ആദിശങ്കരൻ: ഭാഗം 10

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഭദ്രേ...... "" അവനിൽ നിന്നും അടർന്നു വീണ ശബ്ദം കാതുകളിൽ പതിച്ചതും മെല്ലെ കണ്ണ്‌ തുറന്നവൾ..... കരഞ്ഞു കലങ്ങിയ കണ്ണുകളിൽ കരി പടർന്നു കിടക്കുന്നു...... ആ... ആ.. ആദിയേട്ടാ...... ""മറ്റൊന്നും നോക്കാതെ ഓടി അവന്റെ നെഞ്ചിലേക് അണയുമ്പോൾ ആ മഹദേവന് മനസ് കൊണ്ട് ആയിരം വട്ടം നന്ദി പറഞ്ഞവൾ......... അവളുടെ ആ പ്രവർത്തിയിൽ ഒരു നിമിഷം പകപ് ഉളവാക്കി എങ്കിലും കുഞ്ഞൻ അറിയാതെ തന്നെ അവന്റെ ഇരു കയ്യും അവളെ പുണർന്നു കഴിഞ്ഞിരുന്നു...........ആദിശങ്കരന്റെ ഇടത് ഭാഗം അവനിലേക് ചേർന്നു കഴിഞ്ഞു ആ നിമിഷം........ ഭദ്രേ...... """ അവളുടെ മുഖം പതിയെ കൈയിലേക് എടുക്കുമ്പോൾ കണ്ണുകൾ ഇറുകെ അടച്ചിരുന്നു പെണ്ണ്..... എന്തിനാ ഇങ്ങനെ കരയുന്നത്...? എന്തോ ഹൃദയം നുറുങ്ങും പോലെ....... ഞാൻ... ഞാൻ പേടിച്ചു പോയി..ആ ഏലസ്സ് നഷ്ടം ആയത് മുതൽ ഭയം എന്നേ കീഴ്പെടുത്തുന്നു ആദിയേട്ടാ.... "" എല്ലാവരും എന്നേ വിട്ടു പോകും... ആദിയേട്ടനും..... വാക്കുകൾ വിറക്കുമ്പോൾ അവന്റെ ഷർട്ടിലെ ബട്ടൻസിൽ വിരലുകൾ കോർത്തിരുന്നവൾ....

വിട്ട് പോകില്ല ഇനി ഒരിക്കലും.... കുഞ്ഞന്റെ ശബ്ദം കനച്ചു... ""നീ എന്റേത് മാത്രമാണ് ... നീയോ ഞാനോ ഇല്ലെങ്കിൽ നമ്മളിലെ അസ്തിത്വത്തിനു നിലനില്പില്ല ഭദ്ര.... എന്റെ ഉടലിന്റെ പാതി നീ തന്നെ ആണ്.... നിന്റെ ഓരോ നിശ്വാസങ്ങളും എന്നിലേക്കു പ്രണയം ആയി ഒഴുകി ഇറങ്ങുന്നത് ഞാൻ തിരിച്ചു അറിയുന്നു ഭദ്ര......... കുഞ്ഞന്റെ കൈകൾ അവളുടെ മുടിയിഴയകളെ പതിയെ തലോടി......... തന്റെ പാതിക് വേണ്ടി സർവ്വവും അർപ്പിച്ചവനിലേക് ചേർന്നു നിന്നവൾ.... ആ കരങ്ങളിലെ സുരക്ഷിതത്വം ആവോളം നുകരുമ്പോൾ ആ നെഞ്ചു അവൾക്കായി തുടിച്ചു തുടങ്ങിയിരുന്നു... 💠💠💠💠 ചിത്ര... "" മോനെ എനിക്ക് വേണ്ടി എന്തിനാ നീ ഈ വേദന ഏറ്റു വാങ്ങിയത്..... രുദ്രൻ അവന്റെ തലയിൽ പതിയെ തലോടി........ സഞ്ജയൻ അവന്റെ അടർന്നു നീങ്ങിയ എല്ലുകളെ ഔഷധ തടിയാൽ വച്ചു കെട്ടി അതിൽ പച്ചമരുന്നുകളും പിടിപ്പിച്ചിരുന്നു....... ചേട്ടച്ഛ.. ""

