❣️താലി ❣️: ഭാഗം 31

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

ഫ്രഷ് ആയി ഇറങ്ങിയതും നെറ്റിയിൽ കൈ വെച്ച് കിടക്കുന്ന ഇന്ദ്രനെ കണ്ടു "ഉറങ്ങി കാണുമോ,,, മുഖത്ത് കൈ വെചിട്ടുള്ളത് ആയതിനാൽ മുഖം കാണാൻ വയ്യ,,," എന്ന് ഗായു സ്വയം പറഞ്ഞു പിന്നീട് അവൾ ശബ്ദം ഉണ്ടാക്കാതെ സോഫ യുടെ അടുത്തേക്ക് ചെന്നപ്പോയാണ് ആ റൂമിൽ എവിടെയും സോഫ ഇല്ലെന്ന് അവൾ ശ്രദ്ധിച്ചത്,,, തായേ നിന്നും അത് മാത്രം എന്താ ഇങ്ങോട്ട് കൊണ്ട് വരാഞ്ഞേ ഇത് മനപ്പൂർവം തന്നെയ,അങ്ങനെ എന്നേ കട്ടിലിൽ കിടത്താം എന്ന് കരുതണ്ട,,, അവൾ തായേ നിന്നും പായ കൊണ്ട് വരാം എന്ന് കരുതി വാതിലിന് അടുത്തേക്ക് നടന്നു,,,, "അതേയ്,, എങ്ങോട്ടാ ഈ പോകുന്നേ പാ എടുക്കാൻ ആണേൽ അത് അമ്മയും അച്ഛനും കിടക്കുന്ന റൂമിൽ ആണ് ഉള്ളത്,, അവര് ചോദിച്ചാൽ തനിക്ക് തന്നെ ആണ് നാണക്കേട്,,," അത് കേട്ടതും അവൾ അവിടെ സ്റ്റക്ക് ഇത് ഇപ്പോ കൈചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിൽ ആയല്ലോ ഈശ്വരാ,,,, ഈ സാധനം ഉറങ്ങിയിട്ടും ഇല്ലലോ,,,

അങ്ങനെ തോറ്റു കൊടുക്കാൻ തയ്യാറല്ലെന്ന് പറഞ്ഞു ഷെൽഫിൽ നിന്നും ഒരു ബെഡ്ഷീറ്റ് എടുത്ത് നിലത്ത് വിരിച് കിടന്നു,,, അത് കണ്ടതും ഇന്ദ്രന്റെ മുഖം മങ്ങി, ആ പാവം ഗായു തന്നെ ആണോ ഇത് എന്ന് തോന്നിപോയി അവന്,,, "ഇവിടെ വന്നു കിടക്കാൻ നോക്ക് ഗായു നീ നിലത്ത് കിടന്നു തണുപ്പ് അടിചു വല്ല അസുഗവും വന്നാൽ ഞാൻ തന്നെ കൊണ്ട് പോകേണ്ടി വരും,,,," അതിന് ഗായു ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും ഇന്ദ്രന്റെ കലിപ്പ് മൂഡ് സാറ്റർട്ട് ആയി,,,, "ടി വേണ്ട വേണ്ട എന്ന് വെക്കുമ്പോ നീ,,,, നിന്റെ ചെവി അടിച്ചു പോയോ ടി,,ഞാൻ അഞ്ച് വരെ എന്നും മര്യാദക്ക് മുകളിൽ കയറി കിടന്നോണം,,,," "എന്റെ ചെവിക്ക് ഒരു കുഴപ്പോം ഇല്ലാ,, അഞ്ചു വരെ എണ്ണാൻ ഇയാൾ ആര് കണക്കു വാദ്യാരോ,,, അതേയ് ഈ വീട്ടിൽ വരുന്നതിനു മുൻപ് നിലത്ത് കിടന്നു ഒക്കെ തന്നെയാ ജീവിച്ചേ,, അത് കൊണ്ട് അസുഗം വന്നു ഇയാൾക്കു എനിക്ക് ചിലവാക്കേണ്ടി വരില്ല,,, നിങ്ങൾ നിങ്ങടെ മറ്റവൾ ഇല്ലേ ആ വീണ അവളെ കാര്യം നോക്ക്,,,"

