സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 8

Street dancer

രചന: തൻസീഹ് വയനാട്

പിറ്റേന്ന് എഴുന്നേറ്റത് തന്നെ ചിലതൊക്കെ നിശ്ചയിച്ചുകൊണ്ടായിരുന്നു.ഒരു രക്ഷകൻ ഉണ്ടെന്നു കർത്താവ് ഉറപ്പ് നൽകുമ്പോഴും എന്റെ രക്ഷ എന്റെ കൈകളിൽ തന്നെയാണ് എന്ന തോന്നൽ എന്നിലേക്ക് വന്നിരുന്നു.ഞാൻ എന്തെങ്കിലും ചെയ്യണം എന്റെ രക്ഷക്ക് വേണ്ടി.....എന്റെ കാവലിന് വേണ്ടി ഒരു കൊട്ടേഷൻ സംഘത്തെ ഏർപ്പടക്കിയാല്ലോ...?നല്ല best idea വർഷ....വേറെ ഒരു ഐഡിയയും കിട്ടീല്ലേ ഞാൻ എന്നെ തന്നെ കളിയാക്കി കൊണ്ടിരിക്കുമ്പോൾ ആണ് അമ്മമ്മ മുറിയിലോട്ട് വന്നത്. "നീ എഴുന്നേറ്റയിരുന്നോ...ഞാൻ എണീറ്റില്ല എന്നു കരുതി.?" അമ്മാമ്മക്ക് ഒരു പുഞ്ചിരി നൽകി ഞാൻ എഴുന്നേറ്റു ബാത്റൂമിലേക്ക് പോയി.മുഖം കഴുകി ഹാളിലേക്ക് വന്നപ്പോൾ ആണ് ചാച്ചൻ മില്ലിലേക്ക് പോകാൻ ഉള്ള ഒരുക്കത്തിൽ.....

എന്നെ കണ്ടതും ചാച്ചൻ ചോദിച്ചു. "ആ നീ എണീറ്റോ...? " "ചാച്ചൻ മില്ലിലേക്ക് .ആണോ ?" "അല്ലെടി മാളിലേക്ക്...." "ചാച്ചാ ഞാനും വരട്ടെ ..." "എങ്ങോട്ടേക്ക് മാളിലോട്ടോ....? ഈ കയ്യും വെച്ചോ... ?" "എനിക്ക് ഇപ്പൊ കുഴപ്പം ഒന്നുല്ലല്ലോ ചാച്ചാ...ഇവിടെ ഇരുന്നു ഭയങ്കര ബോറടി ആണ്.ഒരുമാതിരി മൂകത.ഞാനും വന്നോട്ടെ പ്ലീസ്...." "ഉം....എന്ന പോര്..." ചാച്ചൻ സമ്മതിച്ചതും ഞാൻ വേഗം പോയി ഫ്രഷ് ആയി ഡ്രസ് ചേഞ്ച്‌ ചെയ്തു വന്നു. ****** മാളിൽ എത്തി ചാച്ചൻ മാനേജറെ കാണാൻ പോയപ്പോൾ ഞാൻ അവിടം മൊത്തം ചുറ്റിയടിക്കാൻ തീരുമാനിച്ചു.ഓരോ ഷോപ്പിലും കയറി അവിടെ മൊത്തം കണ്ണോടിച്ചു കൊണ്ടു ഇരിക്കുമ്പോൾ ആണ് താഴത്തു ആരുടെയോ അലറി വിളി കേട്ടത്. എന്താണ് സംഭവം എന്നറിയാൻ ഞാൻ താഴേക്ക് ചെന്നപ്പോൾ അവൻ...എന്നെ സ്റ്റേഷനിൽ നിന്നും രക്ഷിച്ച അവൻ താഴെ ഒരാളെ ഇട്ട് അടിക്കുന്നു . പൂച്ചകണ്ണുകൾ ദേഷ്യം കൊണ്ട്‌ ചുമക്കുന്നുണ്ട്. കണ്ടാൽ തന്നെ ഭയം തോന്നുന്നു. മുഖത്തു വീണ മുടിയിഴകൾ മാറ്റി കൊണ്ടു അവൻ അവന്റെ ഇടി കൊണ്ട് താഴെ കിടക്കുന്ന ആൾക്ക് നേരെ അലറി... "ഇനിയും നിന്റെ അഭ്യാസം ഒരു പെണ്ണിന് നേരെ ഉയർന്നാൽ ......."