പതിയെ തല ഉയർത്തി രുദ്രനെ നോക്കിയവൻ...... മ്മ്മ്... "" എന്തെ......അവന്റെ മുടിയിൽ പതിയെ തലോടി രുദ്രൻ.... നന്ദൻ അവനിലേ മാറ്റം ചേട്ടച്ഛൻ അറിഞ്ഞിരുന്നു അല്ലെ..... ഇങ്ങനെ ഒരു അപകടം മുൻപിൽ കണ്ടു അല്ലെ....... മ്മ്മ്മ്... "" അറിഞ്ഞിരുന്നു... അത്‌ കൊണ്ട് തന്നെ ഞാനും ഉണ്ണിയും അവന് പിന്നാലെ തന്നെ ഉണ്ടായിരുന്നു.... അല്ലിയിലൂടെ നിന്നിലേക് ഉള്ള ദൂരം അതായിരുന്നു അവന്റെ ലക്ഷ്യം..... അതോടൊപ്പം എന്റെ മരണവും....... ആ നിമിഷം ഇങ്ങനെ ഒന്ന് സംഭവിചില്ലായിരുന്നു എങ്കിൽ എന്റെ ചേട്ടച്ഛൻ.... എനിക്ക് അത് ഓർക്കാൻ കൂടി കഴിയില്ല..... ഈ നെഞ്ചിലേ താളം ആണ് എന്റെ ജീവിതം...... ചിത്രൻ രുദ്രനിലേക്ക് പതിയെ ചേർന്നു........... നിന്നോട് എനിക്ക് എങ്ങനെ നന്ദി പറയേണ്ടത് എന്ന് അറിഞ്ഞു കൂട മോനെ...... എന്റെ ജീവനേക്കാൾ ഉപരി എന്റെ മക്കളുടെ ജീവനും നിന്റെ കയ്യിൽ സുരക്ഷിതമാണ്.....

ഒൻപത് വയസിൽ നീ എനിക്ക് തന്ന വാക്ക് പാലിച്ചു....... രുദ്രൻ അത്‌ പറയുമ്പോൾ ചിത്രന്റെ ഓർമ്മകൾ കുറച്ചു പുറകോട്ട് പോയി..... 💠💠💠💠💠 ആരവ് പോയി കുറച്ചു കഴിഞ്ഞപ്പോൾ ചിത്രൻ വല്യോത് വന്നു....... മാളുവും ശ്രീകുട്ടിയും താടിക്കു കയ്യും കൊടുത്തു ഔട്ട്‌ഹൗസിന്റെ വരാന്തയിൽ ഉണ്ട്..... ഇതെന്താ രണ്ടും കാവിൽ പോയില്ലേ..... "" വന്നപാടെ അവരെ ചുഴിഞ്ഞു നോക്കി.... "" എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ടല്ലോ..... അവന്റ കണ്ണിൽ കുറുമ്പ് നിറഞ്ഞു.... അത്‌ ചേട്ടായി പുതിയ സബ്കളക്ടർ വന്നു ഇവിടെ... ശ്രീക്കുട്ടി ചുണ്ട് പുളുത്തി.. ആരവ് അല്ലെ.... "" വിളിച്ചിരുന്നു.... അതിനു എന്താ.. ചിത്രൻ മുറി തുറന്നു അകത്തു കയറി... കൂടെ പിള്ളേരും. അതിനു ഒന്നും ഇല്ല.... എനിക്ക് ഒരു അബദ്ധം പറ്റി... മാളു നടന്നത് മുഴുവൻ പറഞ്ഞതും ചിത്രൻ പൊട്ടി ചിരിച്ചു........ ചേട്ടായി ചിരിച്ചോ.... അകത്തേക്ക് കയറിയാൽ ചന്തുമാമ ചവുട്ടി പുറത്താകും അത് കൊണ്ട് പേടിച്ചു ഇവിടെ ഇരുന്നതാ..... സാരമില്ല... "" ചേട്ടച്ഛനോട് ഞാൻ പറഞ്ഞോളാം.... ബാ...ബാക്കി എല്ലാവരും കാവിൽ പോയോ... ചിത്രന്റെ കണ്ണുകൾ നാലു പാടും പാഞ്ഞു.... അല്ലി ചേച്ചി കാവിൽ പോയി അത്‌ അറിയാം... ശ്രീക്കുട്ടി വായ പൊത്തി........ അ.. അ... അതിനു ഞാൻ എന്ത് വേണം.... ഞാൻ ബാക്കി ചെകുത്താമാരുടെ കാര്യം ആണ് ചോദിച്ചത്......

