❣️താലി ❣️: ഭാഗം 40

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

രാവിലെ ഗായു കണ്ണ് തുറന്നമ്പോ കണ്ടു തന്നെയും ചേർത്ത് പിടിച്ചു ഉറങ്ങുന്ന ഇന്ദ്രനെ കുറച്ചു നേരം അവൾ ആ മുഖത്തേക്ക് നോക്കി കിടന്നു,, ഇന്നലെ നടന്നത് ഒക്കെ ഒരു സ്വപ്നം പോലെ തോന്നി അവൾക്ക്,,, ഇന്നലെ കിടന്നതേ ഓർമ ഉള്ളൂ വേഗം ഉറങ്ങി പോയിരുന്നു ഇന്ദ്രേട്ടൻ വന്നു കിടന്നത് പോലും അറിഞ്ഞില്ല,, ഇന്ദ്രന്റെ നെറ്റിയിൽ ചുണ്ട് ചേർത്ത് അവൾ മെല്ലെ എണീക്കാൻ നിന്നപ്പോ -യെക്കും അവളുടെ കയ്യിൽ പിടി വീണിരുന്നു,,, "അങ്ങനെ അങ്ങ് പോയാലോ മോളെ,,," "Pls ഏട്ടാ,,, ഇപ്പൊ തന്നെ നേരം വൈകി അമ്മ എന്താ കരുതാ,,," "അമ്മ ഒന്നും പറയൂല നീ ഇങ്ങു വന്നേ,,," എന്ന് പറയലും അവളെ അവൻ വലിച്ചു നെഞ്ചിലേക്ക് ഇട്ടു,,അവളിൽ എന്തെന്നില്ലാത്ത ഒരു പരവേഷം നിറഞ്ഞു,, പിടക്കുന്ന മിഴികളോടെ ഇന്ദ്രനെ നോക്കിയപ്പോ അവൾ കണ്ടു തന്നിൽ പ്രണയ പൂർവ്വം നോക്കുന്ന ആ മിഴികളെ,,, ആ നോട്ടം താങ്ങാൻ കഴിയാതെ അവൾ മിഴികൾ തായ്ത്തി,,, ഇന്ദ്രൻ നോക്കി കാണുകയായിരുന്നു ഗായുവിൽ വരുന്ന മാറ്റങ്ങളെ,,

അവളുടെ പിടക്കുന്ന മഴികളും വിറക്കുന്ന ചുണ്ടുകളും,,, അവനെ അവളിലേക്ക് അടുപ്പിച്ചു,,, ഇന്ദ്രന്റെ നിശ്വാസം അടുത്ത് അടുത്ത് വരുന്നത് അവൾ അറിഞ്ഞു അവൾ മിഴികൾ ഇറുകെ അടച്ചു,,പെട്ടെന്ന് ഇന്ദ്രന്റെ ഫോൺ ബെല്ലടിഞ്ഞതും ഇന്ദ്രനെ തള്ളി മാറ്റി ഗായു ബാത്‌റൂമിലേക്ക് കയറി,,,, "കാല മാടൻ കറക്റ്റ് ടൈമിൽ തന്നെ വിളിച്ചോളും,,," എന്ന് പറഞ്ഞു അനു ന്റെ ഫോൺ എടുത്ത് ഇന്ദ്രൻ പല്ലിറൂമി,,, ബാത്‌റൂമിലേക് കയറിയ ഗായുവിന്റെ ചുണ്ടിൽ നാണത്തൽ കലർന്ന ചിരി വിരിഞ്ഞു,,, ഇന്നലയിലെ ഓർമയിൽ അവൾ തന്റെ ചുണ്ടുകളെ തയുകി,,, ഇനിയും ലേറ്റ് ആവും എന്ന് തോന്നിയതും അവൾ പെട്ടെന്ന് പരിവാടി കഴിച്ചു ഇന്ദ്രനെ നോക്കാതെ വേഗം തായേക്ക് ചെന്നു,,, തായേ ചെന്നപ്പോ കണ്ടു സുഭദ്രയും ബാനുവമ്മയും തിരക്കിട്ടു ജോലി ചെയ്യുന്നത്, അവൾക്ക് വല്ലായ്മ തോന്നി എണീക്കാൻ വൈകിയതിൽ,,, "മോൾ എന്താ അവിടെ തന്നെ നിന്ന് കളഞ്ഞേ ഇങ്ങു വാ,,,,," "സോറി,, അമ്മേ,, ഇന്നലെ ഉറങ്ങാൻ വൈകിയത് കാരണം എണീക്കാനും വൈകി,,,"

