❣️താലി ❣️: ഭാഗം 23

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

ഇന്ദ്രന് ആകെ ദേഷ്യവും നേരിയ ഒരു ഭയവും ഒക്കെ തുടങ്ങിയിരുന്നു, നേരത്തെ പോയ പോക്ക് ആണ് ഗായു പിന്നെ ഈ വഴിക്ക് കണ്ടില്ല,,,, ഉച്ച ആയിരുന്നു വിശപ്പും കൂടി ആയപ്പോ ഇന്ദ്രന് കണ്ട്രോൾ ചെയ്യാൻ പറ്റാതെ ആയിരുന്നു,,, "എടി ഗായത്രി എത്ര നേരമായി ഞൻ വിളിക്കുന്നു,,, വല്ലതും കഴിക്കാൻ എങ്കിലും താടി,,,," മറുപടി ഒന്നും ഇല്ലെങ്കിലും കുറച്ചു കഴിഞ്ഞതും ഭക്ഷണവും ആയി അവൾ വന്നു,, ഇന്ദ്രൻ മൊത്തത്തിൽ അവളെ ഒന്നു നോക്കി,, അവൾ വല്ലാതെ ക്ഷീണിച്ച പോലെ തോന്നി,, മുഖം ഒക്കെ ചുവന്നു തുടുത്തിട്ടുണ്ട്,,, തായേക്ക് നോക്കി ആണ് നിൽപ്,, ഭക്ഷണം മുന്നിൽ വെച്ച് തന്നു ഇന്ദ്രനെ എണീപ്പിച്ചു ഇരിക്കാൻ അവൾ സഹായിച്ചു എങ്കിലും അറിയാതെ പോലും അവൾ അവനെ നോക്കിയില്ല,,, "എന്താടി,,, നിന്റെ ആരെങ്കിലും ചത്തോ,, മുഖം വീർപ്പിച് വെച്ചോണ്ടിരിക്കുന്നെ,,,," അതിന് അവൾ ഒന്നും മിണ്ടിയില്ല ഇന്ദ്രൻ അവളെ ദേഷ്യം പിടിപ്പിക്കാൻ ഒരോന്ന് പറഞ്ഞെങ്കിലും അവളിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല,,,

അവിടെ നിന്നും പോകാൻ നിന്ന അവളുടെ കയ്യിൽ പിടിച്ചു അവൻ ഒരു വലി വലിച്ചതും അവൾ ബെഡിൽ വന്ന് വീണു,,,, "പറ എന്താ നിന്റെ പ്രശ്നം,,, ആര്യ വന്നതിന് ആണോ,, അതിന് ശേഷം ആണല്ലോ നിന്റെ മുഖം ഇങ്ങനെ,,," "എന്റെ മുഖം എങ്ങനെ ആയാലും നിങ്ങൾക്ക് എന്താ,, എന്നെ എന്റെ പാട്ടിന് വിട്ടൂടെ,,, ഞാൻ ഇന്ദ്രേട്ടനോട് ഒന്നിനും വന്നില്ലാലോ,,, നിങ്ങടെ മനസ്സിൽ ഒരു സ്ഥാനവും എനിക്ക് ഇല്ലെന്ന് അറിയാം,, ഇപ്പൊ ഞാൻ അത്‌ ആഗ്രഹിക്കുന്നും ഇല്ലാ,, എനിക്കു ഇവിടെ വന്നതിന് ശേഷം ആണ്,, അച്ഛന്റെയും അമ്മയുടെയും അനിയന്റെയും ഒക്കെ സ്നേഹം എന്തെന്ന് ഞാൻ അറിഞ്ഞത്,, അത്‌ കൊണ്ട് തന്നെ,, ഇവിടുന്ന് പോകാൻ എനിക്ക് കഴിയില്ല,, നിങ്ങടെ ജീവിതത്തിൽ നിന്ന് എന്നെ ഒഴിവാക്കിക്കൊള്ളൂ,, പക്ഷേ ഈ വീട്ടിൽ നിന്ന് പോകാൻ മാത്രം എന്നോട് പറയരുത് pls,,,,," എന്ന് പറഞ്ഞു ഇന്ദ്രന് പറയാൻ ഉള്ളത് പോലും കേൾക്കാൻ നിൽക്കാതെ,, അവൾ കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടിയിരുന്നു,,,

