ആമി: ഭാഗം 36

aami

രചന: ആര്യ നിധീഷ്

അഭി അവളുടെ അരികിൽ ചെന്ന് തലയിൽ മെല്ലെ തലോടി അവന്റെ സാമിഭ്യം അറിഞ്ഞപ്പോൽ അവൾ കണ്ണുകൾ ചിമ്മി തുറന്നു ചുറ്റിനും നോക്കി.... എന്നാൽ അഭി ഈ സമയം ആമിയോട് എങ്ങനെ പറയും എന്ന ചിന്തായിൽ ആയിരുന്നു തന്നെ ഇരുന്നുള്ള അവന്റെ സംസാരവും ചിരിയും അവൾ സംശയത്തോടെ അവനെ നോക്കി .. അഭിയേട്ട.... ഏട്ടനെന്താ പറ്റിയെ?? 🤨🤨 എനിക്കോ 🙄🙄എനിക്കെന്ത് പറ്റിന്ന തലച്ചുറ്റി വീണത് നീ അല്ലെ🙄🙄ആ ആണല്ലോ കൈയിൽ ഡ്രിപ് ഒക്കെ ഉണ്ടല്ലോ.... അതല്ല മനുഷ്യാ നിങ്ങക്ക് വട്ടായോ എന്നാ ഞാൻ ഉദേശിച്ചേ ഡി.... പെണ്ണേ നിന്നെ.... അഭി അവളുടെ കവിളിൽ മെല്ലെ നുള്ളി.... അല്ല ഈ ഒറ്റക്കിരുന്നു സംസാരിക്കുന്നതൊക്കെ വട്ടിന്റെ ലക്ഷണമാ 😜😜 വട്ട് നിന്റെ വാപ്പാക്ക്.... ദേ അഭിയേട്ട.... വേണ്ടാട്ടോ.... ഞാൻ സത്യം അല്ലെ പറഞ്ഞെ ഞാൻ നോക്കുമ്പോ ഏട്ടൻ ഒറ്റക്കിരുന്നു സംസാരിക്കുന്നു ചിരിക്കുന്നു അപ്പൊ എന്റെ സംശയം ന്യായം അല്ലെ അതോ ഇനി വല്ല യക്ഷിയും കൂടിയോ.... ആ ഒരു കള്ളിയംകാട്ടു നീലി കൂടിട്ടുണ്ട് ഇപ്പൊ തലച്ചുറ്റിവീണു ഹോസ്പിറ്റലിൽ ആണ്... ഇങ്ങേരെ ഞാൻ ഇന്ന്.... അവനെ തല്ലാൻ ചാടിഎഴുന്നേറ്റ അവളെ അവൻ പിടിച്ചു കിടത്തി ദേ പെണ്ണേ ഇനി ഇങ്ങനെ ഒടുകേം ചാടുകേം ഒന്നും വേണ്ടാട്ടോ എന്റെ മോൾക്ക് അത് ഡിസ്റ്റർബാൻസ് ആകും 😜😜

അഭിയേട്ട.... എന്താ പറഞ്ഞെ??? എന്റെ പെണ്ണേ എന്റെ രക്തം നിന്റെ ഉള്ളിൽ തുടിച്ചു തുടങ്ങി എന്ന്... അഭിയേട്ട...... സത്യം അതേടി എന്റെ കുറുമ്പി ഒരു അമ്മ ആവാൻ പോകുന്നു..... അത് പറഞ്ഞതും അവളുടെ കൈകൾ തന്റെ ഉദരത്തിൽ തലോടി... സന്തോഷം കൊണ്ട് കണ്ണുകൾ ഈറൻ അണിഞ്ഞു..... എന്തുപറയണം എന്നറിയാതെ അവൾ മൗനമായി നിന്നു... തങ്ങളുടെ പ്രണയത്തിന്റെ അടയാളം തന്റെ ഉള്ളിൽ തുടിക്കുന്നു എന്ന് തന്റെ പ്രാണനിൽ നിന്ന് അറിഞ്ഞ ആ നിമിഷം കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്നു വാവേ നീ കരയുവാണോ... ഇല്ല ഏട്ടാ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ... ഇനി ഈ കണ്ണിങ്ങനെ നിറക്കണ്ട അത് എന്റെ മോൾക്ക് സങ്കടവും.... ആഹാ മോളാണെന്ന് ആര് പറഞ്ഞു... ആരും പറയണ്ട ഇത് മോളാ എനിക്ക് ഉറപ്പാ നീ അവിടെ കിടന്നേ ഞാൻ ഒന്ന് എന്റെ മോളോട് സംസാരിക്കട്ടെ.... ഇപ്പോഴേ എന്നെ വേണ്ട അപ്പൊ മോൾ വന്നുക്കഴിഞ്ഞാൽ ഇങ്ങേർ എന്നെ മൈൻഡ് ചെയ്യില്ലലോ?? 🙄🙄 അവൾ അതും പറഞ്ഞു ചുണ്ട് കൂർപ്പിച്ചു... അഭിക്ക് അത് കേട്ടപ്പോ ചിരി അടക്കാൻ കഴിഞ്ഞില്ല...😅😅.

