❣️താലി ❣️: ഭാഗം 22

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

 വാതിൽ തുറന്നപ്പോ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് വാതിൽ അടക്കാൻ വരെ ഗായുവിനു തോന്നി പോയി,ആര്യ ആയിരുന്നു അത്‌,, "ആര്യേച്ചി എന്താ ഇവിടെ,,,,,,,," "അത്‌ എന്ത് ചോദ്യമാ ഗായത്രി ,, എന്റെ മാമന്റെ വീട്ടിലേക്ക് വരാൻ ഞാൻ മുൻകൂട്ടി അപ്പോയിന്മെന്റ് ഒക്കെ എടുക്കണോ,,," എന്ന് പുച്ഛത്തോടെ പറഞ്ഞു ആര്യ ഉള്ളിലേക്ക് കയറി, ഈ കുരിശ് എന്തിനാണാവോ ഇങ്ങോട്ട് കെട്ടിയെടുത്തെ എന്ന സംശയത്തോടെ ഗായു പിറകെയും,,, "അത്‌ ഒന്നും വേണ്ട,, ചേച്ചി യെ ഇങ്ങോട്ട് ഒന്നും കാണാറില്ലലോ അത്‌ കൊണ്ട് ചോദിച്ചതാ,, ഇവിടെ അമ്മയും അച്ഛനും,, ആരും ഇല്ലാ,,," "അആഹ് അറിയാം,,,, ഇന്ദ്രേട്ടൻ വിളിച്ചപ്പോ പറഞ്ഞിരുന്നു,,,," "ഇന്ദ്രേട്ടൻ, ചേച്ചിയെ വിളിച്ചോ,,,," "അആഹ്, അത്‌ കൊണ്ട് ആണ് ഞാൻ ഇങ്ങോട്ട് വന്നേ,, ഏട്ടന് ഇവിടെ ഇരുന്ന് ബോറടിക്കുന്നു എന്ന് പറഞ്ഞപ്പോ ഞാൻ ഇങ്ങു പോന്നു,,,," അത്‌ കേട്ടപ്പോ,, ഇന്ദ്രനെ കൊല്ലാൻ ഉള്ള ദേഷ്യം തോന്നി, ഞൻ ഇവിടെ പന പോലെ ഉള്ളപ്പോ,, അവളെ വിളിച്ചു വരുത്തേണ്ട വല്ല ആവശ്യം ഉണ്ടോ,, ഇത് എന്നോട് ഉള്ള പ്രതികാരം തന്ന,,, ആര്യയെയും അപ്പച്ചിയേയും ഇന്ദ്രേട്ടന് ഇഷ്ട്ടം ഇല്ലാ എന്ന് അല്ലെ ഷാനും ചേച്ചിയും ഒക്കെ പറഞ്ഞിരുന്നേ,,,

ഇവൾക്ക് ഇന്ദ്രേട്ടനോട്‌ എന്തോ ഒരു ഇത് ഉണ്ടായിരുന്നു എന്നും പിന്നെ ഇന്ദ്രേട്ടന് ആക്‌സിഡന്റ് ആയപ്പോ,, അവളുടെ ഇഷ്ട്ടം പോയി എന്ന് ഒക്കെ പറഞ്ഞിട്ട്,,, കാലമാടൻ ഇഷ്ടമില്ലാഞ്ഞിട്ട് കൂടി അവളെ വിളിച്ചു വരുത്തിയത് അതിന് തന്ന, ഇനി വല്ല ഇഷ്ടവും അവളോട് തോന്നി കാണോ ദൈവമേ,, ഹേയ് അതിന് ചാൻസ് ഇല്ലാ,,,,, എന്ന് സ്വയം പറഞ്ഞോണ്ട് അവൾ ആര്യയെ നോക്കിയപ്പോ അവൾ നിന്നിടം ശൂന്യം ആയിരുന്നു,, ങേ ഇനി വല്ല പ്രേതവും ആവോ,,, 🤔 അപ്പോഴാണ് റൂമിൽ നിന്നും ഇന്ദ്രന്റെയും ആര്യയുടെയും സംസാരം ഗായു കേട്ടത്,,, ഓഹ് വന്നു കയറിയില്ല അതിന് മുന്നേ അവൾ ബെഡ്‌റൂമിൽ എത്തി, നാശം,,,, അടുക്കളയിൽ പണിക്ക് വന്ന പാവം ബാനുവമ്മയെ പറഞ്ഞയക്കണ്ടയിരുന്നു എന്ന് തോന്നി പോയി ഗായുവിനു,, സ്വന്തം ആയി ഭക്ഷണം വെച്ച് ആ കടുവനെ നെട്ടിക്കണം എന്ന് ഒക്കെ ആയിരുന്നു പ്ലാൻ,,,ഇത് ഇപ്പോ,, മുളക് പൊടിക്ക് പകരം ചായപ്പൊടിയും,,, ഉപ്പിന് പകരം പഞ്ചസാരയും ഒക്കെ ആണല്ലോ,, എടുക്കുന്നത് ഈശ്വരാ,, മനസ്സ് മുഴുവൻ ബെഡ്‌റൂമിൽ ആണ് ശ്രദ്ധിക്കണ്ട എന്ന് കരുതിയാലും, അങ്ങോട്ട് തന്നെ ശ്രദ്ധിച്ചു പോവാ,, തല്ക്കാലം വെച്ച് ഉണ്ടാക്കൽ പിന്നീട് ആക്കാം എന്ന നിഗമനത്തിൽ ഗ്യാസ് ഓഫ്‌ ചെയ്ത് ഗായു റൂമിലേക്ക് ചെന്നു,,,

