അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 4

Achayante swantham ami

രചന: രഞ്ജു ഉല്ലാസ്

ആഹ്.. ആരിത് സാവിത്രി ചേച്ചിയോ... ഇന്ന് ഇത്തിരി നേരത്തെ ആണെന്ന് തോന്നുന്നല്ലോ എന്ന് പറഞ്ഞു കൊണ്ട് ഡെന്നിസ് പുഞ്ചിരിച്ചു.


അപ്പോളും അവരുടെ കണ്ണുകൾ ആമിയിൽ ആയിരുന്നു..


ഡെന്നിച്ചാ ഈ കുട്ടി ഏതാ മോനെ?


ആഹ്.. ഇത് എന്റെ അമ്മാച്ചന്റെ മോൾടെ കൂട്ടുകാരി ആണ്. ഇന്നലെ രാത്രിയിൽ എത്തിയത്  ആണ്  നമ്മുടെ നാട് കാണാൻ എന്ന് പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു ആമിയെ നോക്കി.


എന്തൊരു ഐശ്വര്യം ആണീ കൊച്ചിന്.. കണ്ടിട്ട് കണ്ണെടുക്കാൻ കൂടി തോന്നുന്നില്ല കേട്ടോ....കാലത്തെ കുളി ഒക്കെ കഴിഞ്ഞുല്ലേ എന്നും പറഞ്ഞു കൊണ്ട് അവർ ആമിയുടെ അടുത്തേക്ക് വന്നു.


അവർ പറയുന്നത് കേട്ട് കൊണ്ട്,അല്പം ജാള്യത യോട് കൂടി നിൽക്കുക ആയിരുന്ന് ആമി അപ്പോൾ...


ആമി... ഇത് സാവിത്രി ചേച്ചി, നമ്മുടെ ഹരികൃഷ്ണൻ ഇല്ലേ.. അവന്റെ വകയിൽ ഒരു അപ്പച്ചി ആണ്, എനിക്ക് ഇവിടെ സഹായത്തിനു വരുന്നത് ചേച്ചി ആണ് കേട്ടോ..

ഡെന്നിസ് പറഞ്ഞതും അവൾ മെല്ലെ ഒന്ന് തലയാട്ടി..

കൊച്ചേ... ഞാൻ പറഞ്ഞത് വിഷമം ആയോ... എന്റെ സ്വഭാവം ഇങ്ങനെ ഒക്കെ ആണ് കേട്ടോ.. എന്തും വെട്ടി തുറന്നു പറയും.... ഒന്നും മനസ്സിൽ വെച്ചേക്കല്ലേ....

അതിനു മറുപടി ആയി അവള് വീണ്ടും ചിരിച്ചു.


മോൾടെ പേരെന്താ..

ഭാവയാമി..

ആഹാ കൊള്ളാലോ.. നല്ല പേര്,എവിടെ ആണ് മോൾടെ വീട്,വീട്ടിൽ ആരൊക്കെ ഉണ്ട്..


എന്റെ നാട് പാലക്കാട്‌ മുണ്ടൂര് ആണ്. വീട്ടിൽ അമ്മയും അച്ഛനും അച്ഛമ്മ യും .....


അവള് പറയുന്നത് കേട്ട് കൊണ്ട്, ഡെന്നിസ് ഹാളിലേക്ക് ഇറങ്ങി പോയി..


ചേച്ചി ടേ വീട് ഇവിടെ അടുത്താണോ...


ഹ്മ്മ്... അതേ മോളെ.. നാലു വീടിനു അപ്പുറത്താ.

"ഹ്മ്മ്... "


"ബ്രേക്ക്‌ഫാസ്റ്റ് എന്തുണ്ടാക്കാൻ ആണ് ചേച്ചി.."


"കപ്പയും മീൻ കറിയും ആണ് കുഞ്ഞേ.. ഇഷ്ടം ആണോ "


"കപ്പ ഇഷ്ടമാ.. പക്ഷെ മീനൊന്നും ഞാൻ കഴിക്കാറില്ല...'


"അയ്യോ അതെന്നാ...."


"അത്... ഞങ്ങൾ പൊതുവെ കഴിക്കാറില്ല അതാണ് "


"അതെയോ.. ഇനി ഇപ്പൊ എന്തോ ചെയ്യും... ഞാനേ ഡെന്നിച്ചനോട് ഒന്ന് ചോദിച്ചു നോക്കട്ടെ...."


