❣️താലി ❣️: ഭാഗം 36

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

ആളുകളെ ഒക്കെ വന്നു തുടങ്ങി തിരക്ക് കൂടി വന്നതും ഇന്ദ്രൻ വേഗം ഗായുവിനെ തപ്പി ഇറങ്ങി,മുകളിലേക്ക് ചെന്നപ്പോ കണ്ടു റിദക്കും ലിയുവിനും ഒപ്പം ചിരിച് സംസാരിച്ചു കൊണ്ടിരിക്കുന്ന ഗായുവിനെ,,,, "അതേയ് ഇവിടെ സംസാരിച് ഇരുന്നാൽ മതിയോ അമ്മയെ കാണാൻ പോവണ്ടേ,,," "എന്താ ഏട്ടാ ഇത്ര തിരക്ക് കുറച്ചു കൂടി കഴിയട്ടെ,,," റിദ "ഇവിടുന്ന് ഇറങ്ങിട്ട് വേണം ഗായുവിന്റെ വീട്ടിൽ പോവാൻ,,, അതാ കുഞ്ഞി, (കുറച്ചു നേരം കൊണ്ട് തന്നെ റിദ ഇന്ദ്രന്ന് ഒരു കുഞ്ഞനിയത്തി ആയിരുന്നു ഗായുവിനും,, വീട്ടിൽ കുഞ്ഞി എന്നാ വിളിക്കാ എന്ന് കേട്ടപ്പോ ഇന്ദ്രനും ഇനി അങ്ങനെ വിളിക്കൂ എന്ന് പറഞ്ഞു,,,)പിന്നേ എത്രയും പെട്ടെന്ന് അനുനെ വളച്ചു അങ്ങോട്ടേക്ക് വരാൻ നോക്ക് അപ്പൊ നിനക്ക് എപ്പോഴും ഗായു നെ കാണാലോ,,,," "ഹും,,, ആ കലിപ്പനെ വളച്ചു ഓടിക്കാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ലേട്ടാ,,, " "ബാബീ,,,,,,,,,,"ലിയു "അള്ളോഹ് ഇന്റെ നാത്തൂൻ ഇവിടെ ഉള്ളത് ഞാൻ മറന്നു,, ചോറി മുത്തുമണി,,,"

അങ്ങനെ അവരോട് യാത്ര പറഞ്ഞു അവര് ഇറങ്ങി, യാത്രക്കിടയിൽ ഉള്ള ഗായുവിന്റെ മൗനം ഇന്ദ്രനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്നു എങ്കിലും അവൻ ഒന്നും പറയാൻ പോയില്ല പകരം ഒന്ന് ബ്രേക്ക്‌ പിടിച്ചതും അവൾ കണ്ണാടിയിലൂടെ അവനെ കൂർപ്പിച്ചു നോക്കി,,, "അതേയ് എന്റെ ബാക്കിൽ ഉണ്ടോ എന്ന് അറിയാൻ നോക്കിയതാ,,," അത് കേട്ടതും അവൾ മുഖം തിരിച്ചു ഇന്ദ്രനോട് എന്തൊക്കെയോ സംസാരിക്കണം എന്ന് ഉണ്ടെങ്കിലും എന്തോ അവൾക്ക് അതിന് കഴിഞ്ഞില്ല,വണ്ടി എവിടെയോ നിർത്തിയത് കണ്ടതും അവൾ നോക്കി ഒരു textiles ന് മുന്നിൽ ആയിരുന്നു,,, "ഇറങ്ങ്,,,,,," ,"എന്താ ഇവിടെ നിർത്തിയെ,,,,, " "കുറച്ചു ആപ്പിളും മുന്തിരിയും വാങ്ങാൻ,,,, ചോദിച്ചു നിക്കാതെ ഇങ്ങോട്ട് വാടി,,," "ഓഹ് ഇയാളോട് ഒക്കെ ചോദിക്കാൻ പോയ എന്നേ വേണം പറയാൻ,,," വീണ്ടും അവൻ തിരഞ്ഞതു അവൾ വേഗം അവന്ന് ഒപ്പം നടന്നു ഷോപ്പിലേക്ക് കയറിയതും നേരെ സാരീ സെക്ഷനിലേക് ആയിരുന്നു പോയത്,,,

