❣️താലി ❣️: ഭാഗം 2

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

🥀ഇഷ്‌കിന്റെ കൂട്ടുകാരി 🥀 ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ അവൾ ഓടി പിടിച്ചു മുറ്റത്ത് എത്തിയപ്പോ അവളുടെ അമ്മ ഉണ്ട് നല്ല ദേഷ്യത്തിൽ നോക്കി പേടിപ്പിക്കുന്നു,,, "എന്താടി അസത്തേ നിന്നോട് ഞൻ പലവട്ടം പറഞ്ഞിട്ട് ഇല്ലേ,, വീടും പൂട്ടി എവിടേം പോയി കുത്തിയിരിക്കരുത് എന്ന്,,," "അ അത് അമ്മേ,, ഞൻ തനിച്ചായപ്പോ,, അച്ചു,," "അവളും അവളുടെ ഒരു കൊച്ചുവും,, വേഗം വന്നു ചായ ഉണ്ടാക്ക് ഇന്ന് ഗൗരി നേ കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെന്ന്,, ആ ബ്രോക്കർ ഗോപാലൻ കണ്ടപ്പോ പറഞ്ഞിരുന്നു,,, " അത് കേട്ടെപ്പോ അവൾക്ക് ഒരു ആശ്വാസം ആയിരുന്നു,ചേച്ചി പോയാൽ എങ്കിലും അമ്മ തന്നെ സ്നേഹിച്ചെങ്കിലോ എന്ന ഒരു ചെറിയ ആഗ്രഹം അവൾക്ക് ഉണ്ടായിരുന്നു,, മോളെ എന്ന് വിളിച്ചു അമ്മ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വെക്കുന്നത് എത്രയോ താൻ ആഗ്രഹിച്ചിരുന്നു എന്ന് അവൾ ഓർത്തു,,, നിറഞ്ഞു വന്ന കണ്ണ് നീർ അവൾ ദാവണി തുമ്പ് കൊണ്ട് തുടച്ചു നീക്കി,, "എന്താടി,, ഇവിടെ നിന്ന് സ്വപ്നം കാണാൻ ആണോ നിന്നോട് പറഞ്ഞെ,, നിന്നെ പെണ്ണ് കാണാൻ വരുന്ന കാര്യം അല്ല ഞാൻ പറഞ്ഞെ,, ആഹ് പിന്നെ അവര് വന്നാൽ അവരുടെ മുന്നിലേക്ക് ഒന്നും വന്നേക്കരുത്,,,

നിന്റെ തല കണ്ട അന്ന് തുടങ്ങിയ കഷ്ട്ടകാലം ആണ്,," അത് കേട്ടതും അവൾക്ക് ചെറിയ ഒരു സങ്കടം തോന്നിയെങ്കിലും സ്ഥിരം കേൾക്കുന്നത് ആയതിനാൽ അവൾ അത് കാര്യമയി എടുത്തില്ല,, "അല്ല, അമ്മേ ഗൗരി ചേച്ചി വന്നില്ലാലോ,,," "അവൾ ഇപ്പൊ ഇങ്ങോട്ട് വന്നോളും നീ ചെല്ല്,,," പിന്നെ ഒന്നും പറയാൻ നിൽക്കാതെ അവൾ വേഗം അടുക്കളയിലേക് ചെന്നു, വേഗം അടുപ്പ് കൂട്ടി,, ചായക്ക് വെള്ളം വെച്ചു,, അമ്മ കൊണ്ട് വെച്ച പലഹാരങ്ങൾ ഒക്കെ കണ്ടതും അവൾക്ക് വായിൽ വെള്ളം ഊറി,, അമ്മ ഒന്നും തന്നെ അവൾക് വാങ്ങി കൊടുക്കാറില്ലായിരുന്നു, അഥവാ വാങ്ങിയാൽ തന്നെ ഗൗരിയുടെ കയ്യിൽ ആവും കൊടുക്കുക,, ഗൗരി ഒരു കഷ്ണം എങ്ങനും കൊടുത്തൽ ആയി,, അമ്മ ആണേൽ അവൾക് കിട്ടിയോ എന്ന് അന്നെഷിക്കാറും ഇല്ലാ,, അവൾ പരാതി പറയാറും ഇല്ല പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അവൾക്കും അറിയാം,,, അടുപ്പിന്റടുത്ത് ഇരിക്കുമ്പോ ഗൗരിയുടെ ശബ്ദം അവൾ കേട്ടു,, ഗൗരി പിന്നെ ഭക്ഷണം കഴിക്കാൻ അല്ലാതെ അടുക്കളയിലേക് പോവാറെ ഇല്ലയിരുന്നു,,, ചായ അടുത്ത് നിന്ന് വാങ്ങി വെക്കുമ്പോയാണ് പുറത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടത്,, "മോളെ ഗൗരി തേ അവര് വന്നൂട്ടോ,,,"

