❣️താലി ❣️: ഭാഗം 34

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

ഓഫീസിലെ ചില ഫയൽസ് നെ കുറിച്ചു ഫോണിൽ സംസാരിക്കുമ്പോ പൂച്ചയെ പോലെ പമ്മി വരുന്ന ഗായു വിനെ അവൻ കണ്ടിരുന്നു,,, ഫോൺ വിളി കയിഞ്ഞ് റൂമിലേക്കു തിരികെ വന്ന ഇന്ദ്രൻ പുത്ച്ച് മൂടി കിടക്കുന്ന ഗായുവിനെ കണ്ടതും കുസൃതി ചിരിയോടെ അവൾക്ക് അടുത്തേക്ക് നീങ്ങി,,,,,, കിടന്നു കുറച്ചു നേരം കഴിഞ്ഞും ശബ്ദം ഒന്നും കേൾക്കാഞ്ഞ് ഗായു മെല്ലെ പുതപ്പ് മാറ്റി തല ഉയർത്തി നോക്കിയതും ശ്വാസം പോലും വിടാൻ ആവാതെ,, അവൾ കിടന്നു പോയി,,,തന്റെ ഇരു സൈഡിലും ആയി കൈ കുത്തി തന്റെ നേരെ മുട്ട് കുത്തി ഇരിക്കുന്ന ഇന്ദ്രനെ ആയിരുന്നു അവൾ കണ്ടത്,,, "അ അത് ഞാൻ വെളിച്ചം തട്ടിയപ്പോ,,,, ഉറക്ക്,,,,,," "അതിന് ഞാൻ ഒന്നും ചോദിച്ചില്ലലോ,,," ഇന്ദ്രന്റെ കണ്ണുകൾ ഗായുവിന്റെ മുഖത്ത് തന്നെ ആണെന്ന് കണ്ടതും അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് അവൾ അറിഞ്ഞു,, അവൾ അവനെ നോക്കാതെ ചുറ്റു പാടും കണ്ണുകൾ ഓടിച്ചു,,,,

ഇന്ദ്രൻ നോക്കി കാണുക ആയിരുന്നു അവളുടെ കണ്ണുകളിലെ പിടപ്പും,, കവിളുകളിലെ ചുവപ്പും,, മൂക്കിൻ തുമ്പിലെ വിയർപ്പും എല്ലാം,, അവൻ മെല്ലെ അവളുടെ ചെവിയോട് മുഖം അടുപ്പിച്ചു,,,,, അവൾ കണ്ണുകൾ ഇറുക്കെ അടച്ചു,,, "അമ്മയുടെ ആഗ്രഹം നടത്തി കൊടുക്കണ്ടേ നമുക്ക്,,, അതിന് മുന്നേ നീ കിടന്നു ഉറങ്ങിയലോ,,,, " അത് കേട്ടതും അവൾ നെട്ടി കണ്ണ് തുറന്ന് അവനെ നോക്കി, വായിലെ ഉമിനീർ ഒക്കെ വറ്റുന്ന പോലെ തോന്നി,,,,, "വേ വേണ്ട,,,,,,,,,," "അപ്പൊ നിനക്ക് അല്ലെ,,, നീ matured ആണെന്ന് നിനക്ക് തെളിയിക്കണ്ടേ,,," എന്ന് അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചതും അവൾ വേണ്ടെന്ന് തല ആട്ടി,, കൂടെ അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണ് കണ്ടതും അവനും ആകെ വല്ലാണ്ട് ആയി,അവൻ അവളിൽ നിന്ന് മാറിയതും അവൾ ഒന്ന് ശ്വാസം വലിച്ചു വിട്ടു,,,, "എന്നാലും,, ഇത്രയും ഒക്കെ കൊതിപ്പിച് വെറുതെ എങ്ങനാ,,,,"എന്ന് ഇന്ദ്രൻ മീശ പിരിച്ചു ഗായു വിനെ നോക്കി പറഞ്ഞതും,,