അത്രയും പറഞ്ഞു അവനെ അവിടെ ഇട്ടു ഷർട്ടിന്റെ കൈ കയറ്റി ചുറ്റുപാടും കൂടി നിന്ന ആളുകൾക്ക് നേരെ കലിപ്പിൽ നോക്കി അവൻ അവിടെ നിന്നും നടന്നകന്നു. അവന്റെ പുറകെ തന്നെ 4 5 പയ്യൻമാരും . അവൻ സംസാരിച്ചത് കേട്ട് ഞാൻ ആകെ ഞെട്ടി.അന്ന് ആ പോലീസ് സ്റ്റേഷനിൽ വെച്ചു അവൻ സംസാരിക്കില്ല എന്നാണല്ലോ അയാൾ പറഞ്ഞേ.ചെവി കേൾക്കില്ല എന്നു.ഇവന് അപ്പോൾ അതിനു പ്രഷ്നം ഒന്നുല്ലല്ലോ.. .എന്തു പൊട്ടത്തരം ആണ് വർഷ നീ ഈ പറയുന്നേ അന്ന് നിന്റെ നിലവിളി കേട്ട് ആവില്ലേ അവൻ വന്നത് .അയാൾ ഉദ്ദേശിച്ചത് അവൻ എന്തു ചെയ്താലും പ്രതികരിക്കില്ല എന്നാവും. അവൻ പോയതിനു ശേഷം കൂട്ടത്തിൽ നിന്നും ഒരു പെണ്ണ് വന്നു കൊണ്ടു അടികിട്ടി വീണു കിടക്കുന്ന അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ടു പോയി. ആളുകൾ കൂട്ടം പിരിഞ്ഞു പോകുമ്പോൾ ഇടയിൽ നിന്നും രണ്ടുപേർ വന്നു കൊണ്ടു വീണു കിടക്കുന്നവനെ താങ്ങി പിടിച്ചു കൊണ്ടു പോയി.

ആ കാഴ്ചകളെക്കാൾ എനിക്ക് പ്രധാനം അവൻ ആയിരുന്നു അതുകൊണ്ടു തന്നെ ഞാൻ അവനെ പിന്തുടർന്നു പുറത്തേക്കു പോയെങ്കിലും അവനെ കണ്ടില്ല. ഇവൻ ഇനി ഇപ്പൊ വല്ല ഗുണ്ടയും ആകുമോ....? ആകുമായിരിക്കും. അന്ന് പോലീസ് സ്റ്റേഷനിൽ ഇപ്പൊ ദേ ഇവിടെ..... എന്ന പിന്നെ ഇവനെ തന്നെ കൊട്ടേഷൻ ഏല്പിച്ചാലോ....? ഇവൻ ആകുമ്പോൾ വിശ്വസിക്കാം ഒരു പെണ്ണെന്ന് നിലയിൽ എനിക്ക്.... അവനെ തിരഞ്ഞു നടക്കുമ്പോൾ ആയിരുന്നു അവന്റെ കൂടെ അവിടെ നിന്നും പോന്ന ഒരു പയ്യനെ കണ്ടത്.. അവൻ ആരോടോ ഫോണിൽ സംസാരിച്ചിരിക്കുക ആയിരുന്നു. ഞാൻ അവനെ കൈ കൊട്ടി വിളിച്ചു. "ഹലോ......" ഒരു സംശയത്തോട് കൂടി പുറകിൽ നോക്കിയ അവൻ എന്നോട് എന്നെ തന്നെയാണോ എന്നു ആംഗ്യ ഭാഷയിൽ ചോദിച്ചു. ഞാൻ അതേ എന്നു തലയാട്ടി . അവൻ ഫോൺ വെച്ചു കൊണ്ടു എന്താ എന്നു ചോദിച്ചപ്പോൾ ഞാൻ അവന്റെ അടുക്കലേക്ക് നടന്നു.. മെലിഞ്ഞു കൊണ്ട് നല്ല ഹൈറ്റിൽ ഒരു വൈറ്റ് ബനിയനും കുറെ ചങ്ങലകൾ തൂക്കിയിട്ട പോലെ ഉള്ള ജീൻസും ആയിരുന്നു അവന്റെ വേഷം.

