന് അവരുടെ കുടംബത്തോടുള്ള ദേഷ്യംഎത്രത്തോളം ഉണ്ടെന്നു അറിയാം.ചെറിയ കാരണങ്ങൾ പോലും വലുതാക്കി പിടിവാശി കളയാത്ത ആ മനുഷ്യൻ ഇത്ര പെട്ടെന്ന് തൻെറ ശത്രുവിനെ മിത്രമാക്കി എന്ന് പറയുമ്പോൾ അതെങ്ങനെ എന്ന ചോദ്യത്തിനു ഇത്രയും ദിവസം ഞാൻ ഇവിടെ വന്നിട്ടും ഒരു ഉത്തരം കണ്ടെത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല.കാരണം അന്വേഷിച്ചെങ്കിലും എല്ലാം അപ്പാപ്പന്റെ താല്പര്യം കണക്കെ ആണെന്നായിരുന്നു പറഞ്ഞത്. പിന്നെ ചിലപ്പോൾ നല്ല ബുദ്ധി തോന്നികാണും എന്നു കരുതി ഞാനും വിട്ടത് ആയിരുന്നു പക്ഷെ ഇപ്പോൾ...?എന്തും ചെയ്യാൻ മടിക്കാത്ത മനുഷ്യൻ ആണ്. ഇനി റോഷനുണ്ടായ aacident ഉം ഇതും തമ്മിൽ എന്തെങ്കിലും സാമ്യം ഉണ്ടോ..?എന്നു ആലോചിച്ചിരിക്കുമ്പോൾ ആയിരുന്നു അവിടേക്ക് ചാച്ചിയുടെ കടന്നു വരവ്..

"അതേയ് ഇതെന്താ മൂന്നുപേരും വല്ല പ്ലാനിങ്ങിലും ആണോ ?വിവാഹത്തിന് സർപ്രൈസ് കൊടുക്കാൻ. ഇവൻ മാനേജ്മെന്റിന്റെ ആളെല്ലാം ഉണ്ടല്ലോ കൂടെ...?" അത് പറഞ്ഞു കൊണ്ട് ചാച്ചി ഞങ്ങൾക്ക് അരികിലേക്ക് നടന്നു വന്നു. "ഇല്ല ഞങ്ങൾ വെറുതെ....." മറുപടിയായി റോഷൻ അത് പറഞ്ഞപ്പോൾ ചാച്ചി അവനോടായി ചോദിച്ചു. "തന്റെ പേര് ഞാൻ അങ്ങു മറന്നു .നേരെ പരിചയപ്പെടാൻ പറ്റിയിട്ടില്ല... എവിടെയോ കണ്ടു മറന്നപ്പോലെ...?തന്നോട് എന്തോ ഒരു ആത്മ ബന്ധം തോന്നുന്നു. " "എന്റെ പേര് റോഷൻ.." "വീട്ടിൽ ആരൊക്കെയുണ്ട്...?" സ്വഭാവികമായി ചാച്ചി ആ ചോദ്യം ചോദിച്ചപ്പോൾ അവന്റെ മുഖമൊന്നു മങ്ങി.. "ആരുല്ല.i am an orphan..." "ഓഹ് sorry"(ചാച്ചി.) "ITs ok .ഇതൊന്നും ഒരു വിഷയമേ അല്ല.ആരെങ്കിലും ഉണ്ടാകുമായിരിക്കും എവിടെയെങ്കിലും .എനിക്ക് അറിയില്ല എന്നേയുള്ളു..." അവന്റെ മറുപടിക്ക് മുന്നിൽ ചാച്ചി പുഞ്ചിരിച്ചു.എന്നിട്ട് പറഞ്ഞു. "I like your character. ....." "അവന്റെ character അങ്ങനെയാ എല്ലാർക്കും പെട്ടെന്ന് ഇഷ്ട്ടം ആകും ." എടുത്തു ചാടി ഞാൻ അത് ചാച്ചിയോട് പറഞ്ഞതും റോഷൻ സന്തോഷത്തോടെ എന്നെ നോക്കി. അവന്റെ നോട്ടത്തിന്റെ പൊരുൾ എനിക്ക് മനസ്സിലായി.ഞാൻ അവനുനേരെ ഒരു നനഞ്ഞ ചിരി നൽകി.