"നിന്റെ അമ്മക്കും മാമിക്കും പറ്റിയ നല്ല സാരി നോക്കി എടുക്ക് ,,," "അത് ഒന്നും വേണ്ട,,,,,,," "നിന്നോട് എടുക്കണോ എന്ന് അല്ല ചോദിച്ചേ എടുക്കാൻ ആണ് പറഞ്ഞേ,,," അവന്റെ കലിപ്പ് പുറത്തടുത്തതും അവൾ വേഗം രണ്ട് പേർക്കും സാരി സെലക്ട്‌ ചെയ്തു, പിന്നേ അച്ചുവിന് ഒരു ഉടുപ്പും മാമന് ഷർട്ടും മുണ്ടും ഒക്കെ എടുത്തതിന് ശേഷം ആണ് അവര് അവിടുന്ന് ഇറങ്ങിയത്, ഗായുവിന്റെ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞിരുന്നു,, തന്റെ ഇഷ്ട്ടങ്ങൾ പറയാതെ തന്നെ കണ്ട് അറിഞ്ഞു ചെയ്യുന്ന ഇന്ദ്രനോട്‌ അവൾക് ആരാധന തോന്നി,എങ്കിലും അവൾ അത് പുറത്ത് കാണിച്ചില്ല,, "എന്നോട് ഇഷ്ട്ടം ഉണ്ട് എന്ന് എന്നേ കാണിക്കാൻ വേണ്ടി ആണോ ഇങ്ങനെ ഒക്കെ ചെയ്യുന്നേ,,,," എന്ന് അവൾ പതിയെ ചോദിച്ചതും അത് വരെ സന്തോഷത്തിൽ ആയിരുന്ന ഇന്ദ്രന്റെ മുഖം പെട്ടെന്ന് മാറി,അവൻ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം ആയിരുന്നു അവളുടെ വായിൽ നിന്ന് കേട്ടത്,ആളുകൾ ഇല്ലാത്ത ഒരു ഭാഗത്തേക്ക് അവളെയും കൂട്ടി പോയി അവൻ കൈ വിട്ടു,,,

"നീ ആരാടി എന്റെ ഇഷ്ട്ടം നിന്നെ കാണിക്കേണ്ട ആവശ്യം എനിക്ക് ഇല്ലെടി,,, അങ്ങനെ കിട്ടുന്ന സ്നേഹം ഈ ഇന്ദ്രന് ആവശ്യവും ഇല്ലെടി,,,പിന്നേ ഇതു ഒക്കെ എന്തിന് വാങ്ങി എന്ന് നിന്നെ ബോധിപ്പിക്കേണ്ട ആവശ്യവും എനിക്ക് ഇല്ലാ,,,അപ്പോ ഇതു വരെ ഞാൻ കാണിച്ചത് ഒരു അഭിനയം ആയിട്ട് ആയിരിക്കും നിനക്ക് തോന്നിയത് അല്ലെ,,,," ഇന്ദ്രന് ദേഷ്യം അടക്കാൻ കഴിയുന്നില്ലായിരുന്നു അവളുടെ വാക്കുകൾ അവനെ അത്രക്ക് വേദനിപ്പിച്ചിരുന്നു,, പിന്നീട് ഒന്നും മിണ്ടാതെ അവൻ വണ്ടിയിൽ കയറി പിറകിൽ ഗായുവും,,, ഗായുവിന് ആകെ വല്ലാതെ ആയിരുന്നു ഇന്ദ്രന് ഇതു ഇത്രക്ക് വേദനിക്കും എന്ന് അവൾ കരുതിയില്ലായിരുന്നു,,,ഇന്ദ്രന്റെ മുഖം കാണുന്തോറും അവൾക് അവളോട് തന്നെ ദേഷ്യം തോന്നി,,,, അവൾക്ക് അവനോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും അവന്റെ കലിപ്പ് നിറഞ്ഞ മുഖം കണ്ടതും അവൾ ഒന്നും മിണ്ടിയില്ല,, നിറഞ്ഞു വന്ന കണ്ണ് അവൾ തുടച്ചു,,, മുറ്റത്ത് വണ്ടിയുടെ ശബ്ദം കേട്ട് കൊണ്ട് ആണ് വസന്ത പുറത്തേക്ക് വന്നത്,,