ശരവേഗത്തിൽ പുറത്തേക്ക് പോകുന്ന അവരുടെ പിന്നാലെ ആമിയും ഓടി.

ഈശ്വരാ ഈ ചേച്ചി ഇതെങ്ങോട്ടാ..

ഡെന്നിച്ചാ.. മോനെ ഈ കൊച്ചു ആണെങ്കിൽ മീൻ കറി ഒന്നും കഴിക്കത്തില്ലെന്ന്,  കപ്പയ്ക്ക് പിന്നെ എന്തോ കൂട്ടുന്നത് "


" കാന്താരി മുളക് പൊട്ടിയ്ക്ക് ചേച്ചിയേ... അതുകൂട്ടി കഴിച്ചോളും... "


"മോളെ... കപ്പയും മുളകുചമ്മന്തി യും ഇഷ്ടം ആണോ "


"അതേ ചേച്ചി.... എനിക്ക് എന്തായാലും മതി.."

അവള് പറഞ്ഞതും സാവിത്രി ചേച്ചി അടുക്കളയിലേക്ക് പോയി.

ഡെന്നിസ് ആണെങ്കിൽ ന്യൂസ്‌ പേപ്പർ വായിച്ചുകൊണ്ട് സെറ്റിയിൽ ഇരിക്കുകയാണ്..


മിന്നു എഴുന്നേൽക്കുന്ന സമയം ആകുന്നതേയുള്ളൂ.. ഹോസ്റ്റലിൽ ആയിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു അവൾ ഏഴു മണി ആവാതെ ഉണരില്ല..


ആമി പതിയെ  മുൻവശത്തെ ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി.

മുറ്റത്തേക്ക് ഇറങ്ങി കഴിഞ്ഞപ്പോൾ ആയിരുന്നു ന്യൂസ്‌ പേപ്പർ വായിക്കുന്ന ഡെന്നിസിനെ കണ്ടത്.

ഹോ....ഭയങ്കര തണുപ്പ്.. ഇരു കൈകളും പിണച്ചു കൂട്ടി അവൾ അകത്തേക്ക് കയറി.

ഹ്മ്മ്... എന്താ....


അതു.. നല്ല തണുപ്പ് ഉണ്ട്...
വിറയാർന്ന സ്വരത്തിൽ അവൾ പറഞ്ഞു..

ഹ്മ്മ്.... ഒൻപതു മണി വരെ നല്ല തണുപ്പും മഞ്ഞും ഒക്കെയാ.. പനി പിടിപ്പിക്കാതെ കേറി പോയെ....

അവൻ പറഞ്ഞതും ആമി അകത്തേക്ക് ഓടി പോയിരുന്ന്.


മിന്നു... എടാ.. എന്തൊരു ഉറക്കം ആണിത്. ഒന്നെഴുന്നേറ്റ് വാ പെണ്ണേ..


നാലഞ്ച് തവണ കൊട്ടി വിളിച്ച ശേഷം ആണ്, മിന്നു ആണെങ്കിൽ കണ്ണൊന്നു തുറന്നത്.


എന്നാടി കോപ്പേ.... മനുഷ്യനെ ഒന്ന് കിടന്ന് ഉറങ്ങാനും സമ്മതിക്കില്ലേ....

കണ്ണ് തിരുമ്മി കൊണ്ട് അവള്, അരികിൽ ഇരിക്കുന്ന ആമിയെ നോക്കി.

"ടി.. നി ഒന്ന് വന്നേ... പറയട്ടെ.. താഴെ ഒരു ചേച്ചി വന്നിട്ടുണ്ട്.."


"ങ്ങെ... അതാരാ..."

അവൾ ഉറക്കച്ചടവോട് കൂടി എഴുന്നേറ്റു ഇരുന്നു.


"നിന്റെ അച്ചായനെ സഹായിക്കാൻ വന്നത് ആണെന്ന്...."


"ങ്ങെ......"


"മ്മ്... ക്ലീനിങ് നും കുക്കിങ്ങിനും മറ്റും ആയിട്ട് "

"ഓഹ്.. അങ്ങനെ പറയു..."


