❣️താലി ❣️: ഭാഗം 19

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

ഗായു ഫോണിന് അടുത്ത് എത്തിയപ്പോ കണ്ട പേര് അവളെ നിരാശ ആക്കി,, അജിത്ത് ആയിരുന്നു അത്,, "അല്ലെങ്കിലും ആ കടുവ വിളിക്കും എന്ന് കരുതിയ ഞാൻ അല്ലെ മണ്ടി,,," മുഖത്ത് വന്ന സങ്കടം പുറത്തേക്ക് കാണിക്കാതെ അവൾ ഫോൺ ഇന്ദിര- ക്ക് കൊണ്ട് കൊടുത്തു,പിന്നെ അവൾ അവിടെ നിന്നില്ല,,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഇന്ദിരയുടെ ഫോണിലേക്ക് അടിച്ച ഇന്ദ്രനും നിരാശ ആയിരുന്നു ഫലം "താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബ്ർ മറ്റൊരാളുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ് " കോപ്പ് ഈ ചേച്ചി ഇത് ആരെയാ വിളിച്ചു കൂട്ടുന്നെ, മിക്കവാറും അളിയൻ ആവും അങ്ങനെ അവര് ഇപ്പൊ ഫോണിൽ സൊള്ളണ്ട,, പിന്നെ അടിച്ചതിന്മേൽ അങ്ങ് അടിച്ചു കൊടുത്തു,,, എന്റെ വെറുപ്പിക്കൽ കൊണ്ട് ആണെന്ന് തോന്നുന്നു,,ബെൽ അടിയുന്നുണ്ട്,,,, "എന്താടാ ചെക്കാ,,, എന്റെ കെട്ട്യോനോട് ഒന്ന് സംസാരിക്കാൻ നീ സമ്മതിക്കൂലേ,,,," "നിനക്ക് അവിടെ പോയാലും സംസാരിക്കലോ അത് മതി,,,,," "അതവിടെ നിക്കട്ടെ,, എന്താണാവോ പതിവില്ലാത്ത ഒരു വിളി,,," "അത് എന്താ എനിക്ക് നിന്നെ വിളിച്ചൂടെ കുട്ടികൾ ഒക്കെ എന്താക്ക, നിങ്ങൾ ഓക്കെ പോയതിൽ പിന്നെ ഇവിടെ ഒരു ഒച്ചയും അനക്കോം ഇല്ലതെ ആയി,,,,"

"അആഹ അങ്ങനെ ആണല്ലേ വേറെ എന്തൊക്കെയാ,,,,, അമ്മയും അച്ഛനും ഒക്കെ എവിടെ,,," "വേറെ ഒന്നും ഇല്ല,,, അവര് ഒക്കെ ഇവിടെ ഉണ്ട്,, അവിടെ എല്ലാരും എന്താക്ക,,," "ആര് മക്കൾ ആണോ,, അവര് അവിടെ കളിക്കുന്നുണ്ട്,, വേറെ ഒന്നും ഇല്ലാലോ ടാ എന്നാ വെക്കട്ടെ,, കുറച്ചു തിരക്കിൽ ആണ്,,," എന്ന് പറഞ്ഞു ഇന്ദിര ഫോൺ വെച്ചതും, ഇന്ദ്രന്ന് എരിഞ്ഞു കയറി,, "എല്ലാരും ഒറ്റകെട്ട് ആണ് വാ തുറന്ന് ഒരക്ഷരം പറയൂല,,, അവിടെ ഉണ്ടല്ലോ ഒരുത്തി അവൾക്ക് എന്താ ഫോൺ എടുത്തൽ,, ഹും,, അല്ലെങ്കിലും അവൾ എന്റെ ആരാ ആരും അല്ല,, പോയി തൊലയട്ടെ,,,," ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ചേച്ചി എന്താ ഒറ്റക്ക് ഇരുന്നു ചിരിക്കൂന്നേ,, അജിത്ത് ഏട്ടൻ വല്ല കോമഡിയും പറഞ്ഞോ,,,, " "ഹേയ് ഇത് അതിനേക്കാൾ വലിയ കോമഡി ആണ്,, നിന്റെ കെട്ട്യോൻ വിളിച്ചിരുന്നു,,,,," അത് കേട്ടതും ഗായുവിന്റെ കണ്ണുകൾ വിടർന്നു,,, "ങേ സത്യായിട്ടും വിളിച്ചോ,, എന്നിട്ട് എന്താ ചോദിച്ചേ,,, എന്നെ കുറിച് വല്ലതും ചോദിച്ചോ,,,," "അവൻ ചുമ്മാ വിളിച്ചത് ആണെന്ന് പറഞ്ഞു നിന്നെ ചോദിച്ചതും ഇല്ല, ഞൻ ഒന്നും പറഞ്ഞതും ഇല്ല,,,," അത് കേട്ടതും അവളുടെ മുഖം വാടി,,,, "അയ്യേ,, എന്റെ വായാടി ടെ മുഖം വാടിയോ,,,

