❣️താലി ❣️: ഭാഗം 39

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

ജീവിതത്തിൽ ആദ്യം ആയി തന്റെ b day ആഘോഷിക്കുന്ന ഗായുവിനു സങ്കടവും സന്തോഷവും എല്ലാം കൂടിയ ഒരു വികാരം ആയിരുന്നു,,,കേക്ക് മുറിച് ഇന്ദ്രന്ന് നേരെ നീട്ടുമ്പോഴും അവളുടെ കണ്ണീർ തോർന്നിരുന്നില്ല,,, "എന്റെ ഏട്ടത്തി,,,, ഈ കേക്ക് മുഴുവൻ ഉപ്പുരസം ആക്കോ ഏട്ടത്തി,, ഞങ്ങള്ക്ക് കയിക്കാൻ ഉള്ളത് ആണേ,,," എന്ന് ഷാൻ പറഞ്ഞപ്പോ നിറഞ്ഞു വന്ന കണ്ണാലെ തന്നെ കവിളിൽ ഒലിച്ചിറങ്ങിയ കണ്ണീർ അവൾ തുടച്ചു മാറ്റി,,, പിന്നെ ഓരോ കഷ്ണങ്ങൾ ആയി അനുവിനും ഷാനിനും കൊടുത്തു അവരുടെ വക ഗിഫ്റ്റും ഗായുവിനു ഉണ്ടായിരുന്നു,,, അനു ന്റെ വക ഒരു വാച്ചും,, ഷാനിന്റെ വക ഒരു ചുരിദാർ സെറ്റും ആയിരുന്നു,,, എല്ലാം അവൾക്ക് ഒരു അത്ഭുതം ആയിരുന്നു, ഒരു നാൾ ആഗ്രഹിച്ചു എല്ലാം തന്നിൽ തന്നെ കുയിച്ചു മൂടിയവ ആയിരുന്നു ഇവയെല്ലാം എന്ന് അവൾ ഓർത്തു,,,, "അല്ല,, ഏട്ടന്റെ വക ഏട്ടത്തിക്ക് ഗിഫ്റ്റ് ഒന്നും ഇല്ലേ,,,,,," "അത് ഒക്കെ ഞാൻ കൊടുത്തോളം ഇപ്പൊ മക്കൾ രണ്ടാളും വിട്ടോ,നിങ്ങൾ ഉറക്കം കളയണ്ട,,,,,,"

"നോക്ക് അനുക്ക,, ഒക്കെ സെറ്റ് ആയപ്പോ നമ്മൾ പുറത്ത്,,," "അത് അങ്ങനെ ആണെടാ,, ഏതായാലും നമുക്ക് സ്വർഗ്ഗത്തിൽ കട്ടുറുമ്പ് ആവണ്ട,, നീ വാ നമുക്ക് പോവാം പിന്നേ അധികം ലേറ്റ് ആവണ്ടാട്ടോ,,,,," "ഒഹ്ഹ്ഹ് ഉത്തരവ്,,,,,," രണ്ട് പേരും അവരോട് യാത്ര പറഞ്ഞു പോകാൻ നേരം അനു ഇന്ദ്രനെ ഗായുവിന്റെ അടുത്ത് നിന്നും മാറ്റി നിർത്തി,,, , "അതേയ്,,,,, ഇത് ബീച് ആണെന്ന ഓർമ വേണം,,, ഇത് ഫസ്റ്റ് നൈറ്റ്‌ ഒന്നും നടന്നില്ലെന്ന് അറിയാം,, അത് കൊണ്ട് ഈ കടപ്പുറം ഒരു മണിയറ ആക്കരുത്,,," "പോടാ,,,, തെണ്ടി,,,,,,, " അതും പറഞ്ഞു അനുവിന്റെ പുറത്ത് ഇട്ട് ഒന്ന് പൊട്ടിച്ചു അവനെ തള്ളി വിട്ടു,അവര് പോയതും ഗായു ഇന്ദ്രന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവനും അവളെ ചേർത്ത് പിടിച്ചു ഒരിക്കലും ഒന്നിനു വേണ്ടിയും ഒറ്റപെടുത്തില്ല എന്ന ഉറപ്പിൽ,,,, "അതേയ്,,, ഇനിയും കരഞ്ഞു എന്റെ ഷർട്ട് നാഷം ആക്കാൻ ആണ് പ്ലാൻ എങ്കിൽ, ഞാൻ ഇവിടെ ഇട്ടിട്ട് പോവുമെ,," അത് കേട്ടതും ഇന്ദ്രന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി അവൾ അവനെ കൂർപ്പിച്ചു നോക്കി,,,,

