❣️താലി ❣️: ഭാഗം 38

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

കുറെ നേരം ആയി പുറത്തേക് കണ്ണും നട്ട് ഇരിക്കാണ് ഗായു, ഇന്ദ്രൻ വരുന്ന ടൈം ആയിട്ടും വരാത്തത് ആണ് കാരണം,,, "എന്താണ് ഏട്ടത്തി, പൂമുക വാതിൽക്കൽ സ്നേഹം വിടർത്തൻ നിൽക്കാണോ,,," "ഒന്ന് പോടാ,,, നേരം സന്ധ്യ ആയില്ലേ എന്നിട്ട് എന്താ നിന്റെ ഏട്ടൻ വരത്തെ നിന്നെ വിളിച്ചിരുന്നോ,,,," "ഒഹ്ഹ്ഹ് എന്റെ ഏട്ടത്തി ഇങ്ങനെ ടെൻഷൻ ആവല്ലേ,, ആദ്യം ഒക്കെ ഏട്ടൻ നല്ലോണം ലേറ്റ് ആവാറുണ്ട്,, എന്നേ വിളിച്ചിട്ട് ഒന്നും ഇല്ലാ,ഏട്ടത്തിക്ക് വേണേൽ ഞാൻ ഏട്ടനെ വിളിച്ചു തരാം,,," "അ അത് വേണ്ട,,, നീ ഒന്ന് വിളിച്ചു നോക്കിയാൽ മതി,,,," "എന്താ രണ്ട് പേരും തെറ്റിയോ,, ഏട്ടത്തിന്റെ മുഖത്ത് രണ്ട് ദിവസം ആയിട്ട് തീരെ തെളിച്ചം ഇല്ലാലോ,,," "ഹേയ് അങ്ങനെ ഒന്നും ഇല്ലാ,, നീ വിളിക്ക്,,," പിന്നെ ഗായുവിനെ അധികം ചോദിച്ചു ബുദ്ധിമുട്ടിക്കാതെ, അവൻ ഇന്ദ്രന്ന് ഡയൽ ചെയ്തു, ഇന്ത്രനോട് സംസാരിച് കൊണ്ടിരിക്കെ ഷാൻ ഗായുവിന്ന് അരികിൽ നിന്ന് ഒന്ന് മാറി നിന്നു,

അത് കണ്ടതും ഗായുവിനു ആകെ ആദി കയറാൻ തുടങ്ങിയിരുന്നു,ഷാൻ കാൾ കട്ട് ചെയ്ത് ഗായുവിന്ന് അരികിലേക് വന്നു,,, , "ഏട്ടൻ എന്താ പറഞ്ഞേ ഷാനുട്ട നീ എന്താ മാറി നിന്ന് സംസാരിച്ചേ,,," "ഓഹ് എന്റെ ഏട്ടത്തി ക്ലിയർ കുറവായത് കാരണം ഒന്ന് മാറി നിന്നു എന്നേ ഉള്ളൂ,,, പിന്നെ ഏട്ടൻ ഇന്ന് വരാൻ നല്ലോണം ലേറ്റ് ആവും എല്ലാരോടും ഭക്ഷണം കഴിച്ചു കിടന്നോളാൻ പറഞ്ഞിട്ടുണ്ട്,,,ഇനി ഏട്ടത്തി ഉള്ളിലേക്ക് ചെല്ലാൻ നോക്ക്,,," ഉള്ളിൽ എന്തോ ഒരു വേദന പോലെ തോന്നി ഗായുവിനു, എന്നോട് ഉള്ള ദേഷ്യം കാരണം ആകുമോ ലേറ്റ് ആവും എന്ന് പറഞ്ഞേ,, ഒക്കെ കൂടി ആലോചിച്ചിട്ട് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നിയതും,, അവൾ ഷാനിന് പിന്നാലെ അകത്തേക്ക് നടന്നു,,, രാത്രി ഭക്ഷണം കയിക്കാൻ ഒന്നും മനസ്സ് വന്നില്ലെങ്കിലും അമ്മക്കും അച്ഛനും ഒന്നും തോന്നേണ്ട എന്ന് കരുതി എന്തൊക്കെയോ നുള്ളി പെറുക്കി തിന്നെന്ന് വെച്ച് എണീറ്റു,, പാത്രം ഒക്കെ അമ്മയോട് ഒപ്പം കഴുകി വെച്ച്,, റൂമിലേക്കു ചെന്നു മേൽ കഴുകി ബെഡിൽ വന്നു കിടന്നു,,, ഉറക്കം വന്നിട്ടും ഇന്ദ്രൻ വന്നിട്ട് ഉറങ്ങാം എന്ന് കരുതി അവൾ കാത്തിരുന്നു എങ്കിലും,,