നോക്ക് അവൻ എന്നെ വിളിക്കാറ് ഒന്നും ഇല്ല,,, അപ്പൊ ഇപ്പൊ വിളിച്ചത് എന്ത് കൊണ്ട,,, ഈ സുന്ദരി കുട്ടി അവന്റെ മനസ്സിൽ എവിടെയോ സ്ഥാനം പിടിച്ചോണ്ട് അല്ലെ,,, ചോദിച്ചാൽ അവന്റെ അഭിമാനത്തിന് കോട്ടം തട്ടൂലെ അത,, അവൻ ചോദിക്കാതെ ഞാൻ വല്ലതും പറയും എന്ന് കരുതി കാണും,, ഞാൻ വല്ലതും പറഞ്ഞിട്ട് വേണ്ടേ,,, 🥰,,,, എത്രയും പെട്ടെന്ന് തന്നെ അവൻ നിന്നെ ഭാര്യയായി അംഗീകരിക്കും,, അല്ലെങ്കിലും ഈ സുന്ദരി കുട്ടിയെ അധിക കലാം കാണാതെ ഇരിക്കാൻ ഒന്നും അവന് ആവൂല,,," അതിന് അവൾ ഒന്ന് ചിരിച് കൊടുത്തു,, ഇന്ദ്രൻ തന്നെ അംഗീകരിക്കുമോ എന്ന ഭയം അവളിൽ ഉണ്ടായിരുന്നു,,,, അന്നത്തെ ദിവസവും ഒരു വിധം കഴിച്ചു കൂട്ടി ഗായു രാവിലെ തന്നെ ഷാനിനോട് വരാൻ പറഞ്ഞത് കൊണ്ട് അവൻ നേരത്തെ എത്തിയിരുന്നു,,, അവിടുന്ന് എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി,, അവർക്ക് ആർക്കും അവളെ വിടാൻ താല്പര്യം ഇല്ലായിരുന്നു എങ്കിലും,,, അവൾക്ക് പോകണം എന്ന് തന്നെ ആയിരുന്നു,, ഇന്ദ്രനെ അത്രത്തോളം അവൾ മിസ് ചെയ്തിരുന്നു,,, അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി, ഷാൻ ബൈക്കിൽ ആയിരുന്നു അവളെ കൂട്ടാൻ ചെന്നത്,,

"ടാ ഷാനുട്ട,,,,നീ സ്പീഡിൽ പോകല്ലേ എനിക്ക് പേടിയാ,, ഞാൻ ഇത് വരെ ഈ സാധനത്തിൽ കയറിയിട്ടില്ല,,,," "ഹ ഹ,,,, എന്റെ സ്പീഡ് കണ്ടിട്ട് ചേച്ചിക്ക് പേടി ആവുന്നുണ്ടേൽ,, ഏട്ടന്റെ കൂടെ പോവുമ്പോ ചേച്ചി എന്ത് ചെയ്യും,,,," "അത്രക്ക് സ്പീഡ് ആണോ ഏട്ടന്,, അതിന് എന്നെ വണ്ടിടെ പിറകിൽ കയറ്റോ നിന്റെ ഏട്ടൻ,,," "പിന്നെ കയറ്റാതെ,,, എന്റെ ഏട്ടത്തി സുന്ദരി അല്ലെ,, അത് ഒക്കെ പോട്ടെ അമ്മ പറഞ്ഞു ഏട്ടത്തിക്ക് വല്ലതും വാങ്ങാൻ ഉണ്ടോ എന്ന് ചോദിക്കാൻ,, ഉണ്ടേൽ നമുക്ക് വാങ്ങിയിട്ട് പോവാം,,," "വേണ്ട ടാ,,,, ഞൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കോ,," "ആദ്യം ഏട്ടത്തി പറ നമ്മക്ക് നോക്കാം,,," "അ അത്,,, എനിക്ക് അമ്മയെ, മാമനേം മാമിനേം ഒക്കെ കാണാൻ കൊതിയാവുന്നു ടാ,,, ഇപ്പോ പോയാൽ അമ്മ പണിക്ക് പോകുന്നെ ഉണ്ടാവൂ നമുക്ക് വേഗം പോയി തിരിച്ചു വരാം,,,," "അത് വേണോ ഏട്ടത്തി,, ഏട്ടത്തിടെ അമ്മ വല്ലതും പറഞ്ഞാൽ വിഷമം ആവൂലെ വെറുതെ പോവണോ,, അതും അല്ല അമ്മയും വഴക്ക് പറയും,,," അത് കേട്ടപ്പോ അവളുടെ കണ്ണുകൾ നിറഞ്ഞത് മിററിലൂടെ ഷാൻ കണ്ടു അവന് വല്ലാതെ ആയി,, "ഏതായാലും അമ്മയെ ഒന്ന് വിളിച്ചു നോക്കാം,, എന്നിട്ട് പോകാം,,,"