എന്താ ഇത്ര ചിരിക്കാൻ 🤨🤨 എന്റെ കുശുമ്പി പാറു ഇങ്ങനെ ഒക്കെ പറഞ്ഞ ആരാ ചിരിക്കത്തെ പോ ഞാൻ പിണക്കവ അഭിയേട്ടനോട് മുഖവും വീർപ്പിച്ചു തിരിഞ്ഞു കിടന്ന അവളുടെ കവിളിൽ അവൻ മെല്ലെ മുത്തി എന്റെ പെണ്ണേ നീ അല്ലെ ഈ നെഞ്ചിൽ ആദ്യം വെരുറപ്പിച്ചേ നീ കഴിഞ്ഞല്ലേ എനിക്ക് ആരും ഉള്ളു.... സത്യാണോ??? സത്യം.... എങ്കി ഇനി മുതൽ അങ്ങനെ വേണ്ടാട്ടോ മോളായാലും മോനായാലും ഏട്ടൻ എന്നെക്കാൾ അവരെ സ്നേഹിക്കണം അതാ എനിക്കിഷ്ട്ടം.... ദേ അമ്മയാവാൻ പോകുന്നു എന്നറിഞ്ഞപ്പോഴേ ഇത്ര മെച്ചൂരിറ്റി വേണ്ടാട്ടോ എനിക്ക് എന്റെ കുശുമ്പിയെ മതി അതാ എനിക്കിഷ്ടം എന്റെ ആദ്യത്തെ മക്കൾ നീ ആണ് എന്റെ കുറുമ്പി പെണ്ണ്.... ഹലോ..... എനിക്ക് അങ്ങോട്ട്‌ വരാമോ??? ആ അരുൺ പിന്നെന്താ വാടോ.... എങ്ങനെ ഉണ്ട് ആമി.... ഇപ്പൊ ക്ഷീണം ഒക്കെ മാറിയോ..... കുറവുണ്ട് അരുണേട്ടാ.... മ്മ്മ് നീ ഫുഡ് ഒന്നും കഴിക്കാറില്ലേ ആമി....ആകെ അനിമിക്ക് ആണല്ലോ.. അത് പിന്നെ അരുണേട്ടാ....ഞാൻ..... ഇനിതൊട്ട് കറക്റ്റ് ആയി ഫുഡ് ഒക്കെ കഴിക്കണം പിന്നെ നാളെ ഞാൻ ഗൈനക്ക് ഇൽ ഒരു അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ട് ഒന്ന് വന്ന് കാണ് പിന്നെ തലചുറ്റൽ ഉള്ളത്കൊണ്ട് അധികം ഒറ്റക്കിരുത്തണ്ട അഭി.... ശെരി അരുൺ.... മ്മ് എങ്കി ഒക്കെ ഡ്രിപ് കഴിഞ്ഞാൽ പോകാം കേട്ടോ....