റൂമിന് വെളിയിൽ എത്തിയപ്പോ തന്നെ ഗായുവിനു ഒരു ടെൻഷൻ, എന്ത് പറഞ്ഞു അകത്തേക്ക് ചെല്ലും,,, എന്റെയും കൂടി ബെഡ്‌റൂം അല്ലെ, ഞാൻ എന്തിനാ പേടിക്കുന്നെ,,, പിന്നെ നോക്കിയില്ല ഗായു വാതിൽ തുറന്ന് ഉള്ളിൽ കയറിയപ്പോ ഉള്ളിൽ കണ്ടകായ്ച ഒരു നിമിഷം അവളുടെ കണ്ണുകൾ ഈറൻ അണിയിച്ചു,,, ഇന്ദ്രന്റെ നെഞ്ചിൽ കിടക്കുന്ന ആര്യയെയും,,,ആര്യയുടെ അരയിൽ കൈ കൊണ്ട് ചുറ്റി പിടിച്ചു കിടക്കുന്ന ഇന്ദ്രനെയും ആയിരുന്നു,,,അവൾ കണ്ടത് അവളെ കണ്ടതും ആര്യ ഇന്ദ്രന്റെ മേൽ നിന്നും എഴുന്നേറ്റു,,, "എന്താ ഗായത്രി,,, റൂമിൽ വരുമ്പോ വാതിൽ തട്ടണം എന്ന ഒരു മാനേഴ്സ് ഒക്കെ ഉണ്ടെന്ന് അറിയില്ലേ,,,," അതിന് അവൾ നോക്കിയത് ഇന്ദ്രനെ ആയിരുന്നു,അവന്റെ മുഖത്ത് പ്രത്യേക ഭാവ മാറ്റങ്ങൾ ഒന്നും ഇല്ലാഞ്ഞത് ഗായുവിനെ വല്ലാണ്ട് തളർത്തി,, ഞങ്ങടെ റൂമിൽ വരാൻ അവൾക് എന്തിന മന്നേഴ്സ് എന്ന് ചോദിക്കും എന്ന് അവൾ കരുതി,,, "സോറി,,, ഞാൻ അറിയാതെ പെട്ടെന്ന്,,,," പറഞ്ഞു മുഴുവൻ ആകുന്നതിനു മുന്നേ അവൾ റൂമിൽ നിന്നും ഇറങ്ങി ഓടിയിരുന്നു,,,സുഭദ്രയുടെ റൂമിൽ കയറി വാതിൽ അടച്ചു അവൾ കരഞ്ഞു,,,

"ഒന്നും ആഗ്രഹിക്കാൻ പാടില്ലായിരുന്നു ആഗ്രഹിച്ചത് എന്റെ തെറ്റ് ആണ്,,,ഇവിടുത്തെ മകൾ എന്ന സ്ഥാനം അത്‌ മതി അതിന് മുകളിൽ ഒരു സ്ഥാനവും തനിക്ക് വേണ്ട,,,," കുറെ കരഞ്ഞതിന് ശേഷം അവൾ എടുത്ത തീരുമാനം ആയിരുന്നു അത്‌,, ശേഷം അവൾ മുഖം കഴുകി പുറത്തേക് ഇറങ്ങി,,,,, ഇതേ സമയം റൂമിൽ "നീ എന്താ അവളോട് പറഞ്ഞെ ആര്യ,, അവൾക് ഈ റൂമിൽ വരാൻ എന്തിനാ നിന്റെ പെർമിഷൻ അവൾ എന്റെ ഭാര്യയാ,, അത്‌ ഓർത്തോ,,," ആര്യയോട് കയർത്തു സംസാരിക്കുക ആയിരുന്നു ഇന്ദ്രൻ,,, "വല്ലതെ,, ഹീറ്റ് ആവല്ലേ ഇന്ദ്രേട്ട നിങ്ങൾ തമ്മിൽ ഒരു ഭാര്യ ഭർത്തവ് റിലേഷൻ ഒന്നും ഇല്ലാ എന്ന് എനിക്ക് അറിയാം,,,ഒന്നും ഇല്ലേലും എന്റെ സ്ഥാനം തട്ടി എടുത്തവളല്ലേ അവൾ,,,," "പ്പാ,, നിർത്തേടി,,,എന്റെ സ്വത്ത് കണ്ട് മണപ്പിച്ചു നടന്നത് അല്ലായിരുന്നോടി നീയും നിന്റെ അമ്മയും,, വീണ എന്നെ ഇട്ടേച് പോയപ്പോ,,, നീ ഓടി വന്നു,,, വീണു കിടക്കുന്ന എനിക്ക് താങ്ങാവാൻ,,, ഞാൻ എഴുന്നേൽക്കില്ല എന്ന് എന്റെ വൈദ്യർ പറഞ്ഞപ്പോ, വന്ന വഴിയേ തന്നെ പോയി നീയും നിന്റെ അമ്മയും,,, ക്ഷണിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന വിളക്ക് ആണെടി അവൾ,,,

