❣️താലി ❣️: ഭാഗം 18

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

 അജിത്തിന്റെ വീട്ടിൽ എത്തിയതും നല്ല സ്വീകരണം ആയിരുന്നു ഗായുവിന് എല്ലാവർക്കും സ്നേഹം മാത്രം ഗായു വിനു ഒരു പാട് സന്തോഷം തോന്നി താൻ എത്തിയിരിക്കുന്ന കുടുംബത്തെ ആലോചിച്,,, അജിത്തിന്റെ വീട്ടിൽ അച്ഛനും അമ്മയും, ഏട്ടനും ഫാമിലിയും അനിയനും ഫാമിലിയും,,, ഒക്കെ ആണ് ഉള്ളത് പിന്നേ അജിത്തിന്റെ അച്ഛമ്മയും,,, അവിടെ അവർക്ക് നല്ല ഭക്ഷണം ഒക്കെ ഉണ്ടാക്കിയിരുന്നു,, "അല്ല ഏട്ടത്തി നമുക്ക് പോവണ്ടേ,,,," "അആഹ് ടാ,,,,,," "പോവേ നീ വേണേൽ പോയിക്കോ ഗായു വിനെ രണ്ട് ദിവസം കഴിഞ്ഞേ ഞാൻ വിടൂ,, അമ്മയോട് ആദ്യമേ പറഞ്ഞിട്ടുണ്ട്,,,,,"ഇന്ദിര "അയ്യോ ചേച്ചി അത് ഒന്നും ശരി ആവൂല,,, അവിടെ അമ്മ തനിച് ആവൂലെ,, ഇന്ദ്രേട്ടന്റെ കാര്യം നോക്കണ്ടേ,,,,, " "അമ്മക്ക് അവിടെ ബാനു ചേച്ചി ഉണ്ടാവും,, അമ്മ തന്ന എന്നോട് നീ ഇവിടെ നിന്നോട്ടെ എന്ന് പറഞ്ഞെ,, നിന്റെ ഇന്ദ്രേട്ടന് ഒരു പണി കൊടുക്കാം എന്ന് കരുതി,,, അവൻ ഇറങ്ങുമ്പോ പറഞ്ഞത് പോലെ നീ പോയാൽ അവന്ക് വല്ല പ്രശ്നോം ഉണ്ടോ എന്ന് അറിയാലോ,,," "അത് ശരിയാ ഏട്ടത്തി,, ഏട്ടൻ ഏട്ടത്തിടെ വില ഒന്ന് മനസ്സിലാക്കട്ടേ,,"

അവര് പറഞ്ഞതിലും കാര്യം ഉണ്ട്‌ എന്ന് ഗായുവിനു തോന്നി, ഇറങ്ങുമ്പോ പറഞ്ഞ വാക്കുകൾ തന്നെ കുറച്ച് ഒന്നും അല്ല വേദനിപ്പിച്ചത്,,,, തന്നോട് സ്നേഹം ഉണ്ടോ എന്ന് അറിയാലോ,,,, "ടാ, ഷാനെ നീയും പോകണ്ട ടാ ഇവിടെ നിന്നോ,,,,"അജിത് അച്ഛൻ "അയ്യോ അത് പറ്റില്ല,, ഞാൻ രണ്ട് ദിവസം കയിഞ്ഞ് ഏട്ടത്തിയെ കൂട്ടാൻ വരാം,,," ഷാൻ പോയപ്പോ എന്തോ പോലെ തോന്നി എങ്കിലും,, അവിടുത്തെ കുട്ടി പട്ടാളങ്ങളുടെ കൂടെ കൂടിയപ്പോ,, സങ്കടം ഒക്കെ മാറി,,, പിന്നേ എല്ലാരും ആയും വേഗം കമ്പിനി ആയി അവിടുത്തെ അച്ഛമ്മയോട് എന്തെന്നില്ലാത്ത ഒരു സ്നേഹം തോന്നി അവൾക്ക്,,,, രാത്രി ആയത് ഒന്നും അറിഞ്ഞതെ ഇല്ലായിരുന്നു, ഇടക്ക് ഇന്ദ്രനെ ഓർമ വരും എങ്കിലും മനപ്പൂർവം ഗായു മറക്കാൻ ശ്രമിച്ചു,,, തന്നെ ഇത് പോലെ ഓർക്കുന്നുണ്ടാവോ എന്ന് അവൾ വേദനയോടെ ഓർത്തു,,, കുറുമ്പികളെ കെട്ടിപിടിച്ചു കിടന്നിട്ടും എന്തോ ഗായുവിനു ഉറക്കം വന്നില്ല,, റൂമിൽ രണ്ടിടത്ത് ആയിരുന്നു കിടന്നിരുന്നത് എങ്കിലും കുറഞ്ഞ ദിവസം കൊണ്ട് തന്നെ ഇന്ദ്രൻ തന്റെ ജീവിതത്തിലും മനസ്സിലും ഒരു പോലെ സ്ഥാനം പിടിച്ചെന്ന് ഗായുവിനു മനസ്സിലായി,,, "

