❣️താലി ❣️: ഭാഗം 8

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

ഗൗരിയുടെയും സന്തോഷിന്റെയും ചിരിയും കളിയും ചോറൂട്ടലും കണ്ട് വേദനിക്കുന്ന ഒരു ഹൃദയം കൂടി ഉണ്ടായിരുന്നു അവിടെ,, അത് വേറെ ആരും ആയിരുന്നില്ല,, സുഭദ്ര ആയിരുന്നു,, അതെല്ലാം കാണുമ്പോൾ ഗായുവിലുണ്ടാകുന്ന നിരാശ അവരെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു ഇന്ദ്രന്റെ ഗായു അടുത്ത് ഉണ്ടെന്ന് പോലും ശ്രദ്ധിക്കാതെ ഉള്ള പെരുമാറ്റം അവരിൽ അവനോട് ദേഷ്യം വരുത്തി എങ്കിലും,, ഒന്ന് പറയാൻ ആവാതെ അവർ ഇരുന്ന് ഉരുകി,, ഗായുവിനു അടുത്ത് തന്നെ ആയിരുന്നു സുഭദ്ര ഇരുന്നിരുന്നത്, അവൾ ഒന്നും കഴിക്കാതെ ഇരിക്കുന്നത് അവരിലേ മാതൃത്തത്തിന് സഹിക്കാൻ കഴിയുമായിരുന്നില്ല,, പിന്നേ ഒന്നും ആലോചിക്കാതെ,, ഒരുരുള ചോറെടുത്ത് അവളുടെ നേരെ നീട്ടി,, അത് കണ്ടതും അവളുടെ മുഖത്ത് വന്ന തിളക്കം സുഭദ്രക്ക്‌ ഒരു ആശ്വാസം ആയിരുന്നു,,, "അല്ല,, ഇത് എന്താണ് കഥ ഞങ്ങൾ ഒക്കെ എന്താണ് ഇവിടെ പോസ്റ്റോ,, ഏട്ടത്തി വന്നപ്പോ നമ്മൾ ഒക്കെ ഔട്ട്‌ ലേ,, എനിക്കും വേണം,,,,"ഷാൻ

"അങ്ങനേ ആണേൽ എനിക്കും വേണം,,"ഇന്ദിര,, പിന്നേ ഒന്നും രണ്ടും പറഞ്ഞു അവർക്ക് സുഭദ്ര വാരി കൊടുത്തു, ഇതെല്ലാം കണ്ട് അന്തം വിട്ട് ഇരിക്കുന്ന ഇന്ദ്രന്റെ വായിലും സുഭദ്ര വെച്ച് കൊടുത്തു,,, ഇത് എല്ലാം കണ്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞിരുന്നു,, പ്രതിപക്ക് ഇത് ഒന്നും പിടിക്കുന്നില്ലായിരുന്നു,, പിന്നേ ഇന്ദ്രനേ പേടിച് അവർ ഒന്നും മിണ്ടാൻ പോയില്ല,,, ഇത് എല്ലാം പുതിയ ഒരു അനുഭവം ആയിരുന്നു ഗായുവിന്, ഓർമ വെച്ച നാൾ മുതൽ താൻ തനിയെ ആണ് കഴിച്ചത് എന്ന് അവൾ ഓർത്തു ചിലപ്പോ വല്യേച്ചി വാരി തരു- മായിരുന്നു,, അത് പോലെ മാമിയും അച്ചുന് വാരി കൊടുക്കുമ്പോ തനിക്കും തരും,,, ഇത് ഒക്കെ കണ്ട് നമ്മളെ അനുന് ഒരു പൂതി അവൻ നേരെ വിട്ട് ഓന്റെ ഉമ്മാന്റെ അടുത്തേക്ക്,, പോയി പറഞ്ഞതെ ഓൻ ഓർമ ഉള്ളൂ,,, ഒരു ആട്ട് ആയിരുന്നു,, ഓന്റെ ഉമ്മ,, പിന്നേ ഓൻ അവിടെ നിന്നതെ ഇല്ല,, സുഭദ്രന്റെ കയ്യിന്ന് ഒരു ഉരുളയും വായിലാക്കി ഓൻ വിട്ടു 😂😂,, സദ്യ കഴിക്കൽ ഒക്കെ കയിഞ്ഞ് യാത്ര പറയുന്ന നേരം ആയിരുന്നു,