ഇന്ദ്രനെയും ഗായുവിനെയും കണ്ടതും അവര് സന്തോഷത്തോടെ ഓടി വന്നു,,,, "എന്ത് വരവാ മോനെ ഇതു ഒന്ന് വിളിച്ചു പറഞ്ഞത് കൂടി ഇല്ലാലോ മോളെ നീയ്യ്,,, മോന് ആദ്യായിട്ട് വരുകയായിട്ട്,,," അത് കേട്ടതും ഇന്ദ്രൻ ചിരിച് കൊണ്ട് അവരെ ചേർത്ത് പിടിച്ചു,,, "അത് എന്താ അമ്മേ വിളിച്ചു പറഞ്ഞാലേ അമ്മ ഇങ്ങോട്ട് കയറ്റത്തുള്ളൂ,,,," "അത് അല്ല മോനെ എന്നാലും,,, ആദ്യായിട്ട് വരുമ്പോ,,,," "ഒന്നും ഇല്ല ഞങ്ങൾ നല്ല അടിപൊളി ബിരിയാണി ഒക്കെ കഴിച്ചിട്ട് ആണ് വരുന്നേ അമ്മേ,,, ഞങ്ങക്ക് ഒന്നും വേണ്ട,,,," "നീ എന്താ മോളെ ഒന്നും മിണ്ടാതെ നില്കുന്നെ അകത്തേക്ക് വാ രണ്ടാളും,,," ഗായു നോക്കി കാണുവായിരുന്ന ഇന്ദ്രനെയും അമ്മയേയും അവരുടെ സംസാരവും താൻ സങ്കല്പിച്ചതിനേക്കാൾ എത്രയോ മുകളിൽ ആണ് ഇന്ദ്രൻ എന്ന് അവൾക്ക് തോന്നി,,, അവൾ അവനെ നോക്കി എങ്കിലും ആ കണ്ണുകൾ തന്റെ നേരെ അറിയാതെ പോലും നീളുന്നില്ലെന്നത് അവളിൽ ഒരു നീറ്റൽ ഉണ്ടാക്കി,,,,

വസന്തക്ക് ആകെ വെപ്രാളം ആയിരുന്നു ഇന്ദ്രൻ ആദ്യം ആയിട്ട് വീട്ടിൽ വന്നിട്ട് ചായക്ക് കൊടുക്കൻ ഒരു പലഹാരം പോലും വീട്ടിൽ ഇല്ല എന്നത് അവരെ സങ്കടപെടുത്തി,, അവര് കണ്ണ് കൊണ്ട് ഗായുവിനെ അടുക്കളയിലേക്ക് വിളിച്ചു,,,, "നീ എന്ത് പണിയ മോളെ കാണിച്ചേ മോൻ ആദ്യം ആയി വീട്ടിൽ വന്നിട്ട് ഇവിടെ ഒരു പലഹാരം പോലും ഇരുപ്പില്ല,, ഒന്ന് വിളിച്ചു പറഞ്ഞിരുന്നേൽ അമ്മ എന്തേലും വാങ്ങി വെക്കില്ലായിരുന്നോ,,," അപ്പോഴാണ് ഗായുവും അതിനെ കുറിച് ചിന്തിച്ചേ,,, "സോറി,, അമ്മേ ഞാൻ അത്രക്ക് ഓർത്തില്ല,,,, വിട്ടു പോയി,,," "വസന്തേച്ചി,,,,ദേ ഈ പലഹാരം അങ്ങോട്ട് വെച്ചേക്ക്,,,,"അശോകൻ അശോകൻ ആയിരുന്നു അത് വസന്തക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു,, ഇങ്ങനെ ഒരു അയൽവാസിയെ കിട്ടിയതിൽ അവര് ദൈവത്തെ സ്തുതിച്ചു,,,, "നീ എങ്ങനെ അശോകാ,,,,," "ഞാൻ ആ കവലേൽ നിക്കുമ്പോ ഇന്ദ്രൻ മോന്റെ വണ്ടി കണ്ടായിരുന്നു ചേച്ചി ഇവിടെ ഒന്നും ഉണ്ടാവില്ല എന്ന് തോന്നി അതാ ഞാൻ വേഗം വാങ്ങി വന്നേ,,

