അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 8

രചന: രഞ്ജു ഉല്ലാസ്

മിന്നു.... നുണ പറഞ്ഞു കൊണ്ട് ഇവിടെ നിന്നും രക്ഷപെട്ടു പോകാം എന്നൊരു ചിന്ത ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നത് ആണ് നിനക്ക് നല്ലത് കേട്ടോ.. പറഞ്ഞില്ലെന്നു വേണ്ട...


ഡെന്നിസ് ചൂണ്ടിയ സെറ്റിയിൽ ഇരിക്കുക ആണ് മിന്നു.


തൊട്ടടുത്തായി ആമി യും ഉണ്ട്.


"അച്ചായാ.. ഞാൻ നുണ ഒന്നും അല്ല പറയാൻ പോകുന്നത്, സത്യം ആയ കാര്യങ്ങൾ ആണ്. അതു എന്നോട് എന്റെ ആമി പറഞ്ഞത് ആയത് കൊണ്ട് എനിക്ക് ഇവളെ നൂറു ശതമാനം വിശ്വാസവും ആണ്.."

മിന്നു ഡെന്നിസിനെ നോക്കി പറഞ്ഞു.

"മിന്നു, ഞാൻ പറയാം, എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊക്കെ  ഇച്ചായനോട്."

എന്നു പറഞ്ഞുകൊണ്ട് ആമി ഇരിപ്പിടത്തിൽ ഇരുന്ന് ഒന്നു നെടുവീർപ്പെട്ടു.

"എന്റെ വീട് പാലക്കാട്‌ കല്പത്തിക്ക് അടുത്തുള്ള ഒരു ചെറിയ ഗ്രാമം ആയിരുന്നു. അച്ഛൻ രാമസ്വാമി അമ്മ ഹൈമവതി. അവരുടെ ഒരേ ഒരു മകൾ ആയിരുന്നു ഞാന്. അച്ഛനും അമ്മയും ഞാനും പിന്നെ അച്ഛന്റെ അമ്മ യും.. ഞങ്ങൾ ഒരുമിച്ചു സന്തോഷത്തോടെ ആയിരുന്നു കഴിഞ്ഞത്. അടുത്തുള്ള ഒരു ക്ഷേത്രത്തിൽ, ശാന്തിക്കാരൻ ആയിരുന്നു അച്ഛൻ. തലമുറകൾ ആയി അവിടെ പൂജ ചെയ്യുന്ന ഒരു ഫാമിലി.. അമ്മയ്ക്ക് ചെറിയ തുന്നലും, പലഹാരം ഉണ്ടാക്കി വിൽക്കലും ഒക്കെ ആയിരുന്നു തൊഴിലു. തരക്കേടില്ലാതെ ജീവിച്ചുപോ പോകുക ആയിരുന്നു ഞങൾ. നാല് വയസ് ഉള്ളപ്പോൾ മുതൽക്കേ ഞാൻ നൃത്തം പഠിക്കാൻ പോകാറുണ്ട്., വീട്ടിൽ നിന്നും കുറച്ചു മാറി ഉള്ള ഒരു ആഗ്രഹാരത്തിൽ ആയിരുന്നു പോകുന്നത്. ഒരു ശനിയാഴ്ച,, ഞാൻ പതിവ് പോലെ നൃത്ത വിദ്യാലയത്തിൽ പോയിരിക്കുകയായിരുന്നു,, ഉച്ചതിരിഞ്ഞ് ഒരു രണ്ടുമണിയൊക്കെ ആയപ്പോൾ,  എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുവാനായി, എന്റെ മാമൻ വന്നു. അന്ന് ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയം ആയിരുന്നു."

അത് പറഞ്ഞപ്പോൾ അവളുടെ വാക്കുകൾ ചെറുതായ് ഇടറി.


