അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 1

രചന: രഞ്ജു ഉല്ലാസ്

തന്റെ സുഹൃത്തായ മീവൽ തെരേസ എന്ന മിന്നുവിന്റെ കൈ വിരലുകളിൽ തന്റെ വിരൽ കോർത്തു കൊണ്ട് ഭാവയാമി യാത്ര തുടങ്ങിയിട്ട് നേരം 2മണിക്കൂർ പിന്നിട്ടു..തൊടുപുഴയിൽ നിന്നും 3മണിക്ക് എടുത്ത വണ്ടി ആണ്. നേരം ഇപ്പോൾ 5മണി ആകുന്നു..
ഹെയർ പിൻ വളവുകൾ താണ്ടി ആനവണ്ടി അങ്ങനെ പോകുക ആണ്...നല്ല മഴ ഉണ്ടായിരിന്നത് കൊണ്ട് ഷട്ടർ താഴ്ത്തി ഇട്ടിരിക്കുക ആയിരുന്നു.. അതുകൊണ്ട് ആണെങ്കിൽ ആമിക്ക് പുറം കാഴ്ചകൾ ഒന്നും കാണാൻ സാധിക്കുന്നില്ലായിരുന്നു..


മുഖം ചെരിച്ചു നോക്കിയപ്പോൾ കണ്ടു സീറ്റിൽ ചാരി കിടന്നു ഉറങ്ങുന്ന മിന്നുവിനെ..

അവൾ ആകെ മടുത്തിരുന്നു.. "ഇതു എവിടെ എത്തി ചേട്ടാ സ്ഥലം..."
പിന്നിൽ നിന്നും ആരോ ഒരാൾ കണ്ടക്ട്റോഡ് ചോദിച്ചു.

കട്ടപ്പന എത്തുന്നു....ഒരു പത്തു മിനിറ്റ് കൂടി 
അയാൾ പറഞ്ഞു.

"ഹോ.... ആശ്വാസം... ഇരുന്നിരുന്നു നടു കഴച്ചു "

പിറു പിറുത്തു കൊണ്ട് ആമി, തന്റെ കൂട്ടുകാരിയെ വിളിച്ചു ഉണർത്തുക ആണ്."മ്മ്.... എന്താടി.. എത്താറായോ..".മിന്നു കണ്ണ് തുറന്നു ചുറ്റിനും നോക്കി.

പത്തു മിനിറ്റ് എന്നാണ് കണ്ടക്ടർ പറയുന്നത് കേട്ടത്...ആഹ്.. ഓക്കേ ഓക്കേ..."

മിന്നു ബാഗിന്റെ സിബ്ബ് വലിച്ചു തുറന്ന് ഫോൺ കയ്യിൽ എടുത്തു.
ഡെന്നിച്ചായൻ എന്നെഴുതിയ നമ്പറിലേക്ക് ആണ് അവളുടെ കാൾ കണക്ട് ആയത്..
ഹെലോ....
സ്വതവേ ഗൗരവം നിറഞ്ഞ ശബ്ദം പെട്ടന്ന് അവളുടെ കാതിൽ പതിഞ്ഞു..
"അച്ചായാ.... ഞാനാ മിന്നു "

"മ്മ്... പറഞ്ഞോളൂ മിന്നു ...."

"അത് പിന്നെ അച്ചായൻ തിരക്ക് ആണോ..."


"അല്പം തിരക്കാ.. കുഴപ്പമില്ല നീ പറയു.. എന്താ വിശേഷിച്ചു..."


"അങ്ങനെ പ്രേത്യേകിച്ചു ഒന്നും ഇല്ലന്നേ.. ഞാനും എന്റെ ഒരു ഫ്രണ്ട്um കൂടി ഇപ്പോൾ കട്ടപ്പന എത്തി... ഒരാഴ്ച അച്ചായന്റെ കൂടെ നിൽക്കാം എന്ന് കരുതി ആയിരുന്നു.....'

"ഹ്മ്മ്... എന്തെ... നിനക്ക് ക്ലാസ്സ്‌ ഇല്ലേ "


"ക്ലാസ്സ്‌ ഒക്കെ തീർന്നു, ഇന്നു കൊണ്ട് എന്റെ എക്സാം ഒക്കെ കഴിഞ്ഞു, ഞാൻ ഫ്രീ ആയി...."


