❣️താലി ❣️: ഭാഗം 10

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

"മോളെ,,,,,,,,," റൂമിലേക്കു കാലെടുത്തു വെച്ചപ്പോ ആണ് സുഭദ്ര പിറകിൽ നിന്നും വിളിച്ചത്, എന്തിനാവും അമ്മ വിളിച്ചേ എന്ന ആശങ്കയിൽ അവൾ തിരിഞ്ഞു നോക്കി,,, "എന്താ അമ്മേ,,,,," "കിടക്കാൻ പോകാൻ നിന്നിട്ടും മനസ്സിന് ഒരു സമാധാനോം കിട്ടുന്നില്ല കുട്ട്യേ,, മോൾടെ മനസ്സിൽ ഒരു പാട് സംശയങ്ങൾ ഉണ്ടെന്ന് അറിയാം, മോൾക് ദേഷ്യം ഉണ്ടോ എന്നോട്,,," "അയ്യോ അമ്മ എന്താ ഈ പറയുന്നേ എനിക്ക് എന്തിനാ അമ്മയോട് ദേഷ്യം,, എനിക്ക് അറിയാമായിരുന്നു ഇന്നല്ലെങ്കിൽ നാളെ അമ്മ എന്നോട് പറയും എന്ന്,,,," "ഇന്റെ മോൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു മോളെ ഒരു പാവം ആയിരുന്നു,, അവൾ ആണ് എന്റെ മോന്റെ ഈ ഗതിക്ക് കാരണം വീണ,, എന്റെ മോന്റെ ജീവനും ജീവിതവും ഒക്കെ അവൾ ആയിരുന്നു,,ഒരു പരിഷ്കാരി പെണ്ണ്,, മോന്റെ കൂടെ തന്നെ വർക്ക്‌ ചെയ്യയിരുന്നു അവൾ,,, ഞങ്ങൾക്ക് ആർക്കും ആ ബന്ധത്തിന് താല്പര്യം ഇല്ലായിരുന്നെങ്കിലും മോന്റെ മനസ്സ് വിഷമിപ്പിക്കണ്ട എന്ന് കരുതി അവന്റെ ഇഷ്ട്ടം നടക്കട്ടെ എന്ന് കരുതി,ഞങ്ങളും അവളെ അംഗീകരിച്ചു,,," "എന്നിട്ട് പിന്നേ എന്താ അമ്മേ സംഭവിച്ചേ,,,,,"

"എന്ത് സംഭവിക്കാൻ മോന് ആക്‌സിഡന്റ് ആയതോട് കൂടി അവന്ന് കൂട്ടിരിക്കേണ്ട,, അവനെ സമാധാനിപ്പിക്കേണ്ട അവൾ അവനിൽ നിന്ന് അകലാൻ തുടങ്ങി,, വിളികളും മെസ്സേജും ഒക്കെ നിന്നു,, എല്ലാം കൂടി ആയതോടെ എന്റെ മോൻ ആകെ മാറാൻ തുടങ്ങി,, എല്ലാരോടും ദേഷ്യം മാത്രം,,, പെണ്ണുങ്ങളെ കാണുന്നത് തന്നെ വെറുപ്പ് ആണ് അവന്,,, ആരോടും മിണ്ടില്ല,,, മോന്റെ അവസ്ഥ അറിഞ്ഞു ആണ് ഇന്ദിര ഇങ്ങോട്ട് വന്നേ മക്കളെ കാണുമ്പോ അവന് കുറെ ഒക്കെ മാറ്റം ഉണ്ടാവും എന്ന് കരുതി,, അതിൽ കുറെ ഒക്കെ മാറ്റവും വന്നു,, പിന്നേ അനുവും ശാനും ഒക്കെ ചേർന്ന്,, അവനേ മാറ്റി എടുത്തു,,, എങ്കിലും അവന്റെ ദേഷ്യം മാത്രം കുറഞ്ഞില്ല,, മറ്റുള്ള സ്ത്രീകളെ കാണുമ്പോ ഉള്ള സമീപനവും,, അവന്റെ കൂടെ വർക്ക്‌ ചെയ്തിരുന്ന ചില കുട്ടികൾ ഇവിടെ കാണാൻ വന്നിരുന്നു,, അവരോട് ഒക്കെ അവൻ മോശമായി പെരുമാറി,,, കല്യാണമേ വേണ്ട എന്ന് നിന്നതാ,, പിന്നേ എന്റെ കണ്ണ് നീർ കണ്ടിട്ട അവന് സമ്മതിച്ചേ,,, ഇനി മോൾക്കേ എന്റെ മോനെ മാറ്റി എടുക്കാൻ കഴിയൂ,,, പാവം ആണ് എന്റെ മോൻ,,,മോൾ ഇണ്ടാവില്ലേ,, എന്റെ മോന്റെ കൂടെ,,,"

