🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 26

adhinte kalippan mash

രചന: nisha nishuz

മാഷ് വരുന്നത് കണ്ടപ്പോൾ തന്നെ കണ്ണു നീര് തുടച്ചു അരുണിനോട് ഒന്നും മിണ്ടാതെ വീട്ടിലേക്ക് നടന്നു... വീട്ടിലെത്തിയ മാഷ് കൊലയായിലേക്ക് കയറിയപ്പോൾ തന്നെ അവളെ..വിളിച്ചെങ്കിലും അരുൺ ന്റെ വാക്കുകൾ അവളുടെ കാതിൽ പ്രതിധ്വനിക്കുന്നത് കൊണ്ട് തന്നെ മാഷിന്റെ വിളി ക്ക് അവൾ ചെവി കൊടുത്തില്ല... റൂമിൽ ഇരുന്നു കരയുകയായിരുന്ന അവളുടെ അടുത്തേക്ക് മാഷ് വന്നിരുന്നു.. മാഷ് ഇരുന്നതും അവൾ അവിടുന്ന് എഴുനേറ്റു... എന്ത് പറ്റി ആദിത്യാ...എന്തിനാ കരയുന്നെ... ആ ചെക്കൻ നിന്നോട് എന്താ പറഞ്ഞേ... എന്നോട് എന്തെങ്കിലും പറഞ്ഞോട്ടെ...നിങ്ങൾക്ക് എന്താ... അവൾ കലിപ്പായി ചോദിച്ചു.. അവളുടെ മാറ്റം മാഷിനെ വല്ലാതെ സങ്കടപെടുത്തി... എന്താ പറ്റിയെ... എന്താ കാര്യം ന്ന് പറ...പരിഹരിക്കാൻ പറ്റുന്നതാണെങ്കിൽ നമുക്ക് പരിഹരിക്കാം... ഈ താലിയും ഈ സിന്തൂരവും തന്നെയാണ് പ്രശ്നം...നിങ്ങൾക്ക് എന്താ പരിഹരിക്കാൻ പറ്റോ...പറ്റോ... ന്ന് അവൾ സിന്തൂരത്തിലും താലിയിലും തൊട്ട് ചോദിച്ചു...അവളുടെ സംസാരം കേട്ട് മാഷ് ആകെ വല്ലാതായി...

നിങ്ങൾ എന്തിനാ എന്നെ കല്യാണം കയിച്ചേ..വേറെ ആരെയും കിട്ടാഞ്ഞിട്ടോ... നിങ്ങൾ ഒരു അധ്യാപകൻ അല്ലെ...നിങ്ങൾക്ക് അതിനനുസരിചുള്ള ബുദ്ധി ഇല്ലേ... ഞാനും നിങ്ങളും തമ്മിൽ 10 വയസിന് മാറ്റം ഉണ്ട്..എന്നിട്ട് എന്നെ എന്തിനാ നിങ്ങൾ കല്യാണം കയിച്ചേ...ആർക്ക് വേണ്ടിയാ കല്യാണം കയിച്ചേ...ബാലികയെ കിട്ടി എന്ന സന്തോഷത്തോടെ അവസരം മുതലക്കുകയായിരുന്നില്ലേ നിങ്ങൾ...നിങ്ങളുടെ പെങ്ങൾക്ക് നിങ്ങൾ നല്ല ഫ്രീക്കൻ ചെക്കനെ കല്യാണം കഴിച്ചു കൊടുത്തലോ...ഒ...അത് എങ്ങനെയാണ് ലെ...അവൾ പെങ്ങൾ...ഞാൻ അയൽകാരി... വ്യത്യാസം ഉണ്ടല്ലോ...ഇഷ്ട്ടം പോലെ... ആദിത്യാ...നി എന്താ ഇങ്ങനെ ഒക്കെ പറയുന്നേ...മാഷിന്റെ ശബ്ദം വല്ലാതെ ഇടരുന്നുണ്ടായിരുന്നു. പിന്നെ ഞാൻ എങ്ങനെയാ പറയണ്ടേ ന്ന് ചോദിച്ചു അവൾ ബാത്റൂമിൽ കയറി വാതിൽ ശക്തിയിൽ അടച്ചു... മാഷിന്റെ കണ്ണട കിടയിലൂടെ രണ്ടു തുള്ളി കണ്ണുനീർ ബെഡിനെ ചുംബിച്ചു... മാഷ് അത് തുടച്ചു കൊണ്ട് കണ്ണട ശരിയാക്കി പുറത്തുള്ള ബാത്റൂമിൽ നിന്നും കുളിച്ചു വന്നു...

