❣️താലി ❣️: ഭാഗം 3

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

വസന്ത നേരെ അവരുടെ അടുത്തേക്ക് ചെന്നു,, "മോൾക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ല എന്നാ പറഞ്ഞെ, പക്ഷേ എന്റെ ചെറിയ മോളെ നിങ്ങടെ മോന്ക് വേണ്ടി ആലോചിക്കുന്നതിന് എനിക്ക് സമ്മതം ആണ്,,," ആ മറുപടിയിൽ നിന്ന് തന്നെ വസന്തയുടെ സ്വഭാവം എങ്ങനെ ഉള്ളത് ആണെന്ന് സുഭദ്ര മനസ്സിലാ- ക്കിയിരുന്നു,, "അത് എന്താ വസന്ത ചേച്ചി അപ്പൊ ചെറിയ മോൾടെ സമ്മതം ആവശ്യം ഇല്ലേ,,," ഇന്ദിര "അ അത് മോളെ,, അവൾക്ക് ഞാൻ പറയുന്നത് എന്താണോ അതാണ് അവളുടെ ഇഷ്ടവും,,," "പക്ഷേ അത് പോര വസന്തേ മോൾടെ സമ്മതം ഇല്ലാതെ എങ്ങനാ,, നിങ്ങൾ മോളെ ഇങ്ങോട്ട് വിളിക്ക് നമ്മക്ക് നേരിട്ട് ചോദിക്കാലോ,,,"സുഭദ്ര "അത് പിന്നെ അവൾ പിറകിൽ ഒരു കുളം ഉണ്ട് അവിടെ പോയതാ അതാ അവളുടെ ലോകം,, ഞാൻ അവളെ വിളിച്ചു വരാം,,," വസന്ത "വേണ്ട,,, ഞാൻ അങ്ങോട്ട് പോയ്‌ അവളെ കണ്ടോളാം,, അവളുടെ ലോകം എനിക്കും ഒന്ന് കാണാലോ,,,,"സുഭദ്ര "അത് പിന്നെ,,,,," എന്ന് വസന്ത പറയുന്നതിന് മുന്നേ സുഭദ്ര അവളെ തേടി ഇറങ്ങിയിരുന്നു, ഇത്രയും നേരം ആയിട്ടുള്ള പെരുമാറ്റത്തിൽ നിന്ന് തന്നെ ആ കുട്ടി അവര്ക് ഒരു അധിക പറ്റ് ആണെന്ന് സുഭദ്രക് തോന്നിയിരുന്നു,,,

ഇത് അവരുടെ സ്വന്തം മകൾ തന്നെ അല്ലെ എന്ന് ഒരു സംശയവും അവര്ക് ഇല്ലാതിരുന്നില്ല,,, വസന്ത പറഞ്ഞ പ്രകാരം സുഭദ്ര എത്തിച്ചേർന്നത് വളരെ മനോഹരമായ ഒരിടത്ത് ആയിരുന്നു, ഒരു കുളവും അതിനു ചുറ്റും ആയി കുറെ ഏറെ ചെടികളും,, അതിന് അടുത്ത് ആയി ദവാണിയിൽ ഒരു പെൺകുട്ടി,, അവൾ എന്തൊക്കെയോ കുളത്തിലേക്ക് നോക്ക് പറയുന്നുണ്ട്,, അവളുടെ സങ്കടങ്ങൾ ഒക്കെ മീനുകളോട് പറയുന്നത് കേട്ടതും എന്തെന്നില്ലാത്ത ഒരു വാത്സല്യം സുഭദ്ര യിൽ നിറഞ്ഞിരുന്നു,നിനക്ക് സമ്മതം ആണേൽ നീ തന്നെയാ എന്റെ മരുമകൾ അല്ല എന്റെ മോൾ എന്ന് അവര് മനസ്സിൽ പറഞ്ഞു,,, അവര് വന്നതും നമ്മടെ ഗായു അറിഞ്ഞിട്ടില്ല, അവര് ചെന്ന് അവളുടെ തല മുടിയിൽ തലോടിയപ്പോ അവൾ ഞെട്ടി പിടഞ്ഞു എണീറ്റു,,, "ആ ആരാ,,,,,," "മോൾ പേടിക്കണ്ട,, ഞാൻ മോളുടെ വീട്ടിൽ വന്നതാ നിന്റെ ചേച്ചിയെ കാണാൻ,,," "അയ്യോഹ് അമ്മ ആയിരുന്നോ അത് ഞാൻ അറിഞ്ഞില്ല,, അവിടെ നിക്കണ്ട എന്ന് അമ്മ പറഞ്ഞോണ്ട ഞാൻ ഇങ്ങോട്ട് പൊന്നെ,, ചേച്ചി യെ കാണാൻ വരുന്നവർ എന്നെ കാണണ്ട എന്ന് പറഞ്ഞു,,,," അത് പറഞ്ഞതും അവളുടെ കണ്ണ് നിറഞ്ഞിരുന്നു,,,