മോളെ ഗായു ഇന്ദ്രൻ മോൻ എവിടെ,,," "അത് നന്നായി അശോക,, ഞാൻ അവർക്ക് എന്ത് കൊടുക്കും എന്ന് വിഷമിച്ചു ഇരിക്കയിരുന്നു,,," "മാമനും എന്നേ കാണണ്ട അല്ലെ,, എല്ലാർക്കും മോനെ മതി,, ഹും ഞാൻ മിണ്ടൂല മാമനോട്,, ഇനി ഗായു മോളെ എന്ന് വിളിച്ചോണ്ട് ഇങ്ങു വാ ട്ടോ,,," "അയ്യോടാ,, എന്റെ കുശുമ്പി പാറു പിണങ്ങിയോ,, നീ അല്ലേടി എന്റെ മൂത്തമോൾ,, പിന്നേ നീ അവിടെ പോയിട്ട് എന്നെ ഒന്ന് വിളിച്ചു നോക്കിയിട്ടുണ്ടോ മോൻ എന്നേ ഇടകിടക്ക് വിളിക്കും,, എന്തേലും ആവശ്യം ഉണ്ടെങ്കിൽ പറയണം എന്നും വിളിക്കുമ്പോ ഒക്കെ പറയും,,,," അത് കേട്ടതും ഗായുവിനു തലക്ക് അടി കിട്ടിയ പോലെ ആയിരുന്നു താൻ നേരത്തെ പറഞ്ഞു പോയ വാക്ക് അവളുടെ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടേ ഇരുന്നു,, തന്നെക്കാൾഎത്രയോ തന്റെ വീട്ടുകാർ ഇന്ദ്രനെ മനസ്സിലാക്കിയിട്ടുണ്ട് എന്നത് അവളിൽ കുറ്റബോധം നിറച്ചു,,, നിറഞ്ഞു വന്ന കണ്ണ് മാമനെയും അമ്മയെയും കാണിക്കാതെ അവൾ അച്ചുവിനെ തിരഞ്ഞു ഇറങ്ങി,,,

"ഈ പെണ്ണ് എന്താ ഒന്നും മിണ്ടാതെ പോയെ,,," "ആർക്ക് അറിയാം നീ മുന്നിലേക്ക് ചെല്ല് മോൻ അവിടെ തനിച് അല്ലെ,," ഗായു നിറഞ്ഞു വന്ന കണ്ണ് തുടച്ചു അച്ചുവിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോയെക്കും അച്ചുവിന്റെ കൈകൾ അവനെ ചുറ്റി വരിഞ്ഞിരുന്നു,,, "ചേച്ചി,,,അച്ഛൻ പറഞ്ഞു ചേച്ചിയും ചേട്ടനും വന്നെന്ന്,,, അത് കേട്ട് ഓടി വന്നതാ ഞാൻ ഏട്ടൻ എവിടെ ചേച്ചി,,,," "അത് എന്താടി നിനക്കും ചേട്ടനെ മതിയോ, നിന്നെയും ഏട്ടൻ വിളിക്കാറ് ഉണ്ടോ,,," "ഉണ്ടല്ലോ അച്ഛനെ വിളിക്കുമ്പോ ഒക്കെ എന്റെ കയ്യിൽ തരാൻ പറഞ്ഞു എന്നോട് സംസാരിക്കാറുണ്ട്,,," "ആണോ,,, ഏട്ടൻ മുന്നിൽ ഉണ്ട് നീ പോയി കണ്ടോ,,," എന്ന് പറഞ്ഞു അവൾ അച്ചുവിനെ അങ്ങോട്ട് പറഞ്ഞയച്ചു വസന്തയുടെ കൂടെ പലഹാരം ഒക്കെ എടുത്ത് വെക്കാൻ കൂടി,, "പിന്നേ,,, രണ്ട് പേരോടും ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഇന്ന് ഇനി ഇവിടെ തങ്ങാം, വീട്ടിൽ ഞാൻ വിളിച്ചു പറഞ്ഞോളാം,,,"വസന്ത "ഇന്ന് പറ്റില്ല,, അമ്മേ പിന്നേ ഒരു ദിവസം നിൽക്കാം,,,"ഇന്ദ്രൻ

