❣️താലി ❣️: ഭാഗം 21

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

പേടിച്ചു കൊണ്ട് ആണ് ഗായു റൂമിലേക്കു ചെന്നത്, ഇന്ദ്രൻ ജനലിലൂടെ വീൽ ചെയറിൽ ഇരുന്നു പുറത്തേക്ക് നോക്കി ഇരിക്കാണ്,, അത് കൊണ്ട് മുഖത്തെ ഭാവം എന്താണെന്നു കാണാൻ ഗായുവിനു കഴിഞ്ഞില്ല,,, ചായയും കടിയും അവൾ അവിടെ ഉള്ള ടീ പോയിയിൽ വെച്ചു,,, "ചായ ഇവിടെ വെച്ചിട്ടുണ്ട്,,,,,,," എന്ന് പറഞ്ഞു ഗായു വേഗം പുറത്തേക്ക് പോകാൻ നിന്നതും ഇന്ദ്രന്റെ വാക്കുകൾ അവളെ അവിടെ നിർത്തി,,, "ഒഹ്ഹ്ഹ്,,, സൂരജിനെ കാണാതെ നിക്കാൻ പറ്റുന്നില്ലായിരിക്കും,, തിരക്ക് കൂട്ടണ്ടടി,, അവൻ രണ്ട് ദിവസം ഇവിടെ തന്നെ കാണും,,,," അത് കേട്ടതും അവൾക്ക് സങ്കടോം ദേഷ്യോം ഒക്കെ ഒരു മിച് വന്നു,, അവൾ ഇന്ദ്രന്റെ അടുക്കലേക്ക് ചെന്നു,തോറ്റു കൊടുക്കാൻ അവളും തയ്യാർ അല്ലായിരുന്നു,,, "നിങ്ങൾ ഈ പറഞ്ഞത് ഒക്കെ നിങ്ങടെ വീണ യോട് പോയി പറ അവൾക്ക് ആണ് അത് നല്ലോണം ചേരുക,,,പിന്നെ ഞാൻ അവനെ കണ്ടാലും മിണ്ടിയാലും നിങ്ങൾക് എന്താ,, ഇത് നിങ്ങളെ ബാധിക്കുന്ന വിഷയം അല്ലാലോ,,," "ചി നിർത്തെടി പുല്ലേ,,,, നീ എങ്ങോട്ടാ ഈ കത്തികയറുന്നെ,,, നീ പറഞ്ഞത് ശരിയാ,, നീ എന്താക്കിയാലും എനിക്ക് പ്രശ്നം ഇല്ല,,

പക്ഷേ അത് ഈ വീടിന് പുറത്ത്, പക്ഷേ,, ഈ വീടിന്റെ ഉള്ളിൽ ഞാൻ കെട്ടിയ താലിയുമായി,,, അത് വേണ്ട,,,," "ഹും നിങ്ങൾ കെട്ടിയ താലി,,, ആ വിചാരം നിങ്ങൾക് ഉണ്ടോ,, എന്നോ തേച്ചിട്ട് പോയ ഒരുത്തിയെ ഓർത്ത് സങ്കടപെടുക എന്ന് അല്ലാതെ,, നിങ്ങൾ എന്നെ കുറിച് ചിന്തിച്ചിട്ടുണ്ടോ,,, എന്റെ സന്തോഷം എന്താണെന്ന് ചോദിച്ചു അറിയാനും,, എന്റെ സങ്കടങ്ങൾ അറിയാനും നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ,,,ഈ താലിയെ കുറിച് പറയാൻ എന്ത്‌ യോഗ്യത ആണ് നിങ്ങൾക്ക് ഉള്ളത്,അതിനും നല്ലത് ഇത് പൊട്ടിച്ചു എറിയുന്നതാ,, ഇതാ കെട്ടിയ കൈ കൊണ്ട് തന്നെ അങ്ങ് പൊട്ടിച്ചേക്ക്,,,," എന്ന് കരഞ്ഞു പറഞ്ഞു കൊണ്ട് ഗായു ഇനന്ദ്രന് മുന്നിൽ മുട്ട് കുത്തി ഇരുന്നതും,, ഇന്ദ്രന്റെ കൈ ഗായുവിന്റെ കവിളിൽ പതിഞ്ഞതും ഒരുമിച്ച് ആയിരുന്നു,,,, "ഇനി മേലിൽ,താലിയിൽ കൈ വെച്ചാൽ ഉണ്ടല്ലോ,, ഇങ്ങനെ ആയിരിക്കില്ല നീ എന്നെ കാണാ ഓർത്തോ,,, കെട്ടിയത് ഞാൻ ആണേൽ അത് അയിക്കാനും എനിക്ക് അറിയാടി,,, എനിക്ക് തോന്നുമ്പോ ഞാൻ അത് ചെയ്യും,,,പിന്നെ എന്റെ യോഗ്യത എന്താണെന്ന് നിനക്ക് അറിയണ്ടേ,,,," എന്ന് പറഞ്ഞു,, ഗായുവിന്റെ കവിളിൽ കുത്തി പിടിച്ചു,,

