അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 9

രചന: രഞ്ജു ഉല്ലാസ്

ആമി പറഞ്ഞ കഥകൾ എല്ലാം കേട്ട് 
ഡെന്നിസ് ആണെങ്കിൽ ഞെട്ടി തരിച്ചു ഇരിക്കുക ആണ്.
ഈ ചെറിയ പ്രായത്തിൽ ഇവൾ അനുഭവിക്കാൻ ഒന്നും ബാക്കിയില്ല.

സ്വന്തം മാനം മറ്റൊരുവന്റെ മുന്നിൽ അടിയറവ് വെയ്ക്കാനും അവളുടെ ജീവിതം നശിപ്പിച്ചു കളയാനും കൂട്ട് നിൽക്കുന്നത് മാറ്റരുമല്ല, അവളുടെ സ്വന്തം അമ്മ തന്നെ ആണല്ലോ എന്നത് ആയിരുന്നു ഡെന്നിസിനെ ഞെട്ടിച്ചത്.

അവൻ ഒന്നുകൂടെ ആമിയെ നോക്കി.

ഒരു തരം നിർവികാരത യോട് കൂടി, ഇരിക്കുക ആണ് പാവം..

ഈ ലോകത്തെ അല്ലെന്ന് ആ ഇരുപ്പ് കണ്ടാൽ തോന്നിപോകും.

മിന്നുവിന്റെ പ്രായം ഒള്ളു,ഒരു പൂമ്പാറ്റയേ പോലെ പാറി പറന്നു നടക്കേണ്ട കൊച്ച..

എന്ത് മാത്രം വേദന അനുഭവിച്ചു ആണ് ജീവിക്കുന്നെ.. ഇവളുടെ തള്ളയെ തന്റെ കൈയിൽ കിട്ടിയിരുന്നു എങ്കിൽ... അവൻ കടപ്പല്ല് ഞെരിച്ചു.


"അച്ചായാ...എന്റെ ആമി പാവം ആണ്, ഇവള് പറഞ്ഞത് എല്ലാം തന്നെ ഇവളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളുമാ. പറ്റുമെങ്കിൽ ആമിയേ കുറച്ചു ദിവസത്തേക്ക് ഇവിടെ ഒന്നു നിറുത്തുമോ "


മിന്നുവിനെക്കാൾ ഉപരി പ്രതീക്ഷയോടെ കൂടി ആമി അവനെ നോക്കി.


"നിറുത്തിയിട്ടോ... ആരെങ്കിലും വരുമോ ആമി നിന്നേ കൂട്ടി കൊണ്ട് പോകാൻ "?


"മ്മ്... രുക്മിനിയമ്മ വരും, അവരുടെ മോള് ഡെലീവറിയ്ക്കായി അമ്മയെ കൊണ്ട് പോയിരിക്കുകയാണ് "


"എവിടേക്ക് "

"ബാംഗ്ലൂരിൽ. മൂന്നു മാസം കഴിഞ്ഞു അമ്മാ വരും, അത് വരെയും എനിക്ക് എവിടെ എങ്കിലും ഒളിച്ചു നിന്നേ പറ്റൂ "


"മ്മ്..അവരോട് ഈ കാര്യങ്ങൾ ഒക്കെ ആമി വിളിച്ചു അറിയിച്ചോ"


"ഉവ്വ്.. അമ്മാ ആണ് എന്നോട് പറഞ്ഞത് മിന്നുവിന്റെ ഒപ്പം പോയ്കോളാൻ. അല്ലെങ്കിൽ പിന്നെ ബാംഗ്ലൂർ ക്ക് വരാനും പറഞ്ഞു.പക്ഷെ അവിടേക്ക് ഒക്കെ പോകാൻ എനിക്ക് മടിയാ "


"മ്മ്..ഇവർക്ക് എത്ര മക്കൾ ഉണ്ട്, "


"രണ്ട് പെൺകുട്ടികൾ ആണ്. മൂത്ത ആളാണ് ബാംഗ്ലൂരിൽ. രണ്ടാമത്തെ കുട്ടി പഠിക്കുക. ചെന്നൈയിൽ.പിന്നെ ചിറ്റപ്പൻ അവിടെ ഒരു കമ്പനി യിൽ വർക്ക്‌ ചെയ്യുവാ "തന്നോട് വള്ളി പുള്ളി വിടാതെ എല്ലാം വിശദമായി പറയുന്ന ആമി യേ അവൻ ശ്രദ്ധിച്ചു.


