അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 7

Achayante swantham ami

രചന: രഞ്ജു ഉല്ലാസ്

കോപത്തോടെ തന്നെ നോക്കി നിൽക്കുന്നവനെ ഞെട്ടി തിരിഞ്ഞു കൊണ്ട് നോക്കിയതും ആമി കണ്ടു.

അവൾക്ക് കാലുകൾ ഇടറി.

എന്നിട്ട് അവന്റെ പിടുത്തത്തിൽ നിന്നും തന്റെ കൈ മോചിപ്പിക്കുവാൻ ഒരു ശ്രെമം നടത്തി.
പക്ഷെ അവൾക്ക് അതു സാധിച്ചില്ല എന്ന് വേണം പറയാൻ...
പിടുത്തം കൂടുതൽ മുറുകുക ആണ് ചെയ്തേ.
"വിട്.. നിക്ക് കൈ വേദനിക്കുന്നു..."അവൾ ശബ്ദം താഴ്ത്തി.
ആ മിഴികൾ നിറഞ്ഞു തൂവി.
"നീ ആരാണ്..എന്തിനാണ് ഇവിടെ വന്നത് ."ഡെന്നിസ് അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചതും അവന്റെ നെഞ്ചിൽ തട്ടി ആമി നിന്നു പോയി.
"ഭാവയാമി, നിന്നോട് ചോദിച്ചത് കേട്ടില്ലേ, ആരാണ് നീയെന്നു."
ഡെന്നിസിന്റെ ശബ്ദം ഉയർന്നു.
"ഞാൻ.. എനിക്ക്.. മിന്നു വിനെ ഒന്ന് വിളിക്കുമോ "
അവ്നിൽ നിന്നും അകന്നു മാറിക്കൊണ്ട് ആമി നിസ്സഹായയായി ഡെന്നിസിനെ നോക്കി.
ശേഷം മിന്നുവിനെ വിളിക്കാനായി ആമി തുടങ്ങിയതും ഡെന്നിസ് അവളുടെ വായ മൂടി.പൊക്കി എടുത്തു കൊണ്ട് അവളെ തന്റെ മുറിയുലേക്ക് കൊണ്ട് പോയി അവൻ വാതിലു അടച്ചു കുറ്റി ഇട്ടു.ഉറക്കെ നിലവിളിക്കാൻ ആഞ്ഞ ആമിയെ അവൻ ബെഡിലേക്ക് തള്ളി ഇട്ടു.
"ടി.. ഒരക്ഷരം മിണ്ടരുത് നീയ്., എന്തിനാടി, നീ നിന്റെ വീട്ടിൽനിന്നും ഒളിച്ചോടി പോന്നത്, പറയെടി.. എടി പറയാൻ.."
ബെഡിൽ നിന്നും എഴുനേൽക്കാൻ ശ്രെമിച്ച ആമിയെ അവൻ വലിച്ചെടുത്തു കൊണ്ട് വന്നു ചുവരിൽ ചേർത്ത് നിറുത്തി..
പറയു ആമി.. എന്തിനായിരുന്നു ഈ ഒളിച്ചോട്ടം, ആർക്ക് വേണ്ടി ആണെങ്കിലും ശരി ,അതിലേക്ക് നീ എന്തിനാ മിന്നുവിനെ കൂടി വലിച്ചിഴച്ചത്.

ആമി നിറമിഴികളാൽ നിൽക്കുക ആണ് അപ്പോളും.
"നിനക്ക് എന്തോ കള്ളത്തരം ഉണ്ടെന്ന് എനിക്ക് ആദ്യം തന്നെ ബോധ്യപ്പെട്ടത് ആയിരുന്നു. പക്ഷെ അത് എന്റെ തോന്നൽ ആവും എന്ന് കരുതാൻ ആയിരുന്നു എനിക്ക് താല്പര്യം. എന്നാൽ നീ പഠിച്ച കള്ളി അല്ലേടി..."

