❣️താലി ❣️: ഭാഗം 20

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

ഇന്ദ്രൻ അവളെ തന്നെ നോക്കി കിടന്നു, അവളുടെ പിൻ കഴുത്തിൽ പറ്റി കിടക്കുന്ന വെള്ളത്തുള്ളികളിൽ അവന്റെ നോട്ടം പതിഞ്ഞതും പെട്ടെന്ന് നോട്ടം തെറ്റിച്ചു,,, "ഒഹ്ഹ്ഹ് വന്നോ,,, ഞാൻ കരുതി ശല്യം ഒഴിഞ്ഞു പോയി കാണും എന്ന്,,,"ഇന്ദ്രൻ അത് കേട്ടതും ഗായുവിനു ചെറിയ ഒരു വിഷമം തോന്നി എങ്കിലും, അവൾ ഒന്നും മിണ്ടാൻ പോയില്ല,, മാക്സിമം അവോയ്ഡ് അതാണല്ലോ ലക്ഷ്യം,, "എന്താടി,, അവിടെ പോയി വന്നപ്പോ നിന്റെ നാവിറങ്ങി പോയോ,, മിണ്ടാട്ടം ഇല്ല,,,," "ഇയാളോട് ഞാൻ മിണ്ടുന്നത് എന്തിനാ ഞാൻ വന്നാലും പോയാലും കുഴപ്പം ഒന്നും ഇല്ലല്ലോ,,," എന്ന് പറഞ്ഞു ഗായു റൂമിൽ നിന്നും പുറത്തേക്ക് പോവാൻ നിന്നതും, "അതേയ് എങ്ങോട്ടാ,,,എനിക്ക് ബാത്‌റൂമിൽ ഒക്കെ ഒന്ന് പോവണം ആയിരുന്നു,,," "ഞൻ ഇവിടെ നിക്കണം എന്നില്ല പക്ഷേ എല്ലാം ഞാൻ ചെയ്യണം,," "എന്താടി നീ പിറു പിറുക്കുന്നെ,,,,," "ഒന്നും ഇല്ല,, ബാത്‌റൂമിൽ പോകാം എന്ന് പറഞ്ഞതാ,,," വീർപ്പിച്ചു ഗായുവിന്റെ മുഖം കാണുതോറും ഇന്ദ്രന്ന് ചിരി വരുന്നുണ്ടായിരുന്നു,അവന് വേണ്ടത് എല്ലാം ചെയ്ത് കൊടുകുമ്പോഴും അവനെ നോക്കനോ മിണ്ടാനോ ഒന്നും അവൾ പോയില്ല,,, എങ്കിലും ഇന്ദ്രന്റെ കണ്ണുകൾ തന്നെ തേടി എത്തുന്നത് അവൾ അറിയുന്നുണ്ടായിരുന്നു,,, അവളുടെ പ്രവർത്തികൾ അവനിൽ എവിടെയോ ഒരു നോവ് ഉണർത്തി എങ്കിലും അവൻ അത് മറച്ചു വെച്ചു,,,

