🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 36

adhinte kalippan mash

രചന: nisha nishuz

ആദി ഓടിയതും പിന്നാലെ ആദി ന്ന് വിളിച്ചു കൊണ്ട് അനുവും ഓടി ആദി ഓടി റൂമിൽ കയറി ബെഡിൽ കമിഴ്ന്നു കിടന്നു കാരയുകയാണ്...അനു കരയണ്ട...സാരമില്ല ന്ന് പറഞ്ഞു അവളെ അശ്വസിപ്പിക്കുന്നുണ്ടെങ്കിലും അവൾ കരച്ചിൽ നിർത്തുന്നില്ല... മാഷ് റൂമിലേക്ക് കയറി വന്നതും അനു അവിടുന്ന് എഴുനേറ്റ് പുറത്തേക് പോയി... മാഷിന്റെ കലിപ്പ് അപ്പോഴും തീർന്നിട്ടിലായിരുന്നു... അതുകൊണ്ട് തന്നെ മാഷ് അവളോട് മിണ്ടാൻ ഒന്നും പോയില്ല... മാഷ് കുറച്ചു നേരം ബെഡിൽ ഇരുന്ന ശേഷം റൂമിന്റെ പുറത്തേക്ക് പോയി... സന്ദീപ് ന്റെ വീട്ടുകാർ അനുവിനു ഓണക്കോടി യുമായി വരുന്നുണ്ട് ന്ന് വല്യച്ഛൻ പറഞ്ഞതു കൊണ്ട് എല്ലാവരും അവർക്ക് വിളമ്പാനുള്ള പലഹാരങ്ങൾ തയ്യാറാക്കുകയാണ്..... മോനെ...ആദിമോൾ എവിടെ... അവളെ കുറെ നേരമായല്ലോ ഇവിടേക്ക് കണ്ടിട്ട്.... റൂമിലുണ്ടാവും അമ്മേ... ആ...എന്ന ഞാൻ പോയി വിളിക്കട്ടെ... മറ്റവർ വരാൻ ആയി..അവൾക്കും കാണാലോ അവരെ... ന്ന് പറഞ്ഞു കൊണ്ട് 'അമ്മ റൂമിലേക്ക് നടന്നു.. ആദി മോളെ...ആദിമോളെ....

ആ...എന്താ അമ്മേ...അവൾ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുനേറ്റു... മോളെ...മുഖവൊക്കെ കഴുകി വാ അനുവിന്റെ ചെക്കന്റെ വീട്ടുകാർ വരുന്നുണ്ട്...അവൾ ആകെ പേടിച്ചു നിക്കാ...നി ചെന്ന് അവളെ ഒന്ന് സമാധാനിപ്പിക്...അവർ ആദ്യയിട്ട് വരല്ലേ ഇവിടേക്ക്... ശരിയമ്മേ ന്ന് പറഞ്ഞു കൊണ്ട് അവൾ ബാത്റൂമിൽ പോയി മുഖം കഴുകി anu വിന്റെ മുറിയിലേക് നടന്നു... തിണ്ണയിൽ മൊബൈലിൽ കളിച്ചിരിക്കുകയായിരുന്ന മാഷ് അവൾ വരുന്നത് കണ്ടതും അവളെ ഒന്ന് നോക്കി ശേഷം മൊബൈലിലേക്ക് തന്നെ നോക്കി ഇരുന്നു... കട്ടകലിപ്പൻ കാടൻ പൂച്ച...ഇനി കിസ് ഉം ചോദിച്ചു ഇവിടേക്ക് വരട്ടെ...കാണിച്ചു കൊടുക്കാം ഞാൻ.. ന്ന് കരുതി ആദി അനുവിന്റെ റൂമിലേക്ക് കയറി...അവൾ അവിടെ മുടിയൊക്കെ പിന്നി കെട്ടി ഒരുങ്ങുകയായിരുന്നു... അനു.. എല്ലാം റെഡി അല്ലെ... ഡീ...എന്നാലും എനിക്ക് എന്തോ പേടി പോലെ.. നെഞ്ചിടിപ്പ് ഒക്കെ വല്ലാതെ കൂടുന്ന പോലെ...ഞാൻ എന്താ ടി ചെയ.. എന്തിന്...അവർ നിന്നെ പിടിച്ചു തിന്നൊന്നും ഇല്ലാലോ...നി പേടിക്കൊന്നും വേണ്ട....