പിന്നീട് എപ്പോയോ അവൾ ഉറക്കിലേക്ക് വഴുതി വീണു,,, "ഏട്ടത്തി,, ഏട്ടത്തി,,, എന്ത് ഉറക്ക് ആണ് ഇത്,,,,, " ഷാനിന്റെ വിളി കേട്ട് ആണ് ഗായു നെട്ടി ഉണർന്നത്, അപ്പോഴാണ് ഇന്ദ്രനെ കാത്തിരുന്നു താൻ ഉറങ്ങി പോയതും,, അപ്പോയും ഇന്ദ്രൻ വന്നിട്ടില്ല എന്നതും,, അവൾക്ക് മനസ്സിലായത്,,, ക്ലോക്കിലേക്ക് നോക്കിയ അവൾ ഷാനിനെ നോക്കി,,11.15,,, "ഏട്ടത്തി,,,,,," വീണ്ടും ഉയർന്ന ഷാനിന്റെ വിളി ആണ് അവളെ ബോധത്തിലേക്ക് കൊണ്ട് വന്നത്,,,, "ങേ അആഹ് എന്താടാ,, എന്താ ഈ നേരത്ത് നീ ഉറങ്ങീലെ,ഇന്ദ്രേട്ടൻ ഇത് വരെ ആയിട്ടും വന്നില്ലാലോ ടാ,,,,," "ഏട്ടത്തി വേഗം മാറ്റി ഇറങ്ങി വാ നമുക്ക് ഒരിടം വരെ പോവാം,,,," ഷാനിന്റെ മുഖവും എങ്ങോട്ടാണെന്ന് പറയാതെ ഉള്ള അവന്റെ തിരക്ക് കൂട്ടലും കണ്ടപ്പോയെ ഗായുവിനു ടെൻഷൻ ആകാൻ തുടങ്ങിയിരുന്നു,, ഇനി ഇന്ദ്രേട്ടന് വല്ലതും,,, "നീ എന്താ ഷാനുട്ട,, ഈ പറയുന്നേ,,, ഞാൻ എന്തിനാ മാറ്റി വരുന്നേ,,, എങ്ങോട്ടാ,, ഇന്ദ്രേട്ടൻ എവിടെ,, ഇന്ദ്രേട്ടന് വല്ല ആപത്തും,,,," "ങേ,,, ആഹ് ഏട്ടത്തി,, ഏട്ടത്തി ടെൻഷൻ ആവരുത് ഏട്ടന് ചെറിയ ഒരു ആക്‌സിഡന്റ് അനുക്ക വിളിച്ചു പറഞ്ഞത, ഏട്ടത്തി വേഗം റെഡി ആയി വാ,,,," അത് കേട്ടപ്പോ തന്നെ ഗായുവിന് കയ്യും കാലും ഒക്കെ കുഴയുന്ന പോലെ തോന്നി,,, കണ്ണ് ഒക്കെ നിറഞ്ഞു വരാൻ തുടങ്ങിയിരുന്നു,,, "ഏട്ടത്തി,,, ടെൻഷൻ ആവാൻ ഒന്നും ഇല്ലാ,,