"അതിന് എന്തിനാ മോളെ സോറി,, ഇന്നലെ നേരം വൈകി ആണ് വന്നേ എന്ന് ഷാൻ പറഞ്ഞിരുന്നു അതാ പിന്നെ മോൾ കിടന്നോട്ടെ എന്ന് കരുതിയെ,, സന്തോഷം ആയോ ഇന്റെ കുട്ടിക്ക്,,," "ആആഹ്‌ അമ്മേ ആദ്യായിട്ട എനിക്ക് ഇങ്ങനെ,,," "മ്മ് ഷാൻ പറഞ്ഞു ഏട്ടത്തി ടാപ് തുറന്ന് കേക്ക് ഒക്കെ ഉപ്പുരസം ആക്കി എന്ന്,എന്റെ മോൾക് ഇനിയും ഒരു പാട് ദീർഘ സുമംഗലി ആയി ജീവിക്കും,,,," എന്ന് പറഞ്ഞ് സുഭദ്ര അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തി അവൾ കണ്ണ് അടച്ചു സ്വീകരിച്ചു,,, "ഇന്ന് ഗംഭീര സന്ധ്യ ആണ്,, മോൾക് ഇഷ്ടമുള്ളത് എല്ലാം പറഞ്ഞോ ഒക്കെ ഈ ബാനുവമ്മ ഉണ്ടാക്കി തരും,,," അത് കേട്ടതും അവൾ രണ്ട് പേരെയും മാറി മാറി നോക്കി,,, "എന്തിനാ അമ്മേ ഇത് ഒക്കെ ഇന്നലെ നടന്നത് തന്നെ എനിക്ക് വലുത് ആണ്,, ഇത് ഒക്കെ വേണോ,,,," "വേണം വേണം,,,നീ ഇവിടെ നിക്ക് പിറന്നാൾ കാരിക്ക് എന്റെ വക ഒരു സമ്മാനം ഉണ്ട്,,,," എന്ന് പറഞ്ഞു സുഭദ്ര അകത്തേക്ക് പോയി കയ്യിൽ ഒരു കവറുമായി വന്നു,,, "മോൾക് ഇഷ്ട്ടായോ എന്ന് നോക്ക് അച്ഛൻ പോയി വാങ്ങി കൊണ്ട് വന്നതാ,, ഇന്ദ്രനെ വിളിച്ചു ഉണർത്തി ഈ ഡ്രെസ്സും രണ്ട് പേരും അമ്പലത്തിൽ പോയി വാ,, അപ്പോയെക്കും ഇവിടെ ഒക്കെ റെഡി ആവും,,,,"