"ഈ ഉണ്ട കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ഉണ്ട കണ്ണി,,,," "രണ്ട് ദിവസം എന്നേ മൈൻഡ് ചെയ്യാതെ നടന്നില്ലേ ഞാൻ എത്ര വിഷമിച്ചു എന്ന് അറിയോ,,," "ആാാഹ,, അപ്പൊ എനിക്കോ നീ അന്ന് പറഞ്ഞ വാക്കുകൾ എന്നെയും വേദനിപ്പിച്ചിരുന്നു,, അമ്മാതിരി വാക്ക് അല്ലെ നീ പറഞ്ഞേ,,,," "സോറി,,, ഇന്ദ്രേട്ടാ,,,, എനിക്ക് അറിയാം ഏട്ടനെ ഒത്തിരി വേദനിപ്പിച്ചു ഞാൻ എന്ന്,,,," വീണ്ടും കണ്ണ് നിറയാൻ തുടങ്ങാണെന്ന് കണ്ടതും ഇന്ദ്രൻ ഗായു വിനെ മാറ്റി നിർത്തി,,, "ദേ നീ ഇനി ഈ ടേപ്പ് തുറന്നിടല്ലേ pls എനിക്ക് അപ്പൊ വിഷമം ഉണ്ടായിരുന്നെങ്കിലും അത് ഒക്കെ ഞാൻ അപ്പോയെ വിട്ടിരുന്നു,,, പിന്നെ നിന്റെ b day ആണെന്ന് നിന്റെ അമ്മ പറഞ്ഞപ്പോ,, തല്ക്കാലം ഇങ്ങനെ തന്നെ തുടരാം എന്ന് കരുതി അത്രേ ഉള്ളൂ,,,,," "ങേ അമ്മയോ,,, അമ്മക്ക് അറിയുമായിരുന്നോ എന്റെ b day ഇന്ന് ആണെന്ന്,," "പിന്നെ അറിയാതെ,,, ഒന്നും ഇല്ലേലും നിന്നെ പ്രസവിച്ച അമ്മ അല്ലെ,,, അമ്മക്ക് നല്ല വിഷമം ഉണ്ട് നിന്റെ ഒരു b day ക്ക് പോലും നിന്നെ ഒന്ന് സന്തോഷിപ്പിക്കാതിരുന്നതിൽ,,

ആഹ് സാരല്ല്യ പോട്ടെ,, ഇനിയുള്ള എല്ലാ b day യും നമുക്ക് അടിച്ചു പൊളിക്കന്നെ 🥰🥰,,," "അല്ല,,,, എനിക്ക് b day ആയിട്ട് ഗിഫ്റ്റ് ഒന്നും ഇല്ലേ,,,," "ഞാൻ തന്നെ നിനക്ക് ഒരു ഗിഫ്റ്റ് അല്ലെ പെണ്ണെ അത് പോരെ,,,," എന്ന് അവളുടെ കണ്ണിലേക്കു നോക്കി അവൻ ചോദിച്ചതും അവളും ആ കണ്ണിലേക്കു നോക്കി അവനിലേക്ക് ചാഞ്ഞു,,,, കൈകളിൽ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോ ആണ് ഗായു തന്റെ കയ്യിലേക്ക് നോക്കിയത്, കയ്യിൽ ചുറ്റി കിടക്കുന്ന,,simple golden bracelate കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു,,, അത്രക്ക് മനോഹരം ആയിരുന്നു അത്,,,, "ഇഷ്ട്ടായോ,,,,, എന്റെ പെണ്ണിന്,,,,," എന്ന് ഗായുവിന്റെ ചെവിക്കരികിൽ ചുണ്ടടുപ്പിച്ചു ചോദിച് കൊണ്ട് അവളെ പിറകിലൂടെ ഇറുകെ പുണർന്നതും അവളിൽ ഒരു മിന്നൽ പിണർ പാസ്സ് ചെയ്ത പോലെ തോന്നി,,, അവളുടെ തൊണ്ട ഒക്കെ വരളാൻ തുടങ്ങിയിരുന്നു അവന്റെ സാമിപ്യത്തിൽ എന്തെന്നില്ലാത്ത വികാരം തന്നിൽ നിറയുന്നത് അവൾ അറിഞ്ഞു,,, അവന്റെ പല്ലുകൾ മൃദുവായി അവളുടെ ചെവികളെ തലോടിയതും,, അവൾ അവനിലേക്ക് ഒന്ന് കൂടി ചേർന്നു,,,, അവന്റെ ചുണ്ടുകൾ അവിടെ നിന്നും കഴുത്തിലേക്കും,,,