അമ്മയും അച്ഛനും തല്ക്കാലം ഒന്നും അറിയണ്ട വേഗം വാ,,,,," പിന്നെ ഒക്കെ പെട്ടെന്ന് ആയിരുന്നു കിട്ടിയ ചുരിദാർ എടുത്തിട്ട് ഇന്ദ്രന്ന് ഒന്നും പറ്റിയിട്ടുണ്ടാവരാതെ എന്ന പ്രാർത്തനയോടെ ഷാനിനോടൊപ്പം ചെന്നു,, യാത്രയിൽ ഉടനീളം ഇത് വരെ ഉണ്ടായിരുന്ന സംഭവങ്ങൾ ഒക്കെ അവളുടെ മുന്നിൽ തെളിഞ്ഞു കൊണ്ടിരുന്നു,, അവസാനം ടെക്സ്റ്റെയിൽസിൽ നിന്ന് വാക്ക് കൊണ്ട് ഇന്ദ്രനെ വേദനിപ്പിച്ചത് ഒക്കെ ഓർമ വന്നതും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി,,,, വണ്ടി നിർത്തിയപ്പോ ആണ് ഗായു ചിന്തയിൽ നിന്ന് ഉണർന്നത്,,, വണ്ടി നിർത്തിയ സ്ഥലം കണ്ടതും,, ഗായു ഷാനിനെ നോക്കി കണ്ണ് മിഴിച്ചു,,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഓരോന്ന് സംസാരിച് സ്ട്രോബെറി ഐസ് ക്രീമും കഴിച്ചോണ്ട് ഇരിക്കയിരുന്നു അനു, പെട്ടെന്ന് ആരുടെയോ കൈ വന്നു തട്ടിയതും കഴിച്ചോണ്ടിരുന്ന ഐസ് ക്രീം മൊത്തം ഷർട്ടിലേക്ക് ചെരിഞ്ഞു,, വെള്ള ഷർട്ട് മൊത്തത്തിൽ നാശം ആയ ദേഷ്യത്തിൽ നോക്കിയ അനു കണ്ടത് തന്നെ നോക്കി ചിരിക്കുന്ന റിദയെ ആണ്,,,

"എടി,,,,,," "അയ്യോ,,, സോറി ട്ടോ,, അറിയാതെ കൈ തട്ടി പോയതാ,, എന്ന് ഞാൻ പറയുന്നില്ല,, മനപ്പൂർവം തന്ന,, എനിക്കിട്ട് പണിതതിന് ഒരു ചെറിയ പ്രത്യുപകാരം എനിക്ക് ഇങ്ങനെ ഒക്കെ കഴിയൂ,,,," എന്ന് പറഞ്ഞു പോകാൻ നിന്ന റിദ ഒന്ന് കൂടി അനു വിനു അടുത്തേക്ക് തന്നെ വന്നു,,, "അആഹ്,, പിന്നെ ക്ലീൻ ആക്കാൻ ദാ മുന്നിൽ കുറെ എണ്ണം വായേം പൊളിച്ചു നില്കുന്നില്ലേ,, അതിലേതിനെലും വിളിച്ചോ,,," അനുവിനു ആകെ കലിപ്പ് കയറിയിരുന്നു, എങ്കിലും ബന്ധുക്കാരുടെ വീട് ആയത് കൊണ്ട് അവൻ ഒന്നും മിണ്ടാതെ,, ടൗവൽ കൊണ്ട് തുടച്ചു വണ്ടിയിലേക്ക് കയറി,, അപ്പോയെക്കും എല്ലാരും പോവാൻ ആയത് കൊണ്ട് റിദയും ലിയുവും ഷാനുവും ഒക്കെ വന്നു വണ്ടിയിൽ കയറിയിരുന്നു,,,, പേടിച് പേടിച്ചു ആണ് റിദ വണ്ടിയിൽ കയറിയത് എങ്കിലും അനു വിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും കാണാഞ്ഞ് അവൾ ഒന്നു നിശ്വസിച്ചു 🥰,,,, ,"അതെ ബാബി,, വല്ലാതെ ശ്വാസം വലിച്ചു വിടണ്ട,,