ഞാൻ അറിയാതെ പറഞ്ഞത് ആണ് വാക്ക്.പറഞ്ഞു കഴിഞ്ഞു എനിക്ക് തന്നെ അത് വേണ്ടായിരുന്നു എന്ന തരത്തിലുള്ള മുഖഭാവം ആണ് ഇപ്പോൾ . " ഓഹ് എങ്ങനെ...?നിനക്ക് ഇഷ്ട്ടായോ...?" ചാച്ചി എന്നെ അടിമുടി നോക്കി കൊണ്ട് ചോദിച്ചപ്പോൾ ഞാൻ ചാച്ചിക്ക് നേരെ നിസ്സഹായമായി ചിരിച്ചു കൊണ്ട് മറുപടിക്ക് വേണ്ടി പരതി. "അത് പിന്നെ ചാച്ചി...." "ഇവർ നേരത്തെ തന്നെ ഫ്രൻഡ്‌സ് ആണ് ആന്റി..." ഷിബിനായിരുന്നു അത് പറഞ്ഞത്.അവന് അറിയില്ലലോ ഞങ്ങൾ ഫ്രൻഡ്‌സ് ആണെന്ന രഹസ്യം ഇവിടെ എല്ലാവരിൽ നിന്നും മറച്ചു വെച്ചിരിക്കുക ആണെന്ന്.. "ഫ്രൻഡ്‌സ് ആണെന്നോ....?" ചാച്ചി ഞങ്ങളോട് ചോദിച്ചു.പിന്നെ ഞങ്ങൾക്ക് ഒന്നും മറച്ചു വെക്കാൻ കഴിഞ്ഞില്ല.ചാച്ചി എന്തായാലും ഇതൊന്നും അത്ര വലിയ വിഷയം ആക്കില്ല എന്ന ഉറപ്പുണ്ടായിരുന്നു.അതുകൊണ്ടു ഞാൻ തന്നെ പറഞ്ഞു തുടങ്ങി. " ചാച്ചി ഞങ്ങൾ ഫ്രൻഡ്‌സ് ആണ്.പക്ഷെ അത് ഇവിടെ ചാച്ചനു ഒഴികെ ആർക്കും അറിയില്ല." "അതെന്താ എല്ലാരും അറിഞ്ഞാൽ..?(ചാച്ചി.) "അല്ല എന്റെ കെയർ ഓഫിൽ ആണ് ഇവനെ കൊണ്ട് വന്നേ എന്ന് അറിഞ്ഞാൽ ....?" "അതെന്താ അറിഞ്ഞാൽ....?" "അത്....ചാച്ചി...."

ഷിബിൻ അവിടെ നിൽക്കുമ്പോൾ എങ്ങനെ എല്ലാ കാര്യങ്ങളും പറയും എന്നായിരുന്നു മനസ്സിൽ.പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ടു ചാച്ചിയോട് അവൻ തന്നെ എല്ലാം പറഞ്ഞു കൊടുത്തു.ആക്‌സിഡന്റിന്റെ കാര്യം ഒന്നും പറഞ്ഞില്ല. പിന്നീട് റോഷനെ കണ്ടുമുട്ടിയ മുതലുള്ള കാര്യങ്ങൾ ഞാനും പറഞ്ഞു.അവൻ എന്നോട് ഇഷ്ട്ടം പറഞ്ഞത് ഒഴികെ... "തെറ്റിദ്ധാരണ അല്ലെ .മനസ്സിലാക്കാൻ ഒരുപാട് സമയം എടുത്തു എല്ലാവരും അങ്ങനെ തന്നെ.....?" എല്ലാം കേട്ടതിനു ശേഷം ചാച്ചി പറഞ്ഞു.. ഒന്നു നിർത്തിയതിനു ശേഷം തുടർന്നു. "അപ്പൊ നിങ്ങൾ ഇതിനെ പറ്റി സംസാരിക്കുകയായിരുന്നല്ലേ....?ഞാൻ നിങ്ങൾ എന്തോ വിവാഹത്തിന് പ്ലാനിങ് ആണെന്ന് കരുതി..അതാ ഒപ്പം കൂടാൻ വന്നേ...?" "അതിനെന്താ മേഡം മേഡം ആവശ്യപ്പെടുന്ന രീതിയിൽ വല്ല സർപ്രൈസും ഒരുക്കണം എങ്കിൽ ചെയ്തു തരാം." റോഷൻ ചാച്ചിക്ക് മറുപടി നൽകിയപ്പോൾ ചാച്ചി ചിരിച്ചു കൊണ്ട് അവനോടുപറഞ്ഞു. "മേഡമോ...?നീ എന്നെ മേഡം എന്നൊന്നും വിളിക്കേണ്ട...ആന്റി എന്നോ ചേച്ചി എന്നോ അങ്ങനെ എന്തേലും വിളിച്ചോ...?" "ആന്റി എന്നു വിളിക്കാനുള്ള പ്രായം ഒന്നുല്ല...."