അവിടെ നിന്നും തായേക്ക് പോകാൻ ഒരുങ്ങിയതും ഗായു അവനെ തള്ളി,,, കിതച്ചു,,,, അത് കണ്ടതും അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,,, "അയ്യേ,,,, തീരെ സ്റ്റാമിന ഇല്ലാലോ മോളെ,,,, അച്ഛനും അമ്മക്കും ഒരു പേര കുട്ടിയെ ഒക്കെ കൊടുക്കണ്ടേ,,," എന്ന് അവൻ താടി ഉയിഞ്ഞു കൊണ്ട് അവളെ നോക്കി ചോദിച്ചതും അവളുടെ കവിളിൽ ചുവപ്പ് നിറഞ്ഞിരുന്നു,,, അവളുടെ ചുവന്ന അദരങ്ങൾ വിറക്കുന്നുണ്ടായിരുന്നു അവൻ വീണ്ടും അവളിലേക്ക് നടക്കാൻ ആഞ്ഞതും,,,, "അതേയ്,,,, എന്താ ഇവിടെ,,, വീട്ടിലേക്ക് പോകാൻ ആയില്ലേ,,,," എന്ന് ചോദിച്ചു രണ്ട് പോലീസ്കാർ അവരുടെ അടുത്തേക്ക് വന്നതും ഗായു പേടിച്ചു ഇന്ദ്രന്റെ കൈകളിൽ മുറുക്കി പിടിച്ചു,,,, "പോവാ,, സാറെ,,, wife ന്റെ b day ആയിരുന്നു ഒരു സർപ്രൈസ് കൊടുത്തതാ,,,," എന്നും പറഞ്ഞു ബാക്കി ഉണ്ടായിരുന്ന രണ്ട് കഷ്ണം കേക്ക് എടുത്ത് അവർക്കും നൽകി,,,അവര് അവിടുന്ന് തിരിച്ചു പോന്നു,,, തിരികെ വരുമ്പോൾ രണ്ട് പേരുടെയും മനസ്സ് ക്ലിയർ ആയിരുന്നു,,,

ഗായു ഇന്ദ്രന്റെ പുറത്ത് തല ചേർത്ത് വെച്ച് അവന്റെ വയറിലൂടെ കയ്യിട്ട് അവനോട് ചേർന്നിരുന്നു എല്ലാം ഒരു സ്വപ്നം പോലെ തോന്നി അവൾക്ക്,,,,, വീട്ടിൽ എത്തിയതും അവൻ അവളെ തന്റെ കൈകളിൽ കോരി എടുത്തു,, അവൾ എതിർപ്പ് ഒന്നും കാണിച്ചില്ല,മുകളിൽ കയറി അവളെ ബെഡിൽ കിടത്തി അവൻ ഒന്ന് നിവർന്നു,,, "കാണുന്ന പോലെ ഒന്നും അല്ലാലോ പെണ്ണെ മുടിഞ്ഞ വെയിറ്റ് ആണല്ലോ ടി,," അത് കേട്ടതും അവളുടെ മുഖം ഇരുണ്ടു,,, "ഹും അതിന് ഞാൻ പറഞ്ഞോ എന്നേ എടുത്ത് നടക്കാൻ,, എന്നിട്ട് പറയുന്നേ കേട്ടില്ലേ വെയ്റ്റ് ആണെന്ന് ഇനി ഇങ്ങോട്ട് വാ,, കാണിച്ചു തരാം ഞാൻ,,," "ആണോ ഇപ്പൊ കാണിച്ചു തരോ,,,,," "ങേ എന്ത്,,,,,,, 😳" ,"നീ ഇപ്പൊ പറഞ്ഞില്ലേ വന്നാൽ എന്തോ കാണിച്ചു തരാന്ന്,,,, " , "ച്ചി,, വൃത്തികെട്ട സാധനം,,, പോ മനുഷ്യ,,," എന്ന് പറഞ്ഞു അവൾ വേഗം തിരിഞ്ഞു കിടന്നു,,,, "ആഹാ,, ഓരോന്ന് പറഞ്ഞു എന്നേ പ്രകോപിപ്പിച്ചിട്ട്,, ഇപ്പോ ഞാൻ വൃത്തികെട്ട മനുഷ്യൻ അല്ലേടി കാണിച്ചു തരാം ഞാൻ,,,,"