ഷാൻ സുഭദ്രയെ വിളിച്ചു സമ്മതം വാങ്ങി,, അവര് അവിടെ എത്തുമ്പോ വസന്ത പണിക്ക് പോവാൻ ഇറങ്ങായിരുന്നു,,, അമ്മയെ കണ്ടതും ഗായു അടുത്തേക്ക് ഓടിചെന്ന് കെട്ടിപിടിച്ചു "അമ്മേ അമ്മക്ക് സുഗാണോ,,,,,," അവര് ആരെയോ ബോധിപ്പിക്കാൻ എന്ന പോലെ അവളെയും തിരിച്ചു കെട്ടി പിടിച്ചു വിട്ടു നിന്നു,ഷാനിനെ നോക്കി ചിരിച്ചെങ്കിലും അവനും ചിരിച്ചെന്ന് വരുത്തി,,, "മ്മ്മ് സുഖം തന്നെയാ,,, നീ അവിടെ എങ്ങനാ,, ഇന്ദ്രനെ ഒക്കെ നോക്കാർ ഉണ്ടല്ലോ അല്ലെ,,,, എന്നെ പറയിപ്പിക്കരുത്,,," ഇത്രയും ദിവസം കഴിഞ്ഞു കാണുക ആയിട്ടും തന്റെ വിശേഷം പോലും അമ്മ ചോദിക്കുന്നില്ലലോ എന്ന് അവൾ വേദനയോടെ ഓർത്തു,,, "ഞാൻ പണിക്ക് പോവാൻ ഇറങ്ങായിരുന്നു,, നിങ്ങൾ കയറുന്നില്ലേ,, ഞൻ ചായ എടുക്കാം,,,"വസന്ത ഷാനിനെ നോക്കി ആയിരുന്നു അവര് അത് ചോദിച്ചത്,,,, "ഹേയ് വേണ്ട,, പോയിട്ട് തിരക്ക് ഉണ്ട്,, അമ്മ ജോലിക്ക് പൊയ്ക്കോളൂ, ഏട്ടത്തി പോവല്ലേ,,,," "ആഹ് ടാ,, ഞാൻ മാമിയെ ഒന്ന് കാണട്ടെ,,," അത് വീട്ടിൽ കയറി ഇരിക്കാൻ വേണ്ടി അല്ല, അവര് പറഞ്ഞെ എന്ന് ഷാനിന് മനസ്സിലായിരുന്നു,,,, "എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ,, ഗായു നീ ഒന്നിങ്ങോട്ട് വന്നേ,,,"

എന്ന് പറഞ്ഞു അവര് ഗായുവിനെ കൂട്ടി ഷാനിന്റെ അടുത്ത് നിന്നും മാറി നിന്നു,,, "എന്താ അമ്മേ,,,,," "നീ എന്ത്‌ കണ്ടിട്ടാ,ഈ ചെക്കെന്റെ കൂടെ കറങ്ങുന്നേ വെറുതെ ആളുകളെ കൊണ്ട് അതും ഇതും പറയിപ്പിക്കാൻ,,, നിന്നെ അവൻ അല്ല കെട്ടിയത്,, അവന്റെ ഏട്ടൻ ആണ്,,,," അത് കേട്ടതും ഗായുവിനു സങ്കടവും ദേഷ്യവും ഒക്കെ തോന്നി,, "അമ്മ എന്താ ഈ പറയുന്നേ അവൻ എന്റെ അനിയനെ പോലെയാ അല്ല എന്റെ അനിയൻ തന്ന,,, നിങ്ങളുടെ കാണുന്ന കാഴ്ചക്ക് ആണ് പ്രശ്നം,,," "ഓഹ് നീ സംസാരിക്കാൻ ഒക്കെ പഠിച്ചല്ലോ,,,," "അങ്ങനെ അല്ല അമ്മേ,,, അമ്മ ഈ പറഞ്ഞത് അവൻ കേട്ടാൽ ഉണ്ടല്ലോ എന്ത കരുത, അവിടെ ഉണ്ട് ഒരു അച്ഛനും അമ്മയും,,, അവര്ക്ക് ഒന്നും ഒരു കുഴപ്പോ ഇല്ലാലോ,,,," "എന്നാൽ എന്തിനാ ഇങ്ങോട്ട് പൊന്നേ അവരെ കെട്ടിപിടിച്ചു അവിടെ ഇരുന്നാൽ പോരായിരുന്നോ,,,," "ശരിയാ,,,, ഞാൻ ആണ് പൊട്ടി,, എന്റെ അമ്മയെ ഒന്ന് കാണണം എന്ന് കരുതി വന്ന എനിക്ക് ആണ് തെറ്റ് പറ്റിയെ 😔,,,,പോവാ,, ഞാൻ ഇനി വരില്ല,,,, ഒരിക്കലും,,,," എന്ന് പറഞ്ഞു നിറഞ്ഞു വന്ന കണ്ണുകൾ ഷാൻ കാണാതെ തുടച് എങ്കിലും അവൻ അത് കണ്ടിരുന്നു,, വസന്ത ഒന്നും മിണ്ടാതെ അവനെ മറികടന്നു പോയി,,,

