❣️താലി ❣️: ഭാഗം 32

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

രാവിലെ ഉറക്കം ഉണർന്നു എണീക്കാൻ നോക്കിയ ഗായു മേൽ എന്തോ കനം പോലെ തോന്നി നോക്കിയപ്പോൾ കണ്ടത് ഇന്ദ്രന്റെ കൈ ആണ്,,,, അവൾ കുറച്ചു നേരം അവനെ തന്നെ നോക്കി കിടന്നു, ഇന്നലെ രാത്രി നടന്നത് ഒക്കെ ഓർമയിൽ വന്നതും അവളിൽ ചിരി വിരിഞ്ഞു,,, എങ്കിലും വീണ ഒരു ചോദ്യം ആയി അവളുടെ ഉള്ളിൽ തന്നെ ഉണ്ടായിരുന്നു,,,, പിന്നേ ശബ്ദം ഉണ്ടാക്കാതെ ഇന്ദ്രന്റെ കൈ എടുത്ത് മാറ്റി അവൾ കുളിക്കാൻ ഒരു ദാവണി ആയി ബാത്‌റൂമിലേക് കയറി,,,, കുളി കയിഞ്ഞു ഇറങ്ങി അവൾ കണ്ണാടിയുടെ മുന്നിൽ ചെന്ന് മുടി മുന്നിലേക്ക് ഇട്ടപ്പോയാണ് തോളിൽ കല്ലിച്ചു കിടക്കുന്നത് അവൾ ശ്രദ്ധിച്ചത് അവൾ അതിൽ തൊടാൻ പോകുന്നതിന് മുന്നേ,,, ഇന്ദ്രന്റെ കൈകൾ അവളെ പിറകിലൂടെ വട്ടം പിടിച്ചു അവിടെ ചുംബിച്ചിരുന്നു,,, "സോറി,,,,,,,,,"

എന്ന് അവൻ അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു അവൾ പെട്ടെന്നു തന്നെ അവനിൽ നിന്ന് കുതറി മാറി അവനെ തള്ളി മാറ്റി വാതിൽ തുറന്ന് പുറത്തേക്ക് ഓടി,,,, പുറത്ത് എത്തിയതും അവൾ ശ്വാസം ആഞ്ഞു വലിച്ചു,,,അവന്റെ സാമിപ്യത്തിൽ താൻ തളരുന്ന പോലെ തോന്നി പോകുന്നു,,, "എന്താ ഏട്ടത്തി ഇവിടെ നിന്ന് അന്തം വിട്ട കുന്തം പോലെ നിക്കുന്നെ,,," "ങേ,,, ഹേയ് ഒന്നും ഇല്ലടാ,,, എന്ന് പറഞ്ഞു അവനെ നോക്കി ചിരിച് അവൾ തായേക്ക് ചെന്നു,,," തായേ എത്തിയപ്പോ അമ്മയും ബാനുവമ്മയും അടുക്കളയിൽ ഉണ്ട് "ഞാൻ നേരം വൈകിയോ അമ്മേ,,,," "ഹേയ് ഇല്ലാ മോളെ,,, ഞാൻ ഇന്ന് നേരത്തെ എണീറ്റു,,,," പിന്നേ ഗായുവും അവർക്ക് ഒപ്പം കൂടി,,,, "ഇന്ദ്രൻ എണീറ്റില്ലേ മോളെ,,,, നിങ്ങടെ ഇടയിലെ പിണക്കങ്ങൾ ഒക്കെ മാറിയില്ലേ,, ഇനി എന്റെ മക്കൾ സന്തോഷം ആയി ജീവിച്ചാൽ മതി ഈ അമ്മക്ക്,,,," "ഞാൻ വരുമ്പോ എഴുന്നേറ്റില്ലായിരുന്നു അമ്മേ, ഞങ്ങൾ തമ്മിൽ ഇപ്പൊ ഒരു പ്രശ്നോം ഇല്ല അമ്മേ,,,"