മിന്നു എഴുനേറ്റ് ഫ്രഷ് ആവാനായി പോയപ്പോൾ ഡോറിൽ തട്ട് കേട്ടത്..

ഓടിച്ചെന്നു വാതിൽ തുറന്നപ്പോൾ ഡെന്നിസ്..

എന്താ .....


മിന്നു എവിടെ?


"അവള് വാഷ് റൂമിൽ ആണല്ലോ... ഞാൻ വിളിക്കാം..."
അവൾ പെട്ടന്ന് പിന്തിരിഞ്ഞു 

"വേണ്ടടോ...അവളെ വീട്ടിൽ നിന്നും വിളിക്കുന്നുണ്ട്, ഫോൺ എടുക്കാൻ പറഞ്ഞാൽ മതി..."

അതും പറഞ്ഞു കൊണ്ട് അവൻ താഴേക്ക് ഇറങ്ങി പോയി.

മിന്നു ഇറങ്ങി വന്നപ്പോൾ അവൾ കാര്യങ്ങൾ പറഞ്ഞതും പെട്ടന്ന് തന്നെ മിന്നു ഫോൺ എടുത്തു നോക്കി.

സൈലന്റ് മോഡിൽ ആയിരുന്നു.

ആറു മിസ്സ്ഡ് കാൾ
.
എല്ലാം പപ്പയും മമ്മിയും ആയിരുന്നു.

ഈശോയെ... പപ്പ വിളിച്ചത് ആണലോ.. ഇന്ന് ചീത്ത കേൾക്കും, ഉറപ്പാ..

എന്ന് പറഞ്ഞു കൊണ്ട് അവൾ വേഗം തിരിച്ചു വിളിച്ചു.

ഹെലോ.... പപ്പാ... സോറി ന്നേ.. ഞാൻ ഉറങ്ങിപ്പോയി.... സത്യം ആയിട്ടും... അതാണ്.... മാതാവാണേൽ സത്യം ഇത് സൈലന്റ് ആയിരുന്ന്.


പപ്പയോടു സംസാരിച്ചു കൊണ്ട് അവള് റൂമിലൂടെ നടന്നു..


അപ്പോളേക്കും മമ്മിയും വന്നു ഫോൺ മേടിച്ചു കഴിഞ്ഞിരുന്നു.

ഇരുവരും മകളോട് സംസാരിച്ചു, ആമിയുടെ കൈയിൽ കൊടുക്ക് മോളെ, അവൾ അടുത്തില്ലേ, എന്ന്  ഇടയ്ക്ക് അവളോട് മമ്മി പറയുന്നത് ഭാവയാമി കേട്ടു.


ദ ഇപ്പൊ കൊടുക്കാം മമ്മി എന്ന് പറഞ്ഞു കൊണ്ട് മിന്നു,ഫോൺ ആണെങ്കിൽ ആമിയ്ക്ക് കൊടുത്തു.

വളരെ ബഹുമാനത്തോടെയും താല്പര്യത്തോടെയും ആയിരുന്നുആമി അവരോട് സംസാരിച്ചു വെച്ചത് ..

മിന്നു....


താഴെ നിന്നും ഡെന്നിസ് ഉറക്കെ വിളിക്കുന്നത് കേട്ടതും ആമി ഞെട്ടിപ്പോയി.

എന്തോ.. വരുവാ അച്ചായാ..

അവൾ മറുപടി കൊടുത്തു.

ഇരുവരും ഇറങ്ങി ചെന്നപ്പോൾ കണ്ടു കുളി ഒക്കെ കഴിഞ്ഞു തൂവെള്ള നിറം ഉള്ള ജുബ്ബയും മുണ്ടും ഉടുത്തുകൊണ്ട് കസേരയിൽ ഇരിക്കുന്ന ഡെന്നിസിനെ.

ഗുഡ്മോർണിംഗ് അച്ചായാ..

ഹ്മ്മ്...8.30കഴിഞ്ഞു...

അവൻ പറഞ്ഞതും അവള് ഒന്നു കണ്ണിറുക്കി.

ആവി പറക്കുന്ന കപ്പ പുഴുക്കും മീൻ കറി യും മേശമേൽ കൊണ്ട് വെച്ചിട്ട്ണ്ട്.


