❣️താലി ❣️: ഭാഗം 37

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

 രാവിലെ ഗായു നേരത്തെ ഉറക്കം ഉണർന്നു കിടന്നു ഉറങ്ങുന്ന ഇന്ദ്രനെ നോക്കി കുറച്ചു നേരം കിടന്നു,ഇന്ന് ഓഫീസിൽ ഉച്ച വരെ ലീവ് ആണെന്ന് ആരോടോ വിളിച്ചു പറയുന്നത് കേട്ടത് കൊണ്ട് ഇന്ദ്രനെ വിളിക്കതെ അവന്റെ തലയിൽ മെല്ലെ തലോടി,, കണ്ണ് നിറയും എന്ന് കണ്ടതും അവൾ പുറത്തേക് ഇറങ്ങി,,, "മോൻ നീറ്റില്ലേ മോളെ ഇന്ന് ഓഫീസിൽ പോവണ്ടേ മോന്,,," "ഉച്ചകഴിഞ്ഞേ വരൂ എന്ന് ആരോടോ പറഞ്ഞ് കേട്ടിരുന്നു,,,," "മോളെ അമ്മ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ,,,,," "എന്താ അമ്മേ,,,," "മോളും മോനും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ,, ഇവിടെ വന്നിട്ട് നിങ്ങൾ നല്ല പോലെ സംസാരിക്കുന്നത് പോലും അമ്മ കണ്ടിട്ടില്ല,,,," "ഹേയ് അങ്ങനെ ഒന്നും ഇല്ലമ്മേ,, അമ്മക്ക് തോന്നന്നതാ,,,," "നിങ്ങൾ ഇനിയും ജീവിച്ചു തുടങ്ങിയിട്ടില്ല എന്ന് ആണ് അമ്മയുടെ ഒരു തോന്നൽ,, മോളെ മോൻ മോളെ ആദ്യം അംഗീകരിച്ചിരുന്നില്ല എന്നത് സത്യം തന്നെയാ,, മോളെ വേദനിപ്പിച്ചിട്ടും ഉണ്ട്,, എങ്കിലും ഇപ്പൊ മോന്റെ ഉള്ളിൽ മുഴുവനും മോളോട് ഉള്ള സ്നേഹം ആണ്,, വേദനിപ്പിക്കരുത് മോളെ അവനെ,,, അത്രക്ക് നല്ലവൻ ആണ് അവൻ,,,, "

"അറിയാം അമ്മേ,,, ഞങ്ങൾ ഭാര്യ ഭർത്ത് ബന്ധം ഇതു വരെ ആരംഭിച്ചിട്ടില്ലെങ്കിലും,, എനിക്ക് അറിയാം അമ്മേ,, ഇന്ദ്രേട്ടനെ,, അദ്ദേഹത്തിന്റെ സ്നേഹവും,,,, ഞാൻ കുളത്തിന്റെ അവിടെ പോയി വരാം അമ്മേ,,,," അധികം ഒന്നും പറയാൻ നിൽക്കാതെ അവൾ കുളത്തിന് അരികിലേക്ക് ചെന്നു,, അവിടെ ഉള്ള സ്റ്റെപ്പിൽ ഇരുന്നു,, ഇന്ദ്രന്റെ മൗനം അവളെ അത്ര അധികം വേദനിപ്പിക്കുന്നുണ്ടായിരുന്നു അതിൽ നിന്ന് അവൾ അറിയുക ആയിരുന്നു ഇന്ദ്രനെ എത്ര മാത്രം താൻ സ്നേഹിക്കുന്നുണ്ടെന്ന സത്യം,, കല്യാണം കഴിഞ്ഞതിന് ശേഷം ഉള്ള ഓരോ ഓർമകളും അവളുടെ കൺ മുന്നിൽ തെളിഞ്ഞു വന്നു,,, ഫോണിന്റെ നിർത്തതെ ഉള്ള ബെൽ അടി ആണ് ഇന്ദ്രനെ ഉണർത്തി -യത്,,, അടുത്ത് കിടന്ന ആളെ കാണാഞ്ഞപ്പോ എണീറ്റ് പോയെന്ന് മനസ്സിലായി അവൻ എണീറ്റു,,, വീട്ടിൽ നിന്ന് അമ്മ വിളിച്ചത് ആയിരുന്നു അമ്മയോട് സംസാരിച് ഫോൺ വെച്ച് അവൻ ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി,,ഗായുവിനെ എല്ലായിടത്തും നോക്കി എങ്കിലും കണ്ടില്ല,,,, "Hooooi,,, ഏട്ടോ good morning,,,,," "Very good morning കാന്താരി നിന്റെ ചേച്ചി എവിടെ പോയി ഇവിടെ എങ്ങും കണ്ടില്ല,,,,"