അവൾ കണ്ണ് മിഴിച്ചു ഇന്ദ്രനെ നോക്കി അപ്പോയെക്കും ഗായു വിന്റെ അദരങ്ങൾ അവൻ സ്വന്തം ആക്കിയിരുന്നു,,,, അവൾ എതിർക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് അതിന് കഴിഞ്ഞില്ല,, പതിയെ അവളുടെ എതിർപ്പ് അടങ്ങി,,,ശ്വാസം വിലങ്ങുന്ന പോലെ തോന്നിയതും,, അവൾ ഇന്ദ്രനെ തള്ളി മാറ്റി,, വേഗം പുതച്ചു മൂടി തിരിഞ്ഞു കിടന്നു,,,, അവളുടെ കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങിയിരുന്നു ശബ്ദം ഇല്ലതെ അവൾ കണ്ണീർ വാർത്തു,,, എന്താ എനിക്ക് അദ്ദേഹത്തെ എതിർക്കാൻ കഴിയാത്തെ,,, അദ്ദേഹത്തെ സാമിപ്യം ഞാനും ആഗ്രഹിക്കുന്നു എന്ന് അല്ലെ,,, പക്ഷേ അന്ന് ഞാൻ കണ്ടത്,,, അവൾ വീണ അവൾ വീണ്ടും വന്നാൽ,,,, ഞാൻ ഒഴിഞ്ഞു മാറേണ്ടി വരുമോ,,,, പക്ഷേ അന്ന് എന്താണ് നടന്നത് എന്ന് ഇന്ദ്രേട്ടൻ പറയാത്തത് എന്താ,, ആ കണ്ണുകളിൽ ഞാൻ കണ്ടത എന്നോട് ഉള്ള പ്രണയം,ഓരോന്ന് ആലോചിച് കിടന്നു,, അവൾ ഉറങ്ങിയിരുന്നു,,, ഇന്ദ്രൻ പിന്നേ ഗായുവിനെ ശല്യം ചെയ്യാൻ പോയില്ല,, അവനും നിദ്രയെ പുൽകി,,,

