❣️താലി ❣️: ഭാഗം 43

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

രാവിലെ ഉറക്കം ഉണർന്ന ഇന്ദ്രൻ ഗായുവിനെ തപ്പി എങ്കിലും ബെഡ് കാലി ആയിരുന്നു, ടൈം നോക്കിയതും അവൻ ചാടി എണീറ്റു,, "ഈ പെണ്ണ് എന്താ എന്നേ വിളിക്കാഞ്ഞേ, ഫേസ് ചെയ്യാൻ ഉള്ള മടി കൊണ്ട് ആവും,,," അത് ഓർത്ത് ചിരിച്ചു കൊണ്ട് അവൻ ഫ്രഷ് ആവാൻ കയറി, ഫ്രഷ് ആയി ഇറങ്ങി വന്നപ്പോ ഓഫീസിലേക്ക് ഇടാൻ ഉള്ള ഡ്രസ്സ് ഒക്കെ സെറ്റ് ആക്കി വെച്ചിട്ടുണ്ട് പക്ഷെ ആളെ കാണാൻ ഇല്ല,,, "ഓഹോ,,, ഒളിച്ചു കളി ആണല്ലേ കാണിച്ചു തരാടി,,,,," ഇന്ദ്രനെ തായേക്ക് കാണുന്നില്ലാലോ എന്ന് ഓർത്ത് കൊണ്ട് അടുക്കളയിൽ നിന്ന് മുകളിലേക്ക് കണ്ണും നട്ട് നിക്കായിരുന്നു ഗായു,, പോവണം എന്ന് ഉണ്ട്,, എന്തോ ഒരു വെപ്രാളം ആണ് ഇന്ദ്രേട്ടന്റെ മുന്നിൽ ചെല്ലുമ്പോ "അയ്യോ,,,,,,,," എന്ന ഇന്ദ്രന്റെ വിളിയും എന്തോ വീഴുന്ന ശബ്ദം കൂടി കേട്ടതും ഗായുവിന്റെ കാലുകൾ അങ്ങോട്ടേക്ക് ഓടിയിരുന്നു,,, ഓടി പിടിച്ചു റൂമിൽ എത്തിയപ്പോ കണ്ടു സ്റ്റൂൾ വീണു കിടക്കുന്നത് അവൾ വർധിക്കുന്ന ഹൃദയ മിടിപ്പോടെ ഇന്ദ്രനെ തിരയുമ്പോ കേട്ടു വാതിൽ അടയുന്ന ശബ്ദം,,

തിരിഞ്ഞു നോക്കിയതും വാതിൽ ചാരി തന്നെ നോക്കി ചിരിക്കുന്ന ഇന്ദ്രനെ കണ്ടതും അവൾക്ക് സങ്കടോം ദേഷ്യോം ഒക്കെ വന്നു, അവൾ അവന്ന് നേരെ പാഞ്ഞു,,,, "പേടിപ്പിച്ചു കളഞ്ഞല്ലോ എന്നേ ഇന്ദ്രേട്ടന് ഒക്കെ കളിയാ,,," എന്ന് കരച്ചിലിനിടയിലൂടെ പറയുന്ന അവളെ ഇടുപ്പിൽ കയ്യിട്ട് തന്നിലേക്ക് ഇന്ദ്രൻ ചേർത്തതും ഗായുവിന്റെ വാ അടഞ്ഞു,,, "എന്റെ പെണ്ണ് എന്നിൽ നിന്നും mose and cat കളി കളിച്ചാൽ ഞാൻ പിന്നെ എന്ത് ചെയ്യണം,,," എന്ന് അവൻ ചെവിയിൽ പറഞ്ഞതും നാണത്തൽ അവൾ തല തായ്ത്തി നിന്നു,,, "ഇനി നിനക്ക് ഇന്നലെ നടന്നത് നിനക്ക് ഇഷ്ടമില്ലാഞ്ഞിട്ട് ആണോ,അതോ,,," അത് പറഞ്ഞു മുഴുവൻ ആക്കുന്നതിന് ഇന്ദ്രന്റെ വാ അവൾ കൈ കൊണ്ട് പൊത്തിയിരുന്നു നിറ കണ്ണാലെ അവൾ അത് കൊണ്ട് അല്ലെന്ന രീതിയിൽ തല ആട്ടി,,, "അങ്ങനെ ഒന്നും പറയല്ലേ ഏട്ടാ,,,, സഹിക്കാൻ കഴിയില്ലെനിക്ക്,, ഗൗരി ചേച്ചിടെ കുഞ്ഞുവാവയുടെ അനക്കം അറിഞ്ഞത് മുതൽ ഞാൻ ആഗ്രഹിക്കുന്നുണ്ട് ഒരു കുഞ്ഞിനെ,,,"