ഇന്ദ്രന്റെ കണ്ണുകളും നിറഞ്ഞിരുന്നു എന്താ പെണ്ണെ എനിക്ക് പറയാൻ ഉള്ളത് നീ കേൾക്കത്തെ,, നിന്റെ കണ്ണ് നിറയുമ്പോൾ,, പെടക്കുന്നത് എന്റെ നെഞ്ച് ആണ്,,,,, ഇന്ദ്രന്ന് അതിയായ വിശപ്പ് ഉണ്ടായിരുന്നു എങ്കിലും ഒന്നും കഴിക്കാൻ തോന്നിയില്ല,,, ഒരു ക്ലാസ്സ്‌ വെള്ളം മാത്രം കുടിച് അവൻ കിടന്നു,,, പുറത്തേക്ക് ഇറങ്ങിയ ഗായു തൂണിൽ ചാരി നിന്നു,,, "എന്തിനാ ഇന്ദ്രേട്ട,, എനിക്ക് ആശകൾ തരുന്നേ ഒരു പൊട്ടി ആണ് ഞാൻ, നിങ്ങടെ കണ്ണുകളിലേക്ക് നോക്കുമ്പോ വീണ്ടും ഞാൻ ഓരോന്ന് ആഗ്രഹിച്ചു പോവാ,, അതിൽ എന്നോട് സ്നേഹം ഉണ്ടെന്ന് ഞാൻ കരുതി പോക,പക്ഷേ,, അതിന് പിറകെ ആയി വേദനിപ്പിക്കുന്ന പലതും ഉണ്ടാവും,,,, ഒന്നും വേണ്ട,, ഇവിടെ നിന്നോളം ഞാൻ,ഒരു മകൾ ആയിട്ട്,,," എന്ന് അവൾ സ്വയം പറഞ്ഞു, കണ്ണുകൾ തുടച്ചു അവൾ പാത്രം എടുക്കാൻ ആയി ചെന്നതും ഭക്ഷണം അത്‌ പോലെ കിടക്കുന്നത് കണ്ട് അവൾക്ക് ആകെ വല്ലാണ്ട് ആയി,,, "ഞാൻ ഉണ്ടാക്കിയത് കൊണ്ട് ആണോ ഭക്ഷണം കഴിക്കാഞ്ഞേ,,,,"

ഇടറിയ ശബ്ദതത്തോടെ ആണ് അവൾ അത്‌ ചോദിച്ചത്,, "നീ ഭക്ഷണം കഴിച്ചോ,,,,,," എന്ന് മറുത്തൊരു ചോദ്യം ആയിരുന്നു അവന്റെ മറുപടി,,, "ഇല്ലാ,, ഞാൻ കഴിച്ചോളാം,,,,,,," "എന്നാ എടുത്ത് കൊണ്ട് വാ,, ഒരുമിച് കഴിക്കാം,,,,," "അ അത്‌ വേണ്ട,,,,,,," "അത്‌ എന്താ അങ്ങനെ ആണേൽ ഞാനും കഴിക്കുന്നില്ല,,,,," "വേണ്ട ഞാൻ എടുത്ത് വരാം,,,,,," എന്ന് പറഞ്ഞു അവൾ പുറത്തേക്ക് പോയതും ഇന്ദ്രന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു,,, ഇന്ന് രാത്രി എന്റെ മനസ്സിൽ ഉള്ളത് എല്ലാം നിന്നോട് പറയണം ഗായു,,,,, ഞാൻ ഹോസ്പിറ്റലിൽ പോയി വന്ന ഉടനെ നമുക്ക്ഒന്നിച്ചു ജീവിതം തുടങ്ങണം,,,, ഇപ്പോഴും വീണയുടെ ചില വേദനിക്കുന്ന ഓർമ്മകൾ മനസ്സിൽ ഉണ്ട് അത്‌ പൂർണമായി മാറണം,,, ഗായു ഭക്ഷണം എടുത്ത് വന്നു മുഖത്ത് ചെറിയ ഒരു തിളക്കം വന്നതായി ഇന്ദ്രന് തോന്നി,,,, പിന്നെ ഭക്ഷണം കയിച് കഴിഞ്ഞതും ഗായു പോയി,, ഇന്ദ്രന് ഓഫീസിലെ ചില വർക്ക്‌ ചെയ്യാൻ ഉള്ളത് കൊണ്ട് അവൻ അതിൽ മുഴുകി,,,