ഒരു തവണ എങ്കിലും ഒന്ന് ചേച്ചി യുടെ ഫോണിലേക്കു ഒന്ന് വിളിക്കും എന്ന് കരുതി, ഹും,, അത് ഒക്കെ പ്രദീക്ഷിച്ച ഞാൻ ആണ് മണ്ടി,, കൂർക്കം വലിച്ചു പോത്ത് പോലെ ഉറങ്ങുന്നുണ്ടാവും ദുഷ്ടൻ,, പിന്നേ ഞാൻ എന്തിനാ,, അയാളെ ആലോചിച് ഉറക്ക്‌ ഒഴികുന്നെ,,, " പിന്നേ ഗായുവും ഉറക്കിനെ കൂട്ട് പിടിച്ചു,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ എല്ലാവരും പോയി കഴിഞ്ഞതും വീട് ഉറങ്ങി പോയ പോലെ തോന്നി ഇന്ദ്രന്,,വീൽ ചെയറിൽ നിന്ന് കട്ടിലിലേക്ക് കിടക്കണം എന്ന് തോന്നിയപ്പോ തന്നെ അച്ഛൻ വന്നു കിടത്തി തന്നു ,,, കുറച്ച് കഴിഞ്ഞതും ഷാനിന്റെ ശബ്ദം കേട്ടതും ഇന്ദ്രന്റെ കണ്ണുകൾ വാതിലിന് അടുത്തേക്ക് നീണ്ടു എങ്കിലും നിരാശ ആയിരുന്നു ഫലം,,, എന്താണെന്നു അറിയില്ല വേണ്ട എന്ന് കരുതിയാലും കണ്ണുകൾ അത് അനുസരിക്കുന്നെ ഇല്ലാ,,, എന്നാലും അവൾ എന്താ ഇങ്ങോട്ട് വരാഞ്ഞേ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ എങ്കിലും വരേണ്ടത് ആയിരുന്നല്ലോ,,, ഇനി അവിടെ നിന്ന് കാണുമോ,,,, ചോദിച്ചാൽ കരുതും അവൾ വരാഞ്ഞിട്ട് എനിക്ക് വല്ല പ്രശ്നോം ഉണ്ട്‌ എന്ന്,, ആ അവൾ വന്നാൽ എന്താ പോയാൽ എന്ത,,, കിടന്നതും കുറച്ച് മയങ്ങി പോയിരുന്നു ഇന്ദ്രൻ, പിന്നേ സുഭദ്ര ഭക്ഷണം കൊണ്ട് വന്നു വിളിച്ചപ്പോഴാണ്,, ഉണർന്നത്,,