"അത് സാരല്ല്യ,, ഏതായാലും മോളെ കാണാൻ ഞാൻ ഇങ്ങോട്ട് വന്നില്ലേ,,, 😍" "എന്നിട്ട് എന്തായി എന്റെ ചേച്ചി യെ ഇഷ്ട്ടായോ,,," "നിന്റെ ചേച്ചിക് ഈ കല്യാണം വേണ്ട എന്ന് പറഞ്ഞു,, നീ വരുന്നോ ഞങ്ങടെ വീട്ടിലേക്ക് എന്റെ മോൾ ആയി, എന്റെ മോന്റെ ഭാര്യ ആയി,,,,"സുഭദ്ര "ഞാ ഞാനോ,,, അത് ,,,,," അപ്പോയെക്കും അവളുടെ കണ്ണ് ഒക്കെ നിറഞ്ഞു വന്നിരുന്നു, അത് കണ്ടതും സുഭദ്ര അവളെ ചേർത്ത നിർത്തി നെറ്റിയിൽ ചുംബിച്ചു,,, അത് അവൾക്ക് വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു, തന്റെ അമ്മ ഇത് വരെ ഇന്നേ വരെ സ്നേഹത്തോടെ മോളെന്ന് പോലും വിളിച്ചിട്ട് ഇല്ലാലോ എന്ന് അവൾ ഓർത്തു,, അവളുടെ മനസ് മൊത്തം കലുഷിതം ആയിരുന്നു,,,, എന്താണ് അവിടെ സംഭവിച്ചേ എന്ന് അറിയാഞ്ഞിട് ഒരു മനസ്സമാദാനവും ഇല്ലായിരുന്നു, അവരോട് ചോദിക്കണം എന്ന് ഉണ്ട് പക്ഷേ ഒരു മടി,,, അത് മനസ്സിലാക്കിയെന്നവണ്ണം സുഭദ്ര നടന്ന കാര്യങ്ങൾ ഒക്കെ അവളോട് പറഞ്ഞു,,, അത് ഒക്കെ കേട്ടപ്പോ അവൾക്ക് അവളുടെ അമ്മയോടും ചേച്ചിയോടും ഇത് വരെ ഇല്ലാത്ത ഒരു ദേഷ്യം ആയിരുന്നു,, സുഖമില്ലാതെ കിടക്കുന്ന ആൾക്ക് കുറച്ച് കഴിഞ്ഞാൽ അസുഖം മാറില്ലേ,, ഇത്രയും നല്ല ഒരു അമ്മയെ ആരെങ്കിലും വേദനിപ്പിക്കോ,,,