രാവിലെ നേരത്തെ ഗായു എണീറ്റിരുന്നു ഇന്ദ്രന്റെ കൈ തന്റെ മേലെ ആണെന്ന് കണ്ടതും അവൾ മെല്ലെ അത് എടുത്ത് മാറ്റി അവനെ തന്നെ നോക്കി നിന്നു,, ഇന്നലെ നടന്നത് ഓർത്തതും അവൾ പുഞ്ചിരിച്ചു,,, ഉറങ്ങികിടക്കുന്ന ഇന്ദ്രന്റെ മുടിയിൽ തലോടി അവന്റെ നെറ്റിയിൽ ഒരു മുത്തം നൽകി,,,, "ഒരു പാട് ഇഷ്ട്ടം ആണ് എനിക്ക് നിങ്ങളെ പക്ഷേ അടുക്കാൻ എന്തോ പേടിയാ എനിക്ക്,,, അന്ന് എന്താ നടന്നെ എന്ന് ഒന്ന് എന്നോട് പറഞ്ഞൂടെ,,,, ഉള്ളിൽ ഇപ്പോഴും ആ ചിത്രം മായാതെ കിടക്ക,,,," എന്ന് അവൾ പതിയെ പറഞ്ഞ്. എണീറ്റ് പോയി ഫ്രഷ് ആയി തായേക്ക് പോയി,,, അവൾ പോയതും ഇന്ദ്രൻ ചെറു ചിരിയാലേ കണ്ണ് തുറന്നു, നെറ്റിയിൽ ഇപ്പോഴും തണുപ്പ് ഉള്ള പോലെ തോന്നി അവന്ന്,,, "എനിക്ക് അറിയാം പെണ്ണെ അതാണ് നിന്റെ ഉള്ളിലെ പേടി എന്ന്,,നിന്നോട് എല്ലാം പറയും എത്രയും പെട്ടെന്ന് തന്നെ,,," അതും ചിന്തിച് അവൻ അവിടെ തന്നെ കിടന്നു,,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഹൽദിയുടെ ചടങ്ങ് ഒക്കെ കഴിയുമ്പോയേക്കും രാത്രി ആയിരുന്നു ഇടക്ക് ഇടക്ക് അനു വിന്റെ കണ്ണുകൾ റിദയിലേക്ക് പോയി കൊണ്ടിരുന്നു,,, ഇതു എല്ലാം ലിയു നല്ലവണ്ണം വാച്ച് ചെയ്യുന്നുണ്ടായിരുന്നു,കലിപ്പന്റെ ഉള്ളിലും റിദ കയറി കൂടിയിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി, പരിവാടി ഒക്കെ കഴിഞ്ഞപ്പോയെക്കും എല്ലാരും ക്ഷീണിച്ചിരുന്നു,, അത് കൊണ്ട് തന്നെ ഫ്രഷ് ആയി എല്ലാരും വേഗം കിടന്നു,,, അനുവും ആശിയും അവിടെ നിന്നില്ല അവര് നാളെ രാവിലെ വരാം എന്ന് ഉമ്മയോട് പറഞ്ഞു വീട്ടിലേക്ക് പോയി,,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ കല്യാണത്തിന് പോകാൻ ഉള്ളത് കൊണ്ട് ചായ കുടിച്ചതിന് ശേഷം വീട്ടിലെ ഗായുവിനു ഉള്ള പണി എല്ലാം അവൾ തീർത്തിരുന്നു,,, "നിങ്ങൾക് പോവാൻ ആയില്ലേ മോളെ, ഇന്ദ്രൻ എവിടെ,,,," "ആ അമ്മേ ഒന്ന് മേൽ കഴുകണം ഇന്ദ്രേട്ടൻ പുറത്ത് പോയി വരാം എന്ന് പറഞ്ഞു പോയതാ ഇപ്പൊ വരുമായിരിക്കും,,," അതും പറഞ്ഞു ഗായു മുകളിലേക്ക് ചെന്നു

മേൽകഴുകി ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പോ ഇന്ദ്രൻ റൂമിൽ ഉണ്ടായിരുന്നു,രണ്ട് പേരുടെയും നോട്ടം തമ്മിൽ കോർത്തതും,,, ഗായു വേഗം മിഴികൾ താഴ്ത്തി,,, അവൾ ഏത് ഡ്രസ്സ്‌ എടുക്കും എന്ന് കരുതി ഷെൽഫിലേക്ക് നോക്കി കൊണ്ടിരുന്നപ്പോഴാ,,, ഇന്ദ്രൻ മുന്നിലേക്ക് ഒരു കവർ വെച്ച് കാട്ടിയത്,, "എന്താ,,,, ഇതു,,,,," "തുറന്ന് നോക്ക്,,, ഇഷ്ട്ടവോ എന്ന് അറിയില്ല,,, എനിക്ക് കണ്ട് ഇഷ്ട്ടപെട്ടു എടുത്തതാ,,," അത് കേട്ടതും അവൾ അത് തുറന്ന് നോക്കിയതും അവളുടെ കണ്ണുകൾ സന്തോഷത്തൽ നിറഞ്ഞിരുന്നു,, മെറൂൺ കളറിൽ സിമ്പിൾ സീക്വൻസോട് കൂടിയ ബ്ലാക്ക് കരയുള്ള സാരീ ആയിരുന്നു അതിന് ഒപ്പം ബ്ലാക്ക് ബ്ലൗസും ഉണ്ടായിരുന്നു,,, അവളുടെ കണ്ണുകളിലെ തിളക്കം തന്നെ മതി ആയിരുന്നു ഇന്ദ്രന്റെ മനസ്സ് നിറയാൻ,,, "ഇഷ്ട്ടം ആയോ,,,,,,,,," "മ്മ് മ്മ്,,,,,,," "ഞാൻ ഫ്രഷ് ആയി വരാം,, വേഗം മാറ്റിക്കോ,,,,," ഇന്ദ്രൻ പോയതും ഗായുവിനു തുള്ളി ചാടാൻ ഒക്കെ തോന്നിയിരുന്നു ആദ്യമായിട്ടാണ് തനിക്ക് ഗിഫ്റ്റ് കിട്ടുന്നത് എന്ന് അവൾ ഓർത്തു,,,