അവൾ ആ പൊതി തുറന്നു നോക്കി മനോഹരം ആയ ഒരു സെറ്റ് സാരി ആയിരുന്നു അത്,, അവൾ ദൈവത്തിന് ഒരായിരം വട്ടം സ്തുതിച്ചു ഇത്രയും നല്ല ഒരു കുടുംബത്തിൽ മരുമകൾ ആയി വരാൻ കഴിഞ്ഞതിൽ അവൾ സുഭദ്രയെ കെട്ടിപിടിച്ചു കവിളിൽ മുത്തം നൽകി,,, "Thanku amma,,,,,,,,," എന്ന് പറഞ്ഞു മുകളിലേക്ക് പോകാൻ നിന്നപ്പോയ തങ്ങളെ കണ്ണ് നിറച്ചു നോക്കി നിൽക്കുന്ന ബാനുവമ്മയെ അവൾ ശ്രദ്ധിച്ചേ,, പിന്നെ ഒന്നും നോക്കിയില്ല ബാനുവമ്മയുടെ കവിളിലും അവൾ മുത്തം നൽകി മുകളിലേക്ക് ഓടി,,, "ഭാഗ്യമാ,, സുഭദ്രമ്മേ,,, ഇങ്ങനെ ഒരു മോളെ കിട്ടിയത്,,," അതിന് ചിരിയാലേ നിറഞ്ഞു വന്ന കണ്ണുകൾ രണ്ട് പേരും തുടച്ചു അവർ പണികളിൽ മുഴുകി,,, ഗായു റൂമിലേക്കു ഓടി ചെന്നപ്പോ ഇന്ദ്രനെ കണ്ടു അവൾ സ്റ്റക്ക് ആയി,,, "ഇത്ര പെട്ടെന്ന് കുളിയും മാറ്റലും ഒക്കെ കഴിഞ്ഞോ,, ഞാൻ വിളിക്കാൻ വരായിരുന്നു,ഇന്ദ്രേട്ടന് അറിയായിരുന്നോ അമ്പലത്തിൽ പോണം എന്ന്,,," "അമ്മ ഇന്നലെ എന്നോട് പറഞ്ഞിരുന്നു നിന്നെ കൂട്ടി പോവണം എന്ന്,,വേഗം റെഡി ആകാൻ നോക്ക്,,," പിങ്ക് കളർ ഷർട്ടും മുണ്ടും ആയിരുന്നു അവന്റെ വേഷം അതിൽ ഒന്ന് കൂടി സുന്ദരൻ ആയ പോലെ തോന്നി ഗായുവിനു,,,

"ഇന്ദ്രേട്ടാ,,, ഇത് കണ്ടോ,, അമ്മ തന്നതാ എനിക്ക് പിറന്നാൾ സമ്മാനം ആയിട്ട്,,,," "ആഹാ കൊള്ളാലോ,,,,, അടിപൊളി ആയിട്ടുണ്ട് വേഗം റെഡി ആവൂ,," എന്ന് പറഞ്ഞു ഇന്ദ്രൻ ബെഡിലേക്ക് ഗായു നിന്ന് പരുങ്ങി ഇന്ദ്രൻ തായേക്ക് പോവും എന്ന് ആണ് കരുതിയത്,, ഡ്രസ്സ്‌ മാറ്റണമെങ്കിൽ ഇന്ദ്രൻ പോവണം,, ഗായുവിന്റെ പരുങ്ങി ഉള്ള നിൽപ്പ് കണ്ടതും അവൻ ഫോണിൽ നിന്നും നോട്ടം തെറ്റിച്ചു അവളെ നോക്കി,,, "നീ മാറ്റുന്നില്ലേ,,,,,,,," "അ അത് ഇന്ദ്രേട്ടൻ,, തായേക്ക് പോകണം,,,," എന്ന് പറഞ്ഞ് അവൾ തല തായ്ത്തി അത് കേട്ടതും കള്ള ചിരിയാലേ അവൻ അവൾക് അടുത്തേക് നടന്നു,, അവൾ പിറകിലേക്കും,, കട്ടിലിൽ തട്ടി അവൾ ബെഡിലേക് വീഴാൻ പോയതും അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് തന്നിലേക് ചേർത്ത് പിടിച്ചു,,, അവളുടെ മിഴികൾ താങ്ങാൻ കഴിയാതെ അവൾ മിഴികൾ തയ്ത്തി,,, "I want your lips now,,, gayu,,,,,," ഇന്ദ്രന്റെ ചുണ്ടുകൾ തന്റെ അദരങ്ങളിലേക്ക് ചേർന്നതും അവളുംടെ കണ്ണുകൾ കൂമ്പി അടഞ്ഞു,,,,,

