❣️താലി ❣️: ഭാഗം 45

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

റിദയെ കണ്ടതും ഗായുവും ഒരു ഭാഗത്ത് കുഴഞ്ഞു വീനിരുന്നു, എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ഷാനു,,, പിന്നെ അവിടെ ഉണ്ടായിരുന്ന ആരോ ആംബുലൻസ് വിളിച്ചതിനെ തുടർന്ന് അത്‌ അപ്പോയെക്കും വന്നിരുന്നു,, എല്ലാവരും കൂടി റിദയെ അതിൽ കയറ്റി,, കൂടെ ഗായുവിനെയും അവർക്ക് ഒപ്പം ഷാനുവും,,, മരവിച്ച ഒരു അവസ്ഥയിൽ ആയിരുന്നു അവൾ അപ്പൊ,,, "മോളെ,, മോളെ ഫ്രണ്ട്ന് ഒന്നും പറ്റില്ല മോൾ ആ കുട്ടീടെ വീട്ടിലേക്കു ഒന്ന് വിളിച്ചു പറ,,," എന്ന് അവർക്ക് ഒപ്പം വണ്ടിയിൽ കയറിയ ഒരു ചേച്ചി പറഞ്ഞതും അവൾ തല ആട്ടി വെപ്രാളത്തോടെ ഫോൺ എടുത്തു,, റിദയുടെ വീട്ടിയിലേക്ക് വിളിക്കാൻ അവൾക് കഴിഞ്ഞില്ല അവൾ അനുവിനെ വിളിച്ചു,,,, "Halo,,,, അനുക്കാ,, ഞാൻ ഷാനുവ,,, നമ്മുടെ റിദ,,,," എന്ന് പറയുമ്പോഴുക്കും അവൾ കരഞ്ഞു പോയിരുന്നു. അത്‌ കണ്ടതും അവളുടെ കൂടെ ഉണ്ടായിരുന്ന ചേച്ചി ഫോൺ വാങ്ങി,,, "നിങ്ങൾ സിറ്റി ഹോസ്പിറ്റലിലേക്ക് വന്നോളൂ,,,,"

എന്ന് പറഞ്ഞു ഫോൺ വെച്ചപോയെക്കും അവർ ഹോസ്പിറ്റലിലേക് എത്തിയിരുന്നു,,,, റിദയെ വേഗം icu വിലേക്ക് കയറ്റി ഗായുവിനെ ഒബ്സർവേഷൻ റൂമിലേക്കും,,,, രണ്ട് റൂമിലേക്കും മാറി മാറി നോക്കി നിറ കണ്ണാലെ ഷാനു തളർന്നിരുന്നു,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഫോൺ വന്നതിന് ശേഷം ഒരു തളർച്ചയോടെ അനു വണ്ടി സൈഡ് ആക്കി അവൻ പോക്കെറ്റിലേക്ക് കൈ നീട്ടി അതിൽ നിന്നും വർണ കടലാസ്സിൽ പൊതിഞ്ഞ, തന്റെ പേരിൽ കൊത്തിയ മഹർ അവൻ പുറത്തെടുത്തു,,,,, ഉപ്പക്ക് ലീവ് കിട്ടിയെന്നും ഒരു മാസം കഴിഞ്ഞ് വരുന്നുണ്ടെന്നും വന്നാൽ ഉടനെ തന്നെ കല്യാണം നടത്താം എന്ന് ഉപ്പ വിളിച്ചു പറഞ്ഞപ്പോ,, റിദയോട് പറഞ്ഞില്ല ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി മഹർ വാങ്ങിയതിന് ശേഷം അവളെ കാണിച്ചു നേരിട്ട് പറയാം എന്ന് ആയിരുന്നു കരുതിയിരുന്നേ,,, ആ മഹറിലേക്ക് രണ്ട് തുള്ളി കണ്ണുനീർ ഉറ്റി വീണു പെട്ടെന്ന് ബോധത്തിലേക് വന്നതും അവൻ വണ്ടി വേഗത്തിൽ പായിച്ചു സിറ്റി ഹോസ്പിറ്റലിലേക്ക്,,,