ഒരു കള്ള ലക്ഷണം മുഖത്തുണ്ട് താനും. അവനെ അടിമുടി വീക്ഷിക്കുന്ന എന്നോട് അവൻ കാര്യം അന്വേഷിച്ചു. "ഉം.....ആരാ.....?" എന്താ ഇപ്പൊ പറയ.... എന്തായാലും കാര്യം ചോദിക്കാം...വേണ്ട വേണ്ട നമുക്ക് ഇവനോടല്ല പൂച്ചക്കണ്ണനോട് ആണ് സംസാരിക്കാൻ ഉള്ളത്...അവന്റെ നമ്പറും അഡ്രസ്സും ചോദിക്കാം.. "അതേയ് എനിക്ക് നിങ്ങളെ കൂടെ ഇപ്പൊ പോയില്ലേ ഒരു പൂച്ചക്കണ്ണൻ അയാളുടെ അഡ്രസ്സും ഫോൺ നമ്പറും ഒന്നു തരാവോ?" ചാടിക്കയറി അത് ചോദിച്ചപ്പോൾ അവൻ എന്നെ സംശയത്തോടെ നോക്കി കൊണ്ടു ചോദിച്ചു "എന്തിനാ അവന്റെ നമ്പറും അഡ്രസ്സും.?" "ഒരു വർക് ഏൽപ്പിക്കാൻ ആയിരുന്നു.ആളെ വിശ്വസിക്കാം എന്നറിയാം അതൊണ്ട. cash ഒരു പ്രശ്‌നം അല്ല അത്യാവശ്യം ആയിട്ട..പ്ലീസ്...?" "Cash ഒരു പ്രശ്നം അല്ല ....? " അത് പറയുമ്പോൾ അവന്റെ ചുണ്ട് നല്ല പോലെ വിടർന്നിരുന്നു. "പ്രശ്നം അല്ല...നിങ്ങടെ റേറ്റ് എനിക്ക് എത്രയാ എന്നറിയില്ല വേണേൽ ഞാൻ ഒരു 50000 തരാം..."