"ഞാൻ ചായ എടുത്തിട്ട് വരാം,,,,,,," എന്ന് പറഞ്ഞു ഗായു അവിടെ നിന്നും പോന്നു അവളുടെ ചുണ്ടുകളിൽ ഒരു ചിരി വിരിഞ്ഞു,,ആ ഹൃദയത്തിൽ എവിടെയോ താൻ ഉണ്ടെന്ന ഒരു ചെറിയ പ്രദീക്ഷ അവളിൽ ഉടലെടുത്തിരുന്നു,,, പിന്നീട് ഇന്ദ്രന് ചായ കൊടുത്ത് അവൾ അടുക്കളയിൽ അമ്മയോടും ബാനുവമ്മയോടും ഒപ്പം നിന്ന് ഓരോന്ന് ചെയ്ത് കൊണ്ടിരുന്നു ഇന്ദ്രൻ ഓരോ ആവശ്യത്തിന് വിളിക്കുമ്പോഴും അവൾ ഷാനിനെയോ അച്ഛനെയോ ഒക്കെ പറഞ്ഞയച്ചു,,, ഉച്ചക്ക് ഭക്ഷണം കയിഞ്ഞ് ഇന്ദ്രൻ ഒഴിച്ചു എല്ലാവരും സിറ്റ് ഔട്ടിൽ ഇരിക്കാണ്,, ഗായുവിന്റെ ഇടതൂർന്ന മുടി വാരി കെട്ടി കൊടുക്കുകയാണ് സുഭദ്ര,,, "അല്ല മോളെ നമ്മളെ പ്ലാനിങ് കൊണ്ട് വല്ല മാറ്റോം അവന്ന് വന്നിട്ടുണ്ടോ,,," "ചെറിയ മാറ്റങ്ങൾ ഒക്കെ ഉണ്ടെന്ന് തോന്നുന്നു അമ്മേ,,,, എന്തോ എനിക്ക് അങ്ങനെ തോന്നി,,,," , "ഒക്കെ ശരി ആവും,, അല്ലെങ്കിൽ നമ്മൾ റെഡി ആക്കൂലേ അല്ലെ ഷാനെ,,," "പിന്നല്ല,,, പിന്നെ ഏട്ടത്തി, ഏട്ടന്റെ ഉള്ളിൽ ഏട്ടത്തിയോട് വല്ല ഫീലിങ്‌സും ഉണ്ടോ എന്ന് അറിയാൻ,, അനുക്ക ഒരു ഐഡിയ പറഞ്ഞു തന്നിട്ടുണ്ട് കേട്ടപ്പോ എനിക്കും അത് നല്ലത് ആയി തോന്നി,,," "അത് എന്ത്‌ ഐഡിയ ആണെടാ ഞങ്ങളും കൂടി ഒന്ന് അറിയട്ടെ,,

,"അമ്മ അവൻ രണ്ട് പേരുടെയും അടുത്തേക്ക് നിന്ന് പതുക്കെ കാര്യം പറഞ്ഞു,, (സ്വകാര്യം ആണ് അത് കൊണ്ട് ഞാനും കേട്ടില്ല 😂) സുഭദ്രയുടെ മുഖം ഒന്ന് മങ്ങി എങ്കിലും വേറെ വഴി ഒന്നും കാണാത്തോണ്ട് അവരും തല ആട്ടി,,, "ഐഡിയ ഒക്കെ കൊള്ളാം,, പക്ഷേ ഞൻ ഇന്ദിരയുടെ വീട്ടിൽ പോകുന്നതിന് മുന്നേ വേണം,,,, മോളെ തനിച് ആക്കിയാൽ റെഡി ആവൂല,,," "അമ്മ,, ചേച്ചിടെ വീട്ടിലേക്ക് പോവുന്നുണ്ടോ,,," ഗായു "അമ്മ മാത്രം അല്ല ഞാനും അച്ഛനും പോവുന്നുണ്ട്,,,,"ഷാൻ "നിങ്ങൾ ഒക്കെ പോയാൽ ഞാൻ ഇവിടെ തനിച് ആവൂലെ,,എനിക്ക് പേടിയാ,,," "അതിന് ഇവിടെ ഇന്ദ്രനും ബാനുവമ്മയും ഒക്കെ ഉണ്ടാവൂലെ മോളെ,, മക്കൾ പോകുന്നതിന് തലേന്ന് രാവിലെ പോകാം എന്ന കരുതുന്നെ,,,പിന്നെ എയർപോർട്ടിലേക്ക് പോവുമ്പോ,, വണ്ടി വേണ്ടേ അതിന് ഇവനും വന്നേ പറ്റൂ,, പിന്നേ അച്ഛനും വരുന്നെന്ന് പറഞ്ഞു,,മോൾക് വിഷമം ആവുമെങ്കിൽ ഞങ്ങൾ അന്ന് രവിലെ പൊയ്ക്കോളം,,," "അയ്യോ,, എനിക്ക് കുഴപ്പം ഒന്നും ഇല്ല അമ്മേ നിങ്ങൾ പോയി വാ,, ഒരു ദിവസത്തെ കാര്യം അല്ലെ ഉള്ളൂ,,," "ഞങ്ങൾ പോയാൽ നിങ്ങൾക്ക് രണ്ട് ആൾക്കും ഒരു പ്രൈവസി ആകും എന്നെ,,,"

