❣️താലി ❣️: ഭാഗം 28

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

ഫ്രഷ് ആയതും അമ്മയോടും അച്ഛനോടും പുറത്ത് ഒരു ഫ്രണ്ട് നെ കാണാൻ പോവാണെന്ന് പറഞ്ഞു ഇന്ദ്രൻ ഇറങ്ങി,,,, എന്തിനാവും അവൾ വിളിച്ചത് എന്ന് ചിന്തിച് കൊണ്ട് ആണ് അവൻ വണ്ടി ഓടിച്ചത് ബീച്ചിൽ എത്തിയതും അവൻ ഫോൺ എടുത്ത് വീണയെ വിളിച്ചു,, "Halo,,, വീണ താൻ എവിടാ,,,,,,,," "Halo ഇന്ദ്ര ഞാൻ താ നിന്റെ മുമ്പിൽ തന്നെ ഉണ്ട് നീ മുന്നോട്ട് വാ,,,," മുന്നോട്ട് നോക്കിയതും കൈ കാണിച് നിൽക്കുന്ന വീണയെ കണ്ടു, തന്നെ കണ്ടതും അവളുടെ മുഖത്തെ സന്തോഷം കണ്ടതും അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു,,, പണ്ടത്തെ വീണയിൽ നിന്നും അവൾ ഒരു പാട് മാറിയിട്ടുണ്ടെന്ന് ഇന്ദ്ര ന് തോന്നി,, മുഖം ഒക്കെ കരിവാളിച് മെലിഞ്ഞു എന്തോ ഒരു കോലം,,, "ഇന്ദ്രാ,,, നിന്നെ ഇങ്ങനെ കാണാൻ കഴിയും എന്ന് ഞാൻ കരുതിയില്ല എനിക്ക് എത്ര സന്തോഷം ആയെന്ന് അറിയോ,, നീ പണ്ടത്തെക്കാളും സുന്ദരൻ ആയിട്ട് ഉണ്ട്,,,," എന്ന് പറഞ്ഞു അവൾ ഇന്ദ്രനെ വന്ന് കെട്ടിപിടിച്ചതും അവളെ പിടിച്ചു മാറ്റി ഒരൊറ്റ അടിയായിരുന്നു അവളുടെ കവിളിൽ,,,

ആളുകൾ ശ്രദ്ധകുന്നുണ്ടെന്ന് കണ്ടതും അവളുടെ കൈ പിടിച്ചു അവിടുന്ന് മാറി നിന്നു,,, "ഇന്ദ്ര ഞാൻ,,,,,,," "ചി മിണ്ടല്ലെടി ഒരിക്കലും ഞാൻ എണീക്കില്ലെന്ന് കരുതി ഇട്ടേച് പോയത് അല്ലേടി,, എന്നിട്ട് ഇപ്പൊ വന്നിരിക്കുന്നു, ഞാൻ എഴുന്നേറ്റ് നടക്കാൻ ആയെന്ന് അറിഞ്ഞു,എവിടെ പോയെടി നിന്റെ മറ്റവൻ നിന്നെ ഇട്ടേച് പോയോ,,,," "അങ്ങനെ അല്ല ഇന്ദ്ര നീ എന്നേ എത്ര വേണണമെങ്കിലും തല്ലിക്കോ ഞാൻ ചെയ്തത് തെറ്റ് തന്നെ ആയിരുന്നു,, അതിന് ഉള്ള ശിക്ഷ അനുഭവിച്ചു അനിൽ അവൻ ഒരു ഫ്രോഡ് ആയിരുന്നു എന്ന് അറിയാൻ ഞാൻ വൈകി,, എനിക്ക് വേണം ഇന്ദ്ര നിന്നെ ഇനി ഒരിക്കലും ഞാൻ നിന്നെ തനിച്ചാക്കില്ല,,,," "ചി നിർത്തേടി പുല്ലേ നീ എന്താ കരുതിയെ നീ പോയ വിഷമത്തിൽ ഇപ്പോയും കഴിയാണ് ഇന്ദ്രൻ ആണെന്ന് ഞാൻ ആണെന്നോ,, എനിക്ക് സ്നേഹിക്കാൻ എന്നേ സ്നേഹിക്കാൻ ഞാൻ താലി കെട്ടിയ എന്റെ ഭാര്യഉണ്ടെടി അവൾ മതി ഇനി എനിക്ക്,,,ഫ്രോഡ്ന് ഫ്രോഡ് തന്നാടി ചേരാ,, ഇനിയും എന്റെ കയ്യിന്ന് വാങ്ങണ്ടേൽ എന്റെ മുന്നിൽ പോകുന്നത് ആണ് നിനക്ക് നല്ലത് അറിയാലോ എന്നേ,,,,," ദേഷ്യത്തൽ ഇന്ദ്രന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു,

