ആ നിമിഷം: ഭാഗം 19

aanimisham

എഴുത്തുകാരി: ഗീതു അല്ലു

അകത്തെത്തിയപ്പോൾ അവർ ആദ്യം കണ്ടത് സ്വാമിജിയെ ആണ്..... അദ്ദേഹവും ബദ്രിയെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു പോയി... അദ്ദേഹം പറഞ്ഞതനുസരിച്ചാണ് ഉർവിയും ജാൻവിയും ഔഷധതോട്ടത്തിന്റെ അടുത്തുണ്ടെന്നു അറിഞ്ഞത്.... മൂന്നു പേരും അവിടേക്ക് പോയി... തോട്ടത്തിന്റെ സമീപത്തായുള്ള പുൽത്തകിടിയിൽ ഉർവിയുടെ മടിയിലേക്ക് തല വച്ച് കിടക്കുകയാണ് ജാൻവി.... ഉർവി അവളുടെ തലയിൽ മെല്ലെ തഴുകുന്നുണ്ട്... രണ്ടു പേരും നിശബ്ദരാണ്...ഉർവിയുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചു ഇറങ്ങിയ പാട് കാണാം... അതിൽ നിന്നു വ്യക്തമാണ് അവൾ എന്തൊക്കെയോ അറിഞ്ഞു എന്നത്... ബദ്രി ആകാംഷയോടെയാണ് നോക്കുന്നത്... അവന്റെ നെഞ്ചോക്കെ ഇപ്പൊ പൊട്ടി പോകും എന്ന് തോന്നി... മൂന്നാളും അവർക്ക് പിന്നിലായി വന്നു നിന്നു... ആരോ പിറകിൽ വന്നു എന്ന് തോന്നിയിട്ടാണ് അവർ രണ്ടാളും ഞെട്ടി പിടഞ്ഞെണീറ്റത്..... നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ബദ്രിയെ കണ്ടതും ജാൻവിയും ചുറ്റുമുള്ളതൊക്കെ മറന്നു അവന്റെ കണ്ണുകളിൽ നോക്കിക്കോ നിന്നു പോയി... ഇപ്പോഴും ആ കണ്ണുകൾക്ക് അതെ ശേഷിയാണ്....

അവളെ അതിൽ തളച്ചിടാനുള്ള അതെ ശേഷി.... രണ്ടാൾക്കും എന്തോക്കെയോ പറയണം എന്നുണ്ട്... പക്ഷെ നാവൊക്കെ വറ്റി വരണ്ടു പോയത് പോലെ... ഉർവിയും അവനെ നോക്കി കാണുകയായിരുന്നു... ജാൻവി വാക്കുകളാൽ വരച്ചിട്ട അതെ രൂപമാണ് തന്റെ മുന്നിൽ നിൽക്കുന്നത്... അവൾക്ക് അത്ഭുതവും സന്തോഷവും സങ്കടവുമൊക്കെ തോന്നി... സങ്കടം ആകർഷിനെ ഓർത്താണെന്ന് മാത്രം... അവളുടെ നോട്ടം അവനിലേക്ക് നീണ്ടു.... ചിരിയോടെയാണ്‌ നിൽക്കുന്നത്... എങ്കിലും ഉള്ളിൽ ആർത്തലച്ചു കരയുന്നു എന്നവൾക്ക് തോന്നി... കണ്ണുകൾ കൊണ്ടുള്ള വലയം ഭേദിച്ചു ജാൻവി ബദ്രിയ്ക്കരുകിലേക്ക് ഓടി.... അവന്റെ നെഞ്ചിലേക്ക് ഓടി ചെന്ന് വീണു കെട്ടിപിടിച്ചു കരയുകയായിരുന്നു അവൾ... അവനും അവളെ അശ്വസിപ്പിക്കാൻ... ഒന്ന് ചേർത്തു പിടിക്കാൻ ഒക്കെ തോന്നി... പക്ഷെ അവൾ മറ്റൊരാളുടെ താലിയുടെ അവകാശി ആണെന്നുള്ള ചിന്ത...