ചിത്രൻ പിള്ളേർക്ക് മുഖം കൊടുക്കാതെ ഗ്ലാസിലേക് വെള്ളം പകർന്നു കുറേശെ കുടിച്ചു തുടങ്ങി... ഏട്ടന്മാർ അടി ഉണ്ടാക്കാൻ പോയി... ""കോളേജിലെ പുതിയ ടീച്ചർ നന്ദകിഷോർ സാറിനെ പഞ്ഞിക്കിടാൻ ദേവേട്ടൻ പറഞ്ഞത് ആണ്... ശ്രീക്കുട്ടി പറഞ്ഞതും മാളു അവളുടെ വായ പൊത്തി...... അരുതെന്നു കണ്ണ്‌ കാണിച്ചു... ഘോ """ഘ്... "" ചിത്രൻ വായിലെ വെള്ളം വിക്കി അത്‌ പുറത്തേക് ചാടി....... എന്താ പറഞ്ഞത്...? അവന്മാർ എവിടെ പോയതാ...? ചിത്രന്റെ കണ്ണുകൾ മിഴിഞ്ഞു... അത്‌.. അത്‌.. അതൊന്നും ഇല്ല ചേട്ടായി.... ഇവള് വെറുതെ പറഞ്ഞതാ.... "" അല്പം ഭയത്തോടെ നിന്നു മാളു.... മാളു സത്യം പറഞ്ഞോ... "" നന്ദകിഷോറിനെ കാണാൻ ആണോ അവന്മാർ പോയത്...... ചിത്രന്റെ കണ്ണുകൾ കുറുകി..... മ്മ്മ്... "" ഇച്ചേച്ചിയെ അയാൾ ശല്യം ചെയ്തുന്നു അയാൾക് ഇച്ചേച്ചിയെ ഇഷ്ടം ആണെന്ന് അത് ചോദിക്കാൻ പോയതാ..... മാളു തല കുനിച്ചു നിന്നു.... ശല്യമോ.... ""ആരു അല്ലിയെയൊ... മ്മ്... "" കിച്ചുവും സച്ചുവും ചോദിക്കാൻ ചെന്നപ്പോൾ അയാൾ പറഞ്ഞു ഇച്ചേച്ചിയെ സ്വന്തം ആക്കാൻ ചേട്ടായിയെ കൊല്ലും എന്ന്.... ഇച്ചേച്ചി ഭയന്നു പോയി....

അത്രക് ഇഷ്ട ഇച്ചേച്ചിക്കു ചേട്ടായിയെ.... മാളുവിന്റെ കണ്ണുകൾ നിറഞ്ഞു.... ചിത്രൻ ചൂണ്ടു വിരൽ കടിച്ചു... ഏയ് അങ്ങനെ വരാൻ വഴി ഇല്ലല്ലോ..... ""നന്ദൻ അവന് എല്ലാം അറിയാമല്ലോ... എന്റെ ഇഷ്ടം പൂർണ്ണമായും മനസിലാക്കിയവൻ ആണവൻ..... എന്താ ചേട്ടായി എന്തേലും പ്രശ്നം ഉണ്ടോ... മാളു സംശയത്തോടെ നോക്കി .... ഏയ്‌ ഒന്നും ഇല്ല..."" ചിത്രൻ പിള്ളേരുടെ മുൻപിൽ ചിരിക്കാൻ ശ്രമിച്ചു നേരെ കാവിലേക് നടന്നു....... അല്ലി.... "" അവന്റ ഉറക്കെ ഉള്ള ശബ്ദം കേട്ടതും കൽവിളക്ക് തുടക്കുകയായിരുന്ന അല്ലി ഓടി വന്നു.... ചിത്തുവേട്ട.... "" മുൻപിൽ നിൽക്കുമ്പോൾ അവന്റ കണ്ണിലേക്കു നോക്കിയതും അല്ലി ഒന്ന് പിടച്ചു.... നന്ദകിഷോർ നിന്നെ ശല്യം ച്യ്തിരുന്നോ...... "" അത്‌.... "" പറയെടി..... "" ചിത്രന്റെ ശബ്ദം ഉയർന്നു.... മ്മ്മ്.. "" അല്ലി തല കുനിച്ചു നിന്നു... ചിത്രന്റെ വലം കൈ അവളുടെ ഇടത്തെ കവിളിൽ പതിച്ചു കഴിഞ്ഞിരുന്നു...... ഇതെന്തിനാണെന്ന് അറിയുമോ....? ഇങ്ങനെ ഒരു കാര്യം എന്നോട് പറയാതെ ഇരുന്നതിന്.... "" ഞാൻ അവരോട് ഒന്നും പറഞ്ഞിട്ടില്ല ചിത്തുവേട്ട.....സച്ചൂനും കിച്ചനും മാളൂനും അയാൾ ശല്യം ചെയ്തത് അറിയാം എന്നല്ലാതെ.....