"കണ്ടില്ലെൽ ഒറപ്പിച്ചോ,, ചേച്ചി ചേച്ചിടെ ഫേവറിറ്റ് സ്ഥലത്ത് ആവും എന്ന്,,,," "അത് ഏത് സ്ഥലം,,,,,,," "അപ്പോ അത് ഏട്ടനോട് ചേച്ചി പറഞ്ഞിട്ടില്ലേ,,,," "ഹേയ് എന്നോട് ഒന്നും പറഞ്ഞിട്ടില്ല,,," "ചേച്ചി സങ്കടം വരുമ്പോ ഒക്കെ അവിടെയാ ചെന്നിരിക്ക,,, നല്ല ഭംഗി ആണ് അവിടെ കാണാൻ,,,ചേച്ചി ചേട്ടന്റെ വീട്ടിലേക്കു വരുമ്പോ ആ സ്ഥലം എന്നെ നോക്കാൻ ഏല്പിച്ചു പോയതാ,, ഇപ്പൊ ഞാൻ ആണ് അതിന്റെ നടത്തിപ്പ് കാരി,,,," എന്ന് അവൾ വലിയ കാര്യത്തിൽ പറയുന്നത് കേട്ടതും ഇന്ദ്രന്ന് ചിരി വന്നു ,,,, "ഏട്ടൻ വാ ഞാൻ കാണിച്ചു തരാം അവിടെ,,,," ഇപ്പൊ അവളുടെ മുന്നിലേക്ക് പോയാൽ അവളെ തിരഞ്ഞു വന്നത് ആയെ തോന്നു എന്നത് കൊണ്ട് ഇന്ദ്രൻ ഓരോ കാരണം പറഞ്ഞു ഒഴിയാൻ നോക്കി എങ്കിലും അച്ചു പിടിച്ച പിടിയാലേ അവനെ അങ്ങോട്ട് കൂടി പോയി,,,, അവിടെ ചെന്നപ്പോ കണ്ടു ഏതോ ലോകത്ത് എന്ന പോലെ കുളത്തിന്റെ പടവിൽ ഇരിക്കുന്ന ഗായുവിനെ,എന്നാണ് പെണ്ണെ എന്റെ സ്നേഹം നീ മനസ്സിലാകുന്നത്,,,, "Koooi ചേച്ചി ഇതു ഏത് ലോകത്ത് ആണ്,,," അച്ചുവിൻറെ ശബ്ദം ആണ് രണ്ട് പേരെയും ചിന്തയിൽ നിന്ന് ഉണർത്തിയത്,,, അച്ചുവിന്റെ കൂടെ ഇന്ദ്രനെ കണ്ട് സന്തോഷത്തോടെ അവന്റെ അടുത്തേക്ക് വരാൻ നിന്നതും അവന്റെ മുഖം കണ്ടപ്പോ അവൾ അവിടെ നിന്നു തന്നോട് ഉള്ള ദേഷ്യം ഇനിയും മാറിയിട്ടില്ലെന്ന് തോന്നി അവൾക്ക്,,,,