അയ്യാൾ അവൾക്കരുകിൽ തന്നിൽ ഉണ്ടെന്നുള്ള ചിന്ത... എല്ലാം അവനെ പിൻതിരിപ്പിച്ചു... ചേർത്തു പിടിക്കാൻ ഉയർത്തിയ കൈ അവൻ തന്നെ താഴ്ത്തി.. അവനിൽ നിന്നും പ്രതികരണം ഒന്നുമില്ലാത്തതിനാൽ അവൾ തലയുയർത്തി നോക്കി... അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.... " നീ എന്താ എന്നെ ചേർത്തു പിടിക്കാത്തത് " ഒഴുകിയ ഇറങ്ങുന്ന കണ്ണുനീർ പുറം കയ്യാൽ തുടച്ചു മാറ്റിയാണ് അവളുടെ ചോദ്യം...അവന്റെ നോട്ടം ആദ്യം അവളുടെ കഴുത്തിലെ താലിയിലേക്കും പിന്നീട് അനന്തനിലേക്കും വീണു... അത് ശ്രദ്ധിച്ച ജാൻവിയ്ക്ക് ദേഷ്യമാണ് തോന്നിയത്... ആകർഷ് അനന്തന്റെ കയ്യിൽ അമർത്തി പിടിച്ചു ഒന്ന് ദയനീയമായി നോക്കി... ഇത്തവണ അനന്തനും ചിരി വന്നു പോയി... അവരുടെ രണ്ടാളുടെയും കണ്ണു കൊണ്ടുള്ള കഥകളി കണ്ടുകൊണ്ടാണ് ഉർവി അവർക്കരുകിലേക്ക് നീങ്ങി നിന്നത്... " എന്താ രണ്ടും കൂടി " അവൾ ശബ്ദം താഴ്ത്തി ചോദിച്ചു...

" നിനക്ക് അവന്റെ മരണം എങ്ങനെ ആകും എന്ന് തോന്നുന്നു " ആകർഷും വായ്ക്ക് മീതെ കൈവച്ച് കൊണ്ട് അവളോട് ചോദിച്ചു... " കുത്തി കൊല്ലില്ല... അവൾക്ക് ചോര അൽപ്പം പേടിയാ " അനന്തനും അവർക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു...വീണ്ടും മൂന്നാളുടെയും ശ്രദ്ധ ജാൻവിയ്ക്കും ബദ്രിയ്ക്കും നേരെ ആയി... " ഹോ.. ഞാൻ മറന്നു പോയി ബദ്രി... ഞാൻ ഇപ്പൊ ശ്രീയേട്ടന്റെ ഭാര്യ ആണ് എന്ന് " അവൾ തലയിൽ കൈ വച്ച് പറഞ്ഞു കൊണ്ട് അവനിൽ നിന്നും അകന്നു മാറി... ബദ്രിയ്ക്ക് വേദന തോന്നി... അവൾ അങ്ങനെ പറഞ്ഞു മാറും എന്ന് അവൻ കരുതീല... അവൾ അനന്തന്റെ അരികിലേയ്ക്ക് വന്നു അവന്റെ കൈകൾക്ക് ഇടയിൽ കൂടി കൈ ഇട്ട് ചേർന്നു നിന്ന് ബദ്രിയെ നോക്കി ചിരിച്ചു... " ഞങ്ങൾ എങ്ങനെയുണ്ട്... പെർഫെക്ട് ജോഡി അല്ലെ " ബദ്രി വേദന നിറഞ്ഞ ഒരു ചിരിയോടെ കൈ കൊണ്ട് കൊള്ളാം എന്ന് പറഞ്ഞു... ഉർവിയും അനന്തനും ചിരി കടിച്ചു പിടിച്ചു നിൽക്കുന്നു... അനന്തന്റെ മനസ്സിൽ മറ്റൊന്നാണ്... " ഇവൾക്ക് എങ്ങനെ എങ്കിലും മികച്ച നടിക്കുള്ള അവാർഡ് ഒപ്പിച്ചു കൊടുക്കണം... എന്താ ഒരു അഭിനയം..... "

