❣️താലി ❣️: ഭാഗം 27

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

 ഇന്നേക്ക് ഒരു മാസം കഴിയുന്നു ഗായു വീട്ടിലേക്ക് വന്നിട്ട് തിരികെ പോകാണം എന്ന് ഉണ്ടെങ്കിലും ഒരു ഫോൺ ഈ വീട്ടിൽ ഉണ്ടായിട്ടും ഇന്ദ്രൻ ഒന്നു വിളിച്ചില്ലലോ എന്ന പരിഭവത്തിൽ പോകാനും തോന്നുന്നില്ല വസന്തയുടെ കാലിലെ പ്ലാസ്റ്റർ ഒക്കെ വെട്ടി ഒക്കെ ബേധം ആയി,, ഗൗരിയെ ഇന്ന് ഇങ്ങു കൊണ്ടാക്കാം എന്ന് സന്തോഷ്‌ പറഞ്ഞിട്ടുണ്ട് അവൾക് റസ്റ്റ്‌ പിന്നെ വസന്തക്ക് ഒരാളും ആവുമല്ലോ,, "അതേയ് ഗായു ചേച്ചി നിങ്ങൾ ഇത് എന്ത് ആലോചിച്ചോണ്ട് നിക്ക,, അച്ഛൻ വന്നിട്ട് ഇന്ന് ബീച്ചിൽ കൊണ്ട് പോവാം എന്ന് പറഞ്ഞിട്ടുണ്ട് ചേച്ചിയും വരണേ,,"അച്ചു "ഞൻ എങ്ങും ഇല്ലെടി,,, നീ പൊയ്ക്കോ എനിക്ക് ഒരു മൂഡില്ല,,," "നോക്ക് വല്യമ്മേ,,, (അച്ചു ഇപ്പോ ഗായു ന്റെ അമ്മയെ അങ്ങനെയാ വിളിക്കാറ്, വസന്ത തന്നെ പറഞ്ഞതാ അങ്ങനെ വിളിച്ചോളാൻ,,,,)

ഈ ചേച്ചിക്ക് ഇപ്പൊ എന്നോട് ഒരു സ്നേഹോം ഇല്ല,,,,," "എന്താ മോളെ,, നാളെ നീ അങ്ങ് പോവില്ലേ,, നമ്മുടെ അച്ചൂട്ടി അല്ലെ,,," "അങ്ങനെ പറഞ്ഞു കൊടുക്ക് വല്യമ്മേ,,,," "അആഹ് ഓക്കെ പോവാം,,,,," ""Thanku ചേച്ചി,,,,,,,,,,,,," എന്ന് പറഞ്ഞു അവളുടെ കവിളിൽ ഉമ്മ കൊടുത്തു ഗായു ഓടി,,,, വൈകുന്നേരം അശോകൻ വന്നതും അച്ചു,ഇടം വലം തിരിയാൻ വിടാതെ,ബീച്ചിൽ പോകാൻ സമ്മതിപ്പിച്ചു,,ജാനു പോകുന്നില്ലെന്ന് പറഞ്ഞു വസന്തയുടെ കൂടെ ഇരുന്നോളാം എന്ന്,,, ബീച്ചിൽ എത്തിയതും അശോകൻ അവിടുള്ള മരത്തിനു ചുവട്ടിൽ ഇരുന്നു,, "ഞാൻ ഇവിടെ ഇരിക്കാം,, നിങ്ങടെ കറക്കം ഒക്കെ കഴിയുമ്പോ ഇങ്ങു വന്നാൽ മതി ഞാൻ ഇവിടെ ഉണ്ടാവും,,,"അശോകൻ "ശരി അച്ഛാ,,, ഞങ്ങക്ക് ice ക്രീം വേടിക്കാൻ ക്യാഷ് താ എന്നിട്ട് അച്ഛൻ ഇവിടെ ഇരുന്നോ,,," "അത് ഒന്നും വേണ്ട മാമ എന്റെ കയ്യിൽ ഉണ്ട്,, നിനക്ക് വേണ്ടത് ഒക്കെ ഇന്ന് ഞാൻ വാങ്ങി തരാം ഇങ്ങു വാ,,," അങ്ങനെ രണ്ട് പേരും ഓരോ കോൺ ice ക്രീമും വാങ്ങി മെല്ലെ തിരമാലകളെ തട്ടി തലോടി നേരെ നടന്നു,,,,