അല്ലി കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു...... ശേ... "" നന്ദനിൽ നിന്നും ഇങ്ങനെ ഒരു പെരുമാറ്റം അത്‌ പ്രതീക്ഷിച്ചില്ല.... മ്മ്ഹ്ഹ് "" കുട്ടികൾക്കു മുൻപേ നന്ദനിൽ എത്തണം..... എന്തായിരുന്നു അവന്റ ലക്ഷ്യം എന്ന് അറിയണം..... ചിത്രൻ മുന്പോട്ട് നടന്നു........ നിമിഷങ്ങൾക് അകം മരങ്ങാട് ഇല്ലം ലക്ഷ്യം ആക്കി കാർ പാഞ്ഞു....... അപ്പോഴും നന്ദനോടുള്ള ദേഷ്യം ഉള്ളിൽ നുരഞ്ഞു പൊന്തി.......... അല്ലിയുടെ മുഖം കണ്മുന്നിൽ വന്നതും ഒന്ന് പിടഞ്ഞവൻ..... ഇഷ്ടം ആണ് ഒരുപാട്.... "" പക്ഷെ അടുക്കും തോറും അകലാൻ മനസ് പറയുന്നു.... എന്നിലെ വൈരൂപ്യം അതെന്നെ തളർത്തുന്നു പെണ്ണേ.... പക്ഷെ മറ്റൊരുത്തൻ നിന്നെ സ്വന്തം ആക്കുന്നത് ഞാൻ സഹിക്കില്ല...... മുന്പിലേ യാത്രയെ കണ്ണുനീർ കൊണ്ട് മറയുമ്പോഴും അതിനെ മറികടക്കാൻ ശ്രമിച്ചവൻ........ മരങ്ങാട് ഇല്ലത്തിനു മുൻപിൽ എത്തിയതും അവൻ ഒന്ന് ഞെട്ടി........ ങ്‌ഹേ.... "" കുട്ടികളുടെ കാറും ചേട്ടച്ഛന്റെ കാറും...... അതെങ്ങനെ....

ചേട്ടച്ഛൻ വന്നു എങ്കിൽ ഇതിനു പിന്നിലെ മറ്റെന്തോ അപകടം ഉണ്ട്.... ചാടി ഇറങ്ങി അകത്തേക്കു ഓടിയവൻ............. നടുമുറ്റത്ത് അവന് പുറം തിരിഞ്ഞു നിൽക്കുന്ന കുട്ടികൾ ഉണ്ണിയെ പിടിച്ചു നിന്നു കരയുന്നുണ്ട്... സഞ്ചയ്‌നു ഇരുവശം കുഞ്ഞനും കുഞ്ഞാപ്പുവും.... അവർക്ക് തൊട്ടു മുൻപിൽ ആയി അല്പം കയറി നിൽക്കുന്ന രുദ്രൻ........ അവന്റ കണ്ണുകൾ താഴേക്കു പോയി.... നന്ദൻ....... ""........ താഴെ കിടക്കുന്ന നന്ദനിലെ വന്യമായ ഭാവം അവൻ ആദ്യമായി കാണുകയാണ്..... """""""ജലന്ധര..... """" പരകായപ്രവേശം എന്ന സിദ്ധി നീ ദുരുപയോഗം ചെയ്തു തുടങ്ങി കഴിഞ്ഞിരിക്കുന്നു.......അതിനായ് നീ പാവങ്ങളുടെ ജീവിതം ആണ് തകർക്കുന്നത്.... ഇത് നിന്റെ നാശത്തിന്റെ തുടക്കമാണ്...... എന്റെ കുഞ്ഞുങ്ങൾ അവരെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു..... മ്മ്ഹ്ഹ് ""ഇനി നിനക്ക് രക്ഷ ഇല്ല.... നിന്റെ മരണം അത്‌ ഇവന്റെ കയ്യാൽ സംഭവ്യം ആകുന്ന സുദിനം എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു...... നിനക്ക് ഒരു താക്കീത് കൂടി ഞാൻ തരുന്നു....പാവം നന്ദൻ മാഷിന്റെ ശരീരം അത്‌ അയാൾക് തന്നെ തിരികെ നൽകിയിരിക്കണം......... """" ആഹ്ഹ ജലന്ദരനോ..... """