അതും പറഞ്ഞു അവൾ തിരിഞ്ഞു കിടന്നതും ഇന്ദ്രൻ ചിരിച്ചു പോയി,, "ഒട്ടും കുശുമ്പില്ല പെണ്ണിന് 😍,,,," എന്ന് അവൻ മെല്ലെ പറഞ്ഞു മുഖത്ത് വീണ്ടും കലിപ്പ് വരുത്തി,,, "അപ്പോ നീ ഇങ്ങോട്ട് വന്നു കിടക്കില്ല,,," അതിന് ഗായു ഒന്നും മിണ്ടിയില്ല കണ്ണ് അടച്ചു കിടന്നു, അപ്പോഴാണ് ഗായു തായേ നിന്നും വായുവിൽ ഉയരുന്ന പോലെ തോന്നിയെ,,, ഇന്ദ്രന്റെ തോളിൽ അവൾ കൈ കൊണ്ട് ഇടിച്ചെങ്കിലും,, അവൻ പിടിത്തം മുറുക്കിയത് അല്ലാതെ അയച്ചില്ല,,, ഗായുവിനെ കൊണ്ട് പോയി അവൻ ബെഡിലേക് ഇട്ടു,, ഗായു അവനെ കൂർപ്പിച്ചു നോക്കി,,, "എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ നിന്നോട് മര്യാദക്ക് പറഞ്ഞപ്പോ കേൾക്കാൻ വയ്യ അല്ലേടി ഇപ്പൊ കണ്ടോ നീ എവിടെയാ കിടക്കുന്നെ എന്ന്,,,," "മാറ് എനിക്ക് അങ്ങോട്ടും പോണം ഞാൻ ഇവിടെ കിടക്കില്ല,, ഞാൻ പോവും,,," "നീ പോവോ,,,,,,,," "ഞാൻ പോവും,,,,,," വീണ്ടും പോവോ എന്ന് ചോദിച്ചു കൊണ്ട് ഇന്ദ്രൻ ഗായുവിന്റെ ഇരു സൈഡിലും ആയി കൈകുത്തി കൊണ്ട് മുഖം തായേക്ക് കൊണ്ട് വന്നു,,,

"പോവോ നീ,,,,,," "പോ,, പോ,, വും,,,,," ഇന്ദ്രന്റെ കുസൃതി നിറഞ്ഞ നോട്ടം നേരിടാൻ ആകാതെ അവൾ മിഴികൾ അവനിൽ നിന്ന് വെട്ടിച്ചു,,അവളുടെ ശബ്ദം ഇടറാൻ തുടങ്ങി,,, ഇന്ദ്രന്റെ നിശ്വാസം മുഖത്ത് തട്ടാൻ തുടങ്ങിയതും അവൾ കണ്ണുകൾ ഇറുക്കെ അടച്ചു,, ബെഡ്ഷീറ്റിൽ പിടി മുറുക്കി,,,, ഇന്ദ്രന്റെ മുഖം ഗായു വിന്റെ തോളിലേക്ക് അമർന്നതും അവൾ ഒന്ന് ഉയർന്നു പൊങ്ങി,,, ഇന്ദ്രന്റെ പല്ലുകൾ അവിടെ ആയ്ന്നിറങ്ങിയതും ഗായു കിടന്നു പിടഞ്ഞു,,,, ശേഷം അവിടെ ഒന്ന് ചുംബിച്ച ശേഷം ഇന്ദ്രൻ ഗായുവിൽ നിന്ന് മാറി,,,, ഗായു വിന്റെ കണ്ണ് ഒക്കെ നിറഞ്ഞിരുന്നു,,, "വെറുതെ എന്നേ വാശി പിടിപ്പിച്ചിട്ട് അല്ലെ,, നല്ല രീതിയിൽ പറഞ്ഞാൽ നീ കേൾക്കില്ല,, ഇനി എന്നും ഇവിടെ കിടന്നോണം കേട്ടല്ലോ,,, അല്ല എങ്കിൽ ഇത് പോലെ ഇനിയും കിട്ടി കൊണ്ടേ ഇരിക്കും,, ഇനി മോൾ ഉറങ്ങിക്കോ ഗുഡ് നൈറ്റ്,,,," എന്നും പറഞ്ഞു ചിരിയോടെ ഇന്ദ്രൻ കട്ടിലിന് ഒരു വശത്തേക്ക് ആയി തിരിഞ്ഞു കിടന്നു,,,,