"ചേച്ചി,,, ദേ അങ്ങോട്ട് നോക്കിയേ അവിടെ ഒരു ചേട്ടനെ കണ്ടോ,, കണ്ടാൽ ചേച്ചിടെ ഇന്ദ്രേട്ടനെ പോലെ തന്നെ ഇണ്ട്,,, പക്ഷേ അത് ഇന്ദ്രേട്ടൻ ആവൂല ഏട്ടന് വയ്യാത്തത് അല്ലെ ,,," അച്ചു ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ ഗായു കണ്ടു ഇന്ദ്രനെ പോലെ ഒരാൾ സൈഡ് മാത്രമേ കാണാൻ സാധിക്കുന്നുള്ളു,,,കുറച്ചു കഴിഞ്ഞതും ഒരു പെൺകുട്ടി വന്ന് അയാളെ കെട്ടിപിടിക്കുന്നത് കണ്ടതും അവൾ നോട്ടം മാറ്റി,,,,, അവളുടെ ഹൃദയമിടിപ്പ് എന്തെന്നില്ലാതെ വർധിക്കുന്നത് അവൾ അറിഞ്ഞു,, വീണ്ടും അവൾ അങ്ങോട്ട് നോക്കിയെങ്കിലും അവര് അവിടുന്ന് പോയിരുന്നു,ചുറ്റിനും നോക്കി എങ്കിലും അവൾ അവിടെ അവരെ കണ്ടില്ല,,, എന്തോ അവളുടെ മനസ്സ് ആകെ ആസ്വസ്ഥം ആയിരുന്നു,, അത് ഇന്ദ്രേട്ടൻ ആവോ,,, അച്ചു പറഞ്ഞ പോലെ ഇന്ദ്രേട്ടന് വയ്യാത്തത് അല്ലെ പിന്നെ എങ്ങനെ വരാനാ,,, എന്ന് പറഞ്ഞു അവൾ സമാധാനിക്കാൻ ശ്രമിച്ചെങ്കിലും,, എന്തോ അവൾക് അതിന് കഴിഞ്ഞില്ല,, വീട്ടിൽ പോയിട്ട് എന്തായാലും അമ്മയെ ഒന്നു വിളിക്കണം എന്ന് അവൾ ഉറപ്പിച്ചു,,,

കുറച്ചു നേരം അവിടിരുന്നിട്ടും ഒന്നും ആസ്വദിക്കാൻ അവൾക്ക് കഴിഞ്ഞില്ല,,അച്ചു തിരകൾക്ക് അനുസരിച്ചു ഓടി കളിക്കുന്നുണ്ട്,,,അവൾക്കും ഒരു പാട് ഇഷ്ട്ടം ആണ് തിരകൾക്ക് ഒരുമിച്ച് കളിക്കാൻ,,,മുൻപ് ഇന്ദ്രന് ഒപ്പം വന്നത് ഓർത്തു അവൾ,,,,, "ചേച്ചി,,, അവിടെ ഇരിക്കാതെ ഇങ്ങു വാ നമ്മക്ക് കളിക്കാം എന്ത് രസമാ ഇങ്ങനെ കളിക്കാൻ,,," "ഞൻ ഇല്ല അച്ചു എനിക്ക് എന്തോ സമയം ഒത്തിരി ആയില്ലേ ഇനി നമ്മക്ക് പോയാലോ,,,,," ഗായു പറഞ്ഞതും അച്ചു അവൾക് അരികിലേക്ക് ഓടി വന്നു,,, "ഇനി നിനക്ക് എന്തെങ്കിലും വേണോ,,," "എനിക്ക് ഇനി ഒന്നും വേണ്ട ചേച്ചി,,," അച്ചു വേണ്ടെന്ന് പറഞ്ഞെങ്കിലും ഗായു അവൾക്ക് വള യും മാലയും ഒക്കെ വാങ്ങി കൊടുത്തു,,, പിന്നെ അശോകനേം കൂട്ടി വീട്ടിലേക്കു വിട്ടു, പോകുന്ന അശോകൻ അവർക്ക്,, തട്ടുകടയിൽ നിന്ന് നല്ല ദോശയും ചട്ടിനിയും വാങ്ങി കൊടുത്തു,,