ശെരി അരുൺ..... അത്രേം പറഞ്ഞ് അരുൺ പോയി.... അഭിയേട്ട.... അച്ചയോട് പറഞ്ഞോ?? ഇല്ല വാവേ ആരോടും പറഞ്ഞില്ല ഹരിയേട്ടനോട് പറഞ്ഞു... മ്മ്... ➖️➖️➖️➖️➖️➖️➖️➖️ ഹരി..... എന്താ അമ്മേ.... മോനെ ആമി മോൾടെ വീട്ടിൽ അറിയിക്കണ്ടേ അമ്മ ഫോൺ എടുത്തില്ല ഒന്ന് വിളിച്ച് താ ദാ റിങ് ഉണ്ട്..... ഹലോ അനു... ഇത് ഞാനാ ലക്ഷ്മി.... ആ പറ ലക്ഷ്മി എന്താ പെട്ടന്ന് ആമിക്ക് എന്തേലും വയ്യായിക ഉണ്ടോ.... അനു... ഞാൻ ഒരു സന്തോഷ വാർത്ത പറയാൻ വിളിച്ചതാ.... ആമി മോൾക്ക് വിശേഷം ഉണ്ട്.... സത്യാണോ ഞാൻ ഈ കേൾക്കണേ എന്റെ കണ്ണാ... നിനക്ക് നന്ദി.... ഞങ്ങൾ ഇപ്പൊ അങ്ങോട്ട് വരാം എനിക്ക് എന്റെ മോളെ കാണാൻ കൊതിയാവുന്നു.... ഞങ്ങൾ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്.... അയ്യോ എന്തുപറ്റി.... ആമിമോൾ ഒന്ന് തലച്ചുറ്റി വീണിരുന്നു അങ്ങനെ വന്നതാ... എങ്കി ഞങ്ങൾ അങ്ങോട്ട്‌ വരാം... വേണ്ട അനു മോൾക്ക് ഇപ്പൊ കുഴപ്പം ഒന്നുമില്ല ഞങ്ങൾ വീട്ടിൽ ചെന്നിട്ട് വിളിക്കാം.... ശെരി.... ഫോൺ വെച്ചവർ നേരെ പോയത് ബാലചന്ദ്രന്റെ അടുത്തേക്കാണ്.... എന്താ അനു എന്താ നീ ഇങ്ങനെ ഓടി കിതച്... ബാലേട്ടാ..... ആമി..... നമ്മുടെ മോള്... എന്താ അനു....അവൾക്ക് എന്താ.... നീ ഒന്ന് തെളിച്ചു പറ... വെറുതെ ടെൻഷൻ ആകാതെ.... ഏട്ടാ മോൾക്ക് വിശേഷം ഉണ്ടെന്ന് ലക്ഷ്മി വിളിച്ചു പറഞ്ഞു....

ആണോ... നന്നായി ഒരുപാട് വിഷമിച്ചതല്ലേ എന്റെ മക്കൾ ഇങ്ങനെ ഒരു സന്തോഷം അവർക്ക് ഒരു ആശ്വാസം ആകും.... നമ്മുക്ക് ഒന്ന് അവിടെവരെ പോകണ്ടേ.. മ്മ് നീ അമ്മയോട് ഒക്കെ പറ എന്നിട്ട് റെഡി ആവ് നമ്മുക്ക് ഒന്ന് പോയി വരാം... ➖️➖️➖️➖️➖️➖️➖️➖️➖️ അഭിയേട്ട...... എന്താ വാവേ..... എനിക്ക് അവനെ ഒന്ന് കാണണം 😡😡 ആരെ??? കിരണിനെ.... മ്മ് അവൻ ഇവിടെ തന്നെ ഉണ്ട് dr വരട്ടെ ഈ ഡ്രിപ് കഴിഞ്ഞിട്ട് പോകാം.... ആ അഭി.... Dr ഞാൻ അങ്ങോട്ട്‌ വരാൻ തുടങ്ങുവായിരുന്നു ഡ്രിപ് കഴിഞ്ഞു.... ഈ ക്യാനുല ഒന്ന് മാറ്റാൻ.... ഒക്കെ ഞാൻ അതുനോക്കാൻ ആണ് വന്നത്... പ്രീത വേഗം പോയി ഗ്ലോവ് എടുത്തിട്ട് ക്യാനുല റിമൂവ് ചെയ്തു ... അപ്പൊ അഭി ഇനി പോവാട്ടോ.... മ്മ്മ് വാ വാവേ.... അവൻ അവളെ ചേർത്തുപിടിച്ചു വെളിയിലേക്ക് നടന്നു.... എങ്ങോട്ടാ അഭി..... അളിയൻ അമ്മയുമായി ചെന്ന് വണ്ടി എടുക്ക് ഞങ്ങൾ വരാം... ഒരാളെ കാണാൻ ഉണ്ട്.... മ്മ് ശെരി..... അരുൺ..... കിരൺ..... അവനെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.... റൂം no 5ഇൽ ഉണ്ട്....അല്ല എന്താ ഇപ്പൊ ആമിക്ക് ഒന്ന് കാണണം എന്ന്.... മ്മ് ചെല്ല് ചെന്ന് കണ്ടിട്ട് വാ.... അവർ കിരണിന്റെ റൂമിൽ ചെല്ലുമ്പോ അവിടെ അവന്റെ അമ്മ ഉണ്ടായിരുന്നു.... ആമി മോളെ...... അവളെ കണ്ടപ്പോൾ ആ കണ്ണുകൾ നിറഞ്ഞു.... അവർ ഓടി വന്നവളെ കൈകൾ ചേർത്ത് പിടിച്ച്.....