"എന്ത്.......? " അവൻ എന്റെ സംസാരം കേട്ട് ഞെട്ടിത്തരിച്ചു കൊണ്ടു ചോദിച്ചു. "എന്തേ നിങ്ങൾക്ക് റേറ്റ് അത്ര ഇല്ലേ....?" "അതേ അത്ര റേറ്റ് തന്നെയാണ് ...ഞങ്ങൾ അത്ര റേറ്റ് തന്നെയാ വാങ്ങുക...ചിലപ്പോൾ അതിൽ കൂടും...." "ഓഹ് ...എനിക്ക് ആ പൂച്ചക്കണ്ണുള്ള ആളെ നേരിട്ട് കണ്ടു സംസാരിക്കണം.. അയാളുടെ പേര് എന്താ....?" "റോഷൻ.....ഞാൻ അഡ്രസ്‌ തരാം അങ്ങോട്ടേക്ക് വന്നാൽ മതി..." എന്നു പറഞ്ഞു കൊണ്ട് അവൻ എനിക്ക് ഫോൺ നമ്പറും അഡ്രസ്സും തന്നു. "ഇയാളെ എപ്പോ വിളിച്ചാൽ ആണ് കിട്ടുക..വിളിച്ചു സംസാരിച്ചതിനെക്കാൾ എനിക്ക് നേരിട്ട് കാണുകയ വേണ്ടേ...?" "Oh നിങ്ങൾ എപ്പൊ വന്നാലും ഞങ്ങൾ അവിടെ ഉണ്ടാവും..അവനോടു സംസാരിക്കുകയും ചെയ്യാം... വേണേൽ എന്റെ നമ്പറും തരാം..." അവൻ എനിക്ക് അവന്റെ നമ്പറും തന്നു. പോകാൻ നിന്ന അവനെ തടഞ്ഞു നിർത്തികൊണ്ടു ഞാൻ ഒരു സെൽഫിയും എടുത്തു .ചാച്ചൻ ഇന്നലെ എനിക്ക് വാങ്ങി തന്ന ഫോൺ ആയിരുന്നു ഇത്.അതിലെ first സെൽഫി... "ഇതിപ്പോ എന്തിനാ ഒരു സെല്ഫിയൊക്കെ...?" "ഒരു ഉറപ്പിന് എന്റെ കയ്യിൽ ഇരിക്കട്ടെ ...." "ആയിക്കോട്ടെ" എന്നു പറഞ്ഞു കൊണ്ട് അവൻ നടന്നകന്നു..

ഞാൻ തിരികെ മാളിലേക്കും പോയി. ******* തിരികെ വീട്ടിലേക്ക് വരുമ്പോൾ എന്റെ ചിന്ത മുഴുവൻ അവനെ പറ്റി ആയിരുന്നു. അവനെ സ്റ്റേഷനിൽ നിന്നും ഇറക്കിയതിനെ പറ്റിയൊന്നും ചാച്ചൻ പറഞ്ഞിരുന്നില്ല. മനസ്സു കരഞ്ഞു കൊണ്ടിരിക്കുമ്പോൾ പല കാര്യങ്ങളും ഞാനും മറന്നു പോയി.അക്കൂട്ടത്തിൽ ഇതും പെട്ടു. " ചാച്ചാ....റോഷന്റെ കേസ് എന്തായിരുന്നു...?" "റോഷനോ ഏത് റോഷൻ...?" "ചാച്ചന് മനസ്സിലായില്ലേ....?എന്നെ അന്ന് ഊട്ടിയിലെ പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷിച്ചില്ലേ...? "ഓഹ് ആ റോഷൻ...എന്തോ അടി കേസ് ആണെന്ന് തോന്നുന്നു. ഞാൻ കൂടുതൽ ആയി അന്വേഷിച്ചില്ല വക്കീലിന് അറിയാം. നീ പറഞ്ഞപോലെ അവനെ ഇറക്കി..." "എന്നാലും ചാച്ചാ നമുക്ക് ഒരു മര്യാദയൊക്കെ ഇല്ലേ ....സഹായിച്ചത് അല്ലെ.... എന്റെ ജീവൻ രക്ഷിച്ചത് അല്ലെ....?" "അതേ.... അല്ല നിനക്ക് എങ്ങനെ അവന്റെ പേര് എങ്ങനെഅറിയാം.... ?" അയ്യോ...അവന്റെ പേര് എനിക്ക് എങ്ങനെ അറിയാം?ദൈവമേ വടി കൊടുത്തു അടി വാങ്ങി ....കോട്ടേഷന്റെ കാര്യം ചാച്ചനോട് പറയാൻ പറ്റില്ല.അതും ശിബിനെതിരെ..നന്നായി എന്നാൽ.ഇപ്പൊ കിട്ടുന്ന സപ്പോര്ട്ടും സ്‌നേഹവും പോയി കിട്ടും...