പതുങ്ങിയ സ്വഭാവം ആണ് അവൾക്ക്.

ശബ്ദം പുറത്തേക്ക് വരണമെങ്കിൽ ഇത്തിരി പാട് പെടണം.

ചെ, താൻ ആണെങ്കിൽ അല്പം മുന്നേ അവളെ കള്ളി എന്നൊക്കെ വിളിച്ചുo പോയല്ലോ. കഷ്ടം.


അച്ചായാ....... മിന്നു വിളിച്ചതും അവൻ പെട്ടന്ന് ഒന്ന് ഞെട്ടിയതായി ആമിക്ക് തോന്നി.


"ഞങ്ങള് എന്താ ചെയ്ക.. ആമിയെ കൊണ്ട് ഞാൻ എന്നാല് കോട്ടയത്തേക്ക് പോയാലോ"?


"എന്നിട്ട് എന്നാ ഇങ്ങോട്ട് വന്നത് രണ്ടാളും കൂടി. അവിടെ നിന്നാൽ പോരാരുന്നോ "


"അത് പിന്നെ അച്ചായാ, ഇവിടെ ആകുമ്പോൾ കുറച്ചുടി സേഫ് ആണെന്ന് ഞങൾ കരുതി, അതല്ലേ,ഇനി ഇവളുടെ വീട്ടിൽ നിന്നു ആരെങ്കിലും കോട്ടയത്തേക്ക് തിരക്കി വരുമോ എന്ന് പോലും ഞാൻ ഭയന്നിരുന്നു, അച്ചായനാകുമ്പോൾ പിന്നെ കുഴപ്പമില്ലല്ലോ.. അതാണ് "
മിന്നു ഉള്ള കാര്യം തന്നെ തുറന്ന് പറഞ്ഞു.

"ഹ്മ്മ്.. ശരി ശരി..രണ്ടാളും പോയി ചായ കുടിക്ക്.. ഞാൻ ഒന്ന് ആലോചിക്കട്ടെ "
അവൻ ഒന്ന് മൂരി നിവർന്നു.


"ഞങ്ങള് ചായ കുടിച്ചു അച്ചായാ.. ആ സാവിത്രി ചേച്ചി പോകും മുന്നേ "
"ഹ്മ്മ്.. എന്നാല് എനിക്ക് ഒരു സ്ട്രോങ്ങ്‌ കട്ടൻ ഇട്ടോണ്ട് വാ മിന്നുകൊച്ചേ.. "
ഡെന്നിസ് പറഞ്ഞപ്പോൾ ഇരുവരും എഴുന്നേറ്റു അടുക്കളയിലേക്ക് പോയി. ഡെന്നിസ് ആണെങ്കിൽ തന്റെ താടി തടവി കൊണ്ട് ആമിയുടെ പോക്കും നോക്കി ഇരുന്നു.


എന്നതാ എന്റെ കർത്താവെ ചെയ്യുന്നത്, അവളുടെ വീട്ടുകാര് വൈകാതെ തന്നെ ഹൈറേഞ്ച് കേറും.. അതുറപ്പാ.. കാരണം വാട്സാപ്പിൽ മൊത്തം ഇവളുടെ ഫോട്ടോ സഹിതം മെസ്സേജ് പോയ്കോണ്ട് ഇരിക്കുവാ,, cctv എല്ലായിടത്തും ഉള്ള സ്ഥിതിക്ക് പോലീസ് പൊക്കും എന്നുള്ളത് വ്യക്തമാണ് താനും. ഇവിടുത്തെ SI പിന്നെ തന്റെ ആളായത് കൊണ്ട് അവനോട് എന്തെങ്കിലും പറഞ്ഞു നിൽക്കാം, എന്നാലും...
അവൻ കണ്ണുകൾ അടച്ചു കസേരയിൽ ചാരി കിടക്കുകയാണ്.
ആഹ് വരുന്നിടത്തു വെച്ച് കാണാം അല്ലേ പുണ്യാളച്ചാ.... എന്തായാലും ഇവിടെ നിൽക്കട്ടെ, കൂടെ മിന്നുവും ഉണ്ടല്ലോ. അവള് പറഞ്ഞപോലെ ഒരു പക്ഷെ ഇവിടെ നിൽക്കുന്നത് ആവും ആമിക്ക് കുറച്ചൂടെ സേഫ്.