അനു... അവരെത്തി ട്ടോ...താഴേക്ക് ഇറങ്ങി വാ...ശോഭന വല്ല്യമ്മ പൂമുകത്തു നിന്നും വിളിച്ചു പറഞ്ഞു.. അത് കേട്ട് അനുവിന്റെ നെഞ്ചിടിപ്പ് ഒന്ന് കൂടി വർധിച്ചു...എന്തൊക്കെയോ വയരൊക്കെ കാളുന്ന പോലെ... നി പേടിക്കാതെ വന്നേ ന്ന് പറഞ്ഞു കൊണ്ട് ആദി അവളെ കൈ പിടിച്ചു ചിരിച്ചു കൊണ്ട് ഹാളിലേക്ക് നടന്നു... എന്തിനാ മോളെ...നാണം ഒക്കെ...നമ്മളൊക്കെ ഒരു വീട്ടുകാർ അല്ലെ...ന്ന് സന്ദീപ് ന്റെ'അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു... അതിന് മറുപടി എന്നോണം അവൾ ഒന്ന് പുഞ്ചിരിച്ചു... 6 ആളുകൾ ആണ് വന്നിരുന്നത്...സന്ദീപ് ന്റെ അമ്മയും അച്ഛനും ചേട്ടനും ചേട്ടത്തിയമ്മയും പെങ്ങളും പിന്നെ അനിയനും അനിയൻ ആകാശിന് ആദിയെ കണ്ടപ്പോൾ തന്നെ ഒരു സ്പാർക്ക് തോന്നിയിരുന്നു..അത് കൊണ്ട് തന്നെ അവന്റെ പെങ്ങൾ മുഖാന്തരം പരിജയപെടൻ വേണ്ടി പെങ്ങളെ ആദിയുടെ അടുത്തേക്ക് പറഞ്ഞയച്ചു... നി ഇവിടുത്തെ ആരാ...നിന്നെ ഇവിടെ.... ഞാൻ anu വിന്റെ അമ്മാവന്റെ മരുമകൾ ആണ്... ഒ...അശോക് ഏട്ടന്റെ ഭാര്യയോ...

ആ... ഞാൻ അനുവിന്റെ നാത്തൂന് ആണ്..ശ്രീഷ്ണ...ഞാൻ ഇപ്പൊ ഫാഷൻ ഡിസൈനിങ് നു പഠിക്കാണ് അങ്ങനെ അവർ ഓരോന്ന് സംസാരിച്ചിരുന്നപോയാണ് ആകാശ് അവിടേക്ക് ചിരിച്ചു കൊണ്ട് വന്നത് ആ...ഇത് എന്റെ ചേട്ടൻ...ആകാശ്...എൻജിനിയറിങ് നു പഠിക്കാണ്... ആദി തല കൊണ്ട് ആക്ഷൻ കാണിച്ചു ആകാശിനോട് ഒന്ന് ചിരിച്ചു... ആ ചിരി തന്നെ അവനെ വല്ലാതെ മത്തു പിടിപ്പിക്കുന്നുണ്ടായിരുന്നു... ശ്രീ....ഇവിടെ വാ ന്ന് പറഞ്ഞു കൊണ്ട് അച്ഛൻ വിളിച്ചതും ശ്രീ അവിടേക്ക് പോയി... എന്തൊക്കെയാ സുഖം അല്ലെ... അടുക്കളായിലേക്ക് തിരിഞ്ഞു നടക്കാൻ നിന്ന് ആദിയോട് ആകാശ് ചോദിച്ചു... ആ..സുഖമാണ്...ന്ന് പറഞ്ഞു അവളൊന് ചിരിച്ചു... ദേ...നിയങ്ങനെ ചിരിക്കല്ലേ ട്ടോ... അതെന്താ ഏട്ടാ... അത് പിന്നെ...എനിക്ക് നിന്നോടൊരു കാര്യം പറയാൻ ഉണ്ട്... എന്നോടൊ...എന്ത് കാര്യം പറഞൊള്... അതുപിന്നെ....എനിക്ക് നിന്നെ ആദ്യമായി കണ്ടപ്പോ തന്നെ ഒരുപാട് ഇഷ്ട്ടായി... യ്യോ...ചേട്ടാ എന്റെ കല്യാണം കഴിഞ്ഞതാണ്...അവൾ ഒരു ഞെട്ടലോടെ അവനോട് പറഞ്ഞു...