അങ്ങനെ രാത്രിയിലെ ഭക്ഷണം ഒക്കെ കഴിഞ്ഞതും,, ഇന്ദ്രൻ കുറെ നേരം ഗായുവിനെ കാത്ത് നിന്നെങ്കിലും അവളെ കണ്ടില്ല,, അടുക്കളയിൽ നിന്നും പാത്രം കഴുകുന്ന ശബ്ദം കേട്ടത് കൊണ്ട് അവൻ കാത്ത് നിന്നു അവൾക്ക് മുമ്പിൽ തന്റെ ഹൃദയം തുറക്കാൻ ആയി,,, ഇതേ സമയം ഇന്ദ്രൻ ഉറങ്ങാൻ വേണ്ടി സാവധാനം പണികൾ ഒക്കെ കഴിക്കുക ആയിരുന്നു ഗായു,,, ആ കണ്ണുകളിലേക്ക് നോക്കുമ്പോ വീണ്ടും ഓരോ പ്രദീക്ഷ വന്നു പോവുകയാണ്,, വീട്ടിലെ ഒരു അംഗം ആയി കാണുന്നതിന്റെ പരിഗണനയാവും ഉച്ചക്ക് കാണിച്ചത്,,, നല്ലോണം നേരം വൈകി ആണ് ഗായു റൂമിലേക്ക് ചെന്നത് അപ്പോയെക്കും ഇന്ദ്രൻ ഉറങ്ങിയിരുന്നു അവൾ അവന്ന് അടുത്തേക്ക് ചെന്ന് ഇരുന്നു,,, തലയിൽ തലോടി അവിടെ ചുണ്ടുകൾ ചേർത്തു,,, "എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല ഏട്ടാ,, ആ മനസ്സിൽ സ്ഥാനം ഇല്ലെങ്കിലും എനിക്ക് എപ്പോഴും കാണാലോ അത്‌ മതി എനിക്ക്,,,," പിന്നീട് സോഫയിൽ വന്നു കിടന്ന് ഇന്ദ്രനെ നോക്കി അവളും ഉറക്കത്തിലേക്ക് വീണിരുന്നു,,,

പിറ്റേന്ന് നിർത്തതെ ഉള്ള ഫോണിന്റെ ബെൽ അടി കേട്ടാണ് ഗായു ഉണർന്നത്,, അവൾ വേഗം ഡയിനിങ് ഹാളിലേക്ക് ഓടി പോയി ഫോൺ എടുത്തു,,,, "ഹലോ,,,,,,,," "ഹലോ മോളെ ഗായു ഇത് മാമൻ ആണ്,, മോൾക്ക് സുഖം ആണോ,,," "മാമൻ എന്താ രാവിലെ തന്നെ,, എനിക്ക് സുഖം ആണ്,,," "അത്‌ മോളെ വസന്തചേച്ചി ഇന്നലെ ഒന്നു ബാത്‌റൂമിൽ തെന്നി വീണു,,," "അയ്യോ അമ്മക്ക് എന്ത് പറ്റി മാമ,,,," "ഹേയ് പേടിക്കാൻ ഒന്നും ഇല്ല,, പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്,,, ഒരു മാസം റസ്റ്റ്‌ വേണം എന്നാ പറഞ്ഞെ,,,മോൾക് ഇവിടെ വരെ ഒന്നു വരാൻ കയ്യോ,,, നിന്നേ വിളിക്കണ്ട എന്ന് പറഞ്ഞത,, പക്ഷേ എനിക്ക് പറയണം എന്ന് തോന്നി,സന്ധ്യകുഞ്ഞിനും ഗൗരികുഞ്ഞിനും ഞാൻ വിളിച്ചിരുന്നു,, സന്ധ്യ കുഞ്ഞിന് സ്കൂൾ ഉള്ളത് കൊണ്ട് വരാൻ കഴിയില്ലലോ,, ഗൗരിക്ക് ആണേൽ വീട്ടിൽ വേറെ ആരും ഇല്ല എന്ന് പറഞ്ഞു,,