പോകുന്ന വഴിക്ക് സിറ്റി ഹോസ്പിറ്റലിലേക് റിദയുടെ ഉപ്പയെ കൂട്ടി എത്തൻ ആശിയോട് വിളിച്ചു പറഞ്ഞു, ഒപ്പം ഇന്ദ്രനെയും വിളിച്ചു,,, ഹോസ്പിറ്റലിൽ എത്തിയപ്പോ അനു കണ്ടു തളർന്നു തലക്ക് കൈ കൊടുത്ത് icu വിനു മുന്നിൽ ഇരിക്കുന്ന ഷാനുവിനെ,,, "ഷാനു,,,,,,," എന്ന് വിളിച്ചു അവൾക്ക് അടുത്ത് ഉള്ള കസേരയിൽ ഇരുന്നു,, അനു വിനെ കണ്ടതും ഷാനു പൊട്ടി കരഞ്ഞു,,, "അനുക്കാ എന്റെ റിദാ,,,, ഓൾക്ക് ഒന്നും പറ്റൂല അല്ലേ അനുക്കാ,,,, ഗായു ഓൾക്കും ഒന്നും പറ്റൂല,,,," "ഇല്ലാ ഷാനു ഇന്റെ റിദ സ്ട്രോങ്ങ്‌ അല്ലേ ഓൾക് ഒന്നും പറ്റൂല,,, ഗായുവിനു എന്താ,, എന്താ ശരിക്കും സംഭവിച്ചേ,,,," കരഞ്ഞു കൊണ്ട് തന്നെ ഷാനു നടന്നത് എല്ലാം അനുവിനോട് പറഞ്ഞു അവൻ തളർച്ചയോടെ എണീറ്റ് icu വിനു അടുത്തേക്ക് ചെന്നു,, റിദക് ഒന്നും പറ്റില്ലെന്ന് ഷാനുവിനെ സമാധാനിപ്പിക്കുമ്പോഴും ഒന്നും പറ്റരുതെ എന്ന് അവൻ മന മുരുകി പ്രാർത്തിച്ചു,,, ഇന്ത്രനോട് വിളിച്ചു വേഗം വരാൻ പറഞ്ഞു ഗായുവിന്റെ കാര്യവും പറഞ്ഞു,,,

ഓരോ മണിക്കൂറുകളും ഓരോ യുഗങ്ങൾ പോലെ തോന്നി അനുവിന് Icu വിൽ നിന്ന് ഒന്നും അറിഞ്ഞില്ല ഡോക്ടഴ്സും നഴ്സ്മാരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്,,,, "റിദ യുടെ കൂടെ ഉള്ള ആരെങ്കിലും ഉണ്ടോ,,," എന്ന് ചോദിച്ചപ്പോഴുക്കും അനു അങ്ങോട്ടേക്ക് ഓടി,,, "സിസ്റ്റർ എന്റെ റിദ,,,,," "പേഷ്യന്റിന് കുറച്ചു ക്രിട്ടിക്കൽ ആണ് സർജറി ആവശ്യം ഉണ്ട്,,,, " "എനിക്ക് അവളെ ഒന്ന് കാണാൻ കഴിയോ,,," ആദ്യം സമ്മതിച്ചില്ലെങ്കിലും അനുവിന്റെ വാശിക്ക് മുമ്പിൽ അവർ സമ്മതിച്ചു,,, അവർ കൊടുത്ത ഡ്രസ്സ്‌ ധരിച്ചു അനു icu വിനു ഉള്ളിലേക്ക് ചെന്നു അവിടെ കണ്ടു ഒരു പാട് യന്ത്രങ്ങൾക്ക് നടുവിൽ ആയി തളർന്നു കിടക്കുന്ന തന്റെ ജീവനെ, വീണു പോകുമെന്ന് തോന്നി എങ്കിലും അവൻ അവൾക് അടുത്തേക്ക് നീങ്ങി,, കണ്ണ് അടച്ചു കിടക്കുന്ന റിദക്ക് അരികിലായി അവൻ നിന്നു, ഒരു തുള്ളി കണ്ണ് നീർ അവളുടെ കൈയ്യിൽ ഉറ്റിയതും,, അവൾ പതിയെ കണ്ണ് തുറന്നു,