കൊടുങ്കാറ്റിന് മുന്നേ ഉള്ള ശാന്തത ആണ് ഇത്,,,, ഏത് സമയത്തും ഒരു തിരിച്ചടി പ്രതീക്ഷിക്കാം,,,, " "പേടിപ്പിക്കാതെടി,,,,,,," ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ " നമ്മൾ എന്ത ഇവിടെ,, ഷാനുട്ട ഏട്ടൻ എവിടെ " എന്ന് ചോദിച്ചു ഷാനിന് നേരെ തിരിഞ്ഞ ഗായു ഇന്ദ്രന്റെ ശബ്ദം കേട്ടതും ഞെട്ടി തിരിഞ്ഞു,,,, "Many many happy returns of the day,,, my dear wife 🥰🥰🥰🥰🥰,,,",, പക്ഷെ അത് ഒന്നും ഗായുവിന്റെ ശ്രദ്ധയിൽ വന്നില്ലായിരുന്നു, ഇന്ദ്രനെ കണ്ടതും അവൾ ഓടിച്ചെന്ന് ഷാൻ ഉണ്ടെന്ന് കൂടി നോക്കാതെ ഇന്ദ്രനെ വാരി പുണർന്നു,,,, അവളുടെ കൈകളുടെ മുറുക്കത്തിൽ തന്നെ ഉണ്ടായിരുന്നു അവൾ എന്ത്‌ മാത്രം പേടിച്ചു എന്നത്,,, അനുവും ഷാനും കാഴ്ചക്കാർ ആയി ഉള്ളതിനാൽ ഇന്ദ്രൻ ഗായുവിനെ തന്നിൽ നിന്ന് മാറ്റാൻ നോക്കി എങ്കിലും ഒന്നു കൂടി ശക്തമായി അവൾ അവനിലേക്ക് ചേർന്നു,,,, "ഏട്ടന് ഒന്നും പറ്റിയില്ലലോ,,, ഞാൻ എന്ത് മാത്രം പേടിച്ചു എന്ന് അറിയോ,, ഷാനുട്ടൻ വന്നു പറഞ്ഞപ്പോ,,,," അത് കേട്ടതും സംശയത്തോടെ ഇന്ദ്രൻ ഷാനിനെ നോക്കി അവൻ ഇന്ദ്രനെ നോക്കി ഇളിച്ചു കാട്ടി,,, "അത് ഏട്ടൻ അല്ലെ പറഞ്ഞേ ഏട്ടത്തിയെ വേഗം ഇവിടെ എത്തിക്കണം എന്ന്,,, സർപ്രൈസ് പൊളിക്കരുത് എന്ന്,, അപ്പൊ പിന്നെ ഏട്ടത്തിയെ കൂടെ കൂട്ടാൻ ഏട്ടന് ആക്‌സിഡന്റ് പറ്റി എന്ന് ചെറിതായിട്ട് ഒരു കള്ളം പറഞ്ഞു,,,," അത് കേട്ടതും ഗായുവും ഇന്ദ്രനും ഒരു പോലെ അവനെ നോക്കി പേടിപ്പിച്ചു,,,,