അന്നേരം ഇറങ്ങി വരുന്ന ഗായുവിനെ ഇന്ദ്രൻ ശ്രദ്ധിച്ചു,, അവൻ കൊടുത്ത പുടവയായിരുന്നു അവൾ ധരിച്ചിരുന്നത്,, ഒരു പീച് കളർ പട്ട് സാരി ആയിരുന്നു,,,അത് അവളെ ഒന്ന് കൂടി സുന്ദരി ആക്കിയ പോലെ തോന്നി ഇന്ത്രന്ന്,,, "ആാാ സാരിയിൽ ഏട്ടത്തി നല്ല സുന്ദരി ആയിട്ടുണ്ട് അല്ലെ ഏട്ടാ,,,,"ഷാൻ "മ്മ്മ്,,, കൊള്ളാം,,,,," എന്ന് പറഞ്ഞു കഴിഞ്ഞതിന് ശേഷം ആണ് താൻ എന്താണ് പറഞ്ഞത് എന്ന് ഇന്ത്രന്ന് ഓർമ വന്നേ,, അവളെ കാണുമ്പോ താൻ തന്നെ തന്നെ മറന്നു പോവുന്നു എന്ന് അവൻ ഓർത്തു,, ഇല്ലാ ഇനി ഒരു പെണ്ണിനേം ഞാൻ വിശ്വസിക്കില്ല,, ഇത് കണ്ടപ്പോ ഉള്ള ഒരു അട്ട്രാക്ഷൻ അത്ര മാത്രം,,, "ഏട്ടൻ എന്താണ് ഇപ്പൊ പറഞ്ഞേ,, ഞാൻ കേട്ടില്ല,,,"ഷാൻ അവൻ നല്ല വ്യക്തമായി കേട്ടിരുന്നു എങ്കിലും ഇന്ദ്രനെ വെറുതെ വട്ട് കളിപ്പിക്കാൻ ആണ് വീണ്ടും ചോദിച്ചേ,,, അപ്പോയെക്കും ഇന്ദ്രന്റെ കലിപ്പ് പുറത്ത് വന്നിരുന്നു, മറുപടിക്ക്‌ പകരം ഷാൻ നേ അവൻ ഒന്നു നോക്കിയതും അവൻ ഒന്ന് ഇളിച്ചു കാണിച് വേഗം മുങ്ങി,,,

ഗായു എല്ലാവരോടും യാത്ര ചോദിക്കുക ആയിരുന്നു,, ജാനുവും സന്ധ്യയും അവളെ ചേർത്ത് പിടിച്ചു നെറുകയിൽ മുത്തി,, അവരുടെ കണ്ണുകൾ എല്ലാം നിറഞ്ഞിരുന്നു,, അച്ചുവിന് ആയിരുന്നു അധികം സങ്കടം,, ഗായു അവളുടെ സ്വന്തം ചേച്ചി തന്നെ ആയിരുന്നല്ലോ,, അവൾ ഗായുവിനെ കെട്ടിപിടിച് കരഞ്ഞു, ഗായുവിനും സങ്കടം വരുന്നുണ്ടായിരുന്നു എങ്കിലും,, അവൾ പിടിച്ചു വെച്ചു,,, ഗൗരിയും സന്തോഷും ഗായുവിന് മുന്പേ പോയിരുന്നു,, വസന്തയുടെ അടുത്തേക്ക് എത്തിയതും അവൾക്ക് സങ്കടം സഹിക്കാൻ കഴിയില്ലായിരുന്നു,, എത്ര തന്നെ ആട്ടി അകറ്റിയിരുന്നെങ്കിലും അവൾക് അമ്മ എന്ന് വെച്ചാൽ ജീവൻ ആയിരിയുന്നു,, അവൾ വസന്തയെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു,, വസന്തയും ആളുകൾ ഒക്കെ എന്ത് കരുതും എന്ന് കരുതി കണ്ണീർ പൊയ്ച്ചു,, അവളുടെ നെറുകയിൽ മുത്തി,,, അത് മതി ആയിരുന്നു അവൾക്ക്,, തന്റെ സങ്കടങ്ങൾ ഒക്കെ അലിയിച്ചു കളയാൻ,,, "പിന്നേ,, കയറി ചെല്ലുന്ന വീട് ആണ് നിനക്ക് എല്ലാം,, ഓർത്തോ,,