രുദ്രന്റെ വാക്കുകൾ കേൾക്കേ ചിത്രൻ തറഞ്ഞു നിന്നു....... അൽപനേരം അവൻ ഹൃദയം നിന്നു പോകും പോലെ തോന്നി........ ആ നിമിഷം രുദ്രൻ തിരിഞ്ഞു കഴിഞ്ഞതും ചിത്രന്റെ കണ്ണുകൾ വികസിച്ചു..... പിന്നിൽ നിന്നും രുദ്രനെ ആക്രമിക്കാൻ ഇരുമ്പ് ദണ്ഡുമായി പാഞ്ഞടുക്കുന്ന നന്ദൻ അല്ല ജലന്ധരൻ......... ചേട്ടച്ഛ.......... "" ഒരു അലർച്ചയോടെ രുദ്രനിലേക് പാഞ്ഞവൻ രുദ്രനെ പിന്നിലാക്കി അവന്റെ മേലെ വന്ന പ്രഹരം ഏറ്റു വാങ്ങി............. ആാാാ..... ""വേദനയോടെ രുദ്രനിലേക് ചേരുമ്പോൾ തന്റെ ദേവന്റെ ആയുസ് തിരിച്ചു പിടിച്ച സന്തോഷം ആ മുഖത്ത് നിറഞ്ഞു..... 💠💠💠💠 എന്താ മോനെ ആലോചിക്കുന്നത്..... രുദ്രൻ തട്ടി വിളിച്ചതും ഓർമ്മയുടെ കുത്തൊഴുക്കിൽ നിന്നു തിരികെ വന്നവൻ...... ഏയ് ഒന്നും ഇല്ല..... "" നന്ദനെ കുറിച്ച് ആലോചിച്ചു..... പാവമാ ചേട്ടച്ഛ അവൻ.... തിരികെ കിട്ടുമോ എനിക്ക് അവനെ..... ഞാൻ കാരണം ആണ് ആ പാവത്തിന് ഈ ഗതിവന്നത്....... നന്ദൻ ഒരു നിമിത്തം ആണ് മോനെ... "" നന്ദന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം... പ്രതീക്ഷയോടെ കാത്തിരിക്കാം...... രുദ്രൻ അവന്റെ തലയിൽ തലോടി...... 💠💠💠💠

രുദ്ര.... "" സഞ്ജയൻ വിളിച്ചതും ബാൽക്കണിയിൽ പുറത്തേക്കു നോക്കി നിന്നവൻ മെല്ലെ തിരിഞ്ഞു...... സഞ്ജയനും ഉണ്ണിയും മൂർത്തിയും ഹരികുട്ടനും അവിടെക്ക് വന്നു ( അവിടുത്തെ പരികർമ്മി ഹരികുട്ടൻ രുദ്രവീണയിലും പറയുന്നുണ്ട് ) ചിത്തുന്റെ തോളെല്ലിനാണ് പരുക്ക്... ഒരു മൂന്നു മാസം എടുക്കും പൂർവ സ്ഥിതി പ്രാപിക്കാൻ.... പാവം എന്റെ കുഞ്ഞ്.... ""സഞ്ജയൻ നെടുവീർപ്പിട്ടു... മ്മ്മ്... ""നന്നായി വേദനിച്ചു അവന് അല്ലെ എന്റെ മുൻപിൽ വേദന കടിച്ചമർത്തുന്നത് എനിക്ക് കാണാൻ കഴിയും.. .... ഞാൻ ആയിരുന്നു അവന്റെ ലക്ഷ്യം.... ""രുദ്രന്റ കൈകൾ ചാരുപടിയിൽ അമർന്നു മുഖത്തു രോഷം തിളച്ചു പൊങ്ങി.. ജലന്ധരൻ അവൻ കൂടുതൽ ശക്തി പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു അല്ലെ..... സഞ്ചയന്റെ മുഖത്ത് പരിഭ്രമം നിഴലിച്ചു..... മ്മ്മ്... "" കൂടുതൽ എന്ന് പറഞ്ഞാൽ അത്‌ ഒരു കുറവ് ആയി പോകും നമ്മൾ കരുതുന്നതിനും പതിന്മടങ്ങു ശക്തി....... വർഷങ്ങൾക് മുൻപ് ജീവൻ ഇല്ലാത്ത ശരീരത്തിൽ മാത്രം പരകായം ചെയ്യൻ അവന് കഴിഞ്ഞുള്ളു.. പക്ഷെ ഇന്ന് അങ്ങനെ അല്ല ജീവനുള്ള ശരീരത്തിലും അവന് അതിനു കഴിയും... രുദ്ര... ""