ആധി ഷവർ തുറന്നിട്ടു ഒരേ ഒരു നില്പായിരുന്നു ... മാഷ് കുളിച്ചു വന്നിട്ടും അവൾ ബാത്റൂമിൽ നിന്ന് ഇറങ്ങിയിരുന്നില്ല...മാഷ് കതകിൽ രണ്ടു തട്ട് തട്ടി ഡ്രസ് മാറ്റി അടുക്കളയിൽ പോകാൻ നിന്നതും അവൾ ബാത്റൂമിലെ കതകും തുറന്ന് വന്നു.. ആദിത്യാ... നിയെന്താ തല തുവർത്തിയിട്ടില്ലേ...മുടിയിൽ നിന്ന് വെള്ളം ഉറ്റുന്നുണ്ടല്ലോ... അവളുടെ മുടിയിലെ വെള്ളം നിലത്തേക്ക് ഉറ്റു വീഴുന്നത് കണ്ടു മാഷ് ചോദിച്ചു... അവൾ ഒന്നും മിണ്ടിയില്ല...തന്നോടല്ല എന്നുള്ള ഭാവത്തിൽ നിന്നു... തല തുവർത്തിക്കെ ന്ന് പറഞ്ഞു കൊണ്ട് മാഷ് തോർത്ത് എടുത്തു വന്നതും അവൾ ഒരു കലിപ്പ് നോട്ടം അവിടുന്ന് വേഗം മാറി പോയി.. ആദിത്യാ... ഞാൻ പറയുന്നത് ഒന്ന്..കേൾക്ക്... വേണ്ട ഒന്നും പറയണ്ട.... ന്ന് പറഞ്ഞു അവൾ ബുക് ഉം എടുത്തു വേറെ റൂമിൽ പോയി വാതിൽ അടച്ചു... സ്കൂൾ വിട്ട് വന്നാൽ ഒരു കട്ടൻ പതിവുള്ളത് കൊണ്ട് തന്നെ മാഷ് അടുക്കളയിൽ കയറി ചായ ഉണ്ടാക്കി...പഞ്ചസാരയിട്ടു ഒരു ഗ്ലാസിലേക്ക് ഒഴിച്ചു അവൾ കിടക്കുന്ന റൂമന്റെ മുന്നിൽ നിന്നും വാതിൽ മുട്ടി..