വണ്ടിയുടെ ശബ്ദം കേട്ട് ചേച്ചിയുടെ ചെക്കനെ കാണാലോ എന്ന ഒരു ആഗ്രഹത്തൽ ജനലിലൂടെ തല ഇട്ട് നോക്കി എങ്കിലും,, അമ്മയുടെ നോട്ടം എന്നെ തേടി എത്തിയപ്പോ ഞൻ മെല്ലെ പിൻവലിഞ്ഞു,,, "ടി,, ആ ചായ 4 ഗ്ലാസിൽ ആക്കി ഇങ്ങു താ,,," എന്ന് പറഞ്ഞു ഗൗരി അടുക്കളയിലേക്ക് വന്നു, ഒരു ചുവപ്പ് കളർ സാരി ആയിരുന്നു അവൾ ധരിച്ചിരുന്നേ,,, "ചേച്ചിക്ക് ഈ സാരി നല്ലോണം ഇങ്ങുന്നുണ്ട് ട്ടോ,,," "മ്മ്,, അത് നീ പറഞ്ഞില്ലേലും എനിക്ക് അറിയാം,, പിന്നെ അമ്മ പറഞ്ഞത് കേട്ടല്ലോ,, നിന്നെ അവര് കാണാനേ പാടില്ല,, കുളത്തിലോ,, അചുവിന്റെ അടുത്തോ എങ്ങോട്ടാ എന്ന് വെച്ചാൽ പൊയ്ക്കോ അവര് പോയിട്ട് ഇങ്ങോട്ട് വന്നാൽ മതി,,,"ഗൗരി അത് നിറഞ്ഞ നിന്ന കണ്ണാലെ തലയാട്ടി,, അവൾ പിന്തിരിഞ്ഞു ഓടി അവളുടെ കുളത്തിനും മീനുകൾക്കും അരികിലേക്ക്,, അവളുടെ സങ്കടങ്ങൾ എല്ലാം അവൾ അവരോട് ആയിരുന്നു പങ്ക് വെക്കാർ,,, ഇതേ സമയം വീട്ടിൽ,,,, "വരൂ വരൂ കയറി ഇരിക്കു ട്ടോ സൗകര്യം ഒക്കെ കുറവ് ആണ്,,," "ഈ സൗകര്യങ്ങൾ ഒക്കെ ധാരാളം ആണ്,," ചെക്കന്റെ അമ്മ,, "അപ്പൊ വസന്തേച്ചി നമുക്ക് കാര്യത്തിലേക്ക് കടക്കാം ഇത് ചെക്കെന്റെ അമ്മ മേലെടത്ത് സുഭദ്ര, ഇത് പെങ്ങൾ ഇന്ദിര,