" അപ്പായ്ക്ക് സുഖമില്ലെന്നും, എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകണമെന്ന്,അമ്മ അയച്ചതാണെന്നും ഒക്കെ പറഞ്ഞാണ് മാമൻ എത്തിയത്.എനിക്കതിൽ അവിശ്വസനീയത ഒന്നും തോന്നിയതുമില്ല, പക്ഷേ പൂമുഖത്ത് എത്തും മുന്നേ തടിച്ചുകൂടിയ ആൾക്കൂട്ടത്തെ കണ്ടതും എനിക്ക് എന്തോ അപകടം മണത്തു,, എന്നെ കണ്ടതും എന്റെ പാട്ടിയുടെ നിലവിളി ഉച്ചത്തിലായി,, ഉറക്കെ കരഞ്ഞുകൊണ്ട് ഞാനും അകത്തേക്ക് ഓടിച്ചെന്നു.  അപ്പോഴാണ് ഞാൻ കണ്ടത് വെള്ളത്തുണിയിൽ പൊതിഞ്ഞുകെട്ടിയ  എന്റെ അപ്പായുടെ മൃതദേഹം.
ക്ഷേത്രത്തിൽ പോയിട്ട് തിരികെ വീട്ടിലേക്ക് മടങ്ങി വരും വഴി പെട്ടെന്നൊരു നെഞ്ചുവേദന വന്നതായിരുന്നു,ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല."


"എന്റെ അപ്പാ പോയതോടുകൂടി,എന്റെ ജീവിതത്തിലെ നല്ല ദിവസങ്ങളും,ആ ചിത യോടൊപ്പം കത്തി അമരുകയായിരുന്നു."

അതും പറഞ്ഞുകൊണ്ട് ആമി ഒന്ന് തേങ്ങി.


മിന്നു എഴുന്നേറ്റു ചെന്നു അവളുടെ കൈത്തണ്ടയിൽ അമർത്തി പിടിക്കുന്നത് ഡെന്നിസ് നോക്കി കണ്ടു..


അപ്പ മരിച്ചതിൽ പിന്നെ കുടുംബം പുലർത്തുവാൻ അമ്മ ആദ്യമൊക്കെ വളരെയധികം കഷ്ടപ്പെട്ടിരുന്നു.


അതിനുശേഷം ആണ് അടുത്തുള്ള ഒരു കമ്പനിയിൽ അമ്മ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറുന്നത്.

അമ്മയ്ക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നു എങ്കിലും ജോലി ചെയ്തു കുടുംബം പുലർത്തേണ്ട അവസ്ഥയിൽ ഒന്നും ആയിരുന്നില്ല ഞങ്ങൾ കഴിഞ്ഞത്.

പക്ഷെ അപ്പാടെ മരണം,അതോടൊപ്പം എന്റെ പഠിത്തം, പാട്ടിയുടെ മരുന്ന് ചികിത്സ..

അങ്ങനെ അങ്ങനെ നീണ്ടുപോകും ആയിരുന്നു വീട്ടിലെ ആവശ്യങ്ങളുടെ ലിസ്റ്റ്.  ഒടുവിൽ അമ്മ ജോലിക്ക് പോകുവാൻ തന്നെ തീരുമാനിച്ചത് ആയിരുന്നു.. വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെയാണ് അമ്മ അവിടെ പോയി തുടങ്ങിയത്.

കാലത്തെ 9 മണിയാവുമ്പോൾ പോയാൽ വീട്ടിൽ വരുന്നത് 5 30 ആകുമ്പോഴാണ്.

ആദ്യത്തെ മൂന്നുവർഷത്തോളം ഒരു പ്രശ്നവും ഇല്ലായിരുന്നു.  അതിനുശേഷം 5 30ന് വന്നുകൊണ്ടിരുന്ന അമ്മ രാത്രി 8 മണി ആയാലും എത്താതെയായി.

ഞാനും പാട്ടിയും ചോദിക്കുമ്പോഴൊക്കെ ഓരോരോ ഒഴിവു കഴിവുകൾ പറഞ്ഞ് അമ്മ പിന്മാറി.  ഞാൻ പ്ലസ് ടു പരീക്ഷ കഴിഞ്ഞു നിന്ന സമയത്ത്, ഒരു ദിവസം എന്റെ ഫ്രണ്ട് ആണ് എന്നോട് പറഞ്ഞത്, അമ്മ ജോലിചെയ്യുന്ന കമ്പനിയിലെ, ഓണർ അവിവാഹിതൻ ആണെന്നും, അയാൾക്ക് അമ്മയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും,  അയാളും അമ്മയും കുറച്ചു മാസങ്ങൾ ആയിട്ട്, ചില ഇടപാടുകൾ ഒക്കെ നടത്തുന്നുണ്ട് എന്നുമൊക്കെ..

കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ തരിച്ചിരുന്നു പോയി.

എന്തായാലും അമ്മയോട് ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം,എന്ന് കരുതി ഞാൻ അന്ന് അമ്മ വരുന്നത് കാത്ത് ഉമ്മറത്ത് ഇരുന്നു. അന്ന് രാത്രിയിൽ 8 30 ആയപ്പോഴേക്കും ഒരു കാർ വന്ന് ഞങ്ങളുടെ വീടിന്റെ വാതിൽക്കൽ നിന്നു.  അമ്മയോടൊപ്പം വെളുത്ത തടിച്ച മനുഷ്യനും കൂടി,  ഉമ്മറത്തേക്ക് കയറി വന്നപ്പോൾ ഞാനും പാട്ടി യും ഞെട്ടിപ്പോയിരുന്നു.

അമ്മയുടെ കൈവശം ഒരു വലിയ ബാഗ് ഉണ്ടായിരുന്നു.

ഞാൻ അതിലേക്ക് സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ,യാതൊരു കൂസലും കൂടാതെ അമ്മ എന്നോട് പറഞ്ഞത്,നാളെ അമ്മയുടെ വിവാഹമാണെന്നും,ഇനി ഇതാണ് എന്റെ അച്ഛൻ എന്നുമായിരുന്നു.

ഞാൻ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി,എന്നെ അടിമുടി നോക്കുന്ന അയാളെ കണ്ടതും,ഞാൻ മുഖം തിരിച്ചു കളഞ്ഞു.

എന്നെ നോക്കി ഒരു വൃത്തികെട്ട ചിരി ചിരിച്ചുകൊണ്ട് അയാൾ വീണ്ടും കാറിലേക്ക് കയറിപ്പോയി.

അന്ന് രാത്രിയിൽ ഞാനും പാട്ടിയും കൂടി അമ്മയുടെ കാലുപിടിച്ചു പറഞ്ഞതാണ്, ഈ ബന്ധം നമുക്ക് വേണ്ട എന്ന്..പക്ഷേ എവിടെ കേൾക്കാൻ..

ഒരു 18കാരിയുടെ സ്വപ്നങ്ങൾ ആയിരുന്നു അമ്മ അപ്പോള് യാതൊരു ഉളുപ്പും ഇല്ലാതെ ഞങ്ങൾക്കു മുന്നിൽ നിരത്തിയത്.

ഒടുവിൽ ഞങ്ങൾക്ക് മനസ്സിലായി അമ്മ ഇത് തീരുമാനിച്ചുറപ്പിച്ചതാണെന്ന്. 

പിറ്റേദിവസം കാലത്തെ തന്നെ അമ്മ എഴുന്നേറ്റ് കുളി കഴിഞ്ഞു, തലേദിവസം അയാൾ വാങ്ങിക്കൊടുത്ത,  പുടവയും ചുറ്റി, മുടി നിറയെ മുല്ലപ്പൂവും ചൂടി,  ഒരു 8 മണിയായപ്പോഴേക്കുംവീട്ടിൽ നിന്നും ഇറങ്ങിപ്പോയി.

എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ.

എവിടേക്കെങ്കിലും ഓടിയൊളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പോലും,അതിന് യാതൊരു നിവൃത്തിയുമില്ല എന്ന സത്യം എനിക്ക് ബോധ്യമായിരുന്നു.ഉച്ചയോടുകൂടി അയാളും അമ്മയും വീണ്ടും വന്നു. അയാൾ അണിയിച്ചു കൊടുത്ത താലിമാല അമ്മയുടെ മാറിൽ പറ്റിച്ചേർന്നു കിടന്നത് കണ്ടപ്പോൾ എനിക്ക്  അവരോട് തീർത്താൽ തീരാത്ത പുഛമായിരുന്നു...

ദിവസങ്ങൾ ഒന്നൊന്നായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

അമ്മയുടെ പുതിയ ഭർത്താവ് അങ്ങനെ ഞങ്ങളുടെ വീട്ടിലായി താമസo.