വൗ... സൂപ്പർ..


ഓടി ചെന്നു മിന്നു ഒരു പ്ലേറ്റ് എടുത്തു വെച്ചിട്ട് അല്പം കപ്പ യും അതിന്റെ മുകളിലേക്ക് മീൻ ചാറും കൂടി ചുറ്റിച്ചു ഒഴിച്ചു.
എന്നിട്ട് അത് എടുത്തു ഒരു ചെറിയ ഉരുള ആക്കി കൊണ്ട് ചാറിൽ അല്പം മുക്കി വായിലേക്ക് വെച്ചു കൊണ്ട് ആസ്വദിച്ചു കഴിച്ചു.

അതു കണ്ടു കൊണ്ട് ഡെന്നിസും സാവിത്രി ചേച്ചിയും ചിരിച്ചു പോയിരിന്നു..

എന്റെ മോളെ.... നീ ഇങ്ങനെ കഴിക്കുന്നത് കാണുമ്പോൾ ഞങ്ങളുടെ നാവിൽ വെള്ളം ഊറുന്നു കേട്ടോ..

സാവിത്രി ചേച്ചി പറഞ്ഞു.


ആമി മാത്രം ഒന്നും മിണ്ടാതെ ഒരു മന്ദസ്മിതത്തോടെ അടുത്തു നിന്നു..

എല്ലാവരും കൂടി ഒന്നിച്ചു ഇരുന്ന് ആണ് ഭക്ഷണം കഴിച്ചത്..


കപ്പ യും മുളക് ചമ്മന്തി യും കൂട്ടി ആണ് ആമി കഴിച്ചത്.

ഒരുപാട് തമാശ കളും കലുപില വർത്തമാനവും ഒക്കെ ആയിട്ട് ആണ് മിന്നു കഴിക്കുന്നത്.

ആമി ആണെങ്കിൽ ഒന്നും മിണ്ടാതേ കൊണ്ട് പാത്രത്തിലേക്ക് മാത്രം നോക്കി കൊണ്ട് ഇരുന്ന് കഴിക്കുകയാണ്


സാവിത്രി ചേച്ചിയും ആയിട്ട് മിന്നു പെട്ടന്ന് കമ്പനി ആയി.. ഇരുവരും കൂടി ചേർന്നപ്പോൾ ആ വീടാകേ ശബ്ദമുഖരിതം ആയി മാറുകയായിരുന്നു.

ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിഞ്ഞു ആമി യും മിന്നുവും കൂടി വെളിയിലേക്ക് ഇറങ്ങി.


നിറയെ പല വിധത്തിൽ ഉള്ള റോസാ ചെടികൾ... സൂര്യകാന്തി യും സീനിയയും ഒരു വശത്തു.. കുറച്ചു മാറി പവിഴമല്ലിയും മന്ദാരവും...

പത്തുമണിപൂക്കൾ ആണെങ്കിൽ കാട് പോലെ പടർന്നു കിടക്കുക ആണ്.


എല്ലാം കൂടി കണ്ടപ്പോൾ àആമിയ്ക്ക് ഒരുപാട് സന്തോഷം ആയി..

ഇളം വെയിൽ വന്നു തുടങ്ങുന്നേ ഒള്ളു..

ചെറു പൂമ്പാറ്റകൾ പാറി നടക്കുന്നു..

സൂര്യകാന്തി പൂവിൽ വന്നു ഒരു പൂമ്പാറ്റ ഇരുന്നതും ആമി അതിനെ എത്തി പിടിക്കാൻ നോക്കി.


പക്ഷെ അതു പെട്ടന്ന് പറന്നു പോയി അടുത്ത പൂവിൽ ഇരുന്നു.

ഒരു ശ്രെമം കൂടി അവള് നടത്തി എങ്കിലും, പൂമ്പാറ്റ ആണ് വിജയിച്ചത്..

പുഞ്ചിരി യോട് കൂടി ആമി തിരിഞ്ഞതും ഡെന്നിസിന്റെ മുഖത്തേക്ക് ആണ് മിഴികൾ ഉടക്കിയത്.

തന്നെ നോക്കി നിൽക്കുന്നവനെ കണ്ടതും അവൾ പേടിയോടെ ചുറ്റിനും നോക്കി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story