എന്ന് പറഞ്ഞു അവൻ അവളിലേക്ക് അമർന്നു, അവൾ എന്തേലും പറയുന്നതിന് മുന്നേ അവന്റെ ചുണ്ടുകൾ അതിന്റെ ഇണയെ സ്വന്തം ആക്കിയിരുന്നു,, ആദ്യം എതിർത്ത് എങ്കിലും അവന്റെ അദരങ്ങൾ അവളിലേക്ക് ആയ്ന്നിറങ്ങിയതും, അവളും അതിൽ ലയിച്ചു,, അവളുടെ കൈകൾ അവന്റെ മുടിയിൽ കോർത്ത് വലിച്ചു,,,, ദീർഘ ചുംബനത്തിന് ശേഷം പല്ലിനാൽ ചെറുനോവ് തീർത്ത് ഇന്ദ്രൻ അവളിൽ നിന്നും എഴുന്നേറ്റു,,, ഇന്ദ്രന്റെ പ്രണയത്തിന് മുന്നിൽ ഗായു തളർന്നു പോയിരുന്നു,,, അവളുടെ കവിളുകൾ എല്ലാം ചുവന്നു തുടുത്തിരുന്നു ഇനിയും നിന്നാൽ ശരി ആവില്ലെന്ന് തോന്നിയതും,, അവളുടെ കവിളിൽ തട്ടി ഇന്ദ്രൻ ഫ്രഷ് ആവാൻ ആയി കയറി,,, കുളി കയിഞ്ഞു വന്നപ്പോയെക്കും ഗായു ഉറങ്ങിയിരുന്നു, പൂച്ച കുഞ്ഞിനെ പോലെ ചുരുണ്ടു ഉറങ്ങുന്ന അവളെ കാണെ അവനിൽ എന്തെന്നില്ലാത്ത ഒരു വാത്സല്യം തോന്നി,,, ശേഷം അവളെ ചേർത്ത് പിടിച്ചു അവനും നിദ്രയെ പുൽകി,,

അവന്റെ നെഞ്ചോരം ചേർന്ന് നാളെ തന്നെ കാത്തിരിക്കുന്ന സർപ്രൈസ് അറിയാതെ ഗായുവും ഗാഡ്ഡ നിദ്രയിൽ ആയിരുന്നു,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഡ്രസ്സ്‌ എടുക്കാൻ ഉള്ളത് കൊണ്ട് ഫിദയുടെ വീട്ടിലേക്ക് തന്നെ ആയിരുന്നു റിദയും ഷാനുവും ചെന്നതും,, വീട് മുറ്റത്ത് എത്തിയതും റിദ ഡോർ തുറന്ന് ഒരു ഓട്ടം ആയിരുന്നു അകത്തേക്ക്,,, അവളുടെ ഓട്ടം കണ്ട് ഷാനുവിനും ലിയക്കും ചിരി ആയിരുന്നെങ്കിൽ അനു വിന്റെ ചുണ്ടിൽ പുച്ഛവും കലിപ്പും നിറഞ്ഞ ഒരു വികാരം ആയിരുന്നു,,, പന്തലിൽ ഫോണും തോണ്ടി ഒരു സൈഡിൽ ഇരിക്കുമ്പോഴാണ് നാല് പാടും നോക്കി വീടിന്റെ പിറകിലേക്ക് പോകുന്ന റിദയെ അനു കണ്ടത്,, അത് കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി എല്ലാരും പോകാൻ ഉള്ള തിരക്കിൽ ആയിരുന്നത് കൊണ്ട് ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി അവനും അവൾക് പിറകെ വെച്ച് പിടിച്ചു,,,, കാറിൽ നിന്ന് ഇറങ്ങിയ ഓട്ടം ഫിദയുടെ റൂമിൽ എത്തിയതിന് ശേഷം ആയിരുന്നു റിദ നിർത്തിയത്,,,, "ഹിഹി,,