ആദിത്യാ...വാതിൽ തുറക്ക്...ഇതാ ചായ... എനിക്കൊന്നും വേണ്ട..ഒറ്റക്ക് അങ് കുടിച്ചാൽ മതി ആദിത്യാ...സ്കൂൾ വിട്ട് വന്നിട്ട് ഒന്നും കയിച്ചിലാലോ...ഇതെങ്കിലും കുടിക്ക്... എനിക്കൊന്നും വേണ്ട ന്ന് ഞാൻ പറഞ്ഞോ... അവളുടെ വാക്കുകളിൽ ഗൗരവം നിറഞ്ഞു കുറച്ചു നേരം ബുക്കിലേക്ക് നോക്കി അങ്ങനെ കിടന്നപ്പോൾ അവൾ തുമ്മാനും ചുമക്കാനും തുടങ്ങി... ഓഹ്...ജലദോഷം പിടിച്ചു ന്ന തോന്നുന്നെ..മാഷ് പറഞ്ഞത് കേട്ടാൽ മതിയായിരുന്നു. അവൾ കുറച്ചു നേരം ബുക്കിൽ തന്നെ തലവെച്ചു കിടന്നു...എന്നിട്ടും തലവേദനക്ക് ഒരു കുറവും ഇല്ലാഞ്ഞിട്ട് അവൾ കതകു തുറന്നു ബെഡ് റൂമിൽ പോയി വിക്സ് എടുത്തു തേച്ചു... അവളുടെ തുമ്മലും ചുമയും കേട്ട് മാഷ് അവളുടെ അടുത്തേക്ക് ചെന്നു.. ഞാൻ അപ്പോയെ നിന്നോട് പറഞ്ഞതല്ലേ തല തുവർത്താൻ... അവൾ മൈൻഡ് ചെയ്യാതെ വിക്സ് തേച്ചു കിടന്നു..അവൾക്ക് ആകെ വിറക്കുന്നുണ്ടായിരുന്നു..അവൾ പുതപ്പ് മൂടി പുതച്ചു കിടന്നു ആദിത്യാ...ആവി പിടിച്ചു നോക്ക്...ഞാൻ കൊണ്ടുവരാണോ...വെള്ളം ചൂടാക്കി.. വേണ്ട....ഒന്ന് പോയി തന്നാൽ മതി... നേരം 9 മണി കഴിഞ്ഞിട്ടും അവൾ എഴുന്നേൽക്കുന്ന ലക്ഷണം ഇല്ലാത്തത് കൊണ്ട് മാഷ് അവളുടെ അടുത്തേക്ക് വീണ്ടും ചെന്നു.. ആദിത്യാ...

എന്തെങ്കിലും കയികണ്ടേ... ഒന്നും കയിച്ചിലാലോ നി... എനിക്ക് ഒന്നും വേണ്ട...ഇപ്രാവശ്യം അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദം പതിയെ ആയിരുന്നു.. മാഷ് കഴിച്ചെന്ന് വരുത്തി അവളുടെ അടുത്തു പോയോ ചെരിഞ്ഞു കിടന്നും. അവൾ പനിച്ചിട്ട് ആകെ തണുത്തു വിറക്കുന്നുണ്ട്..പോരാത്തത്തിന് മൂക്ക് അടപ്പ് കൊണ്ട് അവൾ ഇടക്കിടക്ക് എഴുനേറ്റ് വിക്സ് മണുക്കുകയാണ്..എനിക്ക് വയ്യ ല്ലോ ദൈവമേ..നന്നായി വിശക്കുനും ഉണ്ട്..പോരാത്തതിന് ജാലദോശവും ചുമയും... അവൾ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയത് കണ്ടു മാഷ് അവളെ പിടിച്ചു എഴുനേല്പിച്ചു... അവൾ മാഷിനെ തടുത്തതൊന്നും ഇല്ല...വിക്സ് പുരട്ടി കൊടുത്തു അടുക്കളയിൽ പോയി പുട്ടിന്റെ തൂകിൽ വെള്ളം തിളപ്പിച്ചു വിക്സ് ഇട്ട് ആവി പിടിപ്പിച്ചു...പനി കുറയാൻ വേണ്ടി നനഞ്ഞ തുണി നെറ്റിയിൽ ഇട്ടു.... കഞ്ഞി ചൂടാക്കി അവൾക്ക് കോരി കൊടുത്തു..അവൾ ഒരു കൊച്ചു കുട്ടിയെ പോലെ ഇരുന്നു... മതി... ഒരു മുറുക്ക് കൂടി കുടിക്ക്.. മാഷ് അത് പറഞ്ഞതും അവൾ അത് വേണ്ടാത്തപോലെ കുടിച്ചു..