"ആഹ്... എന്നിട്ട് നീ വരുന്ന കാര്യം ഒന്നും അങ്കിളു വിളിച്ചു പറഞ്ഞില്ലാലോ....."


"അത് പിന്നേ അച്ചായാ, ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ആയിരുന്നു..... പിന്നെ അവസാന നിമിഷം ആയപ്പോൾ എനിക്ക് ഒരു ടെൻഷൻ.. അതാണ് ഞാൻ വിളിച്ചത് "


"മ്മ്... ശരി ശരി....എന്നിട്ട് നീ ഇപ്പോ എവിടെ എത്തി '


"ഞങ്ങൾ ഇപ്പോൾ ദേ കട്ടപ്പന സ്റ്റാൻഡിൽ വന്നു ബസിൽ ഇറങ്ങി...അച്ചായൻ ഇവിടെങ്ങാനും ഉണ്ടോ ""ഞാൻ വണ്ടി അയക്കാം... നിങ്ങൾ വെല്ലോ വെള്ളമോ ചായയോ കുടിച്ചു അവിടെ നില്ക്കു കെട്ടോ..."

"ശരി അച്ചായാ.... എന്നാൽ വെയ്ക്കുവാണേ "അവൾ കാൾ കട്ട്‌ ചെയ്ത ശേഷം ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് ആമിയെ നോക്കി.അവളും വിറച്ചാണ് നിൽക്കുന്നെ.

"എന്താടി... ആൾക്ക് വല്ലോ സംശയവും ഉണ്ടോ...

."ഹേയ്.. ഇല്ലന്നേ.... നീ വാ... നമ്മൾക്ക് ദേ ആ കാണുന്ന ബേക്കറി യിൽ ഒന്ന് കേറാം...മിന്നുവിന്റെ പിന്നാലെ നടക്കുമ്പോൾ ആമി യുടെ നെഞ്ചിടിപ്പ് ഏറി.


"എന്താടി നിനക്ക്... ഇത്രക്ക് പേടി ഉള്ളവൾ ആണോ ഈ പരിപാടിക്ക് ഇറങ്ങി തിരിച്ചെ... "മിന്നു നോക്കി പേടിപ്പിച്ചതും ആമി മുഖം താഴ്ത്തി ഇരുന്നു.ഓരോ ബ്രൂ കോഫി യും പഫ്സും ഓർഡർ ചെയ്ത ശേഷം മിന്നു വീണ്ടും ഫോൺ എടുത്തു അവളുടെ വീട്ടിലേക്ക് വിളിച്ചു.ഹോസ്റ്റലിൽ നിന്നും നേരെ കട്ടപ്പന യിലേക്ക് ആണ് പോയത് എന്നറിഞ്ഞതും അവളുടെ മമ്മി വഴക്ക് പറയുന്നത് ആമിയും കേട്ടു.


"മമ്മി പ്ലീസ്... ഇങ്ങനെ ദേഷ്യപ്പെടല്ലേ..... ഇതൊക്കെ അല്ലേ മമ്മി ഒരു സന്തോഷം എന്ന് പറയുന്നത്.... ഫ്രണ്ട്സ് um ആയിട്ട് ഞാൻ എവിടെയും ഒന്ന് കറങ്ങാൻ പോലും പോയിട്ടില്ലന്ന് ഓർത്തോണം കേട്ടോ...ഈ ഒരു ട്രിപ്പ് ആവും എന്റെ ലൈഫിൽ ഇനി എന്നും ഓർത്തു വെയ്ക്കാൻ ഉള്ളത് ."ഒരു പ്രത്യേക ഏണത്തിലും താളത്തിലും ഒക്കെയാണ് മീന്നുവിന്റെ സംഭാഷണം....പ്ലീസ് മമ്മി... പപ്പയോടു ഒന്ന് പറഞ്ഞു സമ്മതിപ്പിക്കണേ... പ്ലീസ്... എന്നെ വഴക്ക് പറയരുതേ... ഐ ലവ് യു മമ്മി.....പിന്നെയും അവൾ ഫോണിലൂടെ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.