ഇന്ദ്രൻ അവളുടെ അദരങ്ങളിലേക്ക് ആയ്ന്നിറങ്ങി,, അതിന് അനുസരിച് ഇടുപ്പിലെ പിടിയും മുറുകിയതും,, അവൾ അവനെ ചുറ്റി പിടിച്ചു,,, ദീർഘചുംബനത്തിന് ശേഷം ഇന്ദ്രൻ ഗായുവിന്റെ അദരങ്ങളെ സ്വതന്ത്രം ആക്കി,, അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിതച്ചു,,, "വേഗം റെഡിആയി വാ ഞാൻ തായേ കാണും,,," എന്ന് പറഞ്ഞു അവളുടെ നെറ്റിയിൽ ചുംബിച്ചു അവൻ തായേക്ക് പോയി, ഗായുവിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം നിറഞ്ഞു,അവൾ വേഗം ഡ്രസ്സ്‌ മാറ്റി സുന്ദരി ആയി ഇറങ്ങി,,,, സ്റ്റപ്പ് ഇറങ്ങി വരുന്ന ഗായുവിൽ തങ്ങി നിന്നു ഇന്ദ്രന്റെ കണ്ണുകൾ ഇന്ദ്രന്റെ നോട്ടം താങ്ങാൻ കഴിയാതെ അവൾ നാണത്തൽ തല തായ്ത്തി,,, അവൾ ആ സാരിയിൽ ഒരു കൊച്ചു സുന്ദരി ആയിരുന്നു,,എല്ലാവരും ഇരുന്നു ചായ കുടിച്ചതിന് ശേഷം ആണ് അവർ അമ്പലത്തിലേക്ക് പോയത്,,,, ബുള്ളറ്റിൽ ഇന്ദ്രൻ ഒപ്പം ഗായു കയറി,,, "ഈ ഡ്രെസ്സിൽ നീ ഒരു പാട് സുന്ദരി ആയിട്ടുണ്ട്,,," "അത് കേട്ടതും അവളുടെ കവിളുകൾ ഒക്കെ ചുവന്നു തുടുത്തു,,,"

"ഇങ്ങനെ ചുവപ്പിക്കല്ലേ പെണ്ണെ കവിളിൽ ഒരു കടി വെച്ച് തരും ഞാൻ,," എന്ന് മിററിലൂടെ നോക്കി ഇന്ദ്രൻ പറഞ്ഞതും അവൾ കപട ദേഷ്യത്തോടെ അവന്റെ തോളിൽ മെല്ലെ പിച്ചി,,,, അമ്ബലത്തിൽ എത്തിയതും ഗായു മനസ്സ് ഉരുകി പ്രാർത്തിച്ചു,,, തന്റെ പാതിയോടൊപ്പം ഇനിയും ഒരു പാട് നാൾ ജീവിക്കാൻ കഴിയണേ എന്ന്,, ഇനിയുള്ള ജന്മത്തിലും തങ്ങൾ ഭാര്യ ഭർത്തക്കന്മാർ ആയി ജനിക്കണേ എന്ന്,,, പിന്നെ കുറച്ചു നേരം അവിടെ ഒന്ന് ചുറ്റി കറങ്ങിയതിന് ശേഷം ആണ് അവർ വീട്ടിലേക്കു തിരിച്ചത്,,,, "വീട്ടിൽ ചെല്ലുമ്പോ നിനക്ക് ഒരു സർപ്രൈസ് ഉണ്ട്,,,," "അത് എന്ത,, പറ ഏട്ടാ,,, എന്ത് സർപ്രൈസ് ആണ്,,," "നിന്നോട് പറയാൻ ആണേൽ ഞാൻ അതിന് സർപ്രൈസ് എന്ന് പറയണോ,നമ്മൾ വീട്ടിലേക്ക് തന്നെ അല്ലെ പോകുന്നെ നീ നേരിട്ട് കണ്ടോ,," വീട്ടിൽ എത്തുന്നത് വരെ സർപ്രൈസ് എന്താകും എന്ന് തന്നെ ആയിരുന്നു ഗായുവിന്റെ ചിന്ത,, വീടെത്തിയതും അവൾ ചാടി ഇറങ്ങി,,, ഉമ്മറത്ത് കുറെ ചെരുപ്പുകൾ കണ്ടതും അവൾ ഇന്ദ്രനെ ചെരിഞ്ഞു നോക്കി,,