അങ്ങനെ ഇരിക്കെ ഒരു ദിവസം പാട്ടിയ്ക്ക് ഒരു വായ്യഴിക പോലെ വന്നു.

തലകറങ്ങി വീണതാണ്.

പിന്നീട് ആ ഉറക്കത്തിൽ നിന്നും ഉണർന്നു വന്നുമില്ല..., അതോടു കൂടി ആ വീട്ടിൽ ഞാൻ തീർത്തും ഒറ്റപ്പെട്ടു.

അമ്മ എവിടെയെങ്കിലും പോകുന്ന നേരം നോക്കി അയാൾ എന്നെ പലപ്പോഴും ഉപദ്രവിക്കാൻ തക്കം പാർത്തിരുന്നു,,

അടുത്ത വീട്ടിലെ ഒരു അക്കയുടെ അടുത്തായിരുന്നു ഞാൻ അഭയം പ്രാപിച്ചത്.അമ്മയോട് പലപ്പോഴും ഞാൻ ഇത് പറയാൻ ശ്രമിക്കുമെങ്കിലും,അതൊന്നും കേൾക്കാൻ പോലും അവർ തയ്യാറായില്ല.ഒരു ദിവസം രാത്രിയിൽ, അയാൾ എന്റെ മുറിയുടെ വാതിൽക്കൽ വന്നു കൊട്ടി വിളിച്ചു.

ഞാൻ എന്താണെന്ന് ചോദിച്ചപ്പോൾ വാതിൽ തുറക്കുവാൻ ആണ് അയാൾ ആവശ്യപ്പെട്ടത്. പേടികൊണ്ട് അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ അപ്പോൾ. അമ്മ എവിടെ ന്നും അമ്മയെ വിളിക്കാൻ ഞാൻ പറഞ്ഞപ്പോൾ, അമ്മയ്ക്ക് എന്തോ പെട്ടെന്ന് ഒരു വല്ലാഴിക വന്ന് ബോധംകെട്ട് കിടക്കുകയാണെന്നാണ് അയാൾ പറഞ്ഞത്. അത് കേട്ടതും ഞാൻ പേടിച്ചുപോയി, റൂമിന്റെ വാതിൽ തുറന്ന് വെളിയിലേക്ക് ഇറങ്ങിയതും, അയാളോടൊപ്പം വേറൊരാളും കൂടി അരികിൽ ഉണ്ടായിരുന്നു. ഞാൻ അമ്മയുടെ മുറിയിലേക്ക് ഓടിക്കയറിയതും ബോധംകെട്ട് നിലത്ത് കിടക്കുന്ന അമ്മയെയാണ് ഞാൻ കണ്ടത്.
പെട്ടെന്ന് അയാളും ആ കൂടെയുണ്ടായിരുന്നവനും കൂടി എന്നെ പിന്നിൽ നിന്നും, പിടിക്കുവാനായി വന്നു.

ഞാൻ കുറെ അലറി വിളിച്ചു ബഹളം കൂട്ടി,  അപ്പോഴേക്കും അടുത്തുള്ള ആളുകളൊക്കെ ഉണർന്ന് വന്നിരുന്നു. ആ സമയത്ത് അയാളുടെ കൂടെ ഉണ്ടായിരുന്നവൻ ഓടി രക്ഷപ്പെടുകയും ചെയ്തു,  ആളുകളൊക്കെ വന്നപ്പോൾ അമ്മയ്ക്ക് തലകറക്കം ഉണ്ടായി വീണ്ടും എന്നും അത് കണ്ട് ഞാൻ പേടിച്ചതാണെന്ന് ഒക്കെ അയാൾ അവരോടൊക്കെ പറഞ്ഞു ധരിപ്പിച്ചു..

ആ ഒരു രാത്രിയിൽ ഞാൻ എന്റെ ജീവൻ പണയം വെച്ചാണ് ആ വീട്ടിൽ കഴിഞ്ഞത്.