ഒന്ന് ഭയന്നെങ്കിലും വീണ വീണ്ടും ഇന്ത്രന്ന് അടുക്കലേക്ക് ആയി ചെന്നു,,, "എനിക്ക് അറിയാം ഇന്ദ്ര എന്നേ മറക്കാൻ നിനക്ക് കഴിയില്ലെന്ന്, നീ ഇഷ്ടമില്ലാതെ കല്യാണം കഴിച്ചത് ആണെന്ന് എല്ലാം,,,,," "ആര് പറഞ്ഞെടി എന്റെ മനസ്സിന്റെ ഒരു കോണിൽ പോലും നീ ഇന്ന് ഇല്ല,, ഇഷ്ടമില്ലാതെ കല്യാണം കഴിച്ചെന്നത് നേര,, എങ്കിൽ ഇന്ന് ഈ ഒരു സമയം വരെ എന്റെ ഹൃദയം മിടിക്കുന്നത് അവൾക് വേണ്ടിയാ,,,,ഇത് ഒന്നും നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്ക് ഇല്ല,,, അത് കൊണ്ട് ഇനി ഒരിക്കലും നമ്മൾ കാണരുത് ഇനിയും എന്റെ ജീവിതത്തിലേക് നീ വന്നാൽ പിന്നെ,,, മറ്റൊരു ഇന്ദ്രനെ ആവും നീ കാണുക,,,," അതും പറഞ്ഞു തിരിഞ്ഞു നടന്നു പോവുന്ന ഇന്ദ്രനെ നോക്കി വീണ കണ്ണുകൾ നിറച്ചു,,,, നഷ്ട്ടപെടുത്തിയ പ്രണയത്തെ ഓർത്ത് അവൾ പൂയിയിലേക് ഇരുന്നു,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ വീണയുടെ അടുത്ത് നിന്നും ഇന്ദ്രൻ നേരെ പോയത് ബാറിലേക്ക് ആയിരുന്നു നിർത്തിയത് ആയിരുന്നു ഇത് ഇല്ലാതെ പറ്റില്ലെന്ന് തോന്നി,, മനസ്സിൽ അവൾ ഇല്ല എന്നത് നേര് തന്നെ ആണെങ്കിലും,,

നഷ്ട്ട പ്രണയം അത് എന്നും ഒരു നോവണെന്ന് അവന്റെ കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു,,,, ബാറിൽ ഇരുന്നെങ്കിലും അധികം കഴിക്കാൻ അവന് കഴിഞ്ഞില്ല, ഗായു വിന്റെ മുഖം മനസ്സിൽ തെളിഞ്ഞത് ആയിരുന്നു കാരണം,,അവൻ വേഗം വീട്ടിലേക്ക് തിരിച്ചു അപ്പോയെക്കും രാത്രി ആയിരുന്നു,, വീട്ടിൽ എത്തിയതും ഭക്ഷണം കഴിച്ചെന്ന് കള്ളം പറഞ്ഞു അവൻ കിടന്നു,,,, പിറ്റേന്ന് നേരത്തെ തന്നെ ഇന്ദ്രൻ ഉണർന്നിരുന്നു തന്നെ കാണുമ്പോൾ ഗായുവിന്റെ മുഖത്ത് ഉണ്ടാകുന്ന ഞെട്ടൽ ഓർമ വന്നതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു,,, അവൻ വേഗം കുളിച് ഫ്രഷ് ആയി തായേക്ക് വിട്ടു, അസുഖം മാറിയേൽ പിന്നെ റൂം അങ്ങോട്ടേക്ക് ഷിഫ്റ്റ്‌ ആക്കിയിരുന്നു,ചായ കുടിക്കാൻ എല്ലാരും വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു അവനെ,,, "നീ എപ്പോയ മോനെ മോളെ കൊണ്ട് വരാൻ പോകുന്നെ, ഞാൻ അവളോട് ഷാൻ കൂട്ടാൻ വരും എന്ന പറഞ്ഞിരിക്കുന്നെ,,,," "ഞൻ പോകുന്നില്ലമ്മേ,, ഷാൻ പോയി കൂട്ടി കൊണ്ട് വരട്ടെ ഇവിടെ എത്തിയിട്ട് അവൾ എന്നേ കണ്ടാൽ മതി,,,,,"