," "അയ്യോ,,,, അമ്മക്ക് ഒന്നു ശ്രദ്ധിച്ചുകൂടായിരുന്നോ,, ഇവിടെ അമ്മയും അച്ചനും ഒന്നും ഇല്ലാ,, അവര് കുറച്ചു കയിഞ്ഞു വരും,, അവരോട് പറഞ്ഞിട്ട് ഞാൻ അങ്ങോട്ട് വന്നോളാം ട്ടോ,,," "ശരി മോളെ എന്നാ വെക്കുവാ ഞാൻ ജാനുവും അച്ചുവും വസന്തേച്ചി ടെ അടുത്ത് ഉണ്ട് മോൾ വെഷമിക്ക ഒന്നും വേണ്ട,,,,," അതിന് ഒന്നു മൂളി അവൾ ഫോൺ വെച്ചു,, കണ്ണ് ഒക്കെ നിറയാൻ തുടങ്ങിയിരുന്നു,, എന്തൊക്കെ പറഞ്ഞാലും അമ്മ എന്ന് വെച്ചാൽ അവൾക്ക് ജീവൻ ആയിരുന്നു,,, ഈ വീട്ടിൽ നിന്നും കുറച്ചു വിട്ട് നില്കുന്നത് നല്ലത് ആണെന്ന് അവൾക്ക് തോന്നി,,അമ്മയെ ഒന്നു കാണാഞ്ഞിട്ട് ആകെ ഒരു വെപ്രാളം പോലെ തോന്നി അവൾക്ക്,,,ഡ്രസ്സ്‌ ഒക്കെ അവൾ പാക്ക് ചെയ്ത് വെച്ചിരുന്നു,, ഇന്ദ്രനെ വിളിച്ചു ഉണർത്തി പറയാൻ എന്ത് കൊണ്ടോ അവൾക് തോന്നിയില്ല,,, അപ്പോയെക്കും ബാനുവമ്മ വന്നത് അവൾക് ഒരു ആശ്വാസം ആയി,,, കുറച്ചു കഴിഞ്ഞതും സുഭദ്രയും ഷാനും എല്ലാം വന്നതും അവൾ അവരോട് കാര്യം പറഞ്ഞു,,,

"നീ ഇങ്ങനെ കരയല്ലേ,,, മോളെ അമ്മക് ഒന്നും വരില്ല,,,, മാമൻ പറഞ്ഞത് അല്ലെ നിന്നോട്,,," എന്ന് പറഞ്ഞു സുഭദ്ര അവളെ ആശ്വസിപ്പിച്ചു, വസന്തയോട് അവർക്ക് പുച്ഛം ആയിരുന്നു,, ഇത്രയേറെ സ്നേഹിക്കുന്ന ഒരു മകളെ തിരിച്ചു അറിയാതെ പോയതിൽ,,, "മോൾ പൊയിക്കോ,,, ഷാൻ ആക്കി തരും അമ്മ വരണോ കൂടെ,,,," "വേണ്ട അമ്മേ,,, അമ്മ ഇപ്പൊ യാത്ര കയിഞ്ഞു വന്നിട്ട് അല്ലെ ഉള്ളൂ,,," "മ്മ് എന്നാ മോൾ പോയി വാ,, അമ്മക്ക് ബേധം ആയിട്ട് മോൾ വന്നാൽ മതി,," അച്ഛൻ,, തന്നെ മനസ്സിലാക്കുന്ന ഇത്ര നല്ല ഒരു കുടുംബത്തെ തന്നതിൽ അവൾ ദൈവത്തെ സ്തുതിച്ചു,,, പോവാൻ ഇറങ്ങിയതും എന്തോ ഒന്ന് അവളെ അവിടെ പിടിച്ചു നിർത്തുന്ന പോലെ തോന്നി,,, "എന്ത് പറ്റി മോളെ,,,,,,"സുഭദ്ര "അ അത്‌ അമ്മേ ഇന്ദ്രേട്ടനോട് ഞാൻ പറഞ്ഞിട്ടില്ല,, ഉറക്ക് നശിപ്പിക്കണ്ട എന്ന് കരുതി,,,, " "അതിന് എന്താ ഞാൻ പറഞ്ഞോളാം അവനോട്,, മോൾ അത്‌ ഓർത്ത് വിഷമിക്കണ്ട,, പോയി വാ,,,," അങ്ങനെ ഷാനിനോടൊപ്പം അവൾ ആ വീടിന്റെ പടി ഇറങ്ങി,,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