ഇന്ദ്രൻ ബാത്‌റൂമിൽ കയറിയതും റൂമിന്റെ വാതിൽ അടച്ചു ഗായു ഇന്ദ്രൻ വരുന്നതിന് മുന്നേ ഒരുങ്ങാൻ തുടങ്ങി മാറ്റി കഴിഞ്ഞതും അവൾ കണ്ണാടിയുടെ മുന്നിലേക്ക് ചെന്നു,,, കണ്ണാടിയിൽ തന്റെ രൂപം കണ്ടതും അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,, കുളി കയിഞ്ഞു ഇറങ്ങി വന്ന ഇന്ദ്രൻ ഒരു നിമിഷം അവിടെ തന്നെ നിന്നു പോയി കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി വാരുന്ന ഗായുവിൽ ആയിരുന്നു അവന്റെ കണ്ണ്,,, തന്റെ സെലെക്ഷൻ അവൾക്ക് നല്ല പോലെ ചേരുന്നുണ്ടെന്ന് അവൻ ഓർത്തു,,, അവൻ മെല്ലെ അവൾക്ക് അരികിലേക്ക് ചെന്നു പിറകിലൂടെ വട്ടം പിടിച്ചതും ഗായു ഒന്ന് നെട്ടി,,, അവൾക്ക് അവനെ തള്ളി മാറ്റണം എന്ന് ഉണ്ടെങ്കിലും അവൾക്ക് അതിന് കഴിഞ്ഞില്ല,,, കണ്ണാടിയിൽ തന്നെ തന്നെ നോക്കി നിൽക്കുന്ന ഇന്ദ്രനെ കണ്ടതും അവൾ മിഴികൾ തായ്ത്തി,,, "ഞാൻ കരുതിയതിനേക്കാൾ,,, സുന്ദരി ആണ് നീ ഈ ഡ്രെസ്സിൽ,,,,," എന്ന് അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞതും അവളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം വന്നു അണയുന്നത് അവൾ അറിഞ്ഞു,,, പെട്ടെന്ന് ആയിരുന്നു ഇന്ദ്രൻ ഗായു വിന്റെ മുടി പിന്നിലേക്ക് ഇട്ടതു അവൾ നെട്ടി പിടഞ്ഞു മുന്നിലേക്ക് നോക്കിയതും,,,