ഓഹ്..എന്നിട്ട് എന്താ സിന്തൂരം ഒന്നും ഇടഞെ.. യ്യോ..സിന്തൂരം ഇല്ലേ...അത് ഞാൻ ഉറങ്ങി എഴുനേറ്റു മുഖം കഴുകിയപ്പോൾ പോയത് ആയിരിക്കും... ഇതാ താലി ന്ന് പറഞ്ഞു കൊണ്ട് അവൾ അത് കാണിച്ചു കൊടുത്തു... എന്നാലും...എന്താ ന്ന് അറിയില്ല... നിന്റെ കല്യാണം കഴിഞ്ഞതാണ് ന്ന് അറിഞ്ഞിട്ടു കൂടി നിന്നോടുള്ള ഇഷ്ട്ടം കൂടുകയല്ലാതെ കുറയുന്നില്ല....I love you ദൈവമേ...ഇത് ഒന്നൊന്നര പുലിവാൽ ആയല്ലോ....ഇനിയിപ്പോ ഇവിടുന്ന് എങ്ങനെ മുങ്ങും... അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് തന്നെ സംസാരിച് നിക്കാണ്... ഇതെല്ലാം കണ്ടു കൊണ്ട് ഒരുത്തൻ കലിപ്പിൽ നിക്കുകയാണ് വാതിൽക്കൽ...ആരണല്ലേ... സാക്ഷാൽ കാടൻ പൂച്ച... ഇവിടുന്ന് എങ്ങനെയെങ്കിലും മുങ്ങിയെ പറ്റു ന്ന് കരുതി നിന്നപോയാണ് നിത്യ അവരുടെ അടുത്തേക്ക് ചെന്നത്... ആദി ചേച്ചി...നിങ്ങളെ അശോക് ഏട്ടൻ വിളിക്കുന്നു....ന്ന് പറഞ് കൊണ്ട് നിത്യ പോയി...നിത്യയുടെ പിന്നാലെ ആദിയും മെല്ലെ സ്ക്കൂട്ട് ആയി.. മാഷിനെ പൂമുകത്തു നോക്കിയപ്പോൾ കാണാനില്ല...റൂമിലുണ്ടാവും ന്ന് കരുതി റൂമിലേക്ക് ചെന്നതും മാഷ് ഡോർ ലോക്ക് ആക്കി..

. മാഷിനെ കണ്ടതും അവൾ തല താഴ്ത്തി നിന്നു... അവർ അവിടെ സംസാരിച്ചത് അറിഞ്ഞപോലെ മാഷ് ചെപ്പിൽ നിന്നും ഇതിരി സിന്തൂരം എടുത്തു കൊണ്ട് വന്ന് അവളുടെ സീമന്തരേഖയിൽ നേരെ വരച്ചു.ആദി മാഷിനെ ഒന്ന് നോക്കി...മാഷ് കലിപ്പിൽ തന്നെയാണ്... നിനക്ക് എന്തായിരുന്നു ടി ആ ചെക്കനുമായി ഒരു കൊഞ്ചിക്കുയൽ .. ഒന്നുല്ല... മ്മ്... ഇവൾക്ക് എന്താ സിന്തൂരം ഇട്ട് പോയാൽ...ഇതിപ്പോ...എനിക്ക് ഇവളെ ചീത്ത പറയാനും പറ്റാത്ത അവസ്ഥ ആയല്ലോ...മാറ്റത്തിന്റെ കലിപ്പിൽ മുഖം വീർപ്പിച്ചു നടക്കുകയാണ്..ഇനി യിപ്പോ ഇതും കൂടി ആയാൽ പറയോ വേണ്ട...മിണ്ടതിരിക്കുന്നതാണ് നല്ലത് ന്ന് കരുതി മാഷ് കലിപ്പ് പിടിച്ചു നിന്നു..... മാഷ് സിന്തൂരം ഇട്ട് കൊടുത്തതും അവൾ മാഷിൽ നിന്ന് അകന്നു നിന്ന് ബെഡ്ഷീറ്റ് ഒക്കെ കളീൻ ആക്കി ഇട്ടു... ആദി...മോളെ...അവർ പോകുകയാണ് ന്ന്...ന്ന് പറഞ്ഞു കൊണ്ട് ശോഭന വല്ല്യമ്മ വാതിലിൽ മുട്ടിയതും അവളും മാഷും പുറത്തിറങ്ങി..... അങ്ങനെ അവർ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി...