"പോടാ ചെക്ക,, ആരോടാ എന്താ പാറയണ്ടേ എന്ന് ഒന്നും ചെക്കന് അറിയൂല,,,"അമ്മ ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ രണ്ടു ദിവസങ്ങൾ കഴിഞ്ഞു ഉച്ചക്ക് ഭക്ഷണം കയിഞ്ഞ് ഇന്ദ്രനെയും വീൽ ചെയറിൽ ഇരുത്തി പുറത്തേക്ക് ഇറങ്ങിയത് ആണ് ഗായു ഇന്ദ്രനെ ചികിൽസിക്കുന്ന വൈദ്യരെ നിർദേശ പ്രകാരം ആണ്,,,സുഭദ്ര കിടക്കണം എന്ന് പറഞ്ഞു അകത്തേക്ക് പോയി, ഷാൻ ആണെങ്കിൽ ഏതോ സുഹൃത്തിനെ കാണണം എന്ന് പറഞ്ഞു പുറത്തേക് പോയത് ആണ്,,, രണ്ട് ആളും ഒന്നും മിണ്ടാതെ അവരുടെതായ ലോകത്ത് ആണ്, അപ്പോഴാണ് മുറ്റത്ത് ഒരു വണ്ടി വന്നു നിർത്തിയത്,,, രണ്ട് ആളും ഒരു മിച് അങ്ങോട്ട് നോക്കി അങ്ങോട്ട് നോക്കിയതും ഇന്ദ്രന്റെ മുഖം ഇരുണ്ടു,,,, ഷാൻ ആയിരുന്നു വന്നത് കൂടെ അവന്റെ സുഹൃത്ത് സൂരജും,,, വണ്ടിയിൽ നിന്ന് ഇറങ്ങിയതും ഷാനിന് മുന്പേ തന്നെ സൂരജ് ഗായുവിനു അരികിൽ എത്തിയിരുന്നു,, ഇന്ദ്രനെ ഒന്ന് നോക്കുക പോലും ചെയ്യാതെ,,, ഗായുവിനു നേരെ കൈ നീട്ടി,,,, "ഹായ്,, ഏട്ടത്തി,,, iam sooraj,,, ഷാനിന്റെ ഫ്രണ്ട് ആണ്,,, എപ്പോഴും ഏട്ടത്തിയെ കുറിച് പറയാനേ ഷാനിന് ഒഴിവ് ഉള്ളൂ,,,," ഗായു ഇന്ദ്രനെ ഒന്ന് പാളി നോക്കി അവന് തിരികെ കൈ കൊടുത്തു,

ഒന്ന് പുഞ്ചിരിച്ചു ഇന്ദ്രൻ ആണെങ്കിൽ അവര് അവിടെ ഉണ്ടെന്ന് ഉള്ള ഭവമേ കാണിക്കാതെ എങ്ങോ നോക്കി നിൽക്കണേലും ശ്രദ്ധ അവരുടെ അടുത്ത് തന്നെ ആണെന്ന് അവൾ ശ്രദ്ധിച്ചു,,, അതിന് ശേഷം ആണ് അവൻ ഇന്ദ്രന്റെ അടുത്തേക്ക് ചെന്നത്,, "ഹായ് ഇന്ദ്രേട്ടാ സുഖം അല്ലെ,,,, ആൾ ഒന്നു ചുള്ളൻ ആയിട്ട് ഉണ്ടല്ലോ,, അല്ലേടാ ഷാനെ,,,," "എന്റെ ഏട്ടൻ അല്ലെങ്കിലും പൊളി അല്ലെ,, അല്ലെ ഏട്ടാ,,," അതിന് ഇന്ദ്രൻ അവരെ നോക്കി വേണോ വേണ്ടയോ എന്ന രീതിയിൽ ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു,,,, "നിങ്ങൾ വാ ഞാൻ ചായ എടുക്കാം,,,"ഗായു "ഒരു ചായയിൽ എന്നെ ഒതുക്കം എന്ന് കരുതണ്ട ട്ടോ,,, രണ്ട് ദിവസം മുടിപ്പിച്ചേ ഞാൻ ഇവിടുന്ന് പോകൂ,,,,"സൂരജ് "അപ്പൊ നീ ഇന്ന് പോകുന്നില്ലേ,,,,," എന്ന് ഇന്ദ്രൻ അറിയാതെ ചോദിച്ചു പോയി,,, "ഹേയ് ഇല്ലേട്ടാ,,, രണ്ട് ദിവസം കയിഞ്ഞ് ഞാൻ ബാംഗ്ലൂരിലേക്ക് പോവും അതിന് മുന്പേ ഇവിടെ നിന്നിട്ട് പോവാം എന്ന് ഇവൻ പറഞ്ഞപ്പോ ഞാനും സമ്മതിച്ചു,,,, ഏതായാലും നിങ്ങടെ കല്യാണത്തിനു പങ്കെടുക്കാൻ കഴിഞ്ഞില്ല,,,"