അടുത്ത ദിവസം കാലത്തെ, എന്റെ അപ്പാടെ മൂത്ത പെങ്ങളുണ്ട്, രുക്മിണി എന്നാണ് അമ്മാടെ പേര്,  അമ്മയുടെ നമ്പർ ഒക്കെ സംഘടിപ്പിച്ച് ഞാൻ വിളിച്ച് അവസ്ഥ ഒക്കെ പറഞ്ഞു.

അവർ ഫാമിലിയായി ചെന്നൈയിലാണ് താമസം.  രുക്മണിയമ്മ വന്ന ശേഷം എന്നേ അവരുടെ കൂടെ കൊണ്ടുപോയി.പിന്നീട് ഒരു മാസത്തോളം ഞാൻ അവിടെയായിരുന്നു.അതിനുശേഷം എന്റെ പ്ലസ്ടുവിന്റെ റിസൾട്ട് വന്നു,ഡിഗ്രിക്ക് ചേരുവാനായി ഞാൻ കേരളത്തിലേക്ക് വീണ്ടും മടങ്ങിവന്നു, എനിക്ക് പഠിക്കുവാനായി കോളേജ് സെലക്ട് ചെയ്തു തന്നതും,  ഹോസ്റ്റൽ സൗകര്യമൊക്കെ ഒരുക്കി തന്നതൊക്കെ എന്റെ രുക്മിണി അമ്മയായിരുന്നു. അവിടെവച്ച് ഞാൻ പരിചയപ്പെട്ടതാണ് മിന്നുവിനെ..

എന്റെ ജീവിതത്തിലെ കയ്പ്പ് നിറഞ്ഞ അനുഭവങ്ങൾ ഒക്കെ മാറി, വീണ്ടും സന്തോഷം വരുകയായിരുന്നു ആ കോളേജ് ലൈഫിലൂടെ.

വല്ലപ്പോഴും രുഗ്മിണിയമ്മ എന്നെ കാണുവാനായി വരും,ഇടയ്ക്കു ഒക്കെ ഞാനും പോകും,അത്രമാത്രം.

അങ്ങനെ ഡിഗ്രിയും പി ജി യും കമ്പ്ലീറ്റ് ചെയ്ത ശേഷം, ഞാൻ വീണ്ടും ചെന്നൈയിലേക്ക് പോയി. 

അവിടെ നിന്ന സമയത്ത് ആണ് എന്റെ അമ്മയുടെ ഫോൺകോൾ എന്നെ തേടിയെത്തിയത്, അയാളും ആയിട്ടുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു, ഇപ്പോൾ അമ്മ ഒറ്റയ്ക്കാണ് താമസം എന്നും ഒക്കെ പറഞ്ഞു, കുറെ കരഞ്ഞു.

അതു കേട്ടപ്പോൾ മാത്രം എനിക്ക് വിശ്വാസം വന്നില്ല.


പിന്നീട് പലപ്പോഴും അമ്മ വിളിച്ചു കൊണ്ടേ ഇരുന്നു.

ഒടുവിൽ രുക്മണിയമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ അവരോടൊപ്പം എന്റെ വീട്ടിലേക്ക് ഒരിക്കൽ കൂടി ചെന്നു..  അവിടെ ചെന്നപ്പോൾ അമ്മ തനിച്ച് ഒള്ളായിരുന്നു., പഴയ വീടൊക്കെ വളരെ വിപുലമായി മോടി പിടിപ്പിച്ചു, വിലകൂടിയ ഫർണിച്ചറുകൾ ഒക്കെ വാങ്ങി കൂട്ടിയിരുന്നു..  അതൊക്കെ അയാൾ അമ്മയുമായി സ്നേഹം ഉണ്ടായിരുന്ന സമയത്ത് മേടിച്ച് ഇട്ടതാണെന്നു ഒക്കെ അമ്മ തങ്ങളോട് പറഞ്ഞത്.

രുക്മിനി അമ്മ അവിടെ അടുത്ത വീട്ടിലൊക്കെ പോയി തിരക്കിയപ്പോൾ അയാൾ അമ്മയെ വിട്ടിട്ടു വേറെ ഏതോ പെണ്ണിന്റെ കൂടേ ആണു എന്നൊക്കെ നാട്ടുകാരിൽ പലരും പറഞ്ഞു.അതു കേട്ടതും ഞങ്ങൾക്ക് വിശ്വാസമായി. അമ്മയെയും കൂട്ടി ചെന്നൈയിലേക്ക് പോകാമെന്ന് രുക്മിണി ആന്റി പറഞ്ഞുവെങ്കിലും ഞാൻ അത് സമ്മതിച്ചില്ല.ഞങ്ങൾ രണ്ടാളും ഇവിടെ കഴിഞ്ഞകൊള്ളാം എന്നു പറഞ്ഞ് ഞാൻ വീണ്ടും അവിടുത്തെ താമസമായി.