അതും പറഞ്ഞു അവൾ ഒരു കപ്പ് ചായയുമായി മുകളിലേക്കു ചെന്നു. റൂമിൽ ഉണ്ടാവരുതേ എന്ന പ്രാർത്ഥനയോടെ ആയിരുന്നു അവൾ അകത്തേക്ക് കയറിയത്,, ഗായുവിന്റെ ഭാഗ്യത്തിന് ഇന്ദ്രൻ ബാത്‌റൂമിൽ ആയിരുന്നു,,, അത് കൊണ്ട് അവൾ ചായ അവിടെ വെച്ച് വേഗം തായേക്ക് ചെന്നു,,, കുറച്ചു കഴിഞ്ഞതും എല്ലാരും രാവിലത്തെ ഭക്ഷണം കയിക്കാൻ ആയി ടേബിളിലേക്ക് വന്നു,, ഇന്ദ്രൻ ഓഫീസിലേക്ക് പോകാൻ ഉള്ള വേഷത്തിൽ ആയിരുന്നു,,,, ഡ്രസ്സ്‌ ഒക്കെ ആദ്യമേ ഗായു ഇസ്തിരിയിട്ട് എടുത്ത് വെച്ചിരുന്നു,,, എല്ലാവരും ചായ കുടിക്കാൻ ഇരുന്നു, ഗായുവിനു അടുത്ത് ആയിട്ട് ആയിരുന്നു ഇന്ദ്രൻ ഇരുന്നിരുന്നത്, അബദ്ധത്തിൽ പോലും ഗായു ആ ഭാഗത്തേക്കേ നോക്കിയില്ല,,,, "അച്ഛനും അമ്മയും എന്താ ഇത് കണ്ണ് കൊണ്ട് ഗോഷ്ട്ടി കാണിക്കുന്നേ,,"ഷാൻ അത് കേട്ടപ്പോയാണ് ഗായുവും ഇന്ദ്രനും അങ്ങോട്ട് ശ്രദ്ധിച്ചത് തന്നെ,, "എന്താ അമ്മേ എന്ത് പറ്റി,,,,,," "അത് മോനെ ഞങ്ങൾക്ക് വയസ്സും പ്രായോം ഒക്കെ ആയി വരല്ലേ,,

ഇനി എത്ര നാൾ ആണെന്ന് ആർക്ക് അറിയാം,,,,"സുഭദ്ര "അതിന് എന്താ ഇപ്പൊ ഇവിടെ പ്രശ്നം ഉണ്ടായേ,,,"ഇന്ദ്രൻ "അത്,, നിങ്ങൾക് ഒരു കുഞ്ഞു ഉണ്ടായി കണ്ടിട്ട് കണ്ണടക്കണം എന്നാ ഞങ്ങൾക്ക്,,,," അത് കേട്ടതും ഇന്ദ്രനും ഗായുവിനും ഒരുമിച്ച് തരിപ്പിൽ പോയി രണ്ടാളും പരസ്പരം തലയിൽ തട്ടി കൊടുത്തു,,, കുറച്ചു നേരം കഴിഞ്ഞതും ഇന്ദ്രൻ ഇരുന്നു ചിരിക്കാൻ തുടങ്ങി,,,, ഗായു ആണേൽ അത് കേട്ടതിനു ശേഷം ആരുടെ അടുത്തേക്കും നോക്കിയിട്ടേ ഇല്ലാ,,, എങ്കിലും ഇന്ദ്രന്റെ ചിരി കേട്ട് അവളും നോക്കി,, ആദ്യായിട്ട് ആയിരുന്നു അവൾ ഇന്ദ്രനെ ഇങ്ങനെ കാണുന്നെ,, ചിരിക്കുമ്പോ വിരിയുന്ന നുണക്കുയി അവനിൽ ഒന്ന് കൂടി ഭംഗി കൂട്ടുന്നത് പോലെ തോന്നി ഗായു വിനു,,, ഇന്ദ്രന്റെ ചിരി കണ്ടതും സുഭദ്രക്ക് ആകെ ദേഷ്യം വന്നിരുന്നു,,, "എന്താടാ നീ ഇങ്ങനെ ചിരിക്കാൻ ഇവിടെ വല്ല കോമടിയും ആണോ ഞാൻ പറഞ്ഞെ,,,," "എന്റെ പൊന്ന് അമ്മേ,,, ഞാൻ എങ്ങനെ ചിരിക്കാതിരിക്കാനാ,, അമ്മ ഇവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയേ,,