അപ്പോൾ നന്ദൻ മരിച്ചിട്ടില്ലെ..... "" നിനക്ക് അതെങ്ങനെ മനസിൽ ആയി.... സഞ്ജയന്റെ കണ്ണിൽ സംശയങ്ങൾ നിറഞ്ഞു.... നന്ദന്റെ കണ്ണിലെ തിളക്കം... ""ആ കണ്ണുകൾക് ജീവൻ ഉണ്ട്.... കൂടാതെ ചിത്തുവിനെ അടിച്ചു താഴെ ഇടുമ്പോൾ നന്ദന്റെ ഇടം കയ്യിലാണ് എന്റെ പിടി വീണത് അതിലെ തുടിപ്പ് നന്ദൻ ജീവനോടെ ഉണ്ടെന്നുള്ള തെളിവ് ആണ്..... "" അപ്പോൾ നന്ദൻ ജീവനോടെ ഉണ്ടോ രുദ്രേട്ട ഉണ്ണി അവന് അരികിലേക്കു വന്നു.... എങ്കിൽ ഇനി നന്ദനെ പോലെ എത്ര പേരെ അയാൾ ഇത് പോലെ... ഛെ "" ആ.. അന്ന് വാവയുടെ ഹോസ്പിറ്റലിൽ വന്ന കേസും ഇവന്റെ പരകായം ആയിരിക്കും അല്ലെ രുദ്രേട്ട ... ഒരിക്കലും അല്ല ഉണ്ണി... ""അത്‌ അവന്റ ദുർമന്ത്രവാദ ശക്തിയിൽ വാവക്ക്‌ താക്കീത് നൽകാൻ മറ്റൊരു പാവം മനുഷ്യനെ ഉപയോഗിച്ചു..... പരകായം എന്നാൽ പൂർണ്ണമായും അവൻ ആ മനുഷ്യനിലേക് ലയിച്ചു ചേരും എന്നാണ്..... എങ്കിൽ ഇനി ഏത്ര പേരുടെ മേലെ കേറി വരും. ആ %%&&&മോൻ ഉണ്ണി പല്ല് കടിച്ചു..... അതിനു കഴിയില്ല ഉണ്ണി വളരെ ദുർബലരായ മനുഷ്യരെ മാത്രമേ അവന് അതിനായ് ഉപയോഗിക്കാൻ കഴിയു അതും നാളുകളോളം അവരെ തന്റെ വരുതിയിൽ വരുത്തി കൊണ്ട് മാത്രം.....

ചിത്രന്റെ സുഹൃത്തിനെ തന്നെ അവൻ കരുവാക്കി....... എന്നാലും ഈ നന്ദൻ എങ്ങനെ അവന്റ കയ്യിൽ അകപ്പെട്ടു....മൂർത്തി സംശയത്തോടെ നോക്കി... നന്ദനെ പോലെ പാവം ആയ ഒരു യുവാവിനെ തന്റെ ഇംഗിതത്തിനു പാത്രം ആക്കാൻ അവന് അധികം സമയം വേണ്ടി വരില്ല എന്നവൻ കണക്കു കൂട്ടി ...... പിന്നെ നന്ദനിലൂടെ അല്ലി അതിലൂടെ മറ്റുള്ളവർക് വേണ്ടി അവൻ വല വിരിച്ചു.....ദേവൂട്ടൻ ആണ് അവന്റെ കയ്യിൽ ആദ്യം ചെന്നുപെട്ടത് പക്ഷെ സാക്ഷാൽ സുബ്രഹ്മണ്യ സ്വാമിയുടെ അംശം ഉള്കൊണ്ടവന് എന്ത് ദുർമന്ത്രവാദം ഏൽക്കാൻ... അവിടെ അവൻ പരാജയപെട്ടു.... അത്‌ നേരാ രുദ്രേട്ട ആ കുട്ടിചാത്തൻ ഇപ്പോഴും ആലോചിച്ചു ഇരുപ്പുണ്ട് അയാൾ എന്തിനാ അവനെ ഭയപ്പെട്ടത് എന്ന്... ഉണ്ണി പറയുമ്പോൾ രുദ്രൻ ചിരിച്ചു പോയി.... മ്മ്മ്.. "" അതേ അതായിരിക്കാം രുദ്ര സത്യം.... സഞ്ചയൻ പറയുമ്പോഴും മൂർത്തി രുദ്രനെ സംശയത്തോടെ നോക്കി... മൂർത്തി അമ്മാവാ . "" ചിത്തുവിന്റെ വളരെ അടുത്ത അല്ലങ്കിൽ ആകെ ഉള്ളു സുഹൃത് എന്നു പറയാൻ നന്ദൻ മാത്രം ആണുള്ളത്....