തന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കുന്ന ഗായുവിനെ കണ്ടെങ്കിലും ഇന്ദ്രൻ അങ്ങോട്ട് ശ്രദ്ധിച്ചില്ല അതിന് പകരം അച്ചുവിനോട് ഓരോന്ന് സംസാരിച് കൊണ്ടിരുന്നു,, അധിക നേരം അവിടെ നിൽക്കാൻ അവൾക് തോന്നിയില്ല,,,, "അച്ചു ഞാൻ ഏട്ടന്ന് ചായ എടുത്ത് വെക്കട്ടെ ട്ടോ,,നീ ഇവിടെ ഒക്കെ കാണിച്ചിട്ട് അങ്ങോട്ട് വാ,,,," അതും പറഞ്ഞു അവൾ വേഗം വീട്ടിലേക്ക് പോയി,,, "ചേച്ചിയും ഏട്ടനും തമ്മിൽ പിണക്കം ആണോ,,,," "അത് എന്താ കാന്താരി നീ അങ്ങനെ ചോദിച്ചേ,,," "നിങ്ങൾ ഇവിടെ വന്നിട്ട് ഒന്നും സംസാരിച്ചില്ലലോ,,, ചേച്ചി ഏട്ടന്റെ മുഖതെക്ക് നോക്കി കണ്ണ് നിറക്കുന്നത് കണ്ടല്ലോ,,," "അമ്പടി നീ ആള് കൊള്ളാലോ,, നിന്റെ ചേച്ചിക്ക് ചെറിയ ഒരു ശിക്ഷ കൊടുത്തത അല്ലാതെ പിണക്കം ഒന്നും അല്ല,, നീ അത് വിട് ഇവിടെ ഒക്കെ കണ്ടിട്ട് വേണം തിരിച്ചു വീട്ടിൽ പോവാൻ,,,," പിന്നേ അച്ചു അവിടെ ഒക്ക ഇന്ദ്രന് കാണിച്ചു കൊടുത്തു ഇന്ദ്രന് ഒരു പാട് ഇഷ്ട്ടായിരുന്നു ഗായുവിന്റെ കൊച്ചു ലോകം,,, നിറയെ പൂക്കളാൽ ചുറ്റ പെട്ട് ഒരു കൊച്ചു കുളം കുറച്ചു നേരം അവിടെ നിന്ന് അവര് തിരിച്ചു വീട്ടിലേക്ക് ചെന്നു,, പിന്നേ ചായ കുടി ഒക്കെ കയിഞ്ഞ് പോവാൻ റെഡി ആയി,,,,

"ഇന്ന് പോണോ മോനെ,,,,,," ,"വേണം അമ്മേ ഓഫീസിൽ പോണ്ടേ half day ലീവ് എടുത്തത ഞാൻ,, ഗായു വേണേൽ ഇവിടെ നിന്നോട്ടെ ഞാൻ ഓഫീസ് കഴിഞ്ഞ് ഇതിലെ വരാം,,,, " "വേണ്ട ഞാനും വരുന്നുണ്ട് കൂടെ,,,," തന്നോട് ഉള്ള ദേഷ്യം കൊണ്ട് അങ്ങനെ പറഞ്ഞേ എന്ന് അവൾക്ക് മനസ്സിലയിരുന്നു, അത് കൊണ്ട് തന്നെ അവളും വേഗം എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി,, തിരികെ പോവുമ്പോ തന്റെ തോളിൽ വെച്ച് തന്നോട് ചേർന്നിരിക്കുന്ന ഗായുവിനെ കണ്ടതും ഇന്ദ്രന്റെ ഉള്ളിൽ ഒരു ചിരി വിരിഞ്ഞു,, ഇടക്ക് ഇടക്ക് കണ്ണാടിയിലൂടെ തന്റെ നേരെ വരുന്ന ആ മിഴികൾ അവൻ കണ്ടിരുന്നു,,, ഗായുവിനു ഇന്ദ്രനോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും എന്ത് പറയും എങ്ങനെ പറയും എന്ന് അറിയാതെ അവൾ കുഴങ്ങി,,,അങ്ങനെ ചോദിക്കാൻ തോന്നിയ ആ നിമിഷത്തെ അവൾ പഴിച്ചു,,, തിരികെ വീട്ടിൽ എത്തിയതും അവളെ മൈൻഡ് ചെയ്യാതെ അവൻ അമ്മയോടും അച്ഛനോടും സംസാരിച് മുകളിലേക്കു കയറി പോയി,,,