"നിനക്ക് വേറെ ഒന്നും പറയാൻ കിട്ടിലെ ചെക്കാ,, വെറുതെ അല്ല ഞാനും കരുതി,, എന്താ ഇവൾക്ക് പറ്റിയെ എന്ന്,,,,"ഇന്ദ്രൻ "ആാാ അത് വിട് ടാ, ഏതായാലും ഒരു നല്ല കാര്യത്തിന് വേണ്ടി അല്ലെ,,,തെ 12 മണിക്ക് രണ്ട് മിനിറ്റ് ഉള്ളൂ,,വേഗം വന്നു കേക്ക് കട്ട് ചെയ്യാൻ നോക്ക്,, എനിക്ക് നാളെ ഓഫീസിൽ പോവാൻ ഉള്ളത, പോയി ഉറങ്ങണം,,," അത് കേട്ടപ്പോയാണ് ഗായു ബോധത്തിലേക് വന്നത്,, ഷാൻ അവളെ കൂട്ടി വന്നത് ബീച്ച്ലേക്ക് ആയിരുന്നു എങ്കിലും,, ഇന്ദ്രനെ കണ്ട വെപ്രാളത്തിൽ വേറെ ഒന്നും ശ്രദ്ധിച്ചിരുന്നില്ല,,അവളും ചുറ്റിനും ഒന്ന് കണ്ണോടിച്ചപ്പോ കണ്ടു,,, കുറച്ചു അകലെ ആയി,, ഒരു ടേബിളും അതിന് മുകളിൽ ആയി ഒരു കേക്കും,, ചുറ്റിനും മെഴുകുതിരികളും ബലൂണുകളും ഒക്കെ ആയി അലങ്കരിച്ചിട്ടുണ്ട്,,,, "ഇന്ന് ആരുടെ b day ആണ് ഏട്ടാ,,,," ഗായുവിന്റെ ചോദ്യം കേട്ടതും മൂന്നു പേരും അവളെ കൂർപ്പിച്ചു നോക്കി,,, , "ഹ ഹ,,,,, ടാ ഇന്ദ്ര നീ വിഷ് ചെയ്തത് ഒന്നും പെങ്ങൾ അറിഞ്ഞിട്ടും കൂടി ഇല്ല,,,

പൊന്നാര പെങ്ങളെ ഇന്ന് നിന്റെ b day ആണ്,,,," അത് കേട്ടതും ഒരു നിമിഷം അവൾ ഞെട്ടി,, അവളുടെ കണ്ണ് ഒക്കെ നിറയാൻ തുടങ്ങിയിരുന്നു, ഈ ഒരു ദിവസം ഓർക്കാറേ ഇല്ലായിരുന്നു താൻ,,,തന്റെ വരവോടെ ആണ് അച്ഛൻ പോയത് എന്ന അമ്മയുടെ വാക്ക് കേൾക്കുമ്പോ,, ആ ദിവസത്തിനോട് എന്തെന്നില്ലാത്ത വെറുപ്പ് ആയിരുന്നു,,,, ചെറുപ്പത്തിൽ ക്ലാസ്സിൽ മറ്റു കുട്ടികൾ ഒക്കെ b day ക്ക് മിട്ടായികളും പുത്തൻ ഉടുപ്പും ഒക്കെ ഇട്ട് വരുമ്പോ അമ്മയോട് വന്നു തന്റെ b day എന്ന് ആണെന്ന് അമ്മയോട് ചോദിക്കുമ്പോ, അമ്മ ചീത്ത പറയറായിരുന്നു പതിവ് എന്ന് അവൾ ഓർത്തു,,,, പിന്നെ പിന്നെ യാഥാർദ്യത്തോട് താനും പൊരുത്തപെട്ടു,,, ആ ദിവസം ഓർക്കാർ പോലും ഇല്ലായിരുന്നു,,, "ഗായു,,,,,,, ദേ ടൈം ആയി കേക്ക് മുറിക്കണ്ടേ,,,,," എന്ന ഇന്ദ്രന്റെ ചോദ്യം ആണ് അവളെ ഓർമയിൽ നിന്ന് ഉണർത്തിയത്,,,,, "എന്റെ b day എങ്ങനെ ഇന്ദ്രേട്ടന് അറിയാം,,,,," എന്ന് അവൾ ഇന്ത്രനോട് ചോദിച്ചു,,, അത് ഒക്കെ നമുക്ക് പിന്നീട് പറയാം നീ ഇപ്പൊ വന്നു ഈ കേക്ക് മുറിച്ചേ,,, അത് പറഞ്ഞു അവളുടെ കണ്ണുകൾ ഒക്കെ തുടച്ചു ചേർത്ത് പിടിച്ചു ഇന്ദ്രൻ അവളെയും കൂട്ടി കേക്ക് ന് അടുത്തേക്ക് നടന്നു,,,, ...【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story