അതുകൊണ്ടു തന്നെ ചാച്ചന്റെ മുമ്പിൽ ഉത്തരത്തിനു ഞാൻ പരതി.. "അത്....ചാച്ചാ.... ആഹ് അവനെ ഞാൻ ഇന്ന് കണ്ടു..." "ഇന്ന് കണ്ടോ എവിടെ വെച്ച്...?" "മാളിൽ വെച്ചു....അവിടെ ഒരു അടി ഉണ്ടായി.ചാച്ചൻ അറിഞ്ഞില്ലേ....?" "ഇല്ല....." "നിങ്ങൾ ആ മാളിന്റെ ഓണർ തന്നെയല്ലേ....?cctv യിലും കണ്ടില്ലേ... നന്നായി... ഇവൻ ആയിരുന്നു തല്ലുണ്ടാക്കിയെ .ഒരുത്തനെ ഇട്ടു പൂര അടി.അവനെ അവന്റെ ഫ്രണ്ട്സ് ഒക്കെ കൂടി ഹോസ്പിറ്റലിൽ കൊണ്ടു പോയി. പോകാൻ നേരത്തു ഞാൻ അവനെ പരിചയപ്പെട്ടത് ആണ്....." "ഓഹ്....അങ്ങനെ എത്ര അടി നടക്കുന്നു അതൊക്കെ നോക്കാൻ പോയാൽ...?" "നോക്കാൻ പോണ്ട വല്ല നാശനഷ്ടം ഉണ്ടായാലേ മനസിലാകു ചാച്ചന്...?" "അതിനിപ്പോ ഒന്നും ഉണ്ടായില്ലലോ ...അതോണ്ട് വിട്ടു കള മോളെ.... " ആ സംസാരം ചാച്ചൻ തന്നെ അവിടെ വെച്ചു ക്ലോസ് ആക്കി .അതുകൊണ്ട് ഞാനും കൂടുതൽ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെട്ടു എന്നു കരുതി കാറിന്റെ ഗ്ലാസ്സിലൂടെ പുറത്തേക്കു നോക്കിയപ്പോൾ ദേ വീണ്ടും അവൻ ...

അതും റോഡ് സൈഡിൽ ഇട്ടു ഒരുത്തനെ അടിക്കുന്നു . ഞാൻ ആ കാഴ്ച്ച കണ്ടെങ്കിലും ചാച്ചൻ ആകാഴ്ച കണ്ടില്ലായിരുന്നു. അവനെ കണ്ടു വണ്ടി നിര്ത്തണം എന്നു പറയണം എന്നുണ്ടായിരുന്നെങ്കിലും അത് അത്ര നല്ലത് അല്ല എന്ന തോന്നൽ ഉണ്ടായത് കൊണ്ടു വണ്ടി നിർത്താൻ പറഞ്ഞില്ല. ഇവന് ഇതു തന്നെയാണോ പണി.പിന്നെ അവന്റെ പണി കൊട്ടേഷൻ അല്ലെ പിന്നെ ഇത് അല്ലാതെ വേറെ എന്താ ചെയ്യ..... ഇങ്ങനെ ആണേൽ ഒരു ദിവസം നല്ല കളക്ഷൻ ഉണ്ടാവും..എന്തായാലും നാളെ തന്നെ അവനെ കാണാൻ ഇറങ്ങണം.. ******* പിറ്റെദിവസം ഞാൻ അടുത്തുള്ള പാർക്കിലേക്ക് ആണെന്ന് പറഞ്ഞു കൊണ്ട് ചാച്ചന്റെ അടുത്തു നിന്നും അനുമതി വാങ്ങി ഞാൻ ഇന്നലെ ആ പയ്യൻ തന്ന അഡ്രസ്‌ ലക്ഷ്യമാക്കി പോയി.ഇന്നലെ പല തവണ അവന്റെ ഫോണിലേക്ക് വിളിച്ചു എങ്കിലും കിട്ടിയിരുന്നില്ല. ആ പയ്യൻ പറഞ്ഞ സ്ഥലത്തേക്ക് വന്നു. ബസ് ഇറങ്ങിയതും ചുറ്റുപാടും ഒന്നു വീക്ഷിച്ചു..... "റോഷൻ വീട് നമ്പർ 18 താഴെപ്പടി ജംഗ്‌ഷൻ" ഒരു അപരിചിതരെ പോലെ അടുത്തുള്ള സ്റ്റേഷനറി കടയിലെ ചേട്ടനും ഓപ്പോസിറ്റ് സൈഡിലെ ഓട്ടോ സ്റ്റാൻഡിലെ ചേട്ടന്മാരും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.