ഇത് ചെക്കന്റെ കൂട്ടുകാരൻ,,"ബ്രോക്കർ "അപ്പൊ മോൻ വന്നില്ലേ കൂടെ,,,," വസന്തേ,, അത് കേട്ടതും ഇത്രയും നേരം ചിരിച് കൊണ്ടിരുന്ന മുഖത്ത് സങ്കടം നിയലികുന്നത്, വസന്തയും ഉള്ളിൽ നിന്ന് ഗൗരിയും ശ്രദ്ധിച്ചു,,, "അപ്പോ നീ വിവരങ്ങൾ ഒന്നും പറഞ്ഞില്ലേ ഗോപാല,,," "അത് സുഭദ്രമ്മേ ഈ ചടങ്ങ് അങ്ങ് കയിഞ്ഞിട്ട് പറയാം എന്ന് കരുതിയ ഞാൻ,,," "നോക്കു കുട്ടീടെ അമ്മേ, ഗോപാലൻ പറഞ്ഞു കാണും എന്നാ കരുതിയെ എന്റെ മകൻ ഒരു ആക്‌സിഡന്റ് പറ്റി കിടക്കുകയാണ്,, കാലുകൾക്ക് ചലന ശേഷി ഇല്ല,,,ചികിത്സയിൽ ആണ് ഇപ്പൊ റെഡി ആവും എന്ന് ആണ് വൈദ്യർ പറഞ്ഞത്,, ഇവൾ കുറച്ച് കഴിഞ്ഞാൽ അങ്ങ് ഗൾഫിലേക്ക് പോവും,, പിന്നെ എനിക്ക് ആണേൽ പ്രായം ആയി വരുകയല്ലേ,, അവന്റെ കാര്യം നോക്കാൻ കഴിയാഞ്ഞിട്ട് അല്ല, കാഷ് കൊടുത്തൽ എത്ര ആളെ വേണേലും കിട്ടും,, പക്ഷേ അവൻ ഇപ്പൊ 26 ആണ് ഇപ്പൊ കല്യാണം കഴിഞ്ഞില്ലേൽ പിന്നെ 30 കഴിയണം എന്ന ജ്യോൽസിയർ പറഞ്ഞെ,,,സ്ത്രീ ധനം ആയിട്ട് ഒന്നും ഞങ്ങക്ക് വേണ്ട നല്ല കുട്ടി ആയാൽ മതി അവൻ വിവാഹം വേണ്ട എന്നാ പറയുന്നേ പക്ഷേ അത് കേൾക്കാൻ നമ്മക്ക് കയ്യൂല്ലലോ,,,"സുഭദ്ര അതും പറഞ്ഞു നിറഞ്ഞു വന്ന കണ്ണ് നീർ തുടച് അവര് മുഖത്ത് ഒരു ചിരി വരുത്തി,,

"അത് ഒക്കെ നമ്മക്ക് സംസാരിക്കാലോ ഏതായാലും കുട്ടിനെ ഇങ്ങോട്ട് വിളിച്ചട്ടെ ആ ചടങ്ങ് അങ്ങ് കഴിക്കലോ,,,",,," ബ്രോക്കർ "മോളെ ഗൗരി,,,,,,," എന്ന് വിളിച്ചപ്പോ തന്നെ അവര് കണ്ടു ചുവപ്പ് സാരിയും ധരിച്ചു വീർപ്പിച്ച മുഖവുമായി വരുന്ന ഗൗരി യെ,, താൻ പറഞ്ഞത് ഒക്കെ കേട്ടത് കൊണ്ട് ആവും എന്ന് സുഭദ്രക്ക് തോന്നി,, വസന്തയുടെ മുഖത്തും ആ ഒരനിഷ്ടം അവര് കണ്ടു,,,, ചായ കൊണ്ട് വച് മുഖത്ത് ഒരു ചിരിയും വരുത്തിച്ചു അവൾ വേഗം ഉള്ളിലേക്ക് പോയി,ഭക്ഷണത്തിനോട് ഇഷ്ടക്കേട് കാണിക്കാൻ പാടില്ലലോ എന്ന് കരുതി അവര് ചായ മാത്രം കുടിച്ചു,,, "ചായ ഇത് മോൾ ഇട്ടത് ആണോ,,," "ഹേയ് ഇവൾ അല്ല,, ഇവളെ ഞാൻ അടുക്കളയിൽ ഒന്നും കയറ്റാറേ ഇല്ല, ഇത് ചെറിയ മോൾ ഉണ്ട് അവൾ ഇട്ടതാ,,," വസന്ത "ആഹാ ചെറിയ മോൾ ഉണ്ടോ,,," "ആഹ് അതെ അവൾ അപ്പുറത്ത് എങ്ങാനും പോയതാ, മൂത്തതും ഒരു മോൾ തന്നേയ അവളെ കെട്ടിച്ചു അയച്ചു,, ഒരു മോൾ ഉണ്ട് അവൾക്ക്,," ചെറിയ മകളെ കുറിച് പറയുമ്പോ വസന്തയുടെ മുഖത്ത് വിരിയുന്ന അനിഷ്ടം അവര് ശ്രദ്ധിച്ചിരുന്നു,,, സംസാരിച് കൊണ്ടിരിക്കുന്നതിന് ഇടയിൽ വസന്ത ഉള്ളിലേക്ക് പോയി,,കൂടെ ഗോപാലനും,, ഇതേ സമയം വീടിനുള്ളിൽ,,,,