പിന്നേ അവിടെ എന്ത് കഷ്ടപ്പാട് ആണേലും ഇവിടേക്ക് പാഞ്ഞു വരാം എന്ന് നീ കരുതണ്ട,,,അടങ്ങി ഒതുങ്ങി ജീവിച്ചോണം അവിടെ,, എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ട് വന്നു കണ്ടോളാം നിന്നെ,,," എന്ന് ഗായുവിനു മാത്രം കേൾക്കത്തക്ക രീതിയിൽ വസന്ത പറഞ്ഞപ്പോ,, അമ്മയിലെ നല്ല ഒരു നടിയെ മനസ്സിലക്കുകയിരുന്നു ഗായു, അവൾ എല്ലാത്തിനും തല ആട്ടി,, പിന്നേ അവൾ ചെന്നത് അശോകന്റെ അടുത്തേക്ക് ആയിരുന്നു,,അശോകനും അവളെ ചേർത്ത് പിടിച്ചു,,, "സന്തോഷമായിട്ടിരിക്കണം മോൾ, അവിടെ എന്ത് വിഷമം തോന്നിയാലും എന്നേ വിളിക്കണം,, നിനക്ക് എപ്പോ വേണേലും ഞങ്ങടെ വീട്ടിലേക്ക് വരാം,,," അതിന് എല്ലാം അവൾ തല ആട്ടി സതീഷനും അവളുടെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു,,, അങ്ങനെ ഗായു ഇന്ദിരയുടെ കൈ പിടിച്ചു വീടിന്റെ പടി ഇറങ്ങി,,

താൻ കളിച്ചു വളർന്ന വീട് വിട്ട് പോകുമ്പോ,, അവൾക് എന്തെന്നില്ലാത്ത ഒരു സങ്കടം ആയിരുന്നു,,, അവൾ സുഭദ്രയുടെ അടുത്തേക്ക് ചെന്ന് ഒരു കാര്യം പറഞ്ഞതും അവർ സമ്മതം എന്ന് തല ആട്ടിയതും അവൾ ഓടി,, അവളുടെ സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം പങ്ക് വെക്കുന്ന കുളത്തിന് അരികിലേക്ക്,,, "ഞാൻ പോവാട്ടോ,,,, ഇനി എന്നെകിലും വരാൻ കഴിയോ എന്ന് ഒന്നും അറിയൂല,, നിങ്ങളെ കാര്യം ഒക്കെ ഞാൻ അച്ചുവിനെ ഏല്പിച്ചിട്ടുണ്ട് ട്ടോ,,,," അങ്ങനെ മീനുകളോട് കിന്നാരം പറഞ്ഞു അവൾ അവിടെ ഇരുന്നു "അതേയ് ഏട്ടത്തിയെ,, ഇനി പിന്നേ പറയാം,, നമുക്ക് പോവണ്ടേ അമ്മ പറഞ്ഞയച്ചതാ എന്നേ,, വേഗം വാ,,,"ഷാൻ എന്ന് ഷാൻ വന്നു പറഞ്ഞതും അവൾ ചെറിയ ഒരു പുഞ്ചിരിയാലേ അവനോടൊപ്പം നടന്നു,,, എല്ലാവരും അവളെ കാത്ത് നിൽക്കുകയായിരുന്നു, പ്രതിപയുടെ മുഖത്തും ഇന്ദ്രന്റെ മുഖത്തും ഒരു ദേഷ്യം പോലെ തോന്നി,,,, പിന്നേ എല്ലാവരോടും യാത്ര പറഞ്ഞു അവൾ കാറിലേക്ക് കയറി,,, ഇന്ദ്രൻ വന്ന കാറിൽ ആയിരുന്നു ഗായുവും കയറിയത്,