ജലന്ധരൻ ശക്തി പ്രാപിക്കും തോറും നമ്മുടെ എല്ലാം പിന്നിൽ ഉണ്ട് അത്‌ പോലെ ചിത്തുവിന്റെയും.... അപ്പോൾ സ്വാഭാവികം ആ കണ്ണ്‌ നന്ദനിലും എത്തി...... അനാഥൻ ആയ നന്ദനു മരങ്ങാട് ഇല്ലം കൊടുത്താത്തതും അവന് കഥ എഴുതാൻ ഉള്ള സൗകര്യം ഒരുക്കിയതും എല്ലാം ചിത്തുവും മൂർത്തി അമ്മവാനും ചേർന്നു അല്ലെ.... ആ അതേ.. "" പാവം കൊച്ചൻ ശാന്തമായ സ്ഥലം വേണം എന്നു പറഞ്ഞപ്പോൾ ഞാൻ അല്ലെ അപ്പുകുഞ്ഞിനോട് പറഞ്ഞത് ആ ഇല്ലം വെറുതേ നശിപ്പിക്കാതെ ഈ കൊച്ചനു കൊടുത്താൽ വൃത്തി ആയി കിടകുമല്ലോ എന്നു... മ്മ്മ് "" അതേ അതെല്ലാം അയാൾ മനസിലാക്കി..... നന്ദന്റെ പുറകെ കൂടി ......അതിനു പിന്നിൽ മറ്റൊരു ലക്ഷ്യവും അവന് ഉണ്ട്......ജയന്തകനും ആയി ഹരികുട്ടന് ഉള്ള അടുപ്പം....... എന്റെയോ... "" അയ്യോ അയാൾ ഒരു പാവമാ രുദ്രേട്ട.... ആ കുളത്തിന്റെ ഭാഗത്തു വരുമ്പോൾ പേടിച്ചാണെങ്കിലും എന്തേലും സംസാരിക്കും.... ഹരിക്കുട്ടൻ കണ്ണ്‌ തള്ളി.... അത്‌ തന്നെ കാര്യം.....സഞ്ജയ ഇന്ന് നമ്മൾ മരങ്ങാട് ഇല്ലത്തു കണ്ട പ്രതിമ അത്‌ ഞാൻ ആയിരുന്നു എനിക്കുള്ള മരണ കെണി....

ആ കര്മ്മം ഇവിടെ വച്ചു നടത്തിയാൽ ജയന്തകൻ വഴി പുറം ലോകം അറിയും... അത് കൊണ്ട് ഒരു ഈച്ചയെ പോലും നശിപ്പിക്കാൻ കഴിയാത്ത ആ പാവത്തിനെ നന്ദനെ അവൻ കരുവാക്കി മരങ്ങാട് ഇല്ലം അവന്റെ ദുര്മന്ത്രവാദത്തിന്റെ ഈറ്റില്ലം ആക്കി തുടങ്ങി.... ...... രുദ്രന്റെ കണ്ണുകൾ മുറ്റത്തെ കലഭൈരവനിലേക് പോയി.... കുഞ്ഞേ നിങ്ങൾ എങ്ങനെ അറിഞ്ഞു നന്ദൻ കുഞ്ഞിലേ മാറ്റം മൂർത്തി സംശയം ഉന്നയിച്ചു .. രണ്ട് മാസം മുൻപ് കണ്ണന്റെ റെക്കമെന്റാഷനിൽ കോളേജിൽ കയറിയ നന്ദൻ കഴിഞ്ഞ മൂന്ന് ആഴച്ചകൾ ആയി അസ്വഭാവികം ആയി പെരുമാറിയത് കണ്ണനു ചെറുത് അല്ലാത്ത സംശയം തോന്നി.... ചിത്രനോട് പോലും അവൻ അത് പറഞ്ഞില്ല.....കാരണം അവനെ വിഷമിപ്പിക്കണ്ട എന്ന് കരുതി.... രണ്ട് മൂന്ന് പ്രാവശ്യം കണ്ണൻ താകീത് ച്യ്തപോൾ ചുഴലി പോലെ നന്ദൻ താഴെ വീണു.... അന്ന് വാവയുടെ മുന്പിൽ വന്ന രോഗി ഇതേ അവസ്ഥ ആയിരുന്നു എന്നു അറിഞ്ഞ കണ്ണൻ എന്നോട് അത്‌ പറയുമ്പോൾ ഞങ്ങൾ നന്ദനെ നിരീക്ഷിച്ചു തുടങ്ങിയിരുന്നു....