ജാനുവിനും വസന്തക്കും പാർസലും വാങ്ങി,,,, വീട്ടിൽ എത്തിയതും മേൽ കഴുകി അവൾ വേഗം കിടന്നു ദോശ കഴിച്ചത് കൊണ്ട് വസന്തയോട് ഒന്നും വേണ്ട എന്നും പറഞ്ഞു,, അപ്പോയാണ് അമ്മയെ വിളിച്ചില്ലലോ എന്ന് അവൾ ഓർത്തു വേഗം ഫോൺ എടുത്ത് അവൾ സുഭദ്രയെ വിളിച്ചു,,,, "Halo എന്താ മോളെ,,,,,,,, " "ഒന്നും ഇല്ലാ അമ്മേ,,, ഞാൻ വെറുതെ വിളിച്ചത,, ഇന്ദ്രേട്ടൻ അവിടെ ഇല്ലേ അമ്മേ,,,," "അ അഹ് ഉണ്ടല്ലോ മോളെ,,,,,,, എന്താ എന്ത് പറ്റി,,," "ചുമ്മ ചോദിച്ചു എന്നേ ഉള്ളൂ,,,,, അമ്മ ഭക്ഷണം കഴിച്ചോ," "ഇല്ല മോളെ സമയം ആവുന്നല്ലേ ഉള്ളൂ കഴിക്കണം,,,," "മോൾ കഴിച്ചോ,,,," "അആഹ് അമ്മേ,,," പുറത്ത് പോയതും ഒന്നും പറയാൻ എന്ത് കൊണ്ടോ അവൾക് തോന്നിയില്ല,,,, "എന്നാ ശരി അമ്മേ നാളെ കാണാം,,," "ആഹാ മോളെ,,," ഉറങ്ങാൻ ആയി കണ്ണടക്കുമ്പോഴും ഇന്ന് ബീച്ചിൽ നടന്നത് ഒക്കെ അവളുടെ മുന്നിൽ തെളിഞ്ഞു നിന്നു ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഒരാഴ്ച ആയി ഇന്നേക്ക് ഇന്ദ്രൻ ഒക്കെ ബേധം ആയി വീട്ടിലേക്കു വന്നിട്ട്,സുഭദ്രയും ഗംഗദരനും എല്ലാം ഗായു നെ ഒന്നു പോയി കാണാൻ പറഞ്ഞെങ്കിലും,,

അവൾ ഇങ്ങോട്ട് വരുമ്പോ കൂട്ടി കൊണ്ട് വരാൻ പോയി അവളെ നെട്ടിക്കാം എന്നും പറഞ്ഞു ഇന്ദ്രൻ കൂട്ടാക്കിയില്ല,,,, ഫോണിലെ നിർത്തതെ ഉള്ള ബെല്ലടി കേട്ടാണ് ഇന്ദ്രൻ ഉണർന്നത്, ഉച്ചക്ക് ഭക്ഷണം കയിച് കിടന്നത് ആണ് അവൻ,,,, ഫോണിലെ നമ്പർ കണ്ടതും ദേഷ്യം കൊണ്ട് അവന്റെ മുഖം ചുവന്നു വന്നു,,,വീണയുടെ നമ്പർ ആയിരുന്നു അത്,,,,, ഇവൾക്ക് എന്താ വേണ്ടത് വൈദ്യർ മടത്തിൽ ആയപ്പോഴും അവൾ വിളിച്ചിരുന്നു എങ്കിലും ഫോൺ എടുത്തില്ല,, പിന്നെ കുറച്ചു ദിവസത്തേക്കു ശല്യം ഇല്ലായിരുന്നു ഇപ്പൊ വീണ്ടും,,,, തുടരെ തുടരെ വിളിക്കാൻ തുടങ്ങിയതും ഇന്ദ്രൻ കലിപ്പിൽ ഫോൺ എടുത്തു,,,, "എന്താടി ഞാൻ ചത്തോ എന്ന് അറിയാൻ വിളിച്ചത് ആണോ ടി പുല്ലേ,, നിനക്ക് എങ്ങനെ ധൈര്യം വന്നെടി എന്നേ വിളിക്കാൻ,,,," "ഇന്ദ്ര,,,, ഞാൻ,,, എനിക്ക് നിന്നെ ഒന്ന് കാണണം,,നീ ഇന്ന് ഈവെനിംഗ് ബീച്ച്ലേക് ഒന്ന് വരോ,,,,," "പോടീ,,, നിന്റെ കാമുകൻ എവിടെ പോയെടി നിന്നെ ഇട്ടേച് പോയോ അത് കൊണ്ടാവും എന്നേ തിരഞ്ഞു വന്നത്,,,

ഹും ബീച്ച്ലേക് വരണം പോലും,,, നിനക്ക് പോയി ചത്തൂടെടി,,,ഇനി മേലിൽ എന്നേ വിളിക്കരുത് കേട്ടല്ലോ,,,," "Pls ഇന്ദ്ര നീ വരാതിരിക്കരുത് വന്നില്ലെങ്കിൽ വീണ്ടും നിന്നെ ഞാൻ വിളിച്ചു ശല്യം ചെയ്ത് കൊണ്ടേ ഇരിക്കും,,, വന്നാൽ പിന്നെ ഒരിക്കലും ശല്യം ചെയ്യാൻ ഞാൻ വരില്ല,,,," "അല്ല,,, ഈ വയ്യാതെ കിടക്കുന്ന ഈ ഞൻ എങ്ങനെ നിന്നെ കാണാൻ വരണം എന്ന നീ ഈ പറയുന്നേ,,,," "നീ പൂർണമായും സുഖം പ്രാപിച്ചത് ഒക്കെ ഞാൻ അറിഞ്ഞു ഇന്ദ്ര,,, pls ഒരു ഒറ്റ തവണ,,,," "മ്മ്,,,,,, ഇന്നത്തോടെ തീരണം എല്ലാം എനിക്ക് ഇന്ന് ഒരു കുടുംബം,, എനിക്ക് കുടുംബത്തോടൊപ്പം സുഖം ആയി കഴിയണം,,,,," "Okkkk,,,,,അപ്പൊ 5 മണിക്ക് ഞാൻ ബീച്ചിൽ കാണും,,,,," അതും പറഞ്ഞ് വീണ ഫോൺ വെച്ചു,, എന്താവും അവളുടെ ഈ വിളിക്ക് പിന്നിൽ,, എന്തായാലും തന്റെയും ഗായുവിന്റെയും ഇടയിൽ അവൾ ഒരു കരട് ആയി കൂടാ,, ജീവിക്കണം ഗായുവിനൊപ്പം സന്തോഷത്തോടെ,,,, പിന്നെ അവന്ന് കിടക്കാൻ തോന്നിയില്ല വേഗം ഫ്രഷ് ആവാൻ കയറി,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