പിന്നെ ഒന്നു കൂടി നീ ഓർത്തോ നിന്റെ നിന്റെ അമ്മയുടെയും ഉദ്ദേശം എന്റെ അച്ഛനെ എനിക്ക് മനസ്സിലാക്കി കൊടുക്കണമായിരുന്നു,, അതിന് വേണ്ടി ആണെടി വൈദ്യരെ കൊണ്ട് ഞാൻ അങ്ങനെ പറയിച്ചേ,,,, ഇറങ്ങി പോടീ എന്റെ മുന്നിന്ന്,,,പിന്നെ നീ പറഞ്ഞല്ലോ ഞങ്ങൾ ഭാര്യ ഭർത്തക്കൻ മാർ ആയി അല്ല ജീവിക്കുന്നെ എന്ന്,,,ഭാര്യ ഭർത്ത് ബന്ധം എന്നത്,, രണ്ട് ശരീരങ്ങൾ മാത്രം കൊണ്ട് അല്ലേടി രണ്ട് മനസ്സുകൾ തമ്മിലുമാ,,,, ശരിയാ അവളെ അകറ്റി നിർത്തിയിട്ടുണ്ട് എനിക്ക് കുറച്ചു സാവകാശം വേണമായിരുന്നു അതിന്,, പക്ഷേ ഇപ്പൊ ഈ മനസ്സിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത്‌ എന്റെ ഗായു മാത്രം ആണെടി,, പോടീ ഇനി മേലിൽ എന്റെ മുന്നിൽ വന്ന് പോകരുത്,,," ആര്യ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി അപ്പൊ വിരിഞ്ഞ അവളുടെ പുഞ്ചിരി ഇന്ദ്രൻ കണ്ടില്ല,,, ഇതേ സമയം ഇന്ദ്രൻ,,, ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു,, കമ്പിനിയിലെ അത്യാവശ്യം ആയി വേണ്ട,, ഒരു ഫയൽ ന്റെ കോപ്പി,, ആ anu കൊരങ്ങൻ ഇവിടെ തരാൻ നേരം ഇല്ലാതെ പോകുന്ന പോക്കിൽ ഇന്നലെ അപ്പച്ചിയുടെ വീട്ടിൽ കൊണ്ട് കൊടുത്തിട്ടുണ്ട് എന്ന് ആര്യ വിളിച്ചു പറഞ്ഞപോ ,

ആണ് അവളോട് ഇങ്ങോട്ട് കൊണ്ട് തരാൻ വരാൻ പറഞ്ഞെ,, അതിലൂടെ ഗായുവിൽ ഒരു ചെറിയ കുശുമ്പ് ഉണ്ടാക്കിക്കാം എന്ന് കരുതിയ,, അവളോട് ഒരു ആവശ്യോം ഇല്ലാതെ സംസാരിച്ചിണ്ടിരുന്നേ,,, അപ്പോയ,, ഒന്നു ചാരി ഇരുന്നാലോ എന്ന് കരുതി എണീക്കാൻ നോകിയെ പക്ഷേ ഞാൻ വീഴാൻ പോയപ്പോ, ആര്യ വന്ന് എന്നെ പിടിക്കേം ചെയ്തു അവൾ എന്റെ മേലേക്ക് വീയേം ചെയ്തു,, അവളെ എനിക്ക് പിടിക്കേണ്ടിയും വന്നു,, ആ ടൈമിൽ ആണ് ഗായുവിന്റെ വരവ്,,, എത്ര കണ്ടില്ലെന്ന് നടിച്ചിട്ടും എന്റെ മനസ്സിലേക്ക് കടന്നു വരുന്ന അവളുടെ നിഷ്കളങ്കമായ മുഖം ഇനിയും കണ്ടില്ലെന്ന് നടിക്കാൻ തനിക്ക് കഴിയില്ല,, ഇന്ന് എല്ലാം സംസാരിച് തനിക്ക് കുറച്ചു കൂടി സമയം വേണം എന്ന് ഒക്കെ പറയാം എന്ന് കരുതി ഇരുന്നതാ,,,, വാതിൽ തുറന്നപ്പോ ആ കണ്ണുകളിൽ കണ്ട കണ്ണ്നീർ ഇന്ദ്രനെ വല്ലാണ്ട് അസ്വസ്ഥത പെടുത്തിയിരുന്നു,,,, ഗായുവിനെ ഒന്നു കാണാൻ അവൻ ആഗ്രഹിച്ചു,,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "സ്വപ്നം കണ്ട്ക്കിടക്കാതെ വേണെങ്കിൽ എണീക്കെടി അല്ലെങ്കിൽ ഞൻ ഇപ്പൊ എന്റെ പാട് നോക്കി പോവും,,," അപ്പോഴാണ് തന്റെ മുന്നിൽ കൈ നീട്ടി ഇരിക്കുന്ന അനു നെ വായ നോക്കായിരുന്നു താൻ എന്ന് റിദക്ക് തിരിഞ്ഞത്,,,