ഗായു ഷാനിന്റെ അടുത്തേക്ക് വന്നു,,, "നീ വരുന്നില്ലേ,, വാ മാമനേം മാമിനേം കാണാം,,, ". "ഞാൻ ഇവിടെ നിക്കാം ഏട്ടത്തി പോയി വാ,, നമുക്ക് പോവണ്ടേ,,," ഗായു അവനെ അധികം നിർബന്ധിച്ചില്ല അവൾ അച്ചുവിന്റെ വീട്ടിലേക്ക് പോയി എല്ലാർക്കും സന്തോഷം,,,, ഷാൻ പുറത്ത് ഉണ്ടെന്ന് കേട്ട് അശോകൻ നിർബന്ധിച്ചു കൂട്ടി വന്നു, ചായ കുടിപ്പിച്ചിട്ട് ആണ് രണ്ട് പേരെയും പറഞ്ഞയച്ചത്,,,, തിരികെ പോരുമ്പോൾ രണ്ട് പേരും ഒന്നും മിണ്ടിയില്ല ,, ഷാൻ മനസ്സിലാക്കുക ആയിരുന്നു,,രക്ത ബന്ധതത്തേക്കാളും എത്ര ആയത്തിൽ ആണ്,,, അവരുടെ ബന്ധം എന്ന്,,,,,, വീട്ടിൽ എത്തിയതും സുഭദ്രഓടി വന്നു അവളുടെ നെറുകയിൽ മുത്തി,,, "എത്ര നേരമായി അമ്മ കാത്തിരിക്കുന്നു മോൾ പോയിട്ട് ഒരു രസോം ഇല്ലായിരുന്നു,,,,," സുഭദ്രയുടെ മുഖത്തെ സന്തോഷം കണ്ട് ഗായു വസന്തയെ ഓർത്തു,,, അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി,,,, "അമ്മേ,,,, ഇന്ദ്രേട്ടൻ,,,,,,,," "എണീറ്റിട്ടില്ല,,, ഉറക്കം ആണ് ഞാൻ പോയി നോക്കിയിരുന്നു,,

ഇന്നലെ എന്തോ കമ്പിനിയിലെ വർക്ക്‌ ലാപ്പിൽ ചെയ്ത് എപ്പോയോ ആണ് കിടന്നേ,,മോൾ പോയി ഫ്രഷ് ആയി വാ അമ്മ ചായ എടുക്കാം,,,," പിന്നെ അവൾക്ക് എന്തെന്നില്ലാത്ത വെപ്രാളം ആയിരുന്നു ആദ്യമായി റൂമിൽ കയറുന്ന പോലെ ഒക്കെ ഒരു തോന്നൽ,,, റൂമിൽ കയറിയപ്പോ അവൾ കണ്ടു,, കൊച്ചു കുട്ടികളെ പോലെ ഉറങ്ങുന്ന ഇന്ദ്രനെ,,, കുറച്ചു നേരം അവൾ നോക്കി നിന്നു, പിന്നെ ശബ്ദം ഉണ്ടാക്കാതെ ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് ചെന്നു,,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ രാവിലെ ഉറക്കം ഉണർന്നതും ഇന്ദ്രൻ കണ്ടത് മുന്നിൽ നിക്കുന്ന ഗായു വിനെ ആണ്,,, "ഇത് വരെ സ്വപ്നത്തിലെ കാണാർ ഉള്ളൂ,, ഇത് ഇപ്പൊ ഉണർവിലും ഈ കുരുപ്പിനെ ആണലോ ദൈവമേ,,," എന്ന് പറഞ്ഞു കണ്ണുകൾ നല്ലോണം തിരുമ്മി തുറന്നപ്പോ കാണുന്നത് ഗായു തല തോർത്തുന്നത് ആണ്,,, "ങേ,, സ്വപ്നം അല്ലെ,,, ഇവൾ ഇത് എപ്പോ വന്നു,,,," അവന്റെ ഉള്ളിൽ ദേഷ്യം ആണോ സന്തോഷം ആണോ എന്ന് അറിയാത്ത ഒരു വികാരം ആയിരുന്നു അപ്പോ,,,, ... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story