, ഷാൻ അനു ന്റെ വീട്ടുകാരെ കാറിൽ വന്നോളാം എന്ന് പറഞ്ഞു പോയി,, പിറകിൽ ഇന്ത്രനോടൊപ്പം ഗായു ഇരുന്നു,, മുന്നിൽ ഇന്ദിരയും,, ഡ്രൈവർ ആയി അനുവും,,,, മക്കളെ ഇന്ദിര അച്ഛനെയും അമ്മയെയും ഏല്പിച്ചിരുന്നു,, അവിടുന്ന് പുറപ്പെട്ടതും അവൾക്ക് ചെറുപ്പം തൊട്ട് ഇന്ന് വരേ തന്റെ ജീവിതത്തിലെ സുഖഉള്ളതും സങ്കടം ഉള്ളതും ആയ എല്ലാ കാര്യങ്ങളും അവളുടെ മനസ്സിലേക് വന്നു,,, അത് അറിയാതെ അവളിൽ ഒരു ഏങ്ങൽ ആയി പുറത്തേക്ക് വന്നതും,, "മതി എടി,, ആരെ കാണിക്കാന നിന്റെ ഈ പൂങ്കണ്ണീർ,, നിർത്തിക്കോണം,എന്റെ വീട്ടുകാരെ ഒക്കെ നീ കയ്യിൽ എടുത്ത് എന്ന് കരുതി,, എന്നെ അതിന് കിട്ടും എന്ന് നീ കരുതണ്ട,,," എന്ന് അവൻ അവൾ കേക്കാൻ പാകത്തിന് പറഞ്ഞതും പേടിയോടെ കരച്ചിൽ നിർത്തി,, അവൾ അവനെ നോക്കി,, അവൻ കലിപ്പോടെ പുറത്തേക്ക് മുഖം വെട്ടിച്ചു,,, അവൾക്ക് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു, എന്തിനാണ് ഇനന്ദ്രന് തന്നോട് ദേഷ്യം എന്നതും,, ഒന്നും,, വീട്ടിൽ എത്തിയിട്ട് അമ്മയോട് ചോദിക്കം എന്ന് അവൾ കരുതി,, പിന്നേ ഇന്ദ്രന്റെ ഭാഗത്തേക്ക് നോക്കനേ അവൾ പോയില്ല,,, പുറത്തേ കാഴ്ചകളിലേക്ക് നോക്കി നിന്നു അവൾ ഗ്ലാസിനോട് ചാരി ഇരുന്നു,,,,

"അതേയ്,, ഗായു,, ബാക്കി ഇനി പിന്നേ ഉറങ്ങാം,, ദേ വീടെത്തി,,," ഇന്ദിരയുടെ വിളിയിൽ ആണ് താൻ ഇത്രയും നേരം ഉറങ്ങുക ആയിരുന്നു എന്ന് അവൾക്ക് മനസ്സിലായത്, അവൾ പേടിച്ച മുഖത്തോടെ ഇന്ദ്രൻ ഇരുന്ന സീറ്റിലേക്ക് നോക്കിയപ്പോ,, അവിടെ കണ്ടില്ല,, പുറത്ത് വീൽ ചെയറിൽ അനു ഇരുത്തുന്നത് കണ്ടു,,, "അത് ചേച്ചി ഞാൻ ക്ഷീണം കാരണം ഉറങ്ങി പോയി,,,സോറി " എന്ന് അവൾ ചമ്മലോടെ ഇന്ദിരയോട് പറഞ്ഞു,,, "അത് ഒന്നും സാരമില്ല,, നീ വാ ഇറങ്ങ്,,,," അങ്ങനെ അവൾ ഇറങ്ങി ചുറ്റും ഒന്ന് നോക്കി,, വീട് കണ്ടതും അവളുടെ കണ്ണിൽ അത്ഭുതം ആയിരിയുന്നു,, ഇത്രയും വലിയ വീട് ആണെന്ന് ഒന്നും അവൾ കരുതിയില്ലായിരുന്നു,,, മുറ്റത്ത് പടർന്നു നിൽക്കുന്ന വലിയ മാവും,, പൂക്കൾ നിറഞ്ഞ പൂന്തോട്ടവും ഒക്കെ അവളിൽ സന്തോഷം പടർത്തി ആ അന്തരീക്ഷം അവൾക്ക് ഒരു പാട് ഇഷ്പെട്ടിട്ടുണ്ടായിരുന്നു,,, സുഭദ്ര വന്നു നിലവിളക്ക് അവളുടെ കയ്യിൽ കൊടുത്തു,,, "വലതു കാൽ വെച്ചു കയറു മോളെ,,," അതിന് അനുസരിച് അവൾ ആ വീട്ടിലേക്ക് കാലെടുത്ത് വെച്ചു,,, ഇനി എന്തൊക്കെ പരീക്ഷണങ്ങൾ ആണ് തനിക്ക് നേരിടേണ്ടി വരുക എന്ന് അറിയാതെ,,,,......... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story