അവർ പോകാൻ നേരം ആകാശ് ആദിയുടെ അടുത്തു വന്നു വീണ്ടും കാണാം ന്ന് പറഞ്ഞു ഒരു സൈറ്റ് അടിച്ചു പോയി..ഇതൊക്കെ കണ്ടു കലിപ്പോളി ആയിരിക്കുകയാണ് മാഷ്... അവർ പോയി കഴിഞ്ഞതും എല്ലാവരും അനുവിന്റെ ഓണക്കോടി നോക്കലിൽ തിരക്കിലാണ്... വൗ ..അടിപൊളി...ഡ്രസ്.... മോളെ...ഇത് നിനക്ക് നന്നായി ചേരും...ന്ന് പറഞ്ഞു കൊണ്ട് ജയൻ അങ്കിൾ ന്റെ ഭാര്യ സുഷമ ആദിയുടെ അടുത്തേക്ക് നീങ്ങി... ആദി...നിനക്ക് ഒന്നും ഇല്ലേ...ഓണത്തിന്....ഒന്നും എടുത്തു തന്നില്ലേ നിന്റെ ഭർത്താവ്... അതുപിന്നെ ആന്റി... അവൾ നിന്ന് പരുങ്ങുന്നത് കണ്ടിട്ട് അശോക് അവിടേക്ക് വന്നു... അപ്പൊ നിങ്ങൾ എല്ലാവരും എടുത്തോ...ഞങ്ങൾ കരുതി നിങ്ങളുടെ കൂടെ ഷോപ്പിങ് നു പോകാം ന്ന്... യ്യോ..നിത്യ മോളെ...നി ഇതൊന്നും ആദിയോട് പറഞ്ഞില്ലേ...ഞങ്ങൾ എല്ലാവരും കഴിഞ്ഞ ആഴ്ച്ച തന്നെ എടുത്തു അശോകേ .. ഒ...എന്നാൽ ഞങ്ങൾ ഇന്ന് പോയി എടുത്തോളം ലെ...ആദി..ന്ന് പറഞ്ഞു കൊണ്ട് മാഷ് അവളെ ചേർത്തു പിടിചു...സുഷമ ആന്റയിടെ ചോദ്യത്തിന് മുന്നിൽ അവൾ ആകെ പതറി പോയിരുന്നു.

ആ..ആദിമോളെ...ചെന്ന് മാറ്റിക്കെ...അശോകിന്റെ കൂടെ ചെല്...ഇത്‌ നി വന്നിട്ടുള്ള കുടുബത്തിലെ ആദ്യത്തെ ഓണം ആണ് ന്ന് പറഞ്ഞു കൊണ്ട് അശോകിന്റെ 'അമ്മ അവളെ റൂമിൽ കയറ്റി... അമ്മേ അമ്മക്ക് സാരി അല്ലെ എടുക്കേണ്ട... ആ....മോനെ...ഉണ്ടേൽ മതി... 'അമ്മ ഒന്ന് പോയേ...അമ്മേ...ഓണം അല്ലെ...നമ്മുക്ക് അടിച്ചു പൊളിക്കണ്ടേ....ആദി വേഗം മാറ്റ് ന്ന് പറഞ്ഞു മാഷും റൂമിൽ കയറി... അവൾ ഡ്രസ് ഉം കൊണ്ട് ബാത്റൂമിൽ പോയി മാറ്റി വന്നപോ മാഷ് മുടി ചീകുകയ്യയിരുന്നു... അവളെ മുഖത്തെ വാട്ടം കണ്ട മാഷ് അവൾക്ക് അഭിമുഖമായി നിന്നു... തല താഴ്ത്തി നിക്കുകയായിരുന്ന അവളുടെ മുഖം ഇരുകൈകൾ നകൊണ്ടും പിടിച്ചുയർത്തി... എന്തുപറ്റി...ഞാൻ ചീത്ത പറഞ്ഞിട്ട് സങ്കടയോ.. .ഇല്ല എന്ന രീതിയിൽ അവൾ ആക്ഷൻ കാണിച്ചു... സോറി ട്ടോ...ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ...ഏത് ഒരാണും നിന്ന് മറ്റൊരു രീതിയിൽ തൊടുന്നതോ വൃത്തികെട്ട രീതിയിൽ നോക്കുന്നതോ പോലും എനിക്ക് ഇഷ്ടമില്ല...അതുകൊണ്ടല്ലേ...ന്ന് പറഞ്ഞു മാഷ് അവളെ നെഞ്ചോട് ചേർത്തു പിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു...അവൾ സങ്കടത്തോടെ മാഷിനെ നോക്കി എന്താ എന്റെ കുട്ടിക്ക് ന്ന് ചോദിച്ചു കൊണ്ട് മാഷ് അവളുടെ മുഖം പിടിച്ചുയർത്തി... മാഷിന്റെ നോട്ടം മുഴുവൻ തന്റെ ചുണ്ടുകളിൽ ആണെന്ന് അറിഞതും അവൾ മുഖം താഴ്ത്താൻ നിന്നതും മാഷ് അവളുടെ ചുണ്ടിൽ പിടുത്തമിട്ടിരുന്നു ......🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story