ആ സമയത്താണ് ഓർഡർ ചെയ്ത കോഫി യും സ്‌നാക്സും ഒരു പയ്യൻ മേശമേൽ കൊണ്ട് വന്നു വെച്ചത്..മ്മ്... അങ്ങനെ ഒരു തരത്തിൽ മമ്മിയെ പറഞ്ഞു സമ്മതിപ്പിച്ചു... ഹാവു... സമാധാനം...

ഒരു ദീർഘ നിശ്വാസത്തോട് കൂടി അവൾ കോഫി എടുത്തു കൈയിൽ പിടിച്ചു കൊണ്ട് ആമിയെ നോക്കി കണ്ണിറുക്കി.

ആമി ആണെങ്കിൽ അപ്പോളും വല്ലാത്തൊരു മാനസിക അവസ്ഥയിൽ ആയിരുന്നു.ഇനി എങ്ങനെ ആവും കാര്യങ്ങൾ.. ഓർക്കുമ്പോൾ ചങ്കിലെ ഇടിപ്പ് കൂടി വരിക ആണ്

.ടി.....മിന്നു വിളിച്ചപ്പോൾ അവൾ ഞെട്ടി
"ഹോ.. ന്റെ മാതാവേ.... ഈ പെണ്ണിന്റെ ഒരു ഞെട്ടലും പേടീം.... ഇതിനെ കൊണ്ട് വന്ന എന്നെ പറഞ്ഞാൽ മതി..."


അവൾ തലയ്ക്കു കയ്യും കൊടുത്തു ഇരിന്നു.


"എന്റെ മിന്നു... ഒന്ന് പതുക്കെ പറയു... ആളുകൾ ഒക്കെ ശ്രദ്ധിക്കുന്നു..."അടുത്ത ചെയറിൽ ഇരുന്ന രണ്ട് ചെറുപ്പക്കാർ അവരെ തന്നെ നോക്കുന്നത് കണ്ടതും ആമി അല്പം പരുങ്ങി..അപ്പോളേക്കും അച്ചായന്റെ കാൾ വന്നു..
ഹെലോ...അച്ചായാ...

നീ എവിടെയാ മിന്നു നിൽക്കുന്നത്.

ഞങ്ങൾ ദേ, ഇവിടെ ഒരു കോഫി കുടിക്കാൻ കേറിയതാ.. അച്ചായന്റെ ഡ്രൈവറു വാന്നോ....

"ആഹ്.... വന്നു,, സ്റ്റാൻഡിന്റെ വെളിയിലായി മറീന ടെക്സ്റ്റൈലിന്റെ മുൻപിൽ ആയിട്ട്,വൈറ്റ് ഇന്നോവ കിടപ്പുണ്ട്. അതിൽ കേറിയാൽ മതി."
"ഓക്കേ.. ഞാൻ അച്ചായനെ വിളിക്കാമേ .... പിന്നേയ് ആ ഡ്രൈവറുടെ പേരെന്താ "

"ഹരികൃഷ്ണൻ..... അവൻ ഡ്രൈവർ ഒന്നും അല്ല.. എന്റെ ഒരു ഫ്രണ്ട് ആണ്..."

"ഓക്കേ അച്ചായാ.... എന്നാൽ ശരി ട്ടോ.. വെച്ചേക്കാം ".അവൾ കാൾ കട്ട്‌ ചെയ്തു.എന്നിട്ട് വേഗം തന്നെ കോഫി കുടിച്ചു എഴുനേറ്റ്..കുറച്ചു സ്വീറ്റ്സും സ്നാക്ക്സും ഒക്കെ അവൾ പാർസൽ മേടിക്കുകയും ചെയ്ത്.


സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടു അകലെ മാറ്റി പാർക്ക് ചെയ്തിരിക്കുന്ന ഇന്നോവ കാർ..

ഹരി അല്ലേ......
മിന്നു ചോദിച്ചതും അവൻ അവളെ ഒന്ന് നോക്കി.

അതെ.... ഡെന്നിസച്ചായൻ പറഞ്ഞു വിട്ടതാ...."