"അത് ഒന്നും പറഞ്ഞാൽ പറ്റില്ല ഇന്ന് ഇവിടെ നിന്നെ പറ്റൂ,, എത്ര ദിവസം ആയി ഇവിടെ വരെ ഒന്ന് വരാൻ പറയുന്നു എന്നിട്ട് വന്നതോ ഒന്നും പറയാതെയും,,, നീ പറ മോളെ മോനോട്,,,"വസന്ത "ഓക്കേ അമ്മേ,,, അമ്മയുടെ പരാതി അങ്ങ് തീർത്ത് കളയാം,," ഗായു പറയുന്നതിന് മുന്നേ ഇന്ദ്രൻ അങ്ങനെ പറഞ്ഞത് തന്നോട് ഉള്ള ദേഷ്യം കൊണ്ട് ആണെന്ന് ഗായുവിനു മനസ്സിലായിരുന്നു,,,,, "അത് ഏതായാലും നന്നായി മോനെ,, ഇന്ന് ഇവിടെ അങ്ങ് കൂടാം,,,"അശോകൻ "അതെ ഏട്ടാ നമ്മക്ക് ഇന്ന് അടിച്ചു പൊളിക്കാം,,,,"അച്ചു ഗായുവിനു ഇന്ത്രനോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും ഇന്ദ്രൻ അവളെ പാടെ അവഗണിച്ചു,,ഏതായാലും രാത്രി കിടക്കാൻ വരുമ്പോ സംസാരിക്കാം എന്ന് അവൾ കരുതി,, ജാനുവും വസന്തയും ഗായുവും ചേർന്ന് രാത്രിയിലേക്ക് ഭക്ഷണം ഒക്കെ തയ്യാറാക്കി,, എല്ലാവരും ഒരു മിച് കഴിച്ചതിന് ശേഷം അശോകനും അച്ചുവും ജാനുവും രാവിലെ കാണാം എന്ന് പറഞ്ഞു പോയി,,,

ഗായുവിന്റെ റൂം എല്ലാം നോക്കി കാണുക ആയിരുന്നു ഇന്ദ്രൻ, നല്ല ഒതുക്കമുള്ള വൃത്തി ഉള്ള മുറി ആയിരുന്നു അത്,,,, ഇടക്ക് തന്റെ നേരെ വരുന്ന ഗായുവിന്റെ കണ്ണുകൾ ഇന്ദ്രൻ കണ്ടിരുന്നു അവളുടെ വാക്കുകൾ അവനെ വല്ലാതെ വേദനിപ്പിച്ചതിനാൽ അവൻ അത് കണ്ടില്ലെന്ന് നടിച്ചു,, ഇന്ദ്രനോട്‌ സംസാരിക്കാൻ വേണ്ടി ഫ്രഷ് ആയി വേഗം റൂമിലേക്ക് കയറി വന്നത് ആയിരുന്നു ഗായു പക്ഷെ അപ്പോയെക്കും ഇന്ദ്രൻ ഉറങ്ങിയിരുന്നു,, അവളുടെ മുഖം വാടി അവൾ ചെന്നു ഇന്ദ്രന്റെ അടുത്ത് ഇരുന്നു,,, "എനിക്ക് അറിയാം എന്നോട് ഉള്ള ദേഷ്യത്തിന് അല്ലെ വേഗം കിടന്നു ഉറങ്ങിയേ,,, ഞാൻ പറഞ്ഞത് ഈ ഹൃദയത്തെ ഇത്രക്ക് വേദനിപ്പിക്കും എന്ന് കരുതിയില്ല,,, സഹിക്കാൻ കഴിയുന്നില്ലേട്ടാ,, ഈ അവഗണന ക്ഷമിക്കണം ഈ പൊട്ടി പെണ്ണിനോട്,," എന്ന് പറഞ്ഞു അവൾ അവന്റെ നെറ്റിയിൽ കണ്ണീരാൽ മുത്തം നൽകി കട്ടിലിന് മറുസൈഡിൽ പോയി കിടന്നു,,,, ഗായു പോയതും ഇന്ദ്രൻ കണ്ണ് തുറന്നു അവളെ ആശ്വസിപ്പിക്കണം എന്ന് ഉണ്ടായിരുന്നെങ്കിൽ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ ഉള്ളതിനാൽ, ഉയർന്നു വരുന്ന അവളുടെ തേങ്ങലുകൾ കണ്ടില്ലെന്ന് നടിച്ചു,,,....【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story