"ദുഷ്ടൻ, കാലമാടൻ,, ടി ട്ടി അടിക്കേണ്ടി വരുമല്ലോ ദൈവമേ എന്തൊരു വേദന മൂടി പുതച്ചു കിടക്കുന്നത് കണ്ടില്ലേ ഒരൊറ്റ ചവിട്ട് കൊടുക്കാൻ ആണ് തോന്നുന്നേ,, ഇയാൾ പറഞ്ഞത് ഒക്കെ കേൾക്കാൻ ഞാൻ ആരാ ഇയാളെ കെട്ടിയോളോ,,," "പിന്നേ അപ്പുറത്തേ വീട്ടിലെ അപ്പുകുട്ടൻ ആണോടി നിന്നെ കെട്ടിയെ മര്യാദക്ക് കിടന്നു ഉറങ്ങുന്നതാ നിന്റെ തടിക്ക് നല്ലത്,,," അപ്പോഴാണ് നാവു പറ്റിച്ച കാര്യം ഗായുവിനു മനസ്സിലായത്,, പറഞ്ഞപോലെ ഞാൻ അല്ലെ ഈ കടുവയുടെ കെട്ട്യോൾ അല്ലെ 😬,,,, ഇനിയും മനസ്സിനെ വിശ്വസിച്ചു വല്ലതും പറഞ്ഞാൽ നാവു പണി തരും അതിനേക്കാൾ വലിയ പണി ഈ കാലനും തരും,, ഉറങ്ങുന്നത് ആണ് നല്ലത്,,,, കട്ടിലിന് മറുവശത്തേക്ക് തിരിഞ്ഞ് കൊണ്ട് ഗായുവും കിടന്നു ഉറങ്ങുമ്പോ രണ്ട് പേരുടെയും ചൊടികളിൽ ഒരു പുഞ്ചിരി ഇടം പിടിച്ചിരുന്നു,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

വൈകുന്നേരം റിദ പറഞ്ഞപോലെ തന്നെ ഉപ്പ അവളെ ഫിദയുടെ വീട്ടിൽ ആക്കി കൊടുത്തു,, വീട്ടിൽ നിന്ന് ഇറങ്ങുമ്പോയെ ഒരു ലോഡ് ഉപദേശം സാജിത അവൾക്ക് നൽകിയിരുന്നു,, ആവശ്യം അവളുടെത് ആയത് കൊണ്ട് എല്ലാം അവൾ കേട്ട് നിന്ന് വീട്ടിൽ നിന്ന് ഇറങ്ങിയതും ഒക്കെ അവൾ റിഫ്രഷ് ചെയ്തു 😂,,, ഫിദയുടെ വീട്ടിൽ ചെന്നപ്പോ തന്നെ ഫിദ ഓടി വന്നു അവളെ കെട്ടി പിടിച്ചു,, , "എത്ര നേരമായെടി നിന്നെ കാത്ത് നിക്കുന്നു എന്ത് മല മറിക്കുന്ന പണി ആയിരുന്നു നിനക്ക് അവിടെ,,," ഷാനു "ഒന്നും പറയണ്ട മോളെ നമ്മടെ പോരാളിന്റെ ഉപദേശം തീരണ്ടേ,,, 😬" "അത് ഒക്കെ കേട്ടിട്ട് നീ നന്നായോ,,,"ഫിദ "ഹേയ് എവിടുന്ന് ഒക്കെ ഒരു ചെവി കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി വിട്ടു 😂,,," അങ്ങനെ ഓരോന്ന് പറഞ്ഞു അവരെ ഫിദ വീട്ടിലേക്ക് കൂട്ടി പോയി അവിടെ ഉള്ളവരെ ഒക്കെ പരിചയപെടുത്തി കൊടുത്തു,,, "ആഹ് പിന്നേ ഷാനു, റിദ ഇതാണ് എന്റെ കസിൻ ലിയു എന്ന ആലിയ,,,"ഫിദ "പിന്നേ ലിയു ഇത് എന്റെ ബെസ്സ്റ്റീസ് ഇത് റിദ,, ഇത് ഷാനിബ എന്ന ഞങ്ങടെ ഷാനു,,,"