ശരീരത്തിനേക്കാൾ വേദന മനസ്സിനാണെന്ന് തോന്നി റിദക്ക് അവൾ കണ്ടു തന്റെ പ്രണയത്തെ,,, "അ,, നു,, ക്ക,,,,,," എന്ന് റിദ പതിയെ വിളിച്ചതും സന്തോഷത്തോടെ അനു അവൾക്ക് അരികിൽ ഇരുന്നു,,, "ഒന്നും ഇല്ലാ,,, എന്റെ കാന്താരിക്ക്,, ദേ നോക്ക് നിനക്ക് ഒരു സർപ്രൈസ് ഉണ്ട് തെ നോക്കിക്കേ,,,, പിന്നെ ഉപ്പ വരുന്നുണ്ട് ഒരു മാസം കൂടി കഴിഞ്ഞാൽ നീ ഈ അനു ന്റെ മാത്രമാ,,,," എല്ലാം കേട്ട് നിറ കണ്ണാലെ പുഞ്ചിരിക്കാനെ അവൾക്ക് കയിഴു മായിരുന്നുള്ളു,, ആ മഹർ തന്നെ നോക്കി പുച്ഛിക്കുന്ന പോലെ അവൾക് തോന്നി, ഭാഗ്യം ഇല്ലാ അനുക്ക എനിക്ക് ഇക്കയോട് ഒപ്പം ജീവിക്കാൻ,,, "ഇക്കാ,,,,, ഷാനു അവൾ എവിടെ,,,ഉപ്പ, ഉമ്മ,,,,," "എല്ലാരും പുറത്ത് ഉണ്ട് മോളെ,,," "സിസ്റ്റർ ഷാനുവിനെ ഒന്ന് വിളിക്കോ,,," " ഹേയ് പറ്റില്ല,,, ഒരാളെ തന്നെ allowed അല്ലേ പിന്നെ ഇയാൾ വാശി പിടിച്ചത് കൊണ്ട് ആണ്,,, " "Pls സിസ്റ്റർ,,,, എനിക്ക് ഇനി അധിക സമയം ഇല്ലാ,, pls,,,," "റിദ,,,,,, നീ എന്തൊക്കെയാ ഈ പറയുന്നേ,,," എന്ന് അനു അവളോട് ദേഷ്യപ്പെട്ടു,,

ഡോക്ടറോട് പെർമിഷൻ വാങ്ങി സിസ്റ്റർ ഷാനുവിനെ അകത്തേക്ക് വിളിച്ചു,,, അകത്തേക്ക് കയറിയതും റിദയെ കണ്ടു നിറഞ്ഞ കണ്ണ് റിദയെ കാണിക്കാതെ അവൾ ചിരിക്കാൻ ശ്രമിച്ചു,,, അനു റിദയുടെ കയ്യിൽ വെച്ച് കൊടുത്തിരുന്ന മഹർ അവൾ അനുവിന് തിരികെ കൊടുത്തു,,, "അനുക്ക,, എനിക്ക് ഒരു ആഗ്രഹം ഉണ്ട് സാധിച്ചു തരോ,,,," "നീ പറ എന്നേ കൊണ്ട് കഴിയുന്ന എന്തും ഞാൻ നിനക്ക് വേണ്ടി സാധിച്ചു തരും,,," "എന്നാൽ,,, ഇപ്പൊ എന്റെ മുന്നിൽ വെച്ച് ഈ മഹർ ഇക്ക ഷാനുവിന്റെ കഴുത്തിൽ ചാർത്തണം,,," റിദയുടെ ആഗ്രഹം കേട്ടതും രണ്ട് പേരും ഒരു പോലെ നെട്ടിയിരുന്നു അനു അവളോട് ദേഷ്യപെട്ടു,,,, "എന്താ നീ പറയുന്നേ അതിന് മാത്രം നിനക്ക് എന്ത് പറ്റിയെന്നാ,, നിനക്ക് ഒന്നും പറ്റില്ല,,,,,നീ അല്ലാതെ ഒരു പെണ്ണ് ഈ അനുവിന്റെ ജീവിതത്തിൽ ഉണ്ടാകില്ല,,,," എന്ന് പറഞ്ഞു ഇറങ്ങി പോകാൻ നിന്ന അനുവിന്റെ കയ്യിൽ റിദ പിടിച്ചു അവളുടെ നിറ കണ്ണുകൾ കണ്ടതും അവൻ അവിടെ നിന്നു,,,