അവനു ബദ്രിയെ അന്വേഷിച്ചു പോകുന്നതിനു മുൻപ് അലറി കരഞ്ഞവളാണോ ഇതെന്ന് വരെ തോന്നി പോയി...ജാൻവി അനന്തനിൽ നിന്നും വിട്ട് മാറി ബദ്രിയ്ക്കരുകിലേക്ക് വന്നു.. " ഞാൻ എന്തിനാ കാണണം എന്ന് പറഞ്ഞതെന്ന് അറിയുമോ നിനക്ക് " അവൻ ഇല്ല എന്ന് തലയാട്ടി... "നിനക്കെന്നെ മറക്കാൻ പറ്റുമോ ബദ്രി " ഇത്ര നേരം ഉണ്ടായിരുന്ന ചിരി മങ്ങി വേദന നിറഞ്ഞ ശബ്ദത്തോടെയുള്ള അവളുടെ ചോദ്യം...അതിനും അവൻ ഇല്ല എന്ന് തലയാട്ടി... രണ്ടാളും ഇപ്പോഴും കണ്ണുകൾ തമ്മിലുള്ള ബന്ധനത്തിലാണ്.... " നിനക്കെന്നെ സംശയം ഉണ്ടോ " അതിനും ഇല്ല എന്ന് മാത്രം മറുപടി... " പിന്നെ അറിഞ്ഞു കൊണ്ട് ഞാൻ നിന്നെ വിട്ട് പോകും എന്ന് തോന്നിയോ " അവൾ പിന്നെയും സങ്കടത്തോടെയാണ്‌ ചോദിക്കുന്നത്.... അവനും കണ്ണുകൾ നിറച്ചു കൊണ്ട് ഇല്ല എന്ന് തലയാട്ടി... " ചതിച്ചതാ ബദ്രി.... എന്നേം ഏട്ടനേം എല്ലാവരെയും " അവൾ പൊട്ടികരഞ്ഞു പോയിരുന്നു... അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഓരോ വാക്കും കൂട്ടി പെറുക്കി പറയുമ്പോൾ അവനും മനസ്സ് കൊണ്ട് വിങ്ങുകയായിരുന്നു... ഒരിക്കലും കണ്ടിട്ടില്ലാത്ത ഭദ്രയോട് അവനു ദേഷ്യം തോന്നി....

അവൾ അവന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി... " നിനക്ക് എന്നെ വേണ്ടെന്ന് തോന്നുണ്ടോ ബദ്രി " അതിനു മറുപടിയായി അവൻ തന്നെ അവളെ ചേർത്തു പിടിച്ചിരുന്നു... അപ്പോഴേക്കും അനന്തനും അവർക്കരുകിലേക്ക് വന്നു... അവനെ കണ്ടതും ജാൻവി ഒരു ചടപ്പോടെ ബദ്രിയിൽ നിന്നും അകന്നു... " ഏട്ടാ... ബദ്രി " അനന്തനു മനസ്സിലായി അവനു അറിയാത്ത കാര്യങ്ങൾ പറയാൻ തുടങ്ങുകയാണ് അവൾ... അവനും തയ്യാറായി... അവളെ കേൾക്കാൻ... അവളിൽ നിന്നും തന്നെ ബദ്രിയെ അറിയാൻ... അവളുടെ ഓരോ വാക്കിലൂടെയും അനന്തനും ബദ്രി പ്രിയപ്പെട്ടതാവുകയാണ്... ഇത്ര നേരം തോന്നിയ അകൽച്ച അലിഞ്ഞില്ലാതാവുന്നത് അവനറിഞ്ഞു... ഉർവിയും ആകർഷും ഒരിക്കൽ കൂടി അവരുടെ പ്രണയത്തിൽ ലയിച്ചിരുന്നു... എല്ലാം കേട്ടതിനു ശേഷം അനന്തൻ ബദ്രിയ്ക്ക് നേരെ തിരിഞ്ഞു.. " ക്ഷമിക്കണം താൻ " അവൻ എന്തിനു എന്നർത്ഥത്തിൽ നോക്കി... ഉർവിയ്ക്കും ആകർഷിനും ഒരു പേടി തോന്നി... അവനു ബദ്രിയെ അംഗീകരിക്കാൻ സാധിക്കുന്നില്ലേ എന്ന് അവർ ഭയന്നു...