അവൻ ചിരിയോടെ നടക്ക് എന്ന് തല ആട്ടി,, ചാരി ഇട്ടിരുന്ന വാതിൽ തള്ളി തുറന്നതും,,, ഗായുവിന്റെ തലയിൽ വർണ്ണ കടലസുകൾ വന്ന് വീണു,,,, "Happy birth day to you,,, gayu,, gayu chechi,,, മേമേ,,,," എന്ന് ഒക്കെ പറഞ്ഞ് തന്റെ മുന്നിൽ നിൽക്കുന്നവരെ കണ്ടതും നെട്ടലോടെയും അതിലേറെ നന്ദിയോടെ അവൾ ഇന്ദ്രനെ നോക്കി കണ്ണ് നിറച്ചു,,,, അവൾ അവനെ കണ്ണ് ചിമ്മി കാണിച്ചു,,, ഒരു പാട് ആഗ്രഹിച്ചത് ആയിരുന്നു അവൾ ഇന്നലെ തന്റെ b day കാര്യം അമ്മ പറഞ്ഞു അറിഞ്ഞത് ആണെന്ന് കേട്ടത് മുതൽ അമ്മയെ ഒന്ന് കാണാനും പോയി ആ നെഞ്ചിൽ വീയാനും,,, തന്റെ ആഗ്രഹങ്ങൾ എല്ലാം കണ്ടറിഞ്ഞു നിറവേറ്റി തരുന്ന ഇന്ദ്രനോട് അവൾക്ക് ആരാധന തോന്നി,,,, തന്നെ നോക്കി കണ്ണ് നിറക്കുന്ന വസന്തയുടെ അടുത്തേക്ക് ചെന്നു അവൾ അവരെ ഇറുക്കെ പുണർന്നു,,, വസന്ത അവളുടെ തലയിൽ തലോടി നെറ്റിയിൽ ചുമ്പിച്ചു,, വസന്ത മാത്രം അല്ലയിരുന്നു അശോകനും കുടുംബവും ഗായുവിന്റെ രണ്ട് ചേച്ചി മാരും അവരുടെ ഭർത്തക്കന്മാരും,,

ഇന്ദ്രന്റെ ചെറിയച്ഛനും കുടുംബവും ആ മുഷേട്ട അപ്പച്ചിയും എത്തിയിരുന്നു,,,അനുവും ഫാമിലിയും കൂടെ ചേർന്നപ്പോ കളർ ആയി,, എല്ലാവരോടും അവൾ കുശലം പറഞ്ഞു, ഗായുവിന്റെ വീട്ടുകാർ വരുമ്പോഴും ഒരു കേക്ക് കൊണ്ട് വന്നിരുന്നു,,, അവൾ അത് മുറിച് ആദ്യം ഇന്ദ്രന്നും പിന്നീട് ഇന്ദ്രന്റെ അച്ഛനും അമ്മക്കും വസന്തക്കും കൊടുത്തു,,, "ഇത് എന്തോന്ന കൊച്ചു കുട്ടി എങ്ങാനും ആണോ കേക്ക് മുറിച് ആഘോഷിക്കാൻ,, തോന്നിവാസം അല്ലാതെ എന്താ പറയാ,," എന്ന് അപ്പച്ചി കുശുമ്പോടെ ബാനുവമ്മയോട് പറഞ്ഞതും ബാനുവമ്മ അവരെ നോക്കി പേടിപ്പിച്ചു അവരുടെ അടുത്ത് നിന്നും മാറി നിന്നു,, അപ്പച്ചി അല്ലാത്തവർ എല്ലാം അവൾക് സമ്മാനങ്ങളും നൽകിയിരുന്നു,,, പിന്നീട് എല്ലാരും ഒന്നിച്ചിരുന്നു സദ്യയും കഴിച്ചു,,പരിവാടി ഒക്കെ കഴിഞ്ഞപ്പോൾ ഗായുവിന്റെ വീട്ടുകാരും ഇന്ദ്രന്റെ വീട്ടുകാരും മാത്രം ആയി,,, തിരക്കിനിടയിലും തന്നെ തേടി വരുന്ന ഇന്ദ്രന്റെ കണ്ണുകൾ ഗായുവിൽ ആഹ്ലാദം നിറച്ചു,,,