"മോൾ എന്താ ആലോചിക്കുന്നേ,, മോൾടെ അമ്മ തന്നെയ മോളെ മോന്ക് വേണ്ടി തരാൻ സമ്മതം ആണെന്ന് പറഞ്ഞെ,, പക്ഷേ മോൾടെ സമ്മതം ഉണ്ടെങ്കിലേ,, ഈ കല്യാണം നടക്കൂട്ടോ,, അക്കാര്യത്തിൽ ഞാൻ മോൾക്ക് ഉറപ്പ് തരാം,, " സുഭദ്ര ഇത് ഒക്കെ കേട്ടിട്ട് അവൾക്ക് വല്ലാത്ത ഒരു ബഹുമാനം അവരോട് തോന്നി പോയി,, എന്ത് മറുപടി നൽകണം എന്ന് അറിയാതെ അവൾ നിന്നു,,, ഞാൻ എതിർത്തലും അമ്മ ഇത് തന്നെ നടത്തും എന്ന് ഉറപ്പ് ആണ് എന്നാലും പെട്ടെന്ന് ഒരു കല്യാണം എന്ന് ഒക്കെ പറയുമ്പോ,,,, "മോൾ ടെൻഷൻ ആവണ്ട,, സാവദാനം ആലോചിച് ഒരു തീരുമാനത്തിൽ എത്തിയാൽ മതി,,നമുക്ക് വീട്ടിലേക്ക് പോയാലോ,,," സുഭദ്ര അവളെചേർത്ത് പിടിച്ചോണ്ട് തന്നെ ആണ് വീട്ടിലേക്ക് നടന്നത്,,, "പിന്നെ മോൾടെ കുളവും പൂന്തോട്ടവും എനിക്ക് ഒരു പാട് ഇഷ്ട്ടായി ട്ടോ,,,, കൂടെ മോളെയും,," അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ കണ്ണ് ഒക്കെ വിടർന്നു, ഒരിക്കൽ പോലും തന്റെ അമ്മ ഈ വയിക്ക് ഒന്ന് വന്നു നോക്കിയിട്ട് പോലും ഇല്ലാലോ എന്ന് അവൾ വേദനയോടെ ഓർത്തു,,, ഇന്ദിരക്കും അവളെ കണ്ടപ്പോയെ നല്ലോണം ബോധിച്ചിട്ട് ഉണ്ട് എന്ന് സുഭദ്രക്ക് മനസ്സിലായി,,

അല്ലെങ്കിലും ആർക്കാ അവളെ ഇഷ്ട്ടപെടാതിരിക്കാൻ കയ്യ,, ഐശ്വര്യവും കുട്ടിത്തവും തുളുമ്പുന്ന ആ മുഖത്ത് നിന്നും കണ്ണ് എടുക്കാനെ തോന്നില്ല,, എന്നിട്ടും വേർതിരിവ് കാണിക്കുന്ന വസന്തയോട് വല്ലാത്ത ഒരു അമർഷം തോന്നി സുഭദ്രക്ക്,,, "അപ്പൊ ഇറങ്ങാ ഗോപാല,, വസന്തേ മോളോട് ഞാൻ കാര്യങ്ങൾ ഒക്കെ സംസാരിച്ചിട്ട് ഉണ്ട് മോൾക്ക് സമ്മതം ആണെങ്കിൽ മാത്രം ഗോപാലനോട് വിവരം പറയാം,, പിന്നെ അപ്പോയെക്കും ഗൗരിക്കും നല്ല ഒരാളെ കണ്ടെത്തിക്കോളു,, ചേച്ചിയെ നിർത്തി അനിയത്തിന്റെ നോക്കുന്നതും ശരി അല്ലാലോ,,," "മ്മ്മ്,,,," വസന്ത പോകാൻ നേരം ഗായുനേ ചേർത്ത് നിർത്തി നെറ്റിയിൽ ചുമ്പിക്കാനും സുഭദ്ര മറന്നില്ല,,,,, അവര് പോയി കഴിഞ്ഞതും വസന്ത ഗായു ന്റെ നേരെ തിരിഞ്ഞു, അവര് പറഞ്ഞത് പോലെ നിന്റെ സമ്മതം എനിക്ക് വേണ്ട,, ദൈവം ആയി കോണ്ട് വന്നതാ ഈ ആലോചന,, അല്ലാതെ രാജകുമാരനെ കോണ്ട് കെട്ടിക്കാൻ നിങ്ങടെ അച്ഛൻ ഒന്നും ഉണ്ടാക്കി ഇട്ടിട്ട് ഇല്ലാലോ, അതിന് എങ്ങനാ, നിന്റെ തല കണ്ടപ്പോയെ,, അദ്ദേഹത്തെ അങ്ങോട്ട് പറഞ്ഞയച്ചില്ലെടി,,, "അതിന് ഞാൻ എന്ത് പെയച്ചു അമ്മേ,,, ചേച്ചിയെ പോലെ അമ്മേടെ മോൾ തന്നെ അല്ലെ ഞാനും ചേച്ചിക്ക് ഇഷ്ടമില്ല എന്ന് പറഞ്ഞു ഒഴിവാക്കാം എങ്കിൽ എനിക്ക് എന്ത് ആയിക്കൂടാ എനിക്ക് എന്റേതായ ഇഷ്ട്ടങ്ങൾ ഒന്നും ഇല്ലേ,,, 😭,,,," "അധിക പ്രസംഗം പറയുന്നോടി അസത്തേ,,, "