കണ്ടോ മോളെ എന്റെ കുട്ടീടെ കിടപ്പ്... ജീവൻ പോയിട്ടില്ല അത് മാത്രം ആണ് ഒരേ ഒരു പ്രതീക്ഷ സാരില്ല അമ്മേ ഒക്കെ ശെരിയാകും.... മ്മ്മ് എന്ന് തന്നെയാ ഞങ്ങളുടെയും വിശ്വാസം... മോളിരിക്ക് അമ്മ ഒന്ന് കാന്റീൻ വരെ പോയി വരാം അവനെ ഒന്ന് നോക്കിക്കോണെ... ശെരി അമ്മേ.... അമ്മ പോയപ്പോൾ ആമി കിരണിന്റെ അടുത്ത് ചെന്നു....അവന്റെ കണ്ണുകളിൽ അപ്പോഴും പക എരിയുന്നുണ്ട്... ആമി അവനെ നോക്കി പുഞ്ചിരിച്ചു.... കിരൺ.... എന്റെ ദാനം ആണ് ഇന്ന് നിന്റെ ഈ ജീവൻ.... എന്നിട്ടും നിന്റെ കണ്ണുകളിൽ തെളിയുന്നത് എന്നോടുള്ള പക മാത്രം ആണ് ഇന്ന് ഈ കിടപ്പ് കിടക്കുമ്പോഴും ഒരു തരിമ്പ് പോലും കുറ്റബോധം നിനക്കില്ല.... അവൻ അവളെ നോക്കി പല്ല് ഞെരിച്ചു.... അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ മക്കൾ ഇല്ലാണ്ടാവുന്നത് അവരെ എത്രത്തോളം വേദനിപ്പിക്കും എന്ന് നിനക്ക് അറിയാമോ...

എപ്പോ കണ്ടാലും വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന നിന്റെ അമ്മയെ ഓർത്തിട്ട കൊല്ലരുത് എന്ന് ഞാൻ പറഞ്ഞത്.... എന്നാൽ അത് വേണ്ടീരുന്നില്ല എന്നാണ് എനിക്കിപ്പോ തോന്നുന്നത്..... കിരൺ അവൾ ഇപ്പൊ എന്റെ പെണ്ണാണ് എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്നവൾ നാളെ ഒരുപക്ഷെ നീ ഈ കിടപ്പിൽ നിന്നും എഴുന്നേറ്റക്കാം അന്ന് പക പ്രതികാരം എന്ന് പറഞ്ഞ് വന്നാൽ ഉണ്ടല്ലോ ഇന്ന് തന്ന ഈ ഇളവ് ഉണ്ടാവില്ല വെട്ടി അരിഞ്ഞു കത്തിക്കും ഞാൻ.... കേട്ടോടാ.... വാ ആമി.... അത്രേം പറഞ്ഞ് ആമിയെ ചേർത്തു പിടിച്ച് ഇറങ്ങി പോകുന്ന അഭിയെ നോക്കി പല്ലുകടിച്ചവൻ തന്റെ ദേഷ്യം അടക്കി.... ഈ കിടപ്പിൽ നിന്ന് ഞാൻ എഴുന്നേറ്റൽ അന്ന് നീ ഒരുപാട് കരയും അഭി..... അവൻ മനസ്സിൽ ഉറപ്പിച്ചു ഗൂഢമായി ചിരിച്ചു............... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story