അവളുടെ അദരങ്ങളിലേക് ചുണ്ട് ചേർത്ത്,, ഗായു എതിർക്കാൻ ശ്രമിച്ചെങ്കിലും ഇന്ദ്രന്റെ കൈകരുത്തിന് മുകളിൽ ഗായു തോറ്റു പോയി,,, ഇന്ദ്രന്റെ പല്ലുകൾ ഗായുവിന്റെ ചുണ്ടുകളിൽ ആയ്ന്നിറങ്ങി,,, ദീർഘചുംബനത്തിന് ശേഷം ഇന്ദ്രൻ ഗായുവിനെ മോചിപ്പിച്ചു,,, രണ്ട് പേരും കിതച് പോയിരുന്നു,,, , "ഇതാടി എന്റെ യോഗ്യത,,, മനസ്സിലായോ,,, ഇനി നീ അവനോട് കൊഞ്ചനോ കൊയയാനോ എങ്ങാനും ചെന്നാൽ,,,ഇത് പോലെ ആവില്ല ഞാൻ പ്രതികരിക്ക,, എണീറ്റ് പോടീ എന്റെ മുന്നിന്ന്,,,," ഗായു ഒന്നും മിണ്ടാതെ ബാത്‌റൂമിലേക് പോയി,ഇന്ദ്രന്റെ കൈ പതിഞ്ഞ കവിളിലൂടെ അവളുടെ കൈ തലോടി,,അദരങ്ങളിലൂടെയും,, ആ വേദനയിലും ഒരു സുഖം ഉള്ള പോലെ അവൾക്ക് തോന്നി,, ആ മനസ്സിൽ എവിടെയോ താൻ ഉണ്ടെന്ന് തന്നെ ഗായു ഉറപ്പിച്ചു ഇന്ദ്രന്റെ വാക്കുകൾ അവളുടെ കാതിൽ വന്നു കൊണ്ടേ ഇരുന്നു,, കൊഞ്ചനോ കൊയയനോ,, പോകരുത് എന്ന്,,,, ആ വാക്കുകളിൽ സൂരജിനോട് ഉള്ള ദേഷ്യത്തേക്കാളും തന്നോട് ഉള്ള ഇഷ്ട്ടം തന്നെ ആണെന്ന് അവൾ വിശ്വസിച്ചു,,, "ആ നാവു കൊണ്ട് തന്നെ എന്നെ ഇഷ്ട്ടം ആണെന്ന് പറയിപ്പിക്കുന്ന വരെ ഇങ്ങനെ തന്നെ തുടരാൻ ആണ് എന്റെ പ്ലാൻ മോനെ ഇന്ദ്രാ,,,

പിന്നെ ഇടക്ക് കിട്ടുന്ന,, ഈ തല്ലിനും ഒരു സുഖം ഒക്കെ ഉണ്ട്,,, എന്നോട് ഉള്ള സ്നേഹം കൊണ്ട് അല്ലെ,,,," പിന്നെ അവൾ വേഗം മുഖം കഴുകി ഇരുന്ന് അടിച്ചത് കൊണ്ട്, കവിളിലേ പാട് പെട്ടെന്ന് കാണാത്തത് ആയിരുന്നു,,മുഖം കയുമ്പോൾ അവളുടെ ചുണ്ടുകൾ,, എരിവ് വലിച്ചു,, "ദുഷ്ടൻ എന്റെ ചുണ്ട് കാണിച് വെച്ചേക്കുന്നത് കണ്ടില്ലേ മനഃപൂർവം പണി തന്നതാ,, സൂരജിന്റെ അടുത്തേക്ക് പോവാതിരിക്കാൻ,, but സോറി ഇന്ദ്രേട്ട,,, ഈ കലിപ്പന്റെ കലിപ്പ് കാണാൻ എനിക്ക് ഇഷ്ട്ടം ആണ്,," എന്ന് സ്വയം പറഞ്ഞു കൊണ്ട് അവൾ ദേഷ്യത്തിന്റെ മുഖമുടി അണിഞ്ഞു,, ഇന്ദ്രനെ നോക്കാതെ പുറത്തേക്ക് ഇറങ്ങി,,ഇറങ്ങിയപ്പോ തന്നെ മുന്നിൽ ഷാൻ ഉണ്ടായിരുന്നു,,, അവന്റെ മുഖം കണ്ടതും ഗായു ആകെ വല്ലാണ്ടായി, ഇവൻ ഇനി മുഴുവനും കണ്ട് കാണോ ദൈവമേ,,,, "സോറി,, ഏട്ടത്തി ഏട്ടത്തിക്ക് ഒരു പാട് വേദനിച്ചോ,, എന്റെ ഐഡിയ കാരണം അല്ലെ,,, ഏട്ടൻ ഏട്ടത്തിയെ വേദനിപ്പിച്ചേ,, സൂരജിനെ ഇന്ന് തന്നെ പറഞ്ഞയക്കാം,,,,"