ഡെന്നിസ് വിവരങ്ങൾ ഒക്കെ എങ്ങനെ യോ അറിഞ്ഞു എന്ന് ആമിക്ക് തോന്നി. അതാണ് ഈ ചോദ്യം ചെയ്യൽ.കാര്യങ്ങൾ എല്ലാം കൈ വിട്ടു പോയല്ലോ ഉണ്ണികണ്ണാ...അവൾ നിലത്തേക്ക് ഊർന്നു ഇരുന്നു, ഡെന്നിസിന്റെ കാലിൽ മുറുക്കെ പിടിച്ചു..
മിന്നുവിനെ ഒന്ന് വിളിക്കുമോ, അവള് പറയും കാര്യങ്ങൾ എല്ലാം.
തന്റെ ഇരു കാലുകളിലും കെട്ടി പിടിച്ചു പൊട്ടി കരയുന്ന ആമിയെ കണ്ടതും ഡെന്നിസിനു എന്തോ ഒരു പന്തികേട് പോലെ തോന്നി.

മിന്നു..

കുളി കഴിഞ്ഞു വന്നു വേഷം മാറി, കണ്ണാടിക്ക് മുന്നിൽ വന്നുനിന്നു ഏതോ ഒരു ക്രീമു മുഖത്ത് പുരട്ടുക ആയിരുന്നു മിന്നു. അപ്പോഴാണ് ഡെന്നിസിന്റെ വിളിയൊച്ച അവള് കേട്ടത്.
താഴേക്ക് ഓടി ഇറങ്ങുമ്പോൾ കണ്ടു, ദേഷ്യത്തിൽ തന്നെ നോക്കി നിൽക്കുന്ന ഡെന്നിച്ചായനെ.