"ഇക്കാ,,എനിക്ക് ഇനി അധിക സമയം ഇല്ലാ ഇക്കാ,,, pls ഇക്കാ സാധിച്ചു തരില്ലേ എനിക്ക്,, പോകുമ്പോ എന്റെ ഇക്കയെ തനിച് ആക്കി പോയി എന്ന വിഷമം എനിക്ക് ഉണ്ടാവില്ലലോ,,, ദാ ഇത് മതി എനിക്ക് എന്റെ ഇക്ക കെട്ടിയ ഈ മഹർ ഇത് മാത്രം,,," അത്‌ പറഞ്ഞു കഴിയുമ്പോയേക്കും മൂന്നു പേരും ഒരു പോലെ കരഞ്ഞിരുന്നു,, റിദക്ക് ശ്വാസം എടുക്കാൻ ബുന്ധിമുട്ടുന്ന പോലെ തോന്നിയതും,,,, "സിസ്റ്റർ,,,,,,," എന്ന് അനു ഉറക്കെ വിളിച്ചതും സിസ്റ്ററും ഡോക്ടർസും അങ്ങോട്ടേക്ക് ഓടി വന്നു,,,, "നിങ്ങൾ പുറത്തേക് നിൽക്കൂ,,,,," എന്ന് പറഞ്ഞു ഡോക്ടർ അവൾക്ക് ഓക്സിജൻ മാസ്ക് ഘടിപ്പിച്ചു,,, അനു പോകാൻ നിന്നപ്പോഴും റിദയുടെ പിടി അവനിൽ നിന്ന് വിട്ടില്ല,,,, അവൾ അവനോട് കെഞ്ചി അവളുടെ അവസ്ഥ മോശമായി കൊണ്ടിരുന്നു,,,, അവളുടെ സന്തോഷത്തിന് വേണ്ടി,, അനു ഒരു പാവ കണക്കെ ഷാനുവിന്റെ കഴുത്തിൽ മഹർ ചാർത്തി,,, നിശബ്ദമായി കരഞ്ഞു കൊണ്ട് ഷാനു പ്രതികരിക്കാൻ കഴിയാതെ അവിടെ നിന്നു,,,

ചങ്ക് പറയുന്ന വേദന ഉണ്ടായിരുന്നെങ്കിലും തന്റെ ഇക്കാ തനിച് ആവാതിരിക്കാൻ വേണ്ടി,, കണ്ണ് നിറച്ചു ആ ദൃശ്യം കണ്ടു നിറ പുഞ്ചിരിയോടെ അവൾ ഈ ലോകത്തോട് വിട പറഞ്ഞു,,,,, "റിദ,,,,,,,,," എന്ന് വിളിച്ചു അനു അനു അവളിലേക്ക് ചാഞ്ഞു ഷാനു കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി,,,, പിന്നെ ഒക്കെ പെട്ടെന്ന് ആയിരുന്നു കളി ചിരികൾ നിറഞ്ഞ റിദയുടെ വീട്ടിൽ എങ്ങലുകൾ ഉയർന്നു,,, റിദയുടെ ഉമ്മ കുഴഞ്ഞു വീണു,,, അനു ഒരു പ്രതിമയെ പോലെ അവിടെ നിന്നു ഹോസ്പിറ്റലിൽ നിന്നും പോന്നതിനു ശേഷം അവന്റെ കണ്ണിൽ നിന്ന് തുള്ളി കണ്ണു നീർ പോലും വന്നിട്ടില്ല,,,, ആരോടും ഒന്നും മിണ്ടിയില്ല,,,, അവനോട് എന്ത് പറയും എന്ന് അറിയാതെ ആഷി അവന്ന് അരികിൽ നിന്നു,,, ഇതേ സമയം ഗായുവിനു അരികിൽ പ്രാർത്ഥനയോടെ ഇരിക്കയിരുന്നു ഇന്ദ്രനും കുടുംബവും ഗായുവിന് ബോധം വന്നെങ്കിലും അവൾ ആരോടും മിണ്ടിയില്ല,, ചിരിച്ചില്ല,,, ബെഡിൽ ജീവച്ഛവം പോലെ അവൾ കിടന്നു,,, ഇടക്ക് കണ്ണിൽ നിന്ന് ഒലിക്കുന്ന കണ്ണുനീർ അവൾക് ജീവൻ ഉണ്ടെന്ന് ഓർമിപ്പിച്ചു,,,, ഒരു ഭാഗത്ത് ഗായുവിന്റെ അവസ്ഥയും മറു ഭാഗത്ത് അനിയത്തിയെ പോലെ കണ്ട റിദയുടെ വിയോഗവും ഇന്ദ്രനെയും തളർത്തിയിരുന്നു,,,, ..【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story