എന്ത് പറയണം എന്ന് ഗായുവിനും അറിയില്ലായിരുന്നു തന്നെ കൊണ്ട് അതിന് കഴിയുമോ എന്ന ഒരു ചോദ്യം മനസ്സിൽ ഉയർന്നു,, എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഇന്ദ്രനോട്‌ ഒരു സഹതാപം അവളിൽ നിറഞ്ഞിരുന്നു,,,, "മോൾ എന്താ ആലോചിക്കുന്നെ ഈ അമ്മ ചതിച്ചു എന്ന് തോന്നുന്നുണ്ടോ,, മോൾ ടെ അമ്മ കരുതിയ പോലെ എന്റെ മോനെ നോക്കാൻ ഒരാൾ എന്ന രീതിയിൽ അല്ല,, ഞാൻ മോളെ ഇങ്ങോട്ട് കൊണ്ട് വന്നേ,, മനസ്സറിഞ്ഞ് എന്റെ മരുമകൾ ആയി അല്ല എന്റെ സ്വന്തം മകൾ ആയി കണ്ട് കൊണ്ട് തന്നെ ആണ്,, സ്വന്തം മക്കളെ നോക്കുന്നത് ഒരു അമ്മയ്ക്കും ഒരു ഭാരം ആവില്ല,, അത് എത്ര പ്രായം ആയാലും അങ്ങനെ തന്ന,,, പിന്നേ മോളുടെ അവിടെ ഉള്ള ജീവിതത്തേക്കാൾ എന്ത് കൊണ്ടും നല്ലത് ഇവിടെ ആണെന്ന് കരുതി,,," "അമ്മ ചെയ്തത് തന്നെയാ ശരി,, അത് കൊണ്ട് എന്താ,, എന്നേ പൊന്നു പോലെ നോക്കുന്ന ഒരു അമ്മയെ കിട്ടിയില്ലേ,, ചേച്ചിയെയും, അനിയനെയും ആവണിയെയും ഒക്കെ കിട്ടിയില്ലേ,,