കൊട്ടേഷൻ ടീമിനെ അന്വേഷിച്ചിട്ട് ഈ കടയിലേക്ക് ഒന്നും കയറി ചെല്ലാനും പറ്റില്ലല്ലോ....?അതിനിപ്പോ എന്താ ചോദിച്ചാൽ ഒരു കുഴപ്പവും ഇല്ല.സ്വയം ആത്മ ധൈര്യം നൽകി ഞാൻ സ്റ്റേഷനറി കടയിലേക്ക് ചെന്നു. "ചേട്ടാ ഈ അഡ്രസ്‌ അറിയാവോ ....?" എന്നു പറഞ്ഞു കൊണ്ട് ഞാൻ ചേട്ടന് എന്റെ കയ്യിലുള്ള അഡ്രെസ്സ് കാണിച്ചു കൊടുത്തു. "ഇല്ലാലോ ഇങ്ങനെ ഒരു അഡ്രസ്‌ ഇവിടെ ഇല്ലല്ലോ..." ഇല്ലെന്നോ അവൻ എന്നെ പറ്റിച്ചതാകുമോ..?ഏയ് ഇല്ല..... "ചേട്ടാ....ഇവിടെ തന്നെയാണ് എന്ന എന്നോട് പറഞ്ഞേ .... " "ഒരു റോഷനെ എനിക്ക് അറിയാം പക്ഷെ 18 നമ്പർ വീട് എന്നൊക്കെ പറയുമ്പോൾ..ഇവിടെ അങ്ങനെ നമ്പർ ഒന്നും വെച്ചു വീട് ഇല്ല.മോൾക്ക് തെറ്റിയത് ആകും..." അപ്പോഴാണ് എനിക്ക് എന്റെ കയ്യിലുള്ള സെല്ഫിയെ കുറിച്ചു ഓര്മ്മ വന്നത്.ഞാൻ ആ സെൽഫി എടുത്തു ആ ചേട്ടനെ കാണിച്ചു കൊടുത്തു.ആ ഫോട്ടോ കണ്ടതും ആ ചേട്ടന്റെ കണ്ണു വികസിച്ചു. "ഇവൻ റോഷൻ അല്ലല്ലോ...ഇവൻ ഇർഫാൻ ..." ആ ഫോട്ടോ നോക്കി കൊണ്ടു ചേട്ടൻ തുടർന്നു. "കുട്ടിയുടെ കയ്യിൽ ഇവന്റെ നമ്പർ ഉണ്ടോ.?" "ഉണ്ട് ....എന്തിനാ ചേട്ടാ...?" "വിളിക്കണേൽ മോളെ വിളിച്ചു കൊണ്ടുപോവാല്ലോ ...