"ഹായ് ലിയ,,,,"റിദ & ഷാനു "ഹായ്,,,, ഇത്തുസ്,,," "ലിയ എന്താ ചെയ്യുന്നേ,,,,"ഷാനു "ഞാൻ 10th ആണ്,,,," അവരുമായി പെട്ടെന്ന് ലിയു കൂട്ടായി,,,,, "അല്ല,,, റിദ നീ ഹൽദിക്ക് ഉള്ള യെല്ലോ കളർ top ഒന്നും കൊണ്ട് വന്നില്ലേ,,,"ഫിദ "അയ്യോ ടി തിരക്കിൽ ഞാൻ അത് മറന്നു ഇനി എന്താ ചെയ്യാ,,,," "എന്റെ കയ്യിൽ ആണെങ്കിൽ yelllow top ഇല്ല,, ലിയു നിന്റെ കയ്യിൽ എങ്ങാനും ഉണ്ടാവോ,,,," "അആഹ് ഫിദു,,, top ഞാൻ ഇട്ടത് തന്നെയേ ഉള്ളൂ പിന്നേ വീട്ടിൽ ഒരു ദാവണി ഉണ്ട്,,,,"ലിയ "വീട്ടിൽ ഉണ്ടായിട്ട് എന്താ കാര്യം നമ്മക്ക് കിട്ടൂല്ലലോ,,,"ഫിദ "ഒരു വഴി ഉണ്ട്,, കാക്കു ഇങ്ങോട്ട് വരും എന്ന് പറഞ്ഞിട്ടുണ്ട് കാക്കു നെ വിളിച്ചു കൊണ്ട് വരാൻ പറയാം,,," "എന്നാ നീ വേഗം വിളിച്ചു പറ,, പെട്ടെന്ന് വരാനും പറ,,,," അത് കേട്ടതും ഉമ്മിയുടെ ഫോണിൽ നിന്നും വിളിച്ചു പറയട്ടെ എന്നും പറഞ്ഞു ലിയ പോയി,,,,, ഇനിയും ഇന്ദ്രന്റെ വീട്ടിലേക്ക് പോകാൻ വയ്യെന്ന് കരുതി മാമന്റെ വീട്ടിലേക് പോകാം എന്ന് കരുതി ഇരിക്കുമ്പോഴാ ലിയ അനു വിനെ വിളിച്ചത്,,,,