ഹോ അപ്പൊ അവൻ തല്ല് മാത്രമേ കണ്ടിട്ടുള്ളു ഭാഗ്യം,,, ,"ഹേയ് അത്‌ ഒന്നും കുഴപ്പം ഇല്ലടാ,, നിന്റെ ഐഡിയ ഏതായാലും സൂപ്പർ ആണ്,തല്ല് കൊണ്ടാൽ എന്താ,, ആ മനസ്സിലിരിപ്പ് മനസ്സിലായില്ലേ,, നീ അവനെ പറഞ്ഞയച്ചാൽ ആണ് ഇനി പ്രശനം 😂,,,,, " "അപ്പൊ ഏട്ടത്തിക്ക് വേദന ഇല്ലേ,,,," "വേദന ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഉണ്ട്, പക്ഷേ അതിനേക്കാൾ ഏറെ ആ മനസ്സിൽ ഞാൻ ഉണ്ടെന്ന് അറിഞ്ഞല്ലോ അത്‌ മതി എനിക്ക്,, നീ വാ,,,,,," പിന്നെ സൂരജും ഷാനും ഗംഗദരനും ഗായുവും സുഭദ്രയും ഒക്കെ ആയി ഓരോന്ന് പറഞ്ഞിരുന്നു,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ അകത്ത് കിടന്നിട്ടും ഇന്ദ്രനു ഒരു സമാധാനം കിട്ടിയില്ല, ഗായു വിനെ തല്ലേണ്ടിയിരുന്നില്ല എന്ന് അവന് തോന്നി,, അപ്പോ പോയ പോക്ക് ആണ് പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല, ഷാൻ ആണ് ബെഡിൽ കിടത്താൻ വേണ്ടി വന്നേ,,, പുറത്ത് നിന്നും ഗായുവിന്റെയും സൂരജിന്റെയും ചിരി ഇന്ദ്രന്ന് വല്ലാണ്ട് അരോചകം ആയി തോന്നി, എത്ര അവളുടെ കാര്യത്തിൽ ശ്രദ്ധിക്കണ്ട എന്ന് കരുതിയാലും അവൻ പോലും അറിയാതെ മനസ്സ് അവളിൽ തന്നെ കുടുങ്ങി കിടന്നു,,, രാത്രി ഭക്ഷണം കഴിക്കുമ്പോഴും ഇന്ദ്രന്ന് ഒന്നും കഴിക്കാൻ കഴിഞ്ഞില്ല ശ്രദ്ധ മുഴുവനും സൂരജിലും ഗായുവിലും ആയിരുന്നു,,