"ഹിഹി ഏട്ടന് പേടി ആയിട്ട അമ്മേ ഏട്ടത്തിടെ പ്രതികരണം എത്ര രീതിയിൽ ആവും എന്ന് പറയാൻ കയ്യൂല്ലലോ അതാ,,," "നീ പോടാ,,,,, നീ വേഗം പോയി അവളെ കൂട്ടി വാ,,,," "അത് എങ്ങന മോനെ ശരിയാവ, വസന്ത നീ വരും എന്ന് കരുതി സന്തോഷിച്ചിരിക്ക,,,,," "അത് രണ്ട് ദിവസം കയിഞ്ഞ് ഞങ്ങൾ രണ്ട് ആളും കൂടി പോയിക്കൊള്ളാം അമ്മേ,,പിന്നെ ടാ,, അവൾ എന്റെ വല്ല വിവരോം ചോദിച്ചാൽ ഞാൻ വൈദ്യർ മടത്തിലേക്ക് പോയത് ആണെന്ന് പറഞ്ഞാൽ മതി ട്ടോ,,," ഷാൻ പോയ പിറകെ തന്നെ ഇന്ദ്രനും ഇറങ്ങി,, "നീ എങ്ങോട്ടാ മോനെ,,,,,," "ഞാൻ അനു വിന്റെ വീട്ടിലേക്ക് ആണ മ്മേ,, അവന് ഇന്നലെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു എന്തായെന്ന് അറിയണം പിന്നെ ഉമ്മയെ ഒന്ന് കാണണം,,," "ആഹ് പോയിട്ട് വേഗം ഇങ്ങു വന്നേക്കണം ട്ടോ ഗായു മോളെ കണ്ടതിൽ പിന്നെ അനു നെ കൊണ്ട് പെണ്ണ് കെട്ടിക്കണം എന്ന് പറഞ്ഞോണ്ട് നിക്ക പെണ്ണ്,,,," അതിന് ചിരിച് കൊണ്ട് തലയാട്ടി ഇന്ദ്രൻ അനു വിന്റെ വീട്ടിലേക്കു നടന്നു ചെക്കെൻ ഈയിടയായി വീട്ടിലേക്ക് വരാറില്ല,,

വിളിച്ചാൽ എന്തെങ്കിലും തിരക്ക് പറയും,, അന്ന് ബീച്ചിൽ വന്ന് ഇടിച്ച പെൺകുട്ടിയെ വീണ്ടും കണ്ടു എന്നും ഒക്കെ പറഞ്ഞിരുന്നു എവിടെയോ ഒരു മുഹബത്തിന്റെ മണം ഉള്ളത് പോലെ തോന്നി അത് കയ്യോടെ പൊക്കാൻ ആണ് ഈ പോക്ക്,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ രാവിലെ നേരത്തെ എണീറ്റിരുന്നു ഗായു ഷാൻ കൊണ്ട് വരാൻ വരാം എന്ന് പറഞ്ഞിട്ടുണ്ട് എത്ര ദേഷ്യം തോന്നുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഇന്ദ്രനെ കാണാൻ തുടിക്കുന്ന ഒരു മനസ്സ് അവൾക് ഉണ്ടായിരുന്നു,,, ഇത് ഒക്കെ കണ്ട വസന്തയുടെ മുഖത്ത് സന്തോഷവും ടെൻഷനും ഒരു പോലെ ഉണ്ടായിരുന്നു, ഇന്ദ്രൻ മുന്നിൽ വന്ന് നില്കുമ്പോ ഉള്ള അവളുടെ പ്രതികരണവും ഇത്രയും നാളും എല്ലാരും കൂടി അവളെ പറ്റിച്ചത് ഒക്കെ അറിയുബോ എങ്ങനാവും അവൾ പ്രതികരിക്ക എന്നതും ഒക്കെ വസന്തയുടെ മനസ്സ് അസ്വസ്ഥമാക്കി കള്ളം പറയുന്നത് അവൾക് കണ്ടൂടാത്ത കാര്യം ആണ്,,, "അമ്മ എന്താ ഈ ഓർക്കുന്നെ ഞാൻ പോകുന്ന വിഷമം ആണോ,," "ഹേയ് അത് ഒന്നും ഇല്ല മോളെ എന്റെ മോൾ സന്തോഷം ആയിരുന്നു ജീവിച്ചാൽ മതി ഈ അമ്മക്ക്,,,," എന്ന് പറഞ്ഞു അവര് അവളുടെ നെറ്റിയിൽ മുത്തി,,, അവര് സംസാരിച്ചോണ്ട് ഇരിക്കുമ്പോഴാ മുറ്റത്ത് വണ്ടി വന്ന് നിക്കുന്ന ശബ്ദം കേട്ടത്,,,