ഇന്ദ്രന് പിറകെ വാടിയ മുഖവും ആയി വരുന്ന ഗായുവിനെ കണ്ടതും സുഭദ്ര അവൾക് അരികിലേക്ക് ചെന്നു,, "എന്താ മോളെ എന്ത് പറ്റി,,, മുഖം ആകെ വല്ലാണ്ടിരിക്കുന്നെ,, നിനക്ക് വയ്യേ ഇന്നലെ പോകുമ്പോ ഒരു കുഴപ്പോം ഇല്ലായിരുന്നല്ലോ,,,," "ഒന്നും ഇല്ല അമ്മേ,, രാവിലെ കുളിച് വെയിൽ കൊണ്ടിട്ടു ആണെന്ന് തോന്നുന്നു വല്ലാത്ത തല വേദന,,,," ആണോ എന്നാൽ മോൾ പോയി ഡ്രെസ് മാറി വാ അമ്മ കട്ടൻ എടുക്കാം,,,, അതിന് ഒന്ന് തലയാട്ടി അവൾ മുകളിലേക്ക് ചെന്നു, ഗായു ചെല്ലുമ്പോ ഓഫീസിലേക്ക് പോകൻ ഡ്രസ് ഒക്കെ മാറി റെഡി ആകുന്ന ഇന്ദ്രനെ കണ്ടു,, ഇനിയും മിണ്ടാതിരിക്കാൻ കഴിയില്ലെന്ന് കണ്ടതും അവൾ അവന്റെ അടുത്തേക്ക് ചെന്നു,,, തന്റെ നേരെ വരുന്ന ഗായുവിനെ നോക്കി അവൻ മാറി പോകാൻ നിന്നതും കയ്യിൽ ഗായുവിന്റെ പിടി വീണിരുന്നു,

എന്തെന്ന രീതിയിൽ ഗായു വിനെ നോക്കിയപ്പോ ആ കണ്ണുകൾ നിറഞ്ഞു വന്നത് കണ്ടതും ഇന്ദ്രൻ നോട്ടം തെറ്റിച്ചു അല്ലെങ്കിൽ അവളെ താൻ ചേർത്ത് പിടിച്ചു പോവും എന്ന് അവന്ന് അറിയാമായിരുന്നു,,,, "ക്ഷമിക്കണം എന്നോട്,,,, ഞാൻ അറിയാതെ പറഞ്ഞ് പോയതാ കഴിയുന്നില്ല എനിക്ക് ഈ മൗനം എനിക്ക് സഹിക്കാൻ കഴിയുന്നില്ല,, ഹൃദയം പൊട്ടി മരിച്ചു പോവും ഞാൻ,,," "നിനക്ക് ഹൃദയം ഉണ്ടോ അതിന് നിന്റെ വാക്കുകൾ എത്ര മാത്രം വേദനിപ്പിച്ചു എന്ന് നിനക്ക് അറിയില്ല,, ഞാൻ ഇനി നിന്നോട് മിണ്ടിയാലും എന്ത് ചെയ്താലും ഒക്കെ നിനക്ക് അഭിനയം ആയല്ലേ തോന്നു,അത് കൊണ്ട് നമ്മൾ തമ്മിൽ അധികം ഒന്നും മിണ്ടാത്തത് ആണ് നല്ലത്,,,,," എന്നും പറഞ്ഞു അവൻ അവളെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ അവിടുന്ന് പോയി,,, നിറഞ്ഞ കണ്ണാലെ അവൾ ബെഡിലേക്ക് ഇരുന്നു,തന്റെ വാക്കുകൾ ഇന്ദ്രനെ അത്രമേൽ വേദനിപ്പിച്ചിട്ടുണ്ട് എന്ന് അവന്റെ നിറഞ്ഞ കണ്ണ് കണ്ടപ്പോ തന്നെ അവൾക് മനസ്സിലായിരുന്നു,,,

ഓഫീസിലേക്ക് പോകുമ്പോ തന്റെ നേരെ വരുന്ന കുസൃതി നിറഞ്ഞ ആ കണ്ണുകളും ആ ചിരിയും അവൾ വല്ലാതെ മിസ് ചെയ്തു,,, ഡ്രസ്സ്‌ മാറ്റിയതിനു ശേഷം അമ്മക്ക് സംശയം ഒന്നും തോന്നാതിരിക്കാൻ വേണ്ടി അവൾ മുഖത്ത് പുഞ്ചിരി ഫിറ്റ്‌ ചെയ്തു തായേക്ക് ചെന്നു,,,, അന്നത്തെ ദിവസവും പരസ്പരം മിണ്ടാതെ കയിഞ്ഞു പോയി,,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഭക്ഷണത്തിന്റെ തിരക്ക് ഒക്കെ ഏകദെശം ഒതുങ്ങി വന്നപ്പോഴാണ് ചെക്കനും കൂട്ടരും എത്തിയത് പിന്നേ അതിന് കൂടെ ഫിദയെ മാറ്റിക്കാനും ആള് വന്നു,,, അവര്ക് ഒക്കെ ഭക്ഷണവും ഉണ്ടായിരുന്നു,, ഇതിന്റെ ഒക്കെ തിരക്കിൽ ആയിരുന്നു അനു അത് കൊണ്ട് തന്നെ റിദയെ അവൻ കണ്ടത് കൂടി ഇല്ലായിരുന്നു,,, ചെക്കെന്റെ വീട്ടിലേക്ക് പോകാൻ ആയതും പെണ്ണ് കരഞ്ഞു അലമ്പാക്കി നമ്മളേം കൂടി കരയിച്ചു,,