ഉള്ളിൽ ഉള്ള കള്ള ചിരിയാലേ അവൾ അവളുടെ കൈ അവനിലേക്ക് ചേർത്തു എണീറ്റു,,, "മ്മ്മ് ഇനി വേറെ ഉള്ള വണ്ടിക്ക് പണി കൊടുക്കാതെ പോകാൻ നോക്ക്,,," " അ അത്‌ എനിക്ക്,,,,,,,,, " എന്ന് പറഞ്ഞു തായേക്ക് വീയാൻ പോയ റിദയെ അനുവിന്റെ കൈകൾ താങ്ങിയിരുന്നു,,,, "എടി,,, കളിക്കാതെ എണീക്കാൻ നോക്ക്,, ദാ ആളുകൾ ഒക്കെ ശ്രദ്ധിക്കുന്നു,,," എന്ന് പറഞ്ഞു അനു കുറെ വിളിച്ചെങ്കിലും അവൾ കണ്ണ് തുറന്നില്ല(ഉറങ്ങി കിടക്കുന്ന ആളെ ഉണർത്തൻ എളുപ്പം ആണ്,, ഉറക്ക് അഭിനയിക്കുന്നോരെയോ,, 😜) അപ്പോഴാണ് അവളുടെ കയ്യിൽ ഉള്ള മുറിവിൽ നിന്ന് ബ്ലഡ്‌ വരുന്നത് കണ്ടത്,, അത്‌ കൂടി കണ്ടതോടെ അവനിൽ എന്തെന്നില്ലാത്ത പരിഭ്രമം നിറഞ്ഞിരുന്നു,, പിന്നെ ഒന്നും നോക്കിയില്ല,,

അവളെ കൈകളിൽ കോരി എടുത്ത് ഒരു ഓട്ടോക്ക് കൈ കാണിച് അടുത്ത് ഉള്ള ഹോസ്പിറ്റലിലേക്ക് വിട്ടു,,, തന്റെ മടിയിൽ കിടക്കുന്ന അവളുടെ അവളുടെ മുഖത്തേക്ക് ഒരു നിമിഷം അവന്റെ നോട്ടം എത്തി നിന്നു,, കാറ്റിന് അവളുടെ മുഖത്തേക്ക് പാറി വീണ മുടിയിഴകളെ അവൻ മാടി ഒതുക്കി,,, "നോക്കി,, നിന്ന് എന്റെ കണ്ട്രോൾ കളയല്ലേ പഹയാ ഇന്റെ പ്ലാൻ ഒക്കെ ഇപ്പൊ പൊളിയും,, അമ്മാതിരി look അല്ലെ ചെക്കന്,,,"റിദകാ ആത്മ,, 😜 "ഹും ഈ മുഖം കണ്ടാൽ എന്താ പാവം കയ്യിലിരിപ്പ് ആണെങ്കിലോ, പെറ്റ തള്ള സഹിക്കൂല,,,"അനുകാ ആത്മ 😬 ഹോസ്പിറ്റലിൽ എത്തിയതും അനു റിദയെയും കൊണ്ട് കാശ്വലിറ്റിയിലേക്ക് ഓടി,,,, ഇത് എല്ലാം ആസ്വദിച്ചു കിടക്കായിരുന്ന നമ്മുടെ റിദ അനു ഡോക്ടറോട് പറയുന്നത് കേട്ടതും ഉള്ള ബോധവും കൂടി പോവും എന്ന അവസ്ഥയിൽ ആയിരുന്നു,,,... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story