ഇതും കൂടി .. മാഷെ വേണ്ട...അവൾ ചിണുങ്ങി... ഇതുമാത്രം... അവൾ അതും കൂടി കുടിച്ചു കഴിഞ്ഞപ്പോൾ അവളുടെ വായയും മുഖവും തുടച്ചു അടുക്കളയിൽ പോയി എല്ലാം കഴുകി വൃത്തിയാക്കി വെച്ചു... അപ്പോഴും കട്ടിലിൽ ചാരി കിടക്കുകയായിരുന്നു അവൾ..മാഷ് അവളെ അടുത്തു പോയി കട്ടിലിൽ ചാരി കൊണ്ട് അവളെ മാഷിന്റെ നെഞ്ചിലേക്ക് ചേർത്തു കിടത്തി കെട്ടിപിടിചു... അവൾ കുറ്റബോധത്തോടെ മാഷിനെ നോക്കി ഇത്രയും നല്ല ഒരാളെയാണല്ലോ ഞാൻ അങ്ങനെ പറഞ്ഞത്...ഞാൻ മാഷിനോട് അത്രയും ദേഷ്യപ്പെട്ട് പറഞ്ഞിട്ടും എന്നെ മാഷ് എന്തെങ്കിലും പറഞ്ഞോ..എന്നോട് കലിപ്പ് കാട്ടി നിന്നോ..അവൾ എന്നോട് എന്തെല്ലാം പറഞ്ഞു.. പനി വന്നില്ലേ...വേണം അത് അവൾക്ക്..അവൾക്ക് അതിന്റെ കുറവുണ്ടായിരുന്നു അനുഭവിക്കട്ടെ.. ന്ന് പറഞ്ഞു നിന്നോ...ഇല്ല... എന്നെ ചേർത്തു പിടിച്ചതെ ഉള്ളു...

സന്തോഷത്തിലും ദുഃഖത്തിലും എല്ലാത്തിലും...കൊറച്ചു കലിപ്പൻ ആണെന്നെ ഉള്ളു...ഉള്ളു നിറയെ സ്നേഹമാണ്... പ്രായം അതിനി എത്രയായാലും അതിലൊന്നും വല്ല്യ കാര്യം ഇല്ല...പരസ്പരം മനസിലാക്കാനും care ചെയ്യാനും സ്നേഹിക്കാനും ക്ഷമിക്കാനും സമയം ഉണ്ടേൽ ഏത് റിലേഷൻ ഷിപ്പ് ഉം എത്ര കാലവും മുന്നോട്ട് കൊണ്ട് പോകാം...എല്ലാം തികഞ്ഞവരായി ഈ ലോകത്തു ആരും ഇല്ല..ഇനിയിപ്പോ പ്രായം കുറഞ്ഞ ചെക്കനെ കിട്ടിയാൽ അവൻ എന്റെ വികൃതികൾക്കും സങ്കടങ്ങൾക്കും കൂട്ടു നിൽക്കും ന്ന് എന്താ ഉറപ്പ്...മനുഷ്യരല്ലേ...കുറവുകൾ ഉണ്ടാവും...അല്ലേൽ ദൈവം ആയി പോകില്ലേ...എന്തായാലും മാഷിനോട് മാപ്പ് പറയണം.... മാപ്പ് മാത്രമല്ല ആ വെളുത്തു തുടുത്ത കവിളിലുള്ള കട്ടി മീശക്ക് ഒരു കടി കൊടുക്കണം...അതുമാത്രമല്ല..അരുണിന്റെ മുഖത്തിട്ട് ഒന്ന് കൊടുക്കണം... ആദിത്യാ...ഉറങ്ങുന്നില്ലേ...എന്റെ മുഖത്തേക് നോക്കി നേരം വെളുപ്പിക്കുകയാണോ... അത് പറഞ്ഞതും അവൾ മാഷിന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.. ശേഷം ആ നെഞ്ചിലേക്ക് ചായ്ച്ചു മാഷിനെ ഇറുക്കി കെട്ടിപ്പിടിച്ചു.........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story