" ഞാൻ... ഞാൻ അന്ന് ശക്തമായി തന്നെ എതിർത്തിരുന്നുവെങ്കിൽ ഇന്ന് നിങ്ങൾക്കിടയിൽ ഈ ഒരു അകലം ഉണ്ടാവുമായിരുന്നില്ല.. " ആകർഷിനും ഉർവിയ്ക്കും ആശ്വാസം തോന്നി... ജാൻവി ചിരിച്ചു കൊണ്ട് നിൽക്കുകയാണ്.... ബദ്രിയും ഒന്ന് ചിരിച്ചു.... അവൻ കൈകൾ ചലിപ്പിച്ചു.. " പ്രണയത്തിൽ അൽപ്പം വിരഹങ്ങളും നല്ലതാണ്... ഞാൻ ഇത്രേ കരുതുന്നുള്ളു... പക്ഷെ അവളുടെ കഴുത്തിലെ താലി പൊട്ടിക്കുമ്പോൾ ഒരു നൂറു വട്ടം ആലോചിക്കണം.... പവിത്രമായൊരു ബന്ധമാണ് ഇല്ലാതാക്കുന്നത് " ജാൻവി ഒരു കാറ്റ് പോലെ വന്നു അവനെ തള്ളി മാറ്റി... " ഹാ.. അതെ പവിത്രമായൊരു ബന്ധം തന്നെയാണ് ആ താലി നശിപ്പിച്ചത്... അല്ലാതൊന്നുല്ല... നിനക്ക് എന്നെ വേണ്ടെങ്കിൽ വേണ്ട... എന്റെ ഏട്ടന് പറ്റിയ തെറ്റ് തിരുത്തല്ലും എന്ന് പറയാൻ നീയാരാ " ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ് അവൾ... അനന്തൻ അവളെ ചേർത്തു പിടിച്ചു.. " ബദ്രി... ഞങ്ങൾക്കിടയിലെ തെറ്റാണ് ആ താലി... അത് ഒഴിവാക്കാൻ ഒരുങ്ങിയപ്പോൾ അവൾ പറഞ്ഞത് അത് കാണാൻ നീയും കൂടി വേണം എന്നായിരുന്നു... നിനക്ക് അതിൽ ഒന്നും താല്പര്യം ഇല്ലയെങ്കിൽ... അവളെ വേണ്ടായെങ്കിൽ... നിനക്ക് പോകാം... ബുദ്ധിമുട്ടിച്ചതിനു ക്ഷമിച്ചേക്ക് " അനന്തന്റെ വാക്കുകളിൽ നീരസം നിറഞ്ഞു.. " ശ്രീ... എന്തൊക്കെയാടാ ഈ പറയുന്നേ "

ആകർഷിന്റെ വാക്കുകളെ അവൻ കയ്യെടുത്തു വിലക്കി... ജാൻവി അപ്പോഴും അനന്തന്റെ നെഞ്ചിൽ മുഖം ചേർത്തു നിൽക്കുകയാണ്... പ്രതീക്ഷിക്കാതെയാണ് ബദ്രി അവളെ അവന്റെ നെഞ്ചിൽ നിന്നും വലിച്ചെടുത്തത്... അവൻ ദേഷ്യത്തിലാണ്... വല്ലപ്പോഴും അവന്റെ മുഖത്ത് വിരിയുന്ന ഭാവം... ജാൻവി കണ്ണു മിഴിച്ചു നോക്കി നിന്നു... അവൻ കൈകൾ ദേഷ്യത്തിൽ ചലിപ്പിച്ചു.. " നിന്നെ എപ്പോഴാണ് ഞാൻ വേണ്ടെന്ന് പറഞ്ഞത്... പറ.... ഒരിക്കൽക്കൂടി ആലോചിക്കാൻ പറഞ്ഞു... അത് നിന്നെ എനിക്ക് വേണ്ടാത്തത് കൊണ്ടല്ല.... ആരും... ഒരാള് പോലും നിന്നെ കുറ്റം പറയുന്നത് എനിക്ക് സഹിക്കാൻ കഴിയത്തോണ്ടാ... നീ എന്റെയാ... എന്റെ മാത്രം " ബദ്രി അവളെ പൂണ്ടടക്കം മാറോടു ചേർത്തു... കണ്ണുനീരിനിടയിലും അവൾ ചിരിച്ചു... അവന്റെ നെഞ്ചിൽ ഒന്ന് കടിച്ചു... വേദനയോടെ മുഖം ചുളിച്ചുവെങ്കിലും അവൻ പിടി വിട്ടില്ല... പതിയെ അവിടെയുള്ള എല്ലാവരിലേക്കും ആ ചിരി വ്യാപിച്ചു... ബദ്രി കണ്ണുകൾ കൊണ്ട് അനന്തനോട് ക്ഷമ ചോദിച്ചു... നിറഞ്ഞ ചിരിയോടെ ഇരു മിഴുകളും ചിമ്മിയാണ് അവൻ അതിനു മറുപടി നൽകിയത്..