എന്ന് പറഞ്ഞു കവിളിൽ ഒരൊറ്റ അടി ആയിരുന്നു ഗായുവിനെ,, അത് ഒരിക്കലും ഗായു പ്രദീക്ഷിച്ചിരുന്നില്ല അവൾ കരഞ്ഞ് കൊണ്ട് തയെക്ക് ഊർന്നിരുന്നു, ഇത് വരെ ദേഷ്യം വരുമെങ്കിലും അമ്മ തന്നെ തല്ലിയിട്ടില്ല,,, താനും ഇത് വരെ അമ്മയോട് എതിര് പറഞ്ഞിട്ടില്ല,,, ഇന്ന് ആ അമ്മയുടെ സ്നേഹവും, തന്റെ അമ്മയുടെ തന്നോട് ഉള്ള പെരുമാറ്റവും എല്ലാം കാരണം പറഞ്ഞു പോയത് ആണ്,,,, 😭😭 "നാളെ ഞാൻ ഗോപാലനെ കണ്ട് നിനക്ക് സമ്മതം ആണെന്ന് പറയാൻ പോവാണ് അത് അല്ല എന്നെ ധിക്കരിക്കാൻ ആണ് ഉദ്ദേശം എങ്കിൽ ഇപ്പൊ ഇറങ്ങിക്കോണം ഈ വീട്ടിൽ നിന്ന്" എന്ന് പറഞ്ഞു അമ്മ പോയതും അവൾ അച്ചുവിന്റെ വീട്ടിലേക്ക് ഓടി ജനുവിനെ കണ്ടതും കെട്ടിപിടിച് സങ്കടം എല്ലാം കരഞ്ഞു തീർത്തു,,, "അയ്യോ എന്താ മോളെ ഇത് കവിൾ ഒക്കെ ചുവന്നു കെടക്കുന്നല്ലോ എന്താ പറ്റിയെ,,,,"ജാനു "അമ്മ എന്നെ തല്ലി 😭,,,,,," "തല്ലുകയോ എന്തിന്,,, എന്താ അവിടെ ഉണ്ടായേ,,,," അതിന് അവൾ ഇന്ന് സംഭവിച്ചത് മുഴുവനും ജാനുവിനോട് പറഞ്ഞു,, ഗായു ന്റെ കരച്ചിൽ കേട്ട് അശോകനും അങ്ങോട്ട് വന്നിരുന്നു,,, ഇത് എല്ലാം കേട്ടതും അശോകന്ന് നല്ല വണ്ണം ദേഷ്യം വരാൻ തുടങ്ങിയിരുന്നു,,