ഇത് എല്ലാം കണ്ട് നിന്ന,, ഗംഗദരാന്റെയും സുഭദ്രയുടെയും ഷാനിന്റെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,, എന്തൊക്കെ പറഞ്ഞാലും ഗായു സൂരജുമായി ഒരു അകലം പാലിച്ചിരുന്നു എങ്കിലും സംസാരത്തിൽ ഒരു കുറവും വരുത്തിയില്ല,, ഇന്ദ്രനെ ദേഷ്യം പിടിപ്പിക്കാൻ അവൾ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു,,, സാധാരണ കിടക്കാൻ വരുന്നതിനേക്കാളും നേരം വൈകി ആണ് ഗായു കിടക്കാൻ വന്നത്,വന്നതും ഇന്ദ്രനെ ഒന്നു നോക്കുക കൂടി ചെയ്യാതെ കിടന്നു,, ഇന്ദ്രന് അത്‌ കണ്ട് ദേഷ്യം വന്നെങ്കിലും അവൻ ഒന്നും മിണ്ടാതെ കിടന്നു,,, മനസ്സിൽ ചിലത് ഒക്കെ പ്ലാൻ ചെയ്ത് ആണ് ഇന്ദ്രൻ കിടന്നത് അച്ഛനും അമ്മയും ഒക്കെ നാളെ പോവുമാല്ലോ കാണിച്ചു തരാടി,,, പിറ്റേന്ന് രാവിലെ തന്നെ സൂരജ് പോയിരുന്നു,അമ്മയും അച്ഛനും ഷാനും,,, അതിന് പിറകെ ആയി ഇറങ്ങി, ഗായുവിനു ആകെ ഒറ്റ പെട്ട പോലെ തോന്നി,,, അവര് ആരും ഇല്ലാത്തോണ്ട് തന്നെ ഇന്ദ്രന്റെ കാര്യങ്ങൾ ഒക്കെ ഗായു തന്നെ ചെയ്ത് കൊടുക്കേണ്ടി വന്നു,,, എങ്കിലും അവൾ അവനോട് ഒന്നും മിണ്ടാൻ പോയില്ല,,, ,"എന്താടി സൂരജ് പോയ വിഷമത്തിൽ ആണോ മാഡം,,,, " "ആണെങ്കിൽ,,,,,," "ആണെങ്കിൽ നിനക്കും കൂടി പോകയിരുന്നില്ലേ അവന്ന് കൂട്ടായി,,,"

"അതിന് എനിക്ക് നിങ്ങളെ സമ്മതം ഒന്നും വേണ്ട,എനിക്ക് പോവണം എന്ന് തോന്നുമ്പോ ഞാൻ പൊയ്ക്കോളാം,,," എന്ന് പറഞ്ഞു പോകുന്ന ഗായു വിന്റെ മുഖം കണ്ട് ഇന്ദ്രൻ ചിരിച്ചു,,, പുറത്തേക്ക് ഇറങ്ങിയതും ആരോ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഗായു പോയി വാതിൽ തുറന്നു,, പുറത്ത് നിൽക്കുന്ന ആളെ കണ്ടതും വേണോ വേണ്ടയോ എന്ന മട്ടിൽ അവൾ ഒന്നു ചിരിച്ചു കൊടുത്തു,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ രാവിലെ തന്നെ വീട്ടിലേക്ക് സാധനം വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞു വിളിച്ചു ഉണർത്തിയ ദേഷ്യത്തിൽ ആണ് അനു,,,, ഉമ്മയോട് ഉള്ള ദേഷ്യം മുഴുവനും വണ്ടിയിൽ തീർത്ത് അവൻ പറപ്പിച്ചു വിട്ടു,,, പെട്ടെന്ന് ഒരു പെൺകുട്ടി വണ്ടി റോഡ് ക്രോസ്സ് ചെയ്യുന്നത് കണ്ടതും അവന്ന് ബ്രേക്ക്‌ കിട്ടിയില്ല,, ബൈക്ക് അവളെ പോയി മുട്ടി ,, രണ്ടും കൂടി താ കിടക്കുന്നു നിലത്ത്,,,,, "രാവിലേ തന്നേ എവിടെ നോക്കിയാടി നീ ഒക്കെ നടക്കുന്നെ, ഒരുങ്ങി കെട്ടി ഇറങ്ങി കോളും,,,," എന്ന് പറഞ്ഞു ഇടിച്ച ആളെ നോക്കിയ അനു നെട്ടി,, അത്‌ പോലെ തന്നെ അവളും,,,, "നീയോ,,,,,,,,,"