"ടാ അനു ഇന്ന് കൂടി ഉപ്പ വിളിച്ചു നീ എന്ത ഉപ്പ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞേ,,,,"അനു ഉമ്മ "ഞാൻ പലവട്ടം പറഞ്ഞത് അല്ലെ ഉമ്മ എനിക്ക് ഗൾഫിലേക്ക് പോവാൻ വയ്യ എന്ന് അത് പറയാൻ അല്ലെ ഉപ്പ വിളിച്ചേ അത് കൊണ്ട് തന്നെയാ ഫോൺ എടുക്കഞ്ഞെ,,," "ടാ,,, മോനെ നിനക്ക് വയസ്സ് എത്ര ആയെന്ന വിചാരം നിനക്ക് കല്യാണം ഒന്നും കഴിക്കണ്ടേ,, എനിക്ക് വയ്യ നിനക്ക് ഇനി വെച്ച് വിളമ്പി താരനും ഒന്നും എനിക്ക് ഒരു കൂട്ട് ഉണ്ടായേ പറ്റൂ,,നീ ഒരു ജോലി വാങ്ങിക്കാതെ നിന്നെ കൊണ്ട് പെണ്ണ് കെട്ടിക്കൂല എന്ന വാശിയില ഉപ്പ,, നിങ്ങടെ രണ്ട് പേരുടെയും ഇടയിൽ കിടന്നു ഞാൻ ആണ് ഇവിടെ ഇടങ്ങേറിൽ ആവുന്നേ,,," "എന്റെ ഉമ്മകുട്ടി,, നിങ്ങക്ക് കൂട്ടിന് അല്ലെ നമ്മടെ ആലി ഉള്ളത് പിന്നെ എന്താ,,," "ടാ ചെക്കാ അവളെ കെട്ടിച്ചു വിടാൻ ഉള്ളതാ കാലാ കാലോം അവളെ ഇവിടെ കിട്ടോ,

അല്ലെങ്കിലും ഉപ്പന്റെയും മോന്റെയും ഇടയിൽ കിടന്നു ഉരുകാൻ ആണല്ലോ റബ്ബേ ഇന്റെ വിധി,,," ഒഹ്ഹ്ഹ് ഈ ഉമ്മ തുടങ്ങി "പുന്നാര ഉമ്മ ഇങ്ങള് ഇങ്ങനെ കരയല്ലി നിങ്ങൾക് എന്താ വേണ്ടേ എനിക്ക് ഒരു ജോലി വേണം അത് അല്ലെ,, ഇന്ന് എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ട് അത് എന്തായാലും കിട്ടും എനിക്ക് ഉറപ്പ് ആണ്,,,, അത് കഴിഞ്ഞിട്ട് നമ്മക്ക് പെണ്ണ് കെട്ടുന്നതിനെ കുറിച് ആലോചിക്കാം,അപ്പോ എനിക്ക് തീരെ ടൈം ഇല്ല ഞാൻ പോയി വരാം,,,," അവൻ പറഞ്ഞത് കേട്ടതും അനു വിന്റെ ഉമ്മയുടെ മുഖം വിടർന്നു, ഗായു വിനെ കണ്ടത് മുതൽ ഉള്ള മോഹം ആണ് അത് പോലെ നല്ലൊരു മോളെ മരുമോൾ ആയി കിട്ടണം എന്ന്,,, അനു ബി. Com ഉം M. Com ഉം ഒക്കെ കഴിഞ്ഞത് ആണ്,അക്കൗണ്ടന്റ് ആയി ജോലി ചെയ്യാൻ ആണ് അവന് താല്പര്യം,,, ഒരു വലിയ കമ്പിനിയിൽ ഇന്ന് ഇന്റർവ്യൂ ഉണ്ട് അതിന് പോവാണ് കക്ഷി,,,,,,.. 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story