ഇപ്പോഴും കുട്ടിത്തം വിട്ട് മാറിയിട്ടില്ല,, അങ്ങനത്തെ ഇവൾക്ക് ഒരു കുഞ്ഞ് എന്ന് ഒക്കെ പറഞ്ഞാൽ എങ്ങനാ,,,," അത് കേട്ടതും ഗായു ഇന്ദ്രനെ നോക്കി പേടിപ്പിച്ചു,, അവൻ അതിന് അവളെ കണ്ണ് അടിച്ചു കാണിച്ചു,,, "ശരിയാ അമ്മേ ഏട്ടത്തി കുറച്ചു കൂടി അടിച്ചു പൊളിക്കട്ടെ എന്നിട്ട് ഒക്കെ മതി അവർക്ക് ഒരു കുട്ടി അല്ലെ ഏട്ടത്തി,,,"ഷാൻ ഗായുവിനു ആകെ എന്തോ പോലെ തോന്നി ഷാനിന് അവൾ ഒന്ന് ചിരിച് കാട്ടി,,, "ഒഹ്ഹ്ഹ് പിന്നേ ഞാൻ നിന്റെ ചേച്ചിയെ പ്രസവിക്കുമ്പോ ഇവളുടെ അത്ര വയസ് പോലും എനിക്ക് ഇല്ലായിരുന്നു,, അപ്പോയ,,," "ഓഹ് എന്റെ അമ്മേ അത് ഒക്കെ പണ്ട് അല്ലെ,,, അത് പോലെ ആണോ ഇപ്പൊ,, ഒരു അമ്മ ഒക്കെ ആവണമെങ്കിൽ അവൾ മാനസികം ആയും ശരീരികം ആയും ഒക്കെ തയ്യാറാവണം,,,,, അമ്മ വിഷമിക്കണ്ട ഞങ്ങടെ കുഞ്ഞിനേം പിന്നേ താ ഇവന്റെ പെണ്ണിനേം കുടഞ്ഞിനേം ഒക്കെ കണ്ടിട്ടേ നിങ്ങളെ ഞങ്ങൾ ഇവിടുന്ന് പറഞ്ഞയക്കൂ പോരെ,,,"ഇന്ദ്രൻ "ശരിയാണ് സുഭദ്രേ മോൻ പറഞ്ഞത് ഇവൾ കുഞ്ഞല്ലേ കുറച്ചു കൂടി കഴിയട്ടെ,,,,"

അതും പറഞ്ഞു ഗംഗദരൻ എണീറ്റതും ഓരോരുത്തരായി എണീറ്റു ഗായു അമ്മയോടൊപ്പം പത്രങ്ങളും കൊണ്ട് അടുക്കളയിലേക്ക് ചെന്നു,,, ഇന്ദ്രൻ ഓഫീസിലേക്ക് പോവാൻ ആയി മുകളിലേക്കു കയറി,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "ഹും ഞാൻ കുട്ടി ആണ് പോലും,, എല്ലാരുടെയും മുന്നിൽ വെച്ച് എന്തായിരുന്നു ചിരി,,,, " ഇന്ദ്രൻ പറഞ്ഞത് കേട്ട് കണ്ണാടിയുടെ മുന്നിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നോക്കുക ആണ് ഗായു,,, കുട്ടിത്തം മാറാൻ എന്താ ഇനി ചെയ്യ ദൈവമേ,, എന്ന് കരുതി ഒരു കുട്ടീടെ അമ്മ ആവാൻ ഒക്കെ എനിക്ക് പേടിയാ,,,, "ഗായു,,, എന്റെ പേഴ്‌സ് എവിടെ,,,,," എന്ന് ഇന്ദ്രൻ മുകളിൽ നിന്ന് വിളിച്ചതും,, ഗായു ഒന്ന് സ്റ്റക്ക് ആയി,, "ഞാൻ അവിടെ എടുത്ത് വെച്ചത് ആണല്ലോ,,, പിന്നെ എന്തിനാണാവോ കിടന്നു കാറുന്നേ എന്നേ കൊണ്ട് ഒന്നും വയ്യ അങ്ങോട്ട് പോകാൻ,,," "ഗായു,,,,,,," "ഒഹ്ഹ്ഹ് ഇങ്ങേരെ ഞാൻ ഇന്ന്,,,,,," അതും പറഞ്ഞു ഗായു റൂമിലേക്കു ചെന്നു, അപ്പൊ ഇന്ദ്രൻ കണ്ണാടിയിൽ നോക്കി മുടി വാരുകയാണ്, അവന്റെ അടുത്ത് തന്നെ പേയ്സും ഉണ്ട്,,,അത് കണ്ടതും ഗായുവിനു ആകെ ദേഷ്യം വന്നിരുന്നു,,, "നിങ്ങടെ മുമ്പിൽ അല്ലെ പേഴ്‌സ് കിടക്കുന്നെ പിന്നേ എന്തിനാ ഇവിടെ കിടന്നു വിളിച്ചു കാറിയെ,,,"