അത് മതി അമ്മേ എനിക്ക്,,, ഇന്ദ്രേട്ടനേ മാറ്റാൻ കഴിയോ എന്ന് എനിക്കു അറിയില്ല,, എങ്കിലും ഞാൻ ശ്രമിക്കും,, അമ്മയുടെ പഴയ മകൻ ആയി അമ്മക്ക് നൽകാൻ,,," അത് കേട്ടതും നിറഞ്ഞു വന്ന കണ്ണാലെ ഗായുവിനെ ചേർത്ത് പിടിച്ചു നെറ്റിയിൽ മുത്തം കൊടുത്തു,,, ,"അമ്മക്ക്,, അത് കേട്ടാൽ മതി,, പിന്നേ മോളെ അവന്റെ വാക്കുകൾ ഒക്കെ നല്ലോണം വേദനിപ്പിക്കുണ്ട് ലേ അതിനൊക്കെ ഈ അമ്മ മോളോട് ക്ഷമ ചോദിക്ക,, " "അയ്യോ എന്താ അമ്മേ ഇത്,, അത് ഒന്നും സാരം ഇല്ലാ,, ഒക്കെ ഞാൻ ഈ ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിട്ടോളം പോരെ,,, ഇനി അമ്മ പോയി കിടന്നോ,, മുഖത്ത് നല്ല ക്ഷീണം ഉണ്ട്, പിന്നേ അമ്മേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ,,," "അതിനെന്താ മോൾ ചോദിച്ചോ,,,," "അച്ഛൻ ഇഷ്ട്ടം അല്ലായിരുന്നോ കല്യാണം,, എന്നോട് ഒന്ന് മിണ്ടിയത് പോലും ഇല്ല,,, " "അ അത് മോളെ,, അമ്മായിയെ പോലെ ചെറിയ ഒരു കണിഷക്കാരൻ ആണ് അച്ഛൻ,, പിന്നേ പട്ടാളത്തിൽ ആയിരിന്നുന്നല്ലോ അതിന്റെ ഒരു സ്‌ട്രിക്‌ട്ടും ഉണ്ട്,,, മോൾ അതോർത്ത് വിഷമിക്കണ്ട,, മോളെ കണ്ടാൽ ആർക്കാ മിണ്ടാതിരിക്കാൻ കഴിയ, അച്ഛനെയും മോനെയും ഒക്കെ മാറ്റി എടുക്കൻ മോൾക് പറ്റും 😘,,"

അതും പറഞ്ഞു സുഭദ്ര അവിടെ നിന്നും പോയി, ഒരു നിമിഷം ഗായു അവിടെ തന്നെ നിന്നു, എന്ത് കണ്ട് കൊണ്ട് ആണ് താൻ അങ്ങനെ പറഞ്ഞത് എന്ന് അവൾ ഓർത്തു അമ്മയുടെ സങ്കടം കണ്ടപ്പോൾ പറഞ്ഞു പോയത് ആണ്, തന്റെ അമ്മയിൽ നിന്നും ലഭിക്കാത്ത സ്നേഹോം വാത്സല്യോം ഒക്കെ ഈ കുറഞ്ഞ സമയം കൊണ്ട് അമ്മ തനിക്ക് തന്നു,,, ചിലത് ഒക്കെ മനസ്സിൽ കരുതി അവൾ തിരിച്ചു നടന്നു,,, റൂമിൽ എത്തിയതും ശബ്ദം ഉണ്ടാക്കാതെ അവൾ കതക് അടച്ചു കുറ്റിയിട്ടു, ബെഡിലേക്ക് ഒന്ന് നോക്കി ഇന്ദ്രൻ ബെഡിൽ കിടക്കുന്നുണ്ട്,ഹൃദയ മിടിപ്പിന്റെ വേഗത കൂടുന്നത് അവൾ അറിഞ്ഞു,, അവൾ എന്ത് ചെയ്യും എന്ന് അറിയാതെ അവിടെ നിന്ന് പരുങ്ങി,കയ്യിലെ പാലിലേക്ക് അവൾ നോക്കി അവൾ മടിച്ചു മടിച്ചു ഇന്ദ്രനെ വിളിച്ചു,,, " അ അതേ ഉറങ്ങിയോ,,,,,, " "മ്മ് എന്താ,, നീ ഉറക്കി തരോ,,,," " അ അത്,, പാൽ,, അമ്മ തന്നതാ,,, " "നിന്റെ ഒരു പാൽ,,,,,," എന്ന് പറയലും ഇന്ദ്രൻ അത് തട്ടി തെറുപിച്ചതും ഒരു മിച് ആയിരുന്നു,,

കലിപ്പ് ആവും എന്ന് കരുതിയിരുന്നെങ്കിലും ഇങ്ങനെ ഒരു പ്രതികരണം അവൾ പ്രതീക്ഷിച്ചില്ലായിരുന്നു,,, "ഇനി മേലിൽ എന്റെ കാര്യത്തിൽ ഇട പെടാൻ വന്നാൽ ഉണ്ടല്ലോ ഇത് ആയിരിക്കില്ല,, ഇവിടെ സംഭവിക്ക,,അത് ഓർത്തോ,,," എത്ര പിടിച്ചു വെച്ചിട്ടും ഗായുവിനു കരച്ചിൽ അടക്കാൻ ആയില്ല,, അവൾ അത്രക് പേടിച്ചു പോയിരുന്നു,,, ഒന്നും മിണ്ടാതെ പൊട്ടിയ ഗ്ലാസിന്റെ ചില്ലുകൾ ഒക്കെ അവൾ പെറുക്കി എടുത്തു,,, അനുസരണയില്ലാതെ വരുന്ന മിഴി കണങ്ങൾ കവിളിലൂടെ ഒലിച് ഇറങ്ങി,,, അതിനിടയിൽ വിരൽ മുറി ആയത് ഒന്നും അവൾ അറിഞ്ഞില്ല,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഇതേ സമയം ഇന്ദ്രന്ന് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ലായിരുന്നു, ഭക്ഷണം കൊണ്ട് തരുമ്പോ സുഭദ്ര പറഞ്ഞ വാക്കുകൾ അവനിൽ ദേഷ്യം ഇരട്ടിച്ചിരുന്നു,, ഗായു വിനോട് മോശമായി വല്ലതും പെരുമാറിയാൽ പിന്നേ അമ്മയെ നീ കാണില്ല,, എന്നും ഇന്ദിരയുടെ കൂടെ പോവും എന്നും സുഭദ്ര ഭീഷണിപെടുത്തിയിരുന്നു,,, ഇത് എല്ലാം കേട്ട് കലിപ്പ് ആയി നില്കുമ്പോ ആണ്,, ഗായുവിന്റെ എൻട്രി,,, കിടന്നിട്ട് ആണെങ്കിലും ഇന്ദ്രൻ ഗായു വിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, എത്ര ശ്രദ്ധിക്കണ്ട എന്ന് കരുതി എങ്കിലും കണ്ണുകൾ അനുസരണയില്ലാതെ അങ്ങോട്ടേക്ക് തന്നെ പോയി കൊണ്ടിരുന്നു,,,

അവളുടെ നിറഞ്ഞ മിഴികൾ കണ്ടപ്പോ അവനിൽ എന്തോ ഒരു കുറ്റബോധം പോലെ ,,, താൻ ചെയ്തത് കൂടി പോയി എന്ന് അവന് തോന്നി,,, അപ്പോഴാണ് അവളുടെ വിരൽ മുറിഞ്ഞതും,, അതിൽ ചോര ഒലിക്കുന്നത് ഒക്കെ ഇന്ദ്രൻ ശ്രദ്ധിച്ചത് അവൾ അത് ഒന്നും അറിയുന്നില്ലെന്ന് അവന്ന് മനസ്സിലായി,,,, "എടി ആരെ കേൾപ്പിക്കാൻ ആണെടി ഇവിടെ ഇരുന്ന് മോങ്ങുന്നേ,,നിർത്തേടി നിന്റെ കരച്ചിൽ,, ഈ കരച്ചിൽ വരെ നിങ്ങടെ ഒക്കെ അടവ,,,നിന്റെ കൈ മുറിഞ്ഞത് നീ കണ്ടില്ലേ,,, പോയി അതിൽ മരുന്ന് വെക്ക് മതി ഇവിടെ ക്ലീൻ ആക്കിയത്,,," എന്ന് ഇന്ദ്രൻ പറഞ്ഞപ്പോയാണ് തന്റെ വിരൽ മുറിഞ്ഞത് തന്നെ അവൾ കണ്ടത്,, മനസ്സിനേറ്റ മുറിവിനാൽ ശരീര വേദന ഒന്നും അല്ലെന്ന് തോന്നി അവൾക്,, എങ്കിലും അവൾ അവിടെ നിന്ന് എണീറ്റ് ബാത്‌റൂമിലേക്ക് കയറി,,,, വിരലിലെ ചോര ഒക്കെ കഴുകി,, പുറത്തേക്ക് ഇറങ്ങി,മുറിവിൽ മരുന്ന് വെക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും,, എവിടെ ആണെന്ന് ചോദിക്കാൻ അവൾക്ക് നാവു ഉയർന്നില്ല,, അത്രക്ക് അവൾ പേടിച്ചിരുന്നു,, "നീ എന്ത് ആലോചിച്ചോണ്ട് നിൽക്കാണെടി ആ വെൽപ്പിൽ ബാൻഡ് എയിഡ് ഉണ്ട് അത് എടുത്ത് മുറിവിൽ ചുറ്റാൻ നോക്ക്,,,"

ഇന്ദ്രൻ പറയുന്നതിന് എല്ലാം ഒരു പാവയെ പോലെ അവൾ ചെയ്തു, ബാൻഡ് എയിഡ് എടുത്തെങ്കിലും അത് എങ്ങനെ ചുറ്റണം എന്ന് അവൾക് അറിയില്ലായിരുന്നു, ഇന്ദ്രനെ പേടിച് അവൾ തിരിഞ്ഞു നിന്നു,,, എന്നാൽ ഇത് എല്ലാം ഇന്ദ്രൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, താൻ കാരണം ആണല്ലോ അവളുടെ കൈ മുറിഞ്ഞത് എന്ന ഒരു കുറ്റബോധം അവനിൽ നിറഞ്ഞു നിന്നു,, എങ്കിലും അവൾ ബാൻഡ് ഏയ്ഡ് എടുത്ത് കാണിക്കുന്നത് കണ്ടപ്പോ അവന്ന് ദേഷ്യം വരാൻ തുടങ്ങിയിരുന്നു,,, "ഇനി അത് കയ്യിൽ ചുറ്റാൻ ഞാൻ പ്രത്യേകം പറയണോ,," "അ അത് എനിക്ക് ഇത് എങ്ങനെയാ ചുറ്റ എന്ന് അറിയില്ല,,," എന്ന് ഇന്ദ്രനെ നോക്കാതേ മിഴികൾ തയ്ത്തി അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു,,,, അത് കേട്ടപ്പോ ഇന്ദ്രനിൽ അത്ഭുതവും സഹതാപവും ആയിരുന്നു തോന്നിയത്,, ഇത് പോലും അറിയില്ല എന്ന് പറഞ്ഞാൽ,, അപ്പൊ അവന് അനു പറഞ്ഞത് ഓർമ വന്നു,,, പാവം ആണെടാ അത് നീ അതിനെ കരയിപ്പിച്ചാൽ ഉണ്ടല്ലോ ഇയ്യ് അതിന് പടച്ചോനോട് സമാധാനം പറയേണ്ടി വരും,,

തന്ത ചെറുപ്പത്തിൽ മരിച്ചു പെറ്റ തള്ള ഉണ്ടായിട്ടും,, ഇല്ലാത്തത് പോലെ,, നിന്റെ ഭാര്യ എന്നതിനേക്കാളും നിന്റെ അമ്മയുടെ മകൾ ആയിട്ട അവളെ ഈ വീട്ടിലേക്ക് കൊണ്ട് വരുന്നേ,,, ഈ ചെറിയ പ്രായത്തിൽ ഒരു പാട് വിഷമം അനുഭവിച്ചു അത്,,, അനു പറഞ്ഞത് ഒക്കെ സത്യം ആണെന്ന് അവന്ന് മനസ്സിലായി,, അവൾ നല്ലോണം പേടിച്ചിട്ടുണ്ടെന്നും,, "മ്മ്,, എന്നാൽ ഇങ്ങോട്ട് വാ ഞാൻ ചുറ്റി തരാം,,," അത് കേട്ടതും നെട്ടലോടെ അവൾ അവനെ നോക്കി,, അങ്ങനെ അവൻ പറയും എന്ന് അവൾ കരുതിയില്ലായിരുന്നു,,,, അതും ആദ്യത്തെ കലിപ്പ് ആ ശബ്ദത്തിൽ ഇല്ലെന്നത് അവളെ അത്ഭുത പെടുത്തി,,,, "എന്താടി,, ഞാൻ വിളിച്ചത് കേട്ടില്ല ഇങ്ങോട്ട് വരാൻ അല്ലെ പറഞ്ഞെ,," ഇന്ദ്രൻ അത് പറഞ്ഞു ചാടിയപ്പോയെക്കും ഗായു ഇന്ദ്രന്ന് അടുത്ത് എത്തിയിരുന്നു,,,, "മ്മ് വിരൽ നീട്ട്,,,," അവൾ പേടിച്ചു കൊണ്ട് അവന്ന് നേരെ വിരൽ നീട്ടി,,, അവൻ വിരലിൽ ബാൻഡ് ഏയ്ഡ് ഒട്ടിച്ചു കൊടുത്തു,, അപ്പോ ഇന്ദ്രന്റെ കയ്യ് വിരലിൽ തൊട്ടതും എന്തോ ഒരു വിറയൽ തന്നിലൂടെ പോയ പോലെ തോന്നി,,,

"പിന്നേ,,, ഇനി മേലിൽ നമ്മൾ മാത്രം ഉള്ളപ്പോൾ ഭാര്യ എന്ന പദവിയുമായി എന്റെ മുന്നിലേക്ക് വരരുത് കേട്ടല്ലോ,, ഈ റൂമിന് ഉള്ളിൽ നീ എനിക്കും ഞാൻ നിനക്കും അപരിചിതർ മാത്രം ആയിരിക്കും,, ഇനി അങ്ങനെ വല്ലതും ഉണ്ടായാൽ ഇതിനനും മോശം ആയിരിക്കും എന്റെ പെരുമാറ്റം,, ഈ കാര്യങ്ങൾ പുറത്ത് ആരോടേലും പറഞ്ഞാൽ പിറ്റേ ദിവസം നിന്നെ നിന്റെ വീട്ടിലാക്കും കേട്ടല്ലോ,,," എല്ലാത്തിനും ഗായു ഇന്ദ്രനിലേക്ക് നോക്കാതെ തലയാട്ടി കാണിച്ചു,,,. "മ്മ്മ്,, എന്നാൽ ആ ഷെൽഫിൽ ഉള്ള പുതപ്പ് എടുത്ത് സോഫയിൽ പോയി കിടക്കാൻ നോക്ക്,, ലൈറ്റ് ഓഫാക്കിയെക്ക്,,,".. എന്ന് പറഞ്ഞു ഇന്ദ്രൻ ചെരിഞ്ഞു കിടന്നു, ഇന്ദ്രൻ പറഞ്ഞപോലെ ഒരു പുതപ്പ് എടുത്ത് ഗായു പോയി കിടന്നു,, ഇന്ദ്രൻ വിരലിൽ ബാൻഡ് ഏയ്ഡ് ഒട്ടിച്ചത് ഒക്കെ ഓർമ വന്നതും,, ചെറു ചിരിയാലേ അവൾ അതിൽ തലോടി,, അത് മതിയായിരുന്നു അവളിലെ പെണ്ണിന് ഇത് വരെ ഉള്ള സങ്കടങ്ങൾ എല്ലാം മായ്ച്ചു കളയാൻ,,, 😍..... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story