ആമിയുടെ തേങ്ങൽ കേട്ടതും അവൾക്ക് എന്തൊക്കെയോ അപകടം പോലെ തോന്നി.
ആമി... അവളെവിടെ അച്ചായാ..
തന്റെ മുറിയിലേക്ക് ഓടി പോകാൻ തുനീഞ്ഞവളെ ഡെന്നിസ് വേഗം പിടിച്ചു നിറുത്തി.
മിന്നു.....
അവന്റ ഒറ്റ വിളിയിൽ മിന്നു നിന്നു.
അത്രമേൽ ദേഷ്യത്തിൽ ആദ്യം ആയിട്ട് ആയിരുന്നു അവള് അച്ചായനേ കാണുന്നത് പോലും.
"ഭാവയാമി ആരാണ്"
"എന്റെ ഫ്രണ്ട് ആണ് അച്ചായാ "
"എത്ര നാളുകൾ ആയിട്ട് നിനക്ക് അറിയാം നിന്റെ ഈ ഫ്രണ്ടിനെ "
"അച്ചായാ...6വർഷം ആയിട്ട് ഞാനും ആമിയും കൂട്ടുകാരികൾ ആണ്... എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ആണ് അവള് "
"ഹ്മ്മ്... നീയും ഇവളും കൂടി എന്തിനാണ് ഇവിടേക്ക് വന്നത്.."
"അതു പിന്നെ ഞങ്ങള് ജസ്റ്റ്‌ ഒന്ന് കറങ്ങാൻ വേണ്ടി വന്നു എന്നേ ഒള്ളു "
"എത്ര ദിവസത്തേക്ക് "
"രണ്ട് മാസം "
"രണ്ട് മാസം കൊണ്ട് കറങ്ങി തീർക്കാനും മാത്രം ഇവിടെ ടൂറിസ്റ്റ് പ്ലേസ് ഉള്ളതായി മിന്നു വിന് അറിയാമോ "
അവന്റെ ചോദ്യം കേട്ടതും മിന്നുവിന്റേ മുഖം പെട്ടന്ന് വാടി...
"ഞങ്ങൾ നാളെ തന്നെ തിരിച്ചു പോയ്കോളാം ഇച്ചായാ..."
ആമിയുടെ ശബ്ദം കേട്ടതും ഇരുവരും പിന്തിരിഞ്ഞു നോക്കി.
കരഞ്ഞു കലങ്ങിയ മിഴികളോട് കൂടി അവൾ ഡെന്നിസിനെയിം മിന്നുവിനെയും മാറി മാറി നോക്കി.
"ആമി... എടാ.. മിന്നു ഓടിച്ചെന്നു അവളെ കെട്ടിപിടിച്ചു.
നീ എന്തിനാ കരയുന്നെ.. എന്താ പറ്റിയേ."ഡെന്നിസ് എന്തൊക്കെയോ മനസിലാക്കി എന്ന് അറിഞ്ഞു കൊണ്ട് തന്നെ മിന്നു ആമിയോടായി ചോദിച്ചു. ആമി പക്ഷെ ഒന്നും പറയാതെ വീണ്ടും ശബ്ദം ഇല്ലാതേ തേങ്ങി..
ഡെന്നിസ് അവരുടെ ഇരുവരുടെയും മുന്നിലേക്ക് വന്ന ശേഷം തന്റെ ഫോണ് കൈലേക്ക് എടുത്തു.
ഇത് ആമിയാണോ? എന്ന് ചോദിച്ചു കൊണ്ട് അവരുടെ നേർക്ക് ഫോൺ നീട്ടി.
മിടിക്കുന്ന നെഞ്ചോട്‌ കൂടി മിന്നു അതു മേടിച്ചു നോക്കിയതും തകർന്ന് പോയിരിന്നു.
ഭാവയാമി 22വയസ്
മതിലകത്തു ഇല്ലം
മുണ്ടൂര്
പാലക്കാട്‌
ഫോൺ നമ്പർ 80756.....
17/12/2023 വൈകുന്നേരം 4മണി മുതൽ ഈ ഫോട്ടോയിൽ കാണുന്ന പെൺകുട്ടിയെ കാണാതെ ആയിരിക്കുന്നു. കോളേജിലേക്ക് പോയതായിരുന്നു കുട്ടി.ആർക്കെങ്കിലും എന്തെങ്കിലും വിവരം ലഭിച്ചാൽ മുകളിൽ കാണുന്ന ഫോൺ നമ്പറിൽ വിളിച്ചു വിവരം അറിയിക്കുക.
താൻ എവിടെ എങ്കിലും വീണു പോകുമോ എന്ന് ആമി ഭയന്ന്. തൊണ്ട ഒക്കെ വറ്റി വരണ്ടു.. ഉമിനീര് പോലും ഇറക്കാൻ ആവാതെ അവള് ഡെന്നിസിനെ വിഷമത്തോടെ നോക്കി.
അവന്റെ കണ്ണുകൾ ആമിയിൽ ത്തന്നെ ആയിരുന്നു അപ്പോളും.
"ഇത് ഭാവയാമി തന്നെ അല്ലേ മിന്നുവേ. അതോ എനിക്ക് ആള് മാറി പോയത് ആണോ "വീണ്ടും 
ഡെന്നിസ് ന്റെ ശബ്ദം കേട്ടതും 
ആമിയെ വിയർക്കാൻ തുടങ്ങി.

"ഇത് ആമി തന്നെ ആണ് അച്ചായാ.."
"മ്മ്...  പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഉദ്ദേശം എന്താണ് മിന്നു, എന്തിനാണ് നാടുവിട്ടു പോന്നത്, എന്തെങ്കിലും ഒപ്പിച്ചിട്ട് വച്ചുള്ള വരവാണോ ഇത് എന്ന് എനിക്ക് ആദ്യമേ,സംശയം ഉണ്ടായിരുന്നു, ആരുടെയും മുഖത്ത് പോലും നോക്കാതെ , കുനിഞ്ഞു നടന്നാൽ , കള്ളത്തരം ഒരിക്കലും കണ്ടുപിടിക്കുകയില്ലെന്ന് കരുതിയോ ആമി, നീയ് "
അവന്റെ ചോദ്യങ്ങൾക്ക് ഒരു മറുപടി പോലും പറയാതെ ആമി വീണ്ടും മുഖം കുനിച്ചു.
"ഹ്മ്മ്... ഇനി പറയു, എന്താണ് മിന്നു ഈ ഒളിച്ചോട്ടത്തിന്റെ പിന്നിലുള്ളത്.."

തങ്ങൾ പ്രതീക്ഷിച്ചിരുന്നത് തന്നെ ആയിരുന്നു വൈകാതെ ടെന്നീസ് അവരോട് ചോദിച്ചത്......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story