പ്രണയപൂർവ്വം നോക്കുന്ന ഇന്ദ്രനെ കണ്ടു അവളുടെ ശ്വാസഗതി ഉയരുന്നത് അവൾ അറിഞ്ഞു കണ്ണുകൾ ഇറുക്കെ അടച്ചു ,,ഇന്ദ്രന്റെ ചുണ്ടുകൾ അവിടെ പതിഞ്ഞതും അവൾ ഒന്ന് ഉയർന്നു പൊങ്ങി,,, " വേഗം തായേക്ക് പോകാൻ നോക്ക് അല്ലെങ്കിൽ ഇന്ന് കല്യാണത്തിന് പോകൽ ഇണ്ടാവൂല,, ഞാൻ മാറ്റിയിട്ടു തായേക്ക് വരാം,,, " എന്ന് പറഞ്ഞു അവൻ അവളിൽ നിന്ന് മാറിയതും അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഗായു പുറത്തേക്ക് ഓടി,,,, തായേക്ക് ചെന്നതും അമ്മയും ഡ്രസ്സ്‌ അവൾക് നല്ല പോലെ ചേരുന്നുണ്ടെന്ന് പറഞ്ഞു നെറ്റിയിൽ ഒരു മുത്തം കൊടുത്തു,,,, കുറച്ചു കഴിഞ്ഞതും ബ്ലാക്ക് ഷർട്ടും ബ്ലാക്ക് കരയും ഇട്ട് ഇറങ്ങി വരുന്ന ഇന്ദ്രനെ കണ്ടതും ഗായു അവനെ തന്നെ നോക്കി നിന്നു പോയി,, ഇന്ദ്രൻറെ നോട്ടവും ഗായുവിലേക്ക് ചെന്നതും അവൾക് വേഗം നോട്ടം മാറ്റി,,, "ഷാൻ എവിടെ അമ്മേ,,,,," "ആഹ് അവനെ ആഷി വന്നു വിളിച്ചോണ്ട് പോയെടാ, നിന്നോട് പറയാൻ പറഞ്ഞിരുന്നു അവൻ അവിടെ ഉണ്ടാകും എന്ന്,,,,,"

"ആഹ് എന്നാൽ ഞങ്ങൾ പോയി വരാം അമ്മേ,,,,,," അമ്മയോട് യാത്ര പറഞ്ഞു രണ്ട് പേരും പുറത്തേക്ക് ഇറങ്ങി കാറിൽ ആവും എന്ന് കരുതിയ ഗായു വിന്റെ മുമ്പിലേക്ക് ഇന്ദ്രൻ ബൈക്ക് കൊണ്ട് വന്നു നിർത്തിയതും അവൾ അവനെ ഒന്ന് നോക്കി ആദ്യമായിട്ട് ഇന്ദ്രന്റെ കൂടെ ബൈക്കിൽ പോകുന്നത് ഓർത്തതും അവൾക്ക് എന്തോ പോലെ തോന്നി,, സാരി ഉടുത്ത് എങ്ങനെ കയറും എന്ന ഒരു ടെൻഷനും അവൾക്ക് ഉണ്ടായിരുന്നു,,, "നീ കയറിന്നില്ലേ,,,,,," എന്ന് അവൻ ചോദിച്ചതും ഒന്നും മിണ്ടാതെ അവൾ ഒരു വിധം കയറി ഇരുന്നു,,, അന്യരെ പോരെ തനിക്ക് പിറകിൽവിട്ട് ഇരിക്കുന്ന ഗായുവിനെ കണ്ടതും ഇന്ദ്രന്ന് ദേഷ്യം വന്നെങ്കിലും അവൻ ഒന്നും പറയാൻ പോയില്ല,,, റോഡിലേക്ക് കയറിയപ്പോ അവൻ വണ്ടിയുടെ സ്പീഡ് കൂട്ടിയതും ഗായു വിന്റെ കൈ അവന്റെ വയറിൽ ചുറ്റി പിടിച്ചിരുന്നു,,, ചെറു ചിരിയോടെ അവൻ മിററിലേക്ക് നോക്കിയപ്പോ കണ്ണ് അടച്ചു ഇരിക്കുന്ന ഗായു വിനെ കണ്ടപ്പോയാണ്,, ഗായു വിനു സ്പീട് പേടി ആണെന്ന് ഷാൻ പറഞ്ഞത് അവൻ ഓർത്തത്,,, പിന്നേ അവൻ സ്പീഡ് കുറച്ചു ആണ് ഓടിച്ചത്,,അപ്പൊ തന്നിലെ പിടി അയയുന്ന പോലെ തോന്നിയതും ഒരു കയ്യാൽ അവൻ അവളുടെ കൈ അവിടെ പിടിച്ചു വെച്ച് അവളെ നോക്കിയതും അവൾ നോട്ടം മാറ്റി പിന്നേ കൈ മാറ്റാൻ പോയില്ല,,,........【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story