"അയ്യോട....എന്ന ഞാൻ ഒരു കാര്യം പറയട്ടെ .നീ അനുസരിക്കോ ...?നീ എന്നെ 'അമ്മ എന്നു വിളിച്ചോ...?എനിക്ക് ആ വിളി കേൾക്കാൻ ഒരുപാട് ആഗ്രഹം ആണ്. ****** ചാച്ചിയുടെ നാവിൽ നിന്നും ആ വാക്ക് കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു എന്തെന്നില്ലാതെ.ആദ്യമായി ഒരാൾ എന്നോട് 'അമ്മ എന്നു വിളിക്കാൻ പറഞ്ഞിരിക്കുന്നു.ഞാൻ അമ്മ എന്നു വിളിക്കുന്നത് കേൾക്കാൻ ഒരാൾ.മറുപടി എന്തു പറയണം എന്നറിയാതെ ഹൃദയം സന്തോഷം കൊണ്ടു നിറയുമ്പോൾ വർഷ എന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് പുഞ്ചിരിച്ചു. "ഇതെന്താ കുട്ടി കരയുന്നെ ....?" എന്നു ചോദിച്ചു കൊണ്ട് അവളുടെ ചാച്ചിഎന്നിൽ നിന്നും അടർന്നു വീണ കണ്ണുനീർ തുടച്ചു. "'അമ്മ എന്ന് വിളിക്കാൻ കാര്യത്തിൽ തന്നെ പറഞ്ഞതാ നീ വിളിച്ചോടാ...." ചാച്ചി പുഞ്ചിരിച്ചു കൊണ്ടു അത് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ വീണ്ടും നിറയുക ആയിരുന്നു.ഞാൻ ജീവിതത്തിൽ 'അമ്മ എന്നു ഒരു വ്യക്തിയെ ആദ്യമായി വിളിച്ചു.

സ്നേഹത്തോടെ ആ വിളി കേൾക്കാൻ എന്റെ ജീവിതത്തിൽ ഒരു വ്യക്തിയുമുണ്ടായി. നിറ പുഞ്ചിരിയോടെ വര്ഷയും ഷിബിനും ആ നിമിഷം നോക്കി കാണുന്നുണ്ടായിരുന്നു. ****** ഒരു രാത്രി ഇരുട്ടി വെളുത്തിട്ടും അപ്പാപ്പന്റെ മേലുള്ള എന്റെ സംശയം അധികരിച്ചു വരുവായിരുന്നു. റോഷനോട് എല്ലാം പറയണം ചിലപ്പോൾ അവരുടെ ഉള്ളിൽ തന്നെ ഈ സംശയം തോന്നിയിട്ടുണ്ടാവും.ഇന്നലെ ചാച്ചി ഇടയിൽ വന്നത് കൊണ്ടു അതിനെ പറ്റി കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല. വീട്ടിൽ അലങ്കാര പണികൾ ഓരോന്നായി നടന്നു കൊണ്ടു ഇരിക്കുകയായിരുന്നു. ഞാൻ താഴേക്ക് റോഷനെ അന്വേഷിച്ചു കൊണ്ടു ഇറങ്ങി...പക്ഷെ ചെന്നു പെട്ടത് അപ്പാപ്പന്റെ മുമ്പിലേക്ക് ആയിരുന്നു.അപ്പാപ്പൻ എന്നെ രൂക്ഷമായൊന്ന് നോക്കി.ഇവിടെ വന്നത് മുതൽ അപ്പാപ്പന്റെ കണ്ണിൽ പെടാതെ ഞാൻ നടക്കുകയായിരുന്നു. എന്നാൽ ഞാൻ ഭയപ്പെട്ടത് പോലെ ഒന്നും നടന്നില്ല അപ്പാപ്പൻ എന്നോട് ഒന്നും പറയാതെ അവിടെ നിന്നും പോയി.അപ്പാപ്പൻ പോയ ആശ്വാസത്തിൽ നേടുവീർപ്പോട് കൂടി ഞാൻ തിരിഞ്ഞതും എന്റെ മുമ്പിൽ പൂക്കളുമായി റോഷൻ നിൽക്കുന്നു......തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story