ഞങ്ങൾക്ക് ഒക്കെ വളരെ വേണ്ടപ്പെട്ട ആൾ ആണ്.?" ഓഹ് കൊട്ടേഷൻ സംഗം ആയാൽ എന്താ നാട്ടുകാർക്ക് ഒക്കെ വേണ്ടപ്പെട്ടവർ.പാവപ്പെട്ടവരെ സഹായിക്കുന്നവർ ആണെന്നു തോന്നുന്നു. ഞാൻ എന്റെ ഫോണിൽ തന്നെ അവർക്ക് നമ്പർ ഡൈൽ ചെയ്തു കൊടുത്തു. 2 3 പ്രാവിശ്യം ഫോൺ ബെൽ അടിച്ചതും ഫോൺ എടുത്തു. "ഹലോ ആരാ ഇത്" എന്നു മറുതലക്കൽ നിന്നും പറഞ്ഞതും ഞാൻ സംസാരിചോളം എന്നു പറഞ്ഞു കൊണ്ടു കടയിലെ ചേട്ടൻ എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ചെവിയിൽ ആചേട്ടൻ വെച്ചതും പിന്നെ ആ ചേട്ടന്റെ വാഴയിൽ നിന്നും വന്നത് പുളിച്ച തെറി ആയിരുന്നു... "എടാ കള്ള ........മോനെ........................." തെറി കേട്ട് ഞാൻ എന്റെ ചെവി രണ്ടും പൊത്തിപ്പിടിച്ചു. അതുവരെ എന്റെ ചുണ്ടിൽ ഉണ്ടായിരുന്ന ചിരിയൊക്കെ എവിടേക്കോ പോയി.. ചെവി യിൽ നിന്നും കയ്യെടുത്തപ്പോൾ വീണ്ടും ആ ചേട്ടൻ തെറി വിളിക്കുക ആയിരുന്നു. ഞാൻ വീണ്ടും ചെവി പൊത്തിപ്പിടിച്ചു. ഇജ്ജാതി തെറി.എത്ര വെറൈറ്റി ആയുള്ള വാക്കുകൾ. ആഹാ.....

.ആദ്യയിട്ടാണ് ഇങ്ങനെ തെറി കേൾക്കുന്നെ...? ചേട്ടൻ പറയേണ്ടത് ഒക്കെ പറഞ്ഞു അവന്റെ നമ്പറും നോട്ട് ചെയ്തു കൊണ്ട് എനിക്ക് ഫോൺ തന്നപ്പോൾ സ്വാഭാവികമായും ഞാൻ ചേട്ടനോട് എന്താ കാര്യം എന്നു ചോദിച്ചു. "എന്താ കാര്യം എന്നോ ...ലോക ഉടയിപ്പാണ് അവർ...6 മാസം ആയി കടയിലെ പറ്റു തീർത്തിട്ട്...ഈ വഴി ഒന്നിനെയും കാണില്ല... അന്വേഷിച്ചു ചെന്നാലോ വീട്ടിൽ ആരും കാണില്ല.നമ്പർ മാറ്റി മുങ്ങി നടക്കുവാ....കുട്ടി വ കയ്യോടെ അവരെ പിടികൂടാം..." അയാൾ പറഞ്ഞത് ഒക്കെ കേട്ട് എന്റെ കണ്ണു തള്ളി പോയി.ഇത്രയും നേരം ഞാൻ അവരെ പറ്റി വിചാരിച്ചത് ഒരു ചീട്ട് കൊട്ടാരം പോലെ തകർന്നു പോയി. ഇത്രയും ഗതികെട്ട കൊട്ടേഷൻ ടീം ആണോ കർത്താവേ ഇവർ.എന്തായാലും ഇവരുടെ ഇവിടുത്തെ പറ്റ് വീട്ടാം...ചിലപ്പോ പണി നേരെ കിട്ടാഞ്ഞിട്ടാവും...എന്തായാലും ആ റോഷൻ എന്റെ കൂടെ ഉണ്ടാവുന്നത് നല്ലത് ആണ്.എന്നാലും ഇത്ര ദാരിദ്ര്യം പിടിച്ച ഇവൻ ഊട്ടിയിലൊക്കെ വന്നു അടിയുണ്ടാക്കുമോ...?