സൂരജിന്റെ സംസാരം കേട്ടതും ഇന്ദ്രൻ ഷാനിനെ നോക്കി പേടിപ്പിച്ചു, ഷാൻ അതിന് നല്ലോണം ഒന്നു ചിരിച്ചു കൊടുത്തു,,, "ഏട്ടത്തി,, you look so beutiful,, എന്താ പറയാ ഗ്രാമീണ സുന്ദരി എന്ന് ഒക്കെ പറയില്ലേ,, അത് പോലെ,,," എന്ന് സൂരജ് ഗായുവിനെ നോക്കി കൊണ്ട് പറഞ്ഞപ്പോ അവൾക്ക് എന്തോ പോലെ ആയെങ്കിലും,, ഇന്ദ്രന്റെ മുഖം കണ്ടപ്പോ,,, അവൾ അതിന് നല്ലോണം ഒന്നു പുഞ്ചിരിച് കൊടുത്ത് താങ്ക്സ് പറഞ്ഞു,പിന്നെ അവൾ വേഗം അകത്തേക്ക് നടന്നു,,, ഗായുവിനു പിറകെ ആയി സൂരജ് പോയി ഷാനും അവർക്ക് പിറകെ ആയി പോവാൻ നിന്നതും അവന്റ കയ്യിൽ ഇന്ദ്രന്റെ പിടി വീണു,,, ഇന്ദ്രന്റെ മുഖം ആകെ ചുവന്നു തുടുത്തിരുന്നു കണ്ടപ്പോ ചെറിയ ഒരു ഭയം ഷാനിന് തോന്നി എങ്കിലും,,അവൻ അത് പുറത്ത് കാണിക്കാതെ ഇന്ദ്രനെ നോക്കി ചിരിച്ചു,,, "എന്താ ഏട്ടാ,,,,,," "എന്താ നിന്റെ ഉദ്ദേശം ഷാൻ,,,,," "എനിക്ക് എന്ത് ഉദ്ദേശം ഏട്ടാ,, അവരുടെ പിറകെ പോയി,, ചായേം പലഹാരോം ഒക്കെ തട്ടണം,,," "ഞൻ അത് അല്ല ചോദിച്ചേ,, നീ അവനെ കൊണ്ട് വന്നതിന്റെ ഉദ്ദേശം എന്താ എന്നാ,, നിനക്ക് അറിയില്ലേ എനിക്ക് അവനെ ഇഷ്ട്ടം ഇല്ല എന്ന്,, എന്നിട്ടും അവനെ വിളിച്ചു വരുത്തിയിരിക്കിന്നു,,

അതും രണ്ട് ദിവസം താമസിക്കാൻ,,," "അതിന് ഏട്ടൻ എന്തിനാ ഇങ്ങനെ ബിപി കൂട്ടുന്നെ,, അവൻ ഇതിന് മുന്പും ഇവിടെ നിന്നിട്ട് ഉള്ളത് അല്ലെ,, അന്ന് ഒന്നും ഒരു കുഴപ്പോം ഇല്ലായിരുന്നല്ലോ,, അവൻ ഏട്ടന്റെ ഫ്രണ്ട് ന്റെ അനിയത്തിയെ സ്നേഹിച്ചു അവൾ അവനെ തേച് പോയതിന് ഏട്ടൻ എന്തിനാ അവനെ കുറ്റം പറയുന്നേ,,, അവരുടെ വാക്ക് കേട്ട് ഏട്ടൻ അവനെ തെറ്റിധരിക്കണ്ട, കോയിത്തരം ഉണ്ടെങ്കിലും അവൻ ആൾ ഡീസന്റ് ആണ്,,," "അവൻ മുമ്പ് വരുന്ന പോലെ ആണോ ഇപ്പൊ,,,," "മുൻപ് വന്ന പോലെ തന്നെ അല്ലെ എന്താ ഇപ്പൊ ഇവിടെ മാറ്റം,,," "അ അത്,,, ഗായു ഇവിടെ ഉള്ളത് അല്ലെ,,,," "ഏട്ടത്തി ഉള്ളതിന് എന്താ,,, അവൻ ഏട്ടത്തിയെ അടിച്ചു മാറ്റി,, ചേട്ടൻ ഏട്ടത്തിയെ നഷ്ട്ടം ആകുമോ എന്ന് കരുതി ആണോ,,," ഉള്ളിൽ ചിരിച്ചു കൊണ്ട് ആണ് ഷാൻ അത് ചോദിച്ചത് തന്റെ ഐഡിയ വർക്ക് ആവുന്നെണ്ടെന്ന് അവൻ മനസ്സിൽ ഓർത്തു,,, "നീ എഴുതാ പുറം വായിക്കണ്ട,, അവളെ നഷ്ട്ടപെട്ടാൽ എനിക്ക് എന്താ,, അവൾ ഇവിടുന്ന് പോയാൽ എനിക്ക് സന്തോഷമേ ഉള്ളൂ,,, പക്ഷേ അവൾക്ക് അവൻ കാരണം ഒരു ബുദ്ധിമുട്ട് ആവണ്ട എന്ന് കരുതിയ,,,"