ആദ്യത്തെ കുറച്ച് ദിവസങ്ങൾ ഒക്കെ തരക്കേടില്ലാതെ കഴിഞ്ഞുപോയി,അതിനുശേഷം ഒരു ദിവസം,അമ്മ ജോലിക്ക് പോയിട്ട് തിരികെയെത്തിയപ്പോൾ അയാളും ഉണ്ടായിരുന്നു..

ഒപ്പം മറ്റൊരു ചെറുപ്പക്കാരനും.ഇരുവരും മദ്യപിച്ചിട്ടുണ്ട് എന്ന് ഉള്ളത് എനിക്ക് അവരെ കണ്ടപ്പോൾ മനസിലായി..
അയാളുടെ കൂടെ വന്ന ചെറുപ്പക്കാരന്, എന്നെ ഇഷ്ടമാണെന്ന്,  വിവാഹം കഴിക്കുവാൻ താല്പര്യമുണ്ടെന്നും ഒക്കെ അമ്മ എന്നോട് പറഞ്ഞു.എന്റെ അമ്മ എന്നെ ചതിക്കുകയായിരുന്നു എന്ന് ഞാൻ വീണ്ടും മനസ്സിലാക്കി..  അന്ന് രാത്രിയിൽ അവരെ എതിർത്താൽ എനിക്കുള്ള മറുപടി അവർ തരുന്നത് ഏത് രീതിയിലാവും എന്നുള്ളത് ഞാൻ ഊഹിച്ചു.

വിവാഹത്തിന് ഞാൻ സമ്മതം മൂളിയതും അമ്മയ്ക്ക് ഭയങ്കര സന്തോഷം ആയിരുന്നു.

അയാളുടെ മുഖവും വിടരുന്നത് ഞാൻ നോക്കി കണ്ടു.

അയാളുടെ ഏതോ വകയിലുള്ള ഒരു അനന്തരവൻ ആയിരുന്നു കൂടെ വന്ന ആ ചെറുപ്പക്കാരൻ.

കുറച്ചുസമയം കൂടി സംസാരിച്ചിരുന്ന ശേഷം അയാൾ അവിടെനിന്ന് മടങ്ങി പോവുകയും ചെയ്തു.

അന്ന് രാത്രിയിലാണ് ഞാനാ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്, അമ്മയുടെ രണ്ടാം ഭർത്താവ്,  എന്നേ വിവാഹം കഴിക്കുവാൻ വന്ന ചെറുപ്പക്കാരനിൽ നിന്നും കുറേയേറെ കാശ് പലിശയ്ക്ക് എടുത്തതാണെന്നും,  അതെല്ലാം വിറ്റു മുടിച്ച ശേഷം,  എന്നെ അയാൾക്ക് കെട്ടിച്ചു കൊടുക്കാം എന്ന് വാക്കും നൽകിയിട്ടുള്ള വരവ് ആണിതെന്നും.. എല്ലാത്തിനും കൂട്ടായി എന്റെ അമ്മയും അയാൾക്കൊപ്പം നിന്നു..


ആ ഒരു രാത്രി ഞാൻ അവിടെ കഴിഞ്ഞു.  അടുത്തദിവസം കാലത്തെ തന്നെ, ഞാൻ അവിടെ നിന്നും ഇറങ്ങി പുറപ്പെട്ടതാണ്.  മിന്നുവിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ,  ഇച്ചായന്റെ അടുത്തേക്ക് പോകാമെന്ന്, മിന്നുവാണ് എന്നോട് പറഞ്ഞത്.


തന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ ചുടു കണ്ണീർ തുടച്ചു മാറ്റിക്കൊണ്ട് ആമി പറഞ്ഞു നിറുത്തി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story