"അച്ചായാ കോഫി.."
മിന്നു വിളിച്ചതും അവൻ കണ്ണ് തുറന്നു.


"ആഹ്... "


അവൻ അത് മേടിച്ചു മേശമേൽ വെച്ചു. നീ ചായേം കാപ്പീമൊക്കെ ഉണ്ടാക്കാൻ തുടങ്ങിയോടി പെണ്ണേ.ഡെന്നിസിന്റെ ചോദ്യം കേട്ടതും മിന്നു പൊട്ടിച്ചിരിച്ചു.


എന്റെ അച്ഛായാ.. എനിക്ക് ഇതൊന്നും വല്യ പിടുത്തം ഇല്ല. പക്ഷെ ഈ നിൽക്കുന്ന ആമിയുണ്ടല്ലോ, ഇവൾക്ക് എല്ലാം സൂപ്പർ ആയിട്ട് അറിയാം. "


"ആഹ്, ഇപ്പോഴല്ലേ കാര്യം പിടി കിട്ടിയത്, നീ ഇവളെ വിടാതെ കൊണ്ട് നടക്കുന്നത് ഇതാണല്ലേ കാരണം.."ചെറുതായി പുഞ്ചിരിക്കുമ്പോൾ നുണക്കുഴി വിരിയുന്ന ഡെന്നിസിനെ ആമിയൊന്നു പാളി നോക്കി. അതു കണ്ടതും അവൻ ആമിയെ നോക്കി കണ്ണുരുട്ടി.

പെട്ടന്ന് അവള് മുഖം കുനിച്ചപ്പോൾ, അവന്റെ നുണക്കുഴി കൂടുതൽ തെളിഞ്ഞു വന്നിരുന്നു.


ആമിയെയും കൂട്ടി കൊണ്ട് മിന്നു ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി.

അപ്പോളാണ് ഒരു ബൈക്ക് വന്നു നിന്നത്.. നോക്കിയപ്പോൾ ഹരികൃഷ്ണൻ ആയിരുന്നു. അവരെ ഒന്ന് നോക്കി പുഞ്ചിരിച്ച ശേഷം ഹരി ആണെങ്കിൽ തിടുക്കത്തിൽ ഡെന്നിസിന്റെ അടുത്തേക്ക്പോയി..


അച്ചായാ ഒരു പ്രശ്നം ഉണ്ട്, അവൻ ശബ്ദം താഴ്ത്തിയതും ഡെന്നിസിനു കാര്യം പിടി കിട്ടി.


മെസേജ് കണ്ടോടാ ഉവ്വേ.. തനി ലാഘവത്തോടെ അവൻ ഹരിയെ നോക്കി.


ഹ്മ്മ്.... കണ്ടു.. എന്നതാ അച്ചായാ വിഷയം. തലേൽ ആകുന്ന കേസ് ആണെങ്കിൽ വിട്ടു കള കേട്ടോ,, പീഡനത്തിനു അകത്താകും
ഉള്ളിലെ പരിഭ്രമം മറച്ചു വെയ്ക്കാതെ ഹരി അവനെ നോക്കി.


ഹ്മ്മ് നീ ഇരിക്ക്.. അടുത്തു കിടന്ന കസേരയിൽ ഇരുത്തിയ ശേഷം, ഡെന്നിസ് കാര്യങ്ങൾ ഏകദേശം ഹരിയോട് തുറന്നു പറഞ്ഞു.. എല്ലാം കേട്ട ശേഷം അവനും ഞെട്ടിത്തരിച്ചു.


ഇനി എന്നാ ചെയ്യും അച്ചായാ.. പാവo പെണ്ണല്ലേ..


ഹ്മ്മ്.. നോക്കാടാ ഉവ്വേ, ഏത് വരെ പോകുമെന്ന്..


ഡെന്നിസ് തന്റെ താടി തടവി കൊണ്ട് ഹരിയെ നോക്കി കണ്ണിറുക്കി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story