അവളുടെ കവിളിലേ പാട് കാണുമ്പോ ദേഷ്യം കൂടി കൂടി വന്നു,,,, "മ്മ്,, അത് ഒക്കെ ഒരു അമ്മയാണോ,, ഇത് ചോദിചിട്ട് തന്നെ ബാക്കി കാര്യം അവൾക്ക് ചോദിക്കാനും പറയാനും ഇല്ല എന്ന ധൈര്യത്തിൽ ആണ്,,,"അശോകൻ "വേണ്ട മാമ,, അമ്മയുടെ മുന്നിലേക്ക് മാമൻ പോവണ്ട,, അമ്മ കൊള്ളില്ല,, മാമൻ എന്തെങ്കിലും പറഞ്ഞാൽ പിന്നെ എന്നെ ഇങ്ങോട്ട് വരാനും വിടില്ല,,," "അത് ശരിയ അശോകേട്ട,, പിന്നെ ഗായു പറഞ്ഞത് വെച്ച് നോക്കുമ്പോ അവര് നല്ല കൂട്ടര,, ഈ കല്യാണം നല്ലതിന് ആവും എന്നാ എന്റെ മനസ്സ് പറയുന്നേ,, ഇവിടെ നിന്ന് ഇങ്ങനെ കഷ്ട്ടപെടണ്ടല്ലോ,,,"ജാനു "സുഖമില്ലാത്ത ഒരുത്തനേ നോക്കാൻ ഇവളെ അങ്ങോട്ട് പറഞ്ഞയക്കണം എന്ന് ആണോ നീ പറയുന്നേ,,," "അത് അല്ല ഏട്ടാ,, അസുഖം മാറും എന്ന് അവര് പറഞ്ഞു എന്ന് അല്ലെ ഇവൾ പറഞ്ഞെ,,, ഇപ്പൊ തല്ലിയത് കണ്ടില്ലേ,, ഇനി ആ വീട്ടീന്ന് പുറത്ത് ആക്കാനും അവര് മടിക്കില്ല,,," "പുറത്ത് ആക്കിയാൽ ദാ ഈ വീടിന്റെ വാതിൽ അവൾക്ക് വേണ്ടി ഇവിടെ തുറന്നിടും നമുക്ക് പിറന്നില്ലേലും ഇവൾ നമ്മുടെ മോൾ തന്നെ അല്ലെ,,," ഇത് ഒക്കെ മനസ്സ് നിറഞ്ഞിരുന്നു ഗായുവിന് ഇവരുടെ മകൾ ആയി ജനിച്ചിരുന്നെങ്കിൽ എന്ന് അവളും ഒരു നിമിഷം ആഗ്രഹിച്ചു പോയി,,,

അപ്പോഴാണ് അശോകന്റെ ഫോൺ ബെല്ലടിഞ്ഞത് ദാ ഗായു മോളെ നിന്റെ ചേച്ചി സന്ധ്യയാ വിവരം അറിഞ്ഞു വിളിക്കാവും,,,, നീ സംസാരിക്ക്, "ഹലോ ചേച്ചി,,,,,, " എന്ന് വിളിക്കുമ്പോയേക്കും അവൾ കരഞ്ഞിരുന്നു,,,,, "അയ്യേ ചേച്ചിന്റെ കുറുമ്പി കരയണോ ഇത്രയെ ഉള്ളോ നിയ്യ്,,, അമ്മ വിളിച്ചിരുന്നു എന്നെ,,, ഇത് നിനക്ക് നല്ലതിന് ആവും എന്നാ എനിക്ക് തോന്നുന്നേ മോളെ,, അമ്മയ്ക്കും ഗൗരിക്കും പിടിച്ചില്ലെന്ന് കേട്ടപ്പോയെ എനിക്ക് തോന്നി അവര് നല്ല ഒരു സ്ത്രീ ആയിരിക്കും എന്ന്,, നീ ഒന്നും കൊണ്ട് വിഷമിക്കണ്ട,,, ചേച്ചിയും ചേട്ടനും എപ്പോയും മോളെ കൂടെ ഉണ്ടാവും,, അശോക മാമന്റെൽ ഒന്ന് ഫോൺ കൊടുക്ക് മോൾ,,,," കുറച്ച് നേരം സന്ധ്യയോടും സന്ധ്യയുടെ ഭർത്താവ് സതീശനോടും സംസാരിച്,, രണ്ടാളും കൂടി വസന്ത അറിയാതെ ഗോപാലനോട് അഡ്രെസ്സ് വാങ്ങി അവിടെ വരെ പോയി ഒന്ന് അന്നെഷിക്കാം എന്ന തീരുമാനത്തിൽ അവര് ഫോൺ വെച്ചു,,,,,.... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story