ശബ്ദം കേട്ടതും വസന്ത കോലായിലേക് ഓടി,,, "ഈ അമ്മക്ക് ഇത് എന്താ പറ്റിയെ ഷാനിനെ കാണാത്ത പോലേ ആണല്ലോ ഓട്ടം കണ്ടാൽ തോന്ന,," എന്ന് അവൾ ഓർത്തു,, മുറ്റത്ത് നിർത്തിയ വണ്ടിയിൽ നിന്ന് ഇറങ്ങുന്ന ഷാനിനെ കണ്ടതും വസന്തയുടെ മുഖം മങ്ങി,, അവര് ഗായു വരുന്നുണ്ടോ എന്ന് നോക്കി ഷാനിന്റെ അടുത്തേക് ചെന്നു,,, "ഏട്ടൻ വരാം എന്ന് അല്ലെ മോനെ പറഞ്ഞിരുന്നേ പിന്നെ എന്ത് പറ്റി,, ഞൻ അവനെ കാണാൻ വേണ്ടി കാത്ത് നിക്കായിരുന്നു,,," "അത് അമ്മേ ഏട്ടന് ഏട്ടത്തിയെ കൂട്ടി ഒരു ദിവസം വരാം എന്ന് പറഞ്ഞു ചേച്ചിക്ക് അവിടെ ചെന്നിട്ട് എന്തോ സർപ്രൈസ് കൊടുക്കാൻ ആണ് പ്ലാൻ,, പിന്നെ അമ്മേടെ മുന്നിൽ വെച്ച് ചേച്ചി ചേട്ടനെ വല്ലതും പറയോ എന്ന ഒരു പേടിയും ഉണ്ടാവും,,," "പോടാ ചെക്കാ,,,, നീ വാ കയറ്,,,,," (ഷാനിന്റെ സംസാരം കേട്ടു ചിരിച് കൊണ്ട് വസന്ത പറഞ്ഞു ) "ഇല്ലമ്മേ ചേച്ചി യോട് വേഗം വരാൻ പറ,,,ഞാൻ എപ്പോഴും വരുന്നത് അല്ലേ,,," വസന്ത നിർബന്ധിച്ചെങ്കിലും ഷാൻ കയറിയില്ല, എല്ലാരോടും യാത്ര പറഞ്ഞു ഷാനിന്റെ പിറകിൽ കയറി ഇരുന്നു ഗായു,,

ഗായു വരുന്നത് കണ്ടപ്പോ തന്നെ ഷാൻ ഇന്ദ്രന് മെസ്സേജ് അയച്ചിരുന്നു,, ഞങ്ങൾ പുറപെട്ടെന്ന്,എത്ര മറക്കാൻ ശ്രമിച്ചിട്ടും ഇന്ദ്രനെ പോലെ തോന്നിയ വ്യക്തിയെ ആ പെൺകുട്ടി കെട്ടിപിടിക്കുന്ന സീൻ അവൾക് മുന്നിൽ തെളിമയോടെ നിന്നു,,, ഷാനിനോട് ഇന്ദ്രനെ കുറിച് ചോദിക്കണം എന്ന് തോന്നി എങ്കിലും നേരിട്ട് കാണാലോ എന്ന ചിന്തയിൽ അവൾ ചോദിച്ചില്ല,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഇന്ദ്രൻ ചെന്നപ്പോ തന്നെ അനു വിന്റെ ഉമ്മ ഓടി വന്ന് അവനെ പുണർന്നു,,, , "ഇന്റെ കുട്ടിനെ ഇങ്ങനെ കാണാൻ കഴിയും എന്ന് കരുതിയത് അല്ല ഈ ഉമ്മ,, സന്തോഷായി ഉമ്മക്ക്,,അനക് ഇപ്പോയെങ്കിലും ഒന്ന് ഇങ്ങോട്ട് വരാൻ തോന്നിയല്ലോ,,," "പിണങ്ങല്ലേ എന്റെ ഉമ്മ കുട്ടി,, എനിക്ക് ഓഫീസിൽ കുറെ പെന്റിങ് വർക്ക്‌ ഒക്കെ ഉണ്ടായിരുന്നു അതാ അല്ല അനു എവിടെ ഉമ്മ,,,," "ഓൻ എണീറ്റിട്ടില്ല മോനെ ഓനെ വിളിച്ചു ഞാൻ കൊയങ്ങി,, ഓനെ കൊണ്ട് ഒരു പെണ്ണ് കെട്ടിച്ചാലേ ഓൻ ശരിയാവൂ,, മോൻ ഓനോട്‌ ഒന്ന് പറ ഞാൻ പറഞ്ഞിട്ട് കേൾക്കണ്ടേ ചെക്കന്,,