മ്മ്... ഓക്കേ...."
ഒരു പുഞ്ചിരിയോട് കൂടി മിന്നു വണ്ടിയിലേക്ക് കയറി. പിന്നാലെ ആമിയും.

എന്റെ പേര് മീവൽ, ഇതു എന്റെ ഫ്രണ്ട് ആമി....അവൾ തങ്ങളെ പരിചയപ്പെടുത്തി..

"എന്റെ പേര് ഹരികൃഷ്ണൻ, അച്ചായന്റെ വീടിന്റെ അടുത്ത് ആണ് താമസം..."വണ്ടി മുന്നോട്ട് എടുത്തു കൊണ്ട് അവൻ അവരോടു പറഞ്ഞു.

ഹരി എന്ത് ചെയ്യുന്നു...?അല്പം കഴിഞ്ഞതും മിന്നു അവനോട് ചോദിച്ചു.

ഞാൻ കോട്ടയം കളക്ടറേറ്റിൽ ആണ് വർക്ക്‌ ചെയ്യുന്നത്. എൽ ഡി സി ആണ്...

ഓഹ് നൈസ്....
അവൾ പുഞ്ചിരിച്ചു.


"ഇവിടെ നിന്നും എത്ര ദൂരം ഉണ്ട് അച്ചായന്റെ വീട്ടിലേക്ക് "
"അര മണിക്കൂർ അടുത്ത് .... മീവൽ ആദ്യം ആയിട്ട് ആണോ വരുന്നത്."

"ഞാൻ വന്നിട്ട് രണ്ട് കൊല്ലം ആയി, പിന്നെ കോട്ടയത്തു ആണ് എന്റെ വീട്, ,,

എനിക്ക് ഈ ഹൈ റേഞ്ച് യാത്ര ഭയങ്കര മടുപ്പ് ആണെന്നെ... വളവും തിരിവും അല്ലേ... ശർഥിക്കാൻ തോന്നും.. അതുകൊണ്ട് ഗുളിക കഴിച്ചിട്ടേ വണ്ടിയിൽ കേറു...അവിടെ നിന്നും പാലാ എത്തുമ്പോൾ മുതൽ ഞാൻ ഉറക്കം തുടങ്ങും, ഇവിടെ അച്ചായന്റെ മുറ്റത്തു എത്തുമ്പോളെ പിന്നെ എഴുനേൽക്കൂ..."

വാതോരാതെ പറയുക ആണ് മീവൽ...

എല്ലാം കേട്ടു കൊണ്ട് ഹരി ഒരു പുഞ്ചിരി യോട് കൂടി വണ്ടി ഓടിക്കുക ആയിരുന്നു..


എന്നാൽ ആമി ആണെങ്കിൽ വെളിയിലെ കാഴ്ചകൾ എല്ലാം കണ്ടു കൊണ്ട് അങ്ങനെ പുറത്തേക്ക് നോക്കി ഇരുന്നു.

നിറയെ ഏലതോട്ടങ്ങൾ ആണ്..

വെട്ടി ഒതുക്കി, നിരപ്പായി നിറുത്തിയിരിക്കുന്ന ഏലക്കാടുകൾ കാണാൻ വളരെ മനോഹരം ആയിരുന്നു.. ഇടയ്ക്കു എല്ലാം കുരുമുളകും, ഉണ്ട്....

അര മണിക്കൂറിനു ഉള്ളിൽ തന്നെ അവൻ ഒരു വലിയ ഇരു നില മാളികയുടെ മുന്നിൽ കൊണ്ട് വന്നു വണ്ടി നിറുത്തി....


എന്റെ ഈശ്വരാ, ന്തോരം വലിയ വീടാണിത്..... ഓർത്തു കൊണ്ട് ആമി മുറ്റത്തേക്ക് ഇറങ്ങി...


"അച്ചായൻ ഇല്ലേ ഇവിടെ...."


മിന്നു ചോദിച്ചു..


"ഉണ്ട്... അകത്തുണ്ട്...."


ഹരി പോയി കാളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറക്കപ്പെട്ടു..


തുടരും.

Share this story