"നിങ്ങൾ എല്ലാരും കഴിച്ചോ അമ്മേ" "ഇല്ലടാ,, നിനക്ക് തന്നിട്ട് ഇരിക്കാം എന്ന് കരുതി,,," "മ്മ്മ്,, ഷാൻ എവിടെ അവൻ ചേച്ചി ടെ വീട്ടിൽ പോയിട്ട് വന്നതിന് ശേഷം ഇങ്ങോട്ട് വന്നതേ ഇല്ലാലോ,,," "അവൻ വന്നിരുന്നു ടാ,, അപ്പൊ നീ ഉറങ്ങാണെന്ന് പറഞ്ഞു അവൻ ഇങ്ങു പോന്നു,,,നീ കഴിക്ക് ഞാൻ കയിച് വന്നിട്ട് പത്രം വന്നു എടുത്തോളം,,," എന്ന് പറഞ്ഞു സുഭദ്ര പോവാൻ നിന്നതും ഗായു വിനെ കുറിച് അമ്മ വല്ലതും ഇങ്ങോട്ട് പറയും എന്ന് കരുതിയ ഇന്ദ്രൻ നിരാശൻ ആയി,, അമ്മ പോകുന്നത് കണ്ടതും അവൻ വിളിച്ചു,,, "അമ്മക്ക് എന്നോട് എന്തേലും പറയാൻ ഇണ്ടോ,,,," "എനിക്ക് നിന്നോട് എന്ത്‌ പറയാൻ ആണ് മോനെ,, ഉണ്ടെങ്കിൽ തന്നെ ഞൻ നിന്നോട് പറയൂലെ,, നിനക്ക് എന്താടാ പറ്റിയെ 😊,,," എന്ന് പറഞ്ഞു അവന്റെ തലക്ക് ഒരു കൊട്ട് കൊടുത്ത് സുഭദ്ര തിരിച്ചു പോന്നു,, അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഇടം പിടിച്ചിരുന്നു,,, "മോനെ ഇന്ദ്ര നിന്നെ പെറ്റ അമ്മയ ഈ ഞാൻ,, ആ എന്നോടാ നീ,,, നീ എത്ര മറച്ചു വെച്ചാലും നിന്റെ കണ്ണുകൾ വിളിച്ചു പറയുന്നുണ്ട്,,

ഗായുവിനെ കാണാഞ്ഞിട്ടും അവളെ കുറിച് അറിയാഞ്ഞിട്ടും ഉള്ള,, വെപ്രാളം,, പക്ഷേ നീ അത് അറിയുന്നില്ലെന്ന് മാത്രം അത് കൊണ്ട് തന്ന അവളെ ഞാൻ രണ്ട് ദിവസം അവിടെ നിർത്തിയത്,,,," എന്ന് സുഭദ്ര മനസ്സിൽ പറഞ്ഞു ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ഗംഗദരന്റേം ഷാനിന്റെം അടുത്ത് ഇരുന്നു,,, ,"എന്തായി അമ്മേ,, അമ്മ ന്റെ പ്ലാനിൽ ഏട്ടന്ന് വല്ല മാറ്റോം ഉണ്ടോ,,, " "മ്മ്മ് ചെറിയ ആട്ടം ഒക്കെ ഉണ്ട് ടാ ഞൻ ഇങ്ങോട്ട് പോരാൻ നികുമ്പോ അവൻ ചോദിക്ക,, എനിക്ക് അവനോട് വല്ലതും പറയാൻ ഉണ്ടോ എന്ന്,,," "ങേ അത് എന്താ ഇത് വരെ ഇല്ലാത്ത ഒരു ചോദ്യം,,"ഗംഗദരൻ "അത് എന്ത്‌ ചോദ്യാ അച്ഛാ ഈ ചോദിക്കുന്നെ,, ഏട്ടത്തി വന്നില്ലേ എന്ന് ഏട്ടന്റെ ദുരഭിമാനം മൂലം ചോദിക്കാൻ വയ്യ,, അപ്പൊ അങ്ങോട്ട് ചോദിക്കാതെ അമ്മ വല്ലതും പറയും എന്ന് ഏട്ടൻ കരുതി,,അമ്മ ആരാ മോൾ നൈസ് ആയിട്ട് ഇങ്ങു ഇറങ്ങി പോന്നു,,,"ഷാൻ "ഒഹ്ഹ്ഹ് ഇത്രക്ക് ഒക്കെ ആലോചിച് കണ്ട് പിടിക്കാൻ ഉള്ള ബുദ്ധി ഒക്കെ എന്റെ മോന്ക് ഉണ്ട്‌ അല്ലെ,,,"