എന്തൊക്കെ ആയിരുന്നു പണി കൊടുക്കുമ്പോ,,, എന്നിട്ട് ഓടിയ ഓട്ടം കണ്ടില്ലേ,,,,"ഷാനു "പോടീ അത് കൊണ്ട് ഒന്നും അല്ല,, എനിക്ക് വാഷ് റൂമിൽ പോകാൻ വേണ്ടിട്ടാ ഞാൻ അവിടുന്ന് ഓടിയെ,, അല്ലാതെ ആ കലിപ്പനെ പേടിച്ചിട്ട് ഒന്നും അല്ല,,, " "ഒഹ്ഹ്ഹ് വിശ്വസിച്ചു,,,,,," "അല്ലടി,,, ഞാൻ ഇവിടെ അയിച്ചു വെച്ച എന്റെ ഡ്രസ്സ്‌ ഒക്കെ എവിടെ,,,"റിദ "നന്നായി,,, രാവിലെ ഞാൻ പറഞ്ഞതാ ഒക്കെ ബാഗിൽ അടക്കി പെറുക്കി വെച്ചോ പോകാൻ നേരം കാണാതെ ആവണ്ട എന്ന് എന്നിട്ട് ഇപ്പൊ എന്തായി, നല്ലോണം നോക്ക്,,," "ഞാൻ ഇവിടെ ഒക്കെ നോകിയെടി ഇവിടെ ഒന്നും ഇല്ലാ,,,," "ഇവിടെ ക്ലീൻ ചെയ്യാൻ വന്ന ഇത്തയോട് ഫിദത്തയുടെ ഡ്രസ്സ്‌ ഒക്കെ അലക്കാൻ എടുക്കാൻ പറയുന്നത് ഞാൻ കേട്ടിരുന്നു ഇത്തയുടെ ഡ്രസ്സും അതിൽ പെട്ട് കാണും,,,"

എന്ന് അവിടെ ഉണ്ടായിരുന്ന ഒരു കുട്ടി പറഞ്ഞതും റിദ തലയിൽ കൈ വെച്ച് നിന്നു,,, , "വേഗം പോയി നോക്ക്,,,,, അവര് എന്തായാലും മെഷീനിൽ ഒന്നും ഇട്ട് കാണില്ല,,," ഷാനുന്റെ വാക്ക് കേട്ട് അവൾ പുറത്തേക്ക് പോകാൻ നിന്നതും ഒന്ന് സ്റ്റക്ക് ആയി,,, , "എടി,,,, നീയും കൂടി ഒന്ന് വരോ കമ്പിനിക്ക്,,,," "അല്ലാതെ കലിപ്പനെ പേടിച്ചിട്ട് ഒന്നും അല്ല,,,," "ഓഹ് ഓനെ പേടിച്ചിട്ട് ഒന്നും അല്ല ഹും നീ വരണ്ട ഞാൻ തനിയെ പോയിക്കൊള്ളാം,," എന്നും പറഞ്ഞു റിദ ക്ലീൻ ചെയ്യുന്ന ഇത്തയെ നോക്കി നടന്നു, അവരെ കണ്ട് ചോദിച്ചപ്പോ വീടിന്റെ പിറകിൽ കൊണ്ട് വെച്ചിട്ടുണ്ട് എന്ന് കേട്ടതും അവൾക്ക് ആശ്വാസം ആയി, അനു അവിടെ എവിടെയും ഇല്ലെന്ന ഉറപ്പില്ല അവൾ അങ്ങോട്ട് വിട്ടു,, പിറകിൽ അനു ഉണ്ടെന്ന് അറിയാതെ,,,...【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story