നന്ദനിലെ ജലന്ധരനെ തിരിച്ചറിഞ്ഞതും ആ പാവം ജീവനോടെ ഇല്ല എന്നാണ്‌ കരുതിയത്...........അതൊരു വേദന ആയിരുന്നു.... പക്ഷെ കുട്ടികളിലെ വെറുമൊരു തമാശയിൽ വാവ തിരിച്ചു അറിഞ്ഞു കഴിഞ്ഞിരുന്നു നന്ദന്റെ പുറകെ കുട്ടികൾ ഉണ്ടെന്നു.... അവർക്ക് പിന്നാലെ ഞങ്ങളും ഞാനും ഉണ്ണിയും ..... പിന്നെ എന്റെ മക്കൾ അവർ അപകടത്തിലേക് പോകുന്നത് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു ഞാൻ... ആ സമയം അവിടെ എത്തിയില്ല എങ്കിൽ വലിയ വിപത്‌ നടന്നേനെ...... ആദിശങ്കരൻ അവന്റെ സ്വത്വം ഉൾക്കൊണ്ട നിമിഷം അവൻ നന്ദനെ ഇല്ലാതെ ആക്കിയേനെ കാരണം ആ നിമിഷം അവന്റെ മുൻപിൽ നന്ദകിഷോർ അല്ല... ജലന്ധരൻ ആണ്....... അവൻ സാക്ഷാൽ മഹാദേവനും """"" .... രുദ്രന്റെ കണ്ണുകളിൽ അഗ്നി ആളി കത്തി.... ഇത് അറിഞ്ഞിരുന്നു എങ്കിൽ തടഞ്ഞു കൂടായിരുന്നോ....?

കുഞ്ഞുങ്ങൾ അല്ലെ അവർ... മൂർത്തി കണ്ണുകൾ തുടച്ചു.... ഹഹഹ.....മൂർത്തി അമ്മാവാ.. പണ്ട് ഇത് പോലെ രുദ്രനെയും ഉണ്ണിയെയും തടയാൻ പുറകിൽ മറ്റൊരാൾ ഉണ്ടായിരുന്നു എങ്കിൽ ഞങ്ങൾ ഞങ്ങളെ തിരിച്ചറിയില്ലയിരുന്നു...... അവർ സ്വയം തിരിച്ചു അറിയണം....ഇന്ന് കുഞ്ഞനിലെയും ദേവൂട്ടനിലെയും മാറ്റം അതാണ്...... മനസിലായോ... രുദ്രൻ ഇരു കൈകളും മൂർത്തിയുടെ തോളിൽ ചേർത്ത് ആ മുഖത്തേക്ക് നോക്കി.... മ്മ്.. "" മൂർത്തി തലയാട്ടി...... മൂർത്തിയിൽ നിന്നും വേർപെട്ട രുദ്രൻ ഇരു കൈകളും പുറകിൽ കെട്ടി ആ കാലഭൈരവനിലേക്ക് കണ്ണുകൾ ചേർത്തു.... ആ കണ്ണുകളിൽ അഗ്നി ജ്വലിച്ചു നിന്നു..... """"""ഇനി രുദ്രൻ ഈ കളിയിൽ പിന്നിൽ നിന്നും കളിക്കും.... കളത്തിൽ ആദിശങ്കരനും ജലന്ധരനും തമ്മിൽ ഏറ്റു മുട്ടും.......ഇനി ആദിശങ്കരൻ തീരുമാനിക്കും കരുക്കൾ എങ്ങനെ നീക്കണം എന്ന്........ """"""""""".... ( തുടരും )...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story