ഫിദ യുടെ ഏതോ ഫ്രണ്ട് ന് ലിയ ഡ്രസ്സ്‌ എടുക്കാൻ പറയാൻ ആയിരുന്നു അവൾ വിളിച്ചത് ആദ്യം പറ്റില്ലെന്ന് പറഞ്ഞെങ്കിലും അവളുടെ നിർബന്ധത്തിന് മുന്നിൽ അനു വയങ്ങി,അത് പോലെ യെല്ലോ ഷർട്ട്‌ ഇട്ട് വരണം എന്ന് ആണ് ഓർഡർ,,, "ഇവൾമാര് ഒക്കെ വീട്ടീന്ന് ഡ്രസ്സ്‌ കൊണ്ട് വരാതെ എന്തിനാണാവോ കെട്ടി എടുക്കുന്നത് മനുഷ്യനെ മെനക്കെടുത്തൻ,,," തിരഞ്ഞു ഒടുവിൽ ലിയയുടെ ഡ്രെസ്സും എടുത്ത് ഫിദയുടെ വീട്ടിലേക്കു വിട്ടു കൂടെ ആഷിയേയും കൂട്ടി,,, അവിടെ എത്തിയതും ഒറ്റൊന്നിനേം പുറത്തേക്ക് കണ്ടില്ല, ഉമ്മി യോട് ചോദിച്ചപ്പോ എല്ലാരും ഒരുക്കത്തിൽ മുകളിൽ ഒരുങ്ങാണെന്ന് പറഞ്ഞു,,, "ആഹ് മോനെ അനു എന്റെ ഫോൺ ലിയു ന്റെ കയ്യിൽ ഉണ്ട് നീ അതിലേക്ക് വിളിച്ചോ അവൾ ഇങ്ങോട്ട് വന്നോളും,,," അത് കേട്ടതും അനു ഉമ്മിയുടെ ഫോണിലേക്ക് അടിച്ചു,, "ആഹ് കാക്കു ഇവിടെ എത്തിയോ,,," "ആഹ് വേണേൽ വേഗം വന്നു വാങ്ങിക്കോ അല്ലേൽ ഞാൻ എടുത്ത് മുറ്റത്തേക്ക് എറിയും,,,"

"അയ്യോ എന്റെ പൊന്നാര കാക്കു അല്ലെ ഞാൻ ഇപ്പൊ വരാം,," അതും പറഞ്ഞു ഫോൺ കട്ട് ചെയ്ത് ലിയു റിദക്ക് നേരെ തിരിഞ്ഞു,,, "ഇത്തു തായേക്ക് ഒന്ന് പോവോ,, കാക്കു തായേ കാത്ത് നിക്കുന്നുണ്ട് ആൾ ഒരു ചൂടൻ ആണ്,, എനിക്ക് ഈ കോലത്തിൽ തായേക്ക് ചെല്ലാനും കഴിയില്ല,,, ലേറ്റ് ആയാൽ എറിയും എന്ന പറഞ്ഞേക്കുന്നെ,,,,"ലിയ "അള്ളോഹ് ഡ്രസ്സ്‌ ഇട്ടില്ലേലും വേണ്ടില്ല എന്നേ കൊണ്ട് എങ്ങും വയ്യ നിന്റെ കലിപ്പൻ കാക്കു ന്റെ മുന്നിൽ പോവാൻ,,,," "അത് ശരിയാ ഒരു കലിപ്പന്റെ കലിപ്പ് ന്റെ ക്ഷീണം അവൾക്ക് ഇത് വരെ മാറിയിട്ടില്ല അല്ലേടി,,," ഷാനു "നീ പോടീ,,,,," "ടി റിദ നീ ഒന്ന് പോടീ,,,, ഞങ്ങളോട് ഒക്കെ കലിപ്പ് ആവും എന്നേ ഉള്ളൂ നിന്നോട് ഒന്നും പറയൂല,,, നീ വേഗം പോകാൻ നോക്ക്,,,," എല്ലാരുടെയും നിർബന്ധം കാരണം റിദ ഒടുവിൽ സമ്മതിച്ചു തായേക്ക് ഉള്ള സ്റ്റെപ് ഇറങ്ങിയതും,, കാൽ സ്ലിപ്പ് ആയി അവൾ തായേക്ക് ഉരുണ്ട് വീണു,, വീയുന്ന കൂട്ടത്തിൽ മറ്റാരെയോ കൂടി കൂട്ടി കൊണ്ട് ആണ് അവൾ തായേക്ക് വീണത്,,, ആരുടെയോ മേൽ കിടക്കുന്ന പോലെ തോന്നി കൊണ്ട് ആണ് റിദ നോക്കിയത്,,, തന്റെ തായേ കിടക്കുന്ന ആളെ കണ്ടതും അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ സ്റ്റക്ക് ആയി നിന്നു,,,. 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story