"എനിക്ക് ഒരു ബുദ്ധിമിട്ടും ഇല്ല ഷാനുട്ട സന്തോഷമേ ഉള്ളൂ,,, സൂരജിനോട് സംസാരിക്കാൻ എന്ത് രസം ആണ്,, സമയം പോകുന്നതേ അറിയില്ല,, നീ ഏട്ടനെ കൂട്ടി വാ ചായ കുടിക്കാം,,," ഗായു "ഇപ്പൊ കുഴപ്പം ഇല്ലാലോ ഏട്ടന് ഏട്ടത്തിക്ക് ഒരു കുഴപ്പോം ഇല്ല എന്ന് പറഞ്ഞില്ലേ,,," "അവനോട് സംസാരിക്കാൻ രസം ആണ് പോലും രസം അല്ലേടി സാമ്പാർ ആണ്,,"(എന്ന് ഇന്ദ്രൻ പിറു പിറുത്തു,,) "ഏട്ടൻ വല്ലതും പറഞ്ഞോ,,,,,," "ചായ കുടിക്കാൻ പോവാം എന്ന് പറഞ്ഞതാ,,,," ചുണ്ടിൽ വിരിഞ്ഞ ചിരിയുമായി ഷാൻ ഇന്ദ്രനേം കൊണ്ട് നടന്നു,,, ചായ കുടിക്കാൻ ചെന്ന ഇന്ദ്രൻ കാണുന്നത് അടുത്തടുത്ത് ഉള്ള കസാരകളിൽ ഇരുന്ന്,, ചിരിച് കളിച് സംസാരിക്കുന്ന ഗായുവിനെയും സൂരജിനേം ആണ്,,,, അത് കണ്ടതും ഇന്ദ്രന്റെ മുഖം വലിഞ്ഞു മുറുകി,,, "ഷാൻ എനിക്ക് എന്തോ ഒരു വയ്യായിക നീ എന്നെ റൂമിൽ കൊണ്ടാക്ക്, ഗായത്രി എനിക്ക് ചായ റൂമിലേക്കു കൊണ്ട് വന്നാൽ മതി, ആ വേദനയുടെ കാരണം അറിയാം എങ്കിലും അവൻ തല ആട്ടി ഇന്ദ്രനെ റൂമിലേക്കു കൊണ്ടാക്കി,,,, ഗായുവിനു ആകെ പേടി ആകുന്നുണ്ടായിരുന്നു, അത്രക്ക് കലിപ്പ് ഉണ്ടായിരുന്നു ആ മുഖത്ത്,ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി അവൾക്ക്,, അവൾ ദയനീയമായി ഷാനിനെ നോക്കി എങ്കിലും,,all the best പറഞ്ഞു ഇളിച്ചു കാട്ടി,, അവൻ ചായ കുടിയിൽ ശ്രദ്ധ ചെലുത്തി,,, വിറക്കുന്ന കാലടികളോടെ അവൾ റൂമിലേക്ക് നടന്നു,, കൊല്ലാനാണോ വളർത്തൻ ആണോ എന്ന് അറിയാതെ 🥰,,, ... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story