ഇത് വരെ ജോലി ശരിയാവട്ടെ എന്ന് പറഞ്ഞു നടന്നു,,," "ആഹാ അത് ചോദിക്കാൻ മറന്ന് ഇന്നലെ ഇന്റർവ്യൂന് പോയത് കിട്ടിയോ ഉമ്മ,,," "ആഹ് മോനെ അത് ശരി ആയി തിങ്കളായിച്ച ജോയിൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട് പോലും,,, മോൻ പോയി അവനേം കൂട്ടി വാ നല്ല പത്തിരിയും ബീഫ് വരട്ടിയതും ഉണ്ട് ഞാൻ എടുത്ത് വെക്കാ,,," അത് കേട്ടപ്പോയെ ഇന്ദ്രന്റെ വായിൽ വെള്ളം ഊറിയിരുന്നു ഉമ്മ ന്റെ സ്പെഷ്യൽ ബീഫ് വിരട്ടിയത് ആണ്,,, "ഉമ്മ ന്റെ പത്തിരി തിന്നാൻ കൊതി ആയിട്ട് വയ്യ ഞാൻ അവനെ വിളിച്ചു കൊണ്ട് വരാം,, ജോലി ആയ സ്ഥിതിക് ഓനെ കൊണ്ട് പെണ്ണ് കെട്ടിക്കുന്ന കാര്യം ഞാൻ ഏറ്റു ഉമ്മ ഒന്നും കൊണ്ടും വിഷമിക്കണ്ട,,,," എന്ന് പറഞ്ഞു അവൻ നേരെ അനു ന്റെ റൂമിലേക്ക് വിട്ടു,, ഒരു ബെഡിൽ മുഴുവൻ ആയും ഉറങ്ങുന്ന അനു നെ കണ്ടതും ഒരൊറ്റ ചവിട്ട് ആയിരുന്നു ഇന്ദ്രൻ അവനെ,,,

"അള്ളോഹ് ഇന്റെ ഉമ്മ ഇങ്ങള് ഇപ്പൊ ചവിട്ടാനും തുടങ്ങിയോ നിങ്ങളോട് ഞാൻ പറഞ്ഞത് അല്ലെ ഇപ്പൊ എണീക്കന്ന്,,,," "ഉമ്മ അല്ലടാ അന്റെ ബാപ്പ മര്യാദക്ക് എണീറ്റ് പല്ല് തേച് വാടാ എന്നിട്ട് വേണം എനിക്ക് പത്തിരിയും ബീഫ് വരട്ടിയതും കഴിക്കാൻ,,,, " നിലത്ത് തന്നെ കിടന്നു കൊണ്ട് ഇന്ദ്രൻ ആണെന്ന് കണ്ടതും അനു അവനെ നോക്കി പേടിപ്പിച്ചു,,, "ഓഹ് ഇന്റെ കാലമാട ഇയ്യ് ആയിരുന്നോ അന്റെ കാൽ ശരി ആയോ എന്ന് ടെസ്റ്റ്‌ ചെയ്തത് ആണോടാ തെണ്ടി ഇന്റെ ഉമ്മ ഇന്റെ ഊര,,,അനക്ക് വേണേൽ ഇയ്യ് പോയി തിന്നെടാ ഞാൻ ഉറങ്ങട്ടെ,,,," "മര്യാദക് എണീറ്റോ ഇനി മർമത്തിട്ട് ആവും കിട്ട വേഗം എണീക്ക്,,," അത് കേട്ടതും അനു സ്വിച്ച് ഇട്ട പോലെ ബാത്‌റൂമിലേക്ക് ഓടി കയറി അത് കണ്ടതും ഇന്ദ്രൻ ചിരിച് കൊണ്ട് അവിടിരുന്നു,,.. 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story