രണ്ട് പേരും ഒരുമിച്ച് ചോദിച്ചു,, "ഹേയ് മിസ്റ്റർ,, എല്ലായിപ്പോഴും എന്റെ നേരെ കുതിര കയറാൻ വന്നാൽ ഉണ്ടല്ലോ,, തനിക്ക് ആണ് കണ്ണ് കണ്ടൂടാത്തത്,, ഞാൻ സിബ്ര ലൈനിലൂടെ ആണ് റോഡ് ക്രോസ് ചെയ്തേ,, ബെല്ലും ബ്രേക്കും ഇല്ലാതെ എന്നെ വന്നു ഇടിച്ചിട്ടതും പോരാ,,," "നീ പോടീ,,,ഞാൻ ശ്രദ്ധിച്ചു തന്ന വണ്ടി ഓടിച്ചേ,, എണീറ്റ് പോടീ കുരുപ്പേ എന്റെ മേലിന്ന്,,,," അപ്പോഴാണ് താൻ ഇത് വരെ പ്രസംഗിച്ചത് അനു വിന്റെ നെഞ്ചത്ത് കിടന്നോണ്ട് ആണെന്ന് റിദക്ക് ഓടിയത്,,, എണീക്കാൻ നോക്കി എങ്കിലും അവൾക്ക് കാലിന് എന്തോ വേദന പോലെ തോന്നി,,,, "എന്താടി,,,,, എണീറ്റു പോവാൻ അല്ലെ നിന്നോട് പറഞ്ഞെ,,,," "എനിക്ക് എണീക്കാൻ കഴിയാഞ്ഞിട്ട അല്ലാതെ ഇയാളെ നെഞ്ചത്ത് കിടക്കാൻ ഉള്ള പൂതി കൊണ്ട് ഒന്നും അല്ല,,," "വയ്യെങ്കിലും നാവിനു ഒരു റസ്റ്റും കൊടുക്കരുത്,,," എന്ന് പറഞ്ഞു റിദയെയും ഓരോറ്റ തിരിച്ചിൽ ആയിരുന്നു അനു,, പെട്ടെന്ന് ഉള്ള നീക്കത്തിൽ അനു വിന്റെ ഷർട്ടിൽ മുറുക്കി പിടിച്ചു കണ്ണ് അടച്ചു ആയിരുന്നു റിദ കിടന്നത്,,, "റോഡിൽ കിടന്ന് ഉറങ്ങാതെ പോയി വീട്ടിൽ പോയി കിടക്കെടി അല്ലെങ്കിൽ വല്ല പാണ്ടി ലോറിയിലും സ്റ്റിക്കർ ആവേണ്ടി വരും,,,,"

അനു വിന്റെ വാക്കുകൾ കേട്ടപ്പോഴാണ് റിദ കണ്ണുകൾ തുറന്നത് അവന്റെ സ്പർശനവും അവന്റെ സ്മെല്ലും അവളെ വേറെ ഒരു ലോകത്ത് കൊണ്ടെത്തിച്ചിരുന്നു,,, അനുവിനെ കണ്ടതും അവളുടെ മുഖം മാറി അതിൽ കലിപ്പ് നിറഞ്ഞു,, "താൻ ഒക്കെ ഒരു മനുഷ്യൻ ആണോടോ,,, മനുഷ്യൻ ഇവിടെ എണീക്കാൻ നിൽക്കാതെ കിടക്കുമ്പോ വണ്ടിയും കൊണ്ട് പോകുന്നത് കണ്ടില്ലേ,,," "അയ്യടാ നിന്നെ എണീപ്പിക്കാൻ നില്കുന്നതിനേക്കാൾ നല്ലത് വേറെ വല്ല പണിക്കും പോകുന്നതാ,ഞാൻ പോക,, വേണേൽ എണീറ്റു പൊയ്ക്കോ,, ഞാൻ എണീപ്പിക്കും എന്ന് കരുതി മോൾ നിൽക്കണ്ട,,,," "എണീപ്പിക്കണ്ട,,,, ഞാൻ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയിക്കോളാം,, ഉണ്ടായത് ഒക്കെ അവിടെ പോയി പറഞ്ഞോളാം,, ഇയാൾ വേഗം പോകാൻ നോക്ക്,,," അത്‌ കേട്ടതും വണ്ടി സ്റ്റാർട്ട്‌ ആക്കി പോവാൻ നിന്ന അനു വണ്ടി ഓഫാക്കി,,, അവളെ നോക്കി,, "കുരുപ്പ് പറഞ്ഞ പറഞ്ഞ പോലെ ചെയുന്ന ജാതിയ,,, എണീപ്പിച്ചു കളയാം,,," എന്ന് സ്വയം പറഞ്ഞു റിദക്ക് നേരെ കൈ നീട്ടി,, അത്‌ കണ്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു,, ആ പുഞ്ചിരിയിൽ അനു വിനു ഉള്ള വലിയ ഒരു പണിയും ഒളിഞ്ഞിരിപ്പുണ്ട് എന്ന് പാവം അനു അറിഞ്ഞില്ല,,,... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story