ആശ്രമത്തിന്റെ പൂജമുറിയിൽ നിന്ന് അനന്തൻ ജാൻവിയുടെ കഴുത്തിൽ നിന്നും താലി അഴിക്കുമ്പോൾ അവൾ പൂർണ്ണ സന്തോഷവാതിയാണ്... അവളിൽ നിന്നും ഒരു ഭാരം ഒഴിവായതു പോലെ... കൂടി നിന്ന ആരിലും കുറ്റബോധം തോന്നിയില്ല...തെറ്റ് പൂർണണ്ണമായും തിരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു... *************** ആശ്രമാത്തിൽ നിന്നും എല്ലാവരും നീലമാനയിലേക്ക് പോകാൻ ഇറങ്ങി... ബദ്രിയും അവർക്കൊപ്പം ഉണ്ട്... സ്വാമിജിയോട് യാത്ര പറഞ്ഞു അവർ മുറ്റത്തേക്കിറങ്ങി... ആകർഷിന്റെ കണ്ണുകൾ ബദ്രിയോട് ചിരിയോടെ സംസാരിച്ചു നിൽക്കുന്ന ജാൻവിയിലേക്ക് നീണ്ടു...അവനിൽ നഷ്ടബോധം നിഴലിച്ചു.... പിന്നീട് സ്വയം പറഞ്ഞു പഠിപ്പിച്ചു... അവനു വിധിച്ചതല്ലാ എന്ന്... അവന്റെ ഇരുവശത്തായി ഉർവിയും അനന്തനും വന്നു നിന്നു... അവരും ജാൻവിയെയും ബദ്രിയെയും നോക്കുകയാണ്... അവർ ഇതൊന്നും ശ്രദ്ധിക്കാതെ അവരുടെ ലോകത്തും... " ആകർഷ്...ടാ... " അനന്തന്റെ വിളിയിൽ കുറ്റബോധവും സങ്കടവും നിറഞ്ഞു... " ഏയ്യ്... എനിക്ക് കുഴപ്പം ഒന്നുല്ലെടാ..

അവൾ ഹാപ്പി അല്ലെ... അത് മതി... അവളുടെ ഇപ്പോഴത്തെ ഈ സന്തോഷം അവൾക്ക് നൽകാൻ എനിക്ക് ഒരിക്കലും കഴിയില്ല... സോ അത് വിട്ടേക്ക്.. " അവൻ വരുത്തി തീർത്ത ഒരു ചിരിയോടെ പറഞ്ഞു... അനന്തൻ അവന്റെ തോളിൽ ഒന്ന് അമർത്തി പിടിച്ചു.. " അവൾ സന്തോഷത്തോടെ ജീവിക്കട്ടെടാ... ഈ പ്രണയം പിടിച്ചടക്കൽ അല്ല... വിട്ട് കൊടുക്കലും കൂടിയാണ്... പക്ഷെ ഞാൻ പ്രാർത്ഥിക്കും... ഏതെങ്കിലും ഒരു ജന്മം അവളെ എനിക്ക് തരണേ എന്ന് " നെഞ്ച് നീറിയ ഒരു ചിരി അവനിൽ വിരിഞ്ഞു... അനന്തനും ഉർവിയും ഒന്നും മിണ്ടിയില്ല... ജാൻവിയുടെ സന്തോഷം തന്നെയാണ് അവർക്കും പ്രധാനം... അവർ അഞ്ചു പേരും കൂടി യാത്ര തിരിച്ചു... സ്വപ്‌നങ്ങളും പ്രതീക്ഷകളും തിരിച്ചു പിടിക്കാനുള്ള യാത്ര.............. (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story