"അമ്പടി നീ ആൾ കൊള്ളാലോ,, ഇപ്പൊ നിനക്ക് കുഞ്ഞ് ആയി ഞാനും എനിക്ക് കുഞ്ഞ് ആയി നീയും മതി എന്റെ മോൾ ആദ്യം പഠിച് ഡിഗ്രി ഒക്കെ നേടി എടുക്ക് എന്നിട്ട് നമുക്ക് നോക്കാം ട്ടോ,, അത് വരെ നമുക്ക് ഇങ്ങനെ പ്രണയിച്ചു അങ്ങ് പോകാം, ഇന്നലെ ഞാനും കരുതിയത് അല്ല പിന്നെ നീ അങ്ങനെ ഒക്കെ മുന്നിൽ വന്നു നിന്നാൽ ഞാൻ എന്ത് ചെയ്യാനാ,,," "ഇന്ദ്രേട്ടാ,,,, 😡,, " എന്ന് അവൾ ചുണ്ട് കൂർപ്പിച്ചു വിളിച്ചതും അവൻ അവളുടെ ചുണ്ടിൽ ചുംബിച്ചു പുഞ്ചിരിച്ചു,,, "ഇനിയും നിന്റെ അടുത്ത് നിന്നാലേ എന്റെ ഓഫീസിൽ പോക്ക് നടക്കൂല വാ,," എന്നും പറഞ്ഞു അവളെ തോളിലൂടെ കയ്യിട്ട് അവർ തായേക്ക് നടന്നു,എല്ലാരും ഒന്നിച്ചു ചായ കുടിച്ചതിന് ശേഷം ഷോപ്പിംഗിന് പോവാൻ നേരത്തെ ഇറങ്ങാൻ നോക്കാം എന്ന് പറഞ്ഞു ഇന്ദ്രൻ ഓഫീസിലേക്ക് പോയി,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ അനു എന്താണ് പറഞ്ഞത് എന്ന് മനസ്സിലാവാതെ അവൾ അവനെ തന്നെ നോക്കി നിന്നു,,, അനു പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു ബോക്സ്‌ എടുത്ത് തുറന്നു അതിൽ നിന്ന് ഒരു കുഞ്ഞു മാല പുറത്തെടുത്തു,,,, "നിന്നോട് ചെയ്ത തെറ്റിന് ഇതല്ലാതെ ഒരു മാർഗം എന്റെ മുന്നിൽ ഇല്ലാ,,,"

എന്ന് പറഞ്ഞു റിദയുടെ കഴുത്തിൽ അവൻ ആ മാല ചാർത്തുമ്പോഴും അനങ്ങാതെ ഇരിക്കാനേ റിദക്ക് കഴിഞ്ഞുള്ളു, അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു,,, "നിനക്ക് എന്നോട് ദേഷ്യം ആയിരിക്കും എനിക്ക് അറിയാം പക്ഷേ ഇത് അല്ലാതെ മറ്റൊരു മാർഗം എന്നിൽ ഇല്ല, മഹർ ചാർത്തിയ പെണ്ണ് എന്ന് എങ്കിലും എനിക്ക് സമാദാനിക്കാലോ,,," അവൻ കെട്ടി കൈ പിൻവലിക്കാൻ നിന്നപ്പോയെക്കും അവന്റെ കയ്യിൽ, റിദയുടെ പിടി വീണിരുന്നു,,, "അങ്ങനെ ഒരു തെറ്റ് പറ്റിയത് കൊണ്ട് മാത്രം ആണോ എന്റെ കഴുത്തിൽ ഈ മാല ചാർത്തിയെ,,, അങ്ങനെ ആണെങ്കിൽ അത് വേണ്ട, ഇഷ്ടമില്ലാതെ ഇങ്ങനെ ഒരു ത്യാഗം ചെയ്യേണ്ട ആവശ്യം ഇല്ലാ, അത് ഒരു ദുസ്വപ്നം ആയി ഞാൻ കരുതി കൊള്ളാം,,," കണ്ണ് നിറഞ്ഞു കൊണ്ട് ആണെങ്കിലും അവളുടെ വാക്കുകൾക്ക് ദൃഡത ഉണ്ടായിരുന്നു,,, "ഈ മാല ഞാൻ ചാർത്തൻ കാരണം എനിക്ക് പറ്റിയ തെറ്റിനാൽ ആണെങ്കിലും,, ഈ കാന്താരി എന്റെ ഉള്ളിൽ എവിടെയോ ഉണ്ടായിരുന്നു,,," അത് കേട്ടതും നിറ മിഴികളോടെ അവൾ അവനെ ഉറ്റു നോക്കി,,, "എല്ലാരും പറയുന്ന പോലെ തേനും പാലും ഒലിപ്പിച്ചു പറയാൻ ഒന്നും എന്നേ കിട്ടില്ല,