"അപ്പൊ എന്റെ ഭാര്യക്ക് എന്റെ കാര്യത്തിൽ ശ്രദ്ധ ഒക്കെ ഉണ്ട് അല്ലെ,,," "നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് ഒന്നും അല്ല,, അമ്മയും അച്ഛനും ഒന്നും വേറെ ഒന്നും കരുതണ്ട എന്ന് കരുതിയ,,,,," "ഒഹ്ഹ്ഹ് ഹോ,,," "നിങ്ങൾ എന്തിനാ എനിക്ക് കുട്ടിത്തം വിട്ട് മാറിയിട്ടില്ല എന്ന് ഒക്കെ അവിടുന്ന് പറഞ്ഞെ,, നിങ്ങടെ വീണ ഇല്ലേ അവൾക്ക് ആണ് കുട്ടിത്തം മാറാത്തേ,,," "ഞാൻ സത്യം അല്ലെ പറഞ്ഞെ,,,,," എന്നും ചോദിച്ചു ഇന്ദ്രൻ ഗായുവിനു നേരെ നടന്നു വന്നതും ഗായു പിറകിലേക്ക് നീങ്ങി ചുമരിൽ തട്ടി നിന്നു, ഇന്ദ്രൻ ഗായുവിനു ഇരു സൈഡിലും ആയി കൈ കുത്തി അവളെ തന്നെ നോക്കി നിന്നു,, ഇന്ദ്രന്റെ നോട്ടം താങ്ങാൻ കഴിയാതെ അവൾ മിഴികൾ തയ്ത്തി, അവളുടെ മൂക്കിൻ തുമ്പിലും നെറ്റിയിലും വിയർപ്പ് പൊടിഞ്ഞു,,, ഇത് എല്ലാം ഒരു കൗതകത്തോടെ നോക്കി കാണുക ആയിരുന്നു ഇന്ദ്രൻ,അവൻ ഒന്ന് കൂടി അവളോട് ചേർന്ന് ചെവിക്ക് അരികിലേക്ക് കൊണ്ട് പോയി,,,

"അപ്പൊ നിനക്ക് കുട്ടിത്തം ഒക്കെ വിട്ട് മാറി എന്ന് പറഞ്ഞ സ്ഥിതിക്ക് അമ്മയുടേം അച്ഛന്റെയും ആഗ്രഹം അങ്ങ് നടത്തിയേക്കാം അല്ലെ ഭാര്യേ ഞാൻ റെഡി ആണ് ട്ടോ,,,,," അത് പറഞ്ഞതും നെട്ടി കൊണ്ട് അവൾ ഇന്ദ്രനെ നോക്കി,,, "ഇങ്ങനെ നോക്കി എന്റെ കണ്ട്രോൾ കളയാതെടി ഉണ്ടക്കണ്ണി,, പിന്നേ എനിക്ക് ഓഫീസിൽ പോകാൻ കയ്യൂല,,," അത് കേട്ടതും അവൾ വേഗം നോട്ടം തെറ്റിച്ചു, അത് കണ്ടതും ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഒരു മുത്തം നൽകി ഇന്ദ്രൻ മാറി നിന്നു,,,, "അപ്പൊ ബൈ ഭാര്യേ,,, ഈവെനിംഗ് കാണാം ട്ടോ,, രാത്രിയിലേക്ക് റെഡി ആയി നിന്നോ,,,,," അതും പറഞ്ഞു ഇന്ദ്രൻ സൈറ്റ് അടിച്ചു കാണിച്ചു കൊണ്ട് തായേക്ക് പോയി,,, സ്വബോദത്തിലേക് വരാൻ ഗായുവിനു കുറച്ചു സമയം എടുത്തു, കവിളിൽ കൈ വെച്ചതും അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു ഒപ്പം ഇന്ദ്രൻ പറഞ്ഞത് ഓർമയിലേക് വന്നതും, അവൾ ഒന്ന് നെട്ടി,,, ഹേയ് അത് ഒക്കെ എന്നേ പേടിപ്പിക്കാൻ പറഞ്ഞത് ആവില്ലേ,,,