"എന്താ ഗോപാലേട്ടാ സുഖമില്ലാത്ത ചെക്കെൻ ആണെന്ന് ഇയ്യ് പറഞ്ഞില്ലലോ,, അതിനെ നോക്കാൻ ആണോ എന്റെ മോളെ ഞാൻ അങ്ങോട്ട് അയക്കണ്ടേ,,,"വസന്തേ "അത് വസന്തേ,,, ഈ കല്യാണം നടന്നാൽ നിങ്ങടെ കുടുംബം രക്ഷപെടുമല്ലോ എന്നെ ഞാൻ കരുതി ഉള്ളൂ,, അതും അല്ല,, അവന്ന് അസുഖം വേഗം ബേധം ആവും എന്ന് പറഞ്ഞത് കേട്ടില്ലേ,, അത്രക്ക് നല്ല വീട്ടുകാരാ വസന്തേ,, വെറുതെ വിട്ടു കളയണോ,,," "അമ്മേ,, ദെ എന്നെ കൊണ്ട് എങ്ങും വയ്യ,, സുഖമില്ലത്ത ഒരാളുടെ കൂടെ പോയി ജീവിക്കാൻ,,,"ഗൗരി എന്ന് എടുത്തടിച്ച പോലെ ഉള്ള ഗൗരി യുടെ സ്വഭാവം കണ്ടപ്പോയെ ഗോപാലന്ന് മനസ്സിലായി,, ഈ പെണ്ണ് അല്ലെങ്കിലും ആ തറവാട്ടിലേക്ക് വേണ്ട എന്ന്,അല്ല വസന്തേ നിങ്ങടെ ചെറിയ മോൾ ഇല്ലേ അവൾക്കും കല്യാണം നോക്കാൻ ഒക്കെ ആയില്ലേ,,, "അത് ഗോപലേട്ടാ,, അവൾ,,,,," വസന്ത പറഞ്ഞത് മുഴുവൻ ആക്കുന്നതിന് മുന്നേ,, "അമ്മ ഒന്നിങ്ങോട്ട് വന്നേ,,,,,,"ഗൗരി അവര് കുറച്ച് മാറി നിന്നതും ഗോപാലൻ പുറത്തേക്ക് നടന്നു,,,

"അമ്മേ,,, ഗായത്രിയെ അവർക്ക് കെട്ടിച് കൊടുത്തേക്ക് അതാവുമ്പോ ഈ ബന്ധം പോവുകയും ഇല്ലാലോ,,,"ഗൗരി "അത് മോളെ അവൾ കൊച്ചല്ലേ,, ഇത്രയും വലിയ ഭാരം ഒക്കെ എടുത്ത് തലയിൽ വെച്ച് കൊടുക്കണോ,,,"വസന്ത അന്ന് ആദ്യമായി വസന്ത ഗായുവിനു വേണ്ടി സംസാരിച്ചു, എത്ര ആയാലും മകൾ മകൾ അല്ലാതെ ആവൂല്ലലോ,,, "21 വയസ്സായ അവൾ ആണോ കൊച്ചു, ഇതാവുമ്പോ ഈ ബന്ധം ഒഴിവാക്കേം വേണ്ട,, ഗായുവിനു ഒരു കരുതി വെച്ചിട്ട് ഇല്ല എന്ന് അല്ലെ അമ്മ പറയാറ്,, ഇതാവുമ്പോ ആ പ്രശ്നം ഇല്ലാലോ സ്വർണം ഒക്കെ അവര് ഇങ്ങോട്ട് തന്നോളും,,,"ഗൗരി സ്വർണവും സ്വത്തും ഒക്കെ കേട്ടപ്പോ വസന്തയുടെ കണ്ണ് ഒന്ന് വിടർന്നു, ഒരു നിമിഷം അവൾ ഗായു എന്ന മകളെ കുറിച്ച് മറന്നു,,, അവളുടെ സ്വപങ്ങളും 😔,,, അവര് ഒരു ഉറച്ച തീരുമാനത്തോടെ അവരുടെ അടുത്തേക്ക് ചെന്നു,,,,,.... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story