ഒരു ഉറപ്പ് ഞാൻ തരാം എന്നിൽ ജീവൻ ഉള്ളിടത്തോളം കാലം ഒരു കുറവും നിനക്ക് വരുത്തില്ല,,, പിന്നെ ഈ കാര്യം ഇപ്പൊ വേറെ ആരും അറിയണ്ട,, ഉമ്മയെ കൂട്ടി ഞാൻ വരും നിന്റെ ഉപ്പയോട് മോളെ കെട്ടിച്ചു തരുമോ എന്ന് ചോദിക്കാൻ,,," "കെട്ടിച്ചു തരില്ലെന്ന് പറഞ്ഞാലോ,,," "കെട്ടിച്ചു തരില്ലെന്ന് ആണെങ്കിൽ ഞാൻ മഹർ ചാർത്തിയ എന്റെ ഭാര്യയും കൂട്ടി ഞാൻ ഒരു പോക്ക് അങ്ങ് പോകും,,," അത് കേട്ടതും അവളുടെ ചൊടിയിൽ ചിരി വിരിഞ്ഞു,,,,, "എന്നാ ഞാൻ പോവ,,,, പിന്നെ വാതിൽ കുറ്റിയിട്ടേക്ക് വല്ല കള്ളൻ മാരും വരും,,," എന്ന് പറഞ്ഞു അനു പോകാൻ ആയി എണീറ്റു,,,, "ഹോ,,, ഒരു റൊമാന്റിക്കും ഇല്ലാത്ത ഒരുരുത്തനെ ആണല്ലോ റബ്ബേ എനിക്ക് കിട്ടിയേ,,,," എന്ന് അവൾ മെല്ലെ പിറു പിറുത്തു,,, പോകാൻ പോയ അനു റിവേഴ്‌സ് എടുത്ത് അവളുടെ അദരങ്ങളിൽ അമർത്തി ചുംബിച്ചു, റിദയുടെ ഫുൾ കിളികളും എങ്ങാണ്ടൊക്കെയോ പോയിരുന്നു,,,, "എന്റെ റൊമാൻസ് മൊത്തം ഇങ്ങേടുത്തലേ 10 മാസം കഴിഞ്ഞാലേ മോൾ ഫ്രീ ആവൂ അത് വേണോ,,,"

"പടച്ചോനെ കലിപ്പൻ ഞാൻ പറഞ്ഞത് കേട്ടോ,,," തന്റെ ഉത്തരത്തിന് വേണ്ടി കാത്ത് നിൽക്കുന്ന അനുവിനു നേരെ വേണ്ടെന്ന രീതിയിൽ അവൾ പേടിയോടെ തല ആട്ടി,,, അതിന്ന് അവളെ ഒന്നു നോക്കി പേടിപ്പിച്ചു അവൻ വന്ന വഴിയേ തിരിച്ചു പോയി,,,, അവൻ പോയതിനു ശേഷം അവൾ വാതിൽ അടച്ചു കുറ്റിയിട്ടു, കണ്ണാടിയുടെ മുന്നിൽ പോയി നിന്നു തന്റെ പ്രണയം ഇപ്പൊ തന്നിൽ ചേർന്നിരിക്കുന്നു,, ആളുകളും അകമ്പടിയും ഒന്നും ഇല്ലാതെ ആണെങ്കിലും ഞാൻ ഇന്ന് എന്റെ കലിപ്പന്റെ ഭാര്യ ആയിരിക്കുന്നു,,, അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു ഒരിക്കലും കരുതിയത് അല്ല, കലിപ്പന്റെ മനസ്സിൽ താൻ ഉണ്ടാവും എന്ന്,,, ഓരോന്ന് ഓർത്ത് അവൻ ചുംബിച്ച ചുണ്ടുകളെ തഴുകി അവൾ ഉറക്കിലേക്ക് വഴുതി വീണു,,,

തിരികെ പോകുബോ അനുവിന്റെ മനസ്സും ശാന്തം ആയിരുന്നു, എങ്ങോട്ടെന്നില്ലാതെ വീട്ടിൽ നിന്ന് ഇറങ്ങി ചെന്നത് ബീച്ച്ലേക്ക് ആണ് കുറെ ചിന്തിച്ചതിന് ശേഷം ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തെ പിന്നെ ഒന്നും നോക്കില്ല,, ഫ്രണ്ട് ന്റെ ഉപ്പക്ക് ജ്വല്ലറി ഉള്ളോണ്ട് അവനെ വിളിച്ചു ഷോപ്പ് തുറപ്പിച്ചു കയ്യിൽ ഉള്ള കാശിനു ഒരു കുഞ്ഞു മാല വാങ്ങി,,, ഇപ്പൊ എന്തെന്നില്ലാത്ത ഒരു ആശ്വാസം ആണ്, അവൾ ചോദിച്ച പോലെ അവളുടെ ഉപ്പ സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യും, തനിക്ക് കഴിയുമോ അവളില്ലാതെ,, താൻ പോലും അറിയാതെ തന്നിൽ ആയിന്നിറങ്ങിയവൾ അല്ലെ അത്,അവൾ ഫിദയുടെ കല്യാണത്തിന് മറ്റൊരുത്തനോട് സംസാരിച്ചതിന് തനിക്ക് വല്ലാത്ത ദേഷ്യം ആയിരുന്നു അവളോട്,,, അപ്പോഴാണ് അവൾ തനിക്ക് ആരെല്ലാമോ ആണെന്ന് മനസ്സിലായത്,,, ഓരോന്ന് ഓർത്ത് വീടെത്തിയതും ആശ്വാസത്തോടെ അവൻ ബെഡിലേക്ക് കിടന്നു കണ്ണടച്ചു,,...【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story