ഇനി അങ്ങനെ അല്ലെങ്കിലോ ദൈവമേ,,, അതോടെ ഗായുവിന്റെ സമാദാനം പോയി എന്ന് പറഞ്ഞാൽ മതിയല്ലോ 😂 ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "നോക്കി പേടിപ്പിക്കാതെ എണീറ്റ് പോടീ എപ്പോ നോക്കിയാലും എന്റെ നെഞ്ചത്തേക്ക് ആണല്ലോ നീ കയറി വരുന്നേ,,,," അനു വിന്റെ കലിപ്പിൽ ഉള്ള ശബ്ദം കേട്ട് ആണ് റിദ ബോധത്തിലേക്ക് തിരിച്ചു വന്നത്, പടച്ചോനെ നേരെ ഈ കലിപ്പന്റെ മേലേക്ക് തന്നെ നീ എന്നേ കൊണ്ട് ഇട്ടല്ലോ,, ഇനി എന്തൊക്കെ കേൾക്കണോ ആവോ,,,, "എണീറ്റ്,,,, പോടീ ₹%&₹₹%" അത് കേട്ടതും സ്വിച്ച് ഇട്ട പോലെ റിദ എണീറ്റ് പോയിരുന്നു, അനുവിനു എണീക്കാൻ വേണ്ടി അവന്ന് നേരെ കൈ നീട്ടി എങ്കിലും അവന്റെ കലിപ്പ് കൂടി ഉള്ള നോട്ടം കണ്ടതും അവൾ താനെ കൈ പിൻവലിച്ചു,,, അനു ഒരു വിധം എണീറ്റു,,, "സോ സോറി,,,, ഞാൻ സ്റ്റെപ്പിന്ന് സ്ലിപ്പ് ആയി പോയതാ,,,," "അവളുടെ ഒരു കോറി കൊണ്ടോയി ഉപ്പിലിട്ട് വെക്കെടി,,, എങ്ങനാടി കറക്റ്റ് എന്റെ മുന്നിലേക്ക് തന്നെ നീ വന്നു കയറുന്നെ,,, നീ മനപ്പൂർവം ചെയ്തത് ആണോ എന്ന് എനിക്ക് സംശയം ഉണ്ട്,,,,"

"തെ എന്നേ കൊണ്ട് ഒന്നും പറയിപ്പിക്കരുത്,, തെറ്റ് എന്റെ ഭാഗത്ത് ആയത് കൊണ്ട് ആണ് മിണ്ടാതിരുന്നേ,,, എന്ന് കരുതി അത് എന്തും പറയാൻ ഉള്ള ലൈസൻസ് ആയി കാണണ്ട,,,അല്ലെങ്കിലും മേലേക്ക് വന്നു വീഴാൻ പറ്റിയ കോലം ഹും,,, കാട്ടാളന്റെ പോലത്തെ മുടിയും ഒരു ഓഞ്ഞ താടിയും കണ്ടാലും മതി ഹും 😏,, " "എടി കാട്ടാളൻ അന്റെ മറ്റോൻ ആണെടി, പെണ്ണ് ആയിപ്പോയി അല്ലേൽ ഇപ്പൊ നിന്നെ ഈ ചുമരിന്ന് വടിച്ചെടുക്കേണ്ടി വന്നേനെ,,," "മറ്റൊനെ തന്ന പറഞ്ഞെ,,," എന്ന് റിദ മെല്ലെ പറഞ്ഞു,,, "എന്തോ പറയാൻ ഉണ്ടേൽ ഉറക്കെ പറയെടി,,,," "ഇക്കാക്ക,,,, എന്താ ഇവിടെ പ്രശ്നം,, ലിയു ന്റെ ഡ്രെസ് ഇത് വരെ കൊടുത്തില്ലേ,,,," ആഷി അത് കേട്ടതും റിദ വായേം പൊളിച്ചു അനു നെ നോക്കി,, ഈ കലിപ്പൻ ആണോ റബ്ബേ ആ കലിപ്പൻ ഈ കൊരങ്ങന്റെ അടുത്ത് നിന്ന് എങ്ങനാ ഈ ഡ്രസ്സ്‌ ഒന്ന് വാങ്ങ,, എനിക്ക് ആണെന്ന് എങ്ങാനും അറിഞ്ഞാൽ ആ ഡ്രെസ് പിന്നെ കാണാനെ കഴിയൂല,,, 🤔 എന്താവോ എന്തോ ആ ഡ്രെസ്സിന്റെ കാര്യം🙄🙄. 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story