പിന്നേ അവൾക്ക് പിറകെ തന്നെ ഞങ്ങളും അങ്ങോട്ട് വരും എന്ന് ഒക്കെ പറഞ്ഞു സമാധാനിപ്പിച് അവളെ യാത്ര ആക്കി,റിദയും ലിയുവും ഷാനുവും ഒക്കെ അങ്ങോട്ട് പോവാൻ റെഡി ആയി,, അതിനിടക്ക് റിദയുടെ ഉമ്മയും ഉപ്പയും ഒക്കെ വന്നു പോയിരുന്നു,,,, " അല്ല ബാബി കാക്കു നെ പിന്നേ കണ്ടില്ലലോ,,, " "നിന്റെ കാക്കുനെ കുറിച് പറയല്ലേ ലിയു ഉച്ചക്ക് തിന്ന ചോറിന്റെ ടേസ്റ്റ് ഇതു വരെ വായീന്ന് പോയിട്ടില്ല അന്റെ കാക്കുന് എന്തേലും ഒരു പണി കൊടുക്കാതെ ഞാൻ വിടൂല നോക്കിക്കോ,,,," ഫിദയുടെ ചെക്കെന്റെ വീട്ടിലേക്കു പോവാൻ ബസ് ഒക്കെ ഫുൾ ആയത് കാരണം ലിയുവും ഒക്കെ അനു ന്റെ കാറിൽ ആയിരുന്നു അങ്ങോട്ട് പോയിരുന്നത്,,, ലിയു മുമ്പിലും റിദയും ഷാനുവും പിറകിലും കയറി ഡ്രൈവർ സീറ്റിന് പിറകിൽ ആയിട്ട് ആയിരുന്നു റിദ ഇരുന്നത് എത്ര നോക്കണ്ട എന്ന് കരുതി ഇരുന്നു എങ്കിലും അനു വിന്റെ നോട്ടം ഇടക്കിടക്കു മിററിലേക്ക് ചെന്നിരുന്നു,,,

ഇടക്ക് റിദയുടെ നോട്ടവും മിററിലേക് ആയതും അനു നോട്ടം തെറ്റിച്ചു,, ഇതു ഒക്കെ വ്യക്തം ആയി തന്നെ ലിയു കണ്ടിരുന്നു അവളിൽ ഒരു പുഞ്ചിരി നിറഞ്ഞു,,, ഫിദയുടെ ചെക്കെന്റെ വീട്ടിൽ എത്തിയതും എല്ലാരും പുറത്ത് ഇറങ്ങി, വീട് ഒക്കെ ചുറ്റി കണ്ട് വരുമ്പോഴാണ് അനു നെ നോക്കി വെള്ളം ഇറക്കുന്ന കുറച്ചു പെൺ പാടകളെ ലിയു റിദക്ക് കാണിച്ചു കൊടുത്തത്,അത് കണ്ടതും അവൾക്ക് ആകെ കലിപ്പ് കയറാൻ തുടങ്ങിയിരുന്ന്,, ഇടക്ക് അവന്റെ നോട്ടവും അവരിലേക്ക് നീളുന്നത് കണ്ടതും അവൾക് കലിപ്പ് ഇരട്ടി ആയി, ഭക്ഷണം കയിച് കയിഞ്ഞ് ice ക്രീം കഴിച്ചോണ്ട് ഇരിക്കയിരുന്നു അനു വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും ആണ് അവന്റെ വേഷം അത് കണ്ടതും റിദയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു ലിയുനോട് ഒരു മിനുട്ട് എന്നും പറഞ്ഞു അവൾ അനു ന്റെ നേരെ നടന്നു നീങ്ങി,,....【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story