എല്ലാവരും ഡയിനിങ് ഹാളിൽ ഇരുന്നു ഓരോന്ന് സംസാരിച്ചു കൊണ്ടിരിക്കാണ്,, ഗായുവും അച്ചുവും ഗൗരിയുടെ വയറ്റിൽ കൈ വെച്ച് ഇരിക്കയിരുന്നു,, വാവയുടെ ഇളക്കം അറിയുമ്പോ രണ്ട് പേരുടെയും കണ്ണുകൾ വിടർന്നു,,,,,,, ഗായുവിനു എന്തെന്നില്ലാത്ത ഒരു അനുഭൂതി ആയിരുന്നു അത്,,,, "അല്ല,,, നിങ്ങൾക്കും വേണ്ടേ ഒരു ജൂനിയർ ഇന്ദ്രനെയോ ജൂനിയർ ഗായുവിനെയോ ഒന്നും,,," സന്ധ്യ എന്ന് സന്ധ്യ രണ്ട് പേരോടും ആയി ചോദിച്ചതും ഗായുവിന്റെ കണ്ണുകൾ ഇന്ദ്രന് നേരെ നീണ്ടതും ഇന്ദ്രൻ ഗായുവിനെ നോക്കിയതും ഒരു മിച് ആയിരുന്നു,, കണ്ണുകൾ തമ്മിൽ ഉടക്കിയതും,, ഗായു പെട്ടെന്ന് നോട്ടം മാറ്റി,ഇന്ദ്രൻ ആയിരുന്നു അതിന് മറുപടി കൊടുത്തത്,, "വെണം,, ചേച്ചി,, ഇപ്പോയില്ല കുറച്ചു കൂടി കയിഞ്ഞ് എനിക്ക് വേറെ ഒരു കാര്യം ചെയ്യാൻ ഉണ്ട് ഞൻ ഇപ്പൊ വരാം,,," എന്ന് പറഞ്ഞു ഇന്ദ്രൻ മുകളിലേക്ക് പോയി, ഇന്ദ്രൻ എന്തിനാ പോയത് എന്ന് ഗായുവിനും മനസ്സിലായില്ല,, എല്ലാവരും അവന്റെ വരവിനായി കാത്തു,,,

തിരികെ ചിരിച്ചു കൊണ്ട് നടന്നു വരുന്ന അവന്റെ കയ്യിൽ ഒരു എൻവലപ്പ് ഉണ്ടായിരുന്നു,,,, "എന്താ മോനെ ഇത്,,,," സുഭദ്ര "ഇത് പിറന്നാൾ കാരിക്ക് എന്റെ ഒരു സ്പെഷ്യൽ സമ്മാനം ആണ്,,," എന്ന് പറഞ്ഞു അവൻ അത് ഗായുവിനു നേരെ നീട്ടി, അവൾ എന്തെന്ന ആകാംഷയോടെ അത് തുറന്ന് അതിലുള്ള പേപ്പർ എടുത്ത് വായിച്ചതും,, സന്തോഷത്തൽ അവളുടെ മിഴികൾ നിറഞ്ഞിരുന്നു നിറ കണ്ണാലെ അവൾ എല്ലാവരും ഉണ്ടെന്ന് കൂടി ശ്രദ്ധിക്കാതെ അവനെ ഇറുകെ പുണർന്നു,,, എന്താ സംഭവം എന്ന് അറിയാതെ എല്ലാവരും അവരെ മിഴിച്ചു നോക്കി,,,,,...【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story