എന്തേലും നിഗൂഢത ഉണ്ടോ വർഷ ഇതിൽ ...?ഇനി ഇപ്പൊ അവൻ അല്ലെ ഇത് അവന്റെ പകർപ്പ് എങ്ങാനും ആകോ...?ഏയ് ആ കണ്ണു മതി അവനെ മനസ്സിലാക്കാൻ. ഇനിയിപ്പോ മറ്റേ പയ്യൻ എന്നെ പറ്റിച്ചത് ആകോ...?ഏയ് റോഷന്റെ കൂടെ അല്ലായിരുന്നോ ഉണ്ടായിരുന്നോ...?എന്തായാലും റോഷനെ കണ്ടു നന്ദി പറയണം.ഇനി ഇപ്പൊ എന്റെ ആവിശ്യം അവർ ഏറ്റെടുത്തില്ലെങ്കിലും.അവനു വേണ്ടി എന്തു ഉപകാരം ചെയ്താലും അത് കുറഞ്ഞു പോവില്ല...ഇന്ന് ഞാൻ ഇവിടെ നിൽക്കാൻ കാരണം അവൻ മാത്രം ആണ്. "ചോദിക്കാൻ വിട്ടു കുട്ടിക്ക് എന്തിനാ അവൻ മാരെ?" ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ടു ആ കടക്കാരന്റെ ചോദ്യം എന്നെ തേടിയെത്തി " അത് പറയാം ചേട്ടാ അവരുടെ ഇവിടുത്തെ പറ്റ് എത്രയാ... ?" "6000" ഞാൻ ആ തുക അപ്പോൾ തന്നെ അവർക്ക് നൽകി.ഞാൻ ആ ക്യാഷ് നൽകുമ്പോൾ അയാൾ എന്നെ അതിശയത്തോടെ നോക്കുന്നുണ്ടായിട്ടുന്നു.അത്യാവിശ്യം ബാങ്ക് ബാലൻസ് എനിക്ക് ഉണ്ടായതിനാൽ ക്യാഷ് ന്റെ കാര്യത്തിൽ ഭയം ഇല്ലായിരുന്നു.

ക്യാഷ് കൊടുത്തതിനു ശേഷം ഞാൻ ആ ചേട്ടനോട് അവരുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു.അവിടെ നിന്നും അവരുടെ വീട്ടിലേക്ക് കുറച്ചുണ്ടായിരുന്നു.എനിക്ക് കൃത്യമായ വഴി അയാൾ പറഞ്ഞു തന്നു.ആ പറഞ്ഞ വഴിയിലൂടെ ഞാൻ അവരുടെ വീട് അന്വേഷിച്ചു പോയി. 18 നമ്പർ വീട് ആയിരുന്നില്ല.ജംഗ്ഷനിൽ നിന്നും 18 മത്തെ വീട്...അവൻ അഡ്രെസ് പറഞ്ഞത് കുറച്ചു റിച് ആയിപ്പോയി അതാണ് പ്രഷ്നം ആയെ... അവൻ പറഞ്ഞ വീട് ഒരു കോളനി പോലെ ഉള്ള സ്ഥലത്തു ആയിരുന്നു. അവരുടെ 18 ആം നമ്പർ വീട് ഒരു അടഞ്ഞു കിടക്കുന്ന കടയുടെ രണ്ടാമത്തെ നിലയിലും. ആടുന്ന കോണി പടിയിലൂടെ ഞാൻ ആ വീട്ടിലേക്ക് കയറി. വാതിൽ അടഞ്ഞു കിടക്കുന്നു.ഞാൻ ഇവരുടെ വീട്ടിലേക്ക് കയറുന്നത് കണ്ടു കൊണ്ട് പുറത്തു നിന്ന് ആളുകൾ എല്ലാം എന്നെ നോക്കുന്നുണ്ട്.ഞാൻ അത് കാര്യമാക്കിയില്ല. അവരുടെ വീട് പുറത്തു നിന്നും ശൂന്യമാണ്.ഞാൻ വാതിൽ തട്ടി നോക്കി. നോ റെസ്പോണ്സ്‌ വീണ്ടും വീണ്ടും തട്ടി നോക്കിയപ്പോൾ മ്മടെ പൂച്ചക്കണ്ണൻ കണ്ണും തിരുമ്മി വന്നു വാതിൽ തുറന്നു.....തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story