അനു ന്റെ സംസാരം കേട്ട് ആകെ നട്ട്സ് പോയ് അണ്ണനെ പോലെ കിടക്കാണ് നമ്മളെ റിദ,,, (ഓൻ ഡോക്ടർനോട് പറഞ്ഞത് ഒക്കെ ഓൾ ഒന്ന് റിവൈണ്ട് ചെയ്തു,, ) "Dr,,, ഈ കുട്ടിയെ രക്ഷിക്കണം ഡോക്ടർ,,, ലോറി ഇടിച്ചതാ,, ലോറി നിർത്തതെ പോയി,,,, ഓപ്പറേഷൻ വേണം എന്ന തോന്നുന്നേ,, ബോധം ഒന്നും ഇല്ലാ,, തല ഇടിച്ച വീണേ,,,, ഓപ്പറേഷൻ വേണം എന്ന് ഉറപ്പാ,,," "ഡോ താൻ ആണോ ഡോക്ടർ ഞാൻ ആണോ,, ഓപ്പറേഷൻ വേണോ എന്ന് ഒക്കെ ഞാൻ തീരുമാനിച്ചു കൊള്ളും താൻ പുറത്തേക്ക് നിക്ക്,,," "അങ്ങനെ ചോദിക്ക് ഡോക്ടറെ,,, ചേ എന്നാലും ഇവൻ എന്താവും ലോറി ഇടിച്ചു എന്ന് ഒക്കെ പറഞ്ഞെ,, ഇനി എന്റെ അഭിനയം എങ്ങാനും പൊട്ടി പോയോ,, ഹേയ് അങ്ങനെ വരാൻ വഴി ഇല്ലാലോ,, അമ്മാതിരി പെർഫോമൻസ് അല്ലെ ഞാൻ കാഴ്ച വെച്ചേ,,"(റിദ കാ ആത്മ ഡോക്ടർ വേഗം പരിശോധന ഒക്കെ കയിഞ്ഞ് പുറത്തേക്ക് വന്നു,, "ആ കുട്ടിയെ ലോറി വന്നു ഇടിച്ചതു താൻ കണ്ടോ,,,,," "കണ്ടോ എന്ന് ചോദിച്ചാൽ ഇല്ലാ,,,,,"

"ആ കുട്ടിയെ ഒരു ബൈക്ക് വന്നു ഇടിച്ചതാ,, അതിന്റെ ഷോക്കിൽ ബോധം പോയി അത്രയേ ഉള്ളൂ,, പിന്നെ കൈക്കും കാലിനും ചെറിയ മുറിവും,,," "ഇത് ഒക്കെ ഡോക്ടറോട് ആരാ പറഞ്ഞെ,,,,," "ആര് പറയാൻ ആ കുട്ടി തന്നെ,,കുറച്ചു നേരം ഒബ്സർവഷനിൽ കിടക്കട്ടെ എന്നിട്ട് പോവാം,, ഇനിയും ബോധം പോകുന്ന അവസ്ഥ ഉണ്ടേൽ ഒന്ന് സ്കാൻ ചെയ്ത് നോക്കാം,,," അതും പറഞ്ഞു ഡോക്ടർ പോയതും അനു കലിപ്പ് ഓടെ റിദയുടെ അടുത്തേക്ക് ചെന്നു,,,, "ഡോ,, താൻ എന്തിനാടോ,, എന്നെ ലോറി ഇടിച്ചേ എന്നും ഓപ്പറെഷൻ വേണം എന്ന് ഒക്കെ ഡോക്ടറോട് പറയാൻ പോയെ,,,," "നിനക്ക് ഓപ്പറേഷന്റെ പോരായ്‌ക ഉള്ളോണ്ട് തന്നെ ആണെടി,,,ബോധം ഇല്ലാത്ത അനക്ക്,, ബോധം പോയ പോലെ അഭിനയിക്കാം എങ്കിൽ,, ഞാൻ ഇങ്ങനെ പറഞ്ഞതിൽ എന്താ തെറ്റ്,,,"