"പിന്നേ അച്ഛൻ എന്താ കരുതിയെ തോക്കിന്ന് വെടി വെക്കുന്ന പോലെ എളുപ്പം അല്ല ഇത് ഒന്നും 😬,,," "ഓഹ് ഒന്ന് നിർത്തോ രണ്ടും,,, പിന്നേ ഗായു ന്റെ ഒരു വിശേഷം പോലും അവന്റെ മുന്നിന്ന് പറയാൻ നിക്കരുത് കേട്ടല്ലോ,, എത്ര നേരം അവൻ ഈ എയർ പിടിത്തം തുടരും എന്ന് നോക്കാലോ,,," ഇതേ സമയം ഇന്ദ്രൻ,, "ഈ അമ്മ വല്ലാത്ത സാധനം തന്നെ അമ്മക്ക് അറിയാലോ ഞാൻ എന്താ ചോദിച്ചേ എന്ന്,, എന്റെ വായെന്ന് തന്നെ കേൾക്കൻ ഉള്ള പ്ലാൻ ആയിരിക്കും,,, അത് ഏതായാലും നടക്കാൻ പോവുന്നില്ല,,," പ്ലേറ്റ് എടുക്കാൻ വന്നപ്പോഴും അമ്മയും മോനും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാൻ പോയില്ല,,, 😊 കിടന്നിട്ടും നിദ്രദേവി ഇന്ദ്രനെ തിരിഞ്ഞ് നോക്കിയതെ ഇല്ല,, വെറുതെ എങ്കിലും ഇന്ദ്രന്റെ കണ്ണുകൾ ഒഴിഞ്ഞു കിടക്കുന്ന,, സോഫയിലേക് നീണ്ടു,,, തന്റെ മനസ്സിൽ എവിടെയോ അവളും ഒരു ഇടം പിടിച്ചിരിക്കുന്നു എന്ന് അവനും തോന്നി,,, ചുമ്മ ഫോൺ എടുത്ത് നോക്കിയപ്പോയ, ഗാലറിയിൽ അനു അയച്ചു തന്ന കല്യാണഫോട്ടോസ് അവന്റെ ശ്രദ്ധയിൽ പെട്ടത്, ഒരോ ഫോട്ടോസും,, നോക്കി,,

അവന്റെ ചുണ്ടിൽ അവൻ പോലും അറിയാതെ ഒരു ചിരി വിരിഞ്ഞു,,,, ചേച്ചിക്ക് ഒന്നു വിളിച്ചു നോക്കിയാലോ,,, എന്ന് കരുതി നോക്കുമ്പോ സമയം12 ആയിട്ടുണ്ട് ഉറങ്ങി കാണും,,, അനു വിനെ ഒന്ന് വിളിച്ചു നോക്കിയാലോ,,,എന്ന് ചിന്തിച് അവന്ന് ഡയൽ ചെയ്തു,,, "ഹലോ ടാ നീ ഉറങ്ങിയായിരുന്നോ,,," "ഇല്ലടാ കോപ്പേ ഞാൻ ഇവിടെ തലയും കുത്തി നിക്കായിരുന്നു,, ഉണ്ടേൽ നീ കൂടെ പോര് കമ്പിനിക്ക് ഒരു ആൾ ആവുമല്ലോ,, സുഗായിട്ട് ഉറങ്ങയിരുന്ന എന്നേ വിളിച്ചു ഉണർത്തിട്ട്,, ഓന്റെ ഒരു ചോദ്യം കേട്ടില്ലേ,, അല്ല ടാ അനക്ക് ഉറക്കോം ഇല്ലേ,,,,," "ചോറി,, ചങ്കേ,,, ഉറക്കം വരാത്തതോണ്ട് വിളിച്ചതാ,," "ഉറക്കം വരുന്നില്ലേൽ താലി കെട്ടി കൊണ്ട് വന്നിട്ടില്ലേ ഒരുത്തിയെ,, അവളെ പോയി കെട്ടി പിടിച്ചു കിടക്കെട,,,," "അവൾ ഇവിടെ ഇല്ലാ,,,,," അത് കേട്ടതും അനു വിനെ ചുണ്ടിൽ ചിരി വിരിഞ്ഞു ഗായു ഇല്ലെന്നും അവരുടെ പ്ലാനും ഒക്കെ,, ഷാൻ ആദ്യമേ അവനോട് പറഞ്ഞിരുന്നു,,, "അപ്പോ ഇല്ലാനിട്ട് ആണ് അല്ലെങ്കിൽ ഒരു കൈ നോക്കായിരുന്നു ലെ മോനെ,,, ഇന്ദ്രാ,,,"

"പോട,, അവൾ ഇവിടെ ഇല്ലെന്ന് പറഞ്ഞെ ഉള്ളൂ,,, അതിന് നീ വേറെ ഒരു അർത്ഥം കാണണ്ട,, എന്നാൽ ശരി എനിക്ക് ഉറക്കം വരുന്നുണ്ട് വെക്ക,,," "കട്ട് ആക്കി കോപ്പ്,,, എന്റെ ഉറക്കോം പോക്കിട്ട് ഓൻ പോയി ഉറങ്ങി,,," ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ പിറ്റേന്നും വൈകുന്നേരം ആയിട്ടും ആരിലും ഗായുവിനെ കുറിച് ഒരു സംസാരോം കേൾക്കാഞ്ഞതും,,, പിന്നേ ഒന്നും ചിന്തിക്കാതെ അവൻ ഇന്ദിരയുടെ ഫോണിലേക്ക് വിളിച്ചു,,, അവൾ എങ്ങാനും എടുത്തൽ എന്ത പറയ, അവളെ കാണാഞ്ഞിട്ട് വിളിച്ചത് ആണെന്ന് കരുതുമോ,, എന്ന് കരുതി,, അവൻ കട്ടാക്കി,,, അല്ലെങ്കിൽ അവൾ എടുത്തൽ എന്താ എന്റെ പെങ്ങളെ അല്ലെ ഞാൻ വിളിച്ചേ എന്ന് ചോദിച്ചാൽ പോരെ,, അങ്ങനെ രണ്ടും കല്പിച്ചു അവൻ ഡയൽ ചെയ്തു,,, അവൾ എടുക്കരുതേ എന്ന് ആണെങ്കിലും ഉള്ളിന്റെ ഉള്ളിൽ അവളുടെ ശബ്ദത്തിനായി അവന്റെ മനസ് ആഗ്രഹിച്ചിരുന്നു,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഇതേ സമയം ഇന്ദിരയുടെ വീട്ടിൽ, എല്ലാവരോടും സംസാരിക്കുന്നുണ്ടെങ്കിലും ഗായു വിന്റെ ഉള്ളു മുഴുവൻ കടൽ പോലെ പ്രക്ഷുബ്ധം ആയിരുന്നു,,, ഇത്രയും ദിവസത്തിന് ഇടക്ക്,, ഇന്ദ്രന്റെ നോട്ടം തന്നിൽ വന്ന് പതിയുന്നതും,, അന്ന് ചുംബിച്ചതും ഒക്കെ അവളിൽ ഒരു പ്രതീക്ഷ സൃഷ്ഠിച്ചിരുന്നു,,,, അത് കൊണ്ട് തന്നെ ആ മനസ്സിൽ എവിടെ എങ്കിലും തനിക്ക് ഒരു സ്ഥാനം ഉണ്ടെങ്കിൽ,, എന്തായലും തന്നെ വിളിക്കും എന്ന് അവൾ ഉറപ്പിച്ചിരുന്നു,,, പക്ഷേ വന്നിട്ട് ഒരു ദിവസം ആയിട്ടും അവന്റെ വിളി പോലും ഇല്ലാത്തത് അവളെ നിരാശ ആക്കി,, ഇനി ആ വീട്ടിലേക്ക് പോവാതിരുന്നാലോ, എന്ന് വരെ അവൾ ചിന്തിച്ചു,,, ഓരോന്ന് ഓർത്തിരിക്കുമ്പോ ആണ് ഇന്ദിരയുടെ ഫോൺ ബെൽ അടിയുന്നത് കേട്ടത്,,, അവൾ അതിന്റെ അടുത്തേക്ക് ഓടി ,അത് തന്റെ പ്രാണൻ ആയവൻ ആവണേ എന്ന പ്രാർത്ഥനയോടെ,,, ... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story