അള്ളോഹ് കാലമാടൻ അറിഞ്ഞോണ്ട് തന്ന പണി ആണ്,, നെട്ടൽ പുറത്ത് കാണിക്കാതിരിക്കാൻ അവൾ ശ്രമിച്ചു,,, "ആര് പറഞ്ഞു,,ഞാൻ അഭിനയിച്ചത് ആണെന്ന്,, വണ്ടി ഇടിച്ചിട്ട് ബോധം പൊക്കിയതും പോരാ,,," അത് പറഞ്ഞതും അനു വരവായിരുന്നു റിദയുടെ അടുത്തേക്ക്, അവളുടെ മുറിവ് പറ്റിയ കയ്യിൽ അവൻ കയ്യമർത്തി,,, "ഇങ്ങോട്ട് പോരാൻ ഓട്ടോയിൽ കയറിയപ്പോയേ എനിക്ക് മനസ്സിലായത് ആണെടി,, നിന്റെ അഭിനയം ആണെന്ന്,, പിന്നെ നീ എവിടെ വരെ പോകും എന്ന് നോക്കിയതാ ഞാൻ,,,," "അള്ളോഹ്,,, ഇന്റെ ഉമ്മ,, എന്റെ കൈ ആരെങ്കിലും ഓടി വരണേ, ഈ കാലൻ ഇന്നേ കൊല്ലുന്നേ,,,,," റിദയുടെ കരച്ചിൽ കേട്ടതും ഡോക്ടർ ഓടി വന്നു,,, "എന്താ എന്ത് പറ്റി,,,,," "അത് ഡോക്ടർ ഈ കുട്ടിക്ക് വേദന സഹിക്കാൻ കഴിയുന്നില്ലെന്ന്,,,, ഇൻജെക്ഷൻ വെക്കാം എന്ന് പറയായിരുന്നു ഞാൻ,,," "Pain ഉണ്ടെങ്കിൽ ഇൻജെക്ഷൻ എടുക്കുന്നത് ആവും നല്ലത്,,, ഈ മരുന്ന് ഫർമസിയിൽ നിന്ന് വാങ്ങി വന്നോളു,,, nurse വന്നു ഇൻജെക്ഷൻ എടുത്തോളും,,,"

അനു നെ കൂർപ്പിച്ചു നിക്കുന്ന റിദക്ക് നേരെ അനു ഒരു ലോഡ് പുച്ഛം വാരി വിതറി,,, "പക്ഷേ ഡോക്ടർ എനിക്ക്,,,,," "ഇൻജെക്ഷൻ പേടി ആണെന്നല്ലേ,,, ചെറിയ വേദന അത്രേ ഉള്ളൂ,, dont wory,,," ഡോക്ടറും അനുവും പോയതും റിദക്ക് എങ്ങോട്ടേലും ഓടിയാലോ എന്ന് ഒക്കെ തോന്നി പോയി,,, പടച്ചോനെ സൂചി എന്ന് കേൾക്കുന്നതെ എനിക്ക് പേടിയാ,,,,ആ കാലന് പണി കൊടുക്കാൻ പോയിട്ട്,, എനിക്ക് ആണല്ലോ എല്ലാ പണിയും കിട്ടുന്നെ റബ്ബേ 🙆🏻‍♀️,,, അനു മരുന്ന് വാങ്ങി കൊടുത്തതും നേഴ്സ് ഇൻജെക്ഷൻ വെക്കാൻ റെഡി ആയി വന്നു,,, "Pls സിസ്റ്ററെ,, എനിക്ക് വേദന ഒന്നും ഇല്ലാ,, എനിക്ക് ഈ സാധനം തന്നെ പേടിയാ,,,," "അത് ഒന്നും പറഞ്ഞാൽ പറ്റില്ല കുട്ടി,, ഡോ താൻ ഈ കുട്ടി ടെ കൈ പിടിച്ചു വെച്ചേ,,,," കേൾക്കാൻ കാത്ത് നിന്ന പോലെ അനു അവളുടെ കൈ പിടിച്ചു വെച്ചു ഇൻജെക്ഷൻ വെച്ചതും വേദനയുടെ സ്ട്രോങ്ങ്‌ മുഴുവനും,, റിദ അനു വിന്റെ കയ്യിൽ തീർത്തിരുന്നു,, അവളുടെ നഖങ്ങൾ അനു വിന